Saturday 20 June 2020

പാമ്പിൻ വളയും ചിലന്തിവലയും


പാമ്പിന്റെ ദേഹത്തു നിന്ന് പുറപ്പെടുന്ന 'വള' നജസാണോ? അതു പോലെ എട്ടുകാലിവലയുടെയും നിലയെന്ത്‌?

പാമ്പിന്റെ വള അതിന്റെ ജീവിത കാലത്ത്‌ ശരീരത്തിൽ നിന്ന് വേർപ്പെട്ട്‌ വരുന്ന ഒരു തടിയുള്ള വസ്തുവാണല്ലോ. ഇത്തരം വസ്തുക്കൾക്ക്‌ അതത്‌ ജീവികളുടെ ശവത്തിന്റെ വിധിയാണുള്ളത്‌. പാമ്പിന്റെ ശവം നജസാണല്ലോ. അതിനാൽ, ജീവിത കാലത്ത്‌ പിരിയുന്ന പ്രസ്തുത വളയും നജസ്‌ തന്നെ. ചിലന്തിവലയുടെ നില ഇതല്ല. അതു നജസാണെന്ന് വിധി കൽപ്പിക്കാൻ ന്യായമൊന്നും കാണുന്നില്ല. അതിനാൽ അത്‌ ശുദ്ധിയുള്ളതാണ്‌. തുഹ്ഫ: 1-297

 ✒ (മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, നുസ്രത്തുൽ അനാം 2014 മെയ്‌)   

No comments:

Post a Comment