അസറിന് ശേഷം ഖുർആൻ ഓതുന്നതോ ദീനിയ്യായ പാഠങ്ങൾ മനഃപാഠമാക്കുന്നതോ മറ്റ് ബൗദ്ധിക പ്രവർത്തനങ്ങൾ ചെയ്യുന്നതോ ശരീഅത്തിൽ വിലക്കപ്പെട്ടതല്ല. ഈ സമയത്ത് നിർബന്ധമായും ശാരീരിക വ്യായാമമോ കളികളോ ചെയ്യണമെന്ന് ശരീഅത്തിൽ എവിടെയും വന്നിട്ടില്ല. ഇതു സംബന്ധിച്ച് സ്വഹീഹായ ഹദീസുകളിൽ പ്രത്യേക നിർദ്ദേശമൊന്നും സ്ഥിരപ്പെട്ടിട്ടില്ല.
എന്നാൽ മുൻഗാമികളായ ചില ഉലമാക്കൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ അസറിന് ശേഷം കൂടുതൽ വായനയും പഠനവും ഒഴിവാക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് കാഴ്ചശക്തിയെ ദുർബലമാക്കുമെന്നായിരുന്നു അവരുടെ നിരീക്ഷണം. ഇമാം അഹ്മദ് ഇബ്നു ഹമ്പൽ (റ)യും ഇമാം ശാഫിഈ (റ)യും അസറിന് ശേഷം കിതാബ് വായന ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഉദ്ധരിക്കപ്പെടുന്നു.
അതുപോലെ ദിവസം മുഴുവൻ പഠനവും ജോലിയും മൂലമുണ്ടാകുന്ന ക്ഷീണം മാറാൻ അസറിന് ശേഷം അല്പസമയം നടക്കുക, വ്യായാമം ചെയ്യുക, അല്ലെങ്കിൽ കളികളിൽ ഏർപ്പെടുക എന്നിവ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. ഇതിലൂടെ മഗ്രിബിനും ഇശാഅിനും ശേഷമുള്ള പഠനത്തിൽ കൂടുതൽ ശ്രദ്ധയും ഉത്സാഹവും ലഭിക്കും. അതേസമയം മറ്റു ചില സലഫുസ്സ്വാലിഹീന്മാരിൽ നിന്ന് അസറിന് ശേഷവും അധ്യാപനവും പഠനവും നടത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.(അവലംബം : ഫതാവാ ബിന്നൂരി ടൗൺ)
حديثُ: «مَنْ أَكْرَمَ حَبِيبَتَيْهِ فَلَا يَكْتُبْ بَعْدَ الْعَصْرِ»، لَيْسَ فِي الْمَرْفُوعِ، وَلَكِنْ قَدْ أَوْصَى الْإِمَامُ أَحْمَدُ بَعْضَ أَصْحَابِهِ أَنْ لَا يَنْظُرَ بَعْدَ الْعَصْرِ فِي كِتَابٍ، أَخْرَجَهُ الْخَطِيبُ أَوْ غَيْرُهُ، وَقَالَ الشَّافِعِيُّ فِيمَا رَوَاهُ حَرْمَلَةُ بْنُ يَحْيَى، كَمَا أَخْرَجَهُ الْبَيْهَقِيُّ فِي مَنَاقِبِهِ: الْوَرَّاقُ إِنَّمَا يَأْكُلُ دِيَةَ عَيْنَيْهِ
المقاصد الحسنة،( ج ١، ص ٦٢٦)
قَالَ: وَقَدْ أَوْصَى الْإِمَامُ أَحْمَدُ بَعْضَ أَصْحَابِهِ أَنْ لَا يَنْظُرَ بَعْدَ الْعَصْرِ إِلَى كِتَابٍ، أَخْرَجَهُ الْخَطِيبُ، قَالَ: وَهُوَ مِنْ كَلَامِ الطِّبِّ، كَمَا قَالَ الشَّافِعِيُّ: الْوَرَّاقُ إِنَّمَا يَأْكُلُ مِنْ دِيَةِ عَيْنَيْهِ
كشف الخفاء (ج ٢، ص ٢٢٢)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment