Sunday, 5 July 2026

ഭാര്യയെ നീ ഡിവോഴ്സ് ചെയ്യുകയല്ലേ എന്ന് കോടതിയിൽ നിന്നും വന്ന പേപ്പറിന്റെ അടിസ്ഥാനത്തിൽ വക്കീൽ ചോദിക്കുന്നു. ആ സമയത്ത് ഭർത്താവ് ഒന്നും മിണ്ടാതെ അതെ എന്ന് സമ്മതിച്ചു കൊണ്ട് തലയാട്ടുന്നു. ഈ രൂപത്തിൽ ത്വലാഖ് സംഭവിക്കുമോ

 

  1. ഭാര്യയെ നീ ഡിവോഴ്സ് ചെയ്യുകയല്ലേ എന്ന് കോടതിയിൽ നിന്നും വന്ന പേപ്പറിന്റെ അടിസ്ഥാനത്തിൽ വക്കീൽ ചോദിക്കുന്നു.  ആ സമയത്ത് ഭർത്താവ് ഒന്നും മിണ്ടാതെ അതെ എന്ന് സമ്മതിച്ചു കൊണ്ട് തലയാട്ടുന്നു. ഈ രൂപത്തിൽ ത്വലാഖ് സംഭവിക്കുമോ ?
  2. ത്വലാഖ് സംഭവിക്കണ മെങ്കിൽ ഭർത്താവ് പറയുന്ന തലാക്ക് ഭാര്യ കേൾക്കണമെന്നോ ഭർത്താവിന്റെ അരികിൽ ഉണ്ടായിരിക്കണമെന്നോ നിർബന്ധമുണ്ടോ ?

1. സംസാരിക്കാൻ കഴിവുള്ള ഒരാൾ വക്കീലിന്റെ ചോദ്യത്തിന് സമ്മതം എന്ന നിലക്ക് തലയാട്ടിയത് കൊണ്ടുമാത്രം ത്വലാഖ് സംഭവിക്കുകയില്ല. സംസാരിക്കാൻ കഴിവുള്ള വ്യക്തിയുടെ ത്വലാഖ് സംഭവിക്കണമെങ്കിൽ അത് വാക്കുകളിലൂടെ ഉച്ചരിച്ച് തന്നെ നൽകണം. അല്ലെങ്കിൽ എഴുതി തലാഖ് നൽകിയാൽ സംഭവിക്കും.

2.  തലാഖ് സംഭവിക്കാൻ ഭാര്യ ത്വലാഖിന്റെ വാക്കുകൾ നേരിട്ട് കേൾക്കണമെന്ന് നിർബന്ധമില്ല. ഭാര്യ കേൾക്കാതിരുന്നാലും ഭർത്താവ് ത്വലാഖ് ഉച്ചരിച്ചിട്ടുണ്ടെങ്കിൽ സാധുവായി സംഭവിക്കുന്നതാണ്.


إِمْرَأَةٌ قَالَتْ لِزَوْجِهَا: طَلِّقْنِي، فَأَشَارَ إِلَيْهَا بِثَلَاثَةِ أَصَابِعَ، وَنَوَىٰ بِهَا ثَلَاثَ تَطْلِيقَاتٍ، لَا تَطْلُقُ مَا لَمْ يَتَلَفَّظْ بِهَا
(الخَانِيَّةُ عَلَىٰ هَامِشِ الهِنْدِيَّةِ، كِتَابُ الطَّلَاقِ، زَكَرِيَّا ١/٤٦٣، الجَدِيدُ: ١/٢٨٠)

وَإِنْ كَانَ الْأَخْرَسُ لَا يَكْتُبُ، وَكَانَتْ لَهُ إشَارَةٌ تُعْرَفُ فِي طَلَاقِهِ وَنِكَاحِهِ وَشِرَائِهِ وَبَيْعِهِ فَهُوَ جَائِزٌ اسْتِحْسَانًا، وَفِي الْقِيَاسِ لَا يَقَعُ شَيْءٌ مِنْ ذَلِكَ بِإِشَارَتِهِ؛ لِأَنَّهُ لَا يَتَبَيَّنُ بِإِشَارَتِهِ حُرُوفٌ مَنْظُومَةٌ؛ فَبَقِيَ مُجَرَّدُ قَصْدِهِ الْإِيقَاعَ، وَبِهَذَا لَا يَقَعُ شَيْءٌ، أَلَا تَرَى أَنَّ الصَّحِيحَ لَوْ أَشَارَ لَا يَقَعُ شَيْءٌ مِنْ التَّصَرُّفَاتِ بِإِشَارَتِهِ وَلَكِنَّهُ اُسْتُحْسِنَ، فَقَالَ: الْإِشَارَةُ مِنْ الْأَخْرَسِ كَالْعِبَارَةِ مِنْ النَّاطِقِ، أَلَا تَرَى أَنَّ فِي الْعِبَادَاتِ جُعِلَ هَكَذَا حَتَّى إذَا حَرَّكَ شَفَتَيْهِ بِالتَّكْبِيرِ، وَالْقُرْآنِ جُعِلَ ذَلِكَ بِمَنْزِلَةِ الْقِرَاءَةِ مِنْ النَّاطِقِ، فَكَذَلِكَ فِي الْمُعَامَلَاتِ؛ وَهَذَا لِأَجْلِ الضَّرُورَةِ؛ لِأَنَّهُ مُحْتَاجٌ إلَى مَا يَحْتَاجُ إلَيْهِ النَّاطِقُ، فَلَوْ لَمْ يَجْعَلْ إشَارَتَهُ كَعِبَارَةِ النَّاطِقِ أَدَّى إلَى أَنْ يَمُوتَ جُوعًا، وَهَذِهِ الضَّرُورَةُ لَا تَتَأَتَّى فِي حَقِّ النَّاطِقِ؛
[السرخسي ,المبسوط للسرخسي ,6/144]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment