Friday 23 April 2021

സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ എന്തൊക്കെയാണ് നിർബന്ധമാവുക


സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാകുന്നതോടൊപ്പം കഫ്ഫാറത്തും [പ്രായശ്ചിത്തം] നിർബന്ധമാകുന്നതാണ്. മുഅ്മിനായ അടിമയെ മോചിപ്പിക്കുക , അതിന് കഴിയില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുക , അതിനും കഴിയില്ലെങ്കിൽ 60 മിസ്കീന്മാർക്ക് [ഫഖീറായാലും മതി] ഭക്ഷണം നൽകുകയെന്നതാണ് കഫ്ഫാറത്ത്. 

ഈ പറയപ്പെട്ട കഫ്ഫാറത്ത്.. പുരുഷന് മാത്രം ബാധകമാണ്. 

സ്ത്രീക്ക് ഇല്ല. അവൾ നോമ്പ് ഖളാഅ് വീട്ടിയാൽ മതി. (തുഹ്ഫ & ശർവാനി : 3/448)

(قوله لكن المنقول إلخ) وهو أنه لا تجب الكفارة على الموطوءة مطلقا.( حاشية الشرواني : ٣/٤٤٨)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment