Monday 12 April 2021

മുസ്ലിം സ്ത്രീക്ക് അമുസ്ലിമായ സ്ത്രീയുടെ മുമ്പിൽ ഔറത്ത് മറക്കൽ നിർബന്ധമാണോ

 

 സ്ത്രീ - പുരുഷന്മാരുടെ ഔറത്ത് വിഭിന്ന രീതിയിലാണ്. 

പുരുഷന്റെ ഔറത്ത് നിസ്കാരത്തിലും അല്ലാത്തപ്പോഴും മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗമാണ്. മുട്ടും പൊക്കിളും ഔറത്തിൽ പെട്ടതല്ലെങ്കിലും അവയിൽ നിന്ന് അൽപം മറക്കൽ നിർബന്ധമാണ്. 

സ്ത്രീകളുടെ ഔറത്ത് 4 രൂപത്തിലാണ്. 

1. നിസ്കാരത്തിലെ ഔറത്ത്. [മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗമാണ്.] 

2. അന്യ പുരുഷന്റെ മുമ്പിലുള്ള ഔറത്ത്. [അവളുടെ ശരീരം മുഴുവനുമാണ്.] 

3. വിവാഹബന്ധം ഹറാമായവരുടെ മുമ്പിലും തനിച്ചാവുമ്പോഴുമുള്ള ഔറത്ത്. [മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗമാണ്.] 

4. അമുസ്ലിം സ്ത്രീയുടെ മുമ്പിലുള്ള ഔറത്ത്. [വീട്ടിൽ ജോലി ചെയ്യുന്ന സമയത്ത് സാധാരണയിൽ ശരീരത്തിൽ നിന്നും വെളിവാകാത്ത ഭാഗമാണ്.]. (തുഹ്ഫ & ശർവാനി :2/111, 112)

*(وعورة الرجل) ولو قنا وصبيا غير مميز (ما بين سرته وركبتيه)لخبر به له شواهد منها الحديث الحسن «غط فخذك فإن الفخذ عورة» نعم يجب ستر جزء منهما ليتحقق به ستر العورة.( تحفة المحتاج : ٢/١١١)

*أن لها ثلاث عورات عورة في الصلاة وهو ما تقدم وعورة بالنسبة لنظر الأجانب إليها جميع بدنها حتى الوجه والكفين على المعتمد وعورة في الخلوة وعند المحارم كعورة الرجل اهـ. ويزاد رابعة هي عورة المسلمة بالنسبة لنظر الكافرة غير سيدتها ومحرمها وهي ما لا يبدو عند المهنة.( حاشية الشرواني : ٢/١١٢)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment