Monday 12 April 2021

നിസ്കാരത്തിൽ ഇമാമിന് പിഴവ് സംഭവിച്ചാൽ മഅ്മൂം ഇമാമിനെ എങ്ങനെയാണ് ഉണർത്തികൊടുക്കേണ്ടത്

 

മഅ്മൂം പുരുഷനാണെങ്കിൽ തസ്ബീഹ് ചൊല്ലിക്കൊണ്ടാണ് ഇമാമിനെ ഉണർത്തേണ്ടത്. ഉണർത്തുന്ന വേളയിൽ ദിക്ർ എന്നോ അല്ലെങ്കിൽ ദിക്റും ഇമാമിനെ ഉണർത്തലും എന്നോ ആയിരിക്കണം കരുതേണ്ടത്. അതേസമയം ഇമാമിനെ ഉണർത്തൽ മാത്രം കരുതിയാലും പ്രബല വീക്ഷണപ്രകാരം ഒന്നും കരുതിയില്ലെങ്കിലും നിസ്കാരം ബാത്വിലാകുന്നതാണ്. 

സ്ത്രീയാണെങ്കിൽ കൈ കൊട്ടിയാണ് അവൾ ഇമാമിനെ ഉണർത്തേണ്ടത്. അവൾ ഇമാമിനെ ഉണർത്തുന്നു എന്ന് മാത്രം കരുതിയാലും ഒന്നും കരുതിയില്ലെങ്കിലും നിസ്കാരം ബാത്വിലാവുകയില്ല. 

"കൈ കൊട്ടിയത് പുരുഷനാണെങ്കിലും ഇതു തന്നെയാണ് വിധി"(തുഹ്ഫ & ശർവാനി : 2/148)

*( ويسن..... ).......... (أن يسبح) الذكر المحقق أي يقول سبحان الله بقصد الذكر وحده أو مع التنبيه (وتصفق المرأة) والخنثى.( تحفة المحتاج : ٢/١٤٨)

*(وتصفق المرأة) توهم بعض الطلبة أن التصفيق بقصد الإعلام فقط مبطل كالتسبيح بذلك القصد، وهو خطأ بل لا بطلان بالتصفيق وإن قصد به مجرد الإعلام ولو من الذكر م ر اهـ سم (قوله بقصد الذكر وحده إلخ) فإن قصد التفهيم فقط بطلت صلاته وإن قال في المهذب إنها لا تبطل؛ لأنه مأمور به وسكت عليه المصنف، وكذا إن أطلق مغني( حاشية الشرواني : ٢/١٤٨)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment