സകാത്തോ സദഖത്തുൽ ഫിത്റോ നൽകാനായി ഒരാളെ പ്രതിനിധിയായി (വക്കീലായി) നിയമിച്ചാൽ സകാത്തിന് അർഹനാണെങ്കിലും ആ തുക അയാളുടെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കൽ അനുവദനീയമല്ല. ആ തുക തന്റെ പക്കൽ ഒരു അമാനത്ത് (വിശ്വസ്ത സൂക്ഷിപ്പ് മുതൽ) ആണ്. അതിനാൽ ഏൽപ്പിച്ച വ്യക്തി നിർദേശിച്ച പ്രകാരം അർഹരായ ആളുകൾക്ക് അത് കൈമാറേണ്ടതാണ്.
എന്നാൽ ഏൽപ്പിച്ച വ്യക്തി നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാം നിങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യാം എന്നിങ്ങനെ പൂർണ അനുവാദം നൽകിയെങ്കിൽ സകാത്തിന് അർഹനായ വക്കീലിന് ആ തുക സ്വയം സ്വീകരിച്ച് ഉപയോഗിക്കുന്നത് അനുവദനീയമാണ്.
وَلِلْوَكِيلِ بِدَفْعِ الزَّكَاةِ أَنْ يَدْفَعَهَا إلَى وَلَدِ نَفْسِهِ كَبِيرًا كَانَ أَوْ صَغِيرًا، وَإِلَى امْرَأَتِهِ إذَا كَانُوا مَحَاوِيجَ، وَلَا يَجُوزُ أَنْ يُمْسِكَ لِنَفْسِهِ شَيْئًا اهـ. إلَّا إذَا قَالَ ضَعْهَا حَيْثُ شِئْتَ فَلَهُ أَنْ يُمْسِكَهَا لِنَفْسِهِ كَذَا فِي الْوَلْوَالِجيَّةِ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٧/٢]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment