Monday, 2 November 2026

ഇശാ നമസ്കാരത്തിൽ ഇമാം നാലാം റക്അത്തിൽ അത്തഹിയ്യാത്തിനായി ഇരിക്കാതെ നേരിട്ട് അഞ്ചാം റക്അത്തിലേക്ക് എഴുന്നേറ്റു. എണീറ്റപ്പോൾ ആരും ഓർമ്മപ്പെടുത്തിയിട്ടില്ല. മുഖ്തദികൾ എല്ലാവരും ഇമാമിനെ പിന്തുടർന്നു. ഇമാം അവസാനം സഹ്വിന്റെ സുജൂദ് ചെയ്തു. ഈ നമസ്കാരത്തിന്റെ വിധി എന്താണ്. അബദ്ധത്തിൽ എഴുന്നേറ്റാൽ എന്താണ് ചെയ്യേണ്ടത്.


ഇമാം ഉൾപ്പെടെ എല്ലാവരുടെയും നിസ്കാരം ബാത്വിലാണ്. എല്ലാവരും നിസ്കാരം മടക്കി നിർവഹിക്കണം.

ഇമാം അവിടെ ചെയ്യേണ്ടിരുന്നത് അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്യുന്നതിന് മുമ്പ് തിരികെ അതഹിയാത്തിലേക്ക് മടങ്ങണമായിരുന്നു. ശേഷം സഹ്വിന്റെ സുജൂദ് ചെയ്ത് നമസ്കാരം പൂർത്തിയാക്കണം. എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തു. കാരണം (നാലാം റകഅതിലെ) അവസാനത്തെ അത്തഹിയാത്ത് ഫർളാണ്. അത് നഷ്ടപ്പെട്ടു സഹവിവിന്റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുന്നതല്ല.

മുഖ്തദി ചെയ്യേണ്ടിരുന്നത് അഞ്ചാം റക്അത്തിലേക്ക് ഇമാം എഴുന്നേറ്റപ്പോൾ അദ്ദേഹത്തെ പിന്തുടരാൻ പാടില്ലായിരുന്നു. ഇമാം തിരികെ അത്തഹിയാത്തിലേക്ക് വരുന്നതിനെ പ്രതീക്ഷിക്കണം. തിരികെ വന്നാൽ പിന്തുടരണം. സഹവിവിന്റെ സുജൂദ് ചെയ്താൽ നിസ്കാരം ശരിയാകുമായിരുന്നു. എന്നാൽ ഇവിടെ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ ഇമാമിന്റെയും  മുഖ്തദികളുടെയും നമസ്കാരം അസാധുവാകും. എല്ലാവരും നമസ്കാരം വീണ്ടും മടക്കി നിർവഹിക്കണം.


رَجُلٌ صَلَّى الظُّهْرَ خَمْسًا.......وَإِنْ لَمْ يَقْعُدْ عَلَى رَأْسِ الرَّابِعَةِ حَتَّى قَامَ إِلَى الْخَامِسَةِ، إِنْ تَذَكَّرَ قَبْلَ أَنْ يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ، عَادَ إِلَى الْقَعْدَةِ، هَكَذَا فِي الْمُحِيطِ. وَفِي الْخُلَاصَةِ: وَيَتَشَهَّدُ وَيُسَلِّمُ وَيَسْجُدُ لِلسَّهْوِ، كَذَا فِي التَّتَارْخَانِيَّةِ. وَإِنْ قَيَّدَ الْخَامِسَةَ بِالسَّجْدَةِ فَسَدَ ظُهْرُهُ عِنْدَنَا، كَذَا فِي الْمُحِيطِ

الفتاوى الهندية (١/١٢٩) 

وَأَرْبَعَةٌ لَا يُتَابَعُ فِيهَا: زِيَادَةُ تَكْبِيرِ الْعِيدِ، أَوْ الْجَنَازَةِ، وَرُكْنٌ، وَقِيَامٌ لِخَامِسَةٍ

(قَوْلُهُ: وَقِيَامٌ لِخَامِسَةٍ) دَاخِلٌ تَحْتَ قَوْلِهِ: وَرُكْنٌ، تَأَمَّلْ. قَالَ فِي شَرْحِ الْمُنْيَةِ: ثُمَّ فِي الْقِيَامِ إِلَى الْخَامِسَةِ، إِنْ كَانَ قَعَدَ عَلَى الرَّابِعَةِ، يَنْتَظِرُهُ الْمُقْتَدِي قَاعِدًا، فَإِنْ سَلَّمَ مِنْ غَيْرِ إِعَادَةِ التَّشَهُّدِ، سَلَّمَ الْمُقْتَدِي مَعَهُ، وَإِنْ قَيَّدَ الْخَامِسَةَ بِسَجْدَةٍ، سَلَّمَ الْمُقْتَدِي وَحْدَهُ. وَإِنْ كَانَ لَمْ يَقْعُدْ عَلَى الرَّابِعَةِ، فَإِنْ عَادَ تَابَعَهُ الْمُقْتَدِي، وَإِنْ قَيَّدَ الْخَامِسَةَ، فَسَدَتْ صَلَاتُهُمْ جَمِيعًا، وَلَا يَنْفَعُ الْمُقْتَدِي تَشَهُّدُهُ وَسَلَامُهُ وَحْدَهُ

الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ (٢/١٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment