Monday, 2 November 2026

സ്ത്രീ തല മറക്കാത്ത അവസ്ഥയിൽ റഹ്മത്തിന്റെ മലക്കുകൾ ആ വീട്ടിൽ പ്രവേശിക്കുകയില്ല എന്ന് കേൾക്കുന്നു ശരിയാണോ


അന്യ പുരുഷന്മാർ വീട്ടിൽ ഇല്ലാത്ത സാഹചര്യങ്ങളിലും തനിച്ചിരിക്കുന്ന വേളകളിലും സ്ത്രീ തലമറയ്ക്കാതെ കഴിയൽ അനുവദനീയമാണ്. ചോദ്യത്തിൽ പറയപ്പെട്ട ആശയത്തിലുള്ള ഹദീസ് സ്ഥിരപ്പെട്ടിട്ടില്ല (ഫതാവ ദാറുൽ ഉലൂം). 

ഖദീജ (റ), ആയിഷ (റ)  എന്നിവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങളിൽ നിന്ന് പരോക്ഷമായ നിലയ്ക്ക് പ്രസ്തുത ആശയം ലഭിക്കുന്നുണ്ട്. എന്നാൽ ആ ഹദീസുകളുടെ അടിസ്ഥാനത്തിലോ മലക്കുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റു ഹദീസുകളുടെ കീഴിലോ സ്ത്രീകൾ തല മറക്കാത്ത അവസ്ഥയിൽ റഹ്മത്തിന്റെ മലക്കുകൾ ആ വീട്ടിൽ പ്രവേശിക്കുകയില്ല എന്ന ആശയം ഉലമാക്കൾ പറഞ്ഞതായി കണ്ടിട്ടില്ല. 

ഏറ്റവും നല്ലത് എപ്പോഴും തല മറച്ച് കഴിയൽ തന്നെയാണ്. ചൂടുള്ള സമയത്ത് അല്ലെങ്കിൽ സമാന സാഹചര്യങ്ങളിലും സാധാരണ ഉള്ളത് പോലെ നിർബന്ധ ബാധ്യത ഇല്ല എന്നതാണ് മസ്അലയുടെ ഉദ്ദേശം. ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധ ബാധ്യത ഇല്ലങ്കിലും സ്ത്രീ തല തുറന്നുവെച്ച് സ്ഥിരമായി കഴിയൽ ശ്രേഷ്ഠമല്ല.



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment