ഹൈള് വരാൻ സാധ്യതയുള്ള സ്ത്രീയാണെങ്കിൽ അഥവാ അവൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോ വാർദ്ധക്യത്തെത്തിയ സ്ത്രീയോ അല്ല. കൂടാതെ അവളുടെ ഹൈള് പൂർണ്ണമായി നിലച്ചിട്ടുമില്ല. ഗർഭിണിയല്ലാത്ത സാഹചര്യത്തിൽ തലാഖിന്റെ ഇദ്ദ മൂന്ന് ഹൈളുകളാണ്. ഹൈള് വരാൻ വൈകിയാലും ഇദ്ദത്ത് മാസങ്ങൾ കണക്കാക്കി പൂർത്തിയാകുന്നതല്ല.
അതിനാൽ ചോദിച്ച സാഹചര്യത്തിൽ സ്ത്രീയുടെ ഇദ്ദത്ത് മൂന്ന് ഹൈളുകൾ പൂർത്തിയാകുന്നത് വരെയാണ്. അതിനാൽ ഹൈള് സമയത്ത് അത് വരുന്നതിനായി അവർ ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഇനി ചികിത്സിച്ചിട്ടും ഫലം കാണാത്ത സാഹചര്യമാണെങ്കിൽ ഹൈള് പൂർണ്ണമായും നിലക്കുന്ന പ്രായം (55 വയസ്) എത്തുന്നതുവരെ കാത്തിരിക്കണം. തുടർന്ന് മൂന്ന് മാസം ഇദ്ദത്ത് ആചരിച്ചാൽ മതിയാകും.
എന്നാൽ ഇത്രയും കാലം കാത്തിരിക്കുക വളരെ പ്രയാസമാണെങ്കിൽ കൂടാതെ ചികിത്സ നടത്തിയിട്ടും ഹൈള് വീണ്ടും ആരംഭിക്കാത്ത അവസ്ഥയാണെങ്കിൽ ആവശ്യകത പരിഗണിച്ച് മാലികി മദ്ഹബിന്റെ അഭിപ്രായം അനുസരിച്ച് തലാഖ് ലഭിച്ച ദിവസം മുതൽ ഒരു വർഷം ഇദ്ദത്ത് പൂർത്തിയാക്കിയാൽ മതി. ശേഷം വിവാഹം കഴിക്കുന്നത് അനുവദനീയമാണ്. ഹനഫി പണ്ഡിതന്മാരും നിർബന്ധ സാഹചര്യങ്ങളിൽ ഈ അഭിപ്രായപ്രകാരം ഫത്‌വാ നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് ഹൈള് വീണ്ടും ആരംഭിച്ചാൽ ആ ഒരു വർഷത്തെ കണക്കാക്കാതെ പുതുതായി മൂന്ന് ഹൈള് പൂർത്തിയാകുന്നതുവരെ ഇദ്ദ തുടരേണ്ടതാണ്.
الشَّابَّةُ الْمُمْتَدَّةُ بِالطُّهْرِ بِأَنْ حَاضَتْ ثُمَّ امْتَدَّ طُهْرُهَا، فَتَعْتَدُّ بِالْحَيْضِ إلَى أَنْ تَبْلُغَ سِنَّ الْإِيَاسِ جَوْهَرَةٌ وَغَيْرُهَا، وَمَا فِي شَرْحِ الْوَهْبَانِيَّةِ مِنْ انْقِضَائِهَا بِتِسْعَةِ أَشْهُرٍ غَرِيبٌ مُخَالِفٌ لِجَمِيعِ الرِّوَايَاتِ فَلَا يُفْتَى بِهِ
كَيْفَ وَفِي نِكَاحِ الْخُلَاصَةِ: لَوْ قِيلَ لِحَنَفِيٍّ مَا مَذْهَبُ الْإِمَامِ الشَّافِعِيِّ فِي كَذَا وَجَبَ أَنْ يَقُولَ قَالَ أَبُو حَنِيفَةَ كَذَا، نَعَمْ لَوْ قَضَى مَالِكِيٌّ بِذَلِكَ نَفَذَ كَمَا فِي الْبَحْرِ وَالنَّهْرِ، وَقَدْ نَظَمَهُ شَيْخُنَا الْخَيْرُ الرَّمْلِيُّ سَالِمًا مِنْ النَّقْدِ فَقَالَ:
لِمُمْتَدَّةٍ طُهْرًا بِتِسْعَةِ أَشْهُرْ ... وَفَا عِدَّةٍ إنْ مَالِكِيٌّ يُقَدِّرْ وَمِنْ بَعْدِهِ لَا وَجْهَ لِلنَّقْضِ هَكَذَا ... يُقَالُ بِلَا نَقْدٍ عَلَيْهِ يُنَظَّرْ (قَوْلُهُ: هَكَذَا يُقَالُ) يَعْنِي يَنْبَغِي أَنْ يُقَالَ مِثْلُ هَذَا الْقَوْلِ الْخَالِي مِنْ نَقْدٍ وَاعْتِرَاضٍ يُنَظَّرُ بِهِ عَلَيْهِ لَا كَمَا قَالَ بَعْضُهُمْ مِنْ أَنَّهُ يُفْتَى بِهِ لِلضَّرُورَةِ. اهـ. ح
قُلْت: لَكِنَّ هَذَا ظَاهِرٌ إذَا أَمْكَنَ قَضَاءُ مَالِكِيٍّ بِهِ، أَوْ تَحْكِيمُهُ، أَمَّا فِي بِلَادٍ لَا يُوجَدُ فِيهَا مَالِكِيٌّ يَحْكُمُ بِهِ فَالضَّرُورَةُ مُتَحَقِّقَةٌ، وَكَأَنَّ هَذَا وَجْهُ مَا مَرَّ عَنْ الْبَزَّازِيَّةِ وَالْفُصُولَيْنِ، فَلَا يَرِدُ قَوْلُهُ: فِي النَّهْرِ إنَّهُ لَا دَاعِيَ إلَى الْإِفْتَاءِ بِقَوْلٍ نَعْتَقِدُ أَنَّهُ خَطَأٌ يَحْتَمِلُ الصَّوَابَ مَعَ إمْكَانِ التَّرَافُعِ إلَى مَالِكِيٍّ يَحْكُمُ بِهِ اهـ تَأَمَّلْ، وَلِهَذَا قَالَ الزَّاهِدِيُّ: وَقَدْ كَانَ بَعْضُ أَصْحَابِنَا يُفْتُونَ بِقَوْلِ مَالِكٍ فِي هَذِهِ الْمَسْأَلَةِ لِلضَّرُورَةِ. اهـ
ثُمَّ رَأَيْت مَا بَحَثْته بِعَيْنِهِ ذَكَرَهُ مُحَشِّي مِسْكِينٌ عَنْ السَّيِّدِ الْحَمَوِيِّ وَسَيَأْتِي نَظِيرُ هَذِهِ الْمَسْأَلَةِ فِي زَوْجَةِ الْمَفْقُودِ حَيْثُ قِيلَ إنَّهُ يُفْتَى بِقَوْلِ مَالِكٍ إنَّهَا تَعْتَدُّ عِدَّةَ الْوَفَاةِ بَعْدَ مُضِيِّ أَرْبَعِ سِنِينَ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/509]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment