നമസ്കരിക്കുന്നയാൾ ധരിച്ചതും അയാളുടെ ചലനങ്ങൾക്കൊണ്ട് അനങ്ങുന്നതുമായ തലേക്കെട്ട്, തൊപ്പി, മക്കന തുടങ്ങിയ വസ്തുക്കളുടെ മേൽ അകാരണമായി നെറ്റിവെച്ചു ചെയ്യുന്ന സുജൂദ് സാധുവാണെന്നു നമ്മുടെ മദ്ഹബിലോ ഇതര മദ്ഹബുകളിലൊ അഭിപ്രായമുണ്ടോ?
പ്രസ്തുത സുജൂദ് അസാധുവാണെന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. സാധുവാണെന്നാണ് ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഒരു റിപ്പോർട്ട് പ്രകാരം അഹ്‌മദ് ഇബ്നു ഹൻബൽ(റ) എന്നീ ഇമാമുമാരുടെ വീക്ഷണം.
(ശറഹുൽ മുഹദ്ദബ്: 3-383,386)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment