Monday 12 April 2021

മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരത്തിന് മറ്റു പള്ളിയേക്കാൾ പ്രതിഫലമുണ്ടെന്ന് കേട്ടു ശരിയാണോ


അതെ ശരിയാണ്.! ലോകത്ത് ഏറ്റവും മഹത്വമുള്ള പള്ളികൾ മസ്ജിദുൽ ഹറാം ,മസ്ജിദുന്നബവി , മസ്ജിദുൽ അഖ്സ്വാ എന്നീ 3 പള്ളികളാണ്. മറ്റു പള്ളികൾക്ക് സമാന പദവികളാണ്. സാധാരണ പള്ളികളിലുള്ള നിസ്കാരത്തേക്കാൾ 1000 നിസ്കാരത്തിന്റെ പുണ്യം മസ്ജിദുൽ അഖ്സ്വയിലെ നിസ്കാരത്തിനുണ്ട്. മസ്ജിദുൽ അഖ്സ്വയിലെ നിസ്കാരത്തേക്കാൾ 1000 നിസ്കാരത്തിന്റെ പ്രതിഫലം മസ്ജിദുന്നബവിയിലെ നിസ്കാരത്തിനുണ്ട്. അപ്പോൾ സാധാരണ പള്ളികളിലെ നിസ്കാരത്തിനേക്കാൾ 10 ലക്ഷം നിസ്കാരത്തിന്റെ പുണ്യം മസ്ജിദുന്നബവിയിലെ നിസ്കാരത്തിനുണ്ടെന്ന് വെക്തമായി. 10 ലക്ഷത്തിന്റെ പുണ്യമുള്ള മസ്ജിദുന്നബവിയിലെ നിസ്കാരത്തേക്കാൾ 1 ലക്ഷം നിസ്കാരത്തിന്റെ പുണ്യം മസ്ജിദുൽ ഹറാമിലെ ഒരു നിസ്കാരത്തിനുണ്ട്. അപ്പോൾ സാധാരണ പള്ളികളേക്കാൾ 10,000 കോടിയുടെ പുണ്യം മസ്ജിദുൽ ഹറാമിനുണ്ടെന്ന് വെക്തം. 

ഈ വിവരിച്ച വർദ്ധനവ്_പുരുഷന്മാർക്ക് മാത്രം ബാധകമാണ്. 

സ്ത്രീകൾക്കില്ല. അവർക്ക് ഇതിനേക്കാൾ പുണ്യം വീടാണ്. (തുഹ്ഫ : 3/466, ഫതാവൽ കുബ്റ : 1/201)

الصلاة فيه[في المسجد الحرام ]بمائة ألف ألف ألف ثلاثا فيما سوى المسجدين الآتيين[ المسجد النبوي و المسجد الأقصى ] كما أخذته من الأحاديث وبسطته في حاشية الإيضاح.( تحفة المحتاج : ٣/٤٦٦)

صلاة المرأة في بيتها أفضل من صلاتها في مسجد رسول الله - صلى الله عليه وسلم - وإن كانت تعدل ألف صلاة إنما أراد به صلاة الرجال دون النساء.( فتاوى الكبرى : ١/٢٠١)


അലി അഷ്ക്കർ : 9526765555



No comments:

Post a Comment