Monday 12 April 2021

മയ്യിത്തിനെ കഫൻ ചെയ്യുമ്പോൾ എത്ര കഫൻ തുണി ഉപയോഗിക്കലാണ് ഉത്തമം

 

മയ്യിത്തിനെ കഫൻ ചെയ്യൽ നിർബന്ധമാണല്ലോ. കഫൻ തുണിയുടെ എണ്ണത്തിലും ആണിന്റേയും പെണ്ണിന്റേയും_ ഇടയിൽ വ്യത്യാസം കാണാം. മയ്യിത്ത്.. 

പുരുഷനാണെങ്കിൽ മയ്യിത്തിന് ധനമുണ്ടാവുകയും അതിനെ മുഴുമിക്കുന്ന കടം ഇല്ലാതിരിക്കുകയുമാണെങ്കിൽ ശരീരമാസകലം മൂടുന്ന മൂന്ന് തുണിയിൽ കഫൻ ചെയ്യലാണ് ഉത്തമം. [മൂന്നിൽ ചുരുക്കലാണ് വർധിപ്പിക്കുന്നതിനേക്കാൾ പുണ്യം] 

സ്ത്രീയാണെങ്കിൽ അഞ്ച് ആണ് പരിപൂർണത. ആദ്യം അരയുടുപ്പ്, ശേഷം നീളക്കുപ്പായം, പിന്നെ മക്കന, ശേഷം ആകെ മൂടുന്ന രണ്ടു തുണി എന്ന ക്രമത്തിലാണ് കഫൻ ചെയ്യേണ്ടത്. (ഫത്ഹുൽ മുഈൻ : 152)

وأكمله للذكر ثلاثة يعم كل منها البدن وجاز أن يزاد تحتها قميص وعمامة وللأنثى إزار فقميص فخمار فلفافتان.(فتح المعين : ١٥٢)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment