Monday 12 April 2021

പ്രസവിക്കപ്പെടുമ്പോളുള്ള ബാങ്ക്


പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്താണല്ലോ. കുട്ടി കാഫിറാണെങ്കിലും കൊടുക്കാമോ ❓ ഈ ബാങ്ക് സ്ത്രീകൾക്ക് കൊടുക്കാൻ പറ്റുമോ ❓ അമുസ്ലിമിന് പറ്റുമോ ❓ ഈ ബാങ്കിന് ഉത്തരം നല്‍കണോ ❓ ശബ്ദം ഉയർത്തേണ്ടതുണ്ടോ ❓ ഈ ബാങ്കിന്റെ ഉദ്ദേശ്യമെന്താണ് ❓


പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ വിളിക്കുന്ന ബാങ്കിന് ഉത്തരം നല്‍കൽ സുന്നത്തില്ല. ശബ്ദം ഉയർത്തുകയും വേണ്ട. ഈ ബാങ്ക് പുരുഷന്മാർ പതിവാക്കേണ്ട ബാങ്കിന്റെ കൂട്ടത്തിൽ പെട്ടതല്ലാത്തത് കൊണ്ട് സ്ത്രീകൾക്കും കൊടുക്കൽ സുന്നത്താണ്. എങ്കിലും പുരുഷന്മാർ ഉണ്ടെങ്കിൽ അവർ നിർവഹിക്കലാണ് നല്ലത്. അമുസ്ലിമിനും കൊടുക്കാവുന്നതാണ്. കുട്ടി കാഫിറാണെങ്കിലും ഈ ബാങ്ക് സുന്നത്താണ്. സ്ത്രീയാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ ശബ്ദം ഉയർത്തൽ ഹറാമാണ്. "ഉമ്മു സ്സ്വിബ് യാൻ" എന്ന പിശാചിന്റെ ബാധയേൽക്കാൻ സാധ്യതയുള്ളത് കൊണ്ട് പിശാചിനെ അകറ്റുക , പ്രസവിച്ചതിന് ശേഷം ആദ്യമായി തൌഹീദിന്റെ ധ്വനി കുട്ടിയുടെ ചെവിയിൽ എത്തുക എന്നതുമാണ് ഈ ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. (ഇആനത്ത് :2/384, ജമൽ : 5/267, ശർവാനി : 1/461,479)

*(قوله: وإن يؤذن) أي: وسن أن يؤذن أي ولو من امرأة، أو كافر، وذلك لخبر ابن السني: من ولد له مولود فأذن له في أذنه اليمنى، وأقام في اليسرى، لم تضره أم الصبيان،( إعانة الطالبين : ٢/٣٨٤)*

*(قوله وأن يؤذن في أذنه اليمنى إلخ) أي ولو من امرأة؛ لأن هذا ليس الأذان الذي هو من وظيفة الرجال بل المقصود به مجرد الذكر للتبرك، وظاهر إطلاق المصنف فعل الأذان وإن كان المولود كافرا وهو قريب؛ لأن المقصود أن أول ما يقرع سمعه ذكر الله ودفع الشيطان عنه وربما يكون دفعه عنه مؤديا لبقائه على الفطرة حتى يكون ذلك سببا لهدايته بعد بلوغه اهـ ع ش على م ر.( حاشية الجمل : ٥/٢٦٧)*

*فيحرم على المرأة رفع الصوت به ويباح بدون رفع صوتها.( حاشية الشرواني : ١/٤٦١)*

*(فرع)لا تسن إجابة أذان نحو الولادة.( حاشية الشرواني : ١/٤٧٩)*

           الله أعلم بالصواب 


അലി അഷ്ക്കർ : 9526765555

No comments:

Post a Comment