Friday 19 June 2020

രോഗിയെ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന പുണ്യം കരസ്ഥമാകുന്നതെപ്പോൾ



രോഗിയെ സന്ദർശിക്കൽ സുന്നത്താണല്ലോ. രോഗം തുടങ്ങിയ ദിനത്തിൽ തന്നെ ഇതു സുന്നത്തുണ്ടോ? ചിലർ പറയുന്നു മൂന്നുനാളുകൾക്കു ശേഷമാണു സന്ദർശനം സുന്നത്തുള്ളൂവെന്ന്. ഇതു ശരിയാണോ? സന്ദർശനം രോഗിക്കു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലോ?


മൂന്നു നാളുകൾക്കു ശേഷമാണു രോഗിയെ സന്ദർശിക്കപ്പെടേണ്ടതെ'ന്ന അർത്ഥത്തിൽ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാകാം മൂന്നു നാളുകൾക്കു ശേഷമേ രോഗസന്ദർശനം സുന്നത്തുള്ളൂവെന്നു കേൾക്കാനിടവന്നത്. പ്രസ്തുത ഹദീസു പക്ഷേ, തീർത്തും അസ്വീകാര്യവും തള്ളപ്പെട്ടതുമാണ്. അതിനാൽ രോഗമാരംഭിച്ച മുതൽക്കുതന്നെ സന്ദർശനവും സുന്നത്താണെന്നാണു നിയമം. എന്നാൽ രോഗിക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന സന്ദർശനം സുന്നത്തില്ലെന്നുമാത്രമല്ല അതു കറാഹത്തുമാണ്. (ശർഹുബാഫള്ൽ 2- 100,101.)
______________________
മൗലാനാ നജീബ് ഉസ്താദ് മമ്പാട്
ചോദ്യോത്തരം: 2010 മാർച്ച്

No comments:

Post a Comment