Saturday, 23 May 2026

പ്രസവം നിർത്തുന്നതിൻ്റെ ഇസ്ലാമിക വിധി ?


ഒരു സ്ത്രീയ്ക്ക് ഗർഭം ധരിക്കൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ ജീവന് അപകടത്തിലേക്കോ നയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ വിശ്വസ്തനും പരിചയസമ്പന്നനും മതബോധമുള്ള മുസ്ലിം ഡോക്ടർ പ്രസവം നിർത്താൻ അഭിപ്രായപ്പെടുന്നുവെങ്കിൽ അത്തരത്തിലുള്ള നിർബന്ധാവസ്ഥയിൽ ശസ്ത്രക്രിയയിലൂടെ പ്രസവം നിർത്താൻ അനുമതിയുണ്ട്.

എന്നാൽ ദാരിദ്ര്യം, സാമ്പത്തിക ബുദ്ധിമുട്ട്, അല്ലെങ്കിൽ ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലുള്ള സാധാരണ കാരണങ്ങൾ കൊണ്ട് സ്ഥിരമായി പ്രസവം ഒഴിവാക്കുന്നതിനായി  ശസ്ത്രക്രിയ ചെയ്യുന്നത് അനുവദനീയമല്ല. കാരണം ശരീഅത്ത് അംഗീകരിക്കുന്ന നിർബന്ധ സാഹചര്യങ്ങളിലല്ലാതെ  സ്ഥിരമായി സന്താനത്തെ തടയാൻ ശ്രമിക്കുന്നത് അല്ലാഹുവിന്റെ “സന്താനം” എന്ന അനുഗ്രഹത്തെ നിരസിക്കുന്നതുപോലെയാണ്.

സ്ത്രീയുടെ ആരോഗ്യസ്ഥിതി ഗർഭധാരണത്തിന് അനുയോജ്യമല്ലെങ്കിൽ അല്ലെങ്കിൽ മറ്റു ശരീഅത്ത് അംഗീകരിക്കുന്ന കാരണങ്ങൾ ഉണ്ടായാൽ ഭർത്താവിന്റെയും ഭാര്യയുടെയും പരസ്പര സമ്മതത്തോടെ കുട്ടികൾക്കിടയിൽ ഇടവേള അനുവദനീയമാണ്. അതിനായി ശരീഅത്ത് അനുവദിക്കുന്ന അനുയോജ്യമായ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. (ഫതാവ റഹീമിയ 10/182)


تَنْبِيهٌ] أُخِذَ فِي النَّهْرِ مِنْ هَذَا وَمِمَّا قَدَّمَهُ الشَّارِحُ عَنْ الْخَانِيَّةِ وَالْكَمَالِ أَنَّهُ يَجُوزُ لَهَا سَدُّ فَمِ رَحِمِهَا كَمَا تَفْعَلُهُ النِّسَاءُ مُخَالِفًا لِمَا بَحَثَهُ فِي الْبَحْرِ مِنْ أَنَّهُ يَنْبَغِي أَنْ يَكُونَ حَرَامًا بِغَيْرِ إذْنِ الزَّوْجِ قِيَاسًا عَلَى عَزْلِهِ بِغَيْرِ إذْنِهَا

قُلْت: لَكِنْ فِي الْبَزَّازِيَّةِ أَنَّ لَهُ مَنْعَ امْرَأَتِهِ عَنْ الْعَزْلِ. اهـ. نَعَمْ النَّظَرُ إلَى فَسَادِ الزَّمَانِ يُفِيدُ الْجَوَازَ مِنْ الْجَانِبَيْنِ. فَمَا فِي الْبَحْرِ مَبْنِيٌّ عَلَى مَا هُوَ أَصْلُ الْمَذْهَبِ، وَمَا فِي النَّهْرِ عَلَى مَا قَالَهُ الْمَشَايِخُ وَاَللَّهُ الْمُوَفِّقُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/176]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment