Friday, 8 February 2019

നജസും ശുദ്ധിയും

 

❓രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ സോപ്പ് വീണാൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ?

🅰️: വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം ശുദ്ധീകരണത്തിനു പറ്റില്ല (ഫത്ഹുൽ മുഈൻ, പേജ്:9)

❓റൂമിൽ കുട്ടി മൂത്രമൊഴിക്കുകയും അതു ഉണങ്ങുകയും ചെയ്തു ഇനി നിലം കഴുകാതെ ഉണങ്ങിയ മാത്രമുള്ള സ്ഥലത്ത് പായ വിരിച്ചു നിസ്കരിക്കാമോ?

🅰️: നിസ്കരിക്കാം നിസ്കാരം സാധുവാണ് പക്ഷേ, കറാഹത്തുണ്ട് (തുഹ്ഫ: 1/167 നോക്കുക)

❓ചില മഖ്ബറകളിൽ മൈൽപീലി കെട്ടിവെച്ചതായി കാണാം മൈൽപീലി നജസല്ലേ?

🅰️: നജസുതന്നെ അതു മഖ്ബറയിൽ കെട്ടിവെക്കാനുള്ളതല്ല ഇതാണു ശാഫിഈ മദ്ഹബ് എന്നാൽ, കേരളത്തിനു പുറത്തുള്ള മഖ്ബറകളിലാണ് മൈൽപീലി കെട്ടിവെച്ചതായി കാണാറുള്ളത് അവർ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തവരാകാം ഹനഫീ മദ്ഹബിൽ മൈൽപീലി കൊഴിപ്പില്ലെങ്കിൽ ശുദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്:35)

❓വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ നജസാകുമോ?

🅰️: രണ്ടു ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തിന്റെ അടിയിൽ നിന്നു പട്ടിയെ തൊട്ടാൽ കൈ നജസാകില്ല

❓ഗുഹ്യസ്ഥാനം വെള്ളത്തിന്റെ അടിയിൽ നിന്നു തൊട്ടാൽ വുളൂഅ് മുറിയുമോ?

🅰️: മുറിയുന്നതാണ് മറ്റുള്ളവരുടേത് സ്പർശിച്ചാലും മുറിയും (ഇആനത്ത്: 1/168)

❓വലിയ അശുദ്ധിയുള്ളവൻ കുളിയുടെ നിയ്യത്തോടെ കൈകാലുകൾ മാത്രം കഴുകി നഖം മുറിച്ചാൽ കുളിച്ച ശേഷം മുറിച്ച പ്രയോജനം ലഭിക്കുമോ?

🅰️: അതേ, ലഭിക്കുന്നതാണ് കാരണം ,കുളിയുടെ കരുത്തോടെ കൈകാലുകൾ കഴുകിയാൽ ആ ഭാഗങ്ങളിലെ കുളി കഴിഞ്ഞല്ലോ (തുഹ്ഫ: 1/284)

❓ഒരാൾ ഭക്ഷിച്ചത് പന്നിമാംസമാണെന്ന് ബോധ്യപ്പെട്ടാൽ ‘വയർ’ മണ്ണ് കലക്കിയ വെള്ളംകൊണ്ടു കഴുകണോ?

🅰️: വേണ്ട നിയമപ്രകാരം വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28)

❓ആട് പട്ടിപ്പാൽ കുടിച്ചാൽ ആ ആടിന്റെ ഇറച്ചി ഭക്ഷിക്കാമോ?

🅰️: ഭക്ഷിക്കൽ അനുവദനീയമാണ് ആടിന്റെ വായ നജസായിട്ടുണ്ടെന്നുമാത്രം അതു അതിന്റെ മാംസം തിന്നുന്നതിനു തടസ്സമില്ല നിയമപ്രകാരം ആടിന്റെ വായ കഴുകിയാൽ മതി (ഫതാവൽ കുബ്റാ: 1/28 നോക്കുക)

❓തേനിൽ ഉറുമ്പ് ഉണ്ടെങ്കിൽ തേൻ നജസാകുമോ?

🅰️: നജസാകില്ല തേനിൽനിന്നു ഉറുമ്പിനെ നീക്കൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റു ഭയമില്ലെങ്കിൽ തേനിനോടൊപ്പം ഉറുമ്പിനെയും കഴിക്കാം (തുഹ്ഫ: 9/318)

❓എപ്പോഴും രക്തവും ചലവും ഒഴുകിക്കൊണ്ടിരിക്കുന്ന മുറിവുള്ള വ്യക്തിക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണോ?

🅰️: എല്ലാ കാര്യത്തിലും മൂത്രവാർച്ചക്കാരന്റെ വിധിയല്ല പക്ഷേ, ഓരോ ഫർളു നിസ്കാരത്തിനും മുറിവ് കഴുകുകയും കെട്ടുകയും വേണം എന്നാൽ ഓരോ ഫർളിനും വുളൂഅ് നിർബന്ധമില്ല മൂത്രവാർച്ചക്കാരനു അതു നിർബന്ധമാണല്ലോ (കുർദി: 1/201)

❓നജസായ മണ്ണെണ്ണകൊണ്ട് പള്ളിയിൽ വിളക്ക് കത്തിക്കാമോ?

🅰️: പാടില്ല നിഷിദ്ധമാണ് അത്യാവശ്യമില്ലാതെ നജസ് പള്ളിയിലേക്ക് കടത്തൽ തന്നെ ഹറാമാണ് (തുഹ്ഫ: 3/32)

❓ചാണകം പോലെയുള്ളതിൽ നിന്നു ഉൽപാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യൽ ഇന്നു സാർവത്രികമാണല്ലോ അതു അനുവദനീയമാണോ?

🅰️: അതേ, അനുവദനീയമാണ് (തുഹ്ഫ: 1/97)

❓എട്ടുകാലിവല നജസാണോ?

🅰️: അല്ല, നജസല്ല ഇതാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/297)

❓ചത്ത ജീവിയെ അമുസ്ലിംകൾക്ക് നൽകാമോ?

🅰️: പാടില്ല, നിഷിദ്ധമാണ് (തൽഖീസ്, പേജ്: 254)

❓ഒന്നിലധികം പട്ടികൾ ഒരു പാത്രത്തിൽ തലയിട്ടാൽ പാത്രം ഏഴു തവണ നിബന്ധനയോടെ കഴുകിയാൽ മതിയോ?

🅰️: എത്ര പട്ടികൾ തലയിട്ടു നജസായാലും ഏഴു തവണ കഴുകിയാൽ മതി (തുഹ്ഫ: 1/311)

❓നജസ് (ഉദാ:മൂത്രം) പുരണ്ട വസ്ത്രം ബക്കറ്റിൽ ഇട്ടശേഷം വെള്ളം ഒഴിച്ചാൽ ആ വെള്ളത്തിന്റെയും വസ്ത്രത്തിന്റെയും വിധിയെന്ത്?

🅰️: മൂത്രം പുരണ്ട വസ്ത്രത്തിൽ മൂത്രം കാണുകയോ അതിന്റെ നിറമോ രുചിയോ വാസനയോ ഉണ്ടാവുകയോ ചെയ്താൽ ആ വസ്ത്രം ബക്കറ്റിൽ ഇട്ട് കുറഞ്ഞ വെള്ളം ഒഴിച്ചാൽ ആ വാസ്ത്രം ശുദ്ധിയാവില്ല മാത്രമല്ല, ഒഴിച്ച വെള്ളവുംകൂടി നജസായ വെള്ളമാകുന്നതാണ് മൂത്രം കാണാതിരിക്കുകയോ (ഉണങ്ങുക) മൂത്രത്തിന്റെ നിറമോ രുചിയോ വാസനയോ ഇല്ലാ തിരിക്കുകയും ചെയ്താൽ ആ വസ്ത്രം ബക്കലിട്ടശേഷം വെള്ളം ഒഴിച്ചാൽ വസത്രം ശുദ്ധിയാകുന്നതാണ് (തുഹ്ഫ: 1/89 നോക്കുക)

❓ഒച്ച് നജസാണോ? അതു ഇഴഞ്ഞു നീങ്ങുമ്പോഴുണ്ടാകുന്ന ഒരുതരം കൊഴുപ്പിന്റെ വിധിയെന്ത്?

🅰️: ഒച്ച് നജസല്ല ജീവികളിൽ നിന്നു നായ, പന്നി, അവ രണ്ടിൽ നിന്നു പിരിഞ്ഞുണ്ടായത് എന്നിവ മാത്രമാണ് നജസ് ഒച്ചിന്റെ ശരീരത്തിലുള്ള കൊഴുപ്പ് അതിന്റെ സൃഷ്ടിപ്പിൽ ഉള്ളതാണ് അതു നജസല്ല

❓മലമൂത്ര വിസർജന ശേഷം കൈ മണത്തുനോക്കൽ സുന്നത്തുണ്ടോ?

🅰️: ഇല്ല (ഫത്ഹുൽ മുഈൻ, പേജ്: 42)

❓വിസർജന സമയം മൂക്ക് പിഴിയാമോ?

🅰️: തെറ്റില്ല എന്നാൽ അതു നിമിത്തം ദാരിദ്ര്യം വരും (ബുജൈരിമി: 1/175)

❓കാഷ്ടത്തിലേക്ക് നോക്കിയാലുള്ള അപകടമെന്ത്?

🅰️: കാഷ്ടത്തിലേക്ക് നോക്കലിനെ പതിവാക്കിയാൽ മുഖം മഞ്ഞ നിറമാക്കി പരീക്ഷിക്കപ്പെടും (ബുജൈരിമി: 1/175)

❓ശരീരത്തിൽ നജസുള്ള കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാൽ നിസ്കാരം ബാത്വിലാകുമോ?

🅰️: ബാത്വിലാകും (ശർവാനി: 2/129 നോക്കുക)

❓മൂത്രപ്പുരയിൽ വെച്ച് സംസാരിക്കുന്നതിന്റെ വിധി?

🅰️: ദിക്റുകൾ നിരുപാധികം ഒഴിവാക്കലും മറ്റു സംസാരം മലമൂത്ര വിസർജന വേളയിൽ ഒഴിവാക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ, പേജ്: 43)

❓കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ പകർച്ചയില്ലെങ്കിലും നജസാകുമോ?

🅰️: അതേ, രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ നജസു ചേരലോടെ വെള്ളം മുതനജ്ജിസാകും (ഫത്ഹുൽ മുഈൻ)

❓ആട്ടിൻപാൽ കറക്കുമ്പോൾ ആട്ടിൻകാഷ്ടം പാലുള്ള പാത്രത്തിൽ വീണാൽ ആ പാൽ ഉപയോഗിക്കാമോ?

🅰️: ആട് പോലെയുള്ള മൃഗങ്ങളുടെ കറവുവേളയിൽ പാലിൽ വീണ കാഷ്ടത്തിൽ നിന്നു വിടുതിയുണ്ട് (ഖൽയൂബി: 1/23) അപ്പോൾ ആ കാഷ്ടം എടുത്തു ഒഴിവാക്കി പാൽ ഉപയോഗിക്കാം

❓ഭക്ഷണക്കറിയിൽ ചത്ത വണ്ട് വീണാൽ കറി നജസാകുമോ?

🅰️: ഇല്ല ജീവിത കാലത്ത് അവയവം കീറിയാൽ രക്തമൊലിക്കാത്ത ജീവിയാണു വണ്ട് ഇത്തരം ജീവികളുടെ ശവം വെള്ളം, കറി എന്നിവയെ നജസാക്കില്ല ഇതുമൂലം കറി പകർച്ചയായിട്ടുണ്ടെങ്കിൽ നജസാകും (ശർഹുൽ ബാഫള്ൽ: 1/29)

❓രക്തക്കറയുള്ള നോട്ട് കീശയിലിട്ട് നിസ്കരിക്കാമോ?

🅰️: രക്തം സാധാരണയിൽ കൂടുതലുണ്ടെങ്കിൽ നിസ്കാരം സാധുവാകില്ല അന്യരക്തമായതിനാൽ കുറഞ്ഞതിനു മാത്രമേ വിടുതിയുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 40) വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത്

❓മുലപ്പാൽ കുടിക്കുന്ന കുട്ടിയുടെ ഛർദ്ദി നജസാണോ?

🅰️: ഛർദ്ദിച്ചത് നജസ് തന്നെ അതു മുലപ്പാലാണെങ്കിലും അല്ലെങ്കിലും നജസാണ് തുടരെ ഛർദ്ദിച്ചുകൊണ്ടിരിക്കുന്നതുമൂലം നിരന്തരം ശുദ്ധിയാക്കൽ വിഷമമുള്ളപ്പോൾ ആ കുട്ടിയുടെ മാതാവിന്റെ മുലയിൽ നിന്നു കുട്ടിയുടെ വായയിൽ പ്രവേശിക്കുന്ന ഭാഗത്തിൽ വിടുതിയുണ്ട് കഴുകാതെ നിസ്കരിക്കാം (ഫത്ഹുൽ മുഈൻ)

❓സ്പ്രേയിൽ സ്പിരിറ്റുണ്ടെന്നും അതു നജസാണെന്നും പറയപ്പെടുന്നു വസ്തുതയെന്ത്?

🅰️: സ്പിരിറ്റ് നജസാണെങ്കിൽ തന്നെ സ്പ്രേയിൽ അതു ചേർക്കുന്നുണ്ടെന്ന പ്രചാരം മാത്രം അവലംബമാക്കി അതു നജസാണെന്നു വിധിക്കാവുന്നതല്ല സാധാരണ നജസുകൊണ്ട് നിർമിക്കുന്നതായി പ്രചാരണം നേടിയ വസ്തുക്കൾ ശുദ്ധിയുള്ളതാണെന്ന അടിസ്ഥാനവശം സ്വീകരിച്ച് ഉപയോഗിക്കാം (ഫത്ഹുൽ മുഈൻ, പേജ്: 41)

❓മൂത്രക്കല്ല് നജസാണോ? അതു ഡോക്ടറെ കാണിക്കാനായി കഴുകി കീശയിലിട്ട് നിസ്കാരസമയം വന്നപ്പോൾ അങ്ങനെ നിസ്കരിച്ചു എന്നാൽ നിസ്കാരം സ്വഹീഹാകുമോ?

🅰️: മൂത്രക്കല്ല് നജസാണ് കഴുകിയാൽ ശുദ്ധിയാവുന്ന മുതനജ്ജിസല്ല വൃക്കയിൽ നിന്നോ മൂത്രാശയത്തിൽ നിന്നോ ഉണ്ടാവുന്ന കല്ലുകൾ നജസാണ് (തുഹ്ഫ: 1/296) അതു ചുമന്നു നിസ്കരിക്കൽ സാധുവല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

❓ഒരാളുടെ ശരീരത്തിൽ നജസുണ്ട് ശുദ്ധിയാക്കാൻ കഴിഞ്ഞില്ല എന്തു ചെയ്യും?

🅰️: സമയത്തിന്റെ ബഹുമാനം മാനിച്ച് നജസോടെ നിസ്കരിക്കണം പിന്നീട് സൗകര്യപ്പെട്ടാൽ മടക്കണം (തുഹ്ഫ: 1/377)

❓കിണറ്റിൽ നായ വീണാൽ എങ്ങനെ ശുദ്ധിയാക്കും?

🅰️: രണ്ടു ഖുല്ലതോ അതിലധികമോ വെള്ളമുള്ള കിണറ്റിൽ നായ വീണാൽ വെള്ളം പകർച്ചയായിട്ടില്ലെങ്കിൽ ആ വീണതു കൊണ്ട് മാത്രം വെള്ളം നജസാകില്ല (തുഹ്ഫ: 1/83) പക്ഷേ, ബക്കറ്റ് പോലെയുള്ളതുകൊണ്ട് കോരിയെടുക്കുന്ന വെള്ളത്തിൽ നായയുടെ രോമമുണ്ടെങ്കിൽ ആ വെള്ളം നജസാകും (ഫത്ഹുൽ മുഈൻ, പേജ്: 39)

❓നഖം മുടി എന്നിവ നജസിലിടൽ നിഷിദ്ധമാണോ?

🅰️: നിഷിദ്ധമല്ല കുഴിച്ചുമൂടലാണുത്തമം (ശർവാനി: 2/476)

❓മാംസം കഴുകുമ്പോൾ അതു ദ്വാരമില്ലാത്ത പാത്രത്തിലിട്ടു കഴുകിയാൽ ശുദ്ധിയാകുമോ?

🅰️: ഇല്ല മാംസത്തിന്മേലുള്ള രക്തം നജസാണ് അതിനാൽ മാംസം കഴുകി അതിനു മീതെ ഒഴുക്കുവെള്ളം ഒഴിക്കേണ്ടതുണ്ട് (തുഹ്ഫ: 1/320)

❓ചേലാകർമം ചെയ്യപ്പെടാത്ത കുട്ടി നിസ്കാരത്തിൽ നമ്മെ പിടിച്ചാൽ നമ്മുടെ നിസ്കാരം ബാത്വിലാകുമോ?

🅰️: അതേ, ബാത്വിലാകും ശരീരത്തിൽ നജസുള്ള ആരു പിടിച്ചാലും നിസ്കാരം ബാത്വിലാകും (ശർവാനി: 2/129) കേവലം സ്പർശനംകൊണ്ട് മാത്രം ബാത്വിലാവില്ല

❓മൂത്രത്തിനു ട്യൂബിട്ടാൽ നിസ്കാരം?

🅰️: ഇവർക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണുള്ളത് സമയം പ്രവേശിച്ച ശേഷം കഴിയുന്ന വിധത്തിൽ ട്യൂബ് കഴുകി വേഗം വുളൂഅ് ചെയ്തു ഉടനെ നിസ്കരിക്കണം (തുഹ്ഫ: 1/393 നോക്കുക) സുഖപ്പെട്ടാൽ നിസ്കാരം മടക്കണമെന്നു പറയുന്നവരുമുണ്ട്

❓മുസ്ഹഫിലേക്ക് നജസ് വീണാൽ കഴുകാമോ?

🅰️: മുസ്ഹാഫിൽ നിന്നു ഖുർആൻ എഴുതിയ ഭാഗത്ത് നജസ് സംഭവിച്ചാൽ വേഗത്തിൽ കഴുകൽ നിർബന്ധമാണ് മുസ്ഹഫ് നാശമാകുമെന്നു കണ്ടാലും കഴുകി ശുദ്ധിയാക്കണം (തുഹ്ഫ: 1/323)

❓നജസ് രുചിച്ചുനോക്കുന്നതിന്റെ വിധിയെന്ത്?

🅰️: നിഷിദ്ധമാണ് എന്നാൽ തന്റെ കഴുകൽ കാരണമായി നജസ് നീങ്ങിപ്പോയിട്ടുണ്ടാവുമെന്ന മികച്ച ധാരണയുണ്ടായാൽ നജസായിരുന്ന വസ്തുവിനെ രുചിച്ചുനോക്കുന്നതിനു വിരോധമില്ല (തുഹ്ഫ- ശർവാനി: 1/318)

❓നിസ്കാരം കഴിഞ്ഞപ്പോൾ കീശയിൽ ചത്ത ഈച്ചയെ കണ്ടു അതു നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുമോ?

🅰️: ബാധിക്കും ശവം നജസാണല്ലോ അതിനാൽ അതു കീശയിലുള്ള നിലയിൽ നിർവഹിച്ച നിസ്കാരം സാധുവാകില്ല അതേ സമയം ഈച്ച ശല്യം കൂടുതലുള്ള സ്ഥലത്ത് വിടുതിയുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 35)

❓ചേലാകർമം ചെയ്യപ്പെടാത്ത ആൺകുട്ടിയുടെ ഹജ്ജും ഉംറയും സ്വഹീഹാകുമോ?

🅰️: ഇല്ല ആ കുട്ടിയുടെ ഖുൽഫയുടെ ഭാഗത്ത് നജസുണ്ടാകുമല്ലോ അവന്റെ നിസ്കാരവും സാധുവല്ല (അൽഹാവിൽ കബീർ)

❓മലമൂത്ര വിസർജന സമയത്ത് ഇടതു ഭാഗത്തേക്ക് ചാരിയിരിക്കണമെന്ന കൽപനയിലെ യുക്തിയെന്ത്?

🅰️: അതു വിസർജ്ജം എളുപ്പമാക്കുന്നു മനുഷ്യന്റെ ആമാശയവും മൂത്രസഞ്ചിയും അൽപം ഇടത്തായിട്ടാണു സ്ഥിതിചെയ്യുന്നത് ഇടതു ഭാഗത്തേക്ക് ചാരണം കൊണ്ടിരുന്നാൽ മാത്രവും കാഷ്ടവും പുറപ്പെടാൻ എളുപ്പമാകും (തുഹ്ഫ-ശർവാനി: 1/161) യൂറോപ്യൻ ക്ലോസറ്റ് ഈ സുന്നത്തിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്

❓മലമൂത്ര വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട ദിക്ർ മറന്നാലോ?

🅰️: മറന്നോ ബോധപൂർവമോ പ്രസ്തുത ദിക്ർ ഉപേക്ഷിച്ചാൽ മനസ്സിൽ ദിക്ർ കൊണ്ടുവരണം (തുഹ്ഫ- ശർവാനി: 1/173)

❓ശൗച്യം ചെയ്യുമ്പോൾ ലിംഗത്തിൽ നിന്നും പിൻഭാഗത്തിൽ നിന്നും കാൽ മടമ്പിലേക്കും ഞെരിയാണിയിലേക്കും വെള്ളം ഒലിച്ചാൽ കാ നജസാകുമോ?(

🅰️: ശുചീകരിക്കപ്പെടുന്ന സ്ഥലത്തെ നജസിന്റെ തടിയും ഗുണങ്ങളും നീങ്ങുംമുമ്പാണു കാലിലേക്ക് തെറിച്ചതെങ്കിൽ കാൽ നജസായി കാൽ കഴുകൽ നിർബന്ധമാണ് ശുചീകരിക്കപ്പെടുന്ന സ്ഥലം ശുദ്ധമായതിനു ശേഷം തെറിക്കുന്നത് ശുദ്ധവെള്ളമായിരിക്കുമല്ലോ അങ്ങനെ തെറിച്ചതാണെങ്കിൽ അതിന പ്രശ്നമില്ല കാൽ കഴുകണമെന്നില്ല (തുഹ്ഫ: 1/321 നോക്കുക)

❓മൂത്രമൊഴിച്ച ശേഷം ‘ഇസ്തിബ്റാഅ് ‘ സുന്നത്താണല്ലോ എങ്ങനെയാണത്?

🅰️: മൂത്രമൊഴിച്ച ഉടനെ, മൂത്രദ്വാരത്തിൽ ഒന്നും ബാക്കിയില്ലെന്നു ഉറുപ്പുവരുത്താൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കാണ് ‘ഇസ്തിബ്റാഅ് ‘ എന്നു പറയുക ലിംഗം തടവുക, ശബ്ദം അനക്കുക, നടക്കുക, അൽപസമയം എഴുന്നേറ്റുനിൽക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ടെല്ലാം ‘ഇസ്തിബ്റാഅ് ‘ഉണ്ടാകുന്നതാണ് (ശർഹുൽ മുഹദ്ദബ്: 2/99)

❓സ്ത്രീകൾക്ക് ‘ഇസ്തിബ്റാഅ് ‘ ഉണ്ടോ?

🅰️: ഉണ്ട് ലിംഗം തടവുകയെന്നതു ഒഴിച്ചുള്ള മുറകളെല്ലാം സ്ത്രീകൾക്കും ചെയ്യാമല്ലോ (തുഹ്ഫ- ശർവാനി: 1/171)

❓മൂത്രത്തിൽ തുപ്പിയാലുള്ള അപകടം?

🅰️: മൂത്രത്തിലോ കാഷ്ടത്തിലോ തുപ്പിയാൽ പല്ല് മഞ്ഞ നിറമാകും (ബുജൈരിമി: 1/175)

❓നിന്നു മൂത്രമൊഴിക്കുന്നതിന്റെ വിധി?

🅰️: കാരണമില്ലെങ്കിൽ കറാഹത്ത്

❓ക്ലീനിംഗിനു വേണ്ടിയോ വല്ല വസ്തുക്കളും എടുക്കാൻ വേണ്ടിയോ മൂത്രപ്പുര, കക്കൂസ് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവനു ദിക്ർ ചൊല്ലുക, ഇടതു കാൽ മുന്തിക്കുക പോലെയുള്ള മര്യാദകൾ പാലിക്കണോ?

🅰️: അതേ, പാലിക്കണം (തുഹ്ഫ- ശർവാനി: 1/157) എന്നാൽ വിസർജനശേഷമുള്ള ‘ഗുഫ്റാനക…’ എന്ന പ്രാർത്ഥന മലമൂത്ര വിസർജനം നടത്തിയവർക്കു മാത്രമേ സുന്നത്തുള്ളൂ (ശർവാനി: 1/173)

നജസുകളും ശുദ്ധീകരണവും എന്നുള്ള മറ്റൊരു ഭാഗം ഈ ബ്ലോഗിൽ നിന്നും വായിക്കാൻ - https://nanmyudepookkal.blogspot.com/2016/06/blog-post_11.html

Monday, 4 February 2019

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ






വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.

കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക്‌ തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324)

ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത്

യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

അല്ലാഹു തആലാ പറയുന്നു : നിങ്ങൾക്ക് ശുദ്ധീകരിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക (മാഇദഃ 6 )

ശുദ്ധീകരിക്കാൻ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക , എന്നിട്ടു മുഖവും രണ്ടു കൈകളും തടവുക (നിസാ : ൪൩)

നബി (സ) തങ്ങൾ പറഞ്ഞു : ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി (ഇമാം അഹ്മദ് റഹ്)

വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.


തയമ്മുമിന്റെ നിബന്ധനകള്‍

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്‍ള് നിസ്‌കാരം മാത്രമേ നിസ്‌കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്‌നി-1/ ദാറുല്‍ മഹാസിന്‍ 188)

1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.

(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

2. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.

3. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.

4. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.

5. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.

6. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)


തയമ്മുമിനുള്ള മൂന്നു കാരണങ്ങൾ 

1 . വെള്ളം ഇല്ലാതിരിക്കാൻ

2 . കൊല്ലൽ നിഷിദ്ധമായ ജീവികളുടെ ജീവികളുടെ ദാഹശമനത്തിനു വെള്ളം ആവശ്യമായി വരൽ

3 . വെള്ളം ഉപയോഗിക്കുന്നത് മൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക , സുഖം പ്രാപിക്കാൻ താമസം നേരിടുക , വെള്ളം ഉപയോഗം മൂലം പ്രത്യക്ഷാവയവങ്ങളിൽ വികൃതമായ പാടുകൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാണ് .

ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി ഉള്ളവരും , വലിയ അശുദ്ധി ഉള്ളവരും വുളൂ , കുളി എന്നിവയ്ക്ക് പകരം തയമ്മം ചെയ്യണം (തുഹ്ഫ 1/325)


തയമ്മുമിന്‍റെ ശര്‍ത്തുകള്‍  (ഷാഫി മദ്ഹബ്)

തയമ്മും സ്വീകാര്യമാകുന്നതിന്നു അഞ്ചു ശര്‍ത്തുകളാണുള്ളത്.

1. നിസ്കാരത്തിന്‍റെ സമയം ആയതിനു ശേഷം മാത്രം തയമ്മും ചെയ്യുക.

2. ഫര്‍ളിന് ഉപയോഗിക്കപ്പെടാത്ത ശുദ്ധിയുള്ള തനി മണ്ണ്കൊണ്ടാകുക.

3. പൊടിയുള്ള മണ്ണായിരിക്കുക.

4. തയമ്മും ചെയ്യുന്നതിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.

5. വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുക.


തയമ്മുമിന്‍റെ ശര്‍ത്തുകള്‍ (ഹനഫി മദ്ഹബ്)

1. നിയ്യത്തു ചെയ്യുക (ശുദ്ധി ആക്കാനെന്നോ , നിസ്ക്കാരം ഹലാൽ അക്കാനെന്നോ മറ്റോ കരുതുക)

2. വെള്ളം കിട്ടാതെ വരികയോ , ഉപയോഗിക്കാൻ നിർവാഹമില്ലാതെ വരികയോ ചെയ്യുക

3. ഭൂമിയുടെ വർഗ്ഗത്തിൽപ്പെട്ട ത്വഹിറായ വസ്തുകൊണ്ടായിരിക്കുക

4. തടകൽ നിർബന്ധമായ സ്ഥലങ്ങൾ മുഴുവൻ തടവുക

5. രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കുക

6 . മെഴുക് പോലെയുള്ള തടസ്സങ്ങൾ അവയവങ്ങളിൽ നിന്നും നീക്കുക


തയമ്മുമിന്‍റെ ഫര്‍ളുകള്‍ (ഷാഫി മദ്ഹബ്)

തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്.

1. നിയ്യത്ത് : ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.

നിസ്‌കാരത്തെ ഹലാലാക്കുന്നു എന്നാണ് കരുതേണ്ടത്. നിയ്യത്തിനാല്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ഹദീസാണിതിന്നവലംബം. ഏതൊരു കാര്യത്തിനും ഇസ്‌ലാമില്‍മനസ്സില്‍ നിയ്യത്ത് വേണം. അശുദ്ധിയെ ഉയര്‍ത്താന്‍ ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് കരുതിയാല്‍ ശരിയാവില്ല. കാരണം തയമ്മും കൊണ്ട് അശുദ്ധി ഉയരുന്നില്ല. മറിച്ച്, നിസ്‌കാരം ഹലാലാവുന്നു എന്നു മാത്രമെ ഉള്ളൂ.

അംറുബ്‌നുല്‍ ആസ് (റ) ഒരിക്കല്‍ ജനാബത്ത്കാരനായി. ശക്തമായ തണുപ്പ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം തയമ്മും ചെയ്ത് ശുദ്ധിവരുത്തി. നിസ്‌കാരം നിര്‍വ്വഹിച്ചു. ഇതറിഞ്ഞ പ്രവാചകന്‍ (സ) അംറിനോട് പറഞ്ഞു: ജനാബത്തുകാരനായിരിക്കെ തന്നെ നീ ജനങ്ങളോടു കൂടെ നിസ്‌കരിച്ചു അല്ലേ....? (ഫതഹുല്‍ ബാരി 1-454)


അതായത് തയമ്മും കൊണ്ട് നിസ്‌കാരം ഹലാലാകുന്നുവെങ്കിലുംവലിയ അശുദ്ധിയില്‍ നിന്നും പരിപൂര്‍ണ അര്‍ഥത്തില്‍ മുക്തനാവുന്നില്ല എന്ന് സാരം.


അതുകൊണ്ട് നിസ്‌കാരത്തെ ഹലാലാക്കാന്‍ വേണ്ടി എന്നേ നിയ്യത്ത് വെക്കാവൂ.

നിയ്യത്ത് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. കാരണം നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുമ്പോള്‍ തന്നെ വ്യത്യസ്തമായ നാല് അവസ്ഥകള്‍ ഇവിടെ വരുന്നുണ്ട്.

-------------------------------------------------------------------
1. ഫര്‍ള് നിസ്‌കാരത്തെയും സുന്നത്ത് നിസ്‌കാരത്തെയും ഹലാലാക്കുന്നുവെന്ന് കരുതല്‍.

ഇങ്ങനെ ചെയ്താല്‍ ~ഒരാള്‍ക്ക് ഒരു ഫര്‍ളിന് കൂടെ എത്രയും സുന്നത്തുകള്‍ നിസ്‌കരിക്കാവുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന് മുമ്പോ ശേഷമോ ആ വഖ്തിലോ വഖ്തിന് പുറത്തോ ഒക്കെ ഇദ്ദേഹത്തിന് ഈ തയമ്മും കൊണ്ട് സുന്നത്ത് നസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്.

2. ഫര്‍ള് നിസ്‌കാരത്തെ ഹലാലാക്കാന്‍ എന്ന് മാത്രം കരുതല്‍. ഇങ്ങനെചെയ്താലും മേല്‍ പറഞ്ഞ പ്രകാരം ഫര്‍ളിന്റെ കൂടെ എത്രയും സുന്നത്തുകള്‍ നിസ്‌കരിക്കാവുന്നതാണ്. കാരണം, ഫര്‍ള് നിസ്‌കാരം എന്ന് കരുതിയാല്‍ തന്നെ അതിന് കീഴിലായി സുന്നത്ത് നിസ്‌കാരങ്ങള്‍ ഉള്‍പ്പെടുന്നതാണ്.

3.സുന്നത്ത് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് മാത്രം കരുതല്‍. ഇങ്ങനെകരുതിയാല്‍ ആ തയമ്മും ഉപയോഗിച്ച് ഫര്‍ള് നിസ്‌കാരം നിർവഹിക്കാവുന്നതല്ല . കാരണം, സന്നത്ത് നിസ്‌കാങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അയാള്‍ തയമ്മും കരുതിയത്.

4. ഫര്‍ളാണോ സന്നത്താണോ എന്നൊന്നും നിര്‍ണ്ണയിക്കാതെ, വ്യക്തമാക്കാതെ വെറും നിസ്‌കാരം എന്ന് മാത്രംകരുതുക. ഈയവസ്ഥയിലും മേല്‍പറഞ്ഞത് പോലെയാണ്. അഥവാ, സുന്നത്ത് നിസ്‌കാരങ്ങള്‍മാത്രമേ നിര്‍വ്വഹിക്കാവൂ.
അതുപോലെ ഒരാള്‍ ഖുര്‍ആന്‍ ഓതാന്‍ വേണ്ടി എന്ന നിയ്യത്തോടെ തയമ്മും ചെയ്താല്‍ അതുപയോഗിച്ച് നിസ്‌കരിക്കാന്‍ പറ്റുന്നതല്ല. ഖുര്‍ആന്‍ പാരായണം നടത്താന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളു.
------------------------------------------------------------------------------------------

2. മണ്ണ് അടിച്ചെടുക്കുക. (കാറ്റടിച്ചതു മൂലം പൊടിമണ്ണ് മുഖത്താവുകയും അത് തടവുകയും ചെയ്‌താൽ തയമ്മും ആവുകയില്ല .കാരണം മണ്ണ് അടിച്ചെടുത്തിട്ടില്ല . ഒരാളുടെ സമ്മതത്തോടെ മറ്റൊരാൾ  തയമ്മും ചെയ്തു കൊടുത്താൽ മതിയാവുന്നതാണ് . സമ്മതം കൊടുത്തവൻ തന്നെ നിയ്യത്തു ചെയ്യണം )

3. മുഖം തടകുക.

4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.

5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.  


ശ്രദ്ധിക്കുക :-


ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള്വ് മാത്രമേ നിസ്‌ക്കരിക്കാവൂ.  അപ്പോള്‍ തയമ്മും ചെയ്ത് ജംആക്കി നിസ്‌ക്കരിക്കുന്നവര്‍ ഒരു നിസ്‌ക്കാരം കഴിഞ്ഞ് രണ്ടാമത്തെ നിസ്‌ക്കാരത്തിന് വേണ്ടിയും തയമ്മും ചെയ്യണം.  എന്നാല്‍ ഒരു തയമ്മും കൊണ്ട് ഒന്നിലധികം സുന്നത്ത് നിസ്‌ക്കാരങ്ങളും മയ്യിത്ത് നിസ്‌ക്കാരങ്ങളും നിര്‍വ്വഹിക്കാം.  വുളൂഇനു പകരം തയ്യമ്മും ചെയ്യുന്നതുപോലെ കുളിക്കു പകരവും തയമ്മും ചെയ്യാം. 



തയമ്മുമിന്‍റെ ഫര്‍ളുകള്‍ (ഹനഫി മദ്ഹബ്)

1 . മുഖം തടവുക 

2. രണ്ടു കൈ മുട്ടുൾപ്പടെ തടവുക 


തയമ്മുമിന്‍റെ സുന്നത്തുകള്‍  (ഷാഫി മദ്ഹബ്)

             ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു.
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.


1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.

2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.

3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.

4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.

5. മണ്ണുപൊടി നേരിയതാവുക.

6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.

7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.



തയമ്മുമിന്‍റെ സുന്നത്തുകള്‍ (ഹനഫി മദ്ഹബ്)


1. ബിസ്മി ചൊല്ലുക 

2. കൈ മണ്ണിൽ അടിക്കുമ്പോൾ രണ്ടു കയ്യും മുന്നോട്ടും പിന്നോട്ടും നിരക്കുക

3. പിന്നീട് രണ്ടു കൈകളും കുടയുക 

4. തർതീബ് (ആദ്യം മുഖവും പിന്നെ കൈകളും തടവുക)

5. തുടരെ ചെയ്യുക 


      കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ രണ്ടാമതുപ്രാവശ്യം മണ്ണടിച്ചെടുക്കുമ്പോള്‍ നിര്‍ബന്ധമായും അത് ഊരി വെക്കണം. കുറച്ച് വെള്ളം കൈവശമുണ്ടെങ്കില്‍ അത് സാധ്യമാകുന്നത്ര വുളു എടുക്കുക. ബാക്കി ഭാഗത്തിനു വേണ്ടി തയമ്മും ചെയ്യണം. മുറിവ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുകയില്ലെങ്കില്‍ മുറിവില്ലാത്ത ഭാഗം വുളു എടുക്കുകയും മുറിവിന്നു വേണ്ടി തയമ്മും ചെയ്യുകയും വേണം. രണ്ടു വ്യത്യസ്ത അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ ഉദാഹരണത്തിന് കയ്യിലും കാലിലും മുറിവുകളുണ്ടെങ്കില്‍  രണ്ടു തയമ്മും ചെയ്യേണ്ടി വരും. രണ്ടു കൈകളിലും മുറിവുകളുണ്ടെങ്കില്‍ ഒരു തയമ്മും തന്നെ മതിയാകുന്നതാണ്.

തയമ്മുമിന്റെ കറാഹത്തുകള്‍

തയമ്മും ചെയ്യുന്ന സമയത്ത് കൂടുതല്‍ മണ്ണ് കൊണ്ട് തടവല്‍ കറാഹത്താകുന്നു. രണ്ടിലധികം അടി അടിക്കലും ദിക്‌റുകളല്ലാതെ കൂടുതല്‍ സംസാരിക്കലു കൈ മുട്ടിനു മുകളിലേക്ക്‌നീട്ടിത്തടവലുമൊക്കെ മറ്റു മദ്ഹബുകളിലെ കറാഹത്തുകളില്‍ പെട്ടതാണ്.


തയമ്മുമിന്‍റെ രൂപം 


               നിര്‍ബന്ധ നിസ്കാരത്തിനുള്ള സമയം ആഗതമായാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ശുദ്ധിയുള്ള പൊടിയുള്ള തനി മണ്ണ് എടുക്കുക. വിരലുകളില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരി വെക്കുകയും " ബിസ്മില്ലാഹി റഹ്മാനി റഹീം " എന്ന് ചൊല്ലിക്കൊണ്ട് നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതിക്കൊണ്ട് രണ്ടു കൈവെള്ളകള്‍ മണ്ണിലടിക്കുക. എന്നിട്ട് കൈവെള്ളകള്‍ കൊണ്ട് മുഖം തടകുക. വീണ്ടും മണ്ണിലടിച്ച് വലതു കൈ കൊണ്ട് ഇടതു കൈയ്യും  ഇടതു കൈ കൊണ്ട് വലതു കൈയ്യും തടകുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യേണ്ട രീതി.

മുഖം , കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്കു മണ്ണ് ചേർക്കൽ നിർബന്ധമില്ല . അത് ബുദ്ധിമുട്ടാണെന്ന് ഫുഖഹാക്കൾ പറഞ്ഞതാണ് കാരണം . തിങ്ങിയ താടിയുടെ ഉൾഭാഗവും നിർബന്ധമില്ല (തുഹ്ഫ , ശർവാനി 1/362)

നിസ്‌കാര സമയം പ്രവേശിച്ച ശേഷം മാത്രമേ തയമ്മം ചെയ്യാവു . എന്നാൽ ഒരാൾ ളുഹർ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷെ ളുഹർ നിസ്‌ക്കരിച്ചില്ല . എന്നാൽ ആ തയമ്മും കൊണ്ട് അസർ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ചാൽ അസർ നിസ്‌ക്കരിക്കാം . കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട് (തുഹ്ഫ 1/360)

പക്ഷെ സുന്നത്തു നിസ്‌ക്കാരത്തിനെടുത്ത തയമ്മും കൊണ്ട് ആ നിസ്ക്കാരം നിസ്‌ക്കരിക്കിച്ചില്ലെങ്കിൽ അതിനടുത്തു വരുന്ന ഫർള് നിസ്‌ക്കരിക്കാവുന്നതല്ല

എങ്ങനെയാണ് തയമ്മുമിന് നിയ്യത്ത് ചെയ്യേണ്ടത്?

ഫര്‍ള് നിസ്‌കാരത്തിന് വേണ്ടിയാണെങ്കില്‍ ഫര്‍ള്  നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുക. ഈ നിയ്യത്ത് കൊണ്ട് മുസ്ഹഫ് തൊടുക, സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുക, ത്വവാഫ് തുടങ്ങിയ സുന്നത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ സുന്നത്ത് നിസ്‌കാരം, മുസ്ഹഫ് തൊടുക തുടങ്ങിയ സുന്നത്തായ കര്‍മ്മങ്ങള്‍ക്ക് നിയ്യത്ത് വച്ച് ഫര്‍ള് നിര്‍വ്വഹിക്കല്‍ സാധ്യമല്ല. വുളൂഇല്‍ നിയ്യത്ത് ചെയ്യുന്നത് പോലെ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ തയമ്മും എന്ന ഫര്‍ളിനെ വീട്ടുന്നുവെന്നോ കരുതിയാല്‍ അത് മതിയാവുകയില്ല നിയ്യത്ത് മണ്ണടിച്ചെടുക്കുന്നതിനോട് ചേര്‍ന്ന് വരലും മുഖം തടവുന്നത് വരെ നില നിര്‍ത്തലും നിര്‍ബന്ധമാണ്..

തയമം ചെയ്‌താല്‍ മുസ്ഹഫ് തൊട്ടു ഒതാമോ ?

കാരണത്തോട് കൂടെ തയമ്മം ചെയ്താല്‍ മുസ്ഹഫ് തൊടുകയും ഓതുകയും മറ്റു ശുദ്ധി ആവശ്യമുള്ള പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാവുന്നതാണ്.


പ്ലാസ്റ്റര്‍ ഇട്ടാല്‍

മുറിവ് കാരണം മുഖത്തോ കൈകാലുകളിലോ നിര്‍ബന്ധ സാഹചര്യത്തില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നാല്‍ വുള്വൂഅ് ചെയ്യുന്ന സമയത്ത് അത് മാറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തയമ്മും ചെയ്യാം.  അപ്പോള്‍ തയമ്മും ചെയ്തു നിസ്‌കരിച്ച നിസ്‌ക്കാരത്തെ മടക്കണമോ വേണ്ടയോ എന്ന് ചോദിച്ചാല്‍ അഞ്ച് അവസ്ഥകളില്‍ നിന്ന് മൂന്ന് അവസ്ഥകളില്‍ മടക്കണമെന്നും രണ്ടവസ്ഥകളില്‍ മടക്കേണ്ടതില്ലെന്നും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ തര്‍ശീഹില്‍ നിന്ന് വ്യക്തമാകുന്നു.

മടക്കേണ്ട അവസ്ഥകള്‍ :-

പ്ലാസ്റ്റര്‍ തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍
(മുഖത്തിലും രണ്ടു കൈകളിലുമാണെങ്കില്‍)

കാരണം വുള്വൂഉം പകരമുള്ള തയമ്മുമും അപൂര്‍ണ്ണമാണ്.

പ്ലാസ്റ്റര്‍ തയമ്മുമിന്റെ അംഗത്തിലല്ലെങ്കില്‍ അത് പിടിച്ചു നില്‍ക്കാനാവശ്യമായതിലപ്പുറം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററില്‍ ഉള്‍പ്പെടുക.വലുതോ ചെറുതോ ആയ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താതെ പ്ലാസ്റ്ററിടുക.


മടക്കേണ്ടതില്ലാത്ത അവസ്ഥകള്‍ :-

ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ അവസ്ഥയില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അത് പിടിച്ചു നില്‍ക്കാനായ സ്ഥലം മാത്രം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് ഉള്‍പ്പെടുന്ന അവസ്ഥ.

ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്തിയില്ലെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററില്‍ ഉള്‍പ്പെടാത്ത അവസ്ഥ.
പ്ലാസ്റ്റര്‍ ഇട്ടത് തയമ്മുമിന്റെ അവയവം അല്ലാത്ത കാലിനും തലക്കും ആകുമ്പോഴാണ് നിസ്‌ക്കാരം മടക്കേണ്ടതില്ലായെന്നു പറയുന്ന ഈ രണ്ട് അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നത്.  പ്ലാസ്റ്റര്‍ മാറ്റി വുള്വൂഅ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയക്കുന്ന സമയത്താണ് തയമ്മും അനുവദിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

രോഗം കാരണം തയമ്മും ചെയ്തവരും കെട്ടോ പ്ലാസ്റ്ററോ ഇല്ലാത്ത മുറിവിനു വേണ്ടി തയമ്മും ചെയ്തവരും നിസ്‌ക്കാരം മടക്കേണ്ടതില്ല.  എന്നാല്‍ കെട്ടാത്ത മുറിവില്‍ ധാരാളം രക്തമുണ്ടാവുകയും അത് കഴുകിക്കളയുന്നത് ഭയക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിര്‍വ്വഹിച്ച നിസ്‌ക്കാരം മടക്കേണ്ടതാണ്.

ശക്തമായ തണുപ്പുള്ളപ്പോള്‍ തണുപ്പ് മാറ്റാനോ വെള്ളം ചൂടാക്കാനോ സൗകര്യം ലഭിക്കുന്നതോടൊപ്പം തയമ്മും ചെയ്തു നിസ്‌ക്കരിക്കാന്‍ പാടില്ല.  എന്നാല്‍ അതിന് അസൗകര്യം നേരിട്ടാല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.

സാധാരണ വെള്ളം കിട്ടുന്ന ഒരു സ്ഥലത്ത് അപൂര്‍വ്വമായി വെള്ളം കിട്ടാതെ വരുമ്പോള്‍ അവിടെയും തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.

ഹറാമായി ഗണിക്കപ്പെടുന്ന യാത്ര ചെയ്യുന്നവരും തയമ്മും ചെയ്തു നിസ്‌ക്കരിച്ചാല്‍ മടക്കേണ്ടതാണ്.  (ഹറാമായ യാത്രക്ക് ഉദാഹരണം : സുന്നത്തായ ഹജ്ജ് ഉംറ, സിയാറത്ത് തുടങ്ങിയക്കു വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹബന്ധം ഹറാമായ മഹ്‌റമോ കൂടെ ഇല്ലെങ്കില്‍ മറ്റു സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കിലും ശരി അവളുടെ യാത്ര ഹറാമാണ്.  സുന്നത്തായ ഇബാദത്തുകള്‍ക്കു വേണ്ടിയുള്ള യാത്രയെക്കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അനുവദനീയമായ മറ്റു യാത്രകളെക്കുറിച്ച് പറയേണ്ടതുണ്ടോ? ഇത്തരം സ്ത്രീകള്‍ക്ക് ഖസ്ര്‍ ജംഇന്റെ ആനുകൂല്യവും ഇല്ല.  കാരണം ജംഉം ഖസ്‌റും ആക്കാനുള്ള ഒരു നിബന്ധന കുറ്റകരമായ യാത്ര ആകരുതെന്നാണ്.)


ബാൻഡേജ്, മറ്റു വസ്തുക്കൾ ഉള്ള സമയത്തെ തയമ്മും 

തയമ്മുമിന്റെ അവയവത്തിലാണ് കെട്ട്, ബാന്റേജ് പോലോത്തവ ഉള്ളതെങ്കില്‍ തയമ്മും ചെയ്ത് നിര്‍വ്വഹിച്ച എല്ലാ നിസ്‌കാരവും നിര്‍ബന്ധമായും മടക്കി നിസ്‌കരിക്കേണ്ടതാണ്. കെട്ട്‌കെട്ടുമ്പോള്‍ശുദ്ധഇയുള്ളവനായാലും ഇല്ലെങ്കിലും ശരി.
എന്നാല്‍ മുഖവും കൈയ്യുമല്ലാത്ത മറ്റു അവയവങ്ങളിലാണ് ഈ കെട്ടോ ബാന്റേജോ ഉള്ളതെങ്കില്‍ കെട്ടുന്ന സമയത് ശുദ്ധിയുള്ളവനാണെങ്കില്‍ നിസ്‌കാരങ്ങള്‍മടക്കേണ്ടതില്ല. മറിച്ച് കെട്ടുന്ന സമയത്ത് ശുദ്ധിയില്ലെങ്കില്‍ തയമ്മും ഉപയോഗിച്ചുള്ള എല്ലാ നിസ്‌കാരങ്ങളും മടക്കേണ്ടതാണ്. (മുകളിൽ അവസ്ഥകൾ വിശദീകരിച്ചിട്ടുണ്ട്)

മുസ്ത'അമലായ മണ്ണ് 

മുസ്ത'അമലായ വെള്ളം ഉള്ളത് പോലെ മുസ്ത'അമലായ മണ്ണുമുണ്ട് . ശരീഅത്തിൽ ( മുഖത്തും , രണ്ടു കരങ്ങളിലും) തങ്ങി നിക്കുന്ന മണ്ണിനും , തയമ്മുമിന്റെ സമയത്തു അവയവങ്ങളിൽ നിന്നും താഴെ വീഴുന്ന മണ്ണിനും മുസ്ത'അമലായ മണ്ണിന്റെ വിധിയാണുള്ളത് . മണ്ണിൽ രണ്ടാമത്തെ അടിക്കൽ കൊണ്ട് തന്നെ രണ്ടു ഉള്ളം കൈ കൊണ്ട് തടവുക എന്ന ബാധ്യത നിറവേറി .പ്രസ്തുത വേളയിൽ രണ്ടു കൈകളിലുമുള്ള മണ്ണിനു മുസ്ത'അമലായ മണ്ണിന്റെ വിധിയില്ല . കയ്യിൽ നിന്നും പിരിഞ്ഞ മണ്ണിനാണ് മുസ്ത'അമലായ മണ്ണിന്റെ വിധിയുള്ളത്.

രണ്ടാം തവണ രണ്ടു ഉള്ളം കൈ കൊണ്ട് മണ്ണിൽ അടിക്കലോടു കൂടി തന്നെ രണ്ടു ഉള്ളം കൈ തടകിയ ബാധ്യതയിൽ നിന്നൊഴിവായതു കൊണ്ടാണ് രണ്ടു കൈ മുട്ടോട് കൂടി തടവിയാൽ ഒരു ഉള്ളൻ കൈ കൊണ്ട് മറ്റേ ഉള്ളം കൈ തടവൽ സുന്നത്തിന്റെ കൂട്ടത്തിൽ എണ്ണിയത് .


കയ്യിൽ പ്ളാസ്റ്ററിട്ടതിനാൽ തയമ്മും ചെയ്താണ് നിസ്ക്കരിക്കുന്നത്. ഓരോ ഫർള് നിസ്ക്കാരത്തിനും തയമ്മും ചെയ്യണമല്ലോ.ഈ തയമ്മും വുളൂ ചെയ്തു കഴിഞ്ഞ ശേഷമാണോ ചെയ്യേണ്ടത്, അതല്ല പ്ളാസ്റ്ററിട്ട അവയവം കഴുകേണ്ട സമയത്തോ.? വുളൂ മുറിഞ്ഞിട്ടില്ല എങ്കിൽ തയമ്മും മാത്രം ചെയ്‌താൽ മതിയാകുമോ? അതല്ല വുളൂ എടുക്കുകയും വേണമോ.? 

അത് പോലെ തയമ്മുമിന്റെ അവയവമായ മുഖത്തോ കൈകളിലോ പ്ളാസ്റ്ററിട്ട കാരണത്താൽ തയമ്മും ചെയ്യാനും കഴിയാതെ വന്നാൽ എന്ത് ചെയ്യണം.?

പ്ളാസ്റ്ററിട്ട കൈക്കു വേണ്ടി തയമ്മും ചെയ്യേണ്ടത് ആ കൈ കഴുകേണ്ട സമയത്താണ്. വുളൂ ചെയ്ത് കഴിഞ്ഞ ശേഷമല്ല.തയമ്മും ചെയ്ത ശേഷം പ്രസ്തുത കയ്യിൽ കഴുകേണ്ട ഭാഗത്ത് പ്ളാസ്റ്ററില്ലാത്ത ഇടമുണ്ടെങ്കിൽ ആ ഭാഗം വെള്ളം കൊണ്ട് കഴുകുകയും പ്ളാസ്റ്ററിനു മുകളിൽ വെള്ളം കൊണ്ട് തടവുകയും വേണം. ഈ ക്രമമാണ് ഏറ്റവും നല്ലത്. വെള്ളം കൊണ്ട് കഴുകലും തടവലും നടത്തിയ ശേഷം തയമ്മും ചെയ്താലും മതിയാവുമെങ്കിലും. (തുഹ്ഫ: 1:347-350).

വുളൂ മുറിഞ്ഞിട്ടില്ലാത്തപ്പോൾ മറ്റൊരു ഫർളിനു വേണ്ടി തയമ്മും മാത്രം മടക്കിയാൽ മതി. വുളൂ മടക്കേണ്ടതില്ല (തുഹ്ഫ: 1-351)

തയമ്മുമിന്റെ അവയവമായ മുഖത്തും കൈകളിലും പൂർണ്ണമായും പ്ളാസ്റ്റരുണ്ടെങ്കിൽ അതിനു മുകളിൽ തടവി തയമ്മും ചെയ്യൽ നിർബന്ധമില്ല. എങ്കിലും സുന്നത്താണ്. പ്ളാസ്റ്റർ ഭാഗികമാണെങ്കിൽ അതില്ലാത്ത ഭാഗത്ത് തടവി തയമ്മും ചെയ്യണം. (തുഹ്ഫ 1-350)


തയമ്മുമിന്റെ അവയവത്തിൽ പ്ളാസ്റ്റർ ഉള്ളത് കൊണ്ട് തയമ്മും പൂർണ്ണമല്ലല്ലോ. അതിനാൽ, ഇങ്ങനെ തയമ്മും ചെയ്ത് നിസ്ക്കരിച്ച നിസ്ക്കാരങ്ങൾ എല്ലാം പിന്നീട് മടക്കി നിർവ്വഹിക്കൽ നിർബന്ധമാണ്‌. (ശർഹു ബാഫള്ൽ ഹാശിയതുൽ കുർദി സഹിതം 1-187)

വുള്വൂവോ തയമ്മമോ ചെയ്യുമ്പോള്‍ അവയവത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ വെള്ളമോ മണ്ണോ കൊണ്ട് തടവണമോ ?

1. അവയവത്തിലുള്ള മുറിവില്‍ മറയില്ലെങ്കില്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. തയമ്മുമിന്റെ അവയവമാണെങ്കില്‍ മറയില്ലാതിരിക്കുമ്പോള്‍ മണ്ണുകൊണ്ട് തടവണം അത് നിര്‍ബന്ധമാണ്.

2. എടുത്തുമാറ്റാന്‍ പ്രയാസമുള്ള മറ അവയവത്തില്‍ ഉണ്ടെങ്കില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവേണ്ടതില്ല.


ഉദാ: തയമ്മുമിന്റെ അവയവമായ കൈയ്യില്‍ കുറച്ചു സ്ഥലം വെച്ചു കെട്ടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത അവയവത്തിനു വേണ്ടി തയമ്മും ചെയ്യുമ്പോള്‍ വെച്ച് കെട്ടില്ലാത്ത സ്ഥലത്ത് തയമ്മും ചെയ്യുകയും വുള്വൂഅ് ചെയ്യുമ്പോള്‍ വെച്ചുകെട്ടില്ലാത്ത സ്ഥലം കഴുകുന്നതോടൊപ്പം വെച്ചു കെട്ടിന്റെ മുകളില്‍ വെള്ളം കൊണ്ട് തടവുകയും വേണം.

മയ്യിത്തും , തയമ്മവും 

വെള്ളം ചേരൽ നിർബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റുമാർട്ടം ചെയ്ത് തുന്നിയതു കൊണ്ട് വെള്ളം ചേരാതിരുന്നാൽ തയമ്മും ചെയ്തു കൊടുക്കൽ നിർബന്ധമാണ് . അതുപോലെ ചേലാകർമ്മം ചെയ്യപ്പെടാത്ത വ്യക്തി (കുട്ടി ആണെങ്കിലും , അല്ലെങ്കിലും ) മരണപ്പെട്ടാൽ അവന്റെ ലിംഗാഗ്ര ചർമ്മത്തിന് താഴെ വെള്ളം ചേർക്കാൻ കഴിയാതെ വന്നാൽ (അതായത് തൊലി മാറ്റി വെള്ളം ചേർക്കൽ ബുദ്ധിമുട്ടായ അവസ്ഥ) അല്ലെങ്കിൽ മുറിവ് സംഭവിക്കുമെന്ന് കണ്ടാൽ തൊലി നീക്കൽ ഹറാമാണ് . അവന്റെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും തയമ്മും ചെയ്യൽ നിർബന്ധമാണ് .

ലിംഗാഗ്ര ചർമ്മത്തിന് താഴെ നജസ് ഉണ്ടാകാൻ സാധ്യത ഉണ്ട് .തയമ്മും സാധുവാകാൻ തയമ്മും ചെയ്യുന്നതിന് മുൻപ് നജസ് നീക്കണമെന്ന് നിയമമുണ്ട് . പക്ഷെ മയ്യിത്തിന്റെ കാര്യത്തിൽ ലിംഗാഗ്ര ചർമ്മത്തിനുള്ളിൽ നജസുണ്ടെങ്കിലും അതോടു കൂടി തയമ്മും സാധുവാകും (ഫത്ഹുൽ മുഈൻ , പേജ് : 151 , ഇആനത്ത്2/107)


മുറിവും തയമ്മവും

ദേഹത്തു മുറിവുള്ളതിനാൽ സാധ്യമായ ഭാഗങ്ങൾ എല്ലാം കഴുകി ബാക്കി ഭാഗങ്ങൾക്ക് വേണ്ടി തയമ്മം ചെയ്ത വലിയ അശുദ്ധിക്കാരൻ രോഗം സുഖപ്പെട്ടാൽ മുൻപ് കഴുകാൻ സാധിക്കാത്ത ഭാഗവും കഴുകൽ നിർബന്ധമാണ് (തുഹ്ഫ 1/365)

വെള്ളം പൂർണ്ണമായോ , ഭാഗികമായോ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാൽ കുളിക്കൽ നിർബന്ധമാണ് . എന്ത് കൊണ്ടെന്നാൽ രോഗം സുഖപ്പെടലോടു കൂടി തയമ്മും ബാത്തിലായി എന്നതാണ് കാരണം (തുഹ്ഫ 1/365)

മുറിവ് കാരണം വലിയ അശുദ്ധിക്കാരൻ തയമ്മം ചെയ്ത ശേഷം തയമ്മത്തിന്റെ അവയവത്തിൽ നിന്നും കഴുകാൻ സാധ്യമായ (സൗകര്യമായ ) ഭാഗങ്ങൾ കഴുകലാണ് ഉത്തമം . മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനു വേണ്ടിയാണിത് . കുളി നിർബന്ധമായവന്റെ ശരീരത്തിൽ എത്ര സ്ഥലത്തു മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്‌താൽ മതി .

ഒന്നിലധികം തയമ്മും

വുള്വൂഇന്റെ അവയവങ്ങളില്‍ ഒന്നിലധികം മുറിവുണ്ടെങ്കില്‍ ഒന്നിലധികം തയമ്മും വേണ്ടിവരും.  ഏതൊരു അവയവത്തെ കഴുകുമ്പോഴാണ് മുറിവുള്ളതെങ്കില്‍ മുറിവില്ലാത്ത സ്ഥലം കഴിവിന്റെ പരമാവധി കഴുകി പ്രസ്തുത അവയവത്തിനു തയമ്മും കൂടി ചെയ്ത ശേഷമേ അടുത്ത അവയവത്തിലേക്ക് കടക്കാവൂ.  അവയവങ്ങള്‍ കഴുകുന്നതിനുമുമ്പോ ശേഷമോ തയമ്മും ചെയ്യാം.  വലതു കൈയ്യിലും ഇടതുകൈയ്യിലും മുറിവുണ്ടെങ്കില്‍ ഒരു തയമ്മും മതിയാകും.  അതുപോലെ തന്നെ രണ്ടുകാലിനും ഒരെണ്ണം മതി.  കാരണം രണ്ടു കൈയ്യ് ഒരവയവമായും രണ്ടു കാല് മറ്റൊരു അവയവുമായാണ് കണക്കാക്കപ്പെടുന്നത്.

തയമ്മും ബാഥ്വിലാക്കുന്ന കാരണങ്ങൾ 

അശുദ്ധി ഉണ്ടാകൽ, മതത്തിൽ നിന്നും പുറത്തു പോകൽ , രോഗം സുഖപ്പെടൽ , വെള്ളം ലഭിക്കാതെ തയമ്മും ചെയ്തവൻ നിസ്‌കാരത്തിന്റെ പുറത്തുള്ള വേളയിൽ വെള്ളം ഉണ്ടെന്നു ഭാവിക്കൽ , നിസ്ക്കാരം മടക്കൽ അനിവാര്യമായ തയമ്മും ചെയ്തു നിസ്‌ക്കരിച്ചുകൊണ്ടിരിക്കെ വെള്ളം എത്തിക്കൽ മുതലായവയാണ്‌ (തുഹ്ഫ 1/367)

വുളൂ, കുളി എന്നിവ മുറിയുന്ന എല്ലാ കാര്യങ്ങള്‍ കൊണ്ടും തയമ്മും മുറിയുന്നതാണ്. കാരണം ഇവ രണ്ടിനും പകരമായിട്ടാണ്ഇസ്‌ലാം തയമ്മും അനുവദിച്ചിട്ടുള്ളത്.

വെള്ളം ലഭ്യമാവലും തയമ്മും മിറിയുന്നതിനുള്ള കാരണമാണ്. വെള്ളം ലഭിക്കുക എന്നതിനെ നിസ്‌കാരത്തിന്റെ മൂന്ന് അവസ്ഥകളുമായി നമുക്ക് ബന്ധിപ്പിക്കാം. ഓരോ സമയത്തും നിയമവ്യവസ്ഥകളും വ്യത്യാസപ്പെടുന്നതാണ്.

നിസ്‌കാരത്തിന് മുമ്പ് വെള്ളം ലഭ്യമാവുക, ഒരാള് വെള്ളം ലഭ്യമല്ലാത്തതിനാല്‍ നിസ്‌കരിക്കാനായി തയമ്മും ചെയ്തു. നിസ്‌കരിക്കുന്നതിന് മുമ്പായി വെള്ളം ലഭ്യമായാല്‍ ഇപ്പോള്‍ നിര്‍വ്വഹിച്ച തയമ്മും ബാഥിലാകുന്നതാണ്. അതിനാല്‍ ലഭ്യമായവെള്ളം കൊണ്ട് വുളൂ ചെയ്ത് നിസ്‌കരിക്കേണ്ടതാണ്. പ്രവാചകര്‍ (സ) യുടെ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും ഒരേനിയമം തന്നെയാണ്.

നിസ്‌കരിക്കുന്നതിനിടെ വെള്ളം ലഭ്യമാവുക. നിസ്‌കാരം തുടങ്ങിയ ശേഷമാണ് യാത്രക്കാരന് വെള്ളം ലിച്ചതെങ്കില്‍ അയാളുടെ തയമ്മും ബാഥിലാകുന്നതല്ല. മറിച്ച്, ആ തയമ്മും ഉപയോഗിച്ച് നിസ്‌കാരം പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ നാട്ടില്‍ താമസിക്കുന്ന ഒരാള്‍ക്കാണ് നിസ്‌കാരത്തിനിടയില്‍ വെള്ളം ലഭ്യമായതെങ്കില്‍ നിയമം വ്യത്യസ്തമാണ്. അയാള്‍ താമസിക്കുന്ന പ്രദേശം വെള്ളം ധാരാളമായുള്ള നാടാണ് എങ്കില്‍ അയാള്‍ നിസ്‌കാരം മടക്കണം. മറിച്ച് വെള്ളം അപൂര്‍വ്വമായി ലഭിക്കുന്ന നാടാണെങ്കില്‍ ആ നിസ്‌കാരം മടക്കേണ്ടതില്ല.

നിസ്‌കാരത്തിന് ശേഷം വെള്ളം ലഭിക്കുക

തയമ്മും ചെയ്ത് നിസ്‌കരിച്ച ശേഷം വെള്ളം ലഭിക്കുക. നിസ്‌കാരത്തിന്റെസമയം കഴിഞ്ഞ ശേഷമാണെങ്കിലും സമയം കഴിയുന്നതിന്റെ മുമ്പാണെങ്കിലും യാത്രക്കാരന്‍ നിസ്‌കാരം മടക്കേണ്ടതില്ല. എന്നാല്‍ നാട്ടില്‍ താമസിക്കുന്നവനാണെങ്കില്‍ സമയത്തിനു ശേഷമാണ് വെള്ളം കിട്ടിയതെങ്കില്‍ മടക്കേണ്ടതില്ല. മറിച്ച്, നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്റെ മുമ്പാണ് ലഭിച്ചതെങ്കില്‍ മടക്കേണ്ടതാണ്.

മുര്‍തദ്ദാവുക ( മതപരിത്യാഗം ചെയ്യുക)
മതത്തില്‍നിന്ന് പുറത്ത് പോയാല്‍ എല്ലാ ആരാധനകളുടെയും പ്രതിഫലം നശിച്ചുപോകുന്നതാണ്. തയമ്മും ഒരു ഇബാദത്താണ്. ആയതിനാല്‍ ആരെങ്കിലും തയമ്മും ചെയ്തശേഷം മുര്‍തദ്ദ് ആയാല്‍ ആ തയമ്മും മുറിയുന്നതാണ്.
--------------------------------------------

അബൂസഅ്ദില്‍ ഖുദ്‌രി പ്രസ്താവിക്കുന്നു: ‘രണ്ടാളുകള്‍ യാത്രചെയ്യുകയായിരുന്നു. നമസ്‌കാരം ആസന്നമായപ്പോള്‍ അവരുടെ കൈവശം വെള്ളമില്ലായിരുന്നു. അങ്ങനെ അവര്‍ നല്ല മണ്ണെടുത്ത് തയമ്മും ചെയ്ത് നമസ്‌കരിച്ചു. അനന്തരം ആ നമസകാരസമയത്തുതന്നെ അവര്‍ക്ക് വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ വുദു വെടുത്ത് വീണ്ടും നമസ്‌കരിച്ചു. രണ്ടാമന്‍ അത് ചെയ്തില്ല. പിന്നീട് ഇരുവരും നബി(സ)യുടെ അടുത്ത് വന്ന നടന്നതെല്ലാം വിവരിച്ചു. അപ്പോള്‍ നമസ്‌കാരം ആവര്‍ത്തിക്കാത്തവനോട് ‘നീ സുന്നത്ത് കണ്ടെത്തി, നിനക്ക് ആ നമസ്‌കാരം മതി’ എന്നും നമസ്‌കാരം ആവര്‍ത്തിച്ചവനോട് ‘നിനക്ക് ഇരട്ടി പ്രതിഫലമുണ്ട്’എന്നും തിരുമേനി അരുള്‍ചെയ്തു.(അബൂദാവൂദ്, നസാഈ).

എന്നാല്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചതിന് ശേഷം അത് കഴിയുന്നതിന് മുമ്പുതന്നെ വെള്ളം ലഭിക്കുകയോ അതുപയോഗിക്കാന്‍ സാധിക്കുകയോചെയ്താല്‍ തയമ്മുംദുര്‍ബലപ്പെടുകയും വെള്ളംകൊണ്ട് ശുദ്ധീകരണം നിര്‍ബന്ധമാകുകയുംചെയ്യുന്നതാണ്.

എപ്പോഴാണ് നിസ്‌കാരത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടത്?

ഫര്‍ള് നിസ്‌കാരത്തിന് വേണ്ടിയാണ് തയമ്മും എങ്കില്‍ വഖ്ത് പ്രവേശിച്ചതിന് ശേഷം തയമ്മും ചെയ്യുക. സമയമാവുന്നതിന് മുമ്പ് ചെയ്ത തയമ്മും സ്വീകാര്യ യോഗ്യമല്ല.

തയമ്മും ബാത്വിലാകുന്ന കാര്യങ്ങളില്‍ ഒന്നും വെളിവായില്ലെങ്കില്‍ ആ തയമ്മും കൊണ്ട് മറ്റൊരു ഫര്‍ള് നിസ്‌കരിക്കാമോ?

ഇല്ല. ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാന്‍ പാടുള്ളൂ. സുന്നത്ത് നിസ്‌കാരങ്ങള്‍ എത്രയുമാവാം.

തയമ്മും ചെയ്യുന്നവന്‍ കൈ വിരലില്‍ അണിഞ്ഞ മോതിരം അഴിച്ച് മാറ്റേണ്ടതാണോ?

തീര്‍ച്ചയായും. മുഖം തടവുന്നത് പൂര്‍ണ്ണമായും കൈ കൊണ്ടാവാന്‍ വേണ്ടി അഴിച്ച് മാറ്റുന്നത് സുന്നത്തും, കൈ തടവുമ്പോള്‍ മണ്ണ് എത്തേണ്ട സ്ഥലമായതിനാല്‍ അഴിച്ച് വെക്കല്‍ നിര്‍ബന്ധവുമാണ്.


വുളൂഇന്റെ അവയവങ്ങളില്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമായാല്‍ തയമ്മുമിന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടോ?

തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങളില്‍ ഏതെങ്കിലും ഒരവയവത്തില്‍ വെള്ളം ഉപയോഗിക്കല്‍ അസാധ്യമായാല്‍ ഒരു തയമ്മുമും രണ്ടവയവത്തിലാണെങ്കില്‍ രണ്ട് തയമ്മുമും എന്ന ക്രമത്തില്‍ വര്‍ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങള്‍ പൂര്‍ണ്ണമായും വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത രോഗം വ്യാപിച്ചാല്‍ ഒരു തയമ്മും മതിയാവുന്നതാണ്. തലയല്ലാത്ത വുളൂഇന്റെ അവയവങ്ങള്‍ പൂര്‍ണമായും രോഗമാണെങ്കില്‍ മുഖത്തിനും രണ്ട് കൈകള്‍ക്കും വേണ്ടി ഒരു തയമ്മുമും പിന്നെ തല തടവി ഇരുകാലുകള്‍ക്ക് വേണ്ടി ഒരു തയമ്മുമും ചെയ്യണം.

വുളൂഇന്റെ അവയവങ്ങളിലുള്ള ബാന്‍ഡേജുകള്‍, തുണിക്കഷ്ണങ്ങളെക്കൊണ്ടുള്ള കെട്ടുകള്‍ തുടങ്ങിയവ
ശുദ്ധീകരണ സമയത്ത് അഴിച്ച് മാറ്റല്‍ നിര്‍ബന്ധമാണോ?

അഴിച്ച് മാറ്റല്‍ കൊണ്ട് രോഗം മൂര്‍ച്ചിക്കുകയോ രോഗശമനം വൈകുകയോ മറ്റു വല്ല അപകടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അഴിച്ച് മാറ്റല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ശുദ്ധീകരണ സമയത്ത് അവ അഴിച്ച് മാറ്റാന്‍ സാധിക്കാതെ വന്നാല്‍ ബാന്‍ഡേജുകളേയും മറ്റും വെള്ളം കൊണ്ട് തടവലും കെട്ടുകളില്ലാത്ത ഭാഗം ശരിക്ക് കഴുകലും നിര്‍ബന്ധമാണ്. രോഗ ബാധിത അവയവത്തില്‍ നിന്ന് കഴുകല്‍ നിര്‍ബന്ധമായത് കഴുകുമ്പോള്‍ തന്നെയാണ് അതിന് തയമ്മുമും ചെയ്യേണ്ടത്. എങ്കിലും ആ അവയവം കഴുകുന്നതിന് മുമ്പ് തയമ്മും ചെയ്യലാണ് ഉത്തമം.

രോഗ ബാധിത സ്ഥലത്ത് ബാന്‍ഡേജോ മറ്റ് തരത്തിലുള്ള മറകളോ ഇല്ലാതെ വന്നാല്‍ മുറിവുകളുള്ള ഇടം മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാണോ?

മുമ്പ് വിശദ്ധീകരിച്ചത് പോലെ പ്രയാസങ്ങളൊന്നും ഉണ്ടാവുകയില്ലെങ്കില്‍ മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവല്‍ നിര്‍ബന്ധമാവുന്നത് രോഗം തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ആണെങ്കില്‍ മാത്രമാണ്.

തയമ്മും ചെയ്ത് നിസ്‌കരിച്ചവന്റെ മുറിവില്‍ ധാരാളം രക്തം ഉണ്ടെങ്കില്‍ നിസ്‌കാരം മടക്കേണ്ടതുണ്ടോ?

അധികരിച്ച രക്തം പൊറുക്കപ്പെടാത്തത് കൊണ്ടനിസ്‌കാരം മടക്കല്‍ നിര്‍ബന്ധമാണ്.

ശുദ്ധിയോട് കൂടെ ബാന്‍ഡേജ് ധരിച്ച വ്യക്തി മുകളില്‍പ്പറഞ്ഞ നിയമമനുസ്സരിച്ച് തയമ്മും ചെയ്താല്‍ രോഗ ശമന ശേഷം നിസ്‌കാരം മടക്കേണ്ടതുണ്ടോ?

ബാന്‍ഡേജ് തയമ്മുമിന്റെ അവയവത്തിലായതിനാലും
ചെയ്ത വുളൂഉം തയമ്മുമും പൂര്‍ണമല്ലാത്തത് കൊണ്ടും രോഗ ശമന ശേഷം മടക്കല്‍ നിര്‍ബന്ധമാണ്.

ശുദ്ധിയോട് കൂടെ മുഖവും കയ്യുമല്ലാത്ത വുളൂഇന്റെ മറ്റു അവയവങ്ങളില്‍ ബാന്‍ഡേജുകളോ മറ്റ് കെട്ടുകളോ ഉണ്ടായാല്‍ നിസ്‌കാരം മടക്കേണ്ടതുണ്ടോ?

ശുദ്ധിയോട് കൂടെയാണ് ഇവ കെട്ടിയതെങ്കില്‍ നിസ്‌കാരം മടക്കല്‍ നിര്‍ബന്ധമില്ല. പക്ഷേ, മുറിവിനാവശ്യമായതിനപ്പുറം ബാന്‍ഡേജും കെട്ടുകളും ഉണ്ടായാല്‍ നിസ്‌കാരം മടക്കല്‍ നിര്‍ബന്ധമാണ്.

വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫര്‍ള് നിസ്‌കരിച്ച ശേഷം രണ്ടാമത്തെ ഫര്‍ളിന് വേണ്ടി തയമ്മും മടക്കേണ്ടതുണ്ടോ?

തയമ്മുമിന് കാരണമായ രോഗം വുളൂഇന്റെ അവയവത്തിലല്ലെങ്കില്‍ അയാള്‍ തയമ്മും മടക്കേണ്ടതില്ല. കാരണം, ഈ തയമ്മും ബാത്വിലാവുന്നത് വലിയ അശുദ്ധി കൊണ്ട് മാത്രമാണ്. വുളൂഇന്റെ അവയവത്തിലാണെങ്കില്‍ ചെറിയ അശുദ്ധി ഉണ്ടായിട്ടില്ലെങ്കില്‍ തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതിയാവുന്നതാണ്.

ചെറിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫര്‍ള് നിസ്‌കരിച്ചവന്‍ വീണ്ടും ഒരു ഫര്‍ളിന് വേണ്ടി തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതിയാവുമോ?

ആദ്യം ചെയ്ത തയമ്മുമിന് ശേഷം അയാള്‍ക്ക് അശുദ്ധി ഉണ്ടായിട്ടില്ലെങ്കില്‍ തയമ്മും മാത്രം ആവര്‍ത്തിച്ചാല്‍ മതി.

Saturday, 2 February 2019

ഖലീഫ ഉമറിന്റെ (റ) ഭരണ കാലത്തൊരു യാചകൻ

 

"വല്ലതും തരണേ" ശബ്ദം കേട്ടയിടത്തേക്കു ഉമർ(رض) തിരിഞ്ഞു നോക്കി '' ഈ സാമ്രാജ്യത്തിലും യാചകന്മാരോ !! ഭരണ പരമായ ചില ആവിശ്യങ്ങൾക്കവിടം എത്തി ചേർന്നതായിരുന്നു ഉമറും ഉദ്യോഗസ്ഥരും അപ്പോഴാണ് ആരോ സഹായത്തിനായ് അപേക്ഷിക്കുന്നത്. 

ശബ്ദം കേട്ടയിടത്തേക്ക് അദ്ദേഹം നടന്നടുത്തു. ഒരു വൃദ്ധനാണ് മുന്നിൽ ഒരു തട്ടം വിരിച്ചിട്ടുണ്ട് ചില്ലറ തുട്ടുകളും അതിലുണ്ട്.  ഉമർ ആ വൃദ്ധന് മുന്നിലേക്ക് ചെന്നു കുനിഞ്ഞിരുന്നു. യാചകനെ  സസൂക്ഷ്മം  വീക്ഷിച്ചു.  അന്ധനാണ്. പരിവട്ടമുണ്ടെന്ന  വണ്ണം മുഖത്ത് ദുരിതം കാണാനുണ്ട്  

ആരോ അടുത്ത് വന്നെന്നു മനസ്സിലായ വൃദ്ധൻ വീണ്ടും അപേക്ഷിച്ചു 'വല്ലതും തരണേ' 

എന്തിനാണ് നിങ്ങൾ യാചിക്കുന്നത് ? യാചന തെറ്റാണെന്നറിയില്ലേ ? 

ആഗതൻ  ആരാഞ്ഞു  

വൃദ്ധൻ അൽപ്പ നേരം നിശബ്ദനായി.  പിന്നെ സങ്കട ഭാരത്തിലെന്ന വണ്ണം വിറച്ച ചുണ്ടുകളോടെ മെല്ലെ പറഞ്ഞു  ; അറിയാം .. 

രണ്ടു മൂന്ന് ദിവസമായി പട്ടിണിയാണ്, ഇതല്ലാതെ വേറെ..... വേറെ  വഴിയില്ല പട്ടിണിയോ!! 

നിങ്ങൾക്ക് സക്കാത്ത്( ദരിദ്ര മുസ്‌ലിങ്ങൾക്ക് സമ്പന്നരായ മുസ്‌ലിങ്ങളും, ഭരണ കൂടവും നൽകുന്ന സഹായ ധനം)  ലഭിക്കാറില്ലേ ? 

ഉമർ സംശയം പൂണ്ടു 

'ഞാൻ വിശ്വാസിയല്ല, യഹൂദനാണ്'  യാചകൻ മറുപടിയോതി  

സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന യഹൂദരിൽ എങ്ങിനെ അഗതികളുണ്ടായി !!  

ഉമർ ചിന്താമഗ്നനായി നിങ്ങളുടെ  സ്വന്തക്കാരൊക്കെ എന്തുചെയ്യുന്നു ?  

എല്ലാവരും ഉണ്ടായിരുന്നു, കുറച്ചു നാളുകൾക്കു മുൻപ് എനിക്ക് കാഴ്ച കുറയാൻ തുടങ്ങി , അവസാനം പൂർണ്ണമായും അതില്ലാതായി, ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് അയാൾ വീണ്ടും തുടർന്നു ; 

ഞാൻ ഭാരമായി തോന്നിയത് കൊണ്ടാവണം ദിവസങ്ങൾക്ക് മുൻപ് അവരൊക്കെയും എന്നെ ഉപേക്ഷിച്ചു പോയി'  തുളുമ്പുന്ന കണ്ണുകളോടെ  വൃദ്ധൻ പറഞ്ഞവസാനിപ്പിച്ചു.

ആശ്വസിപ്പിക്കാനെന്ന വണ്ണം അയാളുടെ കരമെടുത്തു പിടിച്ചു ഉമർ മെല്ലെ തഴുകി. എന്നിട്ടു ചോദിച്ചു ഇത്തരമൊരവസ്ഥയിൽ ആയിട്ടും നിങ്ങൾ എന്ത് കൊണ്ട് അധികാരികളെ സമീപിച്ചില്ല ? 

ഇരുട്ടിനെ തേടി പ്രകാശമല്ലേ സഞ്ചരിക്കേണ്ടത്.  ഞാൻ ആരെയും തേടി പോയില്ല,  ആരും എൻറെ  സ്ഥിതി അന്വേഷിച്ചതുമില്ല. 

ഖലീഫ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ''ആരും എൻറെ  സ്ഥിതി അന്വേഷിച്ചില്ല''  ആ വാക്കുകൾ തനിക്ക് വല്ലാത്ത ഭാരം സമ്മാനിക്കുന്നതായി അദ്ദേഹത്തിന് തോന്നി. 

ഇരു കൈകളും കൊണ്ട് മെല്ലെ വൃദ്ധനെ ഖലീഫ എഴുന്നേൽപ്പിച്ചു നിർത്തി. ആവശ്യത്തിനുള്ള സഹായ ധനം ഖജനാവിൽ നിന്നും നൽകിയതിനു ശേഷം  അവിടെ ഉണ്ടായിരുന്ന സഹകാരിയോട് അയാളെ  വീട്ടിൽ കൊണ്ട് ചെന്നെത്തിക്കാൻ കൽപ്പിച്ചു. 

എന്നിട്ട് ബന്ധപ്പെട്ട അധികാരിയോട് പറഞ്ഞു; ഇപ്പോൾ തന്നെ ആ വ്യക്തിയുടെ  മുഴുവൻ നികുതികളും ഒഴിവാക്കികൊടുക്കുക. സഹായത്തിനായി ആളെ ഏർപ്പാട് ചെയ്യുക. 

മാസാമാസം പെൻഷനും, സൗജന്യ റേഷനും വേണ്ട മറ്റ് സൗകര്യങ്ങളും   ചെയ്തു കൊടുക്കുക. 

ഓരോ വീടുകളിലും പരിശോധന നടത്തുവാൻ ഇന്ന് തന്നെ മുഴുവൻ പ്രവിശ്യാ ഗവർണ്ണർമാർക്കും സന്ദേശം അയക്കുക . ഇത്തരത്തിൽ  ആരെയെങ്കിലും  എവിടെയെങ്കിലും കണ്ടെത്തിയാൽ ഇതേ   ആനുകൂല്യങ്ങൾ  അവർക്കും നൽകാൻ നിർദേശം നൽകുക. 

ശരി അമീറുൽ മുഅ്മിനീൻ  അവർ മറുപടി നൽകി 

സഹായികളുടെ കൈ പിടിച്ചു നടന്നു കൊണ്ടിരുന്ന വൃദ്ധൻ ആ മറുപടി കേട്ടതും സ്തബ്ധനായി  അമീറുൽ മുഅ്മിനീൻ !! എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്  ഖലീഫ ഉമറാണോ!!   

ആശ്ചര്യത്തോടെ അയാൾ  ചോദിച്ചു 'ഉം'  പുഞ്ചിരിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നവർ ശരി വെച്ചു. 

വിശ്വസിക്കാനാവാതെ നടത്തം അവസാനിപ്പിച്ചു  താൻ ഇരുന്ന ഭാഗത്തേക്ക് വൃദ്ധൻ തിരിഞ്ഞു നോക്കി  കാഴ്ചയുടെ സഞ്ചാരത്തിന് മൂട് പടമിട്ടിരുന്നെങ്കിലും ഹൃദയത്തിൻറെ നേത്രങ്ങൾക്ക് മുന്നിൽ ആ ദൃശ്യം ഒന്ന് കൂടി പുനഃസൃഷ്ടിക്കപ്പെട്ടു.  

വൃദ്ധനായ യാചകൻറെ  മുന്നിൽ കുനിഞ്ഞു നിൽക്കുന്ന ഒരു അതികായകൻ . റോമൻ - പേർഷ്യൻ സാമ്രാജ്യങ്ങളുടെ  ഉറക്കം കെടുത്തിയ ലോകത്തിലെ വൻ സാമ്രാജ്യ അധിപൻ.  പ്രജയുടെ കണ്ണീരിനു മുന്നിൽ ഉറക്കം നഷ്ട്ടപ്പെട്ടെന്ന പോൽ  അദ്ദേഹം ആ വൃദ്ധൻറെ കൈകൾ തഴുകുന്നുണ്ടായിരുന്നു . ആ തഴുകലിൻറെ  സാന്ത്വനം തൻറെ  ഹൃദയത്തിലേക്കും വീശിയടിക്കുന്നത് അയാളറിഞ്ഞു. അഭിമാന പൂർവം ആ ഹൃദയം മന്ത്രിച്ചു ; അതെ! ഞാൻ ഖലീഫ ഉമറിൻറെ പ്രജയാണ്.


കടപ്പാട് : http://habeebnpalam.blogspot.com/

Thursday, 31 January 2019

സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും






ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് നോമ്പ്. നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്

നബി (സ പറഞ്ഞു: സ്വര്‍ഗത്തിനുറയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേകകവാടമുണ്ട്.നോമ്പനുഷ്ഠിക്കുന്നവരല്ലാതെമറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍)ചോദിക്കപ്പെടും.നോമ്പനുഷ്ഠിച്ചവരെവിടെ?തല്‍സമയം അവര്‍ ആ കവാടത്തിലൂടെസ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആകവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്‌ലിം 2/808)

നബി (സ)യില്‍ നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന്വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹുഅവനെ നരകത്തില്‍ നിന്നും എഴുപതുവര്‍ഷത്തെ വഴിദൂരത്തേക്ക്മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്.

എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.

നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് .

അല്ലാഹുവിന്റെ ദൂതര്‍ ചോദിച്ചു: നിങ്ങളില്‍ആരാണ് ഇന്ന് നോമ്പുകാരനായിട്ടുളളത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് മയ്യിത്തിനെ അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹം ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിനെ ഭക്ഷിപ്പിച്ചത്?അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ഇന്ന് ഒരുരോഗിയെ സμര്‍ശിച്ചത്? അബൂബക്കര്‍പറഞ്ഞു: ഞാന്‍.
അപ്പോള്‍ അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ഒരു മനുഷ്യനില്‍ ഇവകള്‍ഒരുമിച്ച് കൂടിയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍പ്രവേശിക്കാതിരിക്കുകയില്ല” (മുസ്ലിം )

നിയ്യത്തിന്റെ സമയം

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത്ചെയ്താല്‍ മതിയാകും. ഇതിന്ഉപോല്‍ബലകമായി ഉദ്ധരിക്കുന്നഹദീസ് ആയിശ (റ) യില്‍ നിന്നുനിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂലുല്ലാഹി (സ) എന്നെസമീപിച്ച് വല്ലതും ‘ക്ഷിക്കാനുണേ്ടാഎന്ന് അന്വേഷിച്ചു. ഞാന്‍ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന്പ്രസ്താവിച്ചു.

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്പ്രത്യേകം നിയ്യത്തില്‍നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബലമതം.

നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി).

ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).


അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്).

അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ).

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)

വിവിധ തരം സുന്നത്തു നോമ്പുകൾ


ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുക.

അബ്ദുല്ലഹ് ഇബ്നു അംറ് ഇബ്നുല്‍ ആസ് വില്‍നിന്നും നിവേദനം: “നബി പറഞ്ഞു:അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട നോമ്പ് ദാവൂദ്നബിന്റെ നോമ്പാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട നമസ്കാരം ദാവൂദ് നബിന്റെ നമസ്കാരവുമാണ്. രാത്രിയുടെ പകുതിഅദ്ദേഹം ഉറങ്ങുകയും മൂന്നിലൊന്നു നമസ്കരിക്കുകയും അതിന്റെ ആറിലൊന്ന് ഉറങ്ങുകയും ചെയ്യും. ഒന്നിടവിട്ട ദിവസങ്ങളില്‍അദ്ദേഹം നോമ്പെടുക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്ലിം)


അയ്യാമുല്‍ ബീള്. (അറബി മാസത്തിലെ പതിമൂന്ന് പതിനാല്, പതിനഞ്ച് ദിവസങ്ങള്‍)


വെളുത്ത വാവു(പൗര്‍ണ്ണമി രാവ്)ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍സുന്നത്തുള്ളതാണ്. ചന്ദ്രമാസത്തിലെ13, 14, 15 ദിവസങ്ങളില്‍അനുഷ്ഠിക്കപ്പെടുന്നതാണ് ഈനോമ്പുകള്‍.

عن أبي هريرة رضي الله عنه قال : أوصاني خليلي بثلاث لا أدعهن حتى أموت صوم ثلاثة أيام من كل شهر وصلاة الضحى ونوم على وتر 
رواه البخاري ( 1124 ) ومسلم ( 721 ) 

അബൂഹുറയ്റ വില്‍നിന്നും; അദ്ദേഹംപറഞ്ഞു; എന്റെ പ്രിയകൂട്ടുകാരന്‍ നബി മൂന്ന് കാര്യങ്ങള്‍ എന്നെ ഉപദേശിച്ചു. ഓരോമാസത്തിലും മൂന്ന് ദിവസം നോമ്പ നുഷ്ടിക്കുവാനും ളുഹായുടെ രണ്ട് റക അത്തകളും,ഉറങ്ങുന്നതിനു മുമ്പായി വിത്ര്‍ നമസ്കരിക്കുവാനും. (ബുഖാരി, മുസ്ലിം).

قال صلى الله عليه وسلم: يا أبا ذر: إذا صمت من الشهر ثلاثة أيام فصم ثلاث عشرة وأربع عشرة وخمس عشرة. رواه أحمد والنسائي والترمذي

നബി തങ്ങൾ പറഞ്ഞു: ഓ അബൂ ദർ നിങ്ങൾ മൂന്ന് ദിവസം നോമ്പനുഷ്ടിക്കുകയാണെങ്കിൽ 13,14,15 ദിവസങ്ങളിലാവട്ടെ -(അഹ്മദ്, തിർമുദി നസാഇ)

സ്വഹാബിമാര്‍പറയുന്നു; നബി വെളുത്തരാവുകളില് ‍അതായത് പതിമൂന്ന്, പതിനാല്, പതിനഞ്ച്ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുവാന്‍ ഞങ്ങളോട് കല്‍പ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: അവ കാലം മുഴുവന്‍ നോമ്പനുഷ്ടിക്കുന്നതുപോലെയാണ്. (അബൂദാവൂദ്)

ഈ മൂന്നുദിവസങ്ങള്‍ക്കു പകരം മറ്റുമൂന്നുദിനങ്ങളില്‍ നോമ്പനുഷ്ഠിച്ചാലുംപ്രതിഫലം ലഭിക്കുന്നതാണ്. പക്ഷേ,കൂടുതല്‍ ശ്രേഷ്ഠത പ്രസ്തുതമൂന്നുദിനങ്ങള്‍ക്കാണ്. ദുല്‍ഹിജ്ജമാസം 13 വ്രതമനുഷ്ഠിക്കല്‍നിഷിദ്ധമായതുകൊണ്ട് അന്ന്നോമ്പനുഷ്ഠിക്കുന്നതിനു പകരം 16 ന്നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ്പ്രബലമതം. പതിമൂന്നിനോഅതിനുപകരം മറ്റൊരു ദിവസമോനോമ്പനുഷ്ഠിക്കേണ്ടതില്ലെന്നാണ്ബുല്‍ഖൈനി ഇമാമിന്റെ പക്ഷം.

കറുത്തവാവിന്റെ (അമാവാസിരാവ്)ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍സുന്നത്തുുണ്ട്. മാസത്തിലെ 28, 29, 30ദിവസങ്ങളാണിവ. ചന്ദ്രമാസം മുപ്പത്കിട്ടാതെ വന്നാല്‍ തൊട്ടടുത്തമാസംഒന്നിന് നോമ്പനുഷ്ഠിച്ച് സുന്നത്ത്കരസ്ഥമാക്കണം.

ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെഒന്‍പത് ദിവസങ്ങള്‍ പ്രത്യേകിച്ച്ദുല്‍ഹജ്ജ് ഒന്‍പത് (അറഫ ദിവസം)

.ഇബ്നു അബ്ബാസ് വില്‍നിന്നും നിവേദനം:അല്ലാഹുവിന്റെ ദൂതര്‍ ഇപ്രകാരം പറഞ്ഞു:’ഈ ദിവസങ്ങളേക്കാള്‍ (ദുല്‍ഹ ജ്ജ്മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍)സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട മറ്റൊരു ദിവസവുമില്ല. അവര്‍ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ അല്ലാഹുവിന്റെ മാര്‍ഗത്തിലുളള ജിഹാദോ? അദ്ദേഹംപറഞ്ഞു: ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധകളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചങ്കിലല്ലാതെ അതും (ജിഹാദ്) ഈ ദിവസങ്ങളിലെ സര്‍കര്‍മ്മങ്ങളോളം പുണ്ണ്യമായി തീരുകയില്ല’ (ബുഖാരി)

അറഫാ നോമ്പ്

ഹാജിമാരല്ലാത്തവര്‍ക്ക് ദുല്‍ഹജ്ജ് ഒമ്പതിനു നോമ്പനുഷ്ട്ടിക്കള്‍ സുന്നത്താണ്. അബൂഖത്താദ വില്‍നിന്നും നിവേദനം: അറഫ നോമ്പിനെ സംബന്ധിച്ച് നബി ചോദിക്കപ്പെട്ടു.അപ്പോള്‍ അദ്ദേഹം പറഞ്ഞു; കഴിഞ്ഞ ഒരുവര്‍ഷത്തേയും അവശേഷിക്കുന്ന ഒരുവര്‍ഷത്തെയും (പാപംഅതുമുഖേന) പൊറുക്കപ്പെടും”. (മുസ്ലിം )

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെഎട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലുംസുന്നത്തുള്ളതാണ്.റമളാനിലെഅവസാന പത്തുദിനത്തേക്കാളേറെപവിത്രത ദുല്‍ഹിജ്ജ മാസത്തിലെആദ്യത്തെ പത്തുദിനങ്ങള്‍ക്കുണെ്ടന്ന്സൂചന നല്‍കുന്ന സ്വഹീഹായഹദീസുകള്‍ വന്നതാണിതിനു കാരണം.

ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.

അശൂറാഅ് (മുഹറം പത്തിന്)

മുഹര്‍റം മാസം ഒമ്പത് പത്ത്ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്ന വ്രതത്തിന് യഥാക്രമം താസൂആഅ്,ആശൂറാഅ് എന്നു പറയപ്പെടുന്നു.

അബൂഹുറയ്റ വില്‍നിന്നും നിവേദനം:”അദ്ദേഹം പറഞ്ഞു അല്ലാഹുവിന്റെ ദൂതര്‍ ചോദിക്കപെട്ടു: നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ഉത്തമമായ നമസ്കാരംഏതാണ്?. അദ്ദേഹം പറഞ്ഞു: രാത്രിയുടെ ഉളളില്‍വെച്ചുളള നമസ്കാരം. റമളാനിന് ശേഷം ഏറ്റവും ഉത്തമമായ നോമ്പ്ഏതാണ്? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മുഹറം എന്ന് വിളിക്കുന്ന അല്ലാഹുവിന്റെ മാസത്തിലെ നോമ്പ് (മുസ്ലിം)

അബൂഖത്താദ യില്‍നിന്നും: “മുഹറംപത്തിലെ നോമ്പിനെ സംബന്ധിച്ച് നബി ചോദിക്കപെട്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു;കഴിഞ്ഞ ഒരു വര്‍ഷത്തെ (പാപംഅതുമുഖേന) പെറുക്കപ്പെടും”. (മുസ്ലിം)

ഇമാം ബുഖാരി (റ) തന്റെ സ്വഹീഹുല്‍ബുഖാരി 4/244 യില്‍ റിപ്പോര്‍ട്ട്ചെയ്ത മറ്റൊരു ഹദീസും ആശൂറാഅ്നോമ്പ് സുന്നത്താണെന്ന്സൂചിപ്പിക്കുന്നു.

“മുആവിയ (റ)യില്‍ നിന്ന് നിവേദനം.അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂല്‍പറയുന്നത് കേട്ടു. “ഇന്ന്ആശൂറാദിനമാണ്. ഇന്ന് നിങ്ങളുടെമേല്‍ നോമ്പ് നിര്‍ബന്ധമുള്ളദിവസമല്ല. ഞാനിന്ന്നോമ്പനുഷ്ഠിക്കുന്നു. ഇച്ഛിക്കുന്നവര്‍ഈ ദിനം നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ .അല്ലാത്തവര്‍നോമ്പനുഷ്ഠിക്കാതിരിക്കട്ടെ.’’ (ബുഖാരി 4/244)

താസൂആഅ് (മുഹറം ഒന്‍പത്)

ഇബ്നു അബ്ബാസ്(റ )വില്‍നിന്നും നിവേദനം അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു;അടുത്തവര്‍ഷം വരെ ഞാന്‍ (മരിക്കാതെ) അവശേഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മുഹറം ഒന്‍പതിന് നോമ്പ് അനുഷ്ടിക്കുകതന്നെ ചെയ്യും” (മുസ്ലിം).

മുഹര്‍റം ഒമ്പതിന്നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്പ്രസ്തുത മാസം പതിനൊന്നിന്നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്.മുഹര്‍റം പതിനൊന്നിന് തനിച്ച്നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ലെന്ന്ഇമാം ശാഫിഈ (റ) ഉമ്മില്‍വ്യക്തമാക്കിയിട്ടുണ്ട്.


തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 

അബൂഹുറയ്റ(റ)വില്‍നിന്ന് ;അല്ലാഹു വിന്റെദൂതര്‍ പറഞ്ഞു; തിങ്കളാഴ്ചയുംവ്യാഴാഴ്ചയും പ്രവര്‍ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദര്‍ശിപ്പിക്കപെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിക്കപ്പെടുവാന്‍ ഞാന്‍ഇഷ്ടപ്പെടുന്(തിര്‍മിദി)

പ്രവാചകര്‍ (സ) പ്രവസവിക്കപ്പെട്ടദിനം തിങ്കളാഴ്ച ആയതും അന്ന് നോമ്പ്സുന്നത്താക്കപ്പെടാനുള്ള കാരണമായിഎണ്ണപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചത്തെനോമ്പിനെ കുറിച്ച് നബി (സ) യോട്ആരോ ചോദിച്ചപ്പോള്‍ അവിടന്ന്പ്രതികരിച്ചതിങ്ങനെയാണ്. “അന്ന്ഞാന്‍ പ്രസവിക്കപ്പെട്ടു. അന്നുതന്നെയാണ് എനിക്ക് ദിവ്യബോധം(വഹ്‌യ്) ലഭിക്കാന്‍ തുടങ്ങിയതും.’ (മുസ്‌ലിം 2/820)

ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ്.

അബൂഅയ്യൂബ്(റ)ല്‍നിന്നും അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ആരെങ്കിലും റമളാനില്‍നോമ്പനുഷ്ടിക്കുകയും പിന്നീട് ശവ്വാല്‍മാസത്തില്‍നിന്ന് ആറെണ്ണം തുടര്‍ത്തുകയുംചെയ്താല്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ടിച്ചവനെപ്പോലെയായിതീര്‍ന്നു. (മുസ്ലിം)

ശഅബാന്‍ മാസത്തിലെ നോമ്പ്

ഉസാമ ഇബ്നസൈദ്(റ) വില്‍നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു ഞങ്ങള്‍ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരേ അങ്ങ് ശഅബാനില്‍നോമ്പനുഷ്ടിക്കുന്നതു പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ടിക്കുന്നതായി ഞാന്‍കണ്ടിട്ടില്ലല്ലോ? അദ്ദേഹം പറഞ്ഞു: റജബിന്റെയുംറമളാനിന്റെയും ഇടയില്‍ ജനങ്ങള് ‍അശ്രദ്ധരാകുന്ന ഒരുമാസമാണിത്.ലോകരക്ഷിതാവിലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസവുമാണ്. ഞാന്‍ നോമ്പുകാരനായ അവസ്ഥയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടുവാന്‍ ഞാന്‍ഇഷ്ടപ്പെടുന്നു. (നസാഇ.)

അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) നബി(സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു: ''ആരെങ്കിലും റമദാന്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന്  ശവ്വാലില്‍ ആറ് നോമ്പു കൂടി നോല്‍ക്കുകയും ചെയ്താല്‍ അതത്രെ ഒരു വര്‍ഷത്തെ നോമ്പ്''(മുസ്‌ലിം: 2815, അല്‍ബാനിയുടെ സ്വഹീഹ് അബീദാവൂദ് : 2102). കൂടാതെ അഹ്മദ്(5/417),  തിര്‍മിദി (1164) തുടങ്ങിയവരും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗബാന്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്നു: ''ആരെങ്കിലും റമദാന്‍ വ്രതമനുഷ്ഠിച്ച് തുടര്‍ന്ന് ഈദുല്‍ ഫിത്വ്‌റിനു ശേഷം ആറ് ദിവസം കൂടി നോമ്പനുഷ്ഠിച്ചാല്‍ അത് ഒരു വര്‍ഷം പൂര്‍ണമായി നോമ്പെടുത്ത പോലെയാണ്. ആരെങ്കിലും ഒരു സല്‍ക്കര്‍മം ചെയ്താല്‍ അവന് പത്തിരട്ടി പ്രതിഫലമുണ്ടല്ലോ.''

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറ് ദിവസങ്ങളില്‍ അതിനെ തുടരുകയും ചെയ്തവന്‍ ഒരു വര്‍ഷം നോമ്പെടുത്തവനെ പോലെയാണ്''(മുസ്‌ലിം).

മറ്റൊരു നിവേദനത്തില്‍ കാണാം. ''ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.''

ശവ്വാല്‍ നോമ്പ് പെരുന്നാള്‍ പിറ്റേന്നു തന്നെ തുടങ്ങി ആറും തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതാണ് ഏറെ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാല്‍ ഇടവിട്ട ദിവസങ്ങളില്‍ ആയാലും കുഴപ്പമില്ല.

ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്ന് ആ പ്രയോഗം കുറിക്കുന്നില്ല. ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ (ശറഹുല്‍ മുഹദ്ദബ് 6/379).

അവിവാഹിതര്‍ക്ക് വേണ്ടിയുള്ള നോമ്പ്

ചെറുപ്പക്കാരോടായി നബി പറഞ്ഞു: യുവ സമൂഹമേ !! വിവാഹം കഴിക്കുവാന് ‍ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവന്‍ വിവാഹം കഴിക്കട്ടെ, കണ്ണ് താഴ്ത്തുവാനും ജനനേന്ദ്രിയത്തിന്റെ സുരക്ഷിതത്വത്തിനും അതാണ്നല്ലത്. അതിന് സാധിക്കാത്തവര്‍ നോമ്പനുഷ്ടിക്കട്ടെ. തീര്‍ച്ചയായും അത് അവന് ഒരുകെട്ടുകയറാകുന്നു. (ബുഖാരി)

പ്രായശ്ചിത്തത്തിൻറെ ഭാഗമായ നോമ്പ്

കഫ്ഫാറത്തി(പ്രായശ്ചിത്തം)ന്റെ ഭാഗമായി നോമ്പുകള്‍ കടന്നുവരുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിന് നേര്‍ച്ച നേരുകയും അതു പൂര്‍ത്തീകരിക്കാതിരിക്കുകയുംചെയ്താല്‍ പ്രായശ്ചിത്തമായി പത്തുഅഗതികള്‍ക്ക് ഭക്ഷണമോ അടിമമോചനമോ ആണ് ചെയ്യേണ്ടത്. അതിനുകഴിയാതിരുന്നാല്‍ മൂന്നുദിവസം നോമ്പനുഷ്ഠിക്കലാണ് പ്രതിവിധി. അതുപോലെത്തന്നെ ഇഹ്‌റാമിന്റെ അവസ്ഥയില്‍ മൃഗത്തെ വേട്ടയാടിയാല്‍ കൊന്നതിനുതുല്യം എണ്ണം ആടുമാടൊട്ടകത്തില്‍നിന്ന് പകരം നല്‍കേണ്ടതും അതിനുകഴിഞ്ഞില്ലെങ്കില്‍ ദരിദ്രര്‍ക്ക് ആഹാരം നല്‍കുകയോ അല്ലെങ്കില്‍ നോമ്പുപിടിക്കുകയോ ആണ് വേണ്ടത്. റമദാനിലെ പകലില്‍ ജീവിതപങ്കാളിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകവഴി നോമ്പ് മുറിഞ്ഞാല്‍ അതിന് പ്രായശ്ചിത്തമായി അടിമമോചനമോ അതല്ലെങ്കില്‍ 60 ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കലോ ആണ് ശരീഅത് കല്‍പിക്കുന്നത്.

മിഅറാജ് ദിനത്തിലെ നോമ്പ്

റജബ് മാസം ഇരുപത്തി ഏഴിന്നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ളകാര്യമാണ്. പ്രവാചകര്‍ (സ)വാനാരോഹണം, രാപ്രയാണംഎന്നിവ നടത്തിയത് റജബ് 27 ന്റെരാവിലായിരുന്നു എന്നത് ഇതിന്റെഒരു കാരണമാണ്. അജ്ഞതകാരണംചിലര്‍ മിഅ്‌റാജ് ദിനത്തില്‍സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരംകാഴ്ച്ചപ്പാടുള്ളവരെകുറിച്ച്ബോധവാന്‍മാരാകണമെന്ന്ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍അഹ്മദുബ്‌നുഹജര്‍ (റ)ഓര്‍മപ്പെടുത്തുന്നുണ്ട്.

സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കിനിറുത്തി അവരുടെ വാദങ്ങള്‍ഖണ്ഡിച്ചു കൊണ്ട് ഇബ്‌നുഹജര്‍തന്റെ ഫതാവല്‍ കുബ്‌റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ പ്രസ്തുത ദിനത്തിലെനോമ്പ് സുന്നത്താണെന്ന് തെളിവുകള്‍നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്‌റ 2/54)

ശഅ്ബാന്‍പതിനഞ്ചിലെ നോമ്പ്

ശഅ്ബാന്‍ മാസം പതിനഞ്ചിനു പകല്‍വ്രതമനുഷ്ഠിക്കല്‍ സുന്നത്തുംപുണ്യമുള്ളതുമാണ്. ശംസുദ്ദീന്‍മുഹമ്മദുര്‍റംലീ (റ) തന്റെഫതാവയില്‍ പ്രസ്തുത വ്രതംസുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ശഅ്ബാന്‍ പകുതിയായാല്‍ശഅബാന്‍ 15 ന് നോമ്പനുഷ്ഠിക്കാന്‍പ്രേരണ നല്‍കുന്ന ഇബ്‌നുമാജയുടെഹദീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആഹദീസിന് അദ്ദേഹം അംഗീകാരംനല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുതദിനം വെളുത്തവാവിന്റെ ദിനംകൂടിയായതിനാല്‍ അന്ന് നോമ്പ്സുന്നത്തില്ലെന്ന് പറയുന്നത് തികഞ്ഞഅജ്ഞതയാണ്. (ഫതാവല്‍  അല്ലാമശംസുദ്ദീനിര്‍റംലി ,ഫതാവല്‍കുബ്‌റയോടുകൂടെ2/79,ലത്വാഇഫുല്‍ മആരിഫ് 1/160)

നോമ്പ്‌നിഷിദ്ധമായ ദിനങ്ങള്‍

ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍,അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങള്‍(ദുല്‍ഹിജ്ജ 11, 12, 13 ദിവസങ്ങള്‍)സംശയദിവസം (മാസം കണ്ടുവെന്ന്ജനങ്ങള്‍പറയുകയും ചന്ദ്രദര്‍ശനംസ്ഥിരപ്പെടാതിരിക്കുകയും ചെയ്തശഅബാന്‍ 30) എന്നീ ദിവസങ്ങളില്‍നോമ്പെടുക്കല്‍ നിഷിദ്ധമാണ്.

ചര്യപ്രകാരം നോമ്പെടുക്കുന്നവ്യക്തിക്ക് സംശയ ദിവസം ചര്യയുടെഭാഗമായ ദിനമാണെങ്കില്‍നോമ്പെടുക്കല്‍ നിഷിദ്ധമാകുകയില്ല.ഉദാഹരണം നിത്യമായി തിങ്കള്‍,വ്യാഴം നോമ്പെടുക്കുന്ന വ്യക്തിക്ക്തിങ്കളോ വ്യാഴമോ സംശയദിവസമായി വന്നാല്‍  അന്ന് വൃതമനുഷ്ഠിക്കാവുന്നതാണ്.

പ്രത്യേക കാരണങ്ങളില്ലാതെ ശഅബാന്‍ പതിനഞ്ചിനു ശേഷം നോമ്പനുഷ്ഠിക്കലും നിഷിദ്ധമാണ്.

വെള്ളിയഴ്ച മറ്റു നിലക്കു നിഷിദ്ധമല്ലാത്തപ്പോള്‍ നോമ്പു നോല്‍കല്‍ അനുവദനീയമാണ്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാത്ത സുന്നത് നോമ്പു് വെള്ളിയാഴ്ച മാത്രമായി നോല്‍കല്‍ കറാഹത് ആണ്. എന്നാല്‍ പ്രത്യേക കാരണങ്ങളാല്‍ സുന്നതുള്ള അറഫ നോമ്പ്, ആശുറാഅ്, താസുആഅ്, മിഅ്റാജ്, ബറാഅത്, തുടങ്ങിയവ വെള്ളിയാഴ്ച മാത്രമായി നോല്‍ക്കുന്നതു കൊണ്ട് കറാഹത് ഉണ്ടാവുന്നതല്ല. അതുപോലെ വ്യാഴവും വെള്ളിയും അല്ലെങ്കില്‍ വെള്ളിയും ശനിയും ഒന്നിച്ചു സുന്നത് നോമ്പു നോറ്റാലും കറാഹതു വരുന്നതല്ല.

Monday, 7 January 2019

കറിയില്‍ നിന്നും കൂറയെ കിട്ടിയാല്‍ എന്താണ് അതിന്‍റെ വിധി? ഇന്നു ഹോട്ടലുകളിലും മെസ്സ് റൂമുകളിലും ധാരാളം ഈച്ചയും കൂറയും ഉണ്ടാകാറുണ്ട്. അത് കറിയിലോ ചായയിലോ വീണു ചത്താല്‍ നജസ് ആകുമോ, അത് ഉപയോഗിക്കുവാന്‍ പറ്റുമോ?



വെള്ളമല്ലാത്ത ദ്രാവകങ്ങള്‍ മുതനജ്ജിസ് ആയാല്‍ അത് ശുദ്ധീകരിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. ഒഴിച്ചുകളയുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല. എന്നാല്‍, കൂറ, ഈച്ച പോലോത്ത ഒലിക്കുന്ന രക്തമില്ലാത്ത ജീവികള്‍ പൊറുക്കപ്പെടുന്ന നജസുകളാണ്, വീഴുന്നത് കൊണ്ട് കുഴപ്പമില്ല. അവ കൊണ്ട് ചായ, കറി പോലോത്തവ മുതനജ്ജിസ് ആവുകയില്ല.

ഈച്ച വെള്ളത്തിലോ മറ്റോ വീണാല്‍ അത് മുഴുവന്‍ മുങ്ങിയിട്ടില്ലെങ്കില്‍ മുഴുവനായി മുക്കണമെന്ന് ഹദീസുകളില്‍ കാണാം. ഇമാം അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു, നിങ്ങളില്‍ ആരുടെയെങ്കിലും പാത്രത്തില്‍ (പാനീയത്തില്‍) ഈച്ച വീണാല്‍ അതിനെ മുഴുവനായും മുക്കട്ടെ, അതിന്റെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണ് (ബുഖാരി). ഈച്ച വീഴുമ്പോള്‍ രോഗമുള്ള ചിറക് കൊണ്ട് വീഴാനാണ് ശ്രമിക്കുക എന്നും മറ്റു നിവേദനങ്ങളില്‍ കാണാം. ഇക്കാര്യം ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.

ഉത്തരം നൽകിയത് : ഉബൈദുല്ല ബാഖവി