Wednesday, 5 August 2026

അമുസ്ലീങ്ങളായ അയൽവാസികളും സുഹൃത്തുക്കളും നൽകുന്ന ഓണസദ്യ, ഉപ്പേരി പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ വിധി എന്താണ് ? ഓണസദ്യ എന്ന പേരിൽ ഹോട്ടലുകളിൽ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ ലഭിക്കാറുണ്ട്. ഇതു വാങ്ങി കഴിക്കൽ അനുവദനീയമാണോ


ആരാധനയുമായി ബന്ധപ്പെട്ട അഥവാ വിശ്വാസത്തിന്റെ ഭാഗമായി പ്രത്യേകമായ പൂജയും കർമ്മങ്ങളും ചെയ്ത് അവരുടെ ദേവീ ദേവന്മാരുടെ പേരിൽ അർപ്പിക്കപ്പെട്ട് തയ്യാറാക്കപ്പെടുന്ന ഓണസദ്യ, ഉപ്പേരി പോലെയുള്ള വിഭവങ്ങൾ സ്വീകരിക്കലും അവ ഭക്ഷിക്കുന്നതും അനുവദനീയമല്ല ഹറാമാണ്. അവരുടെ പൂജക്കും മറ്റും വെക്കാത്ത അവർ സാധാരണ നമുക്ക് അവരുമായുള്ള ബന്ധത്തിന്റെ പേരിൽ അവരുടെ ആഘോഷവേളകളിലും മറ്റും നൽകുന്നതാണ് അത്തരം ഭക്ഷണത്തിൽ നജസോ ഹറാമോ ആയ വസ്തുക്കൾ കലർന്നിട്ടില്ലെന്നും ഉറപ്പും വിശ്വാസവും ഉണ്ടെങ്കിൽ അവ സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്. എന്നിരുന്നാൽ തന്നെ ഒഴിവാക്കലാണ് ശ്രേഷ്ത.(ഫതാവ മഹ്മൂദിയ) 

എന്നാൽ പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ അത്തരം ഭക്ഷണപദാർത്ഥങ്ങൾ നിരസിക്കുന്നതിന്റെ പേരിൽ വല്ല ഫിത്നയോ ബന്ധത്തിന് വിള്ളലോ വരാനുള്ള സാധ്യതയുണ്ടെങ്കിൽ അത് സ്വീകരിച്ച് സ്വന്തം ഭക്ഷണത്തിനായി ഉപയോഗിക്കാതെ അമുസ്ലിംങ്ങളായ ആർക്കെങ്കിലും നൽകുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനു ഉപയോഗിക്കുകയോ ചെയ്യുക.

പൊതുവെ ഹോട്ടലുകൾ തയ്യാറാക്കപ്പെടുന്ന ഓണസദ്യ കേവലം ഒരു സീസണൽ കച്ചവടം മാത്രമാണ്. അതിന്റെ പിന്നിൽ പ്രത്യേക വിശ്വാസമോ ആചാരമോ ഉണ്ടായിരിക്കില്ല. അതിനാൽ തന്നെ ആ ഓണസദ്യ വാങ്ങി കഴിക്കൽ അനുവദനീയമാണ്. ഓണാഘോഷം മുന്നിൽക്കണ്ട് വാങ്ങാൻ അനുവദനീയമല്ല. 


وَلَوْ أَهْدَى لِمُسْلِمٍ وَلَمْ يُرِدْ تَعْظِيمَ الْيَوْمِ، بَلْ جَرَى عَلَى عَادَةِ النَّاسِ، لَا يَكْفُرُ، وَيَنْبَغِي أَنْ يَفْعَلَهُ قَبْلَهُ أَوْ بَعْدَهُ نَفْيًا لِلشُّبْهَةِ.

[ابْنُ عَابِدِينَ، الدُّرُّ الْمُخْتَارُ وَحَاشِيَةُ ابْنِ عَابِدِينَ (رَدُّ الْمُحْتَارِ)، ٦/٧٥٤]

قَالَ - رَحِمَهُ اللَّهُ -: «وَالْإِعْطَاءُ بِاسْمِ النَّيْرُوزِ وَالْمِهْرَجَانِ لَا يَجُوزُ»، أَيْ: الْهَدَايَا بِاسْمِ هَذَيْنِ الْيَوْمَيْنِ حَرَامٌ، بَلْ كُفْرٌ. وَقَالَ أَبُو حَفْصٍ الْكَبِيرُ - رَحِمَهُ اللَّهُ -: «لَوْ أَنَّ رَجُلًا عَبَدَ اللَّهَ تَعَالَى خَمْسِينَ سَنَةً، ثُمَّ جَاءَ يَوْمُ النَّيْرُوزِ، وَأَهْدَى إِلَى بَعْضِ الْمُشْرِكِينَ بَيْضَةً، يُرِيدُ تَعْظِيمَ ذَلِكَ الْيَوْمِ، فَقَدْ كَفَرَ وَحَبِطَ عَمَلُهُ». وَقَالَ صَاحِبُ الْجَامِعِ الْأَصْغَرِ: «إِذَا أَهْدَى يَوْمَ النَّيْرُوزِ إِلَى مُسْلِمٍ آخَرَ، وَلَمْ يُرِدْ بِهِ تَعْظِيمَ الْيَوْمِ، وَلَكِنْ عَلَى مَا اعْتَادَهُ بَعْضُ النَّاسِ، لَا يَكْفُرُ، وَلَكِنْ يَنْبَغِي لَهُ أَنْ لَا يَفْعَلَ ذَلِكَ فِي ذَلِكَ الْيَوْمِ خَاصَّةً، وَيَفْعَلُهُ قَبْلَهُ أَوْ بَعْدَهُ، لِكَيْ لَا يَكُونَ تَشَبُّهًا بِأُولَئِكَ الْقَوْمِ، وَقَدْ قَالَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ». وَقَالَ فِي الْجَامِعِ الْأَصْغَرِ: «رَجُلٌ اشْتَرَى يَوْمَ النَّيْرُوزِ شَيْئًا يَشْتَرِيهِ الْكَفَرَةُ مِنْهُ، وَهُوَ لَمْ يَكُنْ يَشْتَرِيهِ قَبْلَ ذَلِكَ، إِنْ أَرَادَ بِهِ تَعْظِيمَ ذَلِكَ الْيَوْمِ كَمَا تُعَظِّمُهُ الْمُشْرِكُونَ كَفَرَ، وَإِنْ أَرَادَ الْأَكْلَ وَالشُّرْبَ وَالتَّنَعُّمَ لَا يَكْفُرُ».

[ابْنُ نُجَيْمٍ، الْبَحْرُ الرَّائِقُ شَرْحُ كَنْزِ الدَّقَائِقِ وَمِنْحَةُ الْخَالِقِ وَتَكْمِلَةُ الطُّورِيِّ، ٨/٥٥٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment