Saturday 6 June 2020

ത്വാരീഖ്‌ ബിൻ സിയാദ് (റ)



പച്ചപ്പുടവയണിഞ്ഞ ഗിരിനിരകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിത്താര...

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ കലപില കൂട്ടി പാറിനടക്കുന്ന പറവകൾ...

കോടമഞ്ഞും കുളിർകാറ്റും ഇടക്കിടെ ശല്യമാവുന്നുണ്ട് ...

എന്നാലും നമുക്ക് മുന്നോട്ട് പോകാം ...

നഫ്റ ഗോത്രക്കാരുടെ നാട്ടിലെത്താൻ ഇനി അധികം ദൂരമില്ല. ശാന്തത തളം കെട്ടിനിൽക്കുന്ന സുന്ദരമായൊരു ഭൂപ്രദേശം.

നാഗരികത ഏറെ ഒന്നും എത്തിനോക്കിയിട്ടില്ലെങ്കിലും കച്ചവടക്കണ്ണുകളുടെ ആശാകേന്ദ്രമാണിവിടെ...

വൻവിപണന സാധ്യത കണ്ട് സ്പെയിനിൽ നിന്നും മറ്റും പ്രദീക്ഷയുടെ വിരൽതുമ്പ് പിടിച്ച് ഈ കുഗ്രാമം തേടിയെത്തുന്ന വ്യാപാരികൾ നിരവധി...

ചരക്കുകൾ ചൂടപ്പം പോലെ വിറ്റഴിച്ച് തിരിച്ചുപോകുമ്പോൾ മറ്റൊരു തിരിച്ചുവരവിനുള്ള ധൃതിയിലായിരിക്കും അവർ...

നഫ്റ കുടുംബത്തിലെ ഉന്നത ശീർഷനായ സിയാദിന്റെ മകന് അതെല്ലാം കണ്ടിരിക്കാൻ നല്ല ഹരമാണ്. കച്ചവടക്കാരുടെ നാട്ടുവർത്തമാനങ്ങൾ കേൾക്കാൻ സജീവമായി അവൻ മുന്നിലുണ്ടാവും. സ്പെയിനിനെ കുറിച്ച് ആദ്യമായി പരിചയപ്പെടുന്നത് ഇവരിൽ നിന്നാണ്.

അന്ന് മുതൽ സ്പെയിൻ അവന്റെ ദൗർബല്യമായി മാറി. ചരിത്രമുറങ്ങുന്ന ആ പുണ്ണ്യഭൂമി കാണാൻ മനം സദാ വെമ്പൽ കൊണ്ടു. എപ്പോഴും ചിന്ത സ്പെയിൻ തന്നെ ; സ്പെയിൻ...

ജീവിതത്തിലെന്നെങ്കിലും ആ പുണ്ണ്യഭൂമി കാണാനാവുമോ ...?

ഉത്തരമില്ലാത്ത ഈ ചോദ്യത്തിനു മുന്നിൽ നാളുകൾ എണ്ണിത്തീർക്കുന്നതിനിടയിലാണ് ആ വിളിയാളം വരുന്നത്...

"ത്വാരീഖ്, സേനയിൽ അംഗമാവാൻ മൂസബ്നു നുസ്വൈർ ക്ഷണിക്കുന്നുണ്ട്."

ത്വാരീഖ് ഒരു നിമിഷം അന്തിച്ചു നിന്ന് പോയി...


ത്വൻജയിലെ ഗവർണർ

ഖലീഫ വലീദ് ബിൻ അബ്ദുൽ മാലിക് ഏറെ സന്തോഷിച്ച ദിനമായിരുന്നു അത്. ആനന്ദാതിക്യത്താൽ മനസ്സ് ഭൂതലം വിട്ട് നക്ഷത്രങ്ങളെ ചുംബിക്കാൻ തുടങ്ങിയ നിമിഷം. മൂസബ്നു നുസ്വൈറിന്റെ യുദ്ധതന്ത്രവും മുസ്ലിം സൈന്യത്തിന്റെ വീരസാഹസവും അദ്ദേഹത്തെ ഹർഷപുളകിതനാക്കി...

എന്തായാലും ഈ ദൗത്യ വിജയത്തിന്റെ സൂത്രധാരൻ മൂസക്ക് നല്ലൊരു പാരിതോഷികം നൽകണം. ഖലീഫ തീരുമാനിച്ചുറച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തെ ഉത്തരാഫ്രിക്കയുടെ ന്യായാധിപനാക്കി. അവിടെ ഗവർണറെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ ഇഷ്ടത്തിനു വിട്ടു...

തന്റെ എളിയ സേവനത്തിനു കിട്ടിയ ഈ മഹത്തായ അംഗീകാരം ഗൗരവപൂർവ്വം ഉൾകൊള്ളാനാണ് പിന്നീടദ്ദേഹം ശ്രമിച്ചത്...

ആദ്യം ത്വൻജയിൽ ഗവർണറെ നിയമിക്കണം.

അതിനാരെ നിയമിക്കും ...?

മൂസക്ക് ഏറെ ചിന്തിക്കേണ്ടി വന്നില്ല. ത്വാരീഖിനെ അതിനായി തെരഞ്ഞെടുത്തു. വിവരം അദ്ദേഹത്തെ അറിയിക്കും മുമ്പാണ് ഈ തീരുമാനം. അറിഞ്ഞാൽ ഒരുപക്ഷെ നിരസിച്ചേക്കും. അതുകൊണ്ട് ഒരു കൂടിക്കാഴ്ചക്ക് ശേഷമാവാം നിയമനം...

യോഗ്യനായൊരു ഗവർണറെ കണ്ടെത്തിയതിൽ സന്തോഷിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചാലുള്ള പ്രയാസമോർത്ത് മൂസക്ക് ആശങ്ക കുറഞ്ഞില്ല.

മൂസ ത്വാരീഖിനെ വിളിച്ചു വരുത്തി...

"താങ്കളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അങ്ങേക്കറിയാമല്ലോ ത്വാരീഖ്. എനിക്കൊപ്പം നിരവധി യുദ്ധങ്ങൾ താങ്കൾ പങ്കുകൊണ്ടിട്ടുണ്ട്. നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ താങ്കളാണ് എന്നെ സഹായിച്ചിട്ടുള്ളത്. ഈ യുദ്ധത്തിലും താങ്കളുടെ സേവനം വിലപ്പെട്ടതായിരുന്നുവെന്ന് ഞാൻ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതൊരു മുഖസ്തുതിയായി കാണരുത്. ഞാൻ എന്റെ ആത്മാർത്ഥമായ സംതൃപ്തി താങ്കളെ അറിയിച്ചുവെന്നു മാത്രം."

"സയ്യിദേ... വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഞാൻ ആളല്ല. ഒന്നാമതായി അല്ലാഹുവിന്റെ നിയോഗമാണത്. പിന്നെ അങ്ങയുടെ തന്ത്രപൂർണമായ നേതൃത്വവും."

ത്വാരീഖ് വിനയത്തോടെ പറഞ്ഞു...

"ശരി. വിജയം അല്ലാഹുവിൽ നിന്ന് തന്നെ. എങ്കിലും ത്വാരീഖ്, താങ്കളെ പോലുള്ള കരുത്തുറ്റ സൈനികരാണ് നമ്മുടെ വിജയത്തിനാദാനം."

"ഞാൻ അർഹിക്കുന്നതിലുപരി പരിഗണന എനിക്കങ്ങ് നൽകുകയാണ്."

"എന്ത് പരിഗണന ത്വാരീഖ് ...? ഇതുവരെ താങ്കളുടെ ആത്മാർത്ഥ സേവനത്തിനുള്ള പ്രതിഫലം താങ്കൾക്ക് ലഭിച്ചിട്ടില്ല."

"അങ്ങയുടെ തൃപ്തി മതിയെനിക്ക്."

"തൃപ്തി മാത്രം പോരല്ലോ... താങ്കളെ ഞാൻ ത്വൻജയിലെ ഗവർണറായി നിയമിക്കുകയാണ്."

"ഗവർണർ സ്ഥാനമോ ...?"

"അതെ, എന്താ സംശയം. ഈ സ്ഥാനം എന്തിനാണ് നൽകിയതെന്നറിയുമോ?"

"അങ്ങയുടെ ഔദാര്യം കൊണ്ട് തന്നെ."

"അല്ല, താങ്കളുടെ പക്വതയും തന്റേടവും കണ്ടിട്ടാണ്. ഏത് പ്രതികൂലാവസ്ഥയും തരണം ചെയ്യാൻ താങ്കൾക്ക് കഴിവുണ്ട്.  ത്വൻജയിലെ സ്ഥിതിഗതികൾ താങ്കൾക്കറിയാമല്ലോ. നമ്മെ സംബന്ധിച്ചെടുത്തോളം മൊറോക്കോയിലെ ഏറ്റവും പ്രശ്നകലുഷിതമായ ഒരിടമാണിത്. അവിടെയിപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾ ശക്തമാവുകയാണ്. പ്രശ്നങ്ങളൊതുക്കി ശാന്തത കൈവരിക്കാൻ സ്വല്പം പാടുപെടേണ്ടി വരും. അതിനു യോഗ്യൻ താങ്കളല്ലാതെ മറ്റാരുമില്ലെന്ന് എനിക്കുറപ്പാണ്."

"അള്ളാഹു തൗഫീഖ് ചെയ്യട്ടെ."

"ഇത് മാത്രമല്ല താങ്കളുടെ ദൗത്യം. ആരോഗ്യ ദൃഢഗാത്രരായ യുവാക്കളെ കൂട്ടി താങ്കൾ സുശക്തമായൊരു സൈന്യത്തെ സജ്ജീകരിക്കണം. സ്പെയിൻ കീഴടക്കി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭഗമാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്."

"സ്പെയിൻ കീഴടക്കുകയോ?"

കേട്ടമാത്രയിൽ ത്വാരീഖിന്റെ മുഖം പഴയ സ്വപ്നങ്ങളിലെ സ്വച്ഛന്ദൃം പോലെതന്നെ പ്രകാശമായി.

ഈ സ്വപ്നമോന്നു പൂവണിഞ്ഞിരുന്നുവെങ്കിൽ...

ത്വാരീഖ് യാത്ര പറഞ്ഞിറങ്ങി. നേരെ ത്വൻജയിലേക്ക് തിരിച്ചു. അവിടെ എത്തിയയുടൻ തന്റെ ദൗത്യം ആരംഭിച്ചു. നിയമത്തിന്റെ പിടിയിൽ നിന്ന് തെറിച്ചു നിൽക്കുന്നവരെ തിരിച്ചു കൊണ്ടുവന്നു. കുടുംബകലഹങ്ങളും പരിഹരിച്ചു.

ആഭ്യന്തര പ്രശ്നങ്ങൾക്കറുതി വരുത്തി.

തീർത്തും നീതിപൂർണമായ ഭരണം.

ഒടുവിൽ ത്വൻജയുടെ കലുശാന്തരീക്ഷം ശാന്തതക്ക് വാഴിമാറിക്കൊടുത്തു...

അടുത്ത ലക്ഷ്യം ഖൂത്തുകാരുടെ നാടാണ്. അതുകൂടി കീഴടക്കി ഇസ്ലാമിന്റെ ഭാഗമാക്കണം. ആഭ്യന്തര പ്രശ്നങ്ങൾ അവിടെയും കുറവല്ല.

ത്വാരീഖ് പന്ത്രണ്ടായിരത്തോളം വരുന്ന സൈന്യത്തെ സജ്ജമാക്കി. അതിൽ ഭൂരിഭാഗവും പുതുവിശ്വാസികളായിരുന്നു...

ഒരു പാടനായകന്റെ കർമകുശലതയോടെ ത്വാരീഖ് അവർക്കുവേണ്ട എല്ലാ പരിശീലനങ്ങളും വിദ്യയും പകർന്നുകൊടുത്തു ...


താളപ്പിഴ

ഖൂത്തു വംശജർ അശാന്തിയുടെ മുൾമുനയിലാണ്...

ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥത രാജ്യത്തെ സമാധാനം തകർക്കുന്നു...

ജനങ്ങൾക്ക് ഒരു സ്വസ്ഥതയുമില്ല. വിവിധ നാടുകളായിട്ടാണ് രാജ്യം വിഭജിക്കപ്പെട്ടത്. ഓരോ നാടിനും ഓരോ രാജാവ്. അങ്ങനെ അനേകം നാട്ടുരാജാക്കന്മാർ... പക്ഷെ എല്ലാവരും സ്വാർത്ഥതയും സ്വേച്ഛാധിപതികളുമാണെന്നു മാത്രം ...


വ്യക്തി താൽപര്യങ്ങൾക്കുള്ള കരുവായിട്ടാണ് അധികാരത്തെ അവർ കാണുന്നത്. ഭരണീയരെ പറ്റി ഒരു ബോധവുമില്ലാത്തവർ. അധികാര വടംവലിക്കിടയിൽ ഞെരിഞ്ഞമർന്ന് അശാന്തിയുടെ ക്രൂരമായ പരിഹാസങ്ങൾക്ക് വിധേയരാകേണ്ടി വരുന്ന ഇവരിൽ ഭൂരിഭാഗവും അടിമകളാണ്...


അടിമവേല ചെയ്ത് ഉൽപ്പന്നങ്ങൾ മുഴുവനും രാജസന്നിധിയിൽ കൊണ്ടുപോയി സമർപ്പിക്കണം. ലഭിക്കുന്ന കൂലി ശരിക്കുമൊന്നു പശിയടക്കാനുള്ള വകക്കുപോലും തികയില്ല. യുദ്ധമുണ്ടായാൽ പോരാട്ടത്തിനിറങ്ങണം. ഇല്ലെങ്കിൽ കുഴഞ്ഞതുതന്നെ...


അവർക്ക് ഈ വിവസ്ഥയുമായി സമരസപ്പെട്ട് പോവാൻ കഴിഞ്ഞില്ല. പറഞ്ഞിട്ടെന്ത് ? ഉള്ളിലിരിക്കുന്ന പ്രതിഷേധാഗ്നി പുറത്തെടുക്കാൻ അവകാശമില്ലാത്തവരാണല്ലോ അവർ.

എന്നാലും അവർ അടക്കം പറഞ്ഞിരിക്കും; പുറംലോകമറിയാതെ... ഭരണ വർഗം തങ്ങൾക്കു മേൽ വിധിച്ച ദുരന്ത ജീവിതത്തെക്കുറിച്ച്... പുറത്തറിയിച്ചാൽ പിന്നെ പറയേണ്ടതില്ല.

ഒന്നുകിൽ ബന്ധനം, അല്ലെങ്കിൽ കഴുമരം.

വല്ലാത്തൊരു വിധി...!!

ഏത് ഭരണാധികാരി വന്നാലും ഇതേ അവസ്ഥ തന്നെ. ഭരണം മാറി എന്ന് കരുതി അവർക്കൊരു പ്രതീക്ഷയും ഉണ്ടാവില്ല. കാരണം പരമ്പരാഗതമായി അന്യന്റെ ചൊൽപ്പടിക്കു കീഴിൽ കഴിയാൻ വിധിക്കപ്പെട്ടവരാണവർ.

നികുതി കൃത്യമായി നൽകിക്കൊള്ളണം.

നിയമത്തിന്റെ പിടിയിൽ നിന്ന് മാറിയാൽ പിന്നെ ചാട്ടവാർ അടിയുടെ കാലമായിരിക്കും ...

ഇത്തരം അടിമകളിൽ നിന്നാണ് സ്പെയിൻ സൈന്യം ഉറവം കൊണ്ടത്. അതുകൊണ്ടുതന്നെ ആ സൈന്യത്തെ ശക്തിക്ഷയമേറ്റ ഒരു ആൾകൂട്ടമെന്നേ പറയാനൊക്കൂ ... കടന്നാക്രമണം നടത്തുന്നത് പോയിട്ട് ഒന്ന് പിടിച്ചു നിൽക്കാൻ പോലും കഴിയാതെ കേവലമൊരു ആൾക്കൂട്ടം ...


വിവരങ്ങളെല്ലാം മൂസ യാഥാവിധം അറിഞ്ഞു കൊണ്ടിരുന്നു. അധികാരി വർഗ്ഗത്തിന്റെ കാര്യബോധക്കുറവും പാവങ്ങളുടെ ദുരിത ജീവിതവും അദ്ദേഹത്തിന് സഹിക്കാനായില്ല...


ഇതിനൊരു അടിയന്തര പരിഹാരം അത്യാവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുദ്ധമാണതിനുള്ള പ്രായോഗിക മാർഗം.

അല്ലെങ്കിലും മുൻപേ അവിടൊരു യുദ്ധത്തിന് കോപ്പുണ്ട്.

കാരണം ആഭ്യന്തര കലഹങ്ങൾ കൊണ്ട് പുകയുകയാണാ നാട്. നിലവിലെ ഭരണാധികാരി റോഡറിക് അധികാരമോഷണം നടത്തിയതാണ് ഹേതു...


സംഭവമിങ്ങനെ ...,

മുൻഭരണാധികാരി ഗൈത്വശയിൽ നിന്ന് റോഡറിക് അധികാരം തട്ടിയെടുത്തു. ജനങ്ങൾക്കിത് സഹിച്ചില്ല. ഒരു വിഭാഗം റോഡറികിനെതിരെ ശക്തമായി രംഗത്തെത്തി. സ്ഥാനമൊഴിഞ്ഞ് ചെങ്കോലും കിരീടവും മുൻരാജാവിന്റെ മക്കൾക്ക് തിരിച്ചു നൽകണമെന്നാണ് അവശ്യമുന്നയിച്ചത്.

ഗൈത്വശയുടെ രണ്ടു മക്കളാണ് ഈഫയും സീസ്‌യൂത്തും...


റോഡറിക് ഇവരുടെ കണ്ണിലെ കരടായിരുന്നു. എവിടെവെച്ചും അദ്ദേഹത്തെ തളർത്താനുള്ള വഴികൾ അവർ അന്വേഷിച്ചു നടന്നു.

ഇതിനായി സ്പെയിനിലെ ഭൂരിപക്ഷം ആളുകളുടെയും വികാരത്തെ അവർ റോഡറികിനെതിരെ തിരിച്ചുവിട്ടു. നാടെങ്ങും പ്രതിഷേധമിരമ്പി...


സബ്‌തയിലെ ന്യായാധിപൻ ജൂലിയാനും ഇവർക്കൊപ്പം ചേർന്നു. റോഡറികിനെ വകവരുത്താൻ സാമ്പത്തികമായും ശാരീരികമായും ഏത് ത്യാഗവും ചെയ്യാൻ ഒരുക്കമായിരുന്നു ജൂലിയാൻ.


ഇതിനിടയിലാണ് ഒരു സംഭവം നടക്കുന്നത്. ജൂലിയാൻ തീരെ കേൾക്കാനിഷ്ടപ്പെടാത്ത സംഭവം ...


തന്റെ പുത്രി ഫ്ലോറിന്റയെ റോഡറിക് മനഭംഗപ്പെടുത്തിയിരിക്കുന്നു...


സുന്ദരിയായും സുശീലയുമായ അവൾ ടോലിഡോവിലെ രാജകൊട്ടാരത്തിൽ പഠിക്കാൻ ചെന്നതായിരുന്നു. അവളുടെ നിസ്തുല സൗന്ദര്യത്തിന്റെ മാസ്മരികതയിൽ രാജാവ് മതിമറന്നുപോയി.

പിന്നെ തന്നെ നിയന്ത്രിക്കാൻ  അയാൾകായില്ല. ആ നീച കൃത്യത്തിന്‌ അവളെ നിർബന്ധിപ്പിച്ചു. കുതറി മാറാൻ പലതവണ ശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല ...


നടന്നതെല്ലാം വിശദീകരിച്ചു കൊണ്ട് അവൾ പിതാവിനൊരു കത്തെഴുതി.

കാത്തുവായിച്ച ജൂലിയാന് വിശ്വസിക്കാനായില്ല. കോപം കൊണ്ട് പരിസരം മറന്നുപോയി.

എന്റെ മകളെ ഉപയോഗപ്പെടുത്താൻ ഇയാൾക്കെങ്ങനെ ധൈര്യം വന്നു ...?


റോഡറികിനെ ഇനിയും വെച്ച് പൊറുപ്പിക്കാനാവില്ല. ഈ മനുഷ്യ പിശാചിന്റെ ക്രൂരത കാലങ്ങളായി സഹിക്കുന്നു.

ഇനിയും ക്ഷമിക്കുന്നത് ബുദ്ധിയല്ല. എന്റെ സൈന്യശക്തി അവനറിഞ്ഞിട്ടില്ല.

അവന്റെ സിംഹാസനം പിഴുതെറിഞ്ഞിട്ടേ ഇനി ബാക്കി എന്തും ...


കൂടിക്കാഴ്ച

തപ്ത ഹൃദയനായി ജൂലിയാൻ ചിന്തയിൽ മുഴുകി. ഈ ഒരു സൗഭാഗ്യത്തിന് കാലങ്ങളായി അവർ കാത്തുനിൽക്കുന്നു. അതുകൊണ്ട് പിന്തുണയില്ലാത്തതിന്റെ പേടിവേണ്ട...


പക്ഷെ, ആദ്യം കുറച്ചു ആൺകുട്ടി കളെ കിട്ടണം. ഇവടത്തുകാർ ദുർബലരാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചു നിൽക്കാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല.

മുസ്ലിങ്ങളാണിപ്പോൾ ഏക ശരണം.

അവരുടെ സഹായം ലഭിച്ചാൽ പിന്നെ രക്ഷപെട്ടു. കാര്യങ്ങളെല്ലാം അവർ നോക്കിക്കൊള്ളും.

ജൂലിയാൻ പ്രധാനികളുമായി ചർച്ച നടത്തി. എല്ലാവർക്കും സമ്മതം.

അനുയായികളുടെ അനുകൂല പ്രതികരണം ജൂലിയാന് വളരെ ഇഷ്ടപ്പെട്ടു...


വൈകാതെ മൂസക്ക് കത്തെഴുതി.

അടിയന്തരമായി ഒരു കൂടിക്കാഴ്ചക്ക് അപേക്ഷിച്ചു കൊണ്ട്...

സ്പെയിനിൽ ഒരു യുദ്ധത്തിനുള്ള ഒരുക്കത്തിലായിരുന്നു മൂസ ബിനു നുസ്വൈർ. അപ്പോഴാണ് അദ്ദേഹത്തിന് ജൂലിയാന്റെ കത്ത് ലഭിക്കുന്നത്. അദ്ദേഹം ആകാംഷയോടെ കത്ത് തുറന്നു വായിച്ചു.

കാര്യങ്ങളുടെ കിടപ്പ് ബോധ്യപ്പെട്ടിട്ടെന്നവണ്ണം ഗൗരവം വിടാത്ത അദ്ദേഹത്തിന്റെ മുഖം ഒന്നയഞ്ഞു...


ജൂലിയാൻ ആഗ്രഹിച്ച മറുപടി തന്നെ അദ്ദേഹം എഴുതി. കൂടിക്കാഴ്ചക്കുള്ള സ്ഥലം നിർണയിച്ചു കൊടുത്തു. ഖൈറുവാൻ പട്ടണം...


വൈകാതെ ഇരുവരും അവിടെ സംഗമിച്ചു.

സംസാരത്തിനു തുടക്കമിട്ട് ജൂലിയാൻ പറഞ്ഞു:

"നാം അയൽവാസികളാണ്. പരസ്പര സഹായോപദേശങ്ങളാണ് ചെയ്യാൻ കഴിയുന്ന വലിയ ധർമം.

അതുകൊണ്ട് നിങ്ങളുടെ ജൈത്രയാത്ര ഈ പരിധിയിൽ മാത്രം പരിമിതപ്പെടുത്തരുത്.

ഖൂത്തുകാരുടെ നാട്ടിലേക്കു കൂടി അത് വ്യാപിക്കേണ്ടതുണ്ട്‌.

എന്റെ സ്റ്റേറ്റടക്കം ഉൾക്കൊള്ളുന്ന ആ നാട് ആക്രമിക്കാൻ ഞാനാവിശ്യപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. റോഡറിക്കിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയിട്ടാണ്.

അവന്റെ ക്രൂരഭരണം മാറി നിങ്ങളുടേത് പോലുള്ള ഒരു ഭരണവ്യവസ്ഥ അവിടെ നിലവിൽ വരണമെന്ന പക്ഷക്കാരനാണ് ഞാൻ..."


ഇതുകേട്ടപ്ലോൽ മൂസയുടെ കണ്ണുകൾ വിടർന്നു. മുഖത്ത്‌ സന്തോഷത്തിന്റെ തിരയിളക്കം. വിശിഷ്യാ, ഇരു ഖൂത്ത്‌ അനുഭാവിയിൽ നിന്ന് ഇത് കേട്ടപ്പോൾ...

എങ്കിലും ചെറിയൊരു ശങ്ക.

മുസ്ലിംകളെ മാത്രം ഇതിനായി തെരഞ്ഞെടുത്തതിന്റെ പിന്നിൽ വല്ല പന്തികേടും..?

എന്തായിരിക്കും അദ്ദേഹം ഇങ്ങനെ ചിന്തിക്കാൻ..?


അധികം ആലോചിച്ചു നിൽക്കാതെ മൂസ ചോദിച്ചു:

"സ്പെയിനിന്റെ ഭാഗമായ ആ പ്രവിശ്യ എങ്ങനെയാണ് കീഴടക്കാനാവുക ?

ആ സ്ഥലങ്ങളും സാഹചര്യങ്ങളും ഞങ്ങൾക്കപരിചിതമാണല്ലോ ...?"


"അത് വിഷയമല്ല, നിങ്ങൾക്ക് മുൻപിൽ വഴികാട്ടിയായി ഞാനുണ്ടാകും.

തന്നെയുമല്ല, നിങ്ങൾക്ക് യുദ്ധക്കപ്പലുകൾ കുറവാണെങ്കിൽ അത് തരാനും ഞാൻ ഒരുക്കമാണ്."


"സ്പെയിനിലെ സ്ഥിതിഗതികൾ യുദ്ധത്തിനു പറ്റുന്നതാണൊ?"


"തീർച്ചയായും...

എല്ലാവിധ യാതനയും പേറിയാണ് അവിടുത്തുക്കാർ ജീവിക്കുന്നത്.

രാജാവ് സ്വച്ഛാധിപതിയും സുഖപ്രിയനുമായതിനാൽ നാട്ടുകാർക്കദ്ദേഹത്തോട് വെറുപ്പാണ്.

എന്തിനേറെ, തന്റെ സൈനികരുടെ പൂർണ പിന്തുണപോലും അദ്ദേഹത്തിനില്ല.

മാത്രമല്ല, ഭരണകൂടത്തെ തച്ചുതകർക്കാൻ തക്കം പാർത്തിരിക്കുകയാണ് ഗൈത്വശയുടെ അനുയായികൾ.

അതിന്റെ അലയൊലികൾ ഇപ്പോൾ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു."


മൂസക്ക് പ്രതീക്ഷകൂടി.

യുദ്ധസാധ്യതകൾ തീർത്തും അനുകൂലമാണ്. ഇനി ഖലീഫയുടെ സമ്മതം കൂടി ലാഭിക്കുകയേ വേണ്ടു...


"ഞാൻ ഖലീഫയുമായി ചർച്ച ചെയ്യട്ടെ.

അദ്ദേഹത്തിനു യോജിപ്പാണെങ്കിൽ ഞാൻ നിങ്ങളുമായി ചേരും. നമുക്ക് മറ്റൊരു കൂടിക്കാഴ്ച കൂടി നടത്താം"–മൂസ പറഞ്ഞു.


"സബ്‌തയെ സ്പെയിൻ അക്രമത്തിനുള്ള കേന്ദ്രമാക്കി മാറ്റും. പ്രധാനസ്ഥലങ്ങളെ പറ്റിയും ദുർഘട പാതകളെ കുറിച്ചും വ്യക്തമായൊരു മാപ്പ് ഞാൻ ഒരുക്കാം.

ഇതുപോലെ ഗൈത്വശയുടെ മക്കളോടും പറയുന്നുണ്ട്.

കൂടാതെ ഖൂത്തുകാരെ പലതും പറഞ്ഞു ഭയപ്പെടുത്തും.

അങ്ങനെ ചഞ്ചലചിത്തരായിട്ടായിരിക്കും അവർ നിങ്ങളോട് പൊരിനിറങ്ങുക.

അതോടെ നിങ്ങൾക്കവരെ അനായാസം കീഴടക്കാം.

വൈകാതെ, നിങ്ങൾക്ക് ആ നാട് കീഴൊതുങ്ങുകയും ചെയ്യും."


എല്ലാം കേട്ട് മൂസ അനുകൂല ഭാവനതലയാട്ടി.

പിന്നെ സന്തോഷപൂർവം ജൂലിയാനെ യാത്രയാക്കി...



വഴിയൊരുങ്ങുന്നു


മൂസയോട് യാത്ര പറഞ്ഞിറങ്ങിയ ജൂലിയാൻ നേരെ സബ്‌തയിലേക്ക് യാത്ര തിരിച്ചു. കൊട്ടാരത്തിൽ നടന്ന ചർച്ചകളെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് തികട്ടിത്തികട്ടി വരുന്നുണ്ടായിരുന്നു. മനിസ്സിപ്പോൾ എന്തിനൊക്കെയോ വെമ്പൽകൊള്ളുന്ന പോലെ.

നാളെ ടോലിഡോവിൽ പോവണം. മകൾ വിളിച്ചതാണ്. പോകാതിരിക്കാനാവില്ല. യാത്രാസന്നാഹങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്...


തീരുമാനിച്ചുറപ്പിച്ചപോലെ അടുത്ത ദിവസം അതിരാവിലെ തന്നെ ജൂലിയാൻ യാത്ര തുടങ്ങി. ടോലിഡോവിലെത്തിയ ഉടനെ നേരെ രാജകൊട്ടാരം ലക്ഷ്യമാക്കി നടന്നു...


സിംഹാസനത്തിൽ റോഡറിക് ആസനസ്ഥനായിട്ടുണ്ട്. കാര്യമായി എന്തോ ആലോചിക്കുകയാണദ്ദേഹം.

ജൂലിയാന്റെ അപ്രതീക്ഷിത വരവ് റോഡറികിനെ വല്ലാതെ ഉലച്ചു. മുഖത്തെ ജാള്യത എത്ര ശ്രമിച്ചിട്ടും മാറ്റിയെടുക്കാനാവുന്നില്ല.


ഫ്ലോറിന്റയെ താൻ മനഭംഗപ്പെടുത്തിയത് ജൂലിയാൻ അറിഞ്ഞിരിക്കുമോ ...?

അറിഞ്ഞാൽ തന്റെ കഥ കഴിഞ്ഞതു തന്നെ, തീർച്ച!!! നാട്ടിലൊക്കെ പട്ടാകുമെന്നത് മാത്രമല്ല, ധാരാളം ഗവർണർമാരുടെ മക്കൾ ഇവിടെ പഠിക്കുന്നുണ്ട്, അവരെങ്ങാനും ഈ വർത്തയറിഞ്ഞാൽ....!!

സങ്കൽപിക്കാൻ പോലുമാവുന്നില്ല. റോഡറിക് തളർന്നു വിവശനായി.


ജൂലിയാൻ അടുത്തെത്താറായിരിക്കുന്നു. റോഡറിക് ശാന്തത വരുത്താൻ നന്നേ പാടുപെട്ടു. ഒരു നിമിഷം എല്ലാം മറക്കാൻ കിണഞ്ഞു ശ്രമിച്ചു.

ജൂലിയാൻ തൊട്ടടുത്തെത്തി. മുഖത്ത് ഒരുവിധം പുഞ്ചിരി വരുത്തി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി...


"ജൂലിയാൻ, എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷങ്ങൾ ? പ്രശ്നങ്ങൾ വല്ലതും ...?" റോഡറിക് സംഭാഷണത്തിന് തുടക്കമിട്ടു.

"ഇല്ല, മഹാരാജാ... പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. ഞാൻ മകളെ കണ്ട് പഠനവിവരങ്ങൾ അന്വേഷിക്കാൻ വന്നതാണ്."


"അവൾ അതിസമർത്ഥയാണ്... ഞാനവളെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പിതാവിനെപോലെത്തന്നെ ബുദ്ദിമതിയാണവൾ"

"നന്ദിയുണ്ട് രാജാ... എങ്കിലും കുറെയേറെ വർഷങ്ങളായല്ലോ അവളിവിടെ കഴിയുന്നു."


"അതെയതെ, അവളിപ്പോൾ ഒരു പണ്ഡിതയായിരിക്കുന്നു."

"അഥവാ, അവൾകിപ്പോൾ നാട്ടിലേക്ക് മടങ്ങാൻ സമയമായി എന്നർത്ഥം, അല്ലെ?"

"എന്തിന് ? സമ്പൂർണ സംസ്കൃതയാവാൻ ഇനിയുമുണ്ടല്ലോ കാലം ?"


"ദയവായി അത് പറയരുത് രാജാ, ഞാനവളെ കൊണ്ടുപോവുകയാണ്."


"എങ്കിൽ ഞാൻ തടസ്സം നിൽക്കുന്നില്ല. പക്ഷെ, അല്പംകൂടി കാത്തിരിക്കണം, എനിക്കവൾക്കൊരു സമ്മാനം കൊടുക്കാനുണ്ട്."


"ഹൊ സമ്മാനം! ചാരിത്ര്യം അപഹരിച്ചെടുത്ത ശേഷം ഇപ്പോൾ ഒരു സമ്മാനം കൊടുക്കുന്നു" ജൂലിയാൻ മനസ്സിൽ പറഞ്ഞു.


അല്പനേരത്തെ മൗനത്തിനു ശേഷം ജൂലിയാൻ തുടർന്നു.

"ഏറ്റവും നല്ല സമ്മാനം സ്റ്റേറ്റിന്റെ സംരക്ഷണതത്തിനാവിശ്യമായ ഏതാനും സൈനികരാണ്."

"അതെല്ലാം ഞാനെറ്റു. പക്ഷെ ഒരുകാര്യം, സബ്‌തയിലെത്തിയാൽ എനിക്ക് കുറച്ചു പ്രാപിടിയൻ പക്ഷികളെ അയച്ചു തരണം. കൊട്ടാരത്തിലിപ്പോൾ പ്രാപിടിയാൻ പക്ഷികളുടെ കുറവ് മാത്രമേയുള്ളൂ."


"ശരി രാജാ, അങ്ങ് ഇന്നേവരെ ദർഷിച്ചിട്ടില്ലാത്ത മുന്തിയ ഇനം പ്രാപിടിയന്മാരെത്തന്നെ ഒട്ടും വൈകാതെ ഞാനയച്ചുതരാം..."


ദിവസങ്ങളേറെ കഴിഞ്ഞില്ല. ടോളിഡോവിൽ നിന്ന് സർവായുധസജ്ജരായ വൻ സൈനിക വ്യൂഹമെത്തി. ജൂലിയാൻ അവരെ സുരക്ഷിത തവളത്തിലേക്ക് മാറ്റി. ആവശ്യമായ നിർദേശങ്ങൾ നൽകി. റോഡറികിന്റെ ക്രൂരഭരണത്തെ കുറിച്ച് സവിസ്തരം വിവരിച്ചു കൊടുത്തു. യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ റോഡറികിനെതിരെ അറബികൾക്കൊപ്പം പോരാടാൻ അവർക്ക് നിർദേശം നൽകി. ജൂലിയാന്റെ തന്ത്രം അവർക്ക് നന്നായി പിടിച്ചു. അവർ ആവേശം കൊണ്ടു. അസാധാരണമായ ഏതോ ശക്തി ആവേശിച്ച പോലെ...


മൂസ ചിന്തനിമഗ്നനായി ഇരുന്നു. വിജയം; അതുമാത്രമാണ് ചിന്ത. സ്പെയിൻ കീഴടക്കണം. സഹചര്യങ്ങളെല്ലാം തീർത്തും അനുകൂലമാണ്. പക്ഷെ അമാന്തം കാണിച്ചാൽ പ്രശ്നം സങ്കീർണമായേക്കും. അതുകൊണ്ട് തന്നെ ഒട്ടും വൈകിക്കൂടാ...


മൂസ ഡമസ്കസിലേക്ക് തിരിച്ചു. നേരെ ഖലീഫ വലീദിന്റെ വസതിയിലേക്ക്. മൂസയെ കണ്ടപാടെ നിറപുഞ്ചിരിയോടെ ഖലീഫ ആരാഞ്ഞു:

"ഇബ്നു നുസ്വൈർ, എന്തുണ്ട് വിശേഷം?"


"അൽഹംദുലില്ലാഹ്. ഞാനൊരു പ്രധാന കാര്യം ചർച്ച ചെയ്യാൻ വന്നതാണ്..."


"എന്ത് കാര്യം?!" ഖലീഫ ഉത്സാഹഭരിതനായി.


"മൊറോക്കോ കീഴടക്കിയ പോലെ സ്പെയിൻ ഇസ്ലാമിന്റെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്."


"സ്പെയിൻ കീഴടക്കുകയോ ?

എത്ര ശ്രമകരമാണ് ...?!"


സ്പെയിൻ യുദ്ധം



"യുദ്ധ സാഹചര്യങ്ങളെല്ലാം ഞാൻ പഠിച്ചിട്ടുണ്ട്. നിഷ്പ്രയാസം കീഴിലൊതുക്കാമെന്നാണ് എന്റെ വിശ്വാസം. മാത്രമല്ല സബ്തയിലെ ഭരണാധികാരി എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്."


"എന്ത്...? സബ്തയിലെ ഭരണാധികാരിയോ...?!! വിഡ്ഢിത്തം പറയാതെ"


"അതേ തിരുമേനീ.., അദ്ദേഹം റൊഡറികിന്റെ കഠിന ശത്രുവാണ്."


"വസ്തുതകൾ ഇങ്ങനെയാണെങ്കിൽ ഞാൻ സ്പെയിൻ യുദ്ധം സ്വാഗതം ചെയ്യുന്നു."


പ്രഭാേ.., അതിന് നാമെന്തൊക്കെയാണ് ചെയ്യേണ്ടത്..?


"ആദ്യം പരീക്ഷണാർത്ഥം അഞ്ഞൂറ് സൈനികരെ അയക്കാം. ഫലം ഉദ്ദിഷ്ട രൂപത്തിലെങ്കിൽ നമുക്കവിടം ഒരു വൻ സൈന്യത്തെ തന്നെ വിന്യസിക്കാം."


ശരി, സൈന്യത്തിന്റെ നേതൃത്വം ആരെയേൽപിക്കണം..?"


"അത് നിന്റെയിഷ്ടം. നിന്റെ കമാൻഡർമാരെക്കുറിച്ച് നിനക്കറിയാമല്ലോ."


"എങ്കിൽ ഞാൻ ത്വരീഫ് ബ്നു മാലികിനെ സൈനിക നായകനായി നിയമിക്കുന്നു."

"ശരി, പൊയ്ക്കോളൂ.., യുദ്ധ വിവരങ്ങളെല്ലാം യഥാവിധി എന്നെ അറിയിക്കണം."

"ഇൻശാ അല്ലാഹ്...."

മൂസ യാത്ര പറഞ്ഞിറങ്ങി.

വാഹനപ്പുറത്തേറി നേരെ ഖൈറുവാനിലേക്ക് തിരിച്ചു. അവിടെ എത്തിയ ഉടനെ ത്വരീഫിനെ കണ്ട് ചുമതലയേൽപ്പിച്ചു. യുദ്ധ സന്നാഹങ്ങൾക്ക് മൂസ തന്നെ മുൻകൈയ്യെടുത്തു. സമർത്ഥരായ അഞ്ഞൂറ് രണവീരരെ തെരഞ്ഞെടുത്തു. ഓരോ മുഖത്തും ആവേശം തുടിച്ച് കൊണ്ടിരിക്കുന്നു...


സ്പെയ്ൻ യുദ്ധത്തിന് നാന്ദികുറിക്കാൻ ത്വരീഫും സംഘവും വരുന്നുണ്ടെന്നും അവർക്ക് മറുകര പറ്റാൻ സൗകര്യങ്ങളേർപെടുത്തണമെന്നും മൂസ ജൂലിയാന് കത്തെഴുതി.

കത്ത് വായിച്ചു കഴിയേണ്ട താമസം ജൂലിയാൻ കപ്പൽ ജോലിക്കാരെ വിളിച്ച് വരുത്തി ഏതാനും സൈനികരെ സ്പെയിൻ തീരത്തെത്തിക്കാൻ അവരെ ഏൽപ്പിച്ചു. ആജ്ഞപോലെ അവർ ദൗത്യത്തിനിറങ്ങി...

വൈകുന്നേരമായപ്പോഴേക്കും ത്വരീഫിന്റെ നേതൃത്വത്തിൽ അറബ് സൈന്യം സബ്തയിലെത്തി. ജൂലിയാൻ  അവരെ ഹൃദ്യമായി സ്വീകരിച്ചു. പിറ്റേന്ന് രാവിലെ തന്നെ അവരെ കടൽ തീരത്തെത്തിച്ചു...

വിശാല സൗകര്യമുള്ള ഒരു കപ്പൽ അവിടെ തയ്യാറാക്കി നിൽക്കുന്നുണ്ടായിരുന്നു. ത്വരീഫും സംഘവും അതിൽ കയറി. ആർത്തിരച്ചുവരുന്ന തിരമാലകളെ വകഞ്ഞുമാറ്റി കപ്പൽ മുന്നോട്ട് നീങ്ങി. ഒടുവിൽ അവർ ഒരു ദ്വീപിലെത്തി. തീർത്തും അപരിചിതമായെരു പ്രദേശം...

കപ്പൽ തീരത്തേക്കടുപ്പിച്ചു. സർവ്വായുധ വിഭൂഷിതരായി കടന്നുവരുന്ന ത്വരീഖിനെയും കൂട്ടരെയും കണ്ടപ്പോൾ ദ്വീപുകാർ ആയുധവുമായി രംഗത്തിറങ്ങി...

പക്ഷേ, മുസ്ലിങ്ങൾക്ക് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. മുസ്ലിംകളിൽ നിന്ന് ഒരാളെ പോലും. അംഗഭംഗം വരുത്താനാവാതെ ഒറ്റയടിക്കവർ നിലം പരിശായി...


വിവരങ്ങളെല്ലാം ത്വരിഫ് മൂസക്ക് കൈമാറി. സ്പെയ്ൻ യുദ്ധത്തിന് പിൻബലമേകുന്ന ചരിത്ര വിജയം അദ്ദേഹത്തിന് നൂതനാവേശം പകർന്ന് നൽകി...

ഉടൻ മൂസ സന്തോഷകരമായ ഈ വാർത്ത ഖലീഫക്കെത്തിച്ചു. ഖലീഫ ഹർഷപുളകിതനായി. പ്രതീക്ഷിച്ചതിലും ഭംഗിയായി കാര്യങ്ങൾ നീങ്ങുന്നുണ്ട്...

ഖലീഫയുടെ മറുപടിയെത്തി. "എല്ലാ സൈനികരെയും ഒറ്റയടിക്ക് പറഞ്ഞയക്കരുത്. വ്യത്യസ്ത ഭാഗങ്ങളിലായി ഘട്ടം ഘട്ടമായി അയക്കണം. അങ്ങനെ പുതിയെ സ്പെയ്ൻ വിജയകരമായി കീഴടക്കണം."

ആജ്ഞപോലെ മൂസ ദൗത്യത്തിനിറങ്ങി. സ്പെയിൻ യുദ്ധം നാടാകെ വിളംബരം ചെയ്തു. ജനം സന്തോഷപൂർവ്വം അത് ഏറ്റെടുത്തു. ആയിരങ്ങൾ ദേശത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തി. യുദ്ധത്തിൽ പങ്ക് ചേരാൻ എല്ലാവർക്കും അതിയായ താൽപര്യം. പക്ഷേ മൂസ അതിൽ നിന്ന് ആരോഗ്യദൃഢഗാത്രരെ മാത്രം തിരഞ്ഞെടുത്തു. ബാക്കിയുള്ളവരെ അടിയന്തരാവസ്ഥയിൽ എടുക്കാമെന്ന വ്യവസ്ഥയിൽ മാറ്റി നിർത്തി...

സ്പെയിൻ നിവാസികൾ ഒരു സുപ്രഭാതത്തിലാണ് ഈ വാർത്ത അറിയുന്നത്. അതോടെ അവരുടെ   ആഹ്ലാദത്തിനതിരുണ്ടായിരുന്നില്ല.

"റോഡരിക്കിന്റെ ക്രൂര ഭരണത്തിന് തിരശ്ശീല വീഴാൻ സമയമായിരിക്കുന്നു" അവരുടെ അധരങ്ങൾ മന്ത്രിച്ചു. സമാശ്വാസത്തിന്റെ നിശ്വാസങ്ങളുതിർത്ത് അവർ ആ ധന്യ മുഹൂർത്തത്തിനായി കാത്തിരുന്നു..



നിലാവ് പെയ്തിറങ്ങിയ രാത്രി


മൂസ ബിനു നുസ്വൈർ സൈന്യത്തെ സജ്ജമാക്കി. ഏകദേശം എഴുപതിനായിരത്തോളം പടയാളികൾ.

എല്ലാവരും മെയ്‌മിടുക്കുള്ള കരുത്തന്മാർ. ത്വാരിഖിനെ മുൻനിർത്തി മൂസ അവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകി.

വൈകാതെ സൈന്യം മുന്നോട്ട്‌ ഗമിക്കുകയായി.

നേരെ സബ്‌തയിലേക്ക് ...

സൂര്യൻ പടിഞ്ഞാർ ചാഞ്ഞപ്പോഴേക്കും അവർ സബ്‌തയിലെത്തി.

ജൂലിയാനും പരിവാരങ്ങളും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ത്വാരീഖിന്റെ നേതൃത്വത്തിൽ കുതിച്ചുവരുന്ന കുതിരപ്പടയെ കണ്ട മാത്രയിൽ അവരുടെ മനം ആനന്ദതുന്ദിലമായി...

സ്ഥലമെത്താറായപ്പോൾ എല്ലാവരും വേഗത കുറച്ചു. ത്വാരീഖ് കുതിരപ്പുറത്തുനിന്ന് ഇറങ്ങി.

ജൂലിയാനേയും കൂട്ടരെയും ഹസ്തദാനം ചെയ്തു. എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത പ്രസന്നത, അതിരറ്റ സന്തോഷം.

തങ്ങളുടെ നാടിന്റെ വിമോചനത്തിനായി കടന്നുവന്നവരോടുള്ള ബഹുമാനം.

അന്നവർക്ക് ഉറക്കം വന്നില്ല...

കൊട്ടാരത്തിനകത്തും പുറത്തും മുസ്ലിം സൈനികർ നിറഞ്ഞു കവിഞ്ഞു.

നഗരം ഇരുൾ വലയത്തിലാണ്. മാനത്ത് വെള്ളകീറാൻ ഇനിയും സമയമുണ്ട്...


ഫ്ലോറിന്റ ഇതുവരെയും ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ ആലോചിരിക്കുകയാണവൾ. തൊഴിമാർ ഇടയ്ക്കിടെ അവളോട്‌ ഉറങ്ങാൻ അവിശ്യപ്പെടുന്നുണ്ട്. പക്ഷെ, സ്നേഹത്തോടെ അവളത് നിരസിക്കുന്നു. ഇത് ഉറങ്ങാനുള്ള രാത്രിയല്ല എന്ന ഭാവത്തിൽ.

ഇടയ്ക്കിടെ അവൾ ജനലഴികളിലൂടെ തുറമുഖം വീക്ഷിക്കും.

പിന്നെ കുറെ സമയം കൊട്ടാരത്തിനകത്തേക്കും.

അപ്പോൾ കേൾക്കുന്നത് മുസ്ലിം സൈനികരുടെ മധുരമനോഹരമായ ഖുർആൻ പാരായണമായിരിക്കും.

അവൾക്കത് സന്തോഷം നൽകി, കാരണം, അവൾ കാത്തിരുന്നത് ഈ മുസ്ലിം പടയുടെ കരങ്ങളാൽ റോഡറികിന്റെ പതനമാണ്‌.

രാവേറെ ചെന്നപ്പോൾ ത്വരീഖിനും ജൂലിയാനുമിടയിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കാൻ തുടങ്ങി. അറബ് സൈന്യത്തിന് താനൊരുക്കിയ സഹായങ്ങളെ കുറിച്ച് ജൂലിയാൻ  വാചാലനായി...

സൈന്യത്തിന് സഞ്ചരിക്കേണ്ട സ്പെയിനിലെ മുഴുവഴികളും, മേഖലകളും അടങ്ങുന്ന ഒരു ഭൂപടം അദ്ദേഹം ത്വാരീഖിന് മുന്നിൽ വെച്ചു.

തങ്ങളെ സഹായിക്കാൻ ജൂലിയാൻ സർവാത്മനാ തയ്യാറാണെന്ന് ത്വരീഖിനറിയാം.

മുൻപ് ഈ കാര്യം മൂസ സൂചിപ്പിച്ചിട്ടുണ്ട്.

അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചോദിച്ചു: "യുദ്ധ വേളയിൽ ഞങ്ങൾക്കൊപ്പം അങ്ങ് വാഗ്ദാനം ചെയ്ത ശക്തികളെവിടെ ...?"

"അവർ പൂർണമായും തയ്യാറായിക്കഴിഞ്ഞു. ഇവിടത്തെ സൈനികർ മാത്രമല്ല, ടോലിഡോവിൽ നിന്ന് കൊണ്ടുവന്ന ഒന്നാന്തരം പടയാളികളും അക്കൂട്ടത്തിലുണ്ട്. റോഡറികിന്റെ സംരക്ഷകരായിരുന്നു അവർ."

"റോഡറികിന്റെ സംരക്ഷകരോ?! അവരെ നിങ്ങൾക്കെങ്ങനെ ലഭിച്ചു ...?!"

"റോഡറികുമായി ഒരു കൂടിക്കാഴ്ചക്ക് അവസരമുണ്ടായിരുന്നു. സംസാരമധ്യേ സ്‌റ്റേറ്റിലെ അവസ്ഥകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു കുറച്ചു സൈനികരെ അവിശ്യമുണ്ടെന്ന്. തന്നെ ഏതു നിലക്കും തൃപ്തിപെടുത്താൻ അദ്ദേഹം തയ്യാറായതു കൊണ്ട് തന്നെ എനിക്ക് ഒന്നാന്തരം സൈനികരെ തന്നു. കുറച്ചു പ്രാപിടിയൻ പക്ഷികളെ അയച്ചു കൊടുക്കണമെന്ന അപേക്ഷയോടെ..."


"എന്നിട്ട് പ്രാപിടിയന്മാരെ അയച്ചു കൊടുത്തോ...?"

"അതെ അവരിപ്പോൾ അങ്ങോട്ടുള്ള വഴിയിലാണ്."

അല്പം മൗനിയായി ശേഷം ചെറു പുഞ്ചിരിയോടെ...

"റോഡറികിന്റെ കിരീടം തകർക്കാൻ പറ്റിയ പ്രാപിടിയന്മാർ നിങ്ങൾ തന്നെയല്ലേ ...?"

"റോഡറികിന്റെ യുദ്ധ തയ്യാറെടുപ്പുകൾ എന്തൊക്കെയാണ് ...?"

"വിഷയമാക്കാനൊന്നുമില്ല, യുദ്ധകല റോഡറികിന് അജ്ഞാതമണല്ലോ ...?"

"മറ്റു നേതാക്കൾ, അവരുടെ അവസ്ഥ എന്തൊക്കെയാണ് ...?"

"അതും പ്രശ്നമാക്കേണ്ടതില്ല. സ്വകാര്യ ചുറ്റുപാടുകളുമായി കഴിഞ്ഞു കൂടുന്നവരാണവർ. യുദ്ധ മുഖത്ത് ധീരത കാണിക്കാൻ പറ്റിയ ഒരു പടയാളി പോലും അവർക്കില്ല. അടിമകളോടുള്ള ഭരണകൂടത്തിന്റെ ക്രൂര സമീപനം അവരെ ബദ്ധവൈരികളാക്കുകയും ചെയ്തിട്ടുണ്ട്."

സംഭാഷണം കഴിഞ്ഞു ഇരുവരും വഴിപിരിഞ്ഞു. ത്വാരീഖ് തന്റെ താൽകാലിക റൂമിലേക്കും ജൂലിയാൻ കൊട്ടാരത്തിലേക്കും.

അപ്പോഴാണ് അദ്ദേഹം ഉറക്കമൊഴിച്ചിരിക്കുന്ന ഫ്ലോറിന്റയെ കണ്ടത്. അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു:

"ഫ്ലോറി! ഇപ്പോഴും നീ ഉറങ്ങിയിട്ടില്ലേ ...?"

"ഇത് മറക്കാനാകാത്ത രാത്രിയാണ് ഉപ്പാ …"

"മോളെ, റോഡറികിനോടുള്ള നിന്റെ പ്രതികാര ദാഹം എത്രത്തോളമുണ്ടെന്ന് എനിക്കറിയാം. എങ്കിലും നീ ക്ഷമിക്ക്. എല്ലാം ശരിയാവും. അവന്റെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നു ..."



ഉദ്വേഗം പൂണ്ട നിമിഷങ്ങൾ






പ്രഭാതം ...

സുഖ സുഷുപ്തിയിൽ നിന്ന് സബ്‌ത കണ്ണു തുറന്നു. ഉറക്കച്ചടവുമാറ്റി സൈനികർ പ്രഭാത വേലകൾ തകൃതിയിൽ ചെയ്തു തീർത്തു. തുറുമുഖത്ത് കപ്പൽ  തയ്യാറായി നില്പുണ്ട്. സമയമായപ്പോൾ എല്ലാവരും അതിൽ കയറി.

കപ്പൽ മുന്നോട്ട് ചലിച്ചു. കാറ്റ് ശക്തമാവാൻ തുടങ്ങി. തിരമാലകൾക്കിടയിലൂടെ ആടിയും ഇളകിയും അത് സഞ്ചാരം തുടർന്നു. മെല്ലെ മെല്ലെ ഉൾകടലിലേക്ക്....

ഒടുവിൽ മറുകര കണ്ടു തുടങ്ങി. കപ്പൽ തീരത്തേക്കടുത്തു. അടുത്തു തന്നെ ഒരു പടുകൂറ്റൻ പാറയുണ്ട്. ത്വാരീഖും സംഘവും അതിന്റെ പരിസരത്തിറങ്ങി. പിൽകാലത്ത് അവിടെ പേര് വന്നു, ജബലു ത്വാരീഖ് . ജിബ്രാൾട്ടർ എന്ന നമധേയത്തിൽ വിഖ്യാതമായ ഭൂപ്രദേശം...

ത്വാരീഖ് വിശ്രമത്തിന് നിന്നില്ല. ഉടനെ തന്നെ ദൗത്യമാരംഭിച്ചു. നാട് വെട്ടിപിടിക്കാൻ തുടങ്ങി.

ത്വരീഫിന്റെ മിന്നൽ വിപ്ലവം തീർത്ത വിഹ്വലതയിൽ നിന്ന് ദ്വീപ് നിവാസികൾ ഇപ്പോഴും മുക്തരായിട്ടില്ല. അപ്പോഴാണ് അവർക്കു മുന്നിൽ അറബിപ്പടയുടെ രണ്ടാം വിപ്ലവം.

അവർ ആലോചിച്ചു നിന്നില്ല. പ്രതിരോധത്തിന് നിൽക്കാതെ പരാജയം സമ്മതിച്ചു മാറിനിന്നു. അതോടെ ത്വാരീഖിന് എല്ലാം എളുപ്പമായി. ഹരിത ദ്വീപ് (ജസീറത്തുൽ ഖള്റാഅ്) വരെയുള്ള പ്രദേശങ്ങൾ പറയത്തക്ക ഏറ്റുമുട്ടലുകളൊന്നും കൂടാതെ അദ്ദേഹത്തിന് കീഴടങ്ങി...

വിവരമറിഞ്ഞ റോഡറിക് പ്രതിരോധത്തിനായി തദ്മീറിന്റെ നേതൃത്വത്തിൽ വൻ സൈന്യത്തെ പറഞ്ഞുവിട്ടു. പക്ഷെ, മുസ്ലിംകൾക്ക് അതൊന്നും വിഷയമായില്ല. അല്ലറ ചില്ലറ ഏറ്റുമുട്ടലുകൾ നടന്നെങ്കിലും അവസാനം അവരെയും തുന്നം പാടിച്ചു...

ഇതുകണ്ട പരിസര പ്രദേശത്തെ ഭരണാധികാരികളും വിറപൂണ്ടു. തത്തുല്യ പരിണിതി തങ്ങൾക്കും വരുമെന്നവർ ദീർഘവീക്ഷണം നടത്തി. ഉടനെ റോഡറികിന് കത്തെഴുതി.

എല്ലാം കൂടി കേട്ടു കഴിഞ്ഞപ്പോൾ റോഡറികിന് വല്ലാത്ത വെപ്രാളം. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഉയർന്നു കേൾക്കുന്ന ദയനീയ വാർത്തകൾ ശരിക്കും സ്വാസ്ഥ്യം കെടുത്തുന്നു. ഉത്തര ഭാഗത്ത് കൊടുമ്പിരി കൊള്ളുന്ന യുദ്ധത്തെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. അതിന്റെ പിന്നാലെ പോവുകയാണെങ്കിൽ ഒട്ടും വൈകാതെ ടോലിഡോ മുസ്ലിം കാരങ്ങളിലെത്തുകയും ചെയ്യും..! ആകപ്പാടെ അങ്കലാപ്പിലായ അവസ്ഥ...

ഈ അഴിയാകുരിക്കിൽ നിന്ന് രക്ഷ നേടാൻ അദ്ദേഹം അടിയന്തര യോഗം വിളിച്ചുകൂട്ടി. വിഷയമാവതരിപ്പിച്ച് സംസാരിച്ചപ്പോൾ കൂട്ടത്തിൽ നിന്നൊരാൾ ചോദിച്ചു. "നമ്മോട്‌ യുദ്ധത്തിനിറങ്ങുന്ന സൈന്യത്തിന്റെ എണ്ണമെത്ര കാണും?"


"അറബികളിൽ നിന്നും ബർബരികളിൽ നിന്നുമായി ഏകദേശം പതിനായിരത്തിൽ പരം വരുമെന്നാണ് കേൾവി."

"എങ്കിൽ അവരെ തുരത്താൻ പണിയില്ലല്ലോ.... നമ്മുടെ സൈന്യം രണ്ടു ലക്ഷത്തോളമില്ലേ...?!"


"നിനക്കറബികളെ അറിയില്ല. കരുത്തന്മാരാണവർ. യുദ്ധത്തിനിറങ്ങിയാൽ മതി; പിന്നെ എൽകുന്നതൊന്നും നോക്കാതെ മരണപ്പോരാട്ടമായിരിക്കുമവർ. ആരുടേയും പ്രതിരോധമേൽകാതെ അവർ സ്പെയിനിൽ നുഴഞ്ഞു കയറുമോ എന്നാണെനിക്കു പേടി."


"പ്രഭോ.. വിഷയമാക്കാതിരിക്കൂ ... അവരെക്കാൾ പതിന്മടങ്ങ് ശക്തിയെവിട്ട് ആദ്യയുദ്ധതിൽ തന്നെ നമുക്കവരെ കീഴടക്കാം."

"കമാൻഡർ.. താങ്കളുടെ അഭിപ്രായമെന്താണ്?"


"ഉള്ള ശക്തിയുപയോഗിച്ചു യുദ്ധത്തിനൊരുങ്ങുക. എന്നാൽ തന്നെ നാം പാതി വിജയം കൈവരിച്ചു."

"ഈ പണിക്ക് ആരെയാണ് പറ്റുക?"


"കമാൻഡർ ഇതീക്കു തന്നെ.. അയോധന കല നന്നായി വശമുള്ളവനാണല്ലോ അദ്ദേഹം."

"എങ്കിലും ഒട്ടും വൈകാതെ അദ്ദേഹത്തെ വിളിക്കു... ഒരു വൻ യുദ്ധതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങട്ടെ."

സൈനിക തലവൻ ഇതീക്കുവിനെ അന്വേഷിച്ചിറങ്ങി. ചർച്ച വീണ്ടും ആരംഭിച്ചു.

"ഉത്തരഭാഗത്ത് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ നാമിവിടെ യുദ്ധത്തിനിറങ്ങുന്നത് ബുദ്ദിയാണ്?" റോഡറിക് ആശങ്ക പ്രകടിപ്പിച്ചു.

മന്ത്രി: "ആദ്യം നാം ചെയ്യണ്ടത് ആഭ്യന്തര പ്രശ്നങ്ങളൊതുക്കി സുസ്ഥിതി വരുത്തുകയാണ്. തൻമൂലം വൈദേശികൾ നമുക്കൊരു പ്രതിബന്ധമാവില്ല."

"അതിന് വിപ്ലവകാരികളെ ഒതുക്കാൻ എന്താണ് വഴി?"

"ഗൈത്വശയുടെ അനുയായികളെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്?"

"അതെ."

"ഉന്നത തസ്തികകൾ കൊടുത്തു അവരെ വശീകരിക്കുക. ഉദാഹരണത്തിന് അവർക്ക് സൈനിക നേതൃത്വം നൽകുക. അവരുടെ ശല്യമൊഴിയും."

"സൈനിക നേതൃത്വം അവർക്കു കൊടുക്കുന്നത് അപകടമല്ലേ?"

"എന്തപകടം? വല്ല ചതിയും അവരിൽ നിന്നുണ്ടായാൽ നമ്മിടെ സൈന്യം അവരെ വെച്ചേക്കില്ല."

"അപ്പോൾ ബാക്കിയുള്ള വിമതരോ?"

"അവരുടെ നേതാക്കൾ അങ്ങയുടെ ഭാഗം ചേരുമ്പോൾ നിർബന്ധിതരായി അവരും വന്നുകൊള്ളും"

"ശരി, ഇനി ഈ ചുരുങ്ങിയ വേളയിൽ ആയിരങ്ങളെ നാമെങ്ങനെ വിളിച്ചുകൂട്ടും? മുസ്ലിംകൾക്ക് മറ്റൊരു നാടും കീഴടക്കാൻ അവസരം നൽകരുത്."

"ഇത് പ്രധാനികളുടെ പണിയാണ്. കഴിയും വേഗം ഓരോരുത്തരും തങ്ങളുടെ അനുയായികളെ സംഘടിപ്പിക്കേണ്ടി വരും."

"അത് നല്ല അഭിപ്രായമാണ്. ഉടനടി നമുക്ക് നടപ്പാക്കണം. ഏകദേശം ഒരു പതിനായിരം സൈനികരെയാണ് കിട്ടേണ്ടത്."

മുസ്ലിംകൾ തമ്പടിച്ചിടത്ത് ഇദീക്ക് സൈന്യവുമായെത്തി. മുസ്ലിംകളെക്കാൾ എണ്ണത്തിലും ആയുധത്തിലും അവർക്കൊരു കുറവുമില്ല. എല്ലാം കൊണ്ടും സമ്പന്നം. പക്ഷെ, ഭൂരിഭാഗവും അടിമകളാണെന്നു മാത്രം...


പ്രതിസന്ധി


ത്വാരീഖ് കാത്തു നിന്നില്ല. മറുഭാഗം തയ്യാറെടുപ്പ് നടത്തുന്നതിന്റെ മുൻപേ തന്റെ സൈന്യത്തോട് കടന്നാക്രമിക്കാൻ ഉത്തരവിട്ടു. ഉത്തരവ് കിട്ടേണ്ട താമസം അവർ ശത്രുചേരിയിലേക്ക് ഇരച്ചു കയറി...

സ്പെയിൻ സൈന്യത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ മിന്നാലാക്രമണത്തിനു മുൻപിൽ അവർ നിസ്സഹായരായി. വൈകാതെ കനത്ത പരാജയമേറ്റുവാങ്ങി അവർ തിരിഞ്ഞോടി...

റോഡറിക് അപ്പോഴും സൈനിക സംഘടനത്തിലായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളായപ്പോൾ അദ്ദേഹം മതിയാക്കി. ഇനി അറബികളെ തുരത്താൻ പ്രയാസമില്ലെന്നുറച്ചു വിശ്വസിച്ചു. ഇവർക്ക് നേതൃത്വം നൽകാൻ ഗൈത്വശയുടെ മക്കളെ നിയമിക്കാമെന്നായി...

ക്ഷണം കിട്ടേണ്ട താമസം അവർ സന്തോഷമടക്കാനായില്ല. റോഡറികിനെ പിടികൂടാനുള്ള സുവർണവസാരമായി ഇതിനെ അവർ കണ്ടു. കൊട്ടാരത്തിലേക്ക് പോകും മുൻപേ ഈഫ ചോദിച്ചു:

"സിസ്‌യൂത്, എന്തിനാണ് റോഡറിക് നമ്മെ വിളിച്ചതെന്നറിയുമോ?"

"അതെ, അദ്ദേഹം ഇപ്പോൾ കെണിയിലകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്ന് രക്ഷ നേടാൻ ഏത് ശക്തിയോടും സഹായം തേടുന്ന തിരക്കിലാണിപ്പോൾ."

"(അല്പം നിസാരത കലർന്ന സ്വരത്തിൽ) അദ്ദേഹത്തെ രക്ഷപെടുത്തൽ നമ്മുടെ ബാധ്യതയായി തീർന്നിരിക്കുന്നു അല്ലെ?"

"അതെയതെ.... നമ്മുടെ പിതാവിന്റെ രക്തം അദ്ദേഹത്തെ രക്ഷിക്കാൻ അവിശ്യപ്പെടുന്നില്ലലോ?"

"പോരാ... നമ്മിൽ അപഹരിച്ചെടുത്ത സിംഹാസനവും."

"പക്ഷെ ഈഫ... എങ്ങനെയാണു നാം അദ്ദേഹത്തെ സമീപിക്കേണ്ടത്?"

"പ്രതികാര ദാഹിക്ക്‌ യോചിച്ച സമീപനം തന്നേ.... എന്താ സംശയം?"

ഈഫയും സിസ്‌യൂതും രാജകൊട്ടാരത്തിലേക്ക് നടന്നു. സിംഹാസനത്തിൽ റോഡറിക് ഉപവിഷ്ഠനായിട്ടുണ്ട്. വിളറിയ മുഖവുമായി എന്തൊ ആലോചിക്കുകയാണ്, അദ്ദേഹം.

ഇരുവരെയും കാണേണ്ട താമസം, അദ്ദേഹം മുഖഭാവം മാറ്റി പുഞ്ചിരിയുമായി അവരെ സ്വീകരിക്കാൻ എഴുന്നേറ്റു.

ആദ്യമായി ആരും ഒന്നും തന്നെ മിണ്ടിയില്ല. തികഞ്ഞ മൗനം. പുന്നെ നിശ്ശബ്ദയെ ഭേദിച്ച് രാജാവ് പറഞ്ഞു:

"രാജ്യമിപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് എന്നറിയമല്ലോ... മുസ്ലിംകളുടെ സ്പെയിൻ അധിനിവേശം നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് പറയാനുള്ളത്, എല്ലാവിധ സജ്ജീകരണങ്ങളും സന്നാഹങ്ങളും നമുക്കുണ്ട്. ആയുധങ്ങളിലും പടയാളികളും   ഒന്നിനും കുറവില്ല. ലഭിച്ച വിവരമനുസരിച്ചു ഹരിത ദ്വീപിൽ വന്ന മുസ്ലിം പട ആയിരത്തിൽ കവിയില്ലെന്നാണ്. ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ അവരെ തുരത്താൻ ഒരു സഹാസവുമില്ല. പക്ഷെ, അത് വിജയിക്കണമെങ്കിൽ നാം ഇങ്ങനെ ഭിന്നഹൃദയരായി നിന്നാൽ പറ്റില്ല."

ഈഫ: "ഞങ്ങൾ സ്പെയിനിന് ദണ്ഡമാണ്. ഇവിടെ ഒരു ശക്തിയും അധിനിവേശം നടത്തുന്നത് ഞങ്ങൾ സഹിക്കില്ല."

സിസ്യൂത്: "അങ്ങ് ഞങ്ങളെ ഏൽപ്പിക്കുന്ന എന്തും ഏത് സമയത്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്."

റോഡറിക്: "ഇതാണ് ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നിങ്ങൾക്കോരോർത്തർക്കും ഞാൻ യുക്തമായ സ്ഥാനങ്ങൾ നൽകാൻ പോവുകയാണ്. ഈഫ.... സൈന്യത്തിന്റെ വലതു ഭാഗ നേതൃത്വം നിങ്ങൾക്കാണ്‌. ഇടത് ഭാഗത്തിന്റേത് സിസ് യൂത്തിനും."

ഒന്ന് നിർത്തിയിട്ട് റോഡറിക് വീണ്ടും: "ലക്ക താഴ്‌വരയിൽ മുസ്ലിംകളുമായി നേരിടാൻ നാളെ രാവിലെതന്നെ പോവുകയാണ് നാം. എന്റെ അഭിപ്രായം യുദ്ധം അധികകാലം നീണ്ടു നിൽകില്ലെന്നാണ്. കാരണം, എണ്ണത്തിലും വണ്ണത്തിലുമൊക്കെ ഇരു വിഭാഗത്തിനുമിടയിൽ വലിയ അന്തരമുണ്ട്."

"പ്രഭോ. ഇപ്പോൾ ഞങ്ങൾ പോകട്ടെ..... യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താൻ..."

"ശരി പൊയ്‌ക്കൊള്ളു..."

റോഡറിക് സസന്തോഷം അവരെ യാത്രയാക്കി. മനസ്സിന് വല്ലാ ൽത്തൊരു സ്വസ്ഥത. ഇനി അവരുടെ ഭീഷണിയുണ്ടാവില്ലലോ, തനിക്കെതിരെയുള്ള അവരുടെ പ്രതികാര ദാഹമെല്ലാം ഈ അഭിമുഖത്തോടെ ശമിച്ചിട്ടുണ്ടാവും. തീർച്ച...

റോഡറിക് ഉള്ളറിഞ്ഞു സന്തോഷിച്ചു. പക്ഷെ, അദ്ദേഹത്തിനുണ്ടോ അവരുടെ ഉള്ളിരിപ്പിനെ കുറിച്ചുള്ള ബോധം...

ജൂലിയാൻ ചാരന്മാരെ വിന്യസിക്കുന്നതിനിടയിലാണ് റോഡറിക് ഒരുലക്ഷം സൈനികരെ ഒരുക്കിയിട്ടുണ്ടെന്ന വിവരമറിയുന്നത്. ഉടൻതന്നെ വിഷയം ത്വരീഖിനെ അറിയിച്ചു. ത്വാരീഖ് ചിന്തയിൽ മുഴുകി ...

ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും? ഒരുലക്ഷത്തിൽ വരുന്ന സൈനികരോട് ഈ 7000 പേര് ഏറ്റുമുട്ടിയാൽ..! ഇവർക്കെത്ര ആവേശം കൊടുത്തിട്ടും കാര്യമില്ല. വിശിഷ്യാ പർവതങ്ങൾ വ്യാപകമാണിവിടെ.  അവർ വളഞ്ഞു കഴിഞ്ഞാൽ കുഴഞ്ഞതു തന്നെ...

ത്വാരീഖ് കമാൻഡർമാരെ വിളിച്ചു അവരോടു പറഞ്ഞു:

"ശത്രുക്കൾ നമ്മെക്കാൾ ഇരട്ടിക്കിരട്ടിയുണ്ടെന്നാണ് കിട്ടിയ വിവരം. അപ്പോൾ നാം എന്ത് ചെയ്യും?"

മുഗീഥ് റൂമി: "ശത്രുക്കൾ ഇത്രക്കുണ്ടെങ്കിൽ നിർബന്ധമായും കുറച്ചു കൂടി സൈനികരെ വേണ്ടി വരും."

സൈനുൽ കസാദി: " കഴിയും വേഗം സൈനികരെ സഹായം ഉണ്ടായേ പറ്റൂ."

ത്വാരീഖ് പറഞ്ഞു: "സൈനികരെ സഹായം തേടി ഞാൻ മൂസക്കൊരു കത്തെഴുതാം. ഒരു കാരണവശാലും അത് വൈകരുതെന്നും ആവശ്യപ്പെടാം. മൂസ അമാന്തം കാണിക്കില്ലെന്നാണ് എന്റെ വിശ്വാസം. എന്നാലും ഉറപ്പിക്കാൻ പറ്റില്ല. സാഹചര്യം സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സൗകര്യങ്ങൾക്കാനുസരിച്ചു നമുക്ക് സജ്ജരായി യുദ്ധത്തിന് അണിനിരക്കാം..."

ആരും മറുത്തുച്ചരിച്ചില്ല. അനുകൂല ഭാവേന എല്ലാവരും തലയാട്ടി നേരെ ക്യാമ്പിലേക്ക് തിരിച്ചു...

സർവായുധസജ്ജരായി അവർ ആ നിമിഷവും കാത്തിരുന്നു ...



അലമാലകൾ സാക്ഷി


സ്പെയിനിൽ നിന്ന് പുതിയ വാർത്തകളറിയാൻ കാത്തിരിക്കുകയായിരുന്നു മൂസ. അപ്പോഴാണ് സൈനിക സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള ത്വാരീഖിന്റെ കത്ത്.

ആകാംഷയോടെ മൂസ കത്ത് തുറന്നു വായിച്ചു. പിന്നെ ഒന്നും ആലോചിച്ചു നിന്നില്ല. ഒരുക്കിവെച്ച അയ്യായിരം സൈനികരെ സ്പെയിനിലേക്കയച്ചു. ദിവസം മൂന്ന് കഴിഞ്ഞപ്പോഴേക്കും അവർ എത്തി...

ഇതേ സമയം ഖൂത്ത്‌ സൈന്യം യുദ്ധഭൂമിയിലേക്കുള്ള വഴിയിലായിരുന്നു. അവർ ഇവിടെ എത്താൻ ഇനിയും നേരമെടുക്കും. ത്വാരീഖ് സമയം പാഴാക്കിയില്ല. സക്രിയമായ കാര്യങ്ങൾക്ക് വേണ്ടി അവസരം വിനയോഗിച്ചു. അനുയായികൾക്ക് പരിശീലനം നൽകുകയും ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തു...

ഇനിയൊരു തിരിച്ചുപൊക്കിനുള്ള ചിന്ത ആർക്കും ഉണ്ടാവരുത്: ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. ഈയൊരു മാനസിക നിലയിലേക്ക് അവരെ എത്തിക്കാൻ ത്വാരീഖ് ഒരു പണി ഒപ്പിച്ചു. കപ്പൽ കത്തിച്ചു കളയുക..!!

ഓർഡർ കൊടുത്തതോടെ അനുയായികൾ കപ്പലിന് തീ കൊളുത്തി. തീ ആളിപ്പടർന്നു. കപ്പലിന്റെ എല്ല ഭാഗവും കത്തിക്കരിഞ്ഞു വീഴുന്നത് കണ്ട് ആരും പരിഭവപ്പെട്ടില്ല. ആശങ്ക പ്രകടിപ്പിച്ചതുമില്ല. പൊരുതി മരിക്കാൻ തന്നെ തീരുമാനിച്ചു...

ഖൂത്ത് സൈന്യം ലക്കാ താഴ്വരയിൽ എത്തിക്കൊണ്ടിരുന്നു. മൂന്നു ദിവസം പ്രത്യേകിച്ചു ഒന്നുമുണ്ടായില്ല. ഈ സമയം ഒരുക്കങ്ങൾക്കായി ഇരു വിഭാഗവും വിനിയോഗിച്ചു. നാലാം ദിവസം അങ്കക്കളത്തിലേക്ക്...

ത്വാരീഖ് അനുയായികൾക്ക് വിശ്വാസം ആവേശവും പകരം ഒരുഗ്രൻ പ്രഭാഷണം നടത്തി.

"ഓ ജനങ്ങളെ.... എവിടെ അഭയ സ്ഥാനം?... നിങ്ങളുടെ പിന്നിൽ അലമാലകൾ അലതല്ലുന്ന സമുദ്രമാണ്. മുമ്പിൽ സർവസജ്ജരായി നിൽക്കുന്ന ശത്രുക്കളും. അല്ലാഹുവാണേ, സത്യസന്ധതയും ക്ഷമയുമല്ലാതെ നിങ്ങൾക്ക് വേറെ വഴിയില്ല. അറിയുക! നിങ്ങളീ ദ്വീപിൽ ലുബ്ധരുടെ തീന്മേശക്ക് മുമ്പിലിരിക്കുന്ന അനാഥ ബാലന്മാരെക്കാൾ കഷ്ടമാണ്. സർവായുധ സജ്ജരായി പ്രതിയോഗികൾ നിങ്ങളെ അഭിമുഖീകരിക്കുന്നു. അവർക്ക് ആയുധങ്ങളും ഭക്ഷ്യ വസ്തുക്കളും യഥേഷ്ടമുണ്ട്.

നിങ്ങൾക്ക് ഭക്ഷ്യ വസ്തുകളില്ല. ശത്രുക്കളിൽ നിന്ന് പിടിച്ചെടുക്കുന്നതല്ലാതെ... ഈ ദരിദ്രവസ്ഥയിൽ വിജയം നേടാനാവാതെ കൂടുതൽ ദിനങ്ങൾ കഴിഞ്ഞു കടന്നാൽ നിങ്ങളുടെ കാറ്റ്‌ പോവും. നിങ്ങളോടുള്ള ഭീതി നിങ്ങളെ ആക്രമിക്കാനുള്ള ധീരതയായി മാറും. ഈ ദുസ്ഥിതിയിൽ നിന്ന് മുക്തി നേടാൻ ധീരോദാത്തമായി  പോരാടു. ഈ അക്രമി (റോഡറിക്)യോട് തന്റെ കെട്ടുറപ്പുള്ള നഗരമിതാ അദ്ദേഹത്തെ നിങ്ങൾക്ക് സമർപ്പിച്ചിരിക്കുന്നു. വീരമൃത്യു വരിക്കാൻ തയ്യാറായാൽ നിങ്ങൾക്കീ അവസരം ഉപയോഗപ്പെടുത്താം. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു കാര്യങ്ങളിൽ നിന്ന് ഞാനൊരിക്കലും മുക്തനല്ല. മനുഷ്യ ജീവൻ ഭീഷണിയിലകപ്പെടുന്ന ഒരു പദ്ധതിക്കും നിങ്ങളെ ഞാൻ പ്രേരിപ്പിക്കില്ല. അത് ഞാൻ ആദ്യം എന്നിൽ നിന്ന് തുടങ്ങിയിട്ടല്ലാതെ...

അറിയുക, സ്വല്പകാലം സാഹസങ്ങൾ സഹിച്ചാൽ സുദീർഘകാലം നിങ്ങൾക്ക് സുഖങ്ങൾ ആസ്വദിക്കാം. അതുകൊണ്ട് നിങ്ങളെന്നെ മനസ്സാലെ വെറുക്കരുത്...

അല്ലാഹുവിന്റെ സഹായവും സംരക്ഷണവും നങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ ഈ മഹദ്കർമം ഇരുവീട്ടിലും അനശ്വര സ്മരണയായി മാറും. അറിയുക, നിങ്ങളെ ഞാൻ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അതിനാദ്യമായി ഉത്തരം നൽകുന്നവർ ഞാനാണ്. ഇരുവിഭാഗവും ഏറ്റുമുട്ടുമ്പോൾ ഞാൻ ക്രൂരനായ റോഡറികിനെ വകവരുത്തും. ഇൻശാ അല്ലാഹ്‌....

നിങ്ങളും എന്റെ കൂടെ പോരാട്ടത്തിൽ പങ്ക് ചേരൂ. റോഡറികിന്റെ വധത്തിനു ശേഷം ഞാൻ വധിക്കപ്പെട്ടാൽ അവന്റെ ശല്യം നിങ്ങൾക്കനുഭവിക്കേണ്ടി വരില്ല. നിങ്ങളുടെ നേതൃത്വമേല്പിക്കാൻ യോഗ്യരായ ബുദ്ദിമാൻമാരും ധീരന്മാരുമായ വ്യക്തികൾ നിങ്ങളിൽ കുറവല്ല. റോഡറിക് വധിക്കപ്പെടുന്നതിന്നു മുൻപ് ഞാൻ വധിക്കപ്പെട്ടാൽ എന്റെ ലക്ഷ്യം നിങ്ങളുടെ ബാധ്യതയാണ്. നിങ്ങളൊന്നിച്ചു അവനെതിരെ പോരാടുക. ഈ രാജ്യം മുഴുക്കെ കീഴടക്കുന്നതിനു തുല്യമാണ് റോഡറിക്കിനെ വധിക്കൽ. അവൻ കൊല്ലപ്പെട്ടാൽ അവരുടെ കരുത്ത് കുറയും. അവർ നിസ്സഹായരാകും...."

ത്വാരീഖിന്റെ വാക്കുകൾ മുസ്ലിംകളുടെ കർണപുടങ്ങളിലേക്ക് ഇരച്ചു കയറി ആവേശമായി, വിശ്വാസമായി അത് അന്തരങ്ങളിൽ വലയം പ്രാപിച്ചു. പിന്നെ താമസിച്ചില്ല...

ചീറ്റപ്പുലിയെപോലെ മുസ്ലിംപട ശത്രുമുഖത്തേക്ക് ചീറിയെടുത്തു. വാളുകൾ കൂട്ടിമുട്ടി. അസ്ത്രങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. കാറ്റു വീശാൻ മടിച്ചു. അലമാലകൾ അടക്കം പാലിച്ചു...

ജീവൻ മറന്നുള്ള മരണപോരാട്ടത്തിനിടയിൽ ത്വാരീഖ് അതാ യുദ്ധമുഖത്ത് ഒരു രൂപം കാണുന്നു....പുണ്യനബിയുടെ തിരുവദനം!!!!


ത്വരീഖിന് വിശ്വസിക്കാനായില്ല. പൂർണ ചന്ദ്രനേക്കാൾ പതിന്മടങ്ങ് ശോഭയോടെ തിളങ്ങി നിൽക്കുന്ന ആ മുഖത്ത് അദ്ദേഹം നിറമിഴികളോടെ നോക്കി നിന്നു. മനം കോരിത്തരിക്കുന്ന കാഴ്ച!!… അടക്കാനാവാത്ത ആനന്ദത്താൽ എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം കുഴങ്ങി.

"ത്വാരീഖ് മുന്നേറൂ...!!"


അവിടത്തെ കല്പന വന്നതോടെ ത്വാരീഖ് ഒറ്റക്കുതിപ്പ്....!



ആ ദുഷ്ടന്റെ അന്ത്യം

പൂർവ്വാധികം ശക്തിയോടെ ശത്രുമുഖത്തേക്ക് ചീറിയെടുത്തു. ഇടം വലം നോക്കാതെ ആഞ്ഞുവെട്ടി. ആരും അദ്ദേഹത്തോടടുക്കാൻ ധൈര്യപ്പെട്ടില്ല...

ശത്രുക്കളുടെ എണ്ണം കൂടുതലായതുകൊണ്ട് യുദ്ധം ഏഴു ദിവസം നീണ്ടു. മിസ്ലിംകൾ നിമിഷംതോറും കരുത്ത് കൂടുകയാണ്. പരാജയമുറപ്പിച്ച പലരും അടിക്കടി യുദ്ധമുഖത്തു നിന്നും പിൻവലിഞ്ഞുകൊണ്ടിരുന്നു...

രാജകീയ പ്രൗഢിയോടെ വന്ന റോഡറികിന് ഇത് കണ്ടു സഹിക്കാനായില്ല. തന്റെ ഭരണകൂടത്തിന്റെ ശ്വാസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നു അദ്ദേഹം ഉറപ്പിച്ചു. ഇനി മുസ്ലിംകളുടെ കരങ്ങളാൽ ബന്ധിയായിക്കൂടാ....

റോഡറിക് തീരദേശത്തേക്ക് കുതിച്ചു. പക്ഷെ, അവിടെ എത്തും മുൻപാണ് ജൂലിയാൻ ആ വഴി എതിരെ വന്നത്. എന്തോ ഒരവലക്ഷണം അദ്ദേഹത്തിന്റെ മിഴികളിൽ നിന്ന് റോഡറിക് വായിച്ചെടുത്തു. ആദ്യത്തെ മുഖഭാഗമല്ല ഇപ്പോൾ ജൂലിയാന്. ആകെ മാറിയിരിക്കുന്നു ...

റോഡറികിന്റെ ഹൃദയമിടിക്കാൻ തുടങ്ങി. ഉരിയാടാൻ വാക്കുകൾ മറന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ജൂലിയാന്റെ മുഖഗംഭീര്യത്തിനു മുൻപിൽ തളരുകയാണ്...

"പേടിത്തൊണ്ടാ എവിടേക്കാണ് ഓടുന്നത്...?" ജൂലിയാന്റെ നിസാരത കലർന്ന ചോദ്യം

റോഡറിക് ഞെട്ടിപ്പോയി. ഒരിക്കലും നിനക്കാത്ത ചോദ്യം... "ജൂലിയാൻ മാറൂ...! എന്റെ മുന്നിൽ നിന്ന് മാറിനിൽക്കൂ.. ഞാൻ പോവട്ടെ.."


"മാറിനിൽക്കാം... പക്ഷെ നമുക്കിടയിലുള്ള കണക്കുകളെല്ലാം തീർത്തിട്ടു മതി...."


"എന്തു കണക്ക്…!?"

"നീ നാടിൻറെ രാജാവൊക്കെത്തന്നെ. പക്ഷെ, നമുക്കിടയിലുള്ള കണക്ക് നീണ്ടതാണ്...."

"എടാ പമ്പരവിഡ്ഢി!! നാണക്കേടാണ് വേറെ എന്തെങ്കിലും വേണോ? നീ മുസ്ലിംകൾക്ക് ഈ നാടിനെ ഒറ്റികൊടുത്ത് നശിപ്പിച്ചില്ലേ?"


"ഞാൻ ഒറ്റികൊടുത്തത് നിന്റെ ക്രൂരതയിൽ നിന്ന് ഈ നാടിനെ രക്ഷിക്കാനാണ്...."

"മാറി നിൽകട എന്റെ മുൻപിൽ നിന്ന്..!! പറഞ്ഞത് കേട്ടില്ലേ..?!"

"നാണമില്ലേ രാജാ.... യുദ്ധമുഖത്തു നിന്ന് വിരണ്ടോടാൻ..."

"അതിനു നിനക്കെന്താ? എന്താണ് നിനക്ക് എന്റെയടുത്ത്?"

"നീ മറന്നോ? എന്റെ ശരീലത്തിലേല്പിച്ച ആ മുറിവ്! അതിലൂടെ ഇപ്പോഴും രക്തമുറ്റുന്നുണ്ട്. അടക്കാനാവാത്ത അതിന്റെ വേദന ദൈനംദിനം ശക്തിയായിക്കൊണ്ടിരിക്കുകയാണ്. മരിച്ചാലും മായാത്ത മുറിവാണത്."

"ജൂലിയാൻ, എനിക്കൊന്നും മനസ്സിലാകുന്നില്ല, ഏതു മുറിവിന്റെ കുറിച്ചാണ് നീ സംസാരിക്കുന്നത്?!"


"ഫ്ലോറിന്റ!!!! ആ നിഷ്കളങ്ക യുവതിയെ മറന്നോ? അവളുടെ അഭിമാനത്തിന് കളങ്കം ചാർത്തിയത് മറന്നോ രാജാ!!?"

"നുണ!! കല്ലുവെച്ച നുണ!! ഞാൻ ചെയ്യാത്തത് എന്റെ മേൽ വെച്ചുകെട്ടുന്നു...."

"നീ ചെയ്യാത്തതോ?!. നിന്റെ സംരക്ഷണയിൽ ഒരു നിഷ്കളങ്ക യുവതിയുടെ മനത്തിനു ഭംഗം വരുത്തിയിട്ട് ഒരു കുറ്റബോധം പോലും തോന്നുന്നില്ല അല്ലെ?"

"ആഹ്... അതുകൊണ്ടാണോ നീ മുസ്ലിംകളെ സഹായിച്ചത്!? സ്പെയിനിനോട് കിടപിടിക്കുന്നവളാണോ നിന്റെ മകൾ? എനിക്ക് വന്നുപെട്ട ഈ ദുരന്തം പോരെ അതിനു പ്രതികാരം..."

"പോരാ... നിന്റെ സിംഹാസനത്തേക്കാൾ എനിക്ക് വിലപ്പെട്ടത് എന്റെ മകളാണ്. ഓർക്കുന്നില്ലേ... ഹദ്‌യ നൽകി എന്നെ വശീകരിക്കാൻ ശ്രമിച്ചത്... നിന്റെ നക്കാപ്പിച്ചക്കു മുൻപിൽ എല്ലാം ഞാനങ് മറന്നേക്കുമെന്നു കരുതിയില്ല...?"

"പിന്നെ എന്തിനു നീ ആ ഹദ്‌യ സ്വീകരിച്ചു?"

"നിന്നെ വഞ്ചിക്കാൻ തന്നെ! നീ ആവശ്യപ്പെട്ട പ്രാപിടിയന്മാരെ നിനക്ക് അയച്ചു തരാൻ."

"ജൂലിയാൻ, എന്റെ മുൻപിൽ നിന്ന് മാറിനിൽക്കു... ഭൂമിയിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടനാണ് നീ!!"

"രാജാ... നിങ്ങൾക്ക് നിങ്ങളെ കുറിച്ചറിയില്ല. നിങ്ങൾ കള്ളനാണ്. സിംഹാസനം മോഷ്ടിച്ച കള്ളൻ. യുവതികളുടെ ചാരിത്രശുദ്ധി പിച്ചിച്ചീന്തിയിരിക്കുന്നു. എന്നിട്ട് ദുർബലരായ അടിമകളെ ഈ യുദ്ധഭൂമിയിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നു. അതുകൊണ്ട് ഞാനിതാ നിങ്ങൾക്ക് മരണം വിധിച്ചിരുന്നു..."

"ജൂലിയാൻ, എന്നെ നീ കൊല്ലുകയാണോ...?"

"ഒരു ഏറ്റുമുട്ടലിന് ധൈര്യമുണ്ടെങ്കിൽ വരൂ. കാണട്ടെ, അല്ല മരണഭയമുണ്ടെങ്കിൽ ഇതാ സമുദ്രമാണ് മുൻപിൽ."

" എന്നെ വിടൂ... ഞാൻ പോവട്ടെ..."

"ഇല്ല, വിടുന്ന പ്രശ്നമില്ല. രണ്ടാലൊരു മരണം തെരഞ്ഞെടുക്കാം."


"എന്നാലും ജൂലിയാൻ, നമ്മുടെ ആ പഴയ സൗഹാർദ്ദ ബന്ധം.."


"ഒന്നും പറയേണ്ട..., തീരുമാനം പെട്ടന്നാവുക."


"ഞാൻ മത്സ്യങ്ങൾക്ക് ഭക്ഷണമായിക്കൊള്ളാം. നിന്റെ മുഖം പിന്നെ എനിക്ക് കാണേണ്ടതിലല്ലോ!!!"

ഇതും പറഞ്ഞു റോഡറിക് അലമാലകൾ അലതല്ലുന്ന ആ മഹാസമുദ്രത്തിലേക്ക് എടുത്തുചാടി ...



ജൈത്രയാത്ര അവസാനിക്കുന്നില്ല


ജൂലിയാൻ വേഗം കുതിരപ്പുറത്തേറി യുദ്ധക്കളത്തിലേക്ക് തിരിച്ചു...

റോഡറികിന്റെ ആത്മഹത്യാ അവിടെ വിളംബരം ചെയ്യേണ്ട താമസം മുസ്ലിം സൈന്യം തക്ബീർ ധ്വനികൾ മുഴക്കി. അതിന്റെ അലയൊലികൾ പരിസരങ്ങളിൽ ചെന്ന് അലയടിച്ചു...

യുദ്ധഭൂമിയിൽ അവശേഷിക്കുന്ന റോഡറികിന്റെ അനുയായികൾ ഇത് കേട്ടതോടെ അടിതെറ്റി. സർശക്തിയും ആ വാർത്തയിൽ ചോർന്നുപോയി.

പിന്നെ ഒട്ടു വൈകിയില്ല, എല്ലാം ഉപേക്ഷിച്ചു അവർ ജീവനും കൊണ്ടോടി...


മനസ്സിനൊരു സ്വസ്ഥതയുമില്ലാതെ കഴിയുകയായിരുന്നു ഫ്ലോറിന്റ. സ്പെയിനിൽ നിന്ന് വർത്തയുമെത്തിയിട്ട് ദിനങ്ങളേറെയായി. പല ചിന്തകളായിരുന്നു ആ മനസ്സിൽ...


അപ്പോഴാണ് തുറമുഖത്ത് പുതിയൊരു കപ്പൽ വന്നു നങ്കൂരമിട്ടത്. ഏതോ ഒരാൾ അതിൽ നിന്ന് ദൃതിയിൽ ഇറങ്ങി വരുന്നു.

ഫ്ലോറിന്റ സൂക്ഷിച്ചു നോക്കി. ഏതോ വിദേശിയായിരുന്നു. ഒരുപക്ഷെ സ്പെയിനിൽ നിന്നായിരിക്കും...


വന്നുകയറിയ പാടെ മുഖവുരയില്ലാതെ അയാൾ പറഞ്ഞു:

" ഒരു സന്തോഷവാർത്ത... റോഡറിക് പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ പരാജയത്തിന്റെ കയ്പ്പ് അറിയും മുമ്പേ അവൻ കടലിൽ എടുത്തു ചാടി ആത്മഹത്യ ചെയ്തു..!"

കേട്ടമാത്രയിൽ ഹൃദയം കോരിത്തരിച്ചു. തീർത്തും അവിശ്വസനീയ വാർത്ത... "റോഡറിക് ആത്മഹത്യ ചെയ്യുകയോ...?!" ആവേശത്താൽ അവൾ ചോദിച്ചു.


"ഇപ്പോഴും പല ഭാഗത്തും യുദ്ധം കെട്ടടങ്ങിയിട്ടില്ല. തോറ്റോടിയ ഖൂത്ത് സൈനികരെ വിടാതെ പിന്തുടരുകയാണ് മുസ്ലിംകൾ..."


"എന്റെ ഉപ്പയുടെ അവസ്ഥ എന്താണ്?!"

"ത്വാരീഖിനിപ്പം തന്നെയുണ്ട്. നാടുമുഴുവൻ കീഴടക്കാൻ ഗൈഡൻസ് നൽകുകയാണദ്ദേഹം..."


"ഗൈത്വശയുടെ മക്കളോ...?"


"അവരും മുസ്ലിംകൾക്കൊപ്പം തന്നെയുണ്ട്."


"ഖൂത്തുകാരെ ഇപ്പോൾ നയിക്കുന്നതാരാണ്..?"


"ഡ്യൂക്ക് ഭരണാധികാരികൾ...."

"അവരുടെ ഭവിയെക്കുറിച്ച് എന്താണ് പൊതുസംസാരം?"

"റോഡറികിന്റെ അതെ പരിണിതി തന്നെ അവർക്കും വരുമെന്ന് തീർച്ച."

ഇതും പറഞ്ഞു ആഗതൻ തിരിച്ചുപോയി ...


ഫ്ലോറിന്റക്ക് പിന്നെ വാർത്ത ഒരു നിമിഷം പോലും മറച്ചു വെക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ അവൾ കൊട്ടാരത്തിലെ തൊഴിമാരെയും ജീവനക്കാരെയും വിളിച്ചു കൂട്ടി വിവരം വിളംബരം ചെയ്തു. തീ പോലെ അത് നാടാകെ ആളിപ്പടർന്നു...

തുടർന്ന് ഓരോ ചുണ്ടുകളിലും വിരിഞ്ഞത് ഒരേ ഒരു ചോദ്യം...

"സ്പെയിനിന്റെ നായകൻ ഇനി ആരായിരിക്കും...?"

യുദ്ധാനന്തരം ത്വാരീഖ് മൂസക്ക് ഒരു തുറന്ന കത്തെഴുതി. ദിവസങ്ങളോളം നീണ്ട യുദ്ധത്തിന്റെ ഭീകരതയും റോഡറികിന്റെ ദയനീയ പഠനവും നഗരങ്ങൾ ഓരോന്നായി കീഴടക്കി. സ്പെയിൻ ഒന്നാകെ പിടിച്ചടക്കാനുള്ള തിരക്കിലാണിപ്പോഴെന്നും അതിൽ കുറിച്ചിട്ടു...

പക്ഷെ, ത്വാരീഖ് ഈ സന്തോഷ ലഹരിയിൽ ഒരു കാര്യം മറന്നു പോയിരുന്നു. സ്പെയിനിന്റെ മുക്കുമൂലകളിൽ നുഴഞ്ഞു കയറി സൈനികർക്ക് ബുദ്ധിമുട്ടാകരുതെന്ന് പണ്ട് മൂസ പറഞ്ഞ നിർദേശം. ഇത് ഓർക്കാതെയാണ് ത്വാരീഖ് പോരാട്ടം തുടരുന്നത്. തന്റെ അനുയായികളിൽ പലർക്കും ക്ഷീണം ബാധിച്ച വിവരം അദ്ദേഹമറിഞ്ഞില്ല...


മലമടക്കുകളിലേക്ക് അഭയം തേടിയോടിയ ഖൂത്തുകാരെ ത്വാരീഖ് വിടാതെ പിന്തുടർന്നു. അവർക്കെതിരെ അതിശക്തമായി കടന്നാക്രമണം നടത്തി. പിടിച്ചുനിൽകാനാവാതെ അടിതെറ്റിയ അവർ പരാജയം സമ്മതിച്ചു മാറിനിന്നു...

സബ്‌തക്കും ജബലു ത്വരീഖിനുമിടയിൽ കപ്പലുകൾ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. മുസ്ലിംകൾക്ക് പിന്തുണയുമായി പടയാളികൾ സ്പൈനിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്...


ഇതെല്ലാം കണ്ടപ്പോൾ ത്വരീഖിനൊരു ബുദ്ധി തോന്നി. സൈന്യത്തെ മൂന്നു ഭാഗങ്ങളിൽ യുദ്ധം നടത്താൻ.... അതിവേഗം നാട് കീഴടക്കാൻ ഇത് എളുപ്പമായിരിക്കും...


ഉടനെ പദ്ധതി പ്രമാണികളെ വിളിച്ചു ചർച്ചക്കിട്ടു. ഏല്ലാവർക്കും പൂർണ സമ്മതം. പിന്നെ ത്വാരീഖ് ഒന്നും നോക്കിയില്ല. സൈന്യത്തെ മൂന്നായി തരംതിരിച്ചു. ഒരു ഭാഗം മുഗീസുർറൂമിയുടെ നേതൃത്വത്തിൽ  കൊർദോബായിലേക്ക്. രണ്ടാം വിഭാഗം ഇബ്നുൽ  കസാദിക്ക്... മലാഗ, എൽവീറിയ, ഗ്രാനഡ എന്നീ സ്ഥലങ്ങളിലേക്ക്. തലസ്ഥാന നഗരിയായ ടോലിഡോവിലേകുള്ള സൈന്യത്തിന്റെ നേതൃത്വം ത്വരീഖ് തന്നെ ഏറ്റെടുത്തു...


ത്വാരീഖ് ടോലിഡോ തെരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ട്. രാജ്യത്തെ മുഴുവൻ നേതാക്കളും അവിടെ വന്നു പ്രചരിപ്പിക്കുന്നത് റോഡറിക് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ്. അതും പറഞ്ഞു അവർ എല്ലായിടത്തുനിന്നും ആളുകളെ കൂട്ടി മുസ്ലിംകൾക്കെതിരെ തിരിച്ചു വിടുന്നു. ഇതിനെ ചെറുക്കാൻ ചില്ലറ ശക്തി പോരാ... തന്റെ ഉരുക്കുമുഷ്ടിക്കേ ഈ ഗൂഢപദ്ധതിയെ തകർക്കാനാവുമെന്നു ത്വരീഖിനറിയാം...


ഇരുളിന്റെ മറവിൽ മുഗീസ് സൈന്യവുമായി കോർദോവയിലേക്ക് തിരിച്ചു. രാവേറ ചെന്നു. മാനത്തു വെള്ളികീറാൻ ഇനി അധികം സമയമില്ല. അപ്പോഴും കോർദോവ ഗാഢനിദ്രയിലായിരുന്നു. സൈന്യം കൃത്യ സമയത്തു തന്നെ സ്ഥലത്തെത്തി...

കവാടം അടഞ്ഞുകിടപ്പാണ്. ഉള്ളിലേക്ക് കടക്കണമെങ്കിൽ വലിയൊരു മതിൽകെട്ടു ചാടികടക്കണം. അതിനടുത്തു തന്നെ ഒരത്തിപ്പഴ മരവുമുണ്ട്. കൂട്ടത്തിലൊരാൾ ആ മരം കേറി അപ്പുറത്തെത്തി.  പിന്നെ തലപ്പാവ് കെട്ടി അപ്പുറത്തേകിട്ടു. അതുവഴി ഓരോരുത്തരും കയറാൻ തുടങ്ങി. പിന്നീട് അവർ പാറാവുകാരുടെ നിദ്രകേന്ദ്രം അന്വേഷിച്ചു. എല്ലാവരും നല്ല ഉറക്കിലായിരുന്നു. സൈനികർക്ക് ആശ്വാസമായി. തക്ക സമയം തന്നെ.... ശബ്ദമുണ്ടാക്കാതെ ചെന്ന് അവരെ ബന്ദികളാക്കി. ശേഷം കവാടം തുറന്നു. അതോടെ എല്ല സൈനികരും ഉള്ളിൽകടന്നു...


നേരം വെളുത്തപ്പോൾ പ്രദേശവാസികൾ കാണികാണുന്നത് മുസ്ലിം സൈന്യത്തെയാണ്. കോർദോവ ഭരണാധികാരി കാഴ്ചകണ്ട് അന്തംവിട്ടു നിന്നു. ഉടനെത്തന്നെ അദ്ദേഹം പരിവാരങ്ങളൊത്ത് ഒരു വീട്ടിൽ അഭയം തേടി. മൂന്നു മാസക്കാലത്തോളം അവിടെത്തന്നെ. ഒടുവിൽ ഉപരോധം മടുത്ത അവർ പരാജയം സമ്മതിച്ചു പുറത്തേക്ക് വന്നു...


വിവരങ്ങളെല്ലാം ത്വാരീഖ് യാഥാവിധം അറിഞ്ഞുകൊണ്ടിരുന്നു. വൈകാതെ തന്നെ ഇബ്നുൽ കസാദിയുടെ വർത്തയുമെത്തി. മലാഗയും ഗ്രാനടയും കീഴടക്കി ഇപ്പോൾ അൽവേരിയയിലേക്ക് പോകുകയാണെത്രെ.


സ്പെയിൻ വിജയം ത്വരീഖിന്. ഇസ്ലാമിക സാമ്രാജ്യത്തെ ഇനിയും വികസിപ്പിക്കാനുള്ള ആവേശം കൂടിക്കൂടി വന്നു. യുദ്ധഭൂമിയിൽ കണ്ട തിരുനബിയുടെ പൂമുഖം അല്ലാഹുവിൽ നിന്നുള്ള സന്തോഷവർത്തയാണെന്നു ത്വാരീഖ് ഉറപ്പിച്ചു...


മലാഗയും ഗ്രാനടയും അൽവേരിയയിലും വിജയം ഉറപ്പായ സ്ഥിതിക്ക് ഇനി മുർസിയ കീഴടക്കാൻ പ്രയാസമില്ല. ത്വാരീഖ് ഒരു സംഘത്തെ അങ്ങോട്ട് വിട്ടു. തുദ്മീർ ആണ് അവിടത്തെ ഭരണാധികാരി. മുസ്ലിംകളുടെ വരവറിഞ്ഞ അദ്ദേഹം പ്രതിരോധ സേനയെ തയ്യാറാക്കി വെച്ചിരുന്നു...

മുസ്ലിംകൾ അവരുമായി കൊമ്പുകോർത്തു. രക്ത രൂക്ഷിതമായ യുദ്ധം തന്നെ അവിടെ അരങ്ങേറി. ശത്രു ശരീരങ്ങൾ കുന്നുകൂടി. തുദ്‌മീറിന് ഇതുകണ്ട് സഹിക്കാനായില്ല. വേഗം തൊട്ടടുത്ത അർയൂല പട്ടണത്തിലേക്ക് ഓടി രക്ഷപ്പെട്ടു. മുസ്ലിംകൾ അദ്ദേഹത്തെ വിട്ടില്ല. പിന്നാലെ ചെന്ന് അർയൂല പട്ടണം ഉപരോധിച്ചു. ഉപരോധം ഏറെയാവും മുമ്പേ തുദ്മീർ പരാജയം സമ്മതിച്ചു കീഴടങ്ങി. പ്രതിരോധ ലേശമന്യേ മുസ്ലിംകൾ ആ നഗരവും വരുതിയിലാക്കി...


എന്നാൽ, ടോളിടോയിൽ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്ഥമായിരുന്നു. മുൻ യുദ്ധങ്ങളിൽ തങ്ങളുടെ സഹോദരന്മാർക്ക് വന്നുപെട്ട പരിണതിയോർത്ത് സൈനികരെല്ലാം ഓടിക്കളഞ്ഞു. വിശുദ്ധ മതത്തിന് അതോടെ ടോളിഡോവിലും അനായാസം വേരോട്ടം ലഭിച്ചു...



കാറ്റ് വഴിമാറിയപ്പോൾ


ടോലിഡോയിൽ ഒരു സമ്പൂർണ്ണ ഇസ്ലാമിക ഭരണം കയ്യാളുന്നതിനിടയിലാണ് ത്വാരീഖിന് ജൂലിയാന്റെ കത്ത് വരുന്നത്...

"ഖൂത്തുകാർ ടോലിഡോക്കും ജസീറത്തുൽഖദ്‌റക്കുമിടയിൽ സംഘടിച്ചിട്ടുണ്ടത്രെ... മുസ്ലിംകൾ കീഴടക്കിയ പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള തന്ത്രപ്പാടിലാണവർ..."

കത്തിന്റെ ഉള്ളടക്കം വായിക്കേണ്ട താമസം ത്വാരീഖിന്റെ ഉള്ളകം ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത... ഇനി എന്ത് ചെയ്യും..?!


രണ്ടാലൊരു വഴിയേ ഉള്ളു... ഒന്നുകിൽ സൈന്യവുമായി ടോലിഡോയിൽ നിന്ന് സ്ഥലം വിടുക. അപ്പോൾ ഖൂത്തുകാർ വീണ്ടും ഇവിടെ വന്നു ആധിപത്യം ചെലുത്തും. അല്ലെങ്കിൽ സൈന്യത്തെ ഇവിടെ നിർത്തി ഖൈറുവനിൽ നിന്ന് സൈനിക സഹായം തേടുക...


ത്വാരീഖ് ഏറെ ആലോചിച്ചു നിന്നില്ല. രണ്ടാമത്തെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. ഉടനെ മൂസാബിനു നുസ്വൈയറിന് ഒരു കത്തെഴുതി. എല്ലാം വിശദമായി ത്വാരീഖ് അതിൽ കുറിച്ചിട്ടു. കത്ത് വായിച്ചപ്പോൾ മൂസ പറഞ്ഞു:

"ഞാനാദ്യമേ ത്വരീഖിനോട് പറഞ്ഞതാണ്, അന്നാടുകളിൽ നുഴഞ്ഞു കയറി സൈനികർക്ക് അപകടം വരുത്തരുതെന്ന്. ഇപ്പോൾ എന്റെ മുഴുവൻ കണക്കുകളും ശരിയായിരിക്കുന്നു..."

ഏതായാലും അപകടം വന്നുപെട്ട സ്ഥിതിക്ക് ഇനി അമാന്തം കാണിക്കുന്നത് ബുദ്ധിയല്ല. മൂസ ജനങ്ങളോട് യുദ്ധത്തിനാഹ്വാനം ചെയ്തു. അതോടെ പതിനായിരങ്ങൾ ഖൈറുവാനിലേക്ക് ഒഴുകിയെത്തി.

മൂസക്ക് പക്ഷെ, എല്ലാവർക്കും അവസരം കൊടുക്കാൻ കഴിഞ്ഞില്ല. യോഗ്യരായ 18000 പേരെ മാത്രം തെരഞ്ഞെടുത്തു സബ്‌തയിലേക്കും പിന്നെ ജസീറത്തുൽ ഖദ്‌റയിലേക്കും നീങ്ങി...

ജസീറത്തുൽ ഖദ്‌റയിലെത്തിയപ്പോൾ അവിടെ ഒരു പള്ളി പണികഴിപ്പിച്ചു. പിന്നീട് ജൂലിയാനെ സമീപിച്ചു കൂടിയാലോചന നടത്തി. സാഹചര്യങ്ങൾ മൊത്തമായി മനസ്സിലാക്കിയ മൂസ ത്വാരീഖിനെ ടോലിഡോയിൽ തന്നെ നിർത്തി ഖൂത്തുകരോട് പൊരുതുന്ന കാര്യം സ്വയം ഏറ്റടുത്തു...

ടോലിഡോ കഴിഞ്ഞാൽ  രണ്ടാമത്തെ തലസ്ഥാന നഗരിയാണ് അശ്ബീലിയ. അവിടെയാണ് മുസ്ലിംകൾക്കെതിരെ പടപൊരുതാൻ ശത്രുക്കൾ ഒരുക്കം നടത്തുന്നത്... അതുകൊണ്ട് ആദ്യം അത് കീഴടക്കണം... എങ്കിൽ മാത്രമേ ബാക്കിയുള്ള നീക്കങ്ങൾ കൂടുതൽ സുഗമമാവൂ ...

ജസീറത്തുൽ ഖദ്‌റയിൽ നിന്ന് സ്വല്പം ദൂരമുണ്ട് അശ്ബീലിയിലേക്കെത്താൻ...

അതിന്റെ ഇടയിലുള്ള തന്ത്രപ്രധാനമായ ചില പ്രദേശങ്ങൾ കീഴടക്കികൊണ്ട് മൂസ അശ്ബീലിയിലേക്ക് മുന്നേറി...

എത്താൻ ചില മൈലുകൾ മാത്രം ബാക്കി നിൽക്കെ അവർ ഒരു സ്ഥലത്തു തങ്ങി. ഉയർന്ന അതിർത്തിയും സുശക്തമായ കോട്ടകളും അവിടേ എത്താനുള്ള വഴികളെല്ലാം നിരീക്ഷിച്ചു. അപ്പോൾ മനസ്സിലായി കീഴടക്കുക എന്നത് അത്ര എളുപ്പമല്ല. ഏറെ സാഹസം നിറഞ്ഞ ദൗത്യമാണെന്നു അവർക്ക് മനസ്സിലായി...


ആദ്യം വേണ്ടത് ശക്തമായ ഉപരോധമാണ്... ശക്തമായ ഉപരോധം ഏർപ്പെടുത്തി അവിടത്തുകാരെ മടുപ്പിച്ചു കളയുക... അപ്പോൾ അവർ തനിയെ യുദ്ധത്തിനിറങ്ങിക്കൊള്ളും, പിന്നെ എല്ലാം എളുപ്പമാണ്...

എല്ലാം മനസ്സിൽ കണ്ടു മൂസയും സൈന്യവും മന്ദം മന്ദം മുന്നോട്ട്‌ നീങ്ങി...


വാർത്ത അശ്ബീലിയക്കാരുടെ കാതിലെത്തിയത് തീർത്തും ഓർക്കാപുറത്താണ്. യുദ്ധത്തിനിറങ്ങാൻ അവർക്ക് ധൈര്യമുണ്ടായില്ല, കാരണം അവർക്ക് മുസ്ലിംകളുടെ തനിനിറം നേരത്തെ കേട്ടറിഞ്ഞതാണ്. അതുകൊണ്ട് അവർ പല സ്ഥലങ്ങളിലും അഭയം തേടുകയും ഒളിക്കുകയും ചെയ്തു...


എന്നാൽ നേതൃത്വത്തിന്റെ  ചെയ്തികളോട് കുടിപ്പക വെച്ച് നടക്കുന്ന പൗരന്മാർക്ക് ഇവിടെയും കുറവുണ്ടായിരുന്നില്ല. അധികാരി വർഗം കാലങ്ങളോളം തങ്ങളോട് കാണിച്ച കൊടുംകൈകൾക്ക് അതെ നാണയത്തിൽ മറുപടി നൽകാൻ ഇതൊരു സുവർണവസാരമായി കണ്ടു...


സമയം രാത്രി....

അശ്ബീലിയ ഗാഢ നിദ്രയിലാണ്...

നഗരത്തിനു ചുറ്റും മുസ്ലിം പട അക്ഷമരായി അവസരം കാത്തിരിക്കുന്നു...

വെളിയിൽ ആരുമില്ലെന്ന് കണ്ടപ്പോൾ മുസ്ലിം അനുകൂലികൾ രംഗത്തിറങ്ങി...

നഗരകവാടം അവർ മുസ്ലിംകൾക്കായി തുറന്നു കൊടുത്തു...


പിന്നെ ഒട്ടും താമസിച്ചില്ല...

മൂസ ബിനു നുസ്വൈറിന്റെ നേതൃത്വത്തിൽ സർവ്വരും അകത്തേക്ക് ഇരച്ചു കയറി... നേതാക്കളെയും ഉന്നതരെയും ബന്ദികളാക്കി... കോട്ടകൊട്ടാരങ്ങൾ പിടിച്ചെടുത്തു...

ഒടുവിൽ വഴിമുട്ടിയ അശ്ബീലിയ മുസ്ലിംകൾക്ക് മുന്നിൽ അവർ കീഴടങ്ങി...


ഇതോടെ ത്വാരീഖ് ബിനു സിയാദ് ആധിപത്യം നേടിയ പ്രദേശങ്ങളിൽ മുസ്ലിംകൾക്ക് ഭീഷണിയായി നിന്ന് വലിയൊരു കിടങ്ങ് ഒഴിവായിക്കിട്ടി...

പക്ഷെ, ഇതുകൊണ്ടൊന്നും ഭീഷണി അവസാനിച്ചിരുന്നില്ല...

കീഴടക്കപ്പെടാത്ത പട്ടണങ്ങൾ ഇനിയുമുണ്ടായിരുന്നു...

അതിലൊന്നാണ് മാഡ്രിഡ്...


നാഗരികത പച്ചപിടിച്ചു വരുന്ന ഈ പട്ടണം അത്ര എളുപ്പമല്ല... മുസ്ലിംകൾക്ക് എപ്പോഴും ഭീഷണിയായ ഈ നഗരം കീഴടക്കിയാൽ മാത്രമേ ദൗത്യം വിജയകരമാവൂ....


കുറച്ചു സൈനികരെ അശ്ബീലിയയിൽ നിർത്തി മൂസ വൻസന്നാഹത്തോടെ മാഡ്രിഡിലേക്ക് തിരിച്ചു. മുമ്പ് പയറ്റി തെളിയിച്ച അതെ തന്ത്രങ്ങൾ ഇവിടെയും പയറ്റി...

ശക്തമായ ഉപരോധമേർപ്പെടുത്തി...

പക്ഷെ, ഇതിനിടയിലാണ് അശ്ബീലിയയിൽ നിർത്തിയ സൈനികരെ ചില മതഭൃഷ്ടർ ആക്രമിച്ചുകൊലപ്പെടുത്തിയ വർത്തയറിയുന്നത്. ഉടനെ തന്നെ അദ്ദേഹം അവരെ ഒരു പാഠം പഠിപ്പിക്കാൻ കുറച്ചു സൈനികരെ അങ്ങോട്ടയച്ചു...

അപ്പോഴേക്കും മാഡ്രിഡ് വാസികൾക്ക് ഉപരോധം മടുത്തു കഴിഞ്ഞിരുന്നു.... ഗത്യന്തരമില്ലാതെ അവർ മുസ്ലിംകളെ പ്രതിരോധിക്കാനിറങ്ങി....


നാടിന്റെ സംരക്ഷണത്തിനായി അവർ മരണപോരാട്ടം നടത്തി. എന്നാൽ മുസ്ലിം കരങ്ങൾക്ക് മുമ്പിൽ അവർക്ക് പിടിച്ചുനിൽക്കാനാകാതെ പിന്തിരിഞ്ഞോടി.

അതോടെ അതും മുസ്ലിംകൾ അനായാസം കീഴടക്കി...

എന്നാൽ മലമടക്കുകളിലേക്കുള്ള ഓട്ടത്തിനു പിന്നിൽ ഖൂത്തുകാർക്ക് വ്യക്തമായൊരു പ്ലാൻ ഉണ്ടായിരുന്നു. മുസ്ലിംകളിൽ നിന്ന് പ്രധാന നഗരങ്ങൾ പിടിച്ചെടുക്കുക തന്നെ.

അതിനുവേണ്ടി അവർ അവിടങ്ങളിലുള്ള ഗോത്രക്കാരെ യുദ്ധത്തിനായി പ്രേരിപ്പിച്ചു...

റോഡറിക് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പറഞ്ഞു അവരെ പരമാവധി വശീകരിച്ചു. കേട്ടതൊക്കെ അവർ അണ്ണാക്ക് തൊടാതെ വിഴുങ്ങി ഉടനെത്തന്നെ ആയുധമെടുത്തു യുദ്ധത്തിനിറങ്ങി ...



ത്വാരീഖിന് തടവറ

പക്ഷെ ശക്തമായ മുസ്ലിം പട അവരെ നിലം പരിശാക്കി ...

ഇതോടെ ഖൂത്തുകരുടെ അവസാന കച്ചിതുരുമ്പും അസ്തമിച്ചിരിക്കുന്നു. പ്രധാന നഗരങ്ങൾ പോലെ വമ്പിച്ചൊരു സൈനിക സമ്പത്താണ് തിരിച്ചു പിടിക്കാൻ പറ്റാത്ത വിധം തരിപ്പണമായത്.

ഇനി അവർക്കൊരു മർഗ്ഗമേയുള്ളൂ. മലയിടുക്കുകളിൽ ചെന്ന് അഭയം നേടുക....

ഖൂത്തുകാരുടെ ശക്തിയണഞ്ഞെന്നു കണ്ടപ്പോൾ മൂസ ബിനു നുസ്വൈർ ടോലിഡോയിലേക്ക് നീങ്ങി.

ത്വാരീഖിനോടുള്ള അമർഷം ഇപ്പോഴും കേട്ടടങ്ങിയിട്ടില്ല... ഓർക്കും തോറും മനസ്സിൽ അത് പുകയുകയാണ്...


തന്റെ നിർദേശങ്ങൾ മറികടന്ന് ദൂരദിക്കുകളിൾ സൈന്യത്തെ വിന്യാസിച്ചത് എങ്ങനെയാണ്‌ പൊറുക്കുക ? അഥവാ വല്ല അപകടവും വന്നുപെട്ടാൽ എടുത്ത പണി മുഴുവൻ നിഷ്ഫലമാകുമായിരുന്നില്ലേ...

ചിന്തിക്കാതെ എന്തിനാണ് ത്വാരീഖ് ഇതു ചെയ്തത് ...?


പക്ഷെ, ഈ അമർഷമൊന്നും ത്വാരീഖ്  അറിഞ്ഞിരുന്നില്ല...


തന്റെ വിജയകരമായ ദൗത്യനിർവ്വഹണത്തിന്‌ മുക്തകണ്ഠം പ്രശംസ ലഭിക്കുമെന്നാണ് ത്വാരീഖ് കരുതിയത്.... പക്ഷെ, നടന്നത് നേരെ തിരിച്ചും.... എരിതീയിൽ എണ്ണയൊഴിച്ച പ്രതീതിയിലായിരുന്നു മൂസയുടെ വരവ് തന്നെ....

എന്തോ പന്തികേടുണ്ടെന്ന് ത്വാരീഖിന് മനസ്സിലായി...

അടുത്തെത്തിയപ്പോൾ ഒരൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തി മൂസ ചോദിച്ചു:

"ഖൈറുവാനിൽ വെച്ച് ഞാൻ നിനക്ക് നൽകിയ നിർദേശങ്ങൾക്കെതിരെ നിൽക്കാൻ കാരണം...?!"


"മആദല്ലാഹ്... അങ്ങയുടെ കല്പനക്കെതിരെ നിന്നതല്ല.... ഇവിടത്തെ സാഹചര്യങ്ങൾ നോക്കിയപ്പോൾ വീണ്ടുമൊരു യുദ്ധത്തിന് പര്യാപ്തമാണെന്നു മനസ്സിലാക്കി ചെയ്തു പോയതാണ്...."


"സൈനികർക്ക് ആപത്തു വരാൻ ഇത് ഇടയാക്കുമായിരുന്നില്ലേ..."


"അങ്ങയുടെ അകൈതവമായ സഹായം വഴി അള്ളാഹു നമ്മെ രക്ഷിച്ചല്ലോ..."

"നീയൊന്ന്‌ ആലോചിച്ചു നോക്ക്... ഖൈറുവാനിൽ നിന്ന് ഞങ്ങൾ വരാൻ വൈകിയാൽ നിങ്ങൾക്കെതിരെ സംഘടിച്ച ശത്രുക്കൾക്ക് നിങ്ങളെ പരാജയപ്പെടുത്താൻ വല്ല സാഹസവും നേരിടേണ്ടി വരുമായിരുന്നോ ...?!"

"അത് ഞാനെന്റെ ദൗത്യം പൂർത്തിയാക്കിയപ്പോൾ വെറുതെ ഇരിക്കണ്ടയെന്നു കരുതി ചെയ്തു പോയതാണ്..."


"നേതാവിന്റെ നിർദേശം മാനിക്കാത്ത സൈനികൻ മാപ്പർഹിക്കുന്നവനാണോ?"


"അത് ആ സൈനികന്റെ സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച ശേഷം നേതാവ് തീരുമാനിക്കേണ്ട പ്രശ്നമാണ്..."


"എങ്കിൽ ഈ സാഹചര്യം അനുസരിച്ചു സൈനികൻ ശിക്ഷാർഹമാണ്..."


"പ്രഭോ... അങ്ങ് ഉദ്ദേശിക്കുന്ന രൂപത്തിൽ എന്നെ ശിക്ഷിച്ചോളൂ..."


"സൈനിക നേതൃത്വത്തിൽ നിന്നും നിന്നെ ഞാൻ ഭൃഷ്ടനാക്കാൻ തീരുമാനിച്ചിരിക്കുന്നു... ഖലീഫയുടെ നിലപാട് വരുന്നത് വരെ ബന്ധിയാക്കാനും..."


"സന്തോഷമേയുള്ളൂ... വിജയം വരിച്ച ശേഷം സ്ഥാനഭൃഷ്ടനാക്കപ്പെടുന്ന

പ്രഥമ പടയാളി ഒന്നുമല്ല ഞാൻ... യർമൂഖീൽ വിജയം വൈജയന്തി നാട്ടിയ ശേഷം ഖാലിദ്ബിൻ വലീദ് (റ) സ്ഥാനഭൃഷ്ടനായിട്ടുണ്ട്. മൊറോക്കയിലെ മുഴുവൻ അധികാരി വർഗത്തോട് പോരാടിച്ചു ജയിച്ചു വന്ന ശേഷം ഉഖ്ബത്തുബിനു നാഫിഅ് (റ) നേതൃസ്ഥാനെത്തു നിന്നും മാറ്റപ്പെട്ടിട്ടുണ്ട്.... പക്ഷെ, ഈ ഭൃഷ്ട കല്പനകളൊന്നും ചരിത്രത്തിന്റെ അംഗീകാരത്തിന് ഊഹം തട്ടിയിട്ടില്ല. വിജുഗീഷുകളുടെ വിരേതിഹാസങ്ങളെ ചരിത്രം അതിന്റെ തങ്കത്താളിയോലകളിൽ കൊത്തിവെച്ചിട്ടുണ്ട്..." ത്വാരീഖ് മറുപടി പറഞ്ഞു.


മൂസ പിന്നെ അധികം വർത്തമാനത്തിനു നിന്നില്ല. ത്വാരീഖിനെ തുറങ്കിലിലടക്കാൻ ആജ്ഞ കൊടുത്തു. വൈകാതെ അദ്ദേഹം ടോലിഡോ തടവറയിലേക്ക് നയിക്കപ്പെടുകയായി...

പക്ഷെ, ഈ നടപടി അനുയായികൾക്കൊട്ടും രസിച്ചിരുന്നില്ല....

വിശിഷ്യാ മുഗീസുർറൂമിക്ക്...


അദ്ദേഹം ഡമസ്കസിൽ ചെന്ന് ഖലീഫ വലീഡിനോട് പരാതി പറഞ്ഞു.

ഇതുകേട്ടപ്പോൾ ഖലീഫക്കും സഹിച്ചില്ല...

ലോകത്തെ വിറപ്പിച്ച ധീരയോദ്ധാവിനോട് മൂസാബിനു നുസ്വൈർ കാണിച്ചത് ക്രൂരതയാണെന്നു അദ്ദേഹം മനസ്സിലാക്കി...

ഉടനെ തന്നെ നടപടിയിൽ നിന്ന് പിൻവാങ്ങണമെന്നാവശ്യമുന്നയിച്ച് മൂസക്ക് കത്തെഴുതി...

കത്ത് കിട്ടിയതോടെ പിന്നെ അദ്ദേഹം ഒന്നും ആലോചിച്ചു നിന്നില്ല. ത്വാരീഖിനെ ജയിൽ മോചിതനാക്കി...

അതു മുതൽ അവർക്കിടയിൽ ആ പഴയ സൗഹൃദാ ബന്ധം വീണ്ടും നിലനിന്നു...

മുമ്പ് അവർക്കിടയിൽ യതൊരു അസ്വാരസ്യവും ഇല്ലാത്തതുപോലെ ...


സ്പെയിനിൽ പുതിയ പ്രഭാതം



സ്പെയിൻ....

ബാല്യം മുതൽക്കേ താലോലിച്ച് കൊണ്ടു നടന്ന ആ സ്വപ്നമിതാ കണ്മുന്നിൽ പുലർന്നിരിക്കുന്നു...

ത്വാരീഖിന്റെ ഉള്ളകം പുളകം കൊണ്ടു. സത്യമതത്തിന്റെ പ്രചുരപ്രചാരത്തിൽ തന്റേതായ ഭാഗധേയം നിർണയിക്കാൻ കഴിഞ്ഞതിലുള്ള ആത്മാഭിമാനം...

ശ്രമകരമായ ഈ ദൗത്യം ഇത്ര വിജയകരമായി പര്യവസാനിക്കുമെന്ന് ത്വാരീഖ് സ്വപ്നേപി വിചാരിച്ചിരുന്നില്ല...

എത്ര പെട്ടെന്നാണ് രാക്ഷസതിരമാലകൾ വിശ്വാസത്തിനു മുന്നിൽ കീഴടങ്ങിയത്! വിശ്വാസത്തിനു മുന്നിൽ ശാന്തമാവാത്ത കൊടുങ്കാറ്റുകളും പതറിത്തെറിക്കാത്ത പാതങ്ങളും ചിതറിത്തകരാത്ത ചിത്തങ്ങളുമില്ലെന്നത് എത്ര ശരിയാണ്. ത്വാരീഖ് തന്റെ മനോധൈര്യം കൊണ്ടത് തെളിയിച്ച കഴിഞ്ഞു...


പലപ്പോഴും കരുതിവെപ്പുകളുടെ അതിർവരമ്പുകളും മറികടന്നായിരുന്നു മുന്നേറ്റം. ഒരുവേള മൂസാബിനു നുസ്വൈറിന്റെ നിർദേശങ്ങളും കടന്ന്... ത്വാരീഖ് ആവേഷഭരിതനായി. ആവേശം തലക്കുപിടിക്കുമ്പോഴുണ്ടാകുന്ന സഹജ വികാരങ്ങൾക്ക് അടിമപെട്ടിട്ടുണ്ടാവാമെങ്കിലും ത്വാരീഖ് ഒരിക്കൽപ്പോലും തന്നിഷ്ടം പ്രവർത്തിച്ചില്ല...


ത്വാരീഖിന്റെ മുന്നേറ്റം യഥാർത്ഥത്തിൽ ഒരു മതപ്രബോധനമായിരുന്നു. ത്വാരീഖ് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ദൗത്യ പ്രാധാന്യം മനിസ്സിലാക്കി തൊട്ടടുത്ത പ്രദേശങ്ങളിലേക്കും തേര് തെളിച്ചു. സ്വഷ്ടപ്രകാരം കാര്യങ്ങൾ നടത്താത്ത ദീനിന്റെ മാർഗമവലംബിച്ച് അല്ലാഹുവിന്റെ ശരീഅത്ത് നടപ്പിലാക്കുന്ന സമർത്ഥനായ നായകനായിരുന്നു ത്വാരീഖ് ബിൻ സിയാദ്. ഉഖ്ബതുബിനു നാഫിഇന്റെ കാലത്ത് ഇസ്ലാം സ്വീകരിച്ച ആഭിജാത്യമുള്ള അടങ്ങാത്ത അഭിനിവേശവുമായി വളർന്ന കർമ്മയോഗി. ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങൾക്കനുസൃതമായ ചലനങ്ങളായിരുന്നു ത്വാരീഖിന്റെ വിജയരഹസ്യം...


സമർത്ഥനായൊരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. ആരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായിപ്പോവും. സൈനികർ അദ്ദേഹത്തെ അനുസരിച്ചത് ഭയം കൊണ്ടായിരുന്നില്ല. ആത്മാർഥതമായ സ്നേഹം കൊണ്ട് മാത്രമായിരുന്നു...


ത്വാരീഖ് ടോലിഡോവിൽ സുശക്തമായൊരു രാഷ്ട്രീയ വ്യവസ്ഥിതിക്ക് തുടക്കമിട്ടു. അന്യമതസ്ഥർക്ക് അവരവരുടെ ആചാരങ്ങളിൽ കഴിഞ്ഞുകൂടാൻ അനുമതി നൽകി. ദുർബലർക്ക്  അവകാശങ്ങൾ വകവെച്ചുകൊടുത്തു. അഗതികളുടെയും അനാഥകളുടെയും കണ്ണീരൊപ്പി. അക്രമങ്ങളോ അസ്വരസ്യങ്ങളോ ഇല്ല. എവിടെയും ശാന്തിയും സമാധാനവും മാത്രം...


രാജകൊട്ടാരങ്ങളിൽ അടിമവേല ചെയ്തുകഴിഞ്ഞവർ ത്വാരീഖിന്റെ രീതിശാസ്ത്രമറിഞ്ഞു. ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിർത്തു. തങ്ങളും മനുഷ്യരാണെന്ന സ്വബോധം അവരിൽ ആദ്യമായി ഉടലെടുത്തു. തങ്ങൾക്ക് മേൽ പതിച്ചു ചർത്തപ്പെട്ട അടിമത്വത്തിന്റെ നുകം ദൈവത്തിന്റെയായിരുന്നില്ല, അധികാരി വർഗ്ഗത്തിന്റേതായിരുന്നു എന്നിവർക്ക് ആദ്യമായി മനസ്സിലായി...


ഇനി കഠാരകൾക്ക് മുന്നിൽ പകലന്തികൾ തള്ളിനീക്കേണ്ടതില്ല. ചുട്ടുപൊള്ളുന്ന മേലങ്കികൾക്കുള്ളിൽ എരിപിരി കൊള്ളേണ്ടതില്ല. ചരിത്രപരമായി ത്വാരീഖിന്റെ വിപ്ലവത്തോടെ എല്ലാം അവസാനിച്ചിരിക്കുന്നു. അസത്യത്തിന്‌ കൂടുതൽ കാലം പിടിച്ചു നിൽക്കാനാവില്ല. ആത്യന്തിക വിജയം സത്യത്തിനു മാത്രമേയുള്ളൂ. സത്യത്തിനു മാത്രം... അത് എത്ര ചെറുതായാലും അതിനെ തടുക്കാൻ ഒരു ശക്തിക്കുമാവില്ല. ചരിത്രം ഇതു തന്നെയാണ് ചുണ്ടിക്കാണിക്കുന്നതും...


പക്ഷെ, ചരിത്രം അതിന്റെ സ്വഭാവം വീണ്ടും ആവർത്തിക്കുകയാണല്ലോ...

അവസാനമായി ഇതാ... റോഡറികിന്റെ സാമ്രാജ്യവും ഈ പരമ്പരയിൽ കണ്ണി ചേർന്നു കഴിഞ്ഞു. കാലങ്ങളോളം അശാന്തിയുടെ മുൾമുനയിൽ നിർത്തിയ സ്പെയിനിന്റെ ഈ ഭരണകൂടം സത്യത്തിനു മുന്നിൽ പിടിച്ചു നിലകാനാവാതെ ഊർധശ്വാസം വലിച്ചുകൊണ്ടിരുന്നു....


മുട്ടുശാന്തിക്കായി പൈദാഹത്തോടെ കാത്തുകാത്ത് കഴിഞ്ഞവർ, അധികാരവർഗ്ഗത്തിന്റെ കിരാത കൈകൾക്കുള്ളിൽ എരിഞ്ഞമർന്നവർ, ജീവിതത്തിൽ സന്തോഷമെന്തെന്നുപോലും അറിയാൻ ഭാഗ്യം ലഭിക്കാത്ത പട്ടിണിപ്പാവങ്ങൾ.... എല്ലാവരുമിപ്പോൾ മനസ്സ് നിറയെ സന്തോഷിക്കുകയാണ്. ഇസ്ലാം കടന്നുവന്നതോടെ മനുഷ്യത്വത്തിന്റെ യഥാർത്ഥ മൂല്യം അവർ തിരിച്ചറിഞ്ഞു...


നോക്കു... ഇന്നവർ മുസ്ലിംകൾക്ക് തോളോടുതോൾ ചേർന്നാണ് നടക്കുന്നത്. ഒരേ തളികക്ക്‌ ചുറ്റുമിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഒരേ നാടിന്റെ അഭ്യുന്നതിക്ക് വേണ്ടിയാണവർ സംഘടിത യത്നങ്ങൾ നടത്തുന്നത്. അവർക്കിടയിൽ വിദ്വേഷമോ ചിദ്രതയോ ഇല്ല. വിഭാഗീയതയും പക്ഷപാതിത്വവുമില്ല. എല്ലാവർക്കും ഒരേ മനസ്സ്, ഒരൊറ്റ ആത്മാവ്, ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളാണെന്ന സമത്വബോധം...


"ഇസ്ലാം ജനങ്ങളിലേക്ക് വിഭാഗീയത നിരോധിച്ച് സമത്വം നിലനിർത്തുകയും ധനികന്റെ സ്വത്തിൽ ദരിദ്രനും അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കിൽ നാമെന്തിന് ആ മതത്തിൽ പ്രവേശിക്കാതിരിക്കണം?"

അവർ പരസ്പരം ചോദിച്ചു.

ഈ പ്രസക്തമായ ചോദ്യത്തിന് മറുപടിയെന്നോണം ഒട്ടേറെ പേർ ഇസ്ലാമിലേക്ക് കൂട്ടമായി കടന്നുവന്നു. സത്യമാതാശ്ലേഷിതർ അനുദിനം വർധിച്ചു വരാൻ തുടങ്ങി. അതെ,


ത്വാരീഖിന്റെ വിയർപ്പുതുള്ളികൾ കൊണ്ട് പടുത്തുണ്ടാക്കിയ ഇസ്ലാമിക ഗവൺമെന്റിനു കീഴിലേക്ക്.....


ലേഖകൻ : മുഹമ്മദ് സി ഓമശ്ശേരി : (ശറഫീ പബ്ലിക്കേഷൻസ് )

No comments:

Post a Comment