Wednesday 8 May 2019

ഹാറൂൻ നബി (അ)






മൂസാ(അ)ൽ വിശ്വസിച്ച കാരണത്താൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട രണ്ട് മഹനീയ വനിതകളുണ്ട്.

ഫിർഔനിന്റെ ഭാര്യ ആസിയ(റ) , മൂസാ(അ)ന്റെ സഹോദരി കുൽസൂം(റ) ഇവർക്കു പരലോകത്ത് ലഭിക്കുന്ന പദവിയെന്ത്?

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തങ്ങളുടെ ഭാര്യാ പദവി തന്നെ കൂട്ടത്തിൽ മർയം (റ)യും പത്നിയായിവരും

സ്വർഗത്തിലെ തൃക്കല്യാണം ഒരു കാലത്ത് മാപ്പിള മക്കളുടെ ചുണ്ടുകളിൽ തൃക്കല്യാണപ്പാട്ടുകൾ തത്തിക്കളിച്ചിരുന്നു

സ്വർഗത്തിലെ തൃക്കല്യാണ സദസ്സിൽ പങ്കെടുക്കാൻ നമുക്കെല്ലാം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ



പീഡനം തുടങ്ങി 

സയ്യിദുനാ ഹാറൂൻ (അ) .
ബുദ്ധി,യുക്തി, വാചാലത, ധൈര്യം, ആരോഗ്യം, സൽസ്വഭാവം എന്നിവകൊണ്ട് അനുഗ്രഹീതനായ ചെറുപ്പക്കാരൻ.

ഇളയ സഹോദരൻ സയ്യിദുനാ മൂസാ(അ).

ഇളയ സഹോദരനെക്കൊണ്ട് മൂത്ത സഹോദരന് ഗുണം കിട്ടി ചെറിയ ഗുണമൊന്നുമല്ല.

ഒരു സഹോദരനെക്കൊണ്ട് മറ്റൊരു സഹോദരന് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം.

അതിനേക്കാൾ വലിയൊരു നേട്ടമില്ല.

മൂസാ(അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു:

അല്ലാഹുവേ എന്റെ സഹോദരനെ നബിയായി നിയോഗിക്കേമേ.

അല്ലാഹു പ്രാർത്ഥന സ്വീകരിച്ചു ഉത്തരം നൽകി ഹാറൂൻ എന്ന സഹോദരനെ നബിയായി നിയോഗിച്ചു.

ഇതാണ് അനുജന് ജ്യേഷ്ഠന് നൽകിയ ഗുണം ഇതിൽപ്പരം ഗുണമുണ്ടോ?

ചരിത്രം ആ സഹോദരങ്ങൾക്കു മുമ്പിൽ വിസ്മയത്തോടെ നിന്നു പോയി.

ഈ സഹോദരങ്ങളുടെ വീട് ഈജിപ്തിലാണ്. ഈജിപ്ത് പൗരാണിക നദീതട സംസ്കാര കേന്ദ്രം അവിടെയാണ് പ്രാചീന നാഗരികതയുടെ തുടക്കം മനുഷ്യർ ആദ്യം താമസിക്കാൻ കണ്ടെത്തിയ സ്ഥലം. മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയതും ഇവിടെ തന്നെ. സമൂഹം എന്ന സങ്കൽപം രൂപംകൊണ്ടു സമൂഹമാകുമ്പോൾ അതിന്നൊരു നേതാവ് വേണം. നേതാവിനെ മറ്റുള്ളവർ അനുസരിക്കണം. സമൂഹത്തിന് ചില പെരുമാറ്റ മര്യാദകൾ വേണം, അവകാശങ്ങൾ വേണം, തുല്യത വേണം.

സാമൂഹിക നിയമങ്ങൾ നിലവിൽവന്നു നിയമങ്ങൾ പാലിക്കപ്പെടണം നിയമം തെറ്റിക്കരുത്.

തെറ്റിച്ചാലോ? ചിലർ നിയമം തെറ്റിച്ചപ്പോൾ ചിന്ത ആ വഴിക്ക് തിരിഞ്ഞു.

ശിക്ഷ ശിക്ഷയെക്കുറിച്ചു ചിന്തിക്കേണ്ടിവന്നു. ശിക്ഷിക്കുംമുമ്പെ വിചാരണ വേണം. എല്ലാം സമൂഹത്തിന്റെ ആവശ്യങ്ങളാണ്. തെറ്റു ചെയ്തവനെ വിചാരണ ചെയ്യണം. വിചാരണക്കു ശേഷം ശിക്ഷ വിധിക്കണം.

ആര് ശിക്ഷ വിധിക്കും? ആര് വിചാരണ നടത്തും?

ഒരു വിധികർത്താവ് വേണ്ടിവന്നു

തെറ്റുകൾ പലവിധം ശിക്ഷകൾ പലവിധം അത് നിർണയിക്കാൻ വിചാരണ വിശാലമാവണം.

സമൂഹത്തിന് സുരക്ഷ വേണം കാട്ടുജന്തുക്കളെ ചെറുക്കണം. പുറത്തുനിന്ന് ശത്രുക്കൾ വന്നാൽ പ്രതിരോധിക്കണം അതിനെന്ത് വഴി?

പ്രതിരോധ ശക്തി വേണം ഒരു സേന വേണം അവർക്ക് ആയുധം വേണം അവരെ നയിക്കാൻ നേതാവ് വേണം.

വിശപ്പടക്കാൻ കൃഷി വേണം. കൃഷിക്കാർ വേണം. അവരെ പ്രോത്സാഹിപ്പിക്കണം. ധാന്യം ശേഖരിക്കണം ന്യായമായി വിതരണം നടത്തണം.

ഒരു സമൂഹത്തിന്റെ ജീവിത മേഖലകൾ നിരവധിയാണ്. ഇവയിൽ മിക്കതും വളർന്നുവന്നത് നൈൽ നദിയുടെ തീരത്താണെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാർ കരുതുന്നു.

ഏറ്റവും ശക്തമായ രാജാക്കന്മാർ ഇവിടെ ഭരണം നടത്തി അവർ ഫിർഔൻ എന്നറിയപ്പെടുന്നു.

പൗരാണിക ഫിർഔൻമാർ പിരമിഡുകളിൽ അന്ത്യവിശ്രമം കൊള്ളുന്നു.

ഫിർഔൻമാർ ശാരീരിക ശക്തി കൂടിയവരും നൂറ്റാണ്ടുകളോളം ജീവിച്ചവരുമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാറൂൻ നബി (അ)ന്റെ കാലത്തുണ്ടായിരുന്ന ഫിർഔൻ നാനൂറ് വയസ്സുവരെ ജീവിച്ചതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട് കടലിൽ മുങ്ങിച്ചാവുമ്പോൾ നാനൂറിലേറെ വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്

യഹൂദരും ക്രൈസ്തവരും ആ ഫിർഔനെ കാബൂസ് എന്നു വിളിച്ചിരുന്നു

റോമിലെ രാജാക്കന്മാരെ കൈസർ എന്നു വിളിക്കുന്നു

പേർഷ്യൻ രാജാക്കന്മാരെ കിസ്റാ എന്നാണ് വിളിക്കുന്നത്

യമൻ രാജാക്കന്മാരെ തുബ്ബത്ത് എന്നു വിളിക്കുന്നു

അതുപോലെ ഈജിപ്തിലെ രാജാക്കന്മാരെ ഫിർഔൻ എന്നു വിളിക്കുന്നു

അമാലിഖത്ത് വർഗക്കാർ പൗരാണിക കാലത്ത് ഈജിപ്ത് ഭരിച്ചതായി ചിര രേഖകളിൽ കാണുന്നു

ഇവരുടെ ബന്ധുക്കളായിരുന്നു ഖിബ്ത്തി വംശക്കാർ ഖിബ്തിന്റെ ആദ്യത്തെ ശക്തനായ നേതാവ് 'സനാൻ' ആയിരുന്നു

ഒന്നാമത്തെ ഫിർഔൻ സനാൻ ആണെന്ന് ചിലർ പറയുന്നു

ഇബ്രാഹിം (അ) കുടുംബത്തോടൊപ്പം ഈജിപ്തിൽ വന്നത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്ന് കാണുന്നു ഇബ്രാഹിം നബി (അ)ന്റെ ഭാര്യ സാറ(റ)യെ കൊട്ടാരത്തിൽ വരുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തത് ഈ ഫിർഔൻ ആയിരുന്നു

സാറ(റ)യെ സ്പർശിക്കാൻ പോലും കഴിഞ്ഞില്ല ഖേദിച്ചു കരഞ്ഞു ഹാജറ(റ) യെ പാരിതോഷികമായി നൽകുകയും ചെയ്തു പിൽക്കാല ഇസ്രാഈലി സമൂഹത്തിൽ ഈ സംഭവം വളരെ പ്രസിദ്ധമായിത്തീർന്നു

രണ്ടാമത്തെ ഫിർഔനിന്റെ പേര് റയ്യാൻ എന്നായിരുന്നു യൂസുഫ് നബി (അ)നെ ഈജിപ്തിൽ മന്ത്രിയായി നിയോഗിച്ചത് ഈ ഫിർഔൻ ആയിരുന്നു

മൂന്നാമത്തെ ഫിർഔൻ ഖാബൂസ് ആയിരുന്നു ഖാബൂസിന്റെ മരണശേഷം വലീദ് എന്നു പേരുള്ള ഒരു ഭീകരൻ ഫിർഔൻ ആയി

ഖാബൂസിന്റെ സഹൃദരനായിരുന്നു വലീദ് എന്ന് പറയപ്പെട്ടിട്ടുണ്ട് ക്രൂരനും ദയയില്ലാത്തവനുമായിരുന്നു

ഹാറൂൻ നബി (അ) ന്റെ കാലത്ത് ഈ ക്രൂരനായ ഫിർഔനാണ് ഈജിപ്ത് ഭരിച്ചിരുന്നത് അവൻ ബനൂഇസ്രാഈൽ സമൂഹത്തിന്റെ ശത്രുവായിരുന്നു

യൂസുഫ് (അ)ന്റെ കാലം

ഈജിപ്തിന്റെ സുവർണ കാലഘട്ടമായിരുന്നു പട്ടിണിയിലും ദാരിദ്ര്യത്തിലും വീണുപോവാതെ ഈജിപ്തിനെ വളരെ സമർത്ഥമായി ഭരിച്ച ഭരണാധികാരിയായിരുന്നു യൂസുഫ് (അ)

ഇസ്രാഈലി കുടുംബത്തിലെ ദരിദ്രരെയും കുട്ടികളെയുംവരെ ഖിബ്ത്തികൾ ബഹുമാനിച്ചിരുന്ന കാലമായിരുന്നു അത്

ആയിരക്കണക്കായ ഇസ്രാഈലികൾ ഈജിപ്തിൽ വന്നു താമസമാക്കി അവരിലൂടെ അനേക തലമുറകളുണ്ടായി പെറ്റു പെരുകി ജനസാന്ദ്രത വർധിച്ചു

യൂസുഫ് (അ) വഫാത്തായി വർഷങ്ങൾ പലത് കടന്നുപോയി അക്കാലത്ത് ജീവിച്ചിരുന്നവരൊക്കെ മരിച്ചുപോയി

ഖിബ്ത്തികൾ ഇസ്രാഈലികളുടെ സംഖ്യാബലം കണ്ട് ഞെട്ടിപ്പോയി ഇസ്രാഈല്യരെക്കുറിച്ചു അവർ പഠനം നടത്തി ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു

സ്വദേശികൾക്കൊപ്പം വിദേശികളും

ഖിബ്ത്തികൾക്കൊപ്പം ഇസ്രാഈലികളും

ഇസ്രാഈലികൾ നമുക്ക് വെല്ലുവിളിയാണ് ഏതെങ്കിലും വിധത്തിൽ ഇവരെ അടിച്ചൊതുക്കണം നമുക്കെതിരിൽ ഒരു വിപ്ലവം ഉണ്ടാവരുത് പ്രതിഷേധിക്കാൻ പോലും അവകാശം നൽകരുത് ഖിബ്ത്തി നേതാക്കന്മാർ പലതവണ യോഗം ചേർന്നു പ്രശ്നം ചർച്ച ചെയ്തു പല തീരുമാനങ്ങളെടുത്തു എല്ലാവിധത്തിലും പീഡിപ്പിക്കുക പ്രതിഷേധങ്ങൾ അടിച്ചമർത്തുക അടിമകളാക്കി മാറ്റുക

ക്രൂര പീഡനങ്ങൾ അവിടെ ആരംഭിക്കുകയായി കടുത്ത ജോലികൾ ചെയ്യിക്കുക നിരന്തരം ജോലി ചെയ്യിക്കുക വിശ്രമം നൽകാതിരിക്കുക ആഹാരത്തിന്റെ കാര്യം മുറ തെറ്റാർ തുടങ്ങി

വിശപ്പും തളർച്ചയും ബാധിച്ചു ചികിത്സയും വിശ്രമവും നിഷേധിക്കപ്പെട്ടു പീഡനങ്ങളുടെ ആയിരം കഥകൾ പുറത്തുവരാൻ തുടങ്ങി


ഹാമാന്റെ ഉപദേശങ്ങൾ 

ഫിർഔൻ രാജവംശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു റിപ്പോർട്ട് ഇപ്രകാരമാകുന്നു

ആരോഗ്യവാനും ബുദ്ധിമാനുമായ ഒരു ചെറുപ്പക്കാരൻ അയാൾ ഭാഗ്യം തേടി സ്വദേശം വിട്ടു പല നാടുകളിൽ സഞ്ചരിച്ചു പല ജോലികൾ ചെയ്തു കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായില്ല നന്നായി പണം കിട്ടണം വലിയ വീട് വെക്കണം ജനസ്വാധീനം വേണം ഇതൊക്കെയാണ് മോഹം

പല നാടുകൾ സന്ദർശിച്ചശേഷം ഈജിപ്തിലെത്തി അവിടെ ഭരിക്കുന്ന രാജാവിനെ കാണാനെത്തി

'മഹാരാജാവേ.... ഈ എളിയവന് ഒരു ജോലി തരണം ' താണുകേണപേക്ഷിച്ചു

'ഇവിടെ ജോലിയൊന്നും ബാക്കിയില്ല എല്ലാ ജോലിക്കും ആളെ നിയമിച്ചുകഴിഞ്ഞു....പോയ്ക്കോളൂ...'

രാജാവ് അയാളെ പുറത്തുവിടാൻ നോക്കി

'മഹാരാജാവേ.... അങ്ങനെ പറയരുത് പട്ടിണിയാണ് എന്തെങ്കിലും തൊഴിൽ തരണം സഹായിക്കണം'

'പറഞ്ഞത് കേട്ടില്ലേ? പോയ്ക്കോളൂ...'

'മഹാരാജാവേ അങ്ങനെ പറയരുത് എന്ത് ജോലിയും ചെയ്യാം ശ്മാശാനത്തിന്റെ കാവൽക്കാരനാവാൻ പോലും ഞാൻ തയ്യാറാണ് '

രാജാവിന്റെ മനസ്സലിഞ്ഞു രാജാവ് ഇങ്ങനെ അരുൾ ചെയ്തു:

'നിന്നെ നാം ശ്മശാനത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു'

അന്നുതന്നെ ജോലിയിൽ പ്രവേശിച്ചു

ശ്മശാനത്തിന്റെ ഗെയ്റ്റിൽ കാവലിരിക്കും ശവം അകത്തേക്ക് കയറ്റാൻ അയാൾക്ക് ഒരു ദിർഹം നൽകും ഒരു ശവത്തിന് ഒരു ദിർഹം അതാണ് കൂലി അയാളുടെ ഭാഗ്യം ജനങ്ങളുടെ നിർഭാഗ്യവും

ഈജിപ്തിൽ കോളറ പിടിപെട്ടു മാരകമായ പകർച്ചവ്യാധി നിരവധി പേർ മരിക്കുന്നു

കാവൽക്കാരൻ ജാഗ്രതയോടെ നിന്നു ശവങ്ങൾ വരവായി രാത്രിയും പകലും വരുന്നു ഓരോന്നിനും ഓരോ ദിർഹം അയാളുടെ പണസഞ്ചി നിറയാൻ തുടങ്ങി കോളറ കുറെക്കാലം നീണ്ടുതുടങ്ങി

ഇസ്രാഈല്യരാണ് കൂടുതലും മരിച്ചത് അവർക്ക് കാര്യമായ ചികിത്സയൊന്നും ലഭിച്ചില്ല

കോളറയുടെ കാലം കടന്നുപോയി കാവൽക്കാരൻ പണക്കാരനായി അയാൾ പണം പലതരം കച്ചവടങ്ങളിൽ മുതലിറക്കി വൻ ലാഭമുണ്ടായി കാവൽക്കാരന്റെ തൊഴിൽ തുടരുകയും ചെയ്തു

വലിയൊരു വീട് വെച്ചു കുടുംബമായി താമസം തുടങ്ങി ഉന്നതന്മാരുമായി കൂട്ടുകൂടി

ഹാമാൻ

ഈജിപ്തിലെ ധനാഢ്യൻ
അയാളുമായി കൂട്ടുകൂടി സ്വാധീനം വർധിച്ചു ഹാമാൻ മന്ത്രിയാണ് മന്ത്രിയുടെ സ്വാധീനം കാരണം അയാൾക്ക് ഉന്നതമായൊരു ജോലി കിട്ടി ശ്മശാനം കാവൽക്കാരൻ ഉയർന്ന ഉദ്യോഗത്തിലെത്തി

പണവും സ്വാധീനവും അയാളെ ഉയർത്തി അയാൾ ഖിബ്തികളുടെ ഇഷ്ടക്കാരനായി

ഒടുവിൽ മന്ത്രിസഭയിലെടുത്തു മന്ത്രിയായി നന്നായി ശോഭിച്ചു പട്ടാളക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു അവരുടെ ക്ഷേമത്തിനു വേണ്ടി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി പട്ടാള മേധാവികൾ സ്വന്തക്കാരായി

നാട് ഭരിക്കുന്ന രാജാവ് കാലം ചെയ്തു പിരമിഡിൽ സംസ്കരിച്ചു

പട്ടാളക്കാരുമായി അയാൾ ഗൂഢാലോചന നടത്തി അവരുടെ സഹായത്തോടെ ഭരണം പിടിച്ചെടുത്തു ഈജിപ്തിന്റെ രാജാവായി ഫിർഔൻ ആയി

ഉരുക്കു മുഷ്ടികൊണ്ട് എതിരാളികളെ അടിച്ചമർത്തി കൊടും ക്രൂരതകളാണ് പിന്നെ അയാൾ നടത്തിയത് ഈജിപ്ത് അയാളുടെ കരങ്ങളിലമർന്നു

സയ്യിദുനാ ഹാറൂൻ (അ) ജനിക്കുന്ന കാലത്ത് ക്രൂരനായ ഈ ഫിർഔനിന്റെ തേർവാഴ്ച നടക്കുകയായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം

ഇസ്രാഈല്യരുടെ അഭിമാനം ചവിട്ടിമെതിക്കപ്പെട്ട കാലഘട്ടമായിരുന്നു അത് അക്കാലത്ത് ഇസ്രാഈല്യർക്കിടയിൽ ഒരു പ്രമുഖനായിരുന്നു ഇംറാൻ അദ്ദേഹത്തിന്റെ പിതൃപരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു

ഇംറാൻ
ഖാഹിസ്
ആസിർ
ലാവി
യഅ്ഖൂബ്(അ)
ഇസ്ഹാഖ്(അ)
ഇബ്രാഹിം (അ)

ഫിർഔൻ രാജാവ് ഹാമാൻ മന്ത്രി

ഹാമാൻ എല്ലാ കാര്യങ്ങളിലും ഫിർഔനെ സഹായിച്ചു മറ്റു മറ്റു മാർക്കില്ലാത്ത സ്ഥാനവും അടുപ്പവും അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു

ഇബ്രാഹിം നബി (അ)ന്റെ ശരീഅത്ത് അത് ഇസ്രാഈല്യർക്കിടയിൽ നിലനിൽക്കുന്നു ധാരാളം പണ്ഡിതൻമാർ അവർക്കിടയിലുണ്ട് അവർ ശരീഅത്ത് വിവരിക്കുന്നു ജനങ്ങളെ ശരീഅത്ത് അനുസരിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നു

അവർക്ക് ചില മസ്ജിദുകളുണ്ട് അവിടെ ആരാധന നടക്കുന്നുണ്ട് ശരീഅത്ത് അനുസരിച്ചു ജീവിക്കാത്തവരും പലരുണ്ട് അവരെ പലരും ഉപദേശിക്കുന്നു ചിലപ്പോൾ ഉപദേശം ഫലം ചെയ്യും ചിലപ്പോൾ ഫലം ചെയ്യില്ല

മതവിശ്വാസവും ചിട്ടകളുമാണ് ഇസ്രാഈലി സമൂഹത്തിന്റെ ശക്തി അത് നന്നായി മനസ്സിലാക്കിയ ആളാണ് ഹാമാൻ ഇസ്രാഈല്യരുടെ ചരിത്രവും സംസ്കാരവും മതചിട്ടകളും ഹാമാന് നന്നായറിയാം മതചിട്ടകൾ നിലനിൽക്കുന്ന കാലത്തോളം അവരെ നശിപ്പിക്കാനാവില്ലെന്നും അയാൾക്ക് നന്നായറിയാം

ഈജിപ്ത് പൂർണമായും ഫിർഔന് കീഴടങ്ങി അവൻ പറയുന്നതാണ് നിയമം എതിർത്തൊരു ശബ്ദമില്ല ശബ്ദിക്കാൻ അനുവദിക്കില്ല

ഒരു ദിവസം ഫിർഔനും ഹാമാനും സംഭാഷണം നടത്തുകയാണ് ഫിർഔൻ പറഞ്ഞു:

'ജനങ്ങളുടെ മനസ്സിൽ എന്നെപ്പറ്റിയുള്ള ധായണയെന്താണ്?

താങ്കൾ തന്നെയാണ് രാജ്യം താങ്കൾ തന്നെയാണ് ഭരണം താങ്കളില്ലെങ്കിൽ ഈജിപ്തിൽ ഐശ്വരമില്ല ഇതൊക്കെയാണ് ജനങ്ങളുടെ വിശ്വാസം

അത് പോര ഞാനാണ് ശക്തി എന്നെക്കാൾ വലിയൊരു ശക്തിയില്ല ആ വിശ്വാസം വളർത്തണം

അതെങ്ങനെ കഴിയും? പരമശക്തൻ ദൈവമാണെന്നല്ലേ ജനങ്ങളുടെ വിശ്വാസം ഏത് ശക്തന്റെയും മീതെ ദൈവം എന്ന ശക്തിയുണ്ട്

അത് വേണ്ട ദൈവം എന്ന ശക്തി വേണ്ട ഞാനാണ് ശക്തൻ അങ്ങനെ വിശ്വസിക്കണം

ദൈവ വിശ്വാസം മനുഷ്യ മനസ്സിൽ നിന്ന് പോവില്ല അത് അത്രക്ക് ഉറച്ച വിശ്വാസമാണ്

എങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ തന്നെ ദൈവമായിക്കൊള്ളാം അത് ജനങ്ങൾ വിശ്വസിക്കുമോ?

വിശ്വസിപ്പിക്കണം അതിന്നൊരു തടസ്സമുണ്ട് ഇബ്രാഹിം നബിയുടെ ശരീഅത്ത് ഇവിടെ നിലവിലുണ്ട് അവർക്ക് അല്ലാഹുവിനെക്കുറിച്ച് ശരിയായ ധാരണയുണ്ട് അത് നിലനിൽക്കുന്ന കാലത്തോളം താങ്കൾ ദൈവമാണെന്ന് ജനങ്ങൾ വിശ്വസിക്കില്ല

അപ്പോൾ ആദ്യം ആ വിശ്വാസം തകർക്കണം ജനങ്ങൾ അല്ലാഹുവിനെക്കുറിച്ച് കേൾക്കരുത് അറിയരുത് അല്ലാഹുവിന് ആരാധന നടത്തരുത്

അത്ര എളുപ്പമുള്ള കാര്യമല്ല പണ്ഡിതന്മാർ ധാരളമുണ്ട് അവരാണ് ജനങ്ങളിൽ മതബോധം നിലനിർത്തുന്നത് അവരുള്ള കാലത്തോളം മതബോധം നിലനിൽക്കും

അത് സമ്മതിക്കില്ല ഒരു പണ്ഡിതനെയും ജീവിക്കാൻ വിടരുത് വധിച്ചു കളയണം ഞാനാണ് ദൈവം എന്ന് വിശ്വസിക്കുന്നവർ ജീവിച്ചാൽ മതി


ഫിർഔൻ കണ്ട സ്വപ്നം 

ഇബ്രാഹിം (അ)ന്റെ ശരീഅത്ത് അതിന് സർവനാശം വരണമെന്ന് ഫിർഔനും ഹാമാനും തീരുമാനിച്ചു

പണ്ഡിതന്മാരെ വധിക്കുക മതവിജ്ഞാനം ഇല്ലാതാക്കുക ആരും മതചടങ്ങുകൾ നടത്തരുത് നിയമം അടിച്ചേൽപ്പിക്കുക പദ്ധതികൾ അവരുടെ ചിന്തയിൽ രൂപംകൊള്ളുകയാണ്

ഈജിപ്തിന്റെ മണ്ണ് മനുഷ്യരക്തംകൊണ്ട് ചെഞ്ചായമണിയാൻ പോവുകയാണ്

യൂസുഫ് (അ)നെ സന്തോഷപൂർവം സ്വാഗതം ചെയ്ത നാടാണിത് ആ ചരിത്ര സ്മരണകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു അതെല്ലാം തേച്ചുമായ്ച്ചു കളയണം പൂർവ പ്രവാചകന്മാരെപ്പറ്റി സംസാരിക്കരുത് ചിന്തിക്കരുത് ചിന്ത ഫിർഔനെപ്പറ്റിയായിരിക്കണം ഉറക്കിലും ഉണർച്ചയിലും ഫിർഔനെ ഓർക്കണം ഫിർഔനെ മാത്രം ഫിർഔൻ തന്നെയാണ് സ്രഷ്ടാവ് സംഹാരകനും

നോക്കൂ നൈൽ നദി ഒഴുകുന്നത് കണ്ടില്ലേ? അത് എന്റെ കൽപന പ്രകാരമാണ് ഒഴുകുന്നത് പ്രകൃതിയിൽ എല്ലാ കാര്യങ്ങളും നടക്കുന്നത് എന്റെ കൽപന പ്രകാരമാണ്

അതെല്ലാവരും വിശ്വസിക്കണം ഉൾക്കൊള്ളണം

ആദരണീയരായ പണ്ഡിതന്മാർ അവർ മതനിയമങ്ങൾ പറയുന്നവരാണ് അവർക്കു നേരെ വാൾ നീണ്ടുവരികയാണ്

ഫിർഔൻ ദൈവമാണെന്ന് പരസ്യമായി സമ്മതിക്കണം ഒരു പണ്ഡിതനെ പിടിച്ചു കൊണ്ടുപോയി കള്ളനെ കൊണ്ടുപോകുംപോലെ കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെ

ഇന്നലെവവരെ സമാദരണീയനായിരുന്നു അദ്ദേഹം കടന്നുവന്നാൽ ആളുകൾ എഴുന്നേറ്റു നിൽക്കും ആദരിക്കും അദ്ദേഹം ഒരു തെറ്റും ചെയ്തില്ല പോലീസ് വന്നു പിടിച്ചുവലിച്ചു കൊണ്ടുപോയി

ആളുകൾ കൂടി പരസ്യ വിചാരണ തുടങ്ങി

നീ ആരെയാണ് ആരാധിക്കുന്നത് ?

അല്ലാഹുവിനെ

ഇന്ന് മുതൽ അത് പാടില്ല ഇന്ന് മുതൽ നിന്റെ ദൈവം ഫിർഔൻ ആകുന്നു ഫിർഔനെ ആരാധിക്കണം

പണ്ഡിതർ ശബ്ദിച്ചില്ല

ആരാണ് നിന്റെ സ്രഷ്ടാവ്?

അല്ലാഹു

അല്ല നിന്റെ സ്രഷ്ടാവ് ഫിർഔൻ ആകുന്നു

നൈൽ നദി ആരുടെ കൽപനപ്രകാരം ഒഴുകുന്നു?

അല്ലാഹുവിന്റെ കൽപനപ്രകാരം

അല്ല ഫിർഔനിന്റെ കൽപനപ്രകാരം

എല്ലാം മനസ്സിലായല്ലോ?

പണ്ഡിതൻ മൗനം പാലിച്ചു

ഇനി നിന്റെ വിശ്വാസം പ്രഖ്യാപിക്കൂ

ലാ ഇലാഹ ഇല്ലല്ലാഹ്
ഇബ്റാഹീമു ഖലീലുല്ലാഹ്

'അവന്റെ കഴുത്ത് വെട്ടുക'

ഫിർഔനിന്റെ ക്രൂരമായ കൽപന മിന്നിത്തിളങ്ങുന്ന വാൾ വീശി പണ്ഡിതന്റെ ശിരസ്സ് തെറിച്ചു അപ്പോഴും അത് മന്ത്രിച്ചുകൊണ്ടിരുന്നു ഇങ്ങനെ:

ലാ ഇലാഹ ഇല്ലല്ലാഹ്
ഇബ്റാഹീമു ഖലീലുല്ലാഹ്

പണ്ഡിതൻ രക്തസാക്ഷിയായി

രക്തസാക്ഷികളുടെ രക്തമൊഴുകി മണൽത്തരികൾ ചുവപ്പണിഞ്ഞു

ഇസ്രാഈലി സമൂഹത്തിനുള്ള മുന്നറിയിപ്പാണിത് ഫിർഔൻ അല്ലാത്ത ഒരു ദൈവത്തെ സങ്കൽപിച്ചാൽ ഇതായിരിക്കും അനുഭവം

പ്രതിഷേധിക്കാനുള്ള ധൈര്യം ചോർന്നുപോയിരിക്കുന്നു ഇസ്രാഈലികൾ എണ്ണത്തിൽ ധാരാളമുണ്ട് രാജ്യം മുഴുവൻ ചിന്നിച്ചിതറിക്കിടക്കുന്നു സംഘടിതരല്ല ഒരു നേതൃത്വമില്ല ഒന്നിനും ശക്തിയില്ലാതായിപ്പോയി

മതപ്രബോധനം പാടില്ല
മത ചടങ്ങുകൾ പാടില്ല
ദൈവാരാധന പാടില്ല

എല്ലാം ഫിർഔൻ തന്നെ ഫിർഔനെ വാഴ്ത്താം എത്രയും പുകഴ്ത്തിപ്പറയാം ഗദ്യത്തിലും പദ്യത്തിലുമാവാം

നാട് നടുങ്ങിനിൽക്കുന്നു കാലം അക്കാലത്ത് ഫിർഔൻ ഒരു സ്വപ്നം കണ്ടു ആ സ്വപ്നത്തിന്റെ കഥ പറയാം:

ഈജിപ്തിലെ കൊട്ടാരം എല്ലാ ആഢംബരങ്ങളും ആർഭാടങ്ങളും നിറഞ്ഞ കൊട്ടാരം കൊട്ടാരത്തിലെ മനോഹരമായ ഉറക്കറ പട്ടുമെത്തയിൽ ഉറങ്ങുന്ന രാജാവ് ഫിർഔൻ ആ ഉറക്കിലാണ് സ്വപ്നം കണ്ടത്

ബൈത്തുൽ മുഖദ്ദസ്
തെളിഞ്ഞുനിൽക്കുന്ന ദേവാലയം പെട്ടെന്ന് അഗ്നിജ്വാല കണ്ടു ബൈത്തുൽ മുഖദ്ദസിൽ നിന്ന് ജ്വാല പുറപ്പെട്ടു അത് നീങ്ങി നീങ്ങി വരുന്നു എങ്ങോട്ട്?

ഫിർഔൻ ഭയന്നു അഗ്നിജ്വാല എങ്ങോട്ടാണ് വരുന്നത്? ങേ.... അത് ഈജിപ്തിനു നേരെയാണല്ലോ വരുന്നത് തട്ടിനീക്കാൻ ഒരു വഴിയും കാണുന്നില്ല

ഫിർഔനിന്റെ ഉൽക്കണ്ഠ വർധിക്കുകയാണ്

അതെ....അത് നീങ്ങിവരുന്നു ഈജിപ്തിലേക്ക് എന്തൊരു ഭീകര കാഴ്ചയാണിത്

കൊട്ടാരം പടുകൂറ്റൻ കെട്ടിടം
അനേക മുറികൾ ഗാംഭീര്യം തുളുമ്പുന്ന വാതിലുകൾ ഗംഭീരമായ തൂണുകൾ മനോഹരമായ തൂക്കുവിളക്കുകൾ വിലകൂടിയ പരവതാനികൾ

ഗാംഭീര്യമുള്ള ഇരിപ്പിടങ്ങൾ അന്തഃപുരങ്ങൾ ആഢംബരം നിറഞ്ഞ എന്തെല്ലാം സജ്ജീകരണങ്ങൾ

ഒരാൾക്കും കൊട്ടാരത്തിൽ കടക്കാനാവില്ല ചുറ്റും ഉയരംകൂടിയ മതിലുകൾ വലിയ ഗെയ്റ്റുകൾ എല്ലാ ഗെയ്റ്റിലും കാവൽക്കാർ ഫിർഔനിന്റെ ഉറക്കമുറിക്കു മുമ്പിലും കാവൽക്കാരുണ്ട് ആർക്കും അകത്ത് കടക്കാനാവില്ല എല്ലാ നിലയിലും സുരക്ഷിതനാണെന്നാണ് വിചാരം എന്നാൽ തീജ്വാല അത് ഗെയ്റ്റിലൂടെയല്ല വരുന്നത് തീജ്വാലക്ക് കാവൽക്കാരുടെ സമ്മതം വേണ്ട ഉയർന്ന മതിൽക്കെട്ടുകൾ തടസ്സമല്ല ആകാശത്തിലൂടെയാണ് അതിന്റെ സഞ്ചാരം

അത്....അതാ കൊട്ടാര വളപ്പിലെത്തിക്കഴിഞ്ഞു അതിമനോഹരമായ വാതിൽ അമ്പരപ്പിക്കുന്ന കൊത്തുവേലകൾ എന്തെല്ലാം ചിത്രപ്പണികൾ എന്തു മാത്രം മനുഷ്യ പ്രയത്നം വേണ്ടി വന്നു ആ വാതിൽ രൂപപ്പെടുത്താൻ

തീജ്വാ പതിച്ചുകഴിഞ്ഞു

ഗാംഭീര്യം നിറഞ്ഞ വാതിലിന് തീപ്പിടിച്ചു വാതിൽ ആളിക്കത്തുന്നു

ആരുമില്ലേ തീ അണയ്ക്കാൻ?
എല്ലാവരും എവിടെപ്പോയി? വയർ നിറയെ തിന്ന് ബോധമില്ലാതെ ഉറങ്ങുകയാണ് നന്ദികെട്ട വർഗം പാറാവുകാരാണത്രെ ഉപകാരം ചെയ്യാത്ത വർഗം

തീ ആളിപ്പടരുന്നു
കിരീടം കത്തുന്നു
സിംഹാസനം കത്തുന്നു
ചെങ്കോൽ കത്തുന്നു
കൊട്ടാരമാകെ കത്തുന്നു
വലിയ തീഗോളമായി മാറി
തീ പട്ടണത്തിലേക്ക് പടരുന്നു ഖിബ്തികളുടെ വലിയ വീടുകൾ കത്താൻ തുടങ്ങി

ഫിർഔൻ സൂക്ഷിച്ചു നോക്കി വലിയ വീടുകൾ കത്തുന്നു വലിയ വീടുകളാണ് കത്തുന്നത് ഓലമേഞ്ഞ ചെറിയ ചെറിയ വീടുകൾ ധാരാളമുണ്ട് അവ കത്തുന്നില്ല എന്തതിശയം ആ വീടുകൾ ആരുടേതാണ് ? അവ ഇസ്രാഈല്യരുടെ കുടിലുകളാണ് അവയ്ക്കു നാശമില്ല നാശം ഖിബ്ത്തികൾക്കു മാത്രം

രാജാവിന്റെ ഉറക്കറയിൽ നിന്ന് അട്ടഹാസ് കേട്ടു പേടിച്ചരണ്ട നിലവിളി

ഉറക്കംതൂങ്ങികളായ പാറാവുകാർ ഞെട്ടിയുണർന്നു ആയുധങ്ങളുമായി ഓടിവന്നു എന്തു സംഭവിച്ചു?

വിളക്കുകൾ തെളിഞ്ഞു കൊട്ടാരമുണർന്നു എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല എവിടെയും പരിഭ്രമം മാത്രം

ഉറങ്ങിയവരെല്ലാം ഉണർന്നു
ഉറക്കറയുടെ വാതിൽ തുറക്കപ്പെട്ടു വിയർത്തു കുളിച്ചു പരിഭ്രാന്തനായ ഫിർഔൻ ചുറ്റും നോക്കുന്നു എല്ലാം കത്തി നശിച്ചോ?

ഇല്ല ഒന്നും സംഭവിച്ചിട്ടില്ല കൊട്ടാരം അതുപോലെത്തന്നെ നിലനിൽക്കുന്നു വാതിലുകൾക്ക് ഒന്നും പറ്റിയിട്ടില്ല സിംഹാസനം അതിന്റെ സ്ഥാനത്ത് തന്നെയുണ്ട് കിരീടവും ചെങ്കോലുമുണ്ട് പരവതാനികൾ വിരിച്ചേടത്തുതന്നെയുണ്ട് ഒരു സത്യം കൊട്ടാരമറിഞ്ഞു രാജാവ് സ്വപ്നം കണ്ടു ഭീകര സ്വപ്നം അതിഭീകരം തന്നെ ദുശ്ശകുനം നിറഞ്ഞ സ്വപ്നം ജ്യോതിഷക്കാർ വരും വരട്ടെ അവർ പറയും സ്വപ്ന വ്യാഖ്യാനം അപ്പോഴറിയാം കാര്യങ്ങൾ

രാജാവ് വല്ലാതെ അസ്വസ്ഥനായിട്ടുണ്ട് അക്കാര്യം തീർച്ച തന്നെ സ്വപ്നം ഭീകരമാണെന്ന് അതിൽനിന്നുതന്നെ ഊഹിക്കാം


യുഹാനിദ് 

രാജകൊട്ടാരം. പ്രൗഢമായ സദസ്സ്. ഫിർഔൻ സിംഹാസനത്തിലിരിക്കുന്നു. മന്ത്രിമാർ ചുറ്റുമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ, സൈന്യാധിപന്മാർ, പൗരപ്രമുഖർ.... എല്ലാവരുമുണ്ട്. പ്രത്യേക സീറ്റുകളിൽ ഇരിക്കുന്നത് ജ്യോത്സ്യന്മാരാണ്. സ്വപ്നം വ്യാഖ്യാനിക്കുന്ന വിദഗ്ധർ...

ഗാംഭീര്യം നിറഞ്ഞ അന്തരീക്ഷം.
"പറയൂ... എന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം" രാജശാസന വന്നു...

ജോത്സ്യന്മാർ പരസ്പരം നോക്കി. ആര് പറയും? സ്വപ്നത്തെക്കുറിച്ചു അവർ പരസ്പരം ചർച്ച നടത്തിയിട്ടുണ്ട്. വ്യാഖ്യാനം കണ്ടെത്തിയിട്ടുമുണ്ട്. പക്ഷെ, തുറന്നു പറയുന്നതെങ്ങനെ?
ഒട്ടും ഹിതകരമല്ലാത്ത കാര്യമാണ് പറയാനുള്ളത്...

"പറയൂ....നാം കേൾക്കട്ടെ."

ഇനി പറയാതെവയ്യ. ജോത്സ്യന്മാരുടെ പ്രമുഖൻ എഴുന്നേറ്റു. രാജാവിനെ വണങ്ങി. വിനയത്തോടെ സംസാരിച്ചു.

"സ്വപ്ന വ്യാഖ്യാനമായി പറയാനുള്ളത് ഹിതകരമല്ലാത്ത കാര്യമാണ്. ജറൂസലം പള്ളിയുടെ ഭാഗത്തുനിന്നാണ് അഗ്നിജ്വാല വന്നത്. അഗ്നി നശിപ്പിക്കും. ജറൂസലം ഇസ്രാഈല്യരുടെ ദേവാലയമാണ്. അവിടെനിന്ന് നാശം വരും. അത് നമ്മെ നശിപ്പിക്കും"

"എങ്ങനെ നാശം വരും? വ്യക്തമായി പറയൂ..."

"ഇസ്രാഈല്യരിൽ നിന്ന് ഒരു നേതാവ് ഉണ്ടായിത്തീരും. അവനിൽ നിന്ന് ശത്രുതയുടെ അഗ്നി പടരും. ആ അഗ്നി നമ്മെ നശിപ്പിക്കും."

"എപ്പോഴാണു ഉണ്ടാവുക?"

"ഉടനെയൊന്നും ഉണ്ടാവില്ല. ഒരു കുട്ടി ജനിക്കും. ജനിക്കാനിരിക്കുന്നതേയുള്ളൂ. കുട്ടി ജനിക്കാൻ ഇനിയും കുറെ വർഷങ്ങൾ പിടിക്കും. വർഷങ്ങൾക്കും ശേഷം കുട്ടി ജനിക്കും. വളർന്നു വലുതാവും. അവൻ കാരണം നാം നശിക്കും. കുറെക്കാലത്തേക്ക് കുഴപ്പങ്ങളൊന്നുമില്ല."

ഫിർഔനിന്റെ മുഖം കോപംകൊണ്ട് തുടുത്തു. "ഇസ്രാഈല്യർ... നീച വർഗം. അവർക്കിനി ആൺകുട്ടികൾ പിറക്കില്ല. അക്കാര്യം തീർച്ചയാണ്." മഹാരാജാവ് കോപത്തോടെ സംസാരിക്കുന്നു.

കുറച്ചു സമയം കഴിഞ്ഞ് രാജസദസ്സ് പിരിഞ്ഞു. എല്ലാവരും മടങ്ങിപ്പോയി. ഫിർഔനും ഹാമാനും ഇടക്കിടെ കാണും. ഗൗരവമായി ചർച്ച നടത്തും. ഇസ്രാഈലി സ്ത്രീകൾ ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഉടനെ കൊന്നുകളയണം. അതിന്റെ സാധ്യതകളെക്കുറിച്ചാണ് ചർച്ച.

ഇസ്രാഈല്യരുടെ വീടുകൾ നിരീക്ഷണത്തിലായി. ഗർഭിണികളുടെ കണക്കെടുത്തു. അവിടെ നിരീക്ഷകരെ നിയോഗിച്ചു. ഗർഭിണികൾ ആശങ്കയിലായി. ആൺകുഞ്ഞ് പിറക്കുമോ എന്ന ഭയം...

ഗർഭം തികഞ്ഞു വരികയാണ്. സർക്കാർ വക നഴ്സുമാരെത്തി. അവരാണ് പ്രസവമെടുക്കുക. പ്രസവം കഴിഞ്ഞ ഉടനെ അവർ റിപ്പോർട്ട് നൽകും.
ആൺകുഞ്ഞാണെങ്കിൽ എടുത്തുമാറ്റും. പ്രത്യേക രീതിയിൽ വധിച്ചു കളയും.

പെൺകുഞ്ഞാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യും. ചുമതല അത്രമാത്രം. അത് കഴിഞ്ഞ് നഴ്സ് സ്ഥലം വിടും. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഉമ്മമാർ. അവരുടെ സങ്കടം ആരറിയാൻ. ഒന്നുറക്കെ കരയാനുള്ള സ്വാതന്ത്ര്യംപോലും അവർക്കില്ല. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ശബ്ദമില്ലാതെ വിങ്ങിക്കരഞ്ഞു...

ഫിർഔനിന്റെ പട്ടാളത്തിൽ ഇസ്രാഈല്യരെയും ചേർത്തിട്ടുണ്ട്. മിക്കവരും പാറാവുകാരാണ്. ഭാരിച്ച ജോലിയുള്ള തസ്തികകളിലും അവരുണ്ടാവും. കുറഞ്ഞ വേതനം. ഭാരിച്ച ജോലി. അതാണവരുടെ അവസ്ഥ.

ഇസ്രാഈല്യർക്കിടയിലെ ഒരു പൗരപ്രമുഖനാണ് ഇംറാൻ. ഇംറാന്റെ ഭാര്യ ഒരു കുലീന വനിതയാണ്. ഉന്നത തറവാട്ടിൽ ജനിച്ചു വളർന്നവരാണ്. പേര് യൂഹാനിദ്. ഇംറാൻ നല്ല ആരോഗ്യമുള്ള ബുദ്ധിമാനായ ചെറുപ്പക്കാരനാണ്. അതുകാരണം പട്ടാളത്തിൽ ജോലി കിട്ടി. ഭേദപ്പെട്ട ശമ്പളമുണ്ട്. നല്ല രീതിയിൽ കുടുംബജീവിതം നടന്നുപോവുന്നു...

ഇസ്രാഈല്യർക്കിടയിലെ ഒരു പൗരപ്രമുഖനാണ് ഇംറാൻ. ഇംറാന്റെ ഭാര്യ ഒരു കുലീന വനിതയാണ്. ഉന്നത തറവാട്ടിൽ ജനിച്ചു വളർന്നവരാണ്. പേര് യൂഹാനിദ്. ഇംറാൻ നല്ല ആരോഗ്യമുള്ള ബുദ്ധിമാനായ ചെറുപ്പക്കാരനാണ്. അതുകാരണം പട്ടാളത്തിൽ ജോലി കിട്ടി. ഭേദപ്പെട്ട ശമ്പളമുണ്ട്. നല്ല രീതിയിൽ കുടുംബജീവിതം നടന്നുപോവുന്നു...

രാജകൽപനകൾ നടപ്പാക്കുന്നത് പട്ടാളക്കാരാണ്. ഇംറാനും രാജകൽപനകൾ നടപ്പാക്കാൻ ബാധ്യസ്ഥനാണ്. നല്ല രീതിയിൽ കുടുംബം കൊണ്ടുപോവുന്നതിൽ മിടുക്കിയാണ് യൂഹാനിദ്.

കോളറ ബാധിച്ച് നാട്ടിൽ ധാരാളമാളുകൾ മരിക്കാനിടയായി. ആരോഗ്യമുള്ള ചെറുപ്പക്കാർ ധാരാളം മരിച്ചു. അതൊരു സാമൂഹിക പ്രശ്നമായി മാറി. നാട്ടിൽ തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടു. പുരുഷന്മാർ മരിച്ചൊടുങ്ങുക. ആൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുക. പിന്നെങ്ങനെ നാട്ടിൽ തൊഴിലാളികളുണ്ടാവും? എവിടെയും ഇതാണ് ചർച്ച...

ഫിർഔനും ഹാമാനും ഇക്കാര്യം ചർച്ച ചെയ്തു. നാട്ടിൽ പണിയെടുക്കാൻ പുരുഷന്മാർ വേണം. ഖിബ്ത്തി യുവാക്കൾ പണിയെടുക്കില്ല. അവർ തിന്ന് സുഖിച്ചു കഴിയുന്നു. ഉന്നത ഉദ്യോഗങ്ങൾ വഹിക്കും. കച്ചവടം ചെയ്യും. കർഷക പ്രഭുക്കളാണ് കുറെപ്പേർ. മണ്ണിലിറങ്ങി ജോലി ചെയ്യാൻ ഇസ്രാഈലികൾ തന്നെ വേണം...

ഫിർഔൻ പുതിയ ഓർഡർ പുറപ്പെടുവിച്ചു ഒന്നിടവിട്ട കൊല്ലങ്ങളിൽ ആൺകുഞ്ഞുങ്ങളെ കൊന്നാൽ മതി. ഈ കൊല്ലം പിറക്കുന്ന ആൺകുട്ടികൾ ജീവിക്കട്ടെ. അടുത്ത കൊല്ലം പിറക്കുന്നവരെ കൊല്ലാം. തൊട്ടടുത്ത കൊല്ലം പിറക്കുന്നവർക്ക് ജീവിക്കാം. ഇങ്ങനെയാണ് കൽപന ഇറങ്ങിയത്...

ഇംറാൻ വീട്ടിൽ വന്നു കയറി.
യൂഹാനിദിന്റെ മുഖത്ത് വല്ലാത്ത ഭാവം കള്ളച്ചിരി.

"എന്താ വിശേഷം?" ഇംറാൻ ചോദിച്ചു

"വിശേഷമുണ്ട്."

"എന്തു വിശേഷം?"

"എന്താ ഒന്നും അറിഞ്ഞുകൂടേ? ഈ വർഷം ആയത് നന്നായി. അല്ലായിരുന്നെങ്കിൽ...."

ഇംറാന് സംഗതി പിടികിട്ടിത്തുടങ്ങി. തന്റെ ഭാര്യ ഗർഭിണിയാണ്. ഈ വർഷം ഗർഭം ധരിച്ചത് നന്നായി. ആൺകുട്ടിയെ പ്രസവിച്ചാലും പേടിക്കാനില്ല. സന്തോഷത്തിന്റെ നാളുകൾ വന്നു. ഗർഭിണിയെ കാണാൻ കുടുംബത്തിലെ കുലീന വനിതകൾ വന്നു...

സ്വീകരണം. സൽക്കാരം. സമ്മാനങ്ങൾ.
നാളുകൾ മാസങ്ങളായി. മാസങ്ങൾ ഒമ്പത് കടന്നുപോയി. പ്രസവം പ്രതീക്ഷിക്കുന്ന സമയമായി. ഉൽക്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ. പ്രസവ വേദന തുടങ്ങി. ഇംറാൻ പ്രാർത്ഥനയിൽ മുഴുകി. സന്തോഷവാർത്ത പുറത്തുവന്നു. യൂഹാനിദ് പ്രസവിച്ചു. ആൺകുഞ്ഞ്...

"അല്ലാഹുവേ നിനക്കു സ്തുതി... അൽഹംദു ലില്ലാഹ്."

ഓമനപ്പൈതൽ അടുത്ത വർഷമാണ് പ്രസവം നടന്നതെങ്കിൽ ഈ ചോരപ്പൈതലിനെ കൊന്നുകളയുമായിരുന്നു. അല്ലാഹുവേ നിനക്ക് സ്തുതി
അൽഹംദു ലില്ലാഹ്. ഓമനപ്പൈതലിനെ പെണ്ണുങ്ങൾ മാറിമാറി എടുത്തോമനിച്ചു. നാളുകൾ ആഹ്ലാദപൂർവം നീങ്ങിക്കൊണ്ടിരുന്നു. കുഞ്ഞിന് പേരിട്ടു. ഹാറൂൻ...

ഇംറാൻ ദമ്പതികൾ കുഞ്ഞിനെ ലാളിച്ചു വളർത്തി. ഫിർഔനിന്റെ നിയമങ്ങൾ ഇസ്രാഈലി സമൂഹത്തെ വരിഞ്ഞു മുറുക്കുകയാണ്. അക്കാര്യത്തിൽ ഇംറാൻ ദുഃഖിതനാണ്. തനിക്കു ശമ്പളം തരുന്നത് ഫിർഔനാണ്. കൽപനകൾ അനുസരിച്ചേ പറ്റൂ...

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ഫിർഔൻ മതത്തെ നശിപ്പിക്കാൻ തീരുമാനിച്ചു. മതം പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരമാക്കി. മതനിയമങ്ങൾ അനുസരിക്കുന്നവരെ ശിക്ഷിച്ചു.

ഇബ്രാഹിം (അ)ന്റെ മാർഗം അധിക പേർക്കും അജ്ഞാതമായിത്തീർന്നു. പുതിയ തലമുറ മതത്തിൽ നിന്ന് വളരെ അകന്നുപോയി. ഖിബ്തികൾ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. ഇരുപത് വർഷക്കാലം ഫിർഔൻ ബിംബാരാധന പ്രോത്സാഹിപ്പിച്ചു. ഖിബ്ത്തികൾ ഫിർഔനെ ആരാധിക്കണം. ഈ നിയമമാണ് പിന്നെ വന്നത്. ഒരു മടിയുംകൂടാതെ ഖിബ്തികൾ ഫിർഔനെ ആരാധിച്ചു...

നാൽപ്പത് വർഷം അങ്ങനെ കടന്നുപോയി. പിന്നെ വന്ന കൽപനകൾ ഇങ്ങനെയായിരുന്നു. ഇസ്രാഈല്യർ ഫിർഔനിന് സുജൂദ് ചെയ്യണം. പലരും അതിന് തയ്യാറായില്ല. അവർക്ക് ക്രൂരമായ ശിക്ഷയാണ് നൽകിയത്. തിളക്കുന്ന എണ്ണയിലിട്ടു കൊന്നു. തീയിലിട്ടു കൊന്നു. കൊടും ശിക്ഷകൾ തുടർന്നു. കുരിശിൽ തറച്ചു കൊന്നു...

അപ്പോൾ ഹാമാൻ പറഞ്ഞു: "മഹാരാജാവേ അവർക്ക് സാവകാശം നൽകൂ. അവർ ചിന്തിച്ചു കാര്യം മനസ്സിലാക്കട്ടെ."

കൊടും കൊലകൾ തൽക്കാലം നിന്നു.
പുരുഷന്മാരും സ്ത്രീകളും കഠിനമായ ജോലി ചെയ്യണം. അതിരാവിലെ മുതൽ രാത്രിവരെ
കുട്ടികളെക്കൊണ്ടും ജോലി ചെയ്യിക്കും. കാലമങ്ങനെ നീങ്ങിപ്പോവുകയാണ്.
ഇംറാൻ ഒരു കാര്യം മനസ്സിലാക്കി. തന്റെ ഭാര്യ വീണ്ടും ഗർഭം ധരിച്ചിരിക്കുന്നു. ഈ വർഷം ആൺകുട്ടി പിറന്നാൽ കൊല്ലും. അക്കാര്യം ഉറപ്പാണ് വെപ്രാളം നിറഞ്ഞ നാളുകൾ വരവായി...


കുൽസൂം(റ) 

ദിവസങ്ങൾ മാസങ്ങളായി മാറുമ്പോൾ കുടുംബത്തിൽ അസ്വസ്ഥത വളരുകയാണ് എന്താണ് സംഭവിക്കുക?

ഹാറൂൻ വളർന്നു വരികയാണ് അഴകും ആരോഗ്യവുമുള്ള കുട്ടി ഓമനിക്കാൻ ഒരുപാടാളുകൾ
ഹാറൂന്റെ കളിയും ചിരിയും അത് കാണുമ്പോൾ ഖൽബ് കോരിത്തരിക്കും പെട്ടെന്ന് ഖൽബ് അസ്വസ്ഥമാവുകയും ചെയ്യും ഇതുപോലെ ഒരു പൊന്നുമോൻ പിറന്നാൽ? ഇതുപോലെ അഴകുള്ള കുഞ്ഞിനെ പ്രസവിച്ചാൽ?
കൊലക്കത്തി വീഴും ശിശുവിനെ കൊത്തിനുറുക്കും ഫിർഔനിന്റെ അധികാരം തകർക്കാൻ വരുന്ന കുട്ടിയോടുള്ള പ്രതികാരം ആ പ്രതികാരം നിഷാകളങ്കരായ കുഞ്ഞുങ്ങളോട് തീർക്കുകയാണ് ഒരു ഗർഭിണിയുടെ വീട്ടിലേക്കു പട്ടാളക്കാർ കയറിവന്നു ഗർഭിണി പേടിച്ചു വിറയ്ക്കുകയാണ്

നീ ഗർഭിണിയാണോടീ?

അതെ യജമാനരേ...

വേണ്ട നിനക്ക് ഗർഭം വേണ്ട

സംഭവിച്ചുപോയില്ലേ.... യജമാനരേ മാപ്പ്.....

ഇല്ല നിനക്കു മാപ്പില്ല ഗർഭം അലസിപ്പിക്കണം

എന്റെ റബ്ബേ.....

വേണ്ട നിന്റെ റബ്ബ് ഫിർഔൻ മഹാരാജാവാണ് കുടിക്കൂ ഇത് കുടിച്ചോളൂ

എന്താണിത്?

ഗർഭം അലസിപ്പിക്കാനുള്ള ഔഷധം

വേണ്ട എന്റെ ഗർഭം അലസിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല

ഇല്ലേ? നിന്നെ ഞങ്ങൾ പാഠം പഠിപ്പിക്കും

പാവം സ്ത്രീയെ പട്ടാളക്കാർ പിടിച്ചു വലിക്കുന്നു ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുന്നു

ഒരു കിങ്കരൻ അവരുടെ വായ പിളർത്തുന്നു മറ്റൊരുത്തൻ ഔഷധം ഒഴിക്കുന്നു

സ്ത്രീ തളർന്നു വീഴുന്നു ജീവച്ഛവമായി വയറ്റിൽ രൂപംകൊണ്ട കുഞ്ഞ് കലങ്ങിപ്പോയി പട്ടാളക്കാരുടെ പരാക്രമത്തിൽ തന്നെ ഗർഭം അലസിപ്പോകും എത്രയോ ഗർഭാണികളുടെ നാഭിക്ക് ചവിട്ട് കിട്ടി ഗർഭം അലസിപ്പോയി

യൂഹാനിദ് വിവരങ്ങളറിയുന്നു ഖൽബുരുകി പ്രാർത്ഥിക്കുന്നു കരുണ നിറഞ്ഞ റബ്ബേ എന്നെ നീ കാത്തു രക്ഷിക്കേണമേ എന്റെ വയറ്റിലുള കുഞ്ഞിനെയും കാത്തുരക്ഷിക്കേണമേ

കണ്ണീരിൽ കുതിർന്ന പ്രാർത്ഥന

കുറെ നേരം കരഞ്ഞു പ്രാർത്ഥിച്ചാൽ ആശ്വാസം തോന്നും അല്ലാഹു തന്റെ വിളി കേട്ടതായി തോന്നും ഒന്നും സംഭവിക്കില്ല കുഞ്ഞിനൊരാപത്തും വരില്ല അങ്ങനെ മനസ്സ് പറയും

ഒരു റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വാർത്തയുണ്ട് അഞ്ചു വർഷത്തെ കണക്കാണ് റിപ്പോർട്ടിലുള്ളത്

ഇസ്രാഈലി വംശത്തിൽ പെട്ട ഒമ്പതിനായിരം സ്ത്രീകളുടെ ഗർഭം അലസിപ്പിച്ചുകളഞ്ഞു അഞ്ച് വർഷംകൊണ്ടാണിത് നടപ്പാക്കിയത്

പന്തീരായിരം ആൺകുഞ്ഞുങ്ങളെ വധിച്ചുകളഞ്ഞു ഇതും അഞ്ച് വർഷത്തെ കണക്കാണ്

ഒരു കൊല നടക്കുമ്പോൾ ഫിർഔൻ പിശാചിനെപ്പോലെ ആഹ്ലാദംകൊള്ളും പൊട്ടിച്ചിരിക്കും അട്ടഹസിക്കും ഒരുദിവസം ഫിർഔൻ കൊട്ടാരത്തിൽ ഉറങ്ങുകയായിരുന്നു ഒരു സ്വപ്നം കാണുന്നു ഇസ്രാഈല്യർ തിങ്ങിത്താമസിക്കുന്ന സ്ഥലം അവിടെ ഒരു പാമ്പ് വിഷമുള്ള ഉഗ്രൻ പാമ്പ് പേടിച്ചുപോയി അത് ഇഴഞ്ഞ് വരുന്നു എങ്ങോട്ട്?

കൊട്ടാരത്തിനുനേരെ ആരും തടയുന്നില്ല എവിടെപ്പോയി പാറാവുകാർ?

ആരുമില്ല പാമ്പ് മുമ്പോട്ട് തന്നെ

എങ്ങോട്ടാണത് പോവുന്നത്?

രാജസദസ്സ് കൂടുന്ന ഹാളിലേക്ക് അവിടെയാണ് സിംഹാസനം വിലകൂടിയ പരവതാനിയിലൂടെ പാമ്പ് ഇഴഞ്ഞു സിംഹാസനത്തിൽ കയറി ഇരുന്നു

എന്തൊരു കാഴ്ച?

പേടിച്ചു വിറച്ചുപോയി അടുത്ത പ്രഭാതത്തിൽ തന്നെ ജോത്സ്യന്മാരെയെല്ലാം വിളിച്ചു വരുത്തി രാശി നോക്കി അവർ ഫലം പറഞ്ഞു അതിങ്ങനെയായിരുന്നു

പാമ്പു വിഷമാണ് അത് ഏറ്റാൽ മരിച്ചുപോകും ഇസ്രാഈല്യരിൽ ഒരു കുഞ്ഞ് പിറക്കും പാമ്പുപോലെ ഭയങ്കരൻ കുഞ്ഞ് കാരണം രാജാവിന്റെ അധികാരം നശിക്കും കുട്ടി കാരണം മരണവും സംഭവിക്കും

ഇതറിഞ്ഞതോടെ പക വർധിച്ചു പീഡനം ഇരട്ടിയായി

യൂഹാനിദിന് പ്രസവ വേദന തുടങ്ങി പുറത്ത് കാവൽക്കാരുണ്ട് അകത്ത് നഴ്സുമാരും ഉൽക്കണ്ഠയാണെവിടെയും എന്തും സംഭവിക്കാം ഇംറാൻ പ്രാർത്ഥനയിലാണ്

പ്രസവിച്ചു ആദ്യ വിവരം പുറത്തു വന്നു ആകാംക്ഷ വർദ്ധിച്ചു കുട്ടിയെന്ത്? അതറിയണം നഴ്സ് പുറത്ത് വന്നു കാവൽക്കാർക്ക് റിപ്പോർട്ട് നൽകി
പെൺകുഞ്ഞ് എല്ലാവരും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു എല്ലാ മുഖങ്ങളും തെളിഞ്ഞു പെൺകുഞ്ഞ് പിറന്നതറിഞ്ഞ് സന്തോഷിക്കുന്ന സമൂഹം ചരിത്രത്തിൽ അങ്ങനെയും ഒരു കാലഘട്ടം കടന്നുപോയിട്ടുണ്ട് ആൺകുഞ്ഞ് വേണ്ടേ വേണ്ട പെൺ കുഞ്ഞ് മതി ആ സമൂഹത്തിന്റെ അവസ്ഥ അന്ന് അതായിരുന്നു നഴ്സുമാരും കാവൽക്കാരുമെല്ലും പോയി വീട്ടിൽ ബന്ധുക്കൾ മാത്രം ഒരു കൊലപാതകമാണ് കഴിഞ്ഞു പോയത് എന്തൊരാശ്വാസം ഈ പൊന്നുമോളാണ് അതിന് കാരണക്കാരി എന്റെ പുന്നാര മോൾ യൂഹാനിദ് മോളെ മാറോടു ചേർത്തു പിടിച്ചു അപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി ആശ്വാസത്തിന്റെ കണ്ണീർത്തുള്ളികൾ കാലം പിന്നെയും നീങ്ങി നിയമങ്ങൾ കൂടുതൽ കർക്കശമായി പുതിയൊരു നിയമം വന്നു

ഇസ്രാഈലി സമൂഹത്തിലെ സ്ത്രീകൾ ഗർഭം ധരിക്കാൻ പാടില്ല ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ സമ്പർക്കം പാടില്ല കുടുംബാന്തരീക്ഷത്തിൽ ഭീതി നിറഞ്ഞു ഇംറാന്റെ കുട്ടികൾ അവർ സന്തോഷഭരിതരാണ് മോളുടെ പേര് കേൾക്കണ്ടേ?

കുൽസൂം
അഴകിന്റെ നിറക്കൂട്ടാണ് കുൽസൂം ബുദ്ധിമതിയും സുന്ദരിയുമാണ് ഉമ്മ-ബാപ്പമാരുടെ കുസൃതിക്കുരുന്നുകൾ ഹാറൂൻ വളരെ ചെറുപ്പത്തിൽ തന്നെ വാക്കുകൾ ശുദ്ധിയോടെ പറയാൻ തുടങ്ങി അത് കേൾവിക്കാരെ വല്ലാതെ ആകർഷിച്ചു കുറച്ചുകൂടി പ്രായം വന്നപ്പോൾ വാചകങ്ങൾ പറയാൻ തുടങ്ങി അതോടെ സംസാരം കൂടുതൽ ആകർഷകമായിത്തീർന്നു കേട്ടിരിക്കാൻ സുഖം

പണ്ഡിതന്മാർ വന്നു ഹാറൂനെ സ്വകാര്യമായി തത്വങ്ങൾ പഠിപ്പിച്ചു പെട്ടെന്ന് പഠിക്കും നല്ല ഓർമ്മശക്തിയാണ് പഠിച്ചതൊന്നും മറിക്കില്ല പഠിച്ചത് പറയും സ്വന്തമായി വിവരിക്കും വാദിക്കും സ്ഥാപിക്കും


അപൂർവ സഹോദരങ്ങൾ 

ഇറാനും സഹപ്രവർത്തകർക്കും കർശന നിർദേശം കിട്ടി രാത്രി പ്രത്യേക നിരീക്ഷണം വേണം ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങരുത് രണ്ട് മുറിയിൽ കഴിയണം അല്ലെങ്കിൽ ഭാര്യ അകത്ത് ഭർത്താവ് പുറത്ത്

ഒരു രാത്രി ഒരു വലിയ കെട്ടിടത്തിലാണ് ഇംറാനു കാവൽ ജോലി കുറെ സഹപ്രവർത്തകരുമുണ്ട് പാതിരാത്രിയായി എല്ലാ കാവൽക്കാരും ഉറങ്ങി ഇംറാൻ മാത്രം ഉണർന്നിരിക്കുന്നു

യൂഹാനിദിന് വീട്ടിൽ കിടന്നിട്ട് ഉറകം വരുന്നില്ല പാതിരാത്രിയായി ഭർത്താവിനെ കാണാൻ കലശലായ മോഹം മക്കൾ നല്ല ഉറക്കത്തിലാണ്

യൂഹാനിദ് പുറത്തിറങ്ങി നേരെ നടന്നു ആ വലിയ കൊട്ടാരത്തിലേക്ക്

എല്ലാ പാറാവുകാരും നല്ല ഉറക്കത്തിലാണ് ഇംറാൻ ഉണർന്നിരിക്കുന്നു

ഒരു രൂപം നീങ്ങിവരുന്നു ഇംറാൻ തുറിച്ചുനോക്കി

മിണ്ടരുത് ഇത് ഞാനാണ്

യൂഹാനിദിന്റെ ശബ്ദം അവർ ഭർത്താവിന്റെ കൈ പിടിച്ചു വലിച്ചു സമീപത്തുള്ള മുറിയിലേക്ക് അവർ മുറിയിൽ കടന്നു വാതിലടച്ചു കുറ്റിയിട്ടു ആ രാത്രി അവർ ഒന്നിച്ചു കഴിഞ്ഞു

ആരും ഒന്നുമറിഞ്ഞില്ല ഗർഭിണിയാവാൻ അത് മതി

ഇംറാൻ കുളിച്ചു വൃത്തിയായി തന്റെ ഡ്യൂട്ടിയിൽ ജാഗരൂകനായി

ഒരു ഭർത്താവും ഭാര്യയെ സമീപിക്കരുത് ഒരു ഭാര്യയും ഭർത്താവിനെ സമീപിക്കരുത് അത് നോക്കുന്ന ജോലിയാണ് ഇംറാന്

സ്വന്തം ഭാര്യ ഇംറാനെ തേടിവന്നു അതാരും അറിഞ്ഞില്ല പിൽക്കാലത്തറിഞ്ഞു അങ്ങനെ അത് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

ഏതായാലും സംഗതി പൊല്ലാപ്പായി യൂഹാനിദ് ഗർഭിണിയായി

ഗർഭ നിരോധനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ അയാളുടെ ഭാര്യ തന്നെ ഗർഭിണിയായി

ഗർഭധാരണം ശിക്ഷാർഹമാണ് ശിക്ഷ കൊല തന്നെ

യൂഹാനിദ് വളരെ സൂക്ഷിച്ചു ഗർഭ ധാരണം പുറത്ത് പറഞ്ഞില്ല വയറിന് വലിയ വലുപ്പം വന്നില്ല ലൂസായ വസ്ത്രങ്ങൾ ധരിച്ചു

ഗർഭകാലം പൂർത്തിയായി വരുന്നു നാട്ടിലാർക്കും ഗർഭവാർത്ത അറിയില്ല

ഗർഭം പൂർണമായി പ്രസവ വേദന ചെറിയ തോതിൽ വന്നു അടുത്ത ബന്ധുക്കൾ മാത്രമേയുള്ളൂ വിളക്ക് കത്തിക്കാൻ പോലും പേടി ആരും അറിഞ്ഞില്ല പ്രസവം നടന്നു ആൺകുഞ്ഞ് ഹാറൂനും കുൽസൂമും വിവരമറിഞ്ഞു

തങ്ങൾക്കൊരു അനുജൻ ജനിച്ചിരിക്കുന്നു എന്തൊരഴകുള്ള കുഞ്ഞ് ഹാറൂനും കുൽസൂമിനും മനം നിറയെ സന്തോഷം അൽപം ചിന്തിച്ചപ്പോൾ അവർക്കും ഭയമായി

പട്ടാളക്കാരറിഞ്ഞാൽ?

ഈ കുഞ്ഞനുജനെ കൊന്നുകളയും കുട്ടികൾ പേടിച്ചു വിറച്ചുപോയി

നവജാത ശിശുവിനെ എന്ത് ചെയ്യും? അത് കരയില്ലേ? കരഞ്ഞാൽ ശബ്ദം പുറത്തേക്ക് കേൾക്കില്ലേ? പിന്നെന്തൊക്കെയായിരിക്കും സംഭവിക്കുക?

ഉമ്മയുടെ മനസ്സിൽ അല്ലാഹു ഇങ്ങനെ തോന്നിച്ചു: ഒരു പെട്ടിയുണ്ടാക്കുക കുഞ്ഞിനെ അതിൽ കിടത്തുക പെട്ടി പൂട്ടി നദിയിൽ ഒഴുക്കിവിടുക

പെട്ടിയുടെ പണി തുടങ്ങി ഹാറൂനും കുൽസൂം വിവരമറിഞ്ഞു മുഖം വാടി സങ്കടപ്പെട്ടു

കുഞ്ഞിന് പേരിട്ടു മൂസ

ഹാറൂന്റെയും കുൽസൂമിന്റെയും മനസ്സിൽ മൂസായുടെ സുന്ദരവദനം നിറഞ്ഞുനിന്നു

എന്തൊരു ഭംഗിയുള്ള മുഖം

പെട്ടി തയ്യാറാക്കി വിരിപ്പുകൾ വിരിച്ചു കുട്ടിയെ കിടത്തി പെട്ടി പൂട്ടി

ഹാറൂനും കുൽസൂമും എല്ലാം കാണുന്നു സങ്കടപ്പെട്ടു ശബ്ദമില്ലാതെ കരയുന്നു

ഒരിക്കലും മറക്കാത്ത സംഭവം പെട്ടി ചുമന്നുകൊണ്ട് പോയി നൈൽ നദിയിൽ ഒഴുക്കി

ഉമ്മ മകളോടിങ്ങനെ പറഞ്ഞു: മോളേ.... കുൽസൂം നീ നദിക്കരയിലൂടെ നടക്കണം പെട്ടി എങ്ങോട്ടു പോവുന്നു എന്ന് നോക്കണം നീ പെട്ടി ശ്രദ്ധിക്കുന്ന വിവരം മറ്റാരും അറിയരുത്

'ഞാൻ നോക്കിക്കോളാം' പെട്ടിക്കൊപ്പം കുൽസൂം നടന്നു ഹാറൂൻ പെട്ടിയെയും കുൽസൂമിനെയും നോക്കി

ഈ രംഗങ്ങളെല്ലാം വിശുദ്ധ ഖുർആൻ ഭംഗിയായി നമുക്കു വിവരിച്ചുതരുന്നുണ്ട് സൂറത്ത് ഖസ്വസിലെ ചില വിവരങ്ങൾ കാണുക:

'സത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾക്കു വേണ്ടി മൂസാ നബിയുടെയും ഫിർഔന്റെയും വൃത്താന്തത്തിൽ നിന്ന് ചില ഭാഗങ്ങൾ യഥാർത്ഥ നിലക്ക് താങ്കൾക്ക് നാം ഓതിത്തരുന്നു' (28:3)

'നിശ്ചയമായും ഫിർഔൻ ഭൂമിയിൽ അഹങ്കാരം പ്രവർത്തിക്കുകയും ആളുകളെ പല വിഭാഗങ്ങളാക്കുകയും ചെയ്തു എന്നിട്ട് അവരിൽ ഒരു വിഭാഗത്തെ തങ്ങളുടെ ആൺകുട്ടികളെ അറുകൊല ചെയ്യുകയും പെൺകുട്ടികളെ ജീവനോടെ വിടുകയും ചെയ്തുകൊണ്ട് അവൻ ബലഹീനമാക്കി തീർച്ചയായും അവൻ നാശകാരികളിൽ പെട്ടവനായിരുന്നു'(28:41)

ഇന്നഹു കാന മിനൽ മുഫ്സിദീൻ

ഒരു രാഷ്ട്രത്തിന്റെ അവസ്ഥയാണിത് ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ അവസ്ഥ ഇത്രയും ദയനീയമായിത്തീർന്നാൽ അല്ലാഹു അവിടെ നീതി നടപ്പാക്കും

മർദ്ദകന്മാരെ തകർക്കും മർദ്ദിക്കപ്പെട്ടവരെ ഉയർത്തും ഈജിപ്തിൽ ഇതാണു നടക്കാൻ പോവുന്നത് അതിന്റെ മുന്നോടിയാണ് മൂസാ നബിയുടെ ജനനം ഇക്കാര്യം അല്ലാഹു വ്യക്തമാക്കുന്നത് കാണുക:

'നാട്ടിൽ ബലഹീനരായി ഗണിക്കപ്പെടുന്നവർക്ക് ഔദാര്യം ചെയ്യണമെന്നും അവരെ നേതാക്കന്മാരും അനന്തരാവകാശികളും ആക്കണമെന്നും നാം ഉദ്ദേശിക്കുന്നു'(28:5)

ഫിർഔനും ഹാമാനും എന്താണോ ഭയന്നത് അത് തന്നെ നടപ്പിലാക്കാൻ അല്ലാഹു ഉദ്ദേശിച്ചു അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് മാത്രമേ നടക്കുകയുള്ളൂ

ഫിർഔനും ഹാമാനും ഉദ്ദേശിച്ചത് നടക്കില്ല അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ:

'നാട്ടിൽ അവർക്ക് സ്വാധീനം നൽകാനും , ഫിർഔനിനും ഹാമാനും, അവരുടെ സൈന്യത്തിനും അവർ എന്താണോ ഭയപ്പെട്ടിരുന്നത് അത് അനുഭവത്തിൽ കാണിച്ചുകൊടുക്കുവാനും നാം തീരുമാനിച്ചു '(28:6)

കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ അല്ലാഹു വിവരിച്ചുതന്നിരിക്കുന്നു

ഫിർഔനും കൂട്ടരും ഭയപ്പെട്ടതെന്താണോ അത് സംഭവിക്കും ഭരണം പോവും എല്ലാം നശിക്കും

മൂസാ(അ) പിറന്നു മാതാവ് ഭയന്നു അപ്പോൾ അല്ലാഹു അവരെ വളരെ നല്ല സന്ദേശം അറിയിച്ചു

സന്ദേശത്തിലെ നിർദേശങ്ങൾ നോക്കി മനസ്സിലാക്കാം

1. കുട്ടിക്ക് മുലപ്പാൽ നൽകുക

2. ഭയം വന്നാൽ പെട്ടിയിലാക്കി നദിയിലിടുക

ദിവ്യസന്ദേശത്തിൽ രണ്ട് കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്

1. ഭയപ്പെടരുത്

2. കുട്ടിയുടെ കാര്യത്തിൽ ദുഃഖിക്കരുത്

രണ്ട് ശുഭ വാർത്തകളും അറിയിക്കപ്പെട്ടു

1. ശിശു തിരിച്ചു വരും

2. ഭാവിയിൽ നബിയായിത്തീരും

ഇത്രയും കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് മാതാവിന് കിട്ടിയ സന്ദേശം ആ സന്ദേശം കാണുക

'മൂസാ നബിയുടെ ഉമ്മാക്ക് നാം സന്ദേശം നൽകി കുട്ടിക്ക് നീ മുല കൊടുക്കുക ഇനി നിനക്കവനെക്കുറിച്ച് ഭയമുണ്ടായാൽ അവനെ (പെട്ടിയിലാക്കി) നദിയിലിടുക പേടിക്കുകയോ ദുഃഖിക്കുകയോ വേണ്ട നിശ്ചയമായും അവനെ നിന്നിലേക്ക് നാം മടക്കിത്തരുന്നതും മുർസലുകളിൽ പെട്ടവനാക്കുന്നതുമാണ്'(28:7)

ഹാറൂൻ എന്ന കുട്ടിയുടെ കൊച്ചു മനസ്സിനെ ഈ സന്ദേശം എന്തു മാത്രം സ്വാധീനിച്ചിരിക്കുമെന്ന് ചിന്തിച്ചു നോക്കുക സ്വന്തം അനുജനോടുള്ള സ്നേഹം വർധിക്കാൻ ഇത് കാരണമായിത്തീർന്നു

പെട്ടി പുഴയിലിട്ടു അനുജൻ അതാ ഒഴുകിപ്പോവുന്നു അനിയത്തി നദിയുടെ കരയിലൂടെ നടന്നു നീങ്ങുന്നു

അനിയനെയും അനിയത്തിയെയും നോക്കിനിൽക്കുന്ന ബുദ്ധിമാനായ ജ്യേഷ്ഠൻ

ദിവ്യസന്ദേശത്തിൽ ഉറച്ച വിശ്വാസമുണ്ട്

ഒരുപാട് സംഭവങ്ങൾക്ക് ഈ നദീതീരം സാക്ഷ്യം വഹിക്കാൻ പോവുകയാണ്

ഫിർഔനും ഹാമാനും സൈന്യത്തിനും അബദ്ധം സംഭവിക്കാൻ പോവുന്നു

കുട്ടി കിടക്കുന്ന പെട്ടി രാജകുമാരിമാർ കുളിക്കുന്ന കടവിലെത്തും പെട്ടി കരക്കണയും പെട്ടി തുറക്കും കുട്ടിയെ കാണും അഴകുള്ള കുട്ടി അതിനെ കൊല്ലാൻ രാജ്ഞി സമ്മതിക്കില്ല

കുട്ടി കൊല്ലപ്പെടില്ല അവിടെ ഫിർഔന് അബദ്ധം പിണഞ്ഞു യഥാർത്ഥ ശത്രു അവന്റെ മുമ്പിൽ കിടക്കുന്നു ചോരപ്പൈതലാണ് അതിനെ കൊല്ലുന്നില്ല മറ്റുള്ള കുഞ്ഞുങ്ങളെ വകവരുത്തുന്നു ഇതാണ് അല്ലാഹുവിന്റെ പദ്ധതി

ഈ കുഞ്ഞ് ഫിർഔനിന്റെ ശത്രുവാണ് ഈ കുഞ്ഞ് കാരണം ഫിർഔൻ വ്യസനിക്കും

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ:

'അവൻ തങ്ങൾക്ക് ശത്രുവും ദുഃഖവും ആയിത്തീരുന്നതിന് വേണ്ടി ഫിർഔനിന്റെ ആൾക്കാർ അവനെ നദിയിൽ നിന്നെടുത്തു നിശ്ചയമായും ഫിർഔനും അവരുടെ സൈന്യവും അബദ്ധം പിണഞ്ഞവരായിപ്പോയി'(28:8)

എത്ര വലിയ അബദ്ധമാണ് തങ്ങൾക്ക് പിണഞ്ഞതെന്ന് അവർക്ക് അപ്പോൾ മനസ്സിലായില്ല പിന്നീട് മനസ്സിലായി

നദിയിലൂടെ പെട്ടി ഒഴുകിവരുന്നത് കണ്ടു അത് കരയിൽ കയറ്റി പെട്ടി തുറന്നപ്പോൾ അഴകുള്ള കുട്ടി

രാജ്ഞി കുട്ടിയെ കാണുന്നു

ആരാണ് രാജ്ഞി?

ആസിയ ബീവി (റ)

കുട്ടിയുടെ അഴക് റാണിയെ അതിശയിപ്പിച്ചു അവർക്ക് മക്കളില്ല ഈ കുഞ്ഞിനെ വളർത്താൻ അവർ ആഗ്രഹിച്ചു

ഫിർഔൻ ഇങ്ങനെ പറഞ്ഞു: ഇതാരുടെ കുട്ടിയാണെന്നറിയില്ല ഇസ്രാഈല്യരുടെ കുട്ടിയാവാം എങ്കിൽ ഇവനെ കൊല്ലണം

രാജ്ഞി പറഞ്ഞു: വേണ്ട ഇവനെ കൊല്ലരുത്

ഈ കുഞ്ഞിനെ നമുക്കു വളർത്താം എനിക്കും താങ്കൾക്കും കണ്ണിന് കുളിർമയായി ഈ കുഞ്ഞ് വളർന്നു വരട്ടെ ഇവനെ നമുക്കു വളർത്തുമകനായി സ്വീകരിക്കാം

ഫിർഔൻ രാജ്ഞിക്കു വഴങ്ങി കുഞ്ഞിനെ ജീവിക്കാൻ വിട്ടു

ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം ഇങ്ങനെ:

'ഫിർഔനിന്റെ ഭാര്യ പറഞ്ഞു: എനിക്കും താങ്കൾക്കും കൺകുളിർമയായിരിക്കും ഈ കുട്ടി ഇവനെ നിങ്ങൾ കൊന്നുകളയരുത് ഇവൻ നമുക്ക് ഉപകരിച്ചേക്കാം അല്ലെങ്കിൽ ഇവനെ നമുക്കൊരു സന്താനമാക്കി വെക്കാം അക്കൂട്ടർ യാഥാർത്ഥ്യമറിഞ്ഞിരുന്നില്ല'(28:9)

ഇംറാനും ഭാര്യയും മക്കളും

അസാമാന്യമായ മനക്കരുത്താണ് അവർക്ക് അല്ലാഹു നൽകിയത് അത് കാരണം അവർ രഹസ്യം സൂക്ഷിച്ചു

ഇംറാനും യൂഹാനിദും
അപൂർവ സൗഭാഗ്യം സിദ്ധിച്ച ദമ്പതികളാണവർ രണ്ട് പ്രവാചകന്മാരുടെ മാതാപിതാക്കളാണവർ

ആദ്യം നബിയായി നിയോഗിക്കപ്പെട്ടത് മൂസാ(അ) തന്റെ സഹോദരൻ ഹാറൂനെക്കൂടെ നബിയായി നിയോഗിക്കാൻ അല്ലാഹുവിനോട് മൂസാ(അ) അപേക്ഷിച്ചു

അപേക്ഷ പരിഗണിക്കപ്പെട്ടു ഹാറൂൻ (അ) നബിയായി

രണ്ട് നബിമാരുടെ മാതാപിതാക്കൾ അവർ പെട്ടിയുടെ രഹസ്യം സൂക്ഷിച്ചു മക്കളും രഹസ്യം സൂക്ഷിച്ചു കുട്ടികളായിട്ടുപോലും പുറത്ത് പറഞ്ഞില്ല


കാഴ്ചകൾ, ചിന്തകൾ 

ഇംറാന് വീട്ടിൽ തങ്ങാൻ സമയമില്ല ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനുണ്ട്

യൂഹാനിദും ഹാറൂനും അവരാണ് വീട്ടിലുള്ളത് മനസ്സിളകിമറിയുന്ന നിമിഷങ്ങൾ കുഞ്ഞിനെക്കുറിച്ചുള്ള ചിന്തമാത്രമാണ് അവരുടെ മനസ്സിൽ ഉള്ളത് കുൽസൂം തിരിച്ചുവരണം എന്നാൽ വിവരങ്ങളറിയാം വീട്ടിലുള്ളവരുടെ ആകാംക്ഷ മുറ്റിയ കാത്തിരപ്പ് കാത്തിരിപ്പിന്നൊടുവിൽ കുൽസൂം ഓടിക്കിതച്ച് വരുന്നത് കണ്ടു ഉമ്മായും മകനും ആകാംക്ഷയോടെ ചോദിച്ചു:

എന്തൊക്കെയാണ് സംഭവിച്ചത് ?

കുൽസൂം കഥ പറയുംപോലെ സംഭവങ്ങൾ വിവരിച്ചു

കുളക്കടവിൽ പെട്ടിയടുത്തു വേലക്കാർ പെട്ടി കരക്കെത്തിച്ചു പെട്ടി കൊട്ടാരത്തിലേക്ക് കൊണ്ടുപോയി പെട്ടി തുറന്നു എല്ലാവരും അതിശയിച്ചുപോയി എന്തൊരഴക് ഫിർഔൻ കൊന്നുകളയാൻ ഒരുങ്ങി രാജ്ഞി സമ്മതിച്ചില്ല

നമുക്കിതിനെ വളർത്താം വളർത്തുമകനാക്കാം രാജ്ഞിയുടെ അഭിപ്രായം സ്വീകരിച്ചു

കുഞ്ഞിന് പാൽ കൊടുക്കാൻ പലരും വന്നു ആരുടെയും മുല കുടിക്കുന്നില്ല കരച്ചിൽ തന്നെ എല്ലാവരും വിഷമിച്ചു രാജ്ഞിയുടെ മുഖം വാടി

ചോരപ്പൈതലാണ് മുലപ്പാലല്ലാതെ കുടിക്കില്ല ആരുടെ മുലപ്പാൽ കുടിക്കും?
പലരും വന്നു വാത്സല്യപൂർവം പാൽ കൊടുത്തു കുടിക്കുന്നില്ല അപ്പോൾ ഞാൻ രാജ്ഞിയുടെ അടുത്തു ചെന്ന് സംസാരിച്ചു

'കുഞ്ഞിന് പാൽ കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീയെ എനിക്കറിയാം അവർ വന്നാൽ കുഞ്ഞ് പാൽ കുടിക്കും'
ഞാൻ രാജ്ഞിയോട് പറഞ്ഞു

രാജ്ഞിക്ക് നല്ല സന്തോഷമായി അവർ പറഞ്ഞു:

'നീ ഓടിപ്പോയി അവരെ കൂട്ടിക്കൊണ്ട് വരൂ'

അങ്ങനെ ഞാൻ ഓടിപ്പോരുകയായിരുന്നു ഉമ്മ എന്റെ കൂടെ വരണം മോൻ വിശന്ന് കരയുകയാണ് '

വല്ലാത്തൊരു പരീക്ഷണം തന്നെ കൊട്ടാരത്തിലേക്ക് പോവുക കുഞ്ഞിനു പാൽ കൊടുക്കുക

രഹസ്യം വെളിവായാൽ?
വെളിവായാൽ വാളിന്നിരയാവും കുഞ്ഞിനെ കാണാനുള്ള അത്യാഗ്രഹം വരുന്നത് വരട്ടെ മരണമെങ്കിൽ മരണം ഒന്നും സംഭവിക്കില്ലെന്ന് മനസ്സ് പറയുന്നു അല്ലാഹു വാഗ്ദാനം ചെയ്തത് നടക്കും

ഉമ്മ വസ്ത്രം മാറിയുടുത്തു മകളോടൊപ്പം ഇറങ്ങി ധൃതിയിൽ നടന്നു കൊട്ടാരമെത്താറായി സ്ത്രീകളുടെ വലിയ കൂട്ടം പലരും അതിശയ കഥകൾ പറയുന്നു

ഉമ്മയും മകളും ഒന്നും ശ്രദ്ധിച്ചില്ല കൊട്ടാരത്തിൽ കടന്നു രാജ്ഞിയെ കണ്ടു കുൽസൂം പറഞ്ഞു

യജമാനത്തീ... ഇതാ ഞാൻ പറഞ്ഞ സ്ത്രീ

ഓഹോ .....ഇവരാണോ ? കുഞ്ഞ് പാൽ കുടിക്കുമോ?
ഒന്നു പരീക്ഷിക്കാം

തോഴി കുഞ്ഞിനെ കൊണ്ടുവന്നു

ഉമ്മ കൈനീട്ടി കുഞ്ഞിനെ വാങ്ങി കരൾ തുടിച്ചുപോയ നിമിഷങ്ങൾ

കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു ഇളം കവിളിൽ ചുംബനം നൽകി മാറിടം കഴുകി ബിസ്മി ചൊല്ലി മുല കൊടുത്തു

കുഞ്ഞ് അതിന്റെ തള്ളയുടെ ഗന്ധം അറിഞ്ഞു

കുഞ്ഞും ഉമ്മയും ഒന്നായി ആവശത്തോടെ പാൽ കുടിച്ചു രാജ്ഞിയുടെ കണ്ണുകൾ തിളങ്ങി മുഖം പ്രസന്നമായി

'നിങ്ങളിവിടെ താമസിക്കണം കുഞ്ഞിന് പാൽ കൊടുക്കണം'
രാജ്ഞി പറഞ്ഞു

'എനിക്കിവിടെ താമസിക്കാൻ കഴിയില്ല വീട്ടിലെ കാര്യങ്ങൾ നോക്കണം'

പിന്നെങ്ങനെ കുട്ടിക്ക് പാൽ കിട്ടും?

ഞാൻ കുഞ്ഞിനെ എന്റെ വീട്ടിലേക്ക് കൊണ്ടു പോയ്ക്കൊള്ളാം ഇടക്കിടെ ഇവിടെ കൊണ്ട് വന്ന് കാണിച്ചാൽ മതിയല്ലോ

രാജ്ഞി അത് സമ്മതിച്ചു നിങ്ങൾ കുഞ്ഞിനെ കൊണ്ടു പോയ്ക്കോളൂ നല്ലവണ്ണം നോക്കണം പ്രതിഫലം തരാം ഇടക്കിടെ മോനെ ഇവിടെ കൊണ്ടുവന്നു കാണിക്കണം

രാജ്ഞിയുടെ കൽപനപോലെ ചെയ്യാം

കുഞ്ഞിനെയും കൊണ്ട് ഉമ്മ വീട്ടിലേക്ക് തിരിച്ചു ഖൽബ് വിറയ്ക്കുകയാണ്

എല്ലാവരെയും കാണുന്നുണ്ട് ആരെയും കാണാത്തതുപോലെ നടന്നു

വീട്ടിലെത്തി വീട്ടുകാർക്ക് അതിശയം ഹാറൂൻ അനിയനെ കൺനിറയെ നോക്കിക്കാണുകയാണ് മോനേ....പൊന്നുമോനേ....മൂസാ..... ഹാറൂൻ അനിയനെ സ്നേഹപൂർവ്വം വിളിച്ചു

ഉമ്മാക്ക് മനം നിറയെ സന്തോഷം അല്ലാഹുവിന് നന്ദി കുഞ്ഞിനെ ഓമനിക്കാൻ ഇക്കാക്കയും ഇത്താത്തയുമുണ്ട് കൊട്ടാരത്തിലെ കുഞ്ഞാണിത് രാജകുമാരനായി വളർത്തണം അതിന് വേണ്ടതെല്ലാം കൊട്ടാരത്തിൽ നിന്ന് അയക്കാൻ തുടങ്ങി മുലയൂട്ടുന്ന ഉമ്മ നല്ല ആഹാരം കഴിക്കണം നന്നായി പാൽ കിട്ടണം നല്ല ആഹാര സാധനങ്ങൾ കൊട്ടാരത്തിൽ നിന്ന് വരാൻ തുടങ്ങി മുലയൂട്ടുന്നതിന് കൂലിയുണ്ട്

നല്ല വസ്ത്രങ്ങൾ പഴവർഗങ്ങൾ എല്ലാം വരുന്നു വീട്ടിൽ ഐശ്വര്യം കളിയാടി എല്ലാം മൂസ മോന്റെ സൗഭാഗ്യം

ഹാറൂൻ സമർത്ഥനായ കുട്ടിയാണ് ഇൽമ് ലഭിക്കാൻ വെമ്പുന്ന മനസ്സാണ് വിവരങ്ങൾ കിട്ടണം വിവരമുള്ളവരെ കാണണം പണ്ഡിതന്മാർ മഹാന്മാരാണ് അവരിൽ പലരും വധിക്കപ്പെട്ടു പാണ്ഡിത്യം നഷ്ടപ്പെട്ടു എന്തൊരു നഷ്ടം

ഇനി ഏതാനും ചിലർ ബാക്കിയുണ്ട് അവരിൽ പലർക്കും ഇംറാൻ കുടുംബവുമായി ബന്ധമുണ്ട് അവർ വീട്ടിൽ വരും അവരുടെ സംസാരം ശ്രദ്ധിക്കും പലതും പഠിക്കാൻ കഴിഞ്ഞു

ഖലീലുല്ലാഹി ഇബ്രാഹിം (അ)

മഹാനായ പ്രവാചകനെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കി തന്റെ ഉപ്പൂപ്പയാണത് ആ പരമ്പരയിലാണ് താൻ ജനിച്ചത് പരമ്പരയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം തന്റെ ബാധ്യതയാണത്

ഏകനായ അല്ലാഹുവിനെക്കുറിച്ചറിഞ്ഞു സർവശക്തൻ എല്ലാം പടച്ചത് അവനാണ് അവനെ ആരാധിക്കണം മറ്റാരെയും ആരാധിക്കരുത് ആരാധനക്കർഹൻ അല്ലാഹു മാത്രം ഇബ്രാഹിം അവിടത്തെ ദൂതനാകുന്നു

ലാഇലാഹ ഇല്ലല്ലാഹ്
ഇബ്റാഹീമു ഖലീലുല്ലാഹ്

ഹാറൂൻ നബി (അ)ന്റെ ബാല്യകാല ഓർമകൾ അതിൽ മുന്തിനിൽക്കുന്നത് ശിശുവായ മൂസയെക്കുറിച്ചുള്ളത് തന്നെയാണ് ആ ചിന്തകൾ ലോകം ഓർക്കണം അന്ത്യനാൾവരെ

വിശുദ്ധ ഖുർആൻ ആ രംഗങ്ങൾ ലോകത്തിന് വിവരിച്ചു കൊടുത്തു ഉമ്മ മകളോട് പറയുന്ന രംഗം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

'അവന്റെ (മൂസായുടെ) സഹോദരിയോട് അവർ പറഞ്ഞു: നീ അവന്റെ പിന്നാലെ ചെന്ന് അന്വേഷിക്കുക അപ്പോൾ അവൾ കുട്ടിയെപ്പറ്റി ദൂരെനിന്ന് കണ്ട് മനസ്സിലാക്കി അക്കൂട്ടർ അതറിഞ്ഞതുമില്ല'(28:11)

മറ്റു സ്ത്രീകളുടെ മൂലപ്പാൽ മൂസാക്ക് അല്ലാഹു നിരോധിച്ചിരുന്നു അതു കാരണം കുടിച്ചില്ല എല്ലാവരും ഉൽക്കണ്ഠയിലായി ആ സന്ദർഭത്തിൽ കുൽസൂം രാജ്ഞിയോട് സംസാരിച്ചു ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം

'അതിന് മുമ്പ് മുല കൊടുക്കുന്ന സ്ത്രീകളെ നാം അവന് നിരോധിച്ചു അപ്പോൾ അവൾ പറഞ്ഞു: നിങ്ങൾക്കു വേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാനറിയിച്ചു തരട്ടെയോ? അവർ ഇവന് ഗുണകാംക്ഷികളുമായിരിക്കുന്നതാണ് '(28:12)

ഉമ്മാക്ക് കുഞ്ഞിനെ തിരിച്ചു കിട്ടി എന്തിന് വേണ്ടിയായിരുന്നു അത്

1. മാതാവിന്റെ കൺ കുളിർക്കുവാൻ

2. മാതാവ് സങ്കടപ്പെടാതിരിക്കാൻ

3. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് ബോധ്യപ്പെടാൻ

ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ

'അങ്ങനെ അവന്റെ മാതാവിന്റെ കൺകുളിർക്കുവാനും അവർ വ്യസനിക്കാതിരിക്കാനും, അല്ലാഹുവിന്റെ വാഗ്ദാനം സത്യംതന്നെയാണെന്ന് അറിയേണ്ടതിനും വേണ്ടി അവനെ നാം അവർക്ക് തിരിച്ചു കൊടുത്തു പക്ഷെ അവരിൽ അധികപേരും അറിയാത്തവരാണ്' (28:13)

എന്തൊക്കെയാണ് സംഭവിച്ചതെന്ന് അധികമാർക്കും അറിയില്ല ഇംറാനും ഭാര്യക്കും മക്കൾക്കുമറിയാം

മകൻ വളർന്നു വരികയാണ് ഇടക്കിടെ ഉമ്മ കുഞ്ഞിനെയും കൊണ്ട് കൊട്ടാരത്തിൽ ചെല്ലും

രാജ്ഞി അവരെ സ്നേഹപൂർവം സ്വീകരിക്കും പാരിതോഷികങ്ങൾ നൽകും

ഉമ്മായുടെക്കൂടെ കുൽസുവും ഹാറൂനും കൊട്ടാരത്തിൽ പോയിട്ടുണ്ട്

ഫിർഔനെ കണ്ടിട്ടുണ്ട് അവിടുത്തെ സജ്ജീകരണങ്ങൾ കണ്ട് മനസ്സിലാക്കിയിട്ടുണ്ട് കൊട്ടാരത്തിന്റെ ഗാംഭീര്യം ഹാറൂൻ അത് പ്രത്യേകം ശ്രദ്ധിച്ചു കൊട്ടാരത്തിലെ ആചാരങ്ങൾ, മാമൂലുകൾ എല്ലാം നോക്കിക്കണ്ട് മനസ്സിലാക്കി

ഹാറൂനിന്റെ മനസ്സ് നിറയെ ഈമാനിന്റെ പ്രകാശമാണ് അവിടെ നിറഞ്ഞുനിൽക്കുന്നത് തൗഹീദ് കൊട്ടാരത്തിൽ ആ പ്രകാശമില്ല ഇവിടെ കൂരിരുട്ടാണ് ആധിപത്യമാണ് അഹങ്കാരത്തിന്റെ കൂരിരുട്ടി അഹങ്കാരിയുടെ കൊട്ടാരമാണിത് രാജ്ഞിയെപ്പറ്റി ഉമ്മ ധാരാളം പറയുന്നത് കേട്ടു ആസ്യ എന്നാണവരുടെ പേര് അവരുടെ മനസ്സ് നിറയെ ദയയും വാത്സല്യവുമാണ് കാരുണ്യത്തിന്റെ തടാകമാണ് അവരുടെ മനസ്സ്

ഹാറൂൻ ചിന്തിച്ചു അവരുടെ മനസ്സിൽ പ്രകാശം കാണും അവിടെ അന്ധകാരമാവാൻ സാധ്യതയില്ല ഫിർഔനും അവരും തമ്മിൽ ചേർച്ചയില്ല അഹങ്കാരവും വിനയവും തമ്മിൽ ചേരില്ല ദുനിയാവല്ലേ? വൈവിധ്യങ്ങളുടെ ദുനിയാവ്

മുലകുടി പ്രായം കഴിഞ്ഞു കുട്ടിയെ കൊട്ടാരത്തിൽ തിരിച്ചേൽപ്പിക്കാൻ സമയമായി അതോർക്കുമ്പോൾ എല്ലാവർക്കും വേദനയാണ് വല്ലാത്തൊരു വിരഹ വേദന കുട്ടിയെ കാണാൻ കൊട്ടാരത്തിൽ പോവാം കുറച്ചു നേരം കാണാം തിരിച്ചു പോരാം അത്രതന്നെ ഹാറൂന്റെയും കുൽസൂവിന്റെയും നയനങ്ങൾ നിറഞ്ഞൊഴുകി ഖൽബ് കീറിമുറിയുന്ന വേദന ഇത്രയും കാലം ഒന്നിച്ചു കഴിഞ്ഞു രാവും പകലും ഒരുമിച്ചായിരുന്നു കളിയും ചിരിയും തമാശകളും നിറഞ്ഞ കാലം അത് ഇത്ര പെട്ടെന്ന് അവസാനിച്ചുവോ?

കുട്ടിയെ തിരിച്ചേൽപ്പിക്കാൻ കൽപനയായി മൂസ പോവുകയാണ് കൊട്ടാരത്തിലേക്ക് ഇനി അവിടെയാണ് താമസം രാജകുമാരനായി കഴിയാം മുസ കൊട്ടാരത്തിലേക്കു പോയി

ഹാറൂനും കുൽസൂവും ചിന്താമൂകരായി മൂസയില്ലാത്ത വീട് നിശ്ചലമായിപ്പോയി ആഢംബരങ്ങൾക്കിടയിലാണ് മൂസ വളരുന്നത് ഇടക്കിടെ ഉമ്മായും മക്കളും പോവും മൂസായെ കണ്ട് സംസാരിക്കും തിരിച്ചുപോരും കാലം കടന്നുപോവുകയാണ് ഹാറൂൻ കൗമാര പ്രായത്തിലെത്തി നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി എന്തെല്ലാം പീഡനങ്ങൾ ഇസ്രാഈലി സമൂഹത്തിന്റെ അവസ്ഥ പരമ ദയനീയമാണത് ഹാറൂൻ രോഷംകൊണ്ടു സത്യമെവിടെ? നീതിയെവിടെ?

സത്യവും നീതിയും കൊല ചെയ്യപ്പെടുന്നു ചോദിക്കാനും പറയാനും ആളില്ല ഫിർഔനിന്റെ ധിക്കാരം അവനാണത്രെ ദൈവം ധിക്കാരം പരിധി ലംഘിച്ചിരിക്കുന്നു

ഒരു ദിവസം മൂസ വീട്ടിൽ വന്നു വീട്ടിലാകെ ആഹ്ലാദം വന്നു മൂസാക്കും സന്തോഷം പിന്നീട് മൂസ ഇടക്കിടെ വരാൻ തുടങ്ങി വീട്ടുകാർ കാത്തിരിക്കും മൂസായുടെ മുഖം കാണാൻ വല്ലാത്ത മോഹം



നാട്ടിനോട് വിടചൊല്ലി

മൂസാ എന്ന കുഞ്ഞിന് പാൽ കൊടുക്കുന്നതിന് ഉമ്മാക്ക് ഔൻ പ്രതിഫലം നൽകി എത്ര?

ദിവസംതോറും ഓരോ പവൻ

മൂസാക്ക് മുലപ്പാൽ കൊടുക്കാൻ വേണ്ടി നാനൂറ് ഉമ്മമാർ ശ്രമിച്ചിരുന്നു ആരുടെ പാലും കുടിച്ചില്ല

ആസിയ(റ) ക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത വാത്സല്യമായിരുന്നു പിരിഞ്ഞിരിക്കാനാവില്ല ലാളിച്ചു വളർത്തുകയാണ് ചിലപ്പോഴൊക്കെ ഫിർഔനും കുട്ടിയെ ലാളിക്കും മൂസാക്ക് മൂന്നു വയസ്സുള്ള കാലം ഒരു ദിവസം കുട്ടിയെ മടിയിലിരുത്തി ലാളിക്കുകയായിരുന്നു ഫിർഔൻ വലിയ ശബ്ദത്തിൽ ബഡായി വിടുന്നുണ്ട് കൂട്ടത്തിൽ അല്ലാഹു ഇഷ്ടപ്പെടാത്ത ചിലത് കൂടി പറഞ്ഞു

കുട്ടി താടിയിൽ പിടിച്ചു വലിച്ചു മുഖത്ത് ഒരടിയും കൊടുത്തു ഫിർഔന് നന്നായി വേദനിച്ചു

ഫിർഔൻ കോപത്തോടെ വിളിച്ചു പറഞ്ഞു:

ഇവൻ എന്റെ ശത്രുവാണ് ഇവനെ ഞാനിപ്പോൾ കൊല്ലും ആസിയ(റ) ഓടിയെത്തി സമാധാനിപ്പിച്ചു

കൊച്ചു കുട്ടിയല്ലേ? വിവേകമെത്താത്ത കുട്ടി പൊറുത്താലും....
ഫിർഔന്റെ കോപമടങ്ങിയില്ല അവൻ സംസാരം തുടർന്നു ഇവൻ സാധാരണ കുട്ടിയല്ല പല ലക്ഷണങ്ങളും ഞാൻ കാണുന്നുണ്ട്

സാധാരണ കുട്ടിയാണോ? അല്ലേ? അത് പരിശോധിക്കാൻ തീരുമാനിച്ചു ഒരു സ്വർണപ്പാത്രത്തിൽ തീക്കനൽ വെക്കുക ഒരു വെള്ളിപ്പാത്രത്തിൽ ഗൗമേദകം എന്ന മുത്ത് വെക്കുക ഇഷ്ടമുള്ളത് എടുക്കാൻ പറയുക ഇതാണ് പരീക്ഷണം

സ്വർണപ്പാത്രവും വെള്ളിപ്പാത്രവും വന്നു സ്വർണപ്പാത്രത്തിൽ തീക്കനലുകൾ വെള്ളിപ്പാത്രത്തിൽ ഗോമേദകം കുട്ടിയോട് ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞു കുട്ടി ഗോമേദകത്തിന് നേരെ കൈ നീട്ടി ഒരു മലക്ക് വന്നു കൈ പിടിച്ചു തീക്കനലിന് നേരെയാക്കി കുട്ടി തീക്കനൽ എടുത്തു വായിലിട്ടു കൈ പൊള്ളി, നാവും പൊള്ളി തീ എടുത്തുമാറ്റി നാവിന്റെ പൊള്ളൽ കാരണം സംസാരിക്കാൻ ബുദ്ധിമുട്ടായിത്തീർന്നു സംസാരിക്കുമ്പോൾ കൊഞ്ഞ്

പിൽക്കാലത്ത് ഹാറൂൻ (അ)ന്റെ സഹായം വേണ്ടിവന്നത് ഈ കൊഞ്ഞ് കാരണമാണ് കൊഞ്ഞോട് കൂടി സംസാരിച്ചാൽ ശരിക്ക് മനസ്സിലാവില്ല

മൂസാക്ക് എട്ട് വയസ് പ്രായം ഒരാൾ പക്ഷിയെയും കൊണ്ട് അവിടെ വന്നു പക്ഷി പല കളികൾ കളിക്കും

ഫിർഔനും കുടുംബവും പക്ഷിയുടെ കളി കണ്ട് രസിക്കുകയാണ് കൂട്ടിൽ നിന്നിറങ്ങിയ ഉടനെ കിളി ചിറകിട്ടടിക്കുകയും എന്തോ ശബ്ദിക്കുകയും ചെയ്തു

മൂസ ഉടനെ കിളിയോട് പറഞ്ഞു:
'നീ പറഞ്ഞത് സത്യം തന്നെ '

ഫിർഔൻ ഒരു ഞെട്ടലോടെ ചോദിച്ചു
മൂസാ.... ഈ കിളി എന്താണ് പറഞ്ഞത്?

'ഒരു ഇടയന്റെ പുത്രന് ഇത്രയും അധികാരവും സമ്പത്തും പദവിയും നൽകിയ അല്ലാഹുവിന് സ്തുതി '

ഫിർഔൻ സ്വന്തം ജീവചരിത്രം ഓർത്തുപോയി ആട്ടിടയന്റെ പുത്രൻ ഇത്രയും വരെ ഉയർന്നു

ഹാമാൻ അപ്പോൾ അങ്ങോട്ട് കടന്നുവന്നു വിവരങ്ങളറിഞ്ഞു ഫിർഔന്റെ യഥാർത്ഥ കഥ ഹാമാന്നറിയാം അത് വെളിവാകരുത് കിളിയെ കൊല്ലണം അല്ലെങ്കിൽ കഥ പുറത്താകും

ഹാമാൻ ഇങ്ങനെ പറഞ്ഞു: ഈ കിളിയെ ആരോ ആഭിചാരം ചെയ്തു വിട്ടതാണ് അതിനെ കൊന്നുകളയണം

ഹാമാന്റെ ഉപദേശം സ്വീകരിച്ചു

ഫിർഔൻ കത്തിയെടുത്തു കിളിയെ അറുത്തു കിളി ചിറകിട്ടടിച്ചു കിളി ചത്തുപോയി എല്ലാവരും നോക്കിനിൽക്കെ, കിളിക്ക് ജീവൻ വെച്ചു പറന്നു പോയി

എല്ലാവരും അതിശയപ്പെട്ടു

കൊട്ടാരത്തിൽ നിന്ന് രാജകുമാരനെ ഒറ്റക്കു വിടില്ല കൂടെ പാറാവുകാർ കാണും അതുകൊണ്ട് ഉമ്മയോട് രഹസ്യങ്ങൾ പറയാൻ കഴിയില്ല സ്നേഹം പ്രകടിപ്പിക്കാനും പറ്റില്ല ഔപചാരിക സന്ദർശനം മാത്രം പെട്ടെന്ന് തിരിച്ചു പോവുകയും വേണം മൂസാ കൊട്ടാരത്തിലെ സംഭവങ്ങൾ ശ്രദ്ധിക്കുന്നു സംഭാഷണങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നു ഒന്നിനോടും പൊരുത്തപ്പെടാനാവുന്നില്ല

ഖിബ്ത്തികളുടെ അഹങ്കാരം വർധിച്ചിരിക്കുന്നു താൻ ഇസ്രാഈലി കുടുംബത്തിലാണ് ജനിച്ചത് തന്റെ ശരീരത്തിൽ ഓടുന്നത് ഇസ്രാഈലി രക്തമാണ് ഖിബ്ത്തികൾ ഇസ്രാഈലികളെ അടിച്ചൊതുക്കകയാണ്

മൂസ വളർന്നു കൗമാര പ്രായമായി നഗരത്തിൽ ഒറ്റക്കു നടക്കും പലരേയും കാണും സംസാരിക്കും ഹാറൂനും മൂസയും അവർക്കിടയിലെ സാഹോദര്യം വർണിക്കാനാവാത്ത സഹോദര സ്നേഹം ഹാറൂൻ കൊച്ചുവീട്ടിൽ കഴിയുന്നു മൂസ കൊട്ടാരത്തിലെ ആഢംബരങ്ങൾക്കിടയിലാണ് വസ്ത്രത്തിലും ആഹാരത്തിലും വലിയ അന്തരം പക്ഷെ മനസ്സുകൾ അവ ഒന്നാണ് ഒരു പിതാവിന്റെയും മാതാവിന്റെയും മക്കൾ രണ്ടിടത്ത് താമസിക്കേണ്ടിവന്നതിനാൽ സ്നേഹം കൂടും

മൂസാക്ക് ധാരാളം വിജ്ഞാനം ലഭിക്കുന്നുണ്ട് അല്ലാഹു നൽകുന്നതാണ് അതിൽ നിന്ന് പലതും ഹാറൂന് ലഭിക്കുന്നു ഇൽമ് കൊണ്ട് ധന്യരായ സഹോദരങ്ങൾ പല കാര്യങ്ങൾ അവർ ചർച്ച ചെയ്യുന്നുണ്ട് ഇസ്രാഈല്യർ അനുഭവിക്കുന്ന യാതനകൾ അവരുടെ മോചനം സാധ്യമാണോ? ഇതാണ് ഗൗരവമുള്ള ചർച്ച രണ്ടുപേരും ഖിബ്ത്തികളെ വെറുത്തു പക്ഷെ ഏറ്റുമുട്ടാൻ പറ്റില്ല വിമർശിക്കാനും പറ്റില്ല കൊട്ടാരത്തിലെ കുട്ടിയാണ് ഖിബ്തിയെ കുറ്റപ്പെടുത്താൻ കഴിയില്ല മനസ്സിൽ അമർഷമുണ്ട് പുറത്ത് കാണിക്കില്ല അങ്ങനെയിരിക്കെയാണ് ആ സംഭവം നടന്നത്

ഒരു ഖിബ്ത്തി മറ്റൊരു യുവാവിനെ ചീത്ത പറയുന്നു പ്രഹരിക്കുന്നു

ഫിർഔനിന്റെ പാചകക്കാരിൽ പെട്ടയാളാണ് ഖിബ്ത്തി യുവാവ് വേലക്കാരൻ ഇസ്രാഈലിയുമാണ് വളരെ വലിയൊരു വിറക് കെട്ട് അതു ചുമക്കാൻ ഖിബ്ത്തി ആവശ്യപ്പെടുന്നു

അത് ചുമക്കാൻ തൊഴിലാളിയെക്കൊണ്ടാവില്ല അയാളുടെ കഴിവിന്നപ്പുറത്താണ് വിറകിന്റെ ഭാരം വേലക്കാരന് നല്ല പ്രഹരം കിട്ടി വേദനകൊണ്ട് പുളഞ്ഞു ഈ സമയത്ത് മൂസാ അതുവഴി വരികയായിരുന്നു തൊഴിലാളി കരഞ്ഞു വിളിച്ചു സഹായം തേടി

മൂസ അടുത്തേക്കു ചെന്നു ഖിബ്തിക്ക് ഒരടി കൊടുത്തു അയാൾ മറിഞ്ഞുവീണു മരിച്ചുപോയി കൊല്ലാൻ ഉദ്ദേശിച്ചില്ല ഒരടി കൊടുക്കാനാണ് ഉദ്ദേശിച്ചത് ഓർക്കാതെ മരണം സംഭവിച്ചു

ഖിബ്ത്തിയുടെ വധം വലിയ ഒച്ചപ്പാടായി സംഭവം ആരും കണ്ടില്ല കൊലപാതകത്തിന് സാക്ഷികളില്ല

ഐൻ ശംസ് എന്ന സ്ഥലത്താണ് കൊട്ടാരം അവിടെനിന്ന് പുറപ്പെട്ടു വരികയായിരുന്നു മൂസ(അ)

ഖിബ്ത്തി കൊല്ലപ്പെട്ടപ്പോൾ മൂസാ(അ) വല്ലാതെ ദുഃഖിച്ചു ഒരു ദിവസം കടന്നുപോയി

പിറ്റേ ദിവസം മൂസാ(അ) കടന്നുവരികയാണ് രണ്ടാളുകൾ തമ്മിൽ കലഹിക്കുന്നു ഒന്നു തലേന്ന് കണ്ട തൊഴിലാളി തന്നെ മറ്റേത് ഒരു ഖിബ്ത്തി

തൊഴിലാളി മൂസാ(അ) ന്റെ സഹായം തേടി

മൂസ(അ)ന് അവനോടു അന്ന് വെറുപ്പ് തോന്നി നീ എല്ലാ ദിവസവും മനുഷ്യരോട് കലഹിക്കുകയാണോ? മൂസ(അ) ചോദിച്ചു

മൂസ(അ) തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് വേലക്കാരന് പേടി

അയാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു;

ഇന്നലെ ഖിബ്ത്തിയെ കൊന്നതുപോലെ ഇന്ന് എന്നെയും കൊല്ലാൻ വരികയാണോ?

അങ്ങനെ രഹസ്യം പുറത്തായി

ഖിബ്ത്തിയെ കൊന്നത് മൂസയാണ് നാടാകെ സംസാരമായി കൊന്നവനെ കൊല്ലണം ഖിബ്ത്തികളുടെ മുറവിളി ഉയർന്നു

മൂസാ(അ) എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അപ്പോൾ ഒരാൾ അദ്ദേഹത്തെ സമീപിച്ചു എന്നിട്ടിങ്ങനെ പറഞ്ഞു:

ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ് ഈ ഉപദേശം സ്വീകരിച്ചാലും താങ്കൾക്കെതിരെ ഗൂഢാലോചന നടക്കുകയാണ് മരണശിക്ഷ വിധിക്കും അതുകൊണ്ട് വേഗം നാട് വിടുക

ഇനിയൊന്നും ചിന്തിക്കാനില്ല ആലോചിക്കാൻ സമയമില്ല കൈവശം യാതൊന്നുമില്ല ധരിച്ച വസ്ത്രം മാത്രം

ധൃതിയിൽ നടന്നു എങ്ങോട്ടെന്നില്ലാത്ത മദ് യൻ എന്ന നാടിനെക്കുറിച്ച് കേട്ടിട്ടുണ്ട്

അല്ലാഹുവേ എന്നെ നേർവഴിയിലൂടെ നയിക്കേണമേ എല്ലാ ആപത്തുകളിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ

കൊട്ടാരത്തിൽ വളർന്ന കുട്ടി നടക്കുകയാണ് കാൽ വേദനിക്കുന്നു ആഹാരമില്ല വെള്ളമില്ല വഴിയറിയാൻ നിവൃത്തിയില്ല ദുരിതം നിറഞ്ഞ ദീർഘയാത്ര

ഈ സംഭവങ്ങളെല്ലാം വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് അത് ശ്രദ്ധിക്കുക:

'പട്ടണവാസികൾ അശ്രദ്ധയിലായിരുന്ന ഒരു ഘട്ടത്തിൽ മൂസ അവിടെ പ്രവേശിച്ചു അപ്പോൾ രണ്ട് പുരുഷന്മാർ തമ്മിൽ ശണ്ഠ കൂടുന്നതായി അവിടെ അദ്ദേഹം കണ്ടു ഒരാൾ തന്റെ കക്ഷിയിൽ പെട്ടവനും മറ്റെയാൾ ശത്രുപക്ഷത്തിൽ പെട്ടവനുമാണ് അപ്പോൾ തന്റെ പക്ഷക്കാരിൽ പെട്ടവൻ ശത്രുപക്ഷത്തിൽ പെട്ടവന്നെതിരിൽ സഹായം തേടി തൽസമയം മൂസ മുഷ്ടി ചുരട്ടി ഒരു ഇടി കൊടുത്തു അങ്ങനെ അതവന്റെ കഥ കഴിച്ചു അദ്ദേഹം പറഞ്ഞു: ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ് പിശാച് മനുഷ്യനെ വഴിപിഴപ്പിക്കുന്ന വ്യക്തമായ ശത്രുവാണ്'(28:15)

ആ ഖിബ്ത്തിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല ഒരു താക്കീത് നൽകാനേ ഉദ്ദേശിച്ചിരുന്നുള്ളൂ പക്ഷെ മരണം സംഭവിച്ചുപോയി പിശാചിന്റെ പ്രവർത്തനമാണിത് ഒരു ദിവസം മുഴുവൻ ഈ ദുഃഖചിന്തയിലായിരുന്നു പിറ്റേന്ന് ഇതുപോലൊരു രംഗം അരങ്ങേറുന്നു അന്ന് രഹസ്യം വെളിവായി

ഒരാൾ വധിക്കാനിടയായ സംഭവത്തിന് ശേഷം മുസാ(അ) നടത്തിയ പ്രാർത്ഥന വളരെ പ്രസിദ്ധമാണ്

വിശുദ്ധ ഖുർആനിൽ ആ പ്രാർത്ഥനയുണ്ട്

'അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ ഞാൻ എന്നോട് തന്നെ ദ്രോഹം ചെയ്തിരിക്കുന്നു അതുകൊണ്ട് എനിക്ക് നീ പൊറുത്തു തരേണമേ

അപ്പോൾ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്തു നിശ്ചയമായും അവൻ വളരെ പൊറുക്കുന്നവനും പരമ കാരുണികനുമാകുന്നു (28:16)

വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു:

'അങ്ങനെ അദ്ദേഹം ആ പട്ടണത്തിൽ ഭയപ്പെട്ടവനും ഭവിഷ്യത്തിനെ വീക്ഷിക്കുന്നവനുമായി അപ്പോഴതാ ഇന്നലെ അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചവൻ വീണ്ടും സഹായത്തിന് നിലവിളിക്കുന്നു മൂസ അവനോട് പറഞ്ഞു: നീശ്ചയമായും നീ വ്യക്തമായ ഒരു ദുർമാർഗി തന്നെയാണ് '(28:18)

എന്നിട്ടദ്ദേഹം അവർ ഇരുവരുടെയും ശത്രുവായ ഖിബ്ത്തിയെ പിടിക്കാനുദ്ദേശിച്ചപ്പോൾ ഇസ്രാഈലി പറഞ്ഞു: മൂസാ, നീ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെയും കൊല്ലാൻ ഉദ്ദേശിക്കുകയാണോ? നീ നാട്ടിൽ ഒരു സ്വേച്ഛാധികാരിയായിത്തീരുവാൻ മാത്രമാണുദ്ദേശിക്കുന്നത് നന്മ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിലാകുവാൻ ഉദ്ദേശിക്കുന്നില്ല ' (28:19)

'പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരു പുരുഷൻ ഓടിവരുന്നു അദ്ദേഹം പറഞ്ഞു: മൂസാ, താങ്കളുടെ കാര്യത്തിൽ കൊല നടപ്പാക്കുവാനായി നേതാക്കൾ ആലോചിക്കുന്നുണ്ട് അതുകൊണ്ട് ഇവിടെനിന്ന് പുറപ്പെട്ടു കൊള്ളുക നിശ്ചയമായും ഞാൻ താങ്കളുടെ ഗുണകാംക്ഷികളിൽ പെട്ടവനാണ്'(28:20)

മനസ്സിൽ സത്യവിശ്വാസം ഒളിച്ചുവെച്ച ഒരു ഖിബ്ത്തിയായിരുന്നു അദ്ദേഹം

അദ്ദേഹം മൂസാ (അ) നെ നിർബന്ധിക്കുകയാണ് ഉടനെ നാട് വിട്ടുപോവുക അല്ലെങ്കിൽ പിടി വീഴും കൊന്നുകളയും ഫിർഔനിന്റെ വാൾമുനയിൽ നിന്ന് രക്ഷപ്പെടാൻ കുറഞ്ഞ സമയമേയുള്ളൂ

ഭയവും ആശങ്കയും നിറഞ്ഞ മനസ്സ് ചിന്തിച്ചു നിൽക്കാൻ സമയമില്ല വീടിനെക്കുറിച്ചോർത്തു ബന്ധുക്കളെക്കുറിച്ചോർത്തു മാതാപിതാക്കളെ ഓർത്തു

ഓർക്കാനും കണ്ണീരൊഴിക്കാനും സമയമില്ല യാത്ര പറയാൻ പോയില്ല

പെട്ടെന്ന് നടന്നു നീങ്ങി ശത്രുക്കൾ എത്തുംമുമ്പെ രകൂഷപ്പെടണം റബ്ബേ .....എന്നെ രക്ഷിക്കേണമേ അതിവേഗം നടന്നു നീങ്ങി മുമ്പോട്ട് .....മുമ്പോട്ട്...


രാജകുമാരനെ കാണാനില്ല 

വീട് വിറങ്ങലിച്ചു നിൽക്കുകയാണ് എന്തെല്ലാം വാർത്തകളാണ് കേൾക്കുന്നത് ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടിവരുമെന്ന് ഒരിക്കലും ഓർത്തിരുന്നില്ല

തലേന്ന് തന്നെ പട്ടണം നടുങ്ങിപ്പോയിരുന്നു ഹാറൂനും കുടുംബാംഗങ്ങളും വളരെ സൂക്ഷിച്ചാണ് ജീവിക്കുന്നത് പിതാവ് സർക്കാർ ജോലിക്കാരനാണ് ഫിർഔനിന്റെ പട്ടാളത്തിലാണ് കൊട്ടാരത്തിൽ നിന്ന് ശമ്പളം വാങ്ങുന്നു അതുകൊണ്ടാണ് കുടുംബം പുലരുന്നത്

ഫിർഔനിനെ പ്രകോപിപ്പിക്കുന്ന ഒരു കാര്യവും ആ കുടുംബം ചെയ്യാറില്ല

ഫിർഔനിന്റെ ഭാര്യ ആസിയ(റ) അവരുമായി ആ കുടുംബത്തിന് നല്ല ബന്ധമാണ് എല്ലാവരും ആദരിക്കുന്ന കുടുംബം

തലേന്ന് കേട്ട വാർത്ത പട്ടണത്തെ ഞെട്ടിക്കുക തന്നെ ചെയ്തു

ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു
കൊല്ലപ്പെട്ടത് ഖിബ്തിയാണ്
ഖിബ്തി കൊല്ലപ്പെട്ടാൽ അതൊരു വാർത്തയാണ് എല്ലാവരും ഞെട്ടും അവന്റെ ജീവന് വിലയുണ്ട്

ഇസ്രാഈലി കൊല്ലപ്പെട്ടാൽ വാർത്തയല്ല പൂച്ച ചത്ത ഫലം ആരും അത് കണക്കിലെടുക്കില്ല കൊന്നത് ഖിബ്ത്തിയായിരിക്കും ഒരു നടപടിയും ഉണ്ടായില്ല

ഖിബ്ത്തിയുടെ മരണം അങ്ങനെയല്ല അയാൾ കൊട്ടാരം ജീവനക്കാരൻ കൂടിയാണെങ്കിലോ?

പിന്നെ പറയാനുമില്ല
കൊട്ടാരത്തിലെ പാചകക്കാരൻ
ഫിർഔനിന് രുചികരമായ ആഹാരം തയ്യാറാക്കിക്കൊടുക്കുന്ന പാചകക്കാരൻ വധിക്കപ്പെട്ടു

ആരായിരിക്കും ഘാതകൻ? സംശയത്തിന്റെ നീഴൽ വീഴുന്നത് ഇസ്രാഈലി സമൂഹത്തിലാണ് പിടിക്കപ്പെട്ടാൽ? ഉടനെ വധിക്കപ്പെടും

ഹാറൂൻ (അ) ഉത്ക്കണ്ഠയോടെയാണ് അന്ന് വീട്ടിൽ വന്നു കയറിയത്

വീട്ടിൽ അന്ന് അതായിരുന്നു ചർച്ച സ്വരം താഴ്ത്തിയാണ് എല്ലാവരും സംസാരിച്ചത്

ആരായിരിക്കും ഘാതകൻ?

ഇസ്രാഈല്യരോട് കൂടുതൽ കർക്കശമായ സമീപനമായിരിക്കും ഇനിയുണ്ടാവുക ഈ സംഭവം അതിന് കാരണമായിത്തീരും ഉറങ്ങാൻ കിടന്നപ്പോൾ എല്ലാവരും അതുതന്നെ ചിന്തിച്ചു ഇനിയെന്തൊക്കെയാണുണ്ടായിത്തീരുക?

നേരം പുലർന്നു ഹാറൂൻ (അ) പുറത്തേക്കിറങ്ങി നൈലിന്റെ തീരത്ത് ആൾക്കൂട്ടങ്ങൾ

പല ഭാഗത്തും ആളുകൾ കൂട്ടുംകൂടി നിൽക്കുന്നു ഖിബ്തികളുടെ കൂട്ടങ്ങൾ അവർ രോഷത്തോടെ സംസാരിക്കുന്നു

ഖിബ്തികളുടെ മുഖത്ത് നോക്കാൻ ഹാറൂൻ (അ)ന് പേടി തോന്നി നിന്റെ വർഗക്കാരൻ ആ ഖിബ്തിയെ കൊന്നു എന്നാരെങ്കിലും വിളിച്ചു പറയുമോ?

പുറത്തിറങ്ങി നടക്കാൻ വിഷമം തോന്നി വീട്ടിലേക്കു തന്നെ മടങ്ങി അവിടെ ഒതുങ്ങിക്കൂടി പിറ്റേന്ന് വന്ന വാർത്തകളാണ് ആ കുടുംബത്തെ പിടിച്ചുലച്ചുകളഞ്ഞത്

ഖിബ്ത്തിയെ കൊന്ന ഘാതകനെ തിരിച്ചറിഞ്ഞു ഉടനെ പിടികൂടും

അങ്ങനെയൊരു വാർത്ത പട്ടണത്തിൽ പടർന്നു

ആരാ? ആരാ?

കേട്ടവരെല്ലാം ചോദിക്കുന്നു ആ ചോദ്യം

ഹാറൂൻ (അ) ഉത്ക്കണ്ഠയോടെ ചോദിച്ചു: ഖിബ്തിയുടെ ഘാതകൻ ആരാണ്?

ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത മറുപടി ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എങ്ങനെ കേട്ട് സഹിക്കും ഘാതകൻ മൂസ....

ഹാറൂൻ (അ) ഞെട്ടി കുടുംബം ഒന്നാകെ ഞെട്ടി പെണ്ണുങ്ങൾ കണ്ണീരൊഴുക്കി അവരെ സമാധാനിപ്പിക്കുവാൻ വാക്കുകളില്ല

ഹാറൂൻ (അ) ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു

എന്തോ അബദ്ധം സംഭവിച്ചിരിക്കണം മൂസാക്ക് ഒരാളെ കൊല്ലാൻ കഴിയില്ല സ്നേഹസമ്പന്നരാണ്

ഹാറൂനും കുടുംബാംഗങ്ങളുമെല്ലാം നിരീക്ഷണത്തിലാണ് പുറത്തിറങ്ങാൻ വയ്യ

മൂസാക്ക് വേണ്ടപ്പെട്ടവരാണിവർ
മൂസാ ഈ വീട്ടിൽ വരാറുണ്ട് ഈ വീട്ടിലാണവൻ മുലകുടിച്ചു വളർന്നത് ആ കുടുംബത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു ഹാറൂൻ, ഇംറാൻ, കുൽസൂം, യൂഹാനിദ് തുടങ്ങിയവരെക്കുറിച്ച് ഖിബ്ത്തികൾ സംസാരിക്കുന്നു

മൂസയെ പിടിക്കും വിചാരണ ചെയ്യും വധിക്കും

അതു കേട്ട് കുടുംബാംഗങ്ങൾ നടുങ്ങിപ്പോയി വാർത്തകൾക്കുവേണ്ടി പരക്കംപായുന്നവർ

മൂസ എവിടെ? എല്ലാവരും അന്വേഷിക്കുന്നു ഇവിടെക്കാണും ഈ വീട്ടിൽ ഇവിടെ അവൻ വരാറുണ്ട്

പട്ടാളം ഇറങ്ങി മൂസയെ പിടിക്കാൻ

മൂസ പോവാൻ ഇടയുളള സ്ഥലത്തെല്ലാം അവരെത്തി പലരെയും ചോദ്യം ചെയ്തു വരുന്നു

മൂസ എവിടെ? എങ്ങോട്ടു പോയി?

പലരും ഹാറൂനെ കാണാൻ വരുന്നു സംസാരിക്കുന്നു എല്ലാ ഭാഗത്തുനിന്നും വരുന്ന ചോദ്യശരങ്ങൾ

മൂസ എവിടെ? നിനക്കതറിയാം പറയൂ...

ഇല്ല എനിക്കറിയില്ല ആളുകൾ പറയുന്നത് കേട്ടാണ് ഞാൻ വിവരങ്ങളറിഞ്ഞത്

മൂസയെയും നിങ്ങളെയും ഒരുമിച്ചു കാണാറുണ്ട് നിങ്ങൾ സംഭാഷണം നടത്താറുണ്ട് പിന്നെങ്ങനെ നിങ്ങളിത് അറിഞ്ഞില്ലെന്ന് പറയും?

മൂസ കൊട്ടാരത്തിലാണ് വല്ലപ്പോഴെങ്കിലുമാണ് ഇവിടെ വരുന്നത് കൂടുതലൊന്നും അറിയില്ല കുടുംബാംഗങ്ങൾ ഉത്ക്കണ്ഠയിൽ തന്നെ

മൂസാക്ക് ഒന്നും സംഭവിക്കരുതേ

പട്ടണം അരിച്ചുപെറുക്കി നോക്കി വീടുകളിൽ പരിശോധന നടത്തി സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തി നിരവധി പേരെ ചോദ്യം ചെയ്തു എവിടെയും മൂസ ഇല്ല

ഇനി അന്വേഷണം പുറത്തേക്ക് വ്യാപിക്കാം

ഫിർഔനിന്റെ പട്ടണത്തിൽ നിന്ന് കിഴക്കോട്ട് ഒരു പാതയുണ്ട് സഞ്ചാരികളുടെ പാത

അതിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരിക്കുമോ?
പട്ടാളം ആ വഴിയിലൂടെ കുതിച്ചു കുതിരകളുടെ കുളമ്പടി ശബ്ദം ഉയർന്നു കുറെ ദൂരം ഓടിക്കഴിഞ്ഞു ഒരു ജംഗ്ഷൻ പാത മൂന്നായി തിരിയുന്നു

ഒന്ന് പ്രധാന പാത രണ്ടെണ്ണം പ്രാധാന്യം കുറഞ്ഞവ ഏതിലൂടെ പോവണം?

ചർച്ചയായി മൂസ ഇതുവഴി വന്നിരിക്കാം എങ്കിൽ മൂസാ ഏതു വഴി പോയിരിക്കും?

പ്രധാന വഴിയിലൂടെ പോകുമോ?

അതോ പ്രധാനമല്ലാത്ത വഴിയിലൂടെ പോകുമോ?

പ്രധാന വഴിയിലൂടെ പോവാൻ ഇടയില്ല എപ്പോഴും ആളുകൾ സഞ്ചരിക്കുന്ന പാതയാണിത് മൂസയെ ആളുകൾ തിരിച്ചറിയും

മൂസ പ്രാധാന്യമില്ലാത്ത ഈ രണ്ട് റോഡുകളിൽ ഒന്നിലൂടെ ഓടിപ്പോയിട്ടുണ്ടാവും

ഒരു കാര്യം ചെയ്യാം രണ്ടിലൂടെയും പട്ടാളം നീങ്ങട്ടെ പ്രാധാന്യം കുറഞ്ഞ രണ്ടു റോഡിലൂടെയും പട്ടാളം കുതിച്ചു നാട്ടുകാരും പിന്നാലെ പായുന്നു

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

പ്രധാന പാതയിലൂടെയാണ് മൂസ പോയത് അതുവഴി പോവാൻ ഫിർഔനിന്റെ പട്ടാളത്തിന് തോന്നിയില്ല

ഒരു ദിവസം തീരുകയാണ് സായാഹ്നമായി സായാഹ്ന പ്രാർത്ഥനയുടെ സമയമായി

എല്ലാവരും നിരാശരാണ് തേടിയവനെ കിട്ടിയില്ല പട്ടണത്തിൽ ആശങ്ക വളരുകയാണ്
മൂസക്കെന്ത് പറ്റി?
മൂസ എവിടെ?


ദിവ്യ വെളിപാടുകൾ 

ഒരു പ്രവാചകന്റെ നിഷ്കളങ്കമായ ജീവിതം പ്രവാചകത്വം ലഭിക്കുന്നതിന്റെ മുമ്പുള്ള ജീവിതം ആ ജീവിതവും വളരെ പരിശുദ്ധമായിരിക്കും അക്കാലത്തും അല്ലാഹുവിന്റെ സ്മരണയിലാണവർ ജീവിക്കുക ഓരോ രാവും പകലും അല്ലാഹുവിന്റെ പൊരുത്തത്തിലായി കഴിഞ്ഞുപോവണം അല്ലാഹുവിന്റെ കോപത്തിന്നിരയാവരുത് സൂക്ഷ്മതയോടുകൂടിയ ചലനങ്ങൾ മനസ്സിന്റെ ചലനങ്ങൾ പോലും സൂക്ഷ്മതയോടെ കടന്നുപോവുന്നു ധന്യ ജീവിതം

അങ്ങനെയുള്ള പരിശുദ്ധമായ ജീവിതമാണ് ഹാറൂൻ (അ) നയിക്കുന്നത്
മനുഷ്യ സേവനം അല്ലാഹുവിന്റെ തൃപ്തി നേടാനുള്ള വഴിയാണത്

മനുഷ്യരെ സഹായിക്കാൻ ലഭിക്കുന്ന ഒരു സന്ദർഭവും പാഴാക്കിക്കളയില്ല അത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തും പ്രാർത്ഥനകൾ ക്രമപ്രകാരം നിർവഹിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും

ആളുകളെ ഉപദേശിക്കും ഉപദേശിക്കുമ്പോൾ കാര്യങ്ങൾ കേൾക്കുന്നവർക്കു ബോധ്യപ്പെടും തെളിവുകൾ ഉദ്ധരിക്കും ഉദാഹരണങ്ങൾ പറയും

ആകർഷകമായ സംസാരം ഓരോ വാക്കും സൂക്ഷ്മതയോടെ പ്രയോഗിക്കും കോർത്തെടുത്ത വാചകങ്ങൾ കേൾവിക്കാരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലും അതവിടെ ചലനങ്ങൾ സൃഷ്ടിക്കും

ഒരു സമുദ്ധാരകന്റെ പരിവേഷമുണ്ട് ഭാവിയിലെ പ്രവാചകനാണിത് പ്രവാചകന്മാരെ അല്ലാഹു ഒരു പ്രത്യേക രീതിയിലാണ് വളർത്തിയെടുക്കുന്നത് ധാരാളം പരീക്ഷണങ്ങൾക്ക് വിധേയരാക്കും ദുഃഖങ്ങൾ നൽകും

ഹാറൂൻ (അ)ന് കടുത്ത ദുഃഖമുണ്ട് അനുജനെ കാണാത്ത ദുഃഖം കുടുംബാംഗങ്ങളുടെ ദുഃഖം കാണുമ്പോഴുള്ള പ്രയാസം എങ്ങനെ ആശ്വസിപ്പിക്കും?

ഉമ്മാക്ക് അല്ലാഹു നൽകിയ ഒരു ആശ്വാസ വചനമുണ്ട് പ്രസവം നടന്ന ആദ്യനാളുകളിലൊന്നിൽ കിട്ടിയ ആശ്വാസ വചനം

ആ വചനം വിശുദ്ധ ഖുർആനിലുണ്ട്:

'അവനെ നാം മുർസലുകളിൽ (പ്രവാചകന്മാരിൽ) പെട്ടവനാക്കും'(28:7)

അതൊരു വല്ലാത്ത വചനം തന്നെ

മൂസ പ്രവാചകനാണ് എന്തൊരു സൗഭാഗ്യം

താനോ? പ്രവാചകന്റെ സഹോദരൻ
പ്രവാചകൻ മടങ്ങിവരാതിരിക്കില്ല

മൂസായുടെ സമുദായം ഇവിടെയാണുള്ളത് അവരെയാണ് സമുദ്ധരിക്കാനുള്ളത് അവർക്കിടയിലാണ് വിമോചകൻ വരേണ്ടത് മൂസ ഇവിടെത്തന്നെയെത്തും ഈ സമൂഹത്തെ രക്ഷപ്പെടുത്തും സമയമായിട്ടില്ല സമയമാവുമ്പോൾ ഇങ്ങെത്തിച്ചേരും എത്തിച്ചേർന്നാൽ ഈ സഹോദരൻ കൂടെയുണ്ടാവും ഈ കുടുംബം കൂടെയുണ്ടാവും അല്ലാഹു അനുഗ്രഹിക്കട്ടെ

ഓരോ ദിവസവും എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു? നടക്കുന്ന സംഭവങ്ങൾ

ഫിർഔനിന്റെ ക്രൂരതകൾ വർദ്ധിച്ചിരിക്കുന്നു ഇപ്പോഴും ആൺകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു പീഡനങ്ങളുടെ നിരവധി കഥകൾ

മൂസയോടുള്ള അരിശം ഈ സമുദായത്തോടാണ് തീർക്കുന്നത് മൂസായെ തൊടാൻ കിട്ടിയില്ല

മൂസ പ്രവാചകനല്ലേ? ദുർമാർഗികൾക്ക് മർദ്ദിക്കാൻ പ്രവാചകനെ കിട്ടുമോ? അല്ലാഹു വിട്ടുകൊടുക്കുമോ?

കാലം കടന്നുപോയിക്കൊണ്ടിരിക്കുന്നു മൂസായെ കാണാതായിട്ട് കൊല്ലമെത്രയായി? പത്ത് വർഷങ്ങൾ ഓർത്താൽ ഞെട്ടിപ്പോവും ഒരു പതിറ്റാണ്ട് കാലം ഒരു പതിറ്റാണ്ടിന്റെ അനുഭവങ്ങളെത്ര ഓർത്താൽ അമ്പരന്നുപോവും

ഹാറൂൻ (അ) ചില രാത്രികളിൽ സ്വപ്നം കാണുന്നു അപൂർവ സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളല്ല അല്ലാഹുവിൽ നിന്നുള്ള അറിയിപ്പുകളാണവ അവ സത്യമാണ് പാഴ്സ്വപ്നങ്ങളല്ല മനസ്സിൽ ചില തോന്നലുകൾ വരുന്നുണ്ട് പണ്ട് ഇല്ലാത്ത അനുഭവമാണിത്

അല്ലാഹു മനസ്സിലിട്ട് തരുന്ന തോന്നലുകൾ പ്രവാചകൻ പ്രത്യക്ഷപ്പെടാൻ സമയമായിരിക്കുന്നു ഉടനെ മൂസാ പ്രത്യക്ഷപ്പെടും പ്രത്യക്ഷപ്പെട്ടാൽ കൂടെ നിൽക്കണം ഒരു ആപൽഘട്ടത്തിലും പിന്തിരിയരുത് മൂസാക്ക് സംസാരിക്കുമ്പോൾ ചെറിയൊരു തടസ്സം ഉണ്ട് ആ തടസ്സം താൻ മൂലം നീങ്ങണം

മൂസ കാര്യങ്ങൾ പറയും താനത് വിശദീകരിക്കണം തെളിവുകളും ഉദാഹരണങ്ങളും നിരത്തി സ്ഥാപിക്കണം

മൂസ പറയുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി സ്ഥാപിക്കണം ജനങ്ങളെ ബോധ്യപ്പെടുത്തണം മൂസായുടെ തത്വങ്ങൾ
ഹാറൂന്റെ വാചാലത അവ രണ്ടും ചേർന്ന പ്രത്യേകമായൊരു പ്രബോധന രീതിയാണ് ഇവിടെ നടക്കാൻ പോവുന്നത്

പ്രവാചക ലബ്ധിക്കു മുമ്പുള്ള സവിശേഷമായ അനുഭവങ്ങൾ, അനുഭൂതികൾ അതിലൂടെ കടന്നുപോവുകയാണ് സയ്യിദുനാ ഹാറൂൻ (അ)


ഫിർഔനിനെ സമീപിക്കുക 

സയ്യിദുനാ ഹാറൂൻ (അ)
പ്രവാചക പദവിയിലാണ്
അല്ലാഹുവിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ തുടങ്ങി മൂസായും കുടുംബവും ഈജിപ്തിലേക്ക് പുറപ്പെട്ടിട്ടുണ്ട് അവരെ പോയി സ്വീകരിക്കുക

വാർത്ത വീട്ടിലറിഞ്ഞു

മൂസാ നബി (അ)നെയും കുടുംബത്തെയും സ്വീകരിക്കാൻ എല്ലാവരും ഒരുങ്ങിയിറങ്ങി നൈലിന്റെ കരയിലൂടെ നടന്നു മരുഭൂമിയിലേക്ക് നീണ്ടുപോവുന്ന വഴി കുടുംബാംഗങ്ങൾ അവിടെ നിന്നു ഇതുവഴിയായിരിക്കും വരിക

മടുപ്പ് വരാത്ത കാത്തിരിപ്പ് മനസ്സ് നിറയെ ആവേശം പുറത്ത് കാണിച്ചില്ല കുൽസൂമിന്റെ കണ്ണുകൾ നിറയുന്നു അല്ലാഹു ഈ കാത്തിരിപ്പിന്റെ നിമിഷങ്ങൾ നൽകിയല്ലോ

അകലെ ഒരു ഒരു സംഘം അവർ നീങ്ങിവരികയായിരിക്കും

ഹാറൂൻ (അ) മുമ്പോട്ട് നടന്നു

ഇപ്പോൾ സംഘത്തെ വ്യക്തമായി കാണാം

ഒട്ടകപ്പുറത്ത് ഇരിക്കുന്നവരെ കാണാം പിന്നെയും സൂക്ഷിച്ചു നോക്കി ആട്ടിൻപറ്റം അവയെ നയിക്കുന്ന വേലക്കാർ സാധനങ്ങൾ ചുമക്കുന്ന മൃഗങ്ങൾ

കുടുംബ സംഗമത്തിന്റെ നിമിഷങ്ങൾ എത്തിക്കഴിഞ്ഞു മൂസാ(അ) താഴെയിറങ്ങി സലാം ചൊല്ലി ബന്ധുക്കളെ ഓരോരുത്തരെയായി ആശ്ലേഷിച്ചു

നവജാത ശിശു
എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം
ഇളം ചുണ്ടുകളിൽ പുഞ്ചിരി
ശിശുവിന്റെ ഉമ്മ
പെണ്ണുങ്ങൾ അവരെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു എന്തൊരു സ്നേഹപ്രകടനം

ശുഐബ് നബി (അ) ന്റെ ഓമന മകൾ മദ് യനിലെ പ്രവാചകന്റെ മകൾ

എല്ലാവരും വീട്ടിലേക്ക് നടന്നു കുൽസൂം സദ്യയൊരുക്കി സ്വീകരണം വലിയൊരു ആട്ടിൻകൂട്ടം
മദ് യനിൽ വളർന്ന ആടുകൾ ഇനിയവ ഈജിപ്തിൽ വളരും

മൂസാ(അ)മിന്റെ മുഖത്ത് ഗൗരവം തനിക്ക് നൽകപ്പെട്ട ദൗത്യം അതിന്റെ ഗൗരവം തന്റെ സഹോദരൻ മുമ്പിൽ നിൽക്കുന്നു സഹോദരനോട് കാര്യങ്ങൾ വിശദമായി സംസാരിക്കണം മദ് യനിൽ നിന്നുള്ള മടക്കയാത്ര അവിടെ നിന്ന് തുടങ്ങാം

തൂരിസീന പർവതത്തിന്നടുത്തെത്തി മുമ്പോട്ട് നീങ്ങേണ്ട വഴി ഏതെന്നറിയില്ല ഇരുട്ടായി അന്നവിടെ തങ്ങാൻ തീരുമാനിച്ചു

ഇരുട്ടിൽ തൂരിസീന പർവതത്തിന്റെ മുകളിൽ തീ കണ്ടു അവിടേക്കു പോവാൻ മൂസാ തീരുമാനിച്ചു

എല്ലാവരെയും താഴ് വരയിൽ നിർത്തി മൂസ(അ) മലമുകളിലേക്കു പോയി അവിടെയെത്തിയപ്പോൾ ഒരു വിളിയാളം കേട്ടു അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള വിളി

ആ ഭാഗം വിശുദ്ധ ഖുർആനിൽ നിന്നുദ്ധരിക്കാം

'എന്നിട്ട് മൂസ കാലാവധി പൂർത്തിയാക്കുകയും തന്റെ വീട്ടുകാരുമായി (സ്വദേശത്തേക്ക്) പോവുകയും ചെയ്തപ്പോൾ, ത്വൂർ പർവതത്തിന്റെ ഭാഗത്തുനിന്ന് അദ്ദേഹം തീ ദർശിച്ചു

അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു: നിങ്ങൾ ഇവിടെ നിൽക്കുക ഞാൻ തീ കണ്ടിരിക്കുന്നു അവിടെ നിന്ന് നിങ്ങൾക്ക് വല്ല വർത്തമാനമോ, അല്ലെങ്കിൽ തീക്കൊള്ളിയോ ഞാൻ കൊണ്ടുവന്നേക്കാം നിങ്ങൾക്ക് തീക്കായാമല്ലോ'(28:29)

നന്നായി മഞ്ഞു പെയ്യുന്നുണ്ട് കൊടും തണുപ്പ് അൽപം തീ കിട്ടിയാൽ കൊള്ളാം

വിശുദ്ധ ഖുർആൻ പറയുന്നു:

' അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോൾ (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു ഹേ മൂസാ'(20:11)

'തീർച്ചയായും ഞാനാണ് നിന്റെ റബ്ബ് അതുകൊണ്ട് താങ്കളുടെ രണ്ട് ചെരിപ്പുകളും ഊരിവെക്കുക നിശ്ചയമായും താങ്കളിപ്പോൾ ത്വുവാ എന്ന പരിശുദ്ധ താഴ് വരയിലാകുന്നു '(20:12)

താങ്കളെ ഞാൻ പ്രവാചകത്വത്തിന് തിരഞ്ഞെടുത്തിരിക്കുന്നു അതിനാൽ താങ്കൾക്കു നൽകപ്പെടുന്ന സന്ദേശം ശ്രദ്ധിച്ചു കേൾക്കൂ'(20:13)

'തീർച്ചയായും ഞാൻ തന്നെയാണ് അല്ലാഹു ഞാനല്ലാതെ ഒരു ആരാധ്യനുമില്ല അതുകൊണ്ട് എന്നെ ആരാധിക്കുക എന്നെ സ്മരിക്കേണ്ടതിനായി നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്യുക (20:14)

രണ്ട് മുഅ്ജിസത്തുകൾ (അമാനുഷിക കർമങ്ങൾ ) മൂസാ(അ)ന് അവിടെ വെച്ച് നൽകപ്പെട്ടു

കൈവശമുള്ള വടി താഴെയിടാൻ കൽപിച്ചു താഴെയിട്ടു അപ്പോൾ അതാ അത് പാമ്പായി മൂസാ(അ) പേടിച്ചു പിൻമാറി

അപ്പോൾ ഇങ്ങിനെ പറയപ്പെട്ടു

വേണ്ട പേടിക്കേണ്ട, പാമ്പിനെ പിടിക്കുക അത് പൂർവസ്ഥിതിയിലാവും

കേട്ടപ്പോൾ പേടി മാറി പാമ്പിനെ സ്പർശിച്ചപ്പോൾ പഴയതുപോലെ വടിയായി മാറി

അടുത്ത കൽപന വന്നു നിന്റെ കൈ പാർശ്വഭാഗത്തേക്ക് ചേർത്തു വെക്കുക

ചേർത്തു വെച്ചു കൈ പ്രകാശിക്കാൻ തുടങ്ങി വീണ്ടും വെച്ചപ്പോൾ പഴയതുപോലെയായി രണ്ട് അമാനുഷിക കർമങ്ങൾ നബിയാണെന്നതിന് തെളിവുകൾ ഫിർഔനിന്റെ സമീപത്തേക്ക് പോവാനുള്ള കൽപന വന്നു

വിശുദ്ധ ഖുർആൻ പറയുന്നു:

'നീ ഫിർഔനിന്റെ അടുക്കലേക്ക് പോവുക നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു'(20:24)

വമ്പിച്ച ദൗത്യമാണ് ലഭിച്ചിരിക്കുന്നത് അതിന്റെ ഭാരത്തെക്കുറിച്ചോർത്തപ്പോൾ ഒരു സഹായിയെക്കൂടി കിട്ടണമെന്ന് തോന്നി

തന്റെ സഹോദരൻ ഹാറൂൻ

ഹാറൂനെ കൂടി നബിയാക്കിത്തരണം തന്റെ ദൗത്യത്തിൽ സഹായി ആക്കിത്തരണം ഹാറൂൻ നന്നായി സംസാരിക്കും സംസാരം ജനങ്ങളെ ആകർഷിക്കും

പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് സമർത്ഥിക്കും വേണ്ടത്ര തെളിവുകളും ഉദാഹരണങ്ങളും പറയും പറയുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി സ്ഥാപിക്കും

മൂസാ(അ)ന് സംസാരിക്കാൻ പ്രയാസമുണ്ട് അത് കുറെ ഭാഗമെങ്കിലും സുഖപ്പെട്ടു കിട്ടണം കുട്ടിക്കാലത്ത് പറ്റിയ കുഴപ്പമാണ് ഫിർഔൻ സ്വർണ്ണപ്പാത്രത്തിൽ തീക്കനൽ വെച്ചു വെള്ളിപ്പാത്രത്തിൽ മുത്തുകളും

തീക്കനൽ എടുത്തു വായിലിട്ടു പൊള്ളി അക്കാരണത്താൽ കൊഞ്ഞ് വന്നു കുറച്ചെങ്കിലും സുഖപ്പെടുത്തിത്തരണം പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവണം അത്രത്തോളമുള്ള കഴിവെങ്കിലും തരണം നാവിലെ കെട്ടഴിച്ചു തരണമെന്നാണ് പ്രാർത്ഥിച്ചത് ഹൃദയ വിശാലതക്കുവേണ്ടി പ്രാർത്ഥിച്ചു

ഒരു നബിക്ക് ഹൃദയ വിശാലത അനിവാര്യമാണ് മനുഷ്യ ഹൃദയം വിശാലമാക്കിക്കൊടുക്കുന്നത് അല്ലാഹുവാണ് പ്രാർത്ഥിക്കണം അപ്പോൾ വിശാലമാക്കിക്കിട്ടും

കാര്യങ്ങൾ എളുപ്പമായിക്കിട്ടണം അതിന്നും പ്രാർത്ഥിക്കണം

മൂസാ(അ)ന്റെ പ്രാർത്ഥന വിശദമായിത്തന്നെ വിശുദ്ധ ഖുർആനിലുണ്ട് നാമത് പഠിക്കണം മാതൃകയാക്കണം അതിനുവേണ്ടിയാണ് പ്രാർത്ഥന കൊടുത്തിരിക്കുന്നത്

ചോദിച്ചതെല്ലാം അല്ലാഹു നൽകുകയും ചെയ്തു

മൂസാ(അ) പരിശുദ്ധമായ ത്വുവാ താഴ് വരയിൽ വെച്ച് നടത്തിയ പ്രാർത്ഥന വളരെ പ്രസിദ്ധമാണ്

കൊച്ചുകൊച്ചു വാചകങ്ങൾ ഉൾക്കൊള്ളുന്ന ആശയം വളരെ വലുതാണ്

സൂറത്ത് ത്വാഹയിൽ നമുക്കത് കാണാം

താങ്കൾ ഫിർഔനിന്റെ അടുത്തേക്ക് പോവുക നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു(20:24)

അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ, എന്റെ ഹൃദയം എനിക്ക് നീ വിശാലമാക്കിത്തരേണമേ(20:25)

എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരേണമേ(20:26)

എന്റെ നാവിൽ നിന്ന് കെട്ടഴിച്ചു തരികയും ചെയ്യേണമേ(20:27)

എന്നാൽ എന്റെ വാക്കുകൾ അവർ ഗ്രഹിക്കുന്നതാണ് (20:28)

എന്റെ കുടുംബത്തിൽ നിന്ന് ഒരു സഹായിയെ നീ നിയമിച്ചു തരികയും ചെയ്യേണമേ (20:29)

അതായത് എന്റെ സഹോദരൻ ഹാറൂനെ(20:30)

അദ്ദേഹത്തെക്കൊണ്ട് എന്നെ നീ ശക്തിപ്പെടുത്തിത്തരേണമേ(20:31)

എന്റെ ബാധ്യതയിൽ അദ്ദേഹത്തെയും നീ പങ്കാളിയാക്കേണമേ(20:32)

നിനക്ക് സ്തോത്ര കീർത്തനങ്ങൾ ധാരാളമായി ചെയ്യുവാനും (20:33)

നിന്നെ കൂടുതൽ സ്മരിക്കാനും വേണ്ടിയാകുന്നു (ഞാനത് നിന്നോട് ചോദിക്കുന്നത്)(20:34)

നിശ്ചയമായും നീ ഞങ്ങളുടെ സ്ഥിതി നല്ലവണ്ണം കാണുന്നവനാണല്ലോ(20:35)

മൂസാ(അ)ന്റെ പ്രാർത്ഥനാവചനങ്ങളാണ് നാം വായിച്ചത് ഇതിന് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം എന്തായിരുന്നു?

അടുത്ത വചനത്തിൽ തന്നെ അത് കാണാം

അല്ലാഹു പറഞ്ഞു: ഓ.... മൂസാ, നിശ്ചയമായും നീ ചോദിച്ചത് നൽകപ്പെട്ടിരിക്കുന്നു (20:36)

ശൈശവ കാലത്ത് ചെയ്തു കൊടുത്ത അനുഗ്രഹം ഇവിടെ അനുസ്മരിക്കുകയും ചെയ്തു

'മറ്റൊരിക്കലും താങ്കളോട് നാം ഔദാര്യം കാണിക്കുക തന്നെ ചെയ്തിട്ടുണ്ട് '(20:37)

ഹാറൂൻ (അ) എല്ലാ വിവരങ്ങളും അറിഞ്ഞുകഴിഞ്ഞു തങ്ങൾ രണ്ട് സഹോദരങ്ങളെയും അല്ലാഹു അവന്റെ പ്രവാചകന്മാരായി നിയോഗിച്ചിരിക്കുന്നു

പ്രവാചക സഹോദരങ്ങൾ അപൂർവ ബഹുമതിയാണ്

'താങ്കളും താങ്കളുടെ സഹോദരനും ഫിർഔനിനെ സമീപിക്കുക അവനെ ഇസ്ലാമിലേക്കു ക്ഷണിക്കുക അവനോട് പരുഷമായി സംസാരിക്കരുത് നല്ല മയമായി സംസാരിക്കണം അങ്ങനെയെല്ലാം അല്ലാഹു നിർദ്ദേശിച്ചു ഒരു ദീനീ പ്രവർത്തകന് ഉണ്ടാവേണ്ട ഗുണങ്ങൾ പറഞ്ഞു കൊടുക്കുന്നു

വിശുദ്ധ ഖുർആൻ അക്കാര്യം പറയുന്നത് ശ്രദ്ധിക്കുക

'എന്റെ ദൗത്യം നൽകുവാനായി താങ്കളെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു'(20:41)

'താങ്കളും താങ്കളുടെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ വീഴ്ച വരുത്തരുത്'(20:42)

'നിങ്ങൾ രണ്ടുപേരും ഫിർഔനിന്റെ അടുത്തേക്ക് പോവുക നിശ്ചയമായും അവൻ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു '(20:43)

എന്നിട്ട് നിങ്ങൾ രണ്ടുപേരും അവനോട് സൗമ്യമായ വാക്ക് പറയുക ഒരുപക്ഷെ അവൻ ഉപദേശം സ്വീകരിക്കുകയോ അല്ലാഹുവിനെ ഭയപ്പെടുകയോ ചെയ്തേക്കാം (20:44)

മൂസാ(അ) ഹാറൂൻ (അ) മുമായി വളരെ നേരം സംസാരിച്ചു മാതാവ് അത് ശ്രദ്ധിച്ചു

ധൃതിപിടിച്ചു പുറപ്പെടേണ്ട അവൻ ക്രൂരനാണ് എന്തും ചെയ്യാൻ മടിക്കാത്തവൻ

കൊട്ടാരത്തിൽ പ്രവേശിക്കുക എന്നതും എളുപ്പമല്ല കൊട്ടാരത്തിനു ചുറ്റും ഒരു പുഴയുണ്ട് പുഴയുടെ ചുറ്റും വിശാലമായ മൈതാനം മൈതാനിയിൽ വന്യമൃഗങ്ങൾ മേഞ്ഞുനടക്കുന്നു ഒരാളെ കിട്ടിയാൽ കൊന്നും തിന്നും

കൊട്ടാരത്തിൽ പ്രവേശിക്കാൻ കാവൽക്കാർ സമ്മതിക്കണം അനേക നിലകളുള്ള കൊട്ടാരം ഓരോ നിലയിലും പട്ടാളക്കാരുണ്ട് ഒരു രഹസ്യ മുറിയിലാണ് ഫിർഔൻ താമസിക്കുന്നത് അവിടെ എത്തണം എങ്ങനെ?

നബിമാർ കൊട്ടാരത്തിന് പുറത്ത് കാത്തിരുന്നു എത്ര കാലം?

ആ കാലത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട് രണ്ട് വർഷം കാത്തിരുന്നു എന്നുവരെ പറഞ്ഞവരുണ്ട്

കുറെ ദിവസങ്ങൾ കാത്തിരുന്നുവെന്നാണ് ചിലർ രേഖപ്പെടുത്തിയിരിക്കുന്നത്

കാവൽക്കാർ ചോദിച്ചു: നിങ്ങൾ ആരാണ്?

ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാകുന്നു ഞങ്ങൾക്ക് രാജാവിനെ കാണണം

'നടപ്പില്ല രാജാവിനെ കാണാനാവില്ല.....പോ....'

പക്ഷെ അവർ മടങ്ങിപ്പോയില്ല കാത്തിരിപ്പ് തുടർന്നു നബിമാരെ കണ്ടപ്പോൾ വന്യജന്തുക്കൾ ആദരിച്ചു സ്നേഹപൂർവം മാറിനിന്നു മനുഷ്യർ അവഹേളനപൂർവം പെരുമാറി


ആദ്യ രക്തസാക്ഷികൾ 

വളരെ നാളത്തെ ശ്രമത്തിന്റെ ഫലമായി പ്രവാചകന്മാർക്ക് കൊട്ടാരത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു

'നിങ്ങളാരാണ്?' ഫിർഔൻ ഗൗരവത്തിൽ ചോദിച്ചു

'ഞങ്ങൾ സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രവാചകന്മാരാകുന്നു 'മൂസാ(അ) പറഞ്ഞു

ഹാറൂൻ (അ) അത് വിശദീകരിച്ചു

മഹാരാജാവേ താങ്കൾ നാനൂറ് വർഷമായി ഈജിപ്ത് ഭരിക്കുന്നു ഇതിന്നവസരം നൽകിയത് അല്ലാഹുവാണ് ആ അല്ലാഹുവിനെ താങ്കൾ അനുസരിക്കണം വണങ്ങണം നാനൂറ് വർഷമായി താങ്കൾ ഇസ്രാഈലി വംശക്കാരെ പീഡിപ്പിക്കുന്നു അവരെ ഞങ്ങളുടെ കൂടെ അയക്കണം ഞങ്ങൾ ഫലസ്തീനിലേക്ക് പോയ്ക്കൊള്ളാം

ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകന്മാരാണ് അതിന് ദൃഷ്ടാന്തങ്ങളുണ്ട്

തുടർന്ന് മൂസാ(അ) ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു വടി പാമ്പായി
കൈ പ്രകാശിച്ചു

ഫിർഔനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

'മാരണം തന്നെ ഇത് പരാജയപ്പെടുത്തണം നമ്മുടെ മാരണക്കാരെയെല്ലാം വിളിച്ചുവരുത്തുക'

രാജകൽപന വന്നു തിയ്യതി നിശ്ചയിച്ചു

പ്രവാചകന്മാർ തൽക്കാലം പിന്മാറി

എവിടെയും മാരണക്കാരുടെ സംഗമത്തെക്കുറിച്ചായി സംസാരം

നബിമാർ ഇസ്രാഈല്യർക്കിടയിൽ മതപ്രചാരണം തുടങ്ങി ഇത് ഫിർഔനിനെ പ്രകോപിതനാക്കി മർദ്ദനങ്ങൾ ശക്തമായി മൂസായും ഹാറൂനും പ്രവാചകരണാണെന്ന് വിശ്വസിച്ചാൽ കൊന്നുകളയും

രണ്ട് ചെറുപ്പക്കാരെ നമുക്കു പരിചയപ്പെടാം ഇസ്രാഈല്യർക്കിടയിലെ ഒരു പ്രമുഖനാണ് നൂൻ നൂനിന്റെ ഭാര്യ മർയം അവർക്ക് ജനിച്ച കുട്ടിയാണ് യൂശഅ് യൂശഇന്റെ കളിക്കൂട്ടുകാരനാണ് കാലബ് യഫുന്നായുടെ മകൻ യൂശഉം കാലബും നിഷ്കളങ്ക സ്നേഹത്താൽ ബന്ധിക്കപ്പെട്ട കൂട്ടുകാർ അവർ തൗഹീദിന്റെ വിളി കേട്ടു
ലാഇലാഹ ഇല്ലല്ലാഹ്
മൂസാ കലീമുല്ലാഹ്
മനസ്സ് തുടിച്ചുപോയി തൗഹീദിന്റെ മഹത്തായ വചനം അതിന്റെ പ്രകാശം മനസ്സിൽ പരന്നു
തൗഹീദ് ഉച്ചരിച്ചാൽ?
ഫിർഔൻ കോപിക്കും മർദ്ദിക്കും വധിക്കും എന്തുവേണം? തൗഹീദ് വേണോ? ശിർക്ക് വേണോ?
വേണ്ടത് തൗഹീദ് തന്നെ
അവർ നബിമാരെ സമീപിച്ചു തൗഹീദിന്റെ വചനം ചൊല്ലി
ഹാറൂൻ (അ) അവർക്ക് മത തത്വങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തു
ദിവസങ്ങൾക്കകം രഹസ്യം പുറത്തായി യൂശഉം കാലബും മുസ്ലിംകളായി അവർ പൊതുശത്രുക്കളായി മുദ്രകുത്തപ്പെട്ടു ഖിബ്ത്തികൾ അവരെ തേടിയിറങ്ങി പിടികൊടുക്കാതെ നടന്നു പിടിക്കപ്പെടും വധിക്കപ്പെടും ആ വാർത്ത നാട്ടിൽ പരന്നു

നിശ്ചിത ദിവസമായി മാരണക്കാരെല്ലാം എത്തിച്ചേർന്നു മൂസാ നബി (അ) , ഹാറൂൻ (അ) എന്നിവരെത്തി

ഹാറൂൻ (അ) ഉജ്ജ്വലമായൊരു പ്രസംഗം നടത്തി ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകന്മാരാണ് അവന്റെ കൽപന പ്രകാരമാണ് ഞങ്ങളിവിടെ വന്നത് ഞങ്ങൾ മാരണക്കാരല്ല ഞങ്ങളുടെ കൈവശമുള്ളത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് അല്ലാഹുവിന്റെ ശക്തി വിജയിക്കും നിങ്ങളുടെ ജാലവിദ്യകൾ പരാജയപ്പെടും

പ്രിയപ്പെട്ട മാരണക്കാരേ

ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാവും മനസ്സിലായിക്കഴിഞ്ഞാൽ ഉടനെ വിശ്വസിക്കണം ഫിർഔനെക്കുറിച്ചുള്ള ഭയം നിങ്ങളെ തടയാതിരിക്കട്ടെ

കൂടുതൽ സംസാരിക്കാൻ സമ്മതിച്ചില്ല

മാരണക്കാർ വടിയും കയറുമൊക്കെ താഴെയിട്ടു അവ പാമ്പുകളായി ഇഴയുന്നതുപോലെ തോന്നി

മൂസാ(അ) വടി താഴെയിട്ടു അത് ഉഗ്രൻ പാമ്പായി മറ്റുള്ളവയെ പിടിച്ചു വിഴുങ്ങി

കൈ പ്രകാശിക്കുന്ന മുഅ്ജിസത്തു കാണിച്ചു

മാരണക്കാർക്കു ബോധ്യമായി ഇത് ദൈവിക ശക്തി തന്നെ ഈമാൻ അവരുടെ ഖൽബിൽ പ്രവേശിച്ചു അവർ ഉറക്കെ വിളിച്ചു പറഞ്ഞു:

ലാ ഇലാഹ ഇല്ലല്ലാഹ്
മൂസാ കലീമുല്ലാഹ്

ഫിർഔൻ കോപാന്ധനായി മാറി
പിടിച്ചുകെട്ടവരെ എതിർദിശയിലുള്ള കൈകാലുകൾ വെട്ടിമാറ്റുക

എത്ര ക്രൂരമായ ശിക്ഷയാണിത്
വലതു കൈയും ഇടതും കാലും മുറിക്കുക അല്ലെങ്കിൽ ഇടതു കൈയും വലതു കാലും മുറിക്കുക

അല്ലാഹു അക്ബർ

ഈമാൻ ശക്തമായി അവർ ശക്തമായി പ്രതികരിച്ചു മാരണക്കാർ സുജൂദിൽ വീണു
ഞങ്ങൾ മൂസായുടെയും ഹാറൂനിന്റെയും റബ്ബിൽ വിശ്വസിച്ചുകഴിഞ്ഞു

രാവിലെയവർ മുശ്രിക്കുകളായിരുന്നു പൂർവാഹ്നത്തിൽ മത്സരം നടന്നു തുടർന്ന് അവർ മുസ്ലിംകളായി
വൈകുന്നേരം ശുഹദാക്കളായി രക്തസാക്ഷികളായി ഇതാണവർക്ക് കിട്ടിയ കൊടും ശിക്ഷ ആദ്യ രക്തസാക്ഷികൾ അല്ലാഹു അവരെ ആദരിച്ചു രക്തസാക്ഷികളായ വാർത്ത നാടാകെ പരന്നു കുരിശിൽ തറച്ചവരുടെ രക്തം ഇറ്റിറ്റു വീഴുന്നു ഈ പ്രശ്നം ജനമനസ്സുകളെ ഇളക്കിമറിച്ചു പലരും രോഷം കൊണ്ടു

വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ശ്രദ്ധിക്കുക

മാരണ വിദ്യക്കാർ സുജൂദ് ചെയ്തവരായി വീഴ്ത്തപ്പെട്ടു(7:120)

അവർ പറഞ്ഞു: ലോക രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചു (7:121)

മൂസായുടെയും ഹാറൂനിന്റെയും റബ്ബിൽ(7:122)

ഫിർഔൻ അവരോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുവാദം നൽകുന്നതിന് മുമ്പ് നിങ്ങൾ അവനിൽ വിശ്വാസിച്ചു കളഞ്ഞോ?

നിശ്ചയമായും ഈ നാട്ടിൽ നിന്ന് ഇവിടത്തെ നിവാസികളെ പുറം തള്ളുവാൻ നിങ്ങൾ രണ്ട് കൂട്ടരും ചേർന്ന് ഇവിടെ നടത്തിയ ഗൂഢാലോചന തന്നെയാണിത് എന്നാൽ നിങ്ങൾ പിന്നീട് അറിഞ്ഞുകൊള്ളും(7:123)

നിശ്ചയമായും നിങ്ങളുടെ കൈകളെയും കാലുകളെയും ഒന്നിനൊന്ന് എതിരായി ഞാൻ മുറിക്കും എന്നിട്ട് നിങ്ങളെല്ലാവരെയും ഞാൻ കുരിശിൽ തറക്കുകയും ചെയ്യും (7:124)

അവർ പറഞ്ഞു: നിശ്ചയമായും ഞങ്ങൾ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങിപ്പോവുന്നവരാകുന്നു(7:125)

അല്ലാഹുവിൽ വിശ്വസിച്ചു അതല്ലാതെ ഒരു കുറ്റവും ഞങ്ങൾ ചെയ്തില്ല അതിന്റെ പേരിൽ മരണശിക്ഷ സ്വീകരിച്ചു കൊള്ളാം സന്തോഷത്തോടെ

അവർ പ്രാർത്ഥിച്ചതിങ്ങനെയായിരുന്നു:

ഞങ്ങളുടെ റബ്ബേ....മരണശിക്ഷ നൽകപ്പെടുമ്പോൾ ക്ഷമിക്കാനുള്ള ശക്തി നൽകേണമേ ഞങ്ങളെ മുസ്ലിംകളായി മരിപ്പിക്കേണമേ


സമൂഹം വഴിതെറ്റി 

ഹാറൂൻ (അ), മൂസാ(അ) യൂശഅ്,കാലബ് നാലു നേതാക്കന്മാർ

ആദ്യത്തെ രണ്ടുപേർ ഇപ്പോൾ പ്രവാചകന്മാരാണ് യൂശഅ്(അ) പിൽക്കാലത്ത് പ്രവാചകനായിത്തീർന്നു കാലബ് പിന്നീട് നബിയായിത്തീർന്നു എന്ന അഭിപ്രായം ചിലർക്കുണ്ട്

നബിയുടെ താഴെ പദവിയുള്ള ഔലിയാക്കളിൽ പെട്ട ആളായിരുന്നു കാലബ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

ഇസ്രാഈല്യർക്കിടയിലാണിവരുടെ പ്രവർത്തനം ഖിബ്ത്തികൾക്കിടയിലും രഹസ്യമായി പ്രവർത്തിക്കുന്നു അല്ലാഹുവിൽ വിശ്വസിക്കുക അവനിൽ ഭരമേൽപ്പിക്കുക അവന്റെ കൽപനകൾ പാലിക്കുക ഇവയൊക്കെയാണ് ഉപദേശങ്ങൾ

കിങ്കരനായ ഫിർഔനിന്റെ ഭാര്യ ആസിയ(റ) അവർ മൂസാ(അ)യിൽ വിശ്വസിച്ചു രഹസ്യമായി ആരാധനാ കർമങ്ങൾ നിർവഹിച്ചു

ഫിർഔൻ കോപാകുലനായിവന്നു ആസിയ(റ)യെ കുരിശിൽ തറച്ചു കൊന്നു ഈജിപ്തിനെ നടുക്കിയ വാർത്തയാണത് അതുപോലെ എത്രയെത്ര കുരിശു മരണങ്ങൾ ഇസ്രാഈല്യരെയുംകൊണ്ട് കടൽ കടന്നു പോവണം അതിന്നവരെ മാനസികമായി തയ്യാറാക്കണം ഇപ്പോൾ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു കുറെ കാലത്തെ കഠിനാധ്വാനം ഇപ്പോൾ എല്ലാ ഇസ്രാഈല്യരും ഈജിപ്ത് വിടാൻ തയ്യാറായി

ഇരുട്ടുള്ള രാത്രി ഉള്ളതെല്ലാം പെറുക്കിക്കെട്ടി നാടുവിടുകയാണ് വലിയൊരു ജനക്കൂട്ടം കടൽതീരത്തേക്ക് നീങ്ങി

എങ്ങനെയോ ഫിർഔൻ വിവരമറിഞ്ഞു മന്ത്രിമാരെ വിളിച്ചു വരുത്തി ജനങ്ങളെ വിവരമറിയിച്ചു

ഫിർഔൻ, മന്ത്രിമാർ, പട്ടാളക്കാർ, പ്രമുഖന്മാർ തുടങ്ങി എല്ലാവരും പുറപ്പെട്ടു

കടൽതീരത്തേക്ക് വല്ലാത്ത ആരവം
ഇസ്രാഈല്യർ ആരവം കേട്ടു തിരിഞ്ഞു നോക്കി ഫിർഔനും കൂട്ടരും അതാ കുതിച്ചുവരുന്നു
മുമ്പിൽ കടലാണ്
പിന്നിൽ ശത്രുക്കൾ

ശക്തമായ ഈമാനില്ലാത്തവർ പതറിപ്പോവുന്ന രംഗം പലരും പ്രവാചകന്മാരോട് തട്ടിക്കയറുന്നു വല്ലാത്ത പരീക്ഷണ രംഗം

മൂസാ(അ)ന് അല്ലാഹുവിന്റെ കൽപന വന്നു
വടികൊണ്ട് കടലിൽ അടിക്കുക
കടലിൽ അടിച്ചു വെള്ളം രണ്ട് ഭാഗത്തേക്ക് മാറി നല്ല വഴി ദൃശ്യമായി
ഇസ്രാഈല്യർ അതിലൂടെ നടന്നു സുരക്ഷിതരായി അക്കരെപ്പറ്റി

ഫിർഔനും കൂട്ടരും കുതിച്ചു വന്നു കടലിൽ വഴി കണ്ടു എല്ലാവരും വഴിയിലേക്കിറങ്ങി
എല്ലാവരും ഇറങ്ങിക്കഴിഞ്ഞു ഇനിയാരും ബാക്കിയില്ല അപ്പോൾ വെള്ളം കൂടിച്ചേർന്നു

ഇസ്രാഈല്യർ മറുകരയിൽ നിന്ന് ആ കാഴ്ച കണ്ടു തങ്ങൾ നടന്നു പോന്ന വഴി കാണാനില്ല

വെള്ളം കൂടിച്ചേർന്നുകഴിഞ്ഞു ഫിർഔനും കൂട്ടരും മുങ്ങിച്ചത്തുപോയി ഒരു ജനത നശിപ്പിക്കപ്പെട്ടുകഴിഞ്ഞു

ചില വചനങ്ങൾ കാണുക:

'അവർ (ഫിർഔനും സംഘവും) സൂര്യോദയ സമയത്ത് അവരുടെ പിന്നാലെ വന്നു '(26:60)

'അങ്ങനെ ഇരുസംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ സംഘക്കാർ പറഞ്ഞു: തീർച്ചയായും നാം പിടിക്കപ്പെടുന്നവർ തന്നെയാണ്'(26:61)

'മൂസാ നബി (അ) പറഞ്ഞു: ഇല്ല എന്റെ റബ്ബ് എന്റെ കൂടെത്തന്നെയുണ്ട് അവൻ എനിക്ക് മാർഗദർശനം നൽകും'(26:62)

'അപ്പോൾ അല്ലാഹു മൂസാനബിക്ക് സന്ദേശം നൽകി താങ്കളുടെ വടികൊണ്ട് സമുദ്രത്തിൽ അടിക്കുക

അപ്പോൾ അത് പിളർന്നു എന്നിട്ട് ഓരോ പിളർപ്പും വലിയ പർവതം പോലെയായി'(26:63)

'അവിടേക്ക് മറ്റേ കൂട്ടരെ (ഫിർഔനെയും സംഘത്തെയും ) നാം അടുപ്പിച്ചു '(26:64)

'മൂസാ നബിയെയും അദ്ദേഹത്തോടൊപ്പമുള്ള മുഴുവൻ പേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു '(26:65)

'പിന്നെ മറ്റെ കൂട്ടരെ നാം വെള്ളത്തിൽ മുക്കി നശിപ്പിച്ചു '(26:66)

ഫിർഔനിന്റെ ഭൗതിക ശരീരത്തെ അല്ലാഹു നശിപ്പിച്ചില്ല അത് രക്ഷിച്ചു എന്തിനുവേണ്ടി?

പിൽക്കാല തലമുറകൾക്ക് പാഠമാകുവാൻ വേണ്ടി മുങ്ങിച്ചാവുമ്പോൾ അവൻ വിളിച്ചു പറഞ്ഞു:
ഇസ്രാഈല്യർ വിശ്വസിക്കുന്ന അതേ റബ്ബിൽ ഞാനും വിശ്വസിക്കുന്നു അവനല്ലാതെ ഒരു ആരാധ്യനുമില്ല

ആ പറച്ചിൽ ഫലം ചെയ്തില്ല സമയം കഴിഞ്ഞുപോയി
ചെങ്കടൽ കടന്ന് ഇസ്രാഈല്യർ രക്ഷപ്പെട്ടു
ഇനി തൗറാത്ത് ലഭിക്കാൻ പോവുകയാണ് ആ സമൂഹത്തെ അല്ലാഹു വേദഗ്രന്ഥം നൽകി ആദരിക്കുകയാണ് തൗറാത്ത് സ്വീകരിക്കാൻ മൂസാ(അ) പോവുകയാണ്

ഇസ്രാഈല്യരുടെ കാര്യം മുഴുവൻ ഹാറൂൻ (അ) നെ ഏൽപിച്ചു സഹായത്തിന് യൂശഅ്, കാലബ് എന്നിവരുമുണ്ട്

ഈ സമയത്താണ് സാമിരി രംഗത്ത് വരുന്നത് സ്വർണപ്പണിക്കാരൻ സ്വർണംകൊണ്ട് പശുക്കുട്ടിയെ ഉണ്ടാക്കി അതിന്റെ ഭംഗി കണ്ട് ആളുകൾ ചുറ്റും കൂടി

പശുക്കുട്ടി മുക്രയിടുന്നു ആ ശബ്ദത്തിനു പിന്നിൽ ഒരു സൂത്രമുണ്ട് അത് പുറത്തുവിട്ടില്ല

ഹാറൂൻ (അ) ഓടിയെത്തി സാമിരിയെ ഉപദേശിച്ചു ഈ പശുക്കുട്ടിയെ നശിപ്പിക്കണം ഇത് ജനങ്ങളുടെ ഈമാൻ കളങ്കപ്പെടുത്തും

സാമിരിക്കും അതാണാവശ്യം ജനങ്ങൾ പശുക്കുട്ടിയെ ആരാധിക്കണം

ഹാറൂൻ (അ) ഏറ്റവും പ്രയാസപ്പെട്ട സമയമാണത് ഒരു കൂട്ടർ പശുക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി അവരെ പിന്തിരിപ്പിക്കാൻ ഹാറൂൻ (അ) നന്നായി ശ്രമിച്ചു ജനം അക്രമാസക്തരായി

അവരെ നേരിടാൻ മറ്റൊരു വിഭാഗം ഇറങ്ങി ആഭ്യന്തര ലഹളയുടെ വക്കിലെത്തി

ഹാറൂൻ (അ) വല്ലാതെ വിഷമിച്ചുപോയി

ഇരുകൂട്ടരെയും സമാധാനിപ്പിക്കാൻ കഠിന യത്നം നടത്തി

മൂസാ(അ) സീനാ പർവതത്തിലെത്തി

അപ്പോൾ അല്ലാഹുവിന്റെ ചോദ്യം വന്നു നിന്റെ ജനതയെ വഴിയിൽ വിട്ടിട്ട് നീ ഇത്രയും ധൃതിപ്പെട്ടു വന്നതെന്തിനാണ്?

നിന്റെ തൃപ്തി നേടാനായി ഞാൻ നിന്നിലേക്ക് ധൃതിപ്പെട്ടു വന്നതാണ്

എന്നാൽ കേട്ടുകൊള്ളുക നീ പോന്ന ശേഷം സാമിരി നിന്റെ ജനതയെ വഴിതെറ്റിച്ചുകളഞ്ഞു

മൂസാ(അ) ഞെട്ടിപ്പോയി എന്തൊരു വാർത്തയാണിത്

ഹാറൂൻ (അ) അതീവ ദുഃഖിതനും നിരാശനുമായി

എന്ത് പറഞ്ഞിട്ടും ജനങ്ങൾ കേൾക്കുന്നില്ല അനുസരിക്കുന്നില്ല കൂടുതൽ കൂടുതൽ ആളുകൾ ബിംബാരാധനയിലേക്ക് നീങ്ങുകയാണ്

മൂസാ നബി (അ) വരുമ്പോൾ എന്ത് മറുപടി പറയും?

തൗറാത്ത് വാങ്ങാൻ പോയതാണ് തൗറാത്തും വാങ്ങി സന്തോഷത്തോടെ തിരിച്ചു വരേണ്ടതാണ്

ഈ ജനത തൗറാത്തിനെ ബഹുമാനപൂർവം സ്വീകരിക്കേണ്ടതാണ് എന്നിട്ടവർ എന്താണ് ചെയ്തത്?

പശുക്കുട്ടിയെ ആരാധിക്കാൻ തുടങ്ങി തൗറാത്തുമായി വരുമ്പോൾ എന്തായിരിക്കും അവസ്ഥ

ഹാറൂൻ (അ)ന് ഊണും ഉറക്കവുമില്ല പ്രവാചകന്റെ വാക്കുകൾ ജനം സ്വീകരിക്കുന്നില്ല ദുഷ്ടനായ സാമിരിയെ സ്വീകരിക്കുന്നു ജനതയെ എങ്ങനെ നന്നാക്കിയെടുക്കും?

നിരാശയും, ദുഃഖവും കോപവുമായി മൂസാ(അ) തിരിച്ചെത്തി തൗറാത്തിന്റെ പലകകൾ താഴെയിട്ടു

ജനങ്ങളോട് കോപവും നിരാശയും കലർന്ന സ്വരത്തിൽ സംസാരിച്ചു

എന്തുപറ്റി നിങ്ങൾക്ക്? എന്നോട് പറഞ്ഞ വാക്കുകൾ എവിടെ? അല്ലാഹു അല്ലേ നിങ്ങളുടെ രക്ഷകൻ? അവനല്ലേ നിങ്ങളെ കടൽ കടത്തിവിട്ടവൻ?

നിങ്ങൾ അവനെയല്ലേ ആരാധിക്കേണ്ടത്?
നിങ്ങളെന്തിന് പശുക്കുട്ടിയെ ആരാധിച്ചു?

ജനത്തിന്റെ മറുപടി ഇത്രമാത്രം

സാമിരി പറഞ്ഞു ഞങ്ങളനുസരിച്ചു

മൂസാ(അ) കോപത്തോടെ സഹോദരന്റെ നേരെ തിരിഞ്ഞു നിങ്ങളിവിടെ എന്തെടുക്കുകയായിരുന്നു?

ഈ ജനത തൗഹീദ് വിടുമ്പോൾ നിങ്ങളെന്തുകൊണ്ട് തടഞ്ഞില്ല കോപം വർധിച്ചപ്പോൾ ഹാറൂൻ (അ)ന്റെ താടിയിൽ പിടിച്ചു വലിച്ചു എന്തൊരു വേദന

'എന്റെ മാതൃപുത്രാ എന്നെ വിടൂ ഞാൻ ശ്രമിച്ചു നോക്കി നന്നായി ശ്രമിച്ചു ഇസ്രാഈലി സമൂഹം ഞാൻ കാരണം ഭിന്നിച്ചുപോകുമോ എന്നുവരെ ഞാൻ ഭയന്നുപോയി'

ഹാറൂൻ (അ) സംഭവങ്ങൾ വിശദീകരിച്ചു അത് കേട്ടപ്പോൾ മൂസാ(അ) ശാന്തനായി

സാമിരിയെ ശരിക്ക് ശാസിച്ചു സ്വർണത്തിൽ തീർത്ത പശുക്കുട്ടിയെ നശിപ്പിച്ചു കളഞ്ഞു

സാമിരിക്ക് ഇനി ആ സമൂഹത്തിൽ സ്ഥാനമില്ല കാട് കയറിപ്പോയി ഒറ്റപ്പെട്ട ജീവിതം

ഉമ്മമാർ ആൺകുട്ടികളെ പ്രസവിച്ചാൽ രഹസ്യമായി കാട്ടിൽ ഉപേക്ഷിക്കുന്ന കാലം ഫിർഔൻ കൊല്ലാതിരിക്കാനാണത് ആ കുട്ടികളെ മലക്കുകൾ വളർത്തി അത്തരം ഒരു കുട്ടിയായിരുന്നു സാമിരി ജിബ്രീൽ (അ) പാൽ കൊടുത്തു വളർത്തി എന്നിട്ടും പിഴച്ചുപോയി ജിബ്രീലിന്റെ പാദം പതിഞ്ഞ മണ്ണ് എടുത്ത് പശുക്കുട്ടിയുടെ ഉള്ളിലിട്ടു അപ്പോൾ അത് മുക്രയിട്ടു

ഹാറൂൻ (അ)ന്റെ ത്യാഗത്തെ സൂചിപ്പിക്കുന്ന ചില വചനങ്ങൾ ശ്രദ്ധിക്കുക

(മൂസാ മടങ്ങിവരുന്നതിന് ) മുമ്പുതന്നെ ഹാറൂൻ (അ) അവരോട് പറഞ്ഞിരുന്നു:

എന്റെ ജനങ്ങളേ ഈ പശുക്കുട്ടി മൂലം നിങ്ങൾ പരീക്ഷിക്കപ്പെട്ടിരിക്കുക തന്നെയാണ് നിശ്ചയമായും നിങ്ങളുടെ റബ്ബ് കാരുണ്യവാനായ അല്ലാഹു ആകുന്നു അതുകൊണ്ട് എന്നെ നിങ്ങൾ പിൻപറ്റുകയും എന്റെ കൽപ്പന അനുസരിക്കുകയും ചെയ്യുക(20:90)

ഹാറൂൻ (അ) ന്റെ വ്യക്തിത്വം വെളിവാക്കുന്ന പുണ്യ വചനമാണിത് അല്ലാഹു കാരുണ്യവാനാണെന്ന് ഓർമപ്പെടുത്തുന്നു പശുക്കുട്ടി പരീക്ഷണമാണെന്ന് പറയുന്നു ജനം സ്വീകരിക്കുന്നില്ല

മറ്റൊരു വചനം ശ്രദ്ധിക്കുക:

'മൂസാനബി(അ) ചോദിച്ചു: ഓ.... ഹാറൂൻ ഇവർ വഴിപിഴച്ചതായി കണ്ടപ്പോൾ, എന്നെ പിൻതുടരുന്നതിൽ നിന്ന് നിങ്ങളെ തടസ്സപ്പെടുത്തിയതെന്തായിരുന്നു?'(20:92)

എന്റെ കൽപ്പന നിങ്ങൾ മനഃപൂർവം ലംഘിച്ചത് തന്നെയാണോ?(20:93)

ഹാറൂൻ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീ എന്റെ താടിയും തലമുടിയും പിടിക്കരുത് ഇസ്രാഈൽ സന്തതികൾക്കിടയിൽ നിങ്ങൾ ഭിന്നിപ്പുണ്ടാക്കിയെന്നും എന്റെ വാക്കുകൾ നിങ്ങൾ ഗൗനിച്ചില്ല എന്നും എന്നെപ്പറ്റി നീ പറയുമെന്ന് ഞാൻ തീർച്ചയായും ഭയപ്പെട്ടു (20:94)

ഹാറൂൻ (അ) തന്റെ നിരപരാധിത്വം തുറന്നു പറഞ്ഞു ഞാൻ എന്റെ ദൗത്യം നിർവഹിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ജനങ്ങൾ ഭിന്നിച്ചു പോകുമെന്ന ഭയം വന്നപ്പോൾ ഞാൻ കർക്കശ നിലപാട് സ്വീകരിച്ചില്ല എന്നേയുള്ളൂ

നിന്റെ വാക്കുകൾ ഗൗനിച്ചില്ല എന്നു പറയരുത് ഞാനത് ഗൗനിച്ചിട്ടുണ്ട്


ഹാറൂൻ (അ) വഫാത്തായി 

സിനാ മരുഭൂമിയുടെ വിശാലമായ മണൽപ്പരപ്പ് അവിടെയാണ് ഇസ്രാഈലികൾ ഇപ്പോഴുള്ളത് അല്ലാഹുവിന്റെ കൽപന വന്നു
ഫലസ്തിനിൽ പ്രവേശിക്കുക യുദ്ധം ചെയ്ത് നാട് അധീനപ്പെടുത്തുക അവിടെ ബിംബാരാധന പടർന്നിരിക്കുന്നു അത് അവസാനിപ്പിച്ച് തൗഹീദ് പ്രചരിപ്പിക്കുക

ജനങ്ങളോട് സംസാരിക്കാൻ ഹാറൂൻ (അ)നെ ചുമതലപ്പെടുത്തി ഉജ്ജ്വലമായി പ്രസംഗിക്കണം ജനം ആവേശം കൊള്ളണം യുദ്ധ സജ്ജരായി മാറണം അതിന്നുവേണ്ടി ഹാറൂൻ (അ) എല്ലാ വാചാലതയും ഉപയോഗിക്കണം

ഹാറൂൻ (അ) പ്രസംഗം തുടങ്ങി

പ്രിയപ്പെട്ട ഇസ്രാഈലി സന്തതികളേ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ലഭിച്ച ഒരു സമൂഹമാണ് നാം ഈജിപ്തിൽ നാം സഹിച്ച യാതനകൾ നിങ്ങൾ മറന്നുപോയോ? ഫിർഔനിന്റെ ക്രൂരന്മാരായ പട്ടാളക്കാർ എന്തെല്ലാം പീഡനങ്ങളാണ് അടിച്ചേൽപ്പിച്ചത് എത്രയെത്ര കുഞ്ഞുങ്ങളെ അവർ കൊന്നു അവസാനം അല്ലാഹു നമ്മെ ചെങ്കടൽ കടത്തിവിട്ടില്ലേ? ധിക്കാരികളെ മുഴുവൻ വെള്ളത്തിൽ മുക്കിക്കൊന്നില്ലേ? ഓർത്തുനോക്കൂ എന്തൊരനുഗ്രഹം

ഇതാ മറ്റൊരു സൗഭാഗ്യം നമ്മെ കാത്തിരിക്കുന്നു ഐശ്വര്യം നിറഞ്ഞ ഒരു രാജ്യം ധാരാളം കൃഷിയിടങ്ങളും പഴവർഗങ്ങളും നിറഞ്ഞ തോട്ടങ്ങളുമുള്ള നാട്
കാലി സമ്പത്ത് ധാരാളം മറ്റെന്തെല്ലാം അനുഗ്രഹങ്ങൾ

ഫലസ്തീൻ നാം ആ രാജ്യം പിടിച്ചെടുക്കണമെന്ന് അല്ലാഹു കൽപിക്കുന്നു അല്ലാഹു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് യുദ്ധം ചെയ്ത് രാജ്യം പിടിച്ചെടുക്കുക എന്നിട്ടതിൽ നമുക്കു രാജാക്കന്മാരായി വാഴാം

വരൂ.... എഴുന്നേൽക്കൂ നമുക്കു പോകാം ഫലസ്തീനിലേക്ക് ഉജജ്വലമായ പ്രസംഗം അതവസാനിച്ചു ഒരു ചലനവുമില്ല സദസ്സിൽ നിഷ്ക്രിയർ

യൂശഅ്(അ) പ്രസംഗിച്ചു ഫലിച്ചില്ല
കാലബ് (അ) പ്രസംഗിച്ചു ആർക്കും അനക്കമില്ല
മൂസാ(അ) ശക്തമായ താക്കീത് നൽകി അല്ലാഹുവിന്റെ ശിക്ഷ വരുമെന്ന് മുന്നറിയിപ്പ് നൽകി അപ്പോഴും അനക്കമില്ല

നിങ്ങൾ എന്തെങ്കിലും പറയൂ മൂസാ(അ) ശബ്ദമുയർത്തി ചോദിച്ചു

അവരുടെ മറുപടി ഇങ്ങനെയായിരുന്നു: മൂസാ, നീയും നിന്റെ റബ്ബും ചെന്ന് യുദ്ധം ചെയ്യുക ഞങ്ങളിവിടെ ഇരിക്കാം

പ്രതികരണം കേട്ട് പ്രവാചകന്മാർ ഞെട്ടിപ്പോയി എന്തൊരു നന്ദികെട്ട ജനത

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: (മൂസ പറഞ്ഞു): എന്റെ ജനങ്ങളേ നിങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചുതന്നതായ ഭൂമിയിൽ നിങ്ങൾ പ്രവേശിക്കുക നിങ്ങൾ പിന്നോക്കം മടങ്ങിപ്പോവുകയും ചെയ്യരുത് എന്നാൽ നിങ്ങൾ നഷ്ടക്കാരായി മാറുന്നതാണ് (5:23)

ഭയപ്പെടുന്നവരിൽ പെട്ട രണ്ട് പുരുഷന്മാർ (യൂശഅ്-കാലബ് ) അല്ലാഹു അവരുടെ മേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു -പറഞ്ഞു: നിങ്ങൾ ആ വാതിൽ കടന്നു ചെല്ലുവീൻ അങ്ങനെ നിങ്ങൾ കടന്നു ചെന്നാൽ നിശ്ചയമായും നിങ്ങൾ വിജയിക്കുന്നവരായിരിക്കും(5:25)

ഇസ്രാഈലികൾ പറഞ്ഞു:' മൂസാ, നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക ഞങ്ങളിവിടെ ഇരിക്കുകയാണ് '(5:27)

യഹുന്നായുടെ മകൻ കാലബ് നല്ല പണ്ഡിതനും പ്രസംഗകനുമാണ് അദ്ദേഹത്തിന്റെ ഗൗരവമുള്ള വാക്കുകൾ ഇസ്രാഈലികൾ തമാശയായി തള്ളിക്കളഞ്ഞു

കടുത്ത ധിക്കാരത്തിനുള്ള ശിക്ഷ കിട്ടും അതീവ ദുഃഖത്തോടെ മൂസാ(ണ പ്രാർത്ഥിച്ചു:

എന്റെ റബ്ബേ നിശ്ചയമായും ഞാൻ എന്റെ സ്വന്തത്തെയും എന്റെ സഹോദരനേയുമല്ലാതെ അധീനമാക്കുന്നില്ല അതിനാൽ ഞങ്ങളുടെയും ധിക്കാരികളായ ജനതയുടെയും ഇടയിൽ നീ വേർപ്പെടുത്തിത്തരേണമേ (5:28)

അല്ലാഹു നൽകിയ മറുപടി ഇങ്ങനെ:

'അല്ലാഹു പറഞ്ഞു: എന്നാൽ നിശ്ചയമായും അത് (ആ രാജ്യം) അവരുടെ മേൽ നാൽപത് കൊല്ലം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു അവർ ഭൂമിയിൽ അന്തംവിട്ട് അലഞ്ഞു നടക്കും അതിനാൽ ധിക്കാരികളായ ജനങ്ങളുടെ പേരിൽ നീ വ്യസനിക്കരുത്'(5:29)

കടുത്ത ധിക്കാരത്തിന് കിട്ടിയ ശിക്ഷ

ഇസ്രാഈല്യർ വനാന്തരങ്ങളിലും മരുഭൂമിയിലും ചുറ്റിത്തിരിഞ്ഞു എത്ര കാലം? നാൽപത് കൊല്ലം

ഹാറൂൻ (അ)നെ സഹോദരനായ മൂസാ(അ) വളരെയധികം സ്നേഹിച്ചിരുന്നു എല്ലാ വിഷമഘട്ടങ്ങളിലും കൂടെ നിന്നു ഇനി ഏറെക്കാലം കൂടെ കാണില്ല ഹാറൂൻ പോവാൻ സമയമായി പരലോകത്തേക്ക്

ഒരു ദിവസം രണ്ടുപേരും കൂടി നടക്കുകയാണ് പല കാര്യങ്ങളും സംസാരിച്ചു കടന്നുപോന്ന ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓർത്തു

മൂസാ, എത്ര നല്ല സഹോദരൻ തന്റെ സഹോദരൻ ഹാറൂനെ നബിയാക്കണമെന്ന് പ്രാർത്ഥിച്ചു നബിയാക്കി

ഒരു സഹോദരന് മറ്റൊരു സഹോദരന് ചെയ്തു കൊടുക്കാൻ കഴിഞ്ഞ ഏറ്റവും വലിയ ഉപകാരം

വല്ലാത്തൊരു സുഗന്ധം വന്നു സ്വർഗീയ പരിമളം അനുഗ്രഹത്തിന്റെ മാലാഖമാർ കൂടെ അസ്റാഈൽ(അ)
യാത്രക്കിടെ എല്ലാം സംഭവിച്ചു

ഹാറൂൻ (അ) വഫാത്തായി ധന്യമായൊരു ജീവിതത്തിന്റെ മഹത്തായ പരിസമാപ്തി ഹാറൂൻ (അ) മണ്ണിലേക്കു മടങ്ങി

മൂസാ(അ), യൂശഅ്(അ), കാലബ്(അ) ജീവിത പാതയിലൂടെ യാത്ര തുടർന്നു


തൃക്കല്യാണം 

ഹാറൂൻ (അ), മൂസാ(അ) എന്നിവരുടെ സഹോദരിയായ കുൽസൂം(റ) ചരിത്രം മറക്കാത്ത വനിതയാണവർ

ശിശുവായ മൂസാ(അ)നെ പെട്ടിയിലാക്കി നദിയിലൊഴുക്കി പെട്ടി എങ്ങോട്ടു പോകുന്നുവെന്ന് നോക്കാൻ ഉമ്മ ഏൽപിച്ചത് ഈ ബാലികയെയായിരുന്നു

ഇത്തരം ഒരു ജോലി ഏൽപിക്കാൻ യോഗ്യയാണ് ഈ ബാലികയെന്ന് ഉമ്മാക്ക് ബോധ്യമുണ്ടായിരുന്നു

തന്റെ ജോലി ഭംഗിയായി നിർവഹിച്ചു

പെട്ടി പോയ വഴിയേ നടന്നു കൊട്ടാരത്തിലെത്തി കുഞ്ഞിന് മുലകൊടുക്കാൻ നാനൂറോളം ഉമ്മമാരെയാണ് കൊട്ടാരത്തിൽ വരുത്തിയത് ആരുടെയും പാൽ കുടിക്കാൻ കുഞ്ഞ് കൂട്ടാക്കിയില്ല

ഉമ്മമാരെ വിളിച്ചു കൊണ്ടുവരാൻ ചുമതലപ്പെട്ട സ്ത്രീകളിലൊരാളോട് കുൽസൂം പറഞ്ഞു

കുഞ്ഞിന് പാൽ നൽകാൻ പറ്റിയ ഒരു സ്ത്രീയെ എനിക്കറിയാം ഞാൻ കൊണ്ടുവരാം

ഒരു പട്ടാളക്കാരൻ ഇത് കേൾക്കാനിടയായി കുൽസൂമിനെ ചോദ്യം ചെയ്തു

നീ ആരാണ്? ഏതാണ് പാൽ കൊടുക്കുന്ന സ്ത്രീ? ആ സ്ത്രീയുടെ പാൽ ഈ കുട്ടി കുടിക്കുമെന്ന് നിനക്കെങ്ങനെ അറിയാം? ഈ കുട്ടിയും സ്ത്രീയും തമ്മിൽ വല്ല ബന്ധവുമുണ്ടോ?

ഈ ചോദ്യങ്ങൾക്കെല്ലാം കുൽസൂം ബുദ്ധിപരമായി മറുപടി നൽകി ഒരു സംശയത്തിനും ഇടകൊടുത്തില്ല

തന്റെ അനുജൻ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണെന്ന് കുൽസൂം അറിഞ്ഞിരുന്നു

പ്രവാചകനായി വരുന്ന കാലത്തും താൻ അനിയനെ സഹായിക്കും ശിശുവായിരുന്നപ്പോൾ സഹായിച്ചതുപോലെ

ആരാധനയിൽ മുഴുകിയ പണ്ഡിത വനിതയായി കുൽസൂം (റ) വളർന്നുവന്നു വിദ്യയുടെ പ്രകാശമായിരുന്നു അവർ എത്രയോ ആളുകൾക്ക് അവർ വിജ്ഞാനം നൽകി

മൂസാ(അ)ന്റെ വേർപാടിന്റെ കാലം

ദുഃഖം കടിച്ചമർത്തിയ കാലഘട്ടമായിരുന്നു അത് ഒരു ഖിബ്ത്തി കൊല്ലപ്പെട്ടതുമായുണ്ടായ കോലാഹലങ്ങൾ അയാൾ ഫിർഔനിന്റെ കൊട്ടാരത്തിലെ പാചകക്കാരനായിരുന്നു

പാവപ്പെട്ട ഇസ്രാഈലി ഒരു കെട്ട് വിറകുമായി പോവുകയായിരുന്നു അത് വിറ്റിട്ട് അന്നത്തെ ഉപജീവനത്തിന്റെ മാർഗം നേടാൻ

ആ വിറകുകെട്ട് പാചകക്കാരൻ ബലമായി പിടിച്ചു വാങ്ങി അപ്പോൾ വഴക്കുണ്ടായി

മൂസാ(അ) ഖിബ്ത്തിയെ ഇടിച്ചു അയാൾ മരിച്ചു സംഭവമറിഞ്ഞു കുൽസൂം ചിന്തയിലാണ്ടു ഖിബ്ത്തി ധിക്കാരം കാണിച്ചു ശിക്ഷ വേണ്ടതുതന്നെ പത്ത് വർഷങ്ങൾ അനുജനെ കാണാതെ വേദനയനുഭവിച്ച വർഷങ്ങൾ

കുൽസൂം ആരാധനയിൽ ജീവിതം കഴിച്ചു ഇത് അല്ലാഹുവിനുള്ള ജീവിതം മറ്റാർക്കും ഈ ജീവിതത്തിൽ അവകാശമില്ല രണ്ട് സഹോദരന്മാർ രണ്ടുപേരും പ്രവാചകന്മാർ അവരുടെ സഹോദരിയാണിത് ശത്രുക്കളിൽ നിന്ന് മാനസിക പീഡനങ്ങൾ സഹിച്ചു മർദിക്കപ്പെട്ടു ദുരിതം സഹിച്ചു പ്രവാചകന്മാരുടെ ഭാരം പേറാൻ സഹായിക്കുക ദൗത്യനിർവഹണത്തിൽ പങ്കാളിയാവുക അതിനുള്ളതാണ് ഈ ജീവിതം

കുൽസൂം വിവാഹിതയായില്ല വിവാഹം നടക്കാൻ പോവുന്നതേയുള്ളൂ എവിടെ?

സ്വർഗത്തിൽ

ആരാണ് വരൻ? അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ

സ്വർഗത്തിൽ തൃക്കല്യാണം

പഴയ കാലത്ത് കേരളത്തിലെ വഅളിന്റെ സദസ്സുകളിൽ മുഴങ്ങിക്കേട്ട ഒരു പ്രാർത്ഥനാ വചനമുണ്ടായിരുന്നു

പടച്ചവനേ....മുത്തുനബിയുടെ തൃക്കല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ

ശ്രോതാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പ്രാർത്ഥനാ വചനമായിരുന്നു അത് ഇന്നത് കേൾക്കാനേയില്ല ഈ പോസ്റ്റ് വായിച്ചു തീരുമ്പോൾ നമുക്ക് അങ്ങനെ പ്രാർത്ഥിക്കാം (ഇ.അ.)

അബൂ ഉമാമ(റ) റിപ്പോർട്ട് ചെയ്യുന്നത് കാണുക:
ഒരിക്കൽ നബി (സ) തങ്ങൾ എന്നോട് പറഞ്ഞു:

അബൂ ഉമാമാ.... നിനക്കറിയാമോ?

അല്ലാഹു എനിക്ക് ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസിയ മൂസാ നബി (അ) ന്റെ സഹോദരി കുൽസൂം എന്നിവരെ സ്വർഗത്തിൽവെച്ച് വിവാഹം ചെയ്തു തരും

ഇതുകേട്ട്, വളരെ സന്തോഷമാവട്ടെ എന്ന് ഞാൻ ആശംസിച്ചു

ആഇശാ(റ) പറയുന്നു:
ഒരിക്കൽ നബി (സ) തങ്ങൾ വളരെ സന്തോഷത്തോടെ കടന്നുവന്നു എന്നിട്ട് പറഞ്ഞു:

ആഇശാ.... നീ അറിഞ്ഞില്ലേ? മർയം (റ), ആസിയ (റ), കുൽസൂം (റ) എന്നിവരെ അല്ലാഹു എനിക്ക് സ്വർഗത്തിൽ വെച്ചു വിവാഹം ചെയ്തു തരും

ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു:

ഖദീജ (റ) വഫാത്താവാൻ പോവുന്നു നബി (സ) കടന്നുവന്നു എന്നിട്ടിങ്ങനെ പറഞ്ഞു:

ഓ.... ഖദീജാ....നിന്റെ സഹപത്നിമാരെ കണ്ടാൽ നീ എന്റെ സലാം പറയണം

ഖദീജ (റ) ചോദിച്ചു: സഹപത്നിമാരോ? എന്നെയല്ലാതെ അങ്ങ് വേറെ വിവാഹം ചെയ്തിട്ടുണ്ടോ?

ഇല്ല ഖദീജാ സ്വർഗത്തിൽ വെച്ച് മൂന്നു മഹതികളെ എനിക്ക് അല്ലാഹു വിവാഹം ചെയ്തു തരും മർയം (റ), ആസിയ(റ) , കുൽസൂം (റ)

മൂന്നുപേരും ഇസ്ലാമിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു ദാമ്പത്യം അനുഭവിക്കാൻ ദുനിയാവിൽ കഴിഞ്ഞില്ല പരലോകത്താണ് വിവാഹം

തൃക്കല്യാണ വിശേഷങ്ങൾ പലരും റിപ്പോർട്ടു ചെയ്തിട്ടുണ്ട് തൃക്കല്യാണപ്പാട്ടുകൾ പ്രചാരത്തിലുണ്ട് അതിവിശാലമായ സ്ഥലത്തുവെച്ചാണത് നടക്കുക എല്ലാ നബിമാരും , ഔലിയാക്കളും, മുഅ്മിനീങ്ങളും പങ്കെടുക്കും നബിമാർക്ക് ഇരിക്കാൻ സ്വർണക്കസേരകൾ,ഔലിയാക്കൾക്ക് വെള്ളിക്കസേരകൾ , മുഅ്മിനീങ്ങൾക്ക് പ്രത്യേക വിരിപ്പുകൾ അതിൽ ഹൃദ്യമായ സുഗന്ധം പൂശിയിട്ടുണ്ടാവും

എല്ലാ മുഅ്മിനീങ്ങളും എത്തിക്കഴിഞ്ഞാൽ 'മാഇദത്തുൽ ഖുൽദ്' എന്ന വിരിപ്പ് വിരിക്കും ചതുരാകൃതിയിലാണ് വിരിപ്പ് അതിന്റെ വിശാലത പറഞ്ഞാൽ നമ്മുടെ ഭാവനക്ക് ഉൾക്കൊള്ളാനാവില്ല ഒരോരുത്തരും ഇരിക്കേണ്ട സ്ഥലത്ത് അവരുടെ പേര് എഴുതിയിട്ടുണ്ടാവും ഭക്ഷണ വിതരണത്തിന് നിയോഗിക്കപ്പെട്ട മലക്കുകളുടെ എണ്ണം കേൾക്കണ്ടേ? ഒരു കോടി അനേക കോടി ഭക്ഷണത്തളികകളും കോപ്പകളുമാണ് അവർ നിരത്തുക

ആഹാര-പാനീയങ്ങൾ,പഴവർഗങ്ങൾ പുതുനാരികളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചമയങ്ങൾ അവരുടെ ഭംഗിയും മഹത്വവും വിവരിക്കാൻ ആർക്കാണ് കഴിയുക?

അങ്ങനെയൊരു നാൾ വരാനുണ്ട് അന്ന് ആ സദസ്സിൽ ഓരോ സീറ്റ് നമുക്കെല്ലാം ലഭിക്കണം

ഒരു സീറ്റിൽ അലി അഷ്ക്കറിന്റെ പേര് ഉണ്ടാവണം ഓരോ വായനക്കാരനും വായനക്കാരിയും അങ്ങനെ ചിന്തിക്കണം അതിന്നവസരം കിട്ടും വിധം നമ്മുടെ ജീവിതം ചിട്ടപ്പെടുത്തണം ശരീഅത്തും ത്വരീഖത്തും ഹഖീഖത്തുമൊക്കെ നമുക്കു കടന്നു പോവാനുള്ള വഴികളാവുന്നു നന്നായി അധ്വാനിക്കണം പ്രാർത്ഥിക്കണം
ഈ ലോകം കർമങ്ങൾ നിർവഹിക്കാനുള്ള വേദിയാണ് അധ്വാനിക്കാനുള്ള സ്ഥലം പരലോകം പ്രതിഫലം നൽകപ്പെടുന്ന വേദിയാണ്

മനസ്സ് നിയന്ത്രിക്കണം നാവും നിയന്ത്രിക്കണം പ്രവർത്തനങ്ങൾ സൽക്കർമങ്ങളായി വരണം നബിതങ്ങളുടെ തൃക്കല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കു നീ തൗഫീഖ് നൽകേണമേ, ആമീൻ

അല്ലാഹുവേ, നിനക്കാണ് സ്തുതി അൽഹംദുലില്ലാഹ് ഇത് സ്വാലിഹായ അമലായി ഖബൂൽ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ

------------------------------------------------------------------------------------------

കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

https://www.facebook.com/ALI-Ashkar-598105610263884/

2 comments:

  1. ഇസ്ലാമിക ചരിത്രം ഇത്രത്തോളം ഹൃദ്യമായി വിവരിച്ചു തന്ന താങ്കൾക് അള്ളാഹു എല്ലാ വിധ ഖൈറും ബര്കത്തും തന്നു അനുഗ്രഹിക്കട്ടെ ... ആമീൻ ..
    ദുആ വസിയതോടെ,
    ഫഹദ് മുഹമ്മദ് ടി

    ReplyDelete