Tuesday, 27 October 2026

എന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൾക്ക് ഞാൻ മഹറം ആണോ? ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന ആ കുട്ടിക്ക് ഞാൻ സ്വന്തം പിതാവിനെ പോലെയാണോ ? ഒരു സ്ത്രീ കുഞ്ഞിന് പാൽ കൊടുത്താൽ ആ കുഞ്ഞിന് പാൽ കൊടുത്ത സ്ത്രീയുടെ ഭർത്താവ് മഹ്റം ആണോ


ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൾ റബീബ എന്ന നിലക്ക് ഭർത്താവിന് എന്നെന്നേക്കുമായി മഹ്റമായിത്തീരുന്നതാണ്. ഇവിടെ മഹ്രമാകാൻ നിബന്ധന കേവലം നിക്കാഹ് നടക്കൽ മാത്രമല്ല ഭാര്യയുമായി ദാമ്പത്യബന്ധം കൂടി നടക്കണം. ദാമ്പത്യ ബന്ധം നടക്കാത്ത പക്ഷം അവളുടെ ഉമ്മയുടെ ഭർത്താവിന് അവൾ അന്യസ്ത്രീ തന്നെയാണ്. അതിനാൽ അവൾ മഹ്‌റമല്ല അയാൾ നിന്നും പർദ്ദ സൂക്ഷിക്കൽ നിർബന്ധമാണ്. മഹ്റം എന്നത് അവൾ സ്വന്തം മകൾ എന്ന നിലക്കല്ല. "പിതാവിന്റെ സ്ഥാനത്തുള്ള മഹ്റം" എന്നതായിരിക്കും ശരിയായ പ്രയോഗം. സ്വന്തം പിതാവിന്റെ എല്ലാ നിയമങ്ങളും അയാൾക്ക് ബാധകമല്ല.

ഒരു സ്ത്രീ ശരീഅത്ത് പ്രകാരം മുലകുടിബന്ധം സ്ഥാപിക്കുന്ന പ്രായത്തിലുള്ള ഒരു കുഞ്ഞിന് മുലപ്പാൽ കൊടുത്താൽ ആ സ്ത്രീ പാൽമാതാവും, ആ സമയത്ത് അവളുടെ ഭർത്താവായിരുന്ന വ്യക്തി പാൽപ്പിതാവും ആയിത്തീരും. ആ പാൽപ്പിതാവ് അവൾക്ക് മഹ്റമായിരിക്കുന്നതാണ്.

എന്നാൽ ആ സ്ത്രീയുടെ ഭർത്താവ് മരണപ്പെടുകയോ വിവാഹമോചനം സംഭവിക്കുകയോ ചെയ്ത ശേഷം പാൽ മാതാവിനെ മറ്റൊരാളെ വിവാഹം കഴിച്ചാൽ പുതിയ ഭർത്താവ് ആ കുഞ്ഞിന്റെ പാൽപ്പിതാവാകുകയില്ല. അതിനാൽ അദ്ദേഹം അന്യ പുരുഷനാണ്. പർദ സൂക്ഷിക്കൽ നിർബന്ധമാണ്.


(وَالثَّانِيَةُ) بَنَاتُ الزَّوْجَةِ وَبَنَاتُ أَوْلَادِهَا وَإِنْ سَفَلْنَ بِشَرْطِ الدُّخُولِ بِالْأُمِّ، كَذَا فِي الْحَاوِي الْقُدْسِيِّ سَوَاءٌ كَانَتْ الِابْنَةُ فِي حِجْرِهِ أَوْ لَمْ تَكُنْ، كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ. وَأَصْحَابُنَا مَا أَقَامُوا الْخَلْوَةَ مَقَامَ الْوَطْءِ فِي حُرْمَةِ الْبَنَاتِ هَكَذَا فِي الذَّخِيرَةِ فِي نَوْعِ مَا يُسْتَحَقُّ بِهِ جَمِيعُ الْمَهْرِ

[مجموعة من المؤلفين، الفتاوى الهندية، ٢٧٤/١]

وَ) يَثْبُتُ (أُبُوَّةُ زَوْجِ مُرْضِعَةٍ) إذَا كَانَ (لَبَنُهَا مِنْهُ) (لَهُ) وَإِلَّا لَا كَمَا سَيَجِيءُ. (فَيَحْرُمُ مِنْهُ) أَيْ بِسَبَبِهِ (مَا يَحْرُمُ مِنْ النَّسَبِ) رَوَاهُ الشَّيْخَانِ،....(قَوْلُهُ وَأُبُوَّةُ زَوْجِ مُرْضِعَةٍ لَبَنُهَا مِنْهُ) الْمُرَادُ بِهِ اللَّبَنُ الَّذِي نَزَلَ مِنْهَا بِسَبَبِ وِلَادَتِهَا مِنْ رَجُلٍ زَوْجٍ أَوْ سَيِّدٍ فَلَيْسَ الزَّوْجُ قَيْدًا بَلْ خَرَجَ مَخْرَجَ الْغَالِبِ بَحْرٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢١٣/٣]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment