കോപ്പർ-ടി ഉപയോഗിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് ഗർഭധാരണം തടയപ്പെടുന്നതിനാൽ സാധാരണ സാഹചര്യത്തിൽ അനുവദനീയമല്ല.
എന്നാൽ ശരീഅത്ത് അംഗീകരിക്കുന്ന ചില നിർബന്ധിത സാഹചര്യങ്ങളിൽ താൽക്കാലികമായി ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഉദാ:
- സ്ത്രീ വളരെ ദുർബലയായിരിക്കുക: ഗർഭധാരണത്തിന്റെ ഭാരവും പ്രസവവേദനയും സഹിക്കാനുള്ള കഴിവില്ലാതിരിക്കുകയോ പ്രസവത്തിനു ശേഷം ഗുരുതരമായ ശാരീരിക ദൗർബല്യം ഉണ്ടാകുമെന്ന് ഭയപ്പെടുകയോ ചെയ്യുന്ന സാഹചര്യം.
- രണ്ട് കുട്ടികൾക്കിടയിൽ ആവശ്യമായ ഇടവേള: ആദ്യത്തെ കുഞ്ഞിന് ഉമ്മയുടെ ശരിയായ പരിചരണം ലഭിക്കുന്നതിനും അടുത്ത ഗർഭധാരണം മൂലം ആദ്യ കുഞ്ഞിന് മുലപ്പാൽ നൽകുന്നത് ദോഷകരമാകാതിരിക്കുന്നതിനുമായി ആവശ്യമായ ഇടവേള എടുക്കേണ്ട സാഹചര്യം.
ഇത്തരം ഘട്ടങ്ങളിൽ ദീർഘ കാലത്തേക്ക് ഗർഭധാരണം ഒഴിവാക്കൽ അനിവാര്യമാകുന്ന സാഹചര്യമുണ്ടെങ്കിൽ താഴെ പറയുന്ന നിബന്ധനകളോടെ കോപ്പർ-ടി ഇടൽ അനുവദനീയമാണ്. ഇതിന്റെ എല്ലാ ഘട്ടങ്ങളിലും പർദ്ദയും ഔറത്തും സൂക്ഷിക്കൽ നിർബന്ധമാണ്. (അഹ്സനുൽ ഫതാവ 8/358)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment