Monday 12 April 2021

ചെറിയ ആൺകുട്ടികളുടെ മൂത്രം നജസല്ല എന്ന് കേട്ടു ശരിയാണോ

 

അല്ല.! മൂത്രം നജസാണ്.! എന്നാൽ അത് ശുദ്ധീകരിക്കുന്ന മസ്അലയിൽ ആൺ - പെൺ കുട്ടികളിൽ വ്യത്യാസം കാണാം. പാലല്ലാത്ത മറ്റൊന്നും ഭക്ഷണമായി തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ലാത്ത 2വയസ്സ് തികയാത്ത ആൺകുട്ടിയുടെ മൂത്രം കൊണ്ട് നജസായ വസ്തു കഴുകൽ നിർബന്ധമില്ല. മൂത്രമായ സ്ഥലം മുഴുവൻ ഉൾകൊള്ളുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചാൽ തന്നെ ശുദ്ധിയാകും. ഈ പറഞ്ഞത് പ്രസ്തുത.. 

ആൺകുട്ടിയുടെ മൂത്രത്തിന് മാത്രമുള്ള ഇളവാണ്. 

പെണ്‍കുട്ടിയുടെ മൂത്രത്തിന് യാതൊരു ഇളവും ഇല്ല.(ശറഹുൽ മുഹദ്ദബ് : 2/589) 

قال المصنف رحمه الله

ويجزئ في بول الصبي الذى لم يطعم الطعام النضح وهو أن يبله بالماء وان لم ينزل عنه ولا يجزى في بول الصبية الا الغسل لما روى علي رضي الله عنه أن النبي صلى الله عليه وسلم قال في بول الرضيع '' يغسل من بول الجارية وينضح من بول الغلام''.( شرح المهذب : ٢/٥٨٩)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment