Monday 5 April 2021

സ്കൂൾ പഠിക്കുന്ന പെൺകുട്ടികൾ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 

സ്കൂൾ പഠിക്കട്ടെ പഠിക്കാതിരിക്കട്ടെ! ഭർത്യമതികളായ സ്ത്രീകൾക്ക് മൈലാഞ്ചി ഇടൽ സുന്നത്താണ്. എന്നാൽ അവിവാഹിതരായ പെൺകുട്ടികൾ മൈലാഞ്ചി ഇടൽ കറാഹത്താണ്.

പുരുഷന്മാർക്കും ഇദ്ദയിലിരിക്കുന്നവൾക്കും കൈകാലുകളിൽ മൈലാഞ്ചി ഇടൽ ഹറാമാണ്. എന്നാൽ രോഗം പോലെയുള്ള കാരണങ്ങൾക്ക് വേണ്ടി പുരുഷൻ മൈലാഞ്ചി ഇടൽ അനുവദനീയമാണ്. പുരുഷന് നരച്ച തലമുടി - താടി രോമങ്ങളിൽ മൈലാഞ്ചി ഇടൽ സുന്നത്താണ്. (തുഹ്ഫ & ശർവാനി : 4/59, ഫത്ഹുൽ മുഈൻ : 305)

"ചുരുക്കത്തിൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി ഇങ്ങനെ പറയാം"

സ്ത്രീ വിവാഹതയാണെങ്കിൽ സുന്നത്ത്. 

പുരുഷൻ നരച്ച തല - താടി രോമങ്ങളിൽ സുന്നത്ത്. 

സ്ത്രീ ഇഹ്റാമിന് മുന്നോടിയായി വിവാഹിത - അവിവാഹിത സുന്നത്ത്.  സ്ത്രീ അവിവാഹിതയാണെങ്കിൽ കറാഹത്ത്. 

സ്ത്രീ ഇഹ്റാമിലായിരിക്കെ കറാഹത്ത്. 

സ്ത്രീ ഇദ്ദയിലിരിക്കുന്നവളാണെങ്കിൽ ഹറാം. 

പുരുഷനൻ ഒരു കാരണവും ഇല്ലാതെ കൈകാലുകളിൽ ഹറാം. 

(و) يسن (أن تخضب) المرأة غير المحدة (للإحرام يدها) أي كل يد منها إلى كوعها بالحناء تعميما وكذلك وجهها ولو خلية شابة؛ لأنها تحتاج لكشفهما وذلك يستر لونهما ويكره لها به بعد الإحرام؛ لأنه زينة

وأما المحدة فيحرم عليها وكذا الرجل إلا لضرورة كما نص عليه الشافعي والأصحاب( تحفة المحتاج : ٤/٥٩)

وفي فتاوى السيوطي في باب اللباس خضاب الشعر من الرأس واللحية بالحناء جائز للرجل بل سنة صرح به النووي في شرح المهذب نقلا عن اتفاق أصحابنا وأما خضاب اليدين والرجلين بالحناء فمستحب للمرأة المتزوجة وحرام على الرجال انتهى.( حاشية الشرواني : ٤/٥٩)

ويسن الخضب للمفترشة ويكره للخلية.( فتح المعين : ٣٠٥)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment