റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിൽ പൂർണമായും ഇമാം പ്രവേശിക്കുന്നതിൻ്റെ മുമ്പ് അയാളുടെ പിന്നാലെ മഅ്‌മൂം നീങ്ങുന്നതു കറാഹത്താണെന്നും തന്മൂലം ആ പ്രവൃത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നും കേട്ടു. വസ്തുത എന്ത്?
റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിലേക്കു നീങ്ങുന്നത് ഇമാം പൂർണമായും അവയിൽ പ്രവേശിച്ചതിനു ശേഷമായിരിക്കലാണ് മഅ്‌മൂമിനു ഏറ്റവും ശ്രേഷ്ടമായ രൂപമെങ്കിലും അതിനു കാത്തു നിൽക്കാതെ ഇമാമിന്റെ പിന്നാലെ പോകുന്നതു കറാഹത്തല്ല, സുന്നത്തായ രൂപം തന്നെയാണ്. ഈ രണ്ടു രൂപവും സ്വീകരിക്കാതെ ഇമാമിനൊപ്പം നീങ്ങുന്നതാണ് കറാഹത്ത്.
(ഫത്ഹുൽ മുഈൻ: പേജ് 128,129)
കറാഹത്തു വരുന്ന പ്രവർത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നു പറയേണ്ടതില്ലല്ലോ.
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment