Monday 8 June 2020

ഇമാം ഗസ്സാലി (റ)



ലോക ചരിത്രത്തിന്‍റെ ഇന്നലെകളില്‍ പരിഷ്ക്കാരങ്ങളുടെ വീരോതിഹാസം രചിച്ച് വ്യക്തി പ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീര്‍ത്ത ചുരുക്കം ചില നിസ്വാര്‍ത്ഥ പണ്ഡിത വരേണ്യരില്‍ പ്രധാനിയും ജന ഹൃദയങ്ങളില്‍ ഏറെ വ്യതിരക്തത പുലര്‍ത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദുബ്നു അഹ്മദില്‍ ഗസ്സാലി(റ).

ആത്മീയതയുടെ ഉത്തുംഗതയിൽ വിരാചിക്കുകയും അനേകം സൂഫീ ധാരകളിലൂടെ കാടും മലകളും താണ്ടി അറിവിൻ ആഴിയിലേക്ക് സഞ്ചരിച്ച് പതിനായിരങ്ങൾക്ക് വഴികാട്ടിയായി വർത്തിച്ച മഹാനുഭാവൻ ഇസ്‌ലാമിക ഭൂപടത്തിൽ തുല്യതയില്ലാത്ത സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളത്. ലോക രാജ്യങ്ങളിൽ ഗസ്സാലി ഇമാമിനെ (റ)  ഇന്നും പുകഴ്ത്തപ്പെടുന്നു.

ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങളെ നിരാശനാക്കാത്ത ആ അസാധാരണ തൂലിക വിമര്‍ശനങ്ങളില്‍ നിന്ന് മോചിതമായിരുന്നില്ല, കേവലം അഞ്ച് പതിറ്റാണ്ടിന്‍റെ ജീവിതത്തിനിടയിലും വറ്റാത്ത സര്‍ഗധാരയായി അത് പ്രവഹിച്ചു, ഗ്രീക്ക് ഫല്‍സഫയുടെ മേധാവിത്വത്തിനെതിരെ ധിഷണ വലയം തീര്‍ത്തു, പിന്നെ ആത്മീയ ജ്വോതിര്‍ഗോളമായി ഹൃദയാന്തരങ്ങളില്‍ വെള്ളിവെളിച്ചം വിതറി.

ഓരോ നൂറ്റാണ്ടിലേക്കും ഇസ്ലാം മതത്തെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അല്ലാഹു ഒരു മുജദ്ദിദിനെ (പരിഷ്‌കര്‍ത്താവിനെ) നിയോഗിച്ചയക്കുന്നതാണെന്ന നബി(സ) യുടെ പ്രസ്താവനയനുസരിച്ച് അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദിനെ ലോക മുസ്ലിംകള്‍ ഏകോപിച്ച് അംഗീകരിച്ചിരുന്നത് ഹുജ്ജതുല്‍ ഇസ്ലാം അബൂഹാമിദ് മുഹമ്മദ് ബ്‌നു അഹ്മദുല്‍ ഗസ്സാലി(റ) ആയിരുന്നു.

കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെ നിറവേറ്റുന്നതില്‍ അദ്ദേഹം മുമ്പില്‍  നിന്നു, ക്രമീകരിച്ച ജീവിതമാണ് ഗസ്സാലി കാഴ്ച്ച വെച്ചത് (റ), ദാരിദ്രം തന്നെ വേട്ടയാടിയപ്പോളും വിജ്ഞാനവഴിയില്‍ ഏറെ ഗമിക്കുകയും വിവിധ ഫന്നുകളില്‍ മഹത്തായ ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അഖീദ, തസവ്വുഫ്, എന്നിവയില്‍ കിടയറ്റ ഗ്രന്ഥങ്ങള്‍ ഗസ്സാലി (റ) സ്വന്തമാക്കി.

തസവ്വുഫിന്‍റെ ഉള്‍സാരങ്ങളിലേക്ക് അദ്ദേഹം കടന്നു ചെന്നത് വിശുദ്ധ ഹദീസിന്‍റെ മറ പിടിച്ചായിരുന്നു, വിജ്ഞാനീയങ്ങളുടെ സജ്ജീവനിയായ ഇഹ്യാ പ്രവാചകാധ്യാപനങ്ങളുടെ നിലക്കാത്ത പ്രവാഹമാണ്, ഇഹ്യാ വിശുദ്ധ ഖുര്‍ആനോളം വളര്‍ന്നുവെന്ന ഇമാം നവവിയുടെ (റ) സാക്ഷ്യപത്രം വിരല്‍ ചൂണ്ടുന്നത് ഇഹ്യയില്‍ അടങ്ങിയ വിജ്ഞാന പ്രപഞ്ചത്തിലേക്കാണ്, ഇന്നും പടിഞ്ഞാറന്‍ മുന്നണിയില്‍ സജീവ സാനിധ്യമായി നിലകൊള്ളുന്ന ഗസ്സാലിയുടെ (റ) ചിന്താവലയം പരിശുദ്ധ ഇസ്ലാമിന് ലഭിച്ച പ്രതിരോധായുധമായിരുന്നു. 

ലോക രാജ്യങ്ങളിൽ ഗസ്സാലി ഇമാമിനെ ഇന്നും പുകഴ്ത്തപ്പെടുന്നു. ഇസ്‌ലാമിൽ തർക്ക വിഷയങ്ങളിൽ വരെ പണ്ഡിതന്മാരും ആലിമീങ്ങളും അവലംബമാക്കുന്നത് അവിടുത്തെ ഗ്രന്ഥങ്ങളാണ്. പല രചനകളും പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവയാണ്. കൺമുന്നിൽ നിന്ന് മറഞ്ഞെങ്കിലും ആത്മീയ ലോകത്ത് നിന്ന് ഗസ്സാലി ഇമാം സമൂഹത്തെ സമുദ്ധരിക്കുന്നുണ്ടെന്ന് സാരം.

‘മശ്ഹദ്’ ചരിത്രങ്ങളുറങ്ങുന്ന പട്ടണം. ആധുനിക ഇറാന്റെ കിഴക്കൻ അറ്റത്ത് സ്ഥിതിചെയ്യുന്ന തുർക്കുമനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും തൊട്ടുരുമ്മിനിൽക്കുന്നു. ഈ വിശ്വ പ്രസിദ്ധ പട്ടണത്തിൽ ഖുറാസാനിലെ തൂസ് ജില്ലയിലെ ത്വബ്‌റാനിൽ ഹിജ്‌റ 450 (ക്രിസ്താബ്ദം- 1058) ലാണ് വിശ്വവിഖ്യാത പണ്ഡിതനും സൂഫിവര്യരും ചിന്തകനുമായ മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു അഹ്മദ് ത്വൂസിയ്യ ശാഫിഈ അബീഹാമിദിൽ ഗസ്സാലി (റ) ദിവംഗനാകുന്നത്.

ഗസ്സാലി ഇമാമിന്റെ (റ) ഉയർച്ചയിൽ പണ്ഡിതനും സൂഫീവര്യനും ദീർഘവീക്ഷണ ശാലിയുമായ പിതാവ് മുഹമ്മദ് ഗസ്സാലി നിസ്തുല പങ്കുവഹിച്ചു. ദീനീ കാര്യങ്ങളിൽ കർക്കശ നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം സ്വയം അധ്വാനിച്ച് നേടിയത് മാത്രമെ ഭക്ഷിക്കൂ എന്ന ധാർമിക പിടിവാശിക്കാരനും കൂടിയായിരുന്നു. ഈ തീരുമാനം കമ്പിളിനൂറ്റ് അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കുന്ന തീരുമാനത്തിലേക്കെത്തിച്ചു. ഇങ്ങനെ കഷ്ടിച്ചായിരുന്നു ഗസ്സാലി ഇമാമും കുടുംബവും ജീവിച്ചുപോന്നിരുന്നത്. പക്ഷേ, ഈ സാമ്പത്തിക ഞെരുക്കങ്ങൾ അതിജയിച്ച് ഗസ്സാലി ഇമാം ജീവിതത്തിന്റെ ഓരോ പടവും ചവിട്ടിക്കയറി. ബാല്യത്തിൽ തന്നെ അധ്യാത്മികതയോടുള്ള സമീപനവും ഉൽക്കടേച്ഛ തെളിഞ്ഞ് നിന്നിരുന്നു. പിതാവിന്റെ മനസ്സുരുകിയുള്ള പ്രാർഥന അണമുറിയാതെ ലഭിച്ചപ്പോൾ അള്ളാഹു സ്വീകരിച്ച് അക്ഷരംപ്രതി ഉത്തരം കിട്ടിയത് പോലെയായിരുന്നു ഗസ്സാലി ഇമാമിന്റെ പിന്നീടുള്ള മുന്നേറ്റം.

കര്‍മ്മശാസ്ത്ര പണ്ഡിതരുടെയും സൂഫിയാക്കളുടെയും ഉപദേശ സദസ്സുകളില്‍ പങ്കെടുത്ത് അവരുമായി സൗഹൃദം പങ്കിടുക അദ്ദേഹത്തിന്‍റെ പതിവായിരുന്നു.

ഇത്തരത്തിലുള്ള സദസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ തനിക്കും അതുപോലൊരു മകനുണ്ടാകാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വലിയ ആഗ്രഹവും അഭിലാഷവുമായിരുന്നു അത്. നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായിട്ടാവാം അദ്ദേഹത്തിന്‍റെ ആഗ്രഹ സാഫല്യമായി കൊതിച്ചതു പോലുള്ള ഒരു സന്താനം പിറന്നു.

പ്രാഥമിക പാഠങ്ങൾ പിതാവിൽ നിന്ന് തന്നെയായിരുന്നു. പിന്നീട് കുറച്ച് കാലം അഹ്മദ് ഇബ്നു ‌നുർറാകാനി(റ)ന്റെ ചാരത്തായിരുന്നു. അടക്കവും ശ്വാസവും നിരീക്ഷിച്ച് പ്രാഥമികാനുബന്ധ അറിവുകൾ ഓരോന്നായി പകർത്തി.

അതിനിടക്കാണ് ഗസ്സാലി (റ) വിന്റെ പിതാവ് രോഗ ശയ്യയിലാകുന്നത്. സൂഫിയായ സുഹൃത്തിനെ വിളിച്ച് വരുത്തി ആ പിതാവ് തന്റെ മക്കളായ ഗസ്സാലി ഇമാമിനും സഹോദരൻ അഹ്മദ് ഗസ്സാലിക്കും തന്റെ കാലശേഷവും അറിവ് പഠിപ്പിക്കണമെന്ന് വസിയ്യത്ത് ചെയ്ത് കൈയിൽ കരുതിയിരുന്ന തുച്ഛമായ പണക്കിഴി നൽകി.

കുട്ടികളെ ഏറ്റെടുത്ത സുഹൃത്ത് ഇരു സന്താനങ്ങളെയും നല്ല നിലയില്‍ പരിപാലിച്ചു വളര്‍ത്തി. അവരുടെ വളര്‍ച്ചക്കു വേണ്ടി മുഴുവന്‍ സൗകര്യങ്ങളും ചെയ്തുകൊടുത്തു. തന്‍റെ സുഹൃത്ത് ഏല്‍പ്പിച്ച സമ്പത്ത് തീര്‍ന്നപ്പോള്‍ അദ്ദേഹം രണ്ടുപേരെയും വിളിച്ചു പറഞ്ഞു. ‘നിങ്ങളുടെ പിതാവ് നിങ്ങള്‍ക്കായി അനന്തരമാക്കിത്തന്നത് മുഴുവന്‍ തീര്‍ന്നിരിക്കുന്നു. ഞാനാണെങ്കില്‍ ഒരു ദരിദ്രനുമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു മദ്രസയില്‍ വിദ്യ അഭ്യസിച്ചുകൊള്ളുക. എന്നാല്‍ നിങ്ങളുടെ ഭക്ഷണ ചെലവെങ്കിലും അതിലൂടെ നേടാനാവും’.

അറിവിനോടുള്ള ദാഹവും ആഗ്രഹവും രണ്ട് പേരേയും മദ്‌റസയിൽ ചേരുന്നതിന് പ്രാപ്തരാക്കി. ഏത് പ്രതിസന്ധികളേയും അതിജയിക്കാനൊരുങ്ങിയ ബാല്യങ്ങൾക്ക് വിജയത്തിലേക്കും ഉയർച്ചയിലേക്കുമുള്ള കവാടമായിരുന്നു ഈ തീരുമാനങ്ങൾ. ഈ സാഹചര്യത്തെക്കുറിച്ച് ഗസ്സാലി ഇമാം തന്നെ പറയുന്നുണ്ട്. “ഞങ്ങൾ അല്ലാഹുവിനെ ലക്ഷ്യമാക്കാതെ ജ്ഞാനം പഠിച്ചു. ജ്ഞാനം അള്ളാഹുവിനല്ലാതിരിക്കാൻ വിസമ്മതിച്ചു’. ( ഇത്ഹാഫ് 1 / 9 )

പട്ടിണി മാറ്റാന്‍ വേണ്ടി മാത്രം അവര്‍ മദ്രസയില്‍ വിദ്യാഭ്യാസം ആരംഭിച്ചു. ഇതേക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നു, ‘ഞാന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗം കാംക്ഷിക്കാതെ വിദ്യ അഭ്യസിച്ചു. പക്ഷേ അത് അല്ലാഹുവിന് വേണ്ടിയല്ലാതെ ഭവിക്കാന്‍ കൂട്ടാക്കിയില്ല’.

ഒരിക്കൽ പണ്ഡിതരിൽ പ്രമുഖനായ അബുൽ ഹസനു ശാദുലി (റ), മുത്ത് നബി(സ്വ) തങ്ങൾ മൂസാ നബിയോടും ഈസാ നബിയോടും നിങ്ങളുടെ ഉമ്മത്തിൽ ഗസ്സാലി (റ)വിനെപ്പോലേയുള്ള പണ്ഡിതനുണ്ടോയെന്ന് ചോദിച്ച് അഭിമാനം പറയുന്നതായും തിരിച്ച് മൂസാ നബിയും ഈസാ നബിയും ഇല്ലെന്ന് മറുപടി പറയുന്നതായും സ്വപ്‌നത്തിൽ ദർശിക്കുകയുണ്ടായി. (ഇത്ഹാഫ് 1/13)

സർവസമ്മതനും ലാളിത്യത്തിനുടമയുമായ ഗസ്സാലി ഇമാം ഇലാഹീ മാർഗത്തിൽ ബഹുദൂരം സഞ്ചരിച്ചതിന്റെയും അറിവിന്റെ നിറകുടമായതിന്റെയും രഹസ്യം ഗുരുനാഥന്മാരുടെ പൊരുത്തവും ജീവിതത്തിലുടനീളം കാത്ത് സൂക്ഷിച്ചിരുന്ന ബഹുമാനവും കറകളഞ്ഞ വ്യക്തി ജീവിതവുമായിരുന്നു. ആയുസ്സിന്റെ സിംഹഭാഗവും അറിവിനും ദീനിനും ഉഴിഞ്ഞിട്ട ഇമാം ഗസ്സാലി (റ) എവിടെയും സ്ഥിരമായി താമസിച്ചിരുന്നില്ല. ഒരറിവന്വേഷിയുടെ ത്വരത ജീവിതത്തിൽ മുഴച്ച് കാണുമായിരുന്നു. റബ്ബിന്റെ തൃപ്തി കാംക്ഷിക്കാൻ പല രാജ്യങ്ങളും സന്ദർശിച്ചു.കനപ്പെട്ട അറിവുകൾ സമ്പാദിച്ചു.

ജ്ഞാന സമൃതിയിൽ നിപിഢമായിരുന്ന അന്നത്തെ നിളാമിയ്യ മുൽകിന്റെ രാജകൊട്ടാരത്തിൽ കയറിച്ചെന്ന് സംവാദം നടത്തി. അവസാനം ഗസ്സാലി ഇമാമിന്റെ അറിവിന്റെ ആഴം തടിച്ചുകൂടിയ പണ്ഡിത വ്യൂഹത്തിന് ബോധ്യപ്പെട്ടു. ഒരു വേള അവർക്ക് മഹാനവർകൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു. ബഗ്ദാദിന്റെ നാടും നഗരവും ജനങ്ങളും ഈ സംഭവത്തെ കാര്യമായി കണക്കിലെടുത്തു, ഉയർന്ന പണ്ഡിതനായി പ്രഖ്യാപിച്ച് ഹിജ്‌റ 485ൽ ബഗ്ദാദിലെ കോളജിൽ അധ്യാപകനായി നിയമിച്ചു. താഴ്മയും ബഹുമാനവും ആദരവും പൊരുത്തവും ജീവിതശുദ്ധിയും ഒരു പോലെ നിഴലിച്ച് നിന്നിരുന്ന ഗസ്സാലി (റ) വിന്റെ ജീവിതം നമുക്ക് വലിയ സന്ദേശം നൽകുന്നുണ്ട്.


ശിഷ്യന്റെ എഴുത്ത് 

ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യന്‍ വഴി ലോകത്തോട് സംവദിക്കുകയാണ്: മഹാനവര്‍കളുടെ ഒരു ശിഷ്യന്‍ ഗുരുനാഥന് ഒരു കത്തയക്കുന്നു. ഗുരുവര്യരേ! സുദീര്‍ഘമായ ആയുസ്സ് മതവിജ്ഞാന സമ്പാദനത്തിനായി ചെലവഴിച്ച ഞാന്‍ ഇന്ന് പരിഭ്രാന്തിയിലാണ്. കാരണം ജീവിതത്തിന്‍റെ വലിയൊരു പങ്ക് ദീനീവിജ്ഞാനത്തിന് വേണ്ടി വിനിയോഗിച്ചുവെങ്കിലും ആ അറിവുകളില്‍ നിന്ന് അല്ലാഹുവിന്‍റെ സന്നിധാനത്തില്‍ ഉപകാര പ്രദമായത് ഏത്? അല്ലാത്തത് ഏത്? എന്ന തിരിച്ചറിവ് ഇല്ലാത്തതിനോട് കൂടി തിരുദൂതര്‍ (സ്വ) യുടെ "ഉപകാരപ്രദമല്ലാത്ത) അറിവില്‍ നിന്ന് നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു" എന്ന ഹദീസ് എന്‍റെ പരിഭ്രാന്തി വര്‍ദ്ധിപ്പിക്കുന്നു.

കാരണം എന്‍റെ അറിവുകളത്രയും ഉപകാരമില്ലാത്ത ഇനത്തില്‍ പെട്ടതായേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ആയതുകൊണ്ട് എനിക്ക് ഉപകാരപ്രദമായ അറിവ് ഏതെന്നും അല്ലാത്തത് ഏതെന്നും വ്യക്തമാക്കിത്തരണം എന്ന ഈ എഴുത്തിന് മറുപടിയായി മഹാനവര്‍കള്‍ അരുമ ശിഷ്യന് എഴുതിയത് മുസ്ലിം ലോകത്തിനുള്ള മാര്‍ഗ്ഗദര്‍ശനമാണ്. അതിന്‍റെ ഏതാനും ഭാഗങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

ഉപദേശം നല്‍കാന്‍ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതും സദുപദേശം അംഗീകരിക്കുന്നതും ക്ഷിപ്രസാദ്ധ്യമല്ല. കാരണം വികാര ജീവിക്ക് സദുപദേശം കയ്പ്പേറിയതാണ്. വിലക്കപ്പെട്ടത് പൊതുവേ പ്രിയങ്കരവും വിശിഷ്യാ ഭൗതിക പ്രൗഢിക്കും പ്രതാപത്തിനും വേണ്ടി ദീനീ വിദ്യ അഭ്യസിക്കുന്നവന്‍ പണ്ഡിതന്‍, ജ്ഞാനി എന്നൊക്കെ പറയപ്പെടാന്‍ മാത്രം അറിവ് സമ്പാദിച്ചവനാണ്. അത് അവന്‍ കൈവരിച്ചു. അവന്‍റെ ലക്ഷ്യം സാധ്യമായി. അറിവ് കര്‍മ്മത്തിനാണെന്ന വിശ്വാസം അവന് അന്യമായത് കൊണ്ട് കര്‍മ്മ ധര്‍മ്മങ്ങളെ കുറിച്ച് അവന്‍ ചിന്തിക്കുന്നില്ല. ഇത്തരം അറിവ് നാശകാരിയും പരലോകത്ത് പ്രതികൂല സാക്ഷിയുമായിരിക്കുമെന്ന ബോധം അവനുണ്ടാകുന്നില്ല.

"അന്ത്യദിനത്തില്‍ ഏറ്റവും കഠിന ശിക്ഷക്ക് പാത്രീഭവിക്കുന്നത് അറിവ് നിഷ്ഫലമായ ജ്ഞാനിയാണ്" എന്ന തിരുവചനത്തില്‍ നിന്ന് അവന്‍ അശ്രദ്ധനാണ്.

ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്നു: അസഹ്യമായ ദുര്‍ഗന്ധത്താല്‍ നരകവാസികള്‍ ചോദിക്കും: വൃത്തികെട്ടവനേ, നിന്‍റെ ദുര്‍ഗന്ധം അസഹനീയമാണ്. ഞങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളും പ്രയാസങ്ങളും പോരാഞ്ഞിട്ടാണോ നീ ഈ ദുര്‍ഗന്ധവുമായി വന്നിരിക്കുന്നത്. ഇതിന് മാത്രം ദുര്‍ഗന്ധം വമിക്കാന്‍ എന്ത് വൃത്തികേടാണ് നീ ചെയ്തു കൂട്ടിയത്? അപ്പോള്‍ അവന്‍ പറയും: ഞാനൊരു പണ്ഡിതനായിരുന്നു. എന്‍റെ അറിവ് എനിക്ക് ഉപകാരം ചെയ്തില്ല" അഥവാ കര്‍മ്മമില്ലാത്ത ജ്ഞാനമായിപ്പോയി എന്‍റേത്.

ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) യുടെ പ്രമുഖരായ ചില ശിഷ്യന്മാര്‍ ഗുരുവിന്‍റെ മരണശേഷം അദ്ദേഹത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചപ്പോള്‍ ശിഷ്യര്‍ ഗുരുവിനോട് "നിങ്ങളെ അല്ലാഹു എന്ത് ചെയ്തു". അവിടുന്ന് മറുപടി പറഞ്ഞു: ആ എഴുത്തുകളും അറിവുകളും പദപ്രയോഗങ്ങളും മറ്റും നിഷ്ഫലമായിപ്പോയി. പാതിരാ സമയത്ത് ചെയ്ത രാത്രി നിസ്കാരങ്ങള്‍ മാത്രമേ എനിക്കുപകരിച്ചുള്ളൂ.

ഇവിടെ ഉദ്ധരിച്ചതും അല്ലാത്തതുമായ ഹദീസുകള്‍, ചരിത്രങ്ങള്‍ എല്ലാം നല്‍കുന്ന പാഠം കേവല ജ്ഞാനം പരലോകത്ത് ഒരു ഉപകാരവും ചെയ്യില്ല.

അതി നിപുണനായ ഒരു യോദ്ധാവ് അതിശക്തവും വിനാശകരവുമായ നിരവധി ആയുധങ്ങള്‍ അദ്ദേഹത്തിന്‍റെ ആയുധശേഖരത്തിലുണ്ട്. എന്നാല്‍ ശത്രുവുമായി ഏറ്റുമുട്ടേണ്ടി വന്നപ്പോള്‍ ഒരു ആയുധവും അദ്ദേഹം പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ആ ആയുധക്കൂമ്പാരം കൊണ്ട് അവനെന്ത് പ്രയോജനം? ഇതാണ് കര്‍മ്മമില്ലാത്ത ജ്ഞാനിയുടെ ഉപമ. ശ്രദ്ധിക്കുക. കര്‍മ്മം കൂടാതെയുള്ള ഗ്രന്ഥ പാരായണവും അറിവും പരലോകത്ത് നിഷ്ഫലമായിരിക്കും.

എന്നാല്‍ പരലോകവിജയം കര്‍മ്മം നിമിത്തമാണെന്ന മൂഢവിശ്വാസം വെച്ച് പുലര്‍ത്തിക്കൂടാ. അത് അല്ലാഹുവിന്‍റെ റഹ്മത്ത് അഥവാ ഔദാര്യം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹവും സ്വീകരിക്കുന്നതിന് പാകമായ സ്ഥലത്തേ അത് അവതരിക്കുകയുള്ളൂ. ആ പാകത ഉണ്ടായിത്തീരുന്നത് ആത്മാര്‍ത്ഥതയോടെയുള്ള കര്‍മ്മങ്ങളും അല്ലാഹുവിനെ അനുസരിക്കല്‍ ജീവിത ശൈലിയാക്കുകയും ആജ്ഞ നിരോധനങ്ങള്‍ക്കനുസൃതമായി ജീവിതം പാകപ്പെടുത്തുകയും ചെയ്യുക മൂലമാണ്. "അല്ലാഹുവിന്‍റെ അനുഗ്രഹം മുഹ്സിനീങ്ങളോട് വളരെ അടുത്തിരിക്കുന്നു" എന്ന ഖുര്‍ആനിക വചനം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ബനൂ ഇസ്റാഈല്‍ സമൂഹത്തിലെ ഒരു ആരാധകന്‍റെ മഹത്വം മലക്കുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് ഒരു മലക്കിനെ അല്ലാഹു ആരാധകന്‍റെ സമീപത്തേക്ക് അയച്ചു കൊണ്ട് ഇങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചു: "ഓ ഇബാദത്തിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യാ, നീ എന്തിനാണ് ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്യുന്നത്?

നീ നരകാവകാശിയാണല്ലോ?" മലക്ക് ആ മനുഷ്യനെ സമീപിച്ചു കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട ആരാധകന്‍ പ്രതിവചിച്ചു: "ഞാന്‍ അല്ലാഹുവിന്‍റെ ദാസനാണ്. ദാസന്‍റെ ജോലി ദാസ്യ വേലയാണ്. അല്ലാഹു ആരാധ്യനാണ്. അവന്‍റെ അവസ്ഥാ വിശേഷങ്ങളോ ജോലിയോ അവനല്ലാത്തവന്‍ അറിയില്ല".

ഈ മറുപടി കേട്ട മലക്ക് അല്ലാഹുവിനോട് പറഞ്ഞു. റബ്ബേ, നീ രഹസ്യവും പരസ്യവും അറിയുന്നവനാണ്. നിന്‍റെ ആ അടിമ പറഞ്ഞതും നിനക്കറിയാം. അപ്പോള്‍ അല്ലാഹു മലക്കിനോട് പറഞ്ഞു. "അടിമ അവന്‍ ദുര്‍ബലനായതോട് കൂടി എന്നെ തൊട്ട് തിരിഞ്ഞു പോകുന്നില്ല. എങ്കില്‍ നാം ഉന്നതനും ഔദാര്യവാനുമായിരിക്കെ അടിമയില്‍ നിന്ന് എങ്ങനെ തിരിഞ്ഞു പോകും". ഓ മലക്കുകളേ, നിങ്ങള്‍ സാക്ഷിയാണ്. ഞാന്‍ അവന് സര്‍വ്വവും പൊറുത്തു കൊടുത്തിരിക്കുന്നു.

ഗ്രന്ഥപാരായണവും ആവര്‍ത്തനവും കൊണ്ട് രാത്രികളെ നിദ്രാവിഹീനമാക്കി കഠിന തപസ്യയില്‍ വ്യാപൃതനാവുന്ന സഹോദരാ, നിന്നെ ഇതിന് പ്രേരിപ്പിക്കുന്നത് സമകാലികരില്‍ നീ മുമ്പനാകണം, ദുന്‍യാവും അതിലെ പ്രതാപവും കൈവരിക്കണം എന്നിത്യാദി ചിന്തകളാണെങ്കില്‍ നിനക്കാണ് സര്‍വ്വത്ര നാശം. അതല്ല വിശുദ്ധ ദീനിന്‍റെ സംസ്ഥാപനവും വിശുദ്ധ ശരീഅത്തും സംസ്കാരവും സംരക്ഷിക്കലുമാണ് നിന്‍റെ ലക്ഷ്യമെങ്കില്‍ നീയാണ് ഭാഗ്യവാന്‍.

നീ മരിക്കേണ്ടവനാണ് എന്ന ബോധത്തോടെ നിന്‍റെ ഇഷ്ടത്തിനൊത്ത് നീ ജീവിച്ചോ. വേര്‍പിരിയേണ്ടി വരുമെന്ന ധാരണയോടെ നിനക്ക് താല്‍പര്യമുള്ളതിനെയെല്ലാം നീ സ്നേഹിച്ചോ. നീ പ്രവര്‍ത്തിക്കുന്നതിനെല്ലാം പ്രതിഫലം നല്‍കപ്പെടുമെന്ന വിശ്വാസത്തോടെ നിനക്കിഷ്ടമുള്ളതെല്ലാം പ്രവര്‍ത്തിച്ചോ എന്ന തിരുനബി (സ്വ) യുടെ ഉപദേശം സദാ നീ ഓര്‍ത്തിരിക്കണം.

മരണത്തെ കുറിച്ചുള്ള ഓര്‍മ്മ സദാ നിന്നെ നന്മയിലേക്ക് നയിക്കും. വേര്‍പിരിയാത്തതിനെ സ്നേഹിക്കുക എന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നവനാക്കി ത്തീര്‍ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം നല്‍കപ്പെടുമെന്ന ബോധം തിന്മ വര്‍ജ്ജിക്കാന്‍ നിനക്ക് പ്രചോദനമേകും. 
ഒരാളെ ഖബ്റില്‍ വെക്കപ്പെടുമ്പോള്‍ നാല്‍പത് ചോദ്യങ്ങള്‍ അല്ലാഹു തന്നെ അവനോട് ചോദിക്കും. അതില്‍ ഏറ്റവും ആദ്യത്തെ ചോദ്യം ഓ! എന്‍റെ അടിമേ! ജനങ്ങളുടെ ദൃഷ്ടി പതിയുന്ന ഭാഗങ്ങള്‍ വര്‍ഷങ്ങളോളം നീ വൃത്തിയാക്കി. എന്‍റെ ദൃഷ്ടി പതിയുന്ന സ്ഥലം ഒരു പ്രാവശ്യമെങ്കിലും നീ വൃത്തിയാക്കിയോ? എന്ന് ഇഞ്ചീലീല്‍ കാണാം.

ഓ സുഹൃത്തെ, നീ കേള്‍ക്കുന്നില്ലെങ്കിലും നിന്‍റെ ഹൃദയത്തിന്‍റെ അന്തരാളങ്ങളില്‍ നിന്ന് എല്ലാ ദിവസവും വിളിച്ചു പറയപ്പെടുന്നു. എന്‍റെ നന്മയാല്‍ നീ വലയം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ നീ ഞാനല്ലാത്തവര്‍ക്ക് വേണ്ടി അദ്ധ്വാനിച്ചു കൊണ്ടിരിക്കുകയാണോ? കര്‍മ്മമില്ലാത്ത ജ്ഞാനം ഭ്രാന്താണ്. ജ്ഞാനമില്ലാതുള്ള കര്‍മ്മം നിഷ്ഫലവുമാണ്.

വിജ്ഞാനം ഇന്ന് നിന്നെ പാപങ്ങളില്‍ നിന്ന് തടയാതിരിക്കുകയും അല്ലാഹുവിന് അനുസരിക്കുന്നവനാക്കുന്നുമില്ലെങ്കില്‍ അത് നാളെ നരകത്തില്‍ നിന്ന് നിന്നെ തടയുകയില്ല. ഇന്ന് നീ സല്‍കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ കഴിഞ്ഞു പോയതിനെ വീണ്ടെടുക്കാന്‍ നാളെ ഖിയാമത്ത് നാളില്‍ നിനക്കാവില്ല. അന്ന് നീ പറയും: ഞങ്ങളെയൊന്ന് തിരിച്ചയക്കൂ. ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു കൊള്ളാം. തല്‍ക്ഷണം മറുപടി നല്‍കപ്പെടും. ഓ വിഡ്ഡീ, നീ അവിടുന്ന് ഇങ്ങോട്ട് വന്നല്ലോ? ഇനി എങ്ങനെയാണ് തിരിച്ചു പോവുക? ഇല്ല. സാധ്യമല്ല. അത് കേവലം വ്യാമോഹം മാത്രമാണ്.

ഓ! മകനേ! സിദ്ദീഖുല്‍ അക്ബര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ! നിന്‍റെ ശരീരം പക്ഷിക്കൂടാണ്. അല്ലെങ്കില്‍ മൃഗങ്ങളുടെ ആലയാണ്. നീ നിന്നെ വിലയിരുത്തുക. ഇവ രണ്ടില്‍ ഏത് ഗണിത്തിലാണ് നീ? കൂട്ടില്‍ ജീവിക്കുന്ന പറവകളുടെ ഗണത്തിലാണ് നീ എങ്കില്‍, നിന്‍റെ നാഥനിലേക്ക് അവന്‍റെ തൃപ്തിയില്‍ സംതൃപ്തനായി നീ മടങ്ങുക എന്ന ഉദ്ഘോഷണം നീ ശ്രവിക്കുകയും ചെയ്തെങ്കില്‍ ഉന്നത സ്ഥലത്തിരിക്കുന്നതിനായി നീ പറക്കുക.

നീ നാല്‍കാലി വിഭാഗത്തിലാണെങ്കില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയ "അവര്‍ മൃഗതുല്യരാണ്. അല്ല അതിലും വഴിപിഴച്ചവരാണ്" എന്ന ഈ പിഴച്ച വിഭാഗത്തില്‍ അകപ്പെടുന്നതിനെ തൊട്ട് നീ അല്ലാഹുവിനോട് കാവല്‍ ചോദിക്കുക.

"മരണം നിന്‍റെ ദേഹത്തില്‍ നിന്ന് ദേഹിയെ വേര്‍പിരിക്കുന്നതിന് മുമ്പ് നിന്‍റെ ആത്മാവിനെ അല്ലാഹുവിന്‍റെ അനുസരണയില്‍ വ്യാപൃതനാക്കൂ. കാരണം ദുന്‍യാവ് ഖബ്റിലെത്തുന്നത് വരെയുള്ള ഇടത്താവളമാണ്. ആ സങ്കേതവാസികള്‍ നിന്നെ ഉറ്റുനോക്കുകയാണ്. ഭക്ഷണവിഭവങ്ങളില്ലാതെ യാത്ര സംഭവിക്കുന്നത് നീ സൂക്ഷിക്കണം. തഖ്വ എന്ന വിഭവമുക്തമാണ് നിന്‍റെ യാത്രയെങ്കില്‍ നരകപാതാളത്തിലേക്കാണ് നിന്‍റെ യാത്രയെന്ന് നീ ഉറപ്പിക്കുക.

ഹസന്‍ ബസ്വരി (റ) തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: കഠിന ചൂടുള്ള ഒരു ദിവസം കുടിക്കാന്‍ ഒരു തോല്‍പാത്രം വെള്ളം നല്‍കപ്പെട്ടു. അതൊന്ന് സ്പര്‍ശിച്ച് വെള്ളത്തിന്‍റെ തണുപ്പ് അനുഭവിച്ചയുടനെ ശക്തമായ അട്ടഹാസത്തോടെ ബോധരഹിതനായി നിലംപതിച്ചു. വെള്ളപാത്രം താഴെ വീണു. സ്വബോധം ലഭിച്ചപ്പോള്‍ സഹചര്‍ ആരാഞ്ഞു:അങ്ങേയ്ക്ക് എന്താണ് സംഭവിച്ചത്? മഹാനവര്‍കള്‍ പറഞ്ഞു: നരകവാസികള്‍ സ്വര്‍ഗ്ഗവാസികളോട് വെള്ളം ആവശ്യപ്പെടുന്ന സൂറത്തുല്‍ അഅ്റാഫിലെ 50-ാം വചനമായ 'ഓ സ്വര്‍ഗ്ഗവാസികളേ! ഞങ്ങള്‍ക്ക് വെള്ളം ഒഴിച്ചുതരൂ!" എന്ന ആയത്ത് ഓര്ത്ത് പോയതാണ്.

മഹാനവര്‍കള്‍ തുടരുന്നു: ഓ മകനേ! കര്‍മ്മമില്ലാത്ത ജ്ഞാനം മതി എന്ന് നീ ധരിച്ചിരിക്കുന്നുവെങ്കില്‍ ഹദീസില്‍ വിശദീകരിക്കപ്പെട്ട എന്നോട് പാപമോചനം തേടുന്നവരെവിടെ? പശ്ചാത്തപിക്കുന്നവരെവിടെ? ആവശ്യം തേടുന്നവരെവിടെ? എന്നീ അല്ലാഹുവിന്‍റെ ചോദ്യത്തെ സംബന്ധിച്ച് നീ എന്ത് പറയും? അതുകൊണ്ട് അത്താഴസമയത്ത് എഴുന്നേറ്റ് നിസ്കരിക്കുന്നതും പാപമോചനം തേടുന്നതും വളരെ അഭികാമ്യമാണ്.

ഒരു സംഘം സ്വഹാബാക്കള്‍ (റ) തിരുനബി (സ്വ) യുടെ സവിധത്തില്‍ ഇരുന്ന് കൊണ്ട് ഇബ്നു ഉമര്‍ (റ) നെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ തിരുദൂതര്‍ (സ്വ) പറഞ്ഞു: തഹജ്ജുദ് നിസ്കരിക്കുമായിരുന്നുവെങ്കില്‍ അദ്ദേഹമായിരുന്നു ഏറ്റവും ഉത്തമ പുരുഷന്‍.

തിരുനബി (സ്വ) അരുള്‍ ചെയ്തു: മൂന്ന് ശബ്ദം അല്ലാഹുവിന് പ്രിയപ്പെട്ടതാണ്.കോഴിയുടേത്, ഖുര്‍ആന്‍ പാരാണം ചെയ്യുന്നവന്‍റേത്, അത്താഴ സമയം അല്ലാഹുവിനോട് പൊറുക്കലിന് തേടുന്നവന്‍റേത്.

ഇത്രയും പറഞ്ഞതില്‍ നിന്ന് അറിവ് അല്ലാഹുവിന് വഴിപ്പെടാനുള്ള താകണമെന്ന് ഗ്രഹിക്കാം. തുടര്‍ന്ന് പറയുന്നു: എന്നാല്‍ മകനേ! ഇബാദത്ത്, താഅത്ത് (വഴിപ്പെടല്‍) എന്നെല്ലാം പറയുന്ന ഏതിനാണെന്ന് നീ മനസ്സിലാക്കിയോ? കല്‍പ്പന നിരോധകളില്‍ ശാരിഇന്‍റെ (അല്ലാഹുവിന്‍റെയും തിരുദൂതരുടേയും) നിയമങ്ങള്‍ പിന്‍പറ്റലാണ് ഇബാദത്ത്.
വല്ല കര്‍മ്മവും നീ അനുഷ്ഠിച്ചുവെന്നാല്‍ അത് ചെയ്യണമെന്ന കല്‍പനയില്ലെങ്കില്‍ അതിന് ഇബാദത്ത് എന്ന് പറയാനൊക്കില്ല.

നിന്‍റെ ദൃഷ്ടിയില്‍ അത് ഇബാദത്തായാല്‍ പോലും. നിസ്കാരവും നോമ്പുമാണെങ്കില്‍ പോലും ചിലപ്പോള്‍ അത് പാപമാവുകയും ചെയ്യാം. വ്രതാനുഷ്ഠാനം പ്രഥമ ദൃഷ്ട്യാ അത് ഉത്തമമായ ഇബാദത്താണ്, എന്നാല്‍ അത് പെരുന്നാള്‍ ദിനത്തിലായാലോ നോമ്പനുഷ്ഠിച്ചവന്‍ കടുത്ത പാപിയാണ്. കാരണം ചെയ്ത പ്രവര്‍ത്തനം നോമ്പാണെങ്കിലും ശാരിഇന്‍റെ നിയമ നിര്‍ദ്ദേശങ്ങളോട് വിധേയത്വം പുലര്‍ത്തിയില്ലെന്നത് തന്നെ.

ഇപ്രകാരം നിസ്കാരം ശ്രേഷ്ഠമായ ഇബാദത്താണെങ്കിലും കറാഹത്തായ സമയത്തോ കൈയേറ്റം ചെയ്യപ്പെട്ട സ്ഥലത്തോ ആയാല്‍ ചെയ്തവന്‍ കുറ്റക്കാരനാണ്.

ചുരുക്കത്തില്‍ ഇലാഹിയ്യായ നിയമ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായതിനല്ലാതെ ഇബാദത്ത് എന്ന് പറയപ്പെടുകയില്ല. തിരുനബി (സ്വ) യുടെ തീരുമാനത്തിന് വിധേയമാകാത്ത സര്‍വ്വത്ര ഇല്‍മും അമലും വഴികേടും അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയാണ്.

അതുകൊണ്ട് തന്നെയാണ് പൂര്‍വ്വിക അമലുകളെ അസാധുവാക്കിയത്. കല്‍പിക്കപ്പെട്ട ഒന്ന് കൊണ്ടല്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചേരാന്‍ സാധ്യമല്ലായെന്ന് നീ ഉറപ്പിച്ചോ. വിവരദോഷികളായ സ്വൂഫീ വേഷധാരികളിലൂടെയും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയില്ലെന്ന് നീ ദൃഢമായി ഉറപ്പിച്ചോ!

ശാരീരിക ഇച്ഛകളെയും വികാരങ്ങളേയും മനസ്സിന്‍റെ ദുര്‍ഗുണങ്ങളെയും കീഴ്പ്പെടുത്തിക്കൊണ്ടല്ലാതെ അല്ലാഹുവിലേക്ക് ചേരാന്‍ ഒരിക്കലും സാധ്യമല്ല. നിന്നില്‍ നിന്ന് പ്രകടമാകുന്ന സംസാരത്തിലെ മിതശൈലിയും ദിവസങ്ങളുടെയും യാമങ്ങളുടെയും പരിശുദ്ധിയും ഹൃദയം വികാരങ്ങള്‍ക്കടിമപ്പെട്ട് കൊണ്ട് ആത്മപ്രശംസ പറയുന്നതുമെല്ലാം പരാജയത്തിന്‍റെയും നാശത്തിന്‍റെയും അടയാളമാണ്.

ശരീരേച്ഛകളെ മുജാഹദ കൊണ്ട് കീഴ്പ്പെടുത്താതെയും ശര്‍ഇന്‍റെ പരിധിയില്‍ നിയന്ത്രിച്ചു കൊണ്ട് വരാതിരിക്കുകയും ചെയ്താല്‍ ദിവ്യജ്ഞാന പ്രഭ കൊണ്ട് ഹൃദയത്തെ ജീവസുറ്റതാക്കാന്‍ ഒരിക്കലും സാധിക്കില്ല തന്നെ.

ഇമാം ഗസ്സാലി (റ) തുടരുന്നു:

കുഞ്ഞുമോനേ! നീ എന്നോട് കുറേയേറെ കാര്യങ്ങള്‍ ചോദിച്ചു. അവകളില്‍ നിന്ന് ഒരു ഗുരുനാഥന്‍ തന്‍റെ ശിഷ്യഗണങ്ങളോട് പറഞ്ഞു പഠിപ്പിക്കേണ്ട വിഷയങ്ങള്‍ ഞാന്‍ നിനക്ക് വിശദീകരിച്ചു തന്നു. എന്നാല്‍ ആ ചോദ്യങ്ങളില്‍ പലതും അനുഭവജ്ഞാനങ്ങളിലൂടെ അറിയേണ്ടവയാണ്. അത്തരം കാര്യങ്ങള്‍ എഴുതിയോ പറഞ്ഞോ പഠിപ്പിക്കുക സാധ്യമല്ല.

ഉദാഹരണത്തിന് മധുരം, കയ്പ്പ് തുടങ്ങിയവ ഒരിക്കലും അനുഭവിച്ചറിയാത്ത ഒരാളോട് കയ്പ്പ് രസം ഇതാണ് എന്ന് പറഞ്ഞോ എഴുതിയോ ഗ്രഹിപ്പിക്കാന്‍ സാധ്യമല്ലെന്ന് നിനക്കറിയാമല്ലോ? എന്നാല്‍ അത് രുചിപ്പിച്ച് ഗ്രഹിപ്പിക്കാനേ കഴിയുകയുള്ളൂ.  അനുഭവിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും ഇതുപോലെ തന്നെ.

മേല്‍വിശദീകരിച്ചതില്‍ നിന്നും പഠിച്ചറിയേണ്ട ജ്ഞാനം,

അനുഭവിച്ചറിയേണ്ട ജ്ഞാനം എന്നിങ്ങനെ അറിവുകള്‍ രണ്ട് വിധമാണെന്ന് നമുക്ക് മനസ്സിലാക്കാം. പഠിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എഴുതുക, വായിക്കുക, കേള്‍ക്കുക തുടങ്ങിയവയാണെങ്കില്‍ അനുഭവിച്ചറിയുന്നതിനും മാര്‍ഗ്ഗങ്ങളുണ്ട്. മതവിജ്ഞാനങ്ങളില്‍ നിന്ന് അനുഭവിച്ചറിയേണ്ടതിന് പുണ്യറസൂല്‍ (സ്വ) ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. "ആരെങ്കിലും ഒരാള്‍ അറിവ് കരസ്ഥമാക്കുകയും അതിനനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനറിയാത്തതിനെ അല്ലാഹു അവന് അറിയിച്ചു കൊടുക്കും". അതായത് അനുഭവ ജ്ഞാനങ്ങള്‍ ഉണ്ടാകുന്നതിന്‍റെ ഒരു മാര്‍ഗ്ഗം അറിവ് പ്രാവര്‍ത്തികമാക്കലാകുന്നു.

ഖുര്‍ആന്‍ വേറൊരു മാര്‍ഗ്ഗം കൂടി പഠിപ്പിക്കുന്നു: വന്ദ്യരായ മൂസ (അ) ഖിള്ര്‍ നബി (അ) യോട് പറയുന്നു: നിങ്ങളോട് ഞാന്‍ അനുഗമിക്കട്ടെ. നിങ്ങള്‍ക്ക് അല്ലാഹു പഠിപ്പിച്ചു തന്ന അറിവില്‍ നിന്ന് എന്നെ പഠിപ്പിക്കാന്‍ വേണ്ടി. അപ്പോള്‍ രണ്ടാമത്തെ മാര്‍ഗ്ഗം ജ്ഞാനികളോട് പിന്‍പറ്റലാണ്. ഇതാണ് മഹാനായ ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യനോട് നിര്‍ദ്ദേശിക്കുന്നത്. നിന്നെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പര്യാപ്തനായ ഒരു ശൈഖിനെ അതായത് ആത്മീയഗുരുവിനെ കണ്ടെത്തുക.

അയാളെ പിന്‍പറ്റുക. മനുഷ്യന്‍റെ കൂടപ്പിറപ്പാണ് ദുഃസ്വഭാവങ്ങള്‍. അത് നീക്കാതെയുള്ള ഇബാദത്തുകള്‍ ഫലപ്രദമാകില്ല. ഇബാദത്ത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തിന് വേണ്ടിയാണ് അത് ചെയ്യുന്നതെങ്കില്‍ അത് അല്ലാഹു അല്ലാത്തതിന് വേണ്ടിയുള്ള ആരാധനായായിത്തീരുന്നു. അതൊരിക്കലും ലക്ഷ്യപ്രാപ്തിയാകുന്ന ഇലാഹീ സാമീപ്യത്തിലേക്ക് എത്തിക്കുകയില്ല. അതുകൊണ്ട് തന്നെ പഠിച്ചതനുസരിച്ചുള്ള അമലുകള്‍ ഫലപ്രദമാകുന്നതിനും വേണം ഒരു ശൈഖ്. അതാണ് ഇമാമവര്‍കള്‍ തന്‍റെ പണ്ഡിതനായ ശിഷ്യനിലൂടെ നമുക്ക് നല്‍കുന്ന സന്ദേശം.

ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മഹാനവര്‍കള്‍ ചില നിബന്ധനകള്‍ കൂടി തന്‍റെ ശിഷ്യനോട് നിര്‍ദ്ദേശിക്കുന്നു. അതില്‍ ഏറ്റവും പ്രഥമമായത് ബിദ്അത്തില്‍ നിന്ന് മുക്തമായ വിശ്വാസമാണ്. വിശ്വാസം ബിദ്അത്തില്‍ നിന്ന് മുക്തമാകുക എന്നത് അല്‍പം വിശദീകരിക്കുന്നത് നന്നായിരിക്കും.
സുന്നത്ത്

സുന്നത്ത്, ബിദ്അത്ത് എന്നീ പദങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയോഗിച്ചതായി കാണാം. തിരുദൂതര്‍ (സ്വ) അരുള്‍ ചെയ്തു: "എനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. ആ ഘട്ടങ്ങളില്‍ എന്‍റെയും സന്മാര്‍ഗ്ഗാവലംബികളായ ഖുലഫാഉര്‍റാശിദുകളുടെയും സുന്നത്ത് (ചര്യ) നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക.

ബിദ്അത്തില്‍ അകപ്പെട്ടു പോകുന്നതിനെ നിങ്ങള്‍ ഗൗരവമായി സൂക്ഷിക്കുക. അതായത് ഇസ്ലാമില്‍ ധാരാളം ചേരിതിരിവുകള്‍ ഉണ്ടായിത്തീരുമെന്നും ആ ഘട്ടങ്ങളില്‍ സത്യവിശ്വാസി നബി (സ്വ) തങ്ങളുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാര്‍ഗ്ഗമാണ് അവലംബിക്കേണ്ടത് എന്നും വേറൊരു ഹദീസില്‍ ഖുര്‍ആനിലും ഹദീസിലും അവലംബമില്ലാത്ത പുതുതായി നിര്‍മ്മിക്കപ്പെടുന്ന എല്ലാ വിശ്വാസങ്ങളും കര്‍മ്മങ്ങളും വഴികേടും തള്ളപ്പെടേണ്ടതുമാണ് എന്നും കാണാം.

"ബനൂ ഇസ്റാഈലുകാര്‍ 72 വിഭാഗമായി പിരിഞ്ഞു. എന്നാല്‍ എന്‍റെ സമുദായം 73 വിഭാഗമായി പിരിയും. ഒന്നല്ലാത്ത 72 വിഭാഗവും നരകത്തിലാണ്. ഈ തിരുവചനം കേട്ട സ്വഹാബാക്കള്‍ അവിടുത്തോട് ചോദിച്ചു: ആ ഒരു വിഭാഗം ഏതാണ് തിരുദൂതരേ! അവിടുന്ന് പ്രതിവചിച്ചു: ഞാനും എന്‍റെ അനുചരന്മാരും അനുവര്‍ത്തിച്ചു വന്ന വിശ്വാസ കര്‍മ്മങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാരോ അവരാണ് അവര്‍". അതായത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നതിലെ അഹ്ലുസ്സുന്നഃ എന്നത് ആദരവായ നബി (സ്വ) യുടെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവയുടെ സാങ്കേതിക സമജ്ഞയായ 'സുന്നത്ത്' എന്നതിന്‍റെ വാക്താക്കള്‍ എന്നും വല്‍ ജമാഅത്ത് എന്നാല്‍ വന്ദ്യറസൂല്‍ (സ്വ) യില്‍ നിന്ന് വിശുദ്ധ ദീന്‍ കണ്ടും കേട്ടും പ്രവര്‍ത്തിച്ചും മനസ്സിലാക്കിയ സ്വഹാബാക്കളെ പിന്‍പറ്റുന്ന സംഘം എന്ന അര്‍ത്ഥത്തില്‍ ജമാഅത്ത് എന്നും പ്രയോഗികപ്പെടുന്നു.

അപ്പോള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നാല്‍ തിരുദൂതര്‍ (സ്വ)യേയും അവിടുത്തെ സച്ചരിതരായ സ്വഹാബാക്കളേയും പിന്‍പറ്റുന്നവര്‍ എന്നാണര്‍ത്ഥം. എന്നാല്‍ തിരുനബി (സ്വ) യുടെ സുന്നത്തിന് വിരുദ്ധമായും സ്വഹാബാക്കള്‍ അനുകരണീയരല്ലെന്നും അവര്‍ ഇസ്ലാമില്‍ ഇല്ലാത്തതിനെ കടത്തിക്കൂട്ടുന്നവരാണെന്നും അംഗീകരിക്കാന്‍ കൊള്ളരുതാത്തവരാണെന്നും മറ്റും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഭാഗത്തിന് ബിദ്അത്തുകാര്‍ എന്ന് പറയാം.
നാലാം ഖലീഫ അലി (റ) വിന്‍റെ ഖിലാഫത്ത് വേളയില്‍ സ്വഹാബാക്കള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിന് അബൂമൂസല്‍ അശ്അരി (റ), അംറ് ബ്നുല്‍ ആസ്വ് (റ) എന്നീ മഹാന്മാരായ സ്വഹാബികള്‍ മദ്ധ്യസ്ഥരാകുന്നത് അലി (റ) യും മുആവിയ (റ) ഉം ഉള്‍ക്കൊള്ളുന്ന മുഴുവന്‍ സ്വഹാബാക്കളും അംഗീകരിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് അഥവാ സ്വഹാബത്തിന്‍റെ ഏകോപനത്തെ ചോദ്യം ചെയ്തുകൊണ്ട് "അല്ലാഹവിനല്ലാതെ വിധികല്‍പ്പിക്കാന്‍ അധികാരമില്ല" എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ച് സ്വഹബാക്കള്‍ മനസ്സിലാക്കിയ ദീനിനപ്പുറത്തേക്ക് ഖുര്‍ആനിന് പുതിയൊരു വിശദീകരണവുമായി പ്രത്യക്ഷപ്പെട്ട വിഭാഗമായിരുന്നു ഇസ്ലാമിലെ ആദ്യബിദഈ കക്ഷികള്‍.

ഇവരുടെ ഈ തെറ്റായ വ്യാഖ്യാനം സ്വഹാബാക്കള്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല അവരെ ഇസ്ലാമിക വിരുദ്ധ വിഭാഗമായി ഗണിക്കുകയാണ് മുസ്ലിം ലോകം ചെയ്തത്. ഖുര്‍ആനിന്‍റെ വചനങ്ങള്‍ക്ക് തിരുസുന്നത്തിന്‍റെ പിന്‍ബലമില്ലാതെ ആവശ്യാനുസരണം വിശദീകരണവും ദുര്‍വ്യാഖ്യാനവുമെഴുതി കണ്ടെത്തുന്നതല്ല ഇസ്ലാം.

പ്രത്യുത ഖുര്‍ആനിന്ന് തിരുദൂതരും (സ്വ) സ്വഹാബാക്കളും (റ) എന്ത് വ്യാഖ്യാനമാണ് നല്‍കിയത് അതിനെ പിന്‍പറ്റി ജീവിക്കുകയും അവര്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും ചെയ്യുക. അതാണ് ഇസ്ലാം. മറിച്ചുള്ള ചിന്താധാരയെ ഖുര്‍ആന്‍ വിലയിരുത്തുന്നത് കാണുക :"സത്യനിഷേധികളോട്, സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ഈ വിവേകശൂന്യര്‍ വിശ്വസിക്കുന്നത് പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ?" എന്ന് ചോദിച്ചു കൊണ്ട് പുറംതിരിഞ്ഞു നില്‍ക്കുമെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത് സ്വഹാബാക്കള്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കണമെന്ന് മുനാഫിഖുകളോട് നിര്‍ദ്ദേശിക്കപ്പെട്ട നിര്‍ദ്ദേശത്തെയും സംഭവത്തെയും ഓര്‍മ്മപ്പെടുത്തുകയാണ്.

ചുരുക്കത്തില്‍ ഞാനും എന്‍റെ അനുചരന്മാരും എന്ന ഹദീസിലെ പ്രയോഗത്തില്‍ നിന്ന് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പദങ്ങള്‍ അതിന്‍റെ സാഹചര്യമോ പശ്ചാത്തലമോ മനസ്സിലാക്കാതെ ബാഹ്യാര്‍ത്ഥങ്ങള്‍ വിലയിരുത്തി വ്യാഖ്യാനിക്കുകയും അതാണ് ദീനെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് സുന്നത്തിന് വിരുദ്ധമാണെന്ന് ഗ്രഹിക്കാം. അതുകൊണ്ടാണല്ലോ ഖുര്‍ആനുദ്ധരിച്ച് ഖവാരിജുകള്‍ വാദിച്ച വാദത്തെ നാലാം ഖലീഫ അലി (റ) ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സ്വഹാബാക്കള്‍ അവഗണിച്ചുകൊണ്ട് അബൂമൂസല്‍ അശ്അരി (റ), അംറ് ബ്നുല്‍ ആസ്വ്(റ) എന്നീ മഹാന്മാരുടെ വിധി അംഗീകരിച്ചതും പില്‍ക്കാല മുസ്ലിംകള്‍ ആ നയം തന്നെ പിന്തുടര്‍ന്നതും.

മേല്‍ഹദീസുകളില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും അതില്‍ ഒരു വിഭാഗം മാത്രം വിജയികളാകുമെന്നും പറഞ്ഞതിലെ 'അഭിപ്രായ വ്യത്യാസ'ത്തെ "അടിസ്ഥാനപരമായ" അഭിപ്രായ വ്യത്യാസം എന്നാണ് ഹദീസ് വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്ര പണ്ഡിതന്മാരും വിശദീകരിക്കുന്നത്. മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായാന്തരങ്ങളും മറ്റും ഇജ്തിഹാദിയ്യായ ശാഖാപരമായ ഭിന്നതയാകയാല്‍ അത് അടിസ്ഥാനപരമല്ലെന്നും അത് പിഴച്ച എഴുപത്തിരണ്ട് വിഭാഗത്തില്‍ പെട്ടതല്ലെന്നും യഥാര്‍ത്ഥ സുന്നത്ത് ജമാഅത്ത് എന്ന വിജയികളുടെ വിഭാഗത്തില്‍ പെട്ടതാണെന്നും മുന്‍ഗാമികളായ മഹാത്മാക്കള്‍ വിശദീകരിച്ചത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.   

വഴിത്തിരിവ്

തൂസിലേക്കുള്ള വഴി മധ്യേ നടന്ന ഒരു സംഭവം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇതേക്കുറിച്ച് ഇമാം അസ്അദ്(റ) ഉദ്ദരിക്കുന്നു, ഇമാം ഗസ്സാലിയെ തൂസിലേക്കുള്ള യാത്രാമധ്യേ ഒരു സംഘം കൊള്ളക്കാര്‍ പിടികൂടി കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുത്തു. ഗസ്സാലി അവരെ പിന്തുടര്‍ന്നു. അവര്‍ അട്ടഹസിച്ചു. നാശം നീ തിരിച്ചു പോകൂ. അല്ലെങ്കില്‍ നിന്നെ കൊന്നു കളയും. നിങ്ങള്‍ക്കാവശ്യമുള്ളത് എടുക്കുക. ആ ഭാണ്ഡം എനിക്ക് തിരിച്ചു തരിക. കൊള്ളക്കാരന്‍ ചോദിച്ചു. ഇതിലെന്താണ്? ഇത് എന്‍റെ വിജ്ഞാനത്തിന്‍റെ ഭണ്ഡാരമാണ്. എന്‍റെ വിജ്ഞാനങ്ങളൊക്കെ അതിലാണ് ഞാന്‍ കുറിച്ചു വെച്ചിട്ടുള്ളത്. കൊള്ള സംഘം ചിരിച്ചുകൊണ്ട് പറഞ്ഞു, നീ അവയെക്കുറിച്ച് അറിവുള്ളവനാണെന്ന് എങ്ങനെ വാദിക്കും? ഈ വിജ്ഞാന ശേഖരം ഞങ്ങളെടുത്തപ്പോള്‍ നീ അജ്ഞനായി, വിഡ്ഢിയായി, പാമരനായി. അദ്ദേഹം അത് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അതിലുള്ള വിജ്ഞാന വിഭവങ്ങള്‍ അദ്ദേഹം നുകര്‍ന്നു, അത് മനഃപാഠമാക്കി. പ്രസ്തുത സംഭവം മഹാന്‍റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി, പ്രത്യേകിച്ച് വൈജ്ഞാനിക രംഗത്ത്.

നൈസാബൂളിലേക്ക് പോയി മഹാനായ ഇമാമുല്‍ ഹറമൈനിയുടെ അടുത്തു നിന്നാണ് ശേഷം അദ്ദേഹം വിജ്ഞാനം നുകര്‍ന്നത്. തത്വശാസ്ത്രവും തര്‍ക്ക ശാസ്ത്രവും അവയെ ഖണ്ഡിക്കാനുള്ള വാദങ്ങളും അദ്ദേഹം നന്നായി മനസ്സിലാക്കി. ഇമാമുല്‍ ഹറമൈനി തന്‍റെ അരുമ ശിഷ്യനായ ഇമാം ഗസ്സാലിയെക്കുറിച്ച് പറഞ്ഞു. ഗസ്സാലി വിജ്ഞാനത്തിന്‍റെ സാഗരമാണ്.

ഐഹിക ജീവിതത്തെ പൂര്‍ണ്ണമായി ത്യജിച്ചു സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും ജീവിതം മുന്നോട്ടു നയിച്ചു. ലളിതമായ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിച്ചു. ഭക്ഷണവും വളരെ ലളിതമായിരുന്നു. അനാവശ്യമോ ആഢംബരമോ ആ ധന്യ ജീവിതത്തെ തൊട്ടു തീണ്ടിയിട്ടില്ല. മഹാനെക്കുറിച്ച് ഇമാം അസ്അദ്(റ) പറഞ്ഞു, ബുദ്ധിയുടെ പാരമ്യത പ്രാപിച്ചവനല്ലാതെ ഇമാം ഗസ്സാലിയുടെ ഔന്നിത്യത്തിലേക്കോ അദ്ദേഹത്തിന്‍റെ വൈജ്ഞാനിക വിഭവങ്ങളിലേക്കോ എത്തുക അസാധ്യമാണ്.

ഒരുപാട് കറാമത്തുകള്‍ക്കുടമയായ ഇമാം ഗസ്സാലി(റ)വിനെ കഴിയുന്നിടത്തൊക്കെ ബുദ്ധിമുട്ടാക്കുകയും ആക്ഷേപിക്കുകയും ചെയ്ത ഒരാളുണ്ടായിരുന്നു. ഒരിക്കല്‍ ഗസ്സാലി ഇമാം മുത്ത് നബിയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ)വും പ്രവാചക സന്നിധിയിലുണ്ട്. ഇമാം അവറുകള്‍ അവരുടെ മുമ്പില്‍ നില്‍ക്കുകയാണ്. മഹാന്‍ പറഞ്ഞു, അല്ലാഹുവിന്‍റെ പ്രവാചകരേ, ഇവന്‍ (ബുദ്ധിമുട്ടിക്കുന്ന വ്യക്തി) എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

നബി കരീം (സ) ഒരു ചാട്ടവാര്‍ കൊണ്ടുവന്ന് അയാളെ അടിക്കാന്‍ കല്പിച്ചു. പിന്നീട് ഇയാള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ ചാട്ടവാറിന്‍റെ പാടുകള്‍ അയാളുടെ ശരീരത്തില്‍ പതിഞ്ഞു കാണാമായിരുന്നുവത്രെ. ഇതുപോലെ ധാരാളം സംഭവങ്ങള്‍ മഹാന്‍റെ ചരിത്രത്തില്‍ പ്രശോഭിതമായി ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

സൂഫിസത്തിന്റെ രോമവസ്ത്രം ധരിച്ച് ഇലാഹീ ചിന്തയിൽ കാടും മലകളും കയറിയിറങ്ങി പഴങ്ങളും തെളിനീരും ഭക്ഷിച്ച് എല്ലാം ത്യജിച്ച് നോമ്പിലും ആരാധനയിലുമായി മുഴുകി പരിത്യാഗിയായി ജീവിച്ചു. പക്ഷേ, അവസാന കാലത്ത് കുടുംബത്തിന്റെ ആഗ്രഹത്തിന് വഴങ്ങി ഏകാന്തവാസം വെടിയേണ്ടിവന്നു. ജനസമ്പർക്കത്തിൽ ചെറിയ തോതിൽ ഇളവ് വരുത്തി ബഗ്ദാദിന്റെ മണ്ണിലേക്ക് മടങ്ങിയെത്തി. നിളാമിയ്യ കോളജിൽ അധ്യാപകനായി കുറഞ്ഞ കാലം മഹാനുഭാവൻ സേവനമനുഷ്ഠിച്ചു. ശേഷം സ്വന്തം നാടായ തൂസിലേക്ക് തിരിച്ചു. പഠിതാക്കൾക്ക് വിശാലമായ രൂപത്തിൽ അറിവ് പഠിക്കാൻ ഒരു പാഠശാലനിർമിച്ചു. കൂടാതെ ഇലാഹീ മാർഗത്തിൽ കടന്ന സൂഫികൾക്ക് ആരാധനയിൽ മുഴുകാൻ ഖാൻഗാവും പണികഴിപ്പിച്ചു.

ഗസ്സാലിയുടെ (റ) ഹദീസ് പഠനം

ഇമാം ഹറമൈനിയുടെ മദ്റസയിലാണ് ഗസ്സാലിയുടെ (റ) പഠനം പുരോഗമിച്ചത്, ഉസൂലുല്‍ ഫിഖ്ഹിനായിരുന്നു അവിടെ മേധാവിത്വമുണ്ടായിരുന്നത്, പ്രസിദ്ധ നിദാന ശാസ്ത്രഞ്ജനായിരുന്ന ഇല്‍കിയല്‍ ഹറാസിയായിരുന്നു ഗസ്സാലിയുടെ (റ) കൂട്ട്, ശാഫിഈ മദ്ഹബിന്‍റെ വളര്‍ച്ചയില്‍ ഈ മദ്റസയുടെ പങ്ക് പ്രസിദ്ധമാണ്, നിദാന ശാസ്ത്രത്തിലൂടെയാണ് ഇറാഖിലും ശാമിലും ശാഫിഈ മദ്ഹബ് പ്രചുര പ്രചാരം നേടിയത്, ഗസ്സാലിയുടെ വിശ്രുത കൃതികളായ മന്‍ഖൂലും മുസ്തസ്ഫയും ജന്മം കൊണ്ടത് ഇവിടെ വെച്ചാണ്, മന്‍ഖൂല്‍ രചനാനന്തരമാണ് തന്‍റെ ഗുരുവായ ഇമാം ഹറമൈനി പറഞ്ഞത്, ഞാന്‍ ജീവിച്ചിരിക്കെ നീയെന്നെ മറമാടിയല്ലോ, വിടപറയുവോളം കാത്തിരിക്കാമായിരുന്നില്ലേ, ഇതൊരു അംഗീകാര പത്രമായിരുന്നു, ഗുരുനാഥന്‍ ശിഷ്യനോട് അസൂയ വെക്കുന്ന അപൂര്‍വ്വ രംഗം.

ഉസൂലുല്‍ ഫിഖ്ഹും ഇല്‍മുല്‍ ഹദീസും പരസ്പര ബന്ധിതമായതിനാല്‍ തന്നെ ഗസ്സാലി (റ) ഹദീസിനെ പ്രഥമ ഘട്ടത്തില്‍ സമീപിക്കുന്നത് ഉസൂലുല്‍ ഫിഖ്ഹിലൂടെയാണ്, തര്‍ക്കങ്ങളും പ്രതിവാദങ്ങളും ശബ്ദമുഖരിതമാക്കിയ അന്ന് ഈ ഫന്ന് അതി വേഗം വളര്‍ന്നു പന്തലിച്ചു, സ്വിഹാഹുസ്സിത്ത മുഴുവനും വായിച്ചില്ലെങ്കിലും ഒരു ഹദീസ് ഗവേഷകന്‍റെ റോളിലാണ് അദ്ദേഹം കടന്ന് പോയത്, കൃതികളിലുടെനീളം ഇത് തെളിഞ്ഞ് കാണാം.

മുസ്തസ്ഫയിലും മന്‍ഖൂലിലും കിതാബുല്‍ അഖ്ബാറെന്നെ അധ്യായം അദ്ദേഹം തുറന്ന് വെക്കുന്നത് ഈ ചര്‍ച്ചകളിലേക്കാണ്, അവയെ തരം തിരിക്കുന്നതില്‍ കാണിച്ച നിപുണത എടുത്തു പറയേണ്ടതാണ്, ഇല്‍മുല്‍ ഹദീസ് വികാസം പ്രാപിക്കാത്ത  ഒരു നൂറ്റാണ്ടില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നത് ഗസ്സാലിയുടെ ഇടപെടലുകളാണ്, ഖബര്‍ വാഹിദും മുതവാതിറും ചര്‍ച്ച ചെയ്യുന്ന ഇടങ്ങളില്‍ വിമര്‍ശകരെ എടുത്തദ്ധരിച്ച് അക്കമിട്ട് മറുപടി പറയുകയും അവക്കുചിതമായ തെളിവുകള്‍ ആയത്തുകളില്‍നിന്നും ഹദീസുകളില്‍ നിന്നും ഉദ്ധരിക്കുന്നു.

ക്രൈസ്തവര്‍, ജൂത പുരോഹിതര്‍, എന്നിവരും, ജഹ്മിയ്യ, ഹശവിയ്യ, ഖത്താബിയ്യ,തുടങ്ങിയ അവാന്തര വിഭാഗങ്ങളുമാണ് വിമര്‍ശന മുനയില്‍ നില്‍ക്കാറുള്ളത്.  ഓരോ അധ്യായ ശേഷവും കൊണ്ട് വരാറുള്ള മസ്അലകളും അവക്കുള്ള മറുപടികളും  ഒരു തികഞ്ഞ മുഹദ്ദിസിനെ പ്രതിഫലിപ്പിക്കുന്നുണ്ട്,ഇല്‍മുല്‍ ഹദീന്‍റെ സങ്കേതങ്ങളിലൂടെയുള്ള ഈ ചര്‍ച്ച ഗസ്സാലിയുടെ (റ) ഒരു ചിത്രം സമ്മാനിക്കുന്നു.

വിശുദ്ധ ഹദീസിനെ അര്‍ഥമറിഞ്ഞ് ഉദ്ധരിക്കല്‍ സ്വീകാര്യമാണോയെന്ന വിഷയത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്, സന്ദര്‍ഭവും സാഹചര്യതെളിവുകളും അറിയാതെ ഇപ്രകാരമുദ്ധരിക്കല്‍ നിഷിദ്ധമെന്നും എന്നാല്‍ ഇവയെ പഠിച്ച ഒരു പണ്ഡിതനു ഇവ സാധ്യമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു, എന്നിരുന്നാലും ഗസ്സാലിയെന്തിന് (റ) തന്‍റെ ഇഹ്യായില്‍ അസ്വീകാര്യ ഹദീസുകള്‍ കൊണ്ടുവന്നുവെന്ന വിമര്‍ശനം വിവിധ വാദങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്,  ഇഹ്യായിലെ കിതാബുല്‍ ഇല്‍മില്‍ 55 ഹദീസുകള്‍ കൊണ്ട് വന്നവയില്‍ 13 ഹദീസുകള്‍ സ്വഹീഹോ അല്ലെങ്കില്‍ ഹസനോ ആണ്, എന്നാല്‍ ബാക്കി വരുന്ന മുഴുവന്‍ ഹദീസുകളു പ്രചുര പ്രചാരം നേടിയതാണെങ്കിലും അവ നന്നേ ദുര്‍ബലമാണ്,മൗളൂആയ ഹദീസുകളും ഇഹ്യായില്‍ ഉണ്ടെന്ന് പല പണ്ഡിതര്‍ പറയുമ്പോളും ഇവരൊക്കെ മൗളൂആയി ഒരുമിക്കുന്ന ഹദീസുകള്‍ കണ്ടെത്താന്‍ പ്രയാസമാവും, കാരണം രിവായത്തും ബില്‍മഅ്നയില്‍ ശക്തമായ മാനദണ്ഡം വെച്ച ഗസ്സാലി (റ) ഒന്നും ബോധപൂര്‍വ്വമായിരുന്നില്ല കൊണ്ട് വന്നത്,  മനപ്പൂര്‍വ്വമാരെങ്കിലും എന്‍റെ മേല്‍ കളവ് പറഞ്ഞാല്‍ അവന്‍ നരകത്തിലാണെന്നെ പ്രവാചക വചനം ഇഹ്യായില്‍ അദ്ദേഹം കൊണ്ട് വരുന്നുണ്ട്,  ആയതിനാല്‍ ഗസ്സാലിയുടെ (റ) ഹദീസിനോടുള്ള സാമീപ്യമറിയാതെ അദ്ദേഹത്തെ വിലയിരുത്തുക എന്നത് അബന്ധങ്ങള്‍ക്കേ വഴിവെക്കുകയുള്ളൂ.

എങ്കിലും ഖൂതുല്‍ ഖുലൂബ് വഴി അബൂത്വാലിബുല്‍ മക്കിയില്‍ നിന്ന് പകര്‍ന്ന തസവ്വുഫിന്‍റെ ലാഘവത്വം ഹദീസിലും തെളിഞ്ഞത് സ്വാഭാവികം,  ഹാരിസുല്‍ മുഹാസിബീ, ശിബ്ലി, അബൂയസീദില്‍ ബിസ്താമി തുടങ്ങിയ സൂഫിവര്യരും അദ്ദേഹത്തെ സ്വാധീനിച്ചവരില്‍ പെടും,ഇഹ്യായിലെ പല ഭാഗങ്ങളും ഖൂതിന്‍റെ വിശദീകരണമായിരുന്നുവെന്ന വാദം പ്രസിദ്ധമാണ്, മതവിജ്ഞാനീയങ്ങളുടെ സജ്ജീവനിയായി നിലകൊള്ളുമ്പോഴും ഇഹ്യക്കേറ്റ പ്രഹരങ്ങള്‍ മാരകമായിരുന്നില്ല, വിമര്‍ശന ബുദ്ധിയോടെ കണ്ട പണ്ഢിതരും ഇതിന്‍റെ ആത്മീയ സരിത്തിനെ ഉള്‍കൊണ്ടിട്ടുംണ്ട്, ഇഹ്യാക്ക് വേണ്ടി സംസാരിച്ചവരില്‍ പ്രമുഖനാണ് ഇബ്നു കസീര്‍, അല്‍ബിദായത്തു വന്നിഹായയില്‍ അദ്ദേഹം പറയുന്നത്,ഇഹ്യാ വലിയൊരു ഗ്രന്ഥമാണ്,മത വിഞ്ജാനങ്ങള്‍ സമ്മേളിക്കുന്ന വലിയൊരു ഗ്രന്ഥം, എങ്കിലും അവയില്‍ ദുര്‍ബല ഹദീസുകളുണ്ട്, തസവ്വുഫില്‍ അവ സാധാരണവുമാണല്ലോ, ഇതിനു പുറമെ ദുര്‍ബല ഹദീസുകള്‍ പരിഗണനനീമെന്നാണ് മിക്ക പണ്ഢിതരും രേഖപ്പെടുത്തിയിട്ടുള്ളത്, എന്നാല്‍ അവ പരിഗണനീമാവാനുള്ള മാനദണ്ഢങ്ങള്‍ ഇഹ്യായില്‍ ഗസ്സാലി അവഗണിച്ചത് ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു.

അറിവ് നേടാന്‍ ഗസ്സാലി (റ) സ്വീകരിച്ച ഇഖ്തിസാദ്, ഇഖ്തിസാര്‍, ഇസ്തിഖ്സാഅ്, എന്നീ മൂന്ന് രീതികളും പല വ്യാപക ചര്‍ച്ചകള്‍ക്ക് മരുന്നേകി, ഇജ്തിഹാദിന് സുനനു അബീദാവൂദ് മതിയാകുമെന്ന അദ്ദേഹത്തിന്‍റെ വാദവും ഇതിന് കൊഴുപ്പേകി, ഇതുവഴി വിവാദ പുരുഷനാവുകയായിരുന്നില്ല ഗസ്സാലുി, മറിച്ച്  പലവാദങ്ങളും പൊളിച്ചെഴുതുകയായിരുന്നു, ഇഅ്തിസാലിയ്യതിന്‍റെ പല വാദങ്ങളും ചരിത്രത്തിന്‍റെ ഭാഗമായത് ഗസ്സാലിയുടെ വരവോട് കൂടിയാണ്, ചുരുങ്ങിയ ജീവിത സപര്യകള്‍ക്കിടയിലും അദ്ദേഹം ഹദീസ് പഠനത്തിന് സമയം കണ്ടെത്തി, ഇമാം ഹറമൈനിയില്‍ നിന്നാരംഭിച്ച പഠനം വിവിധ ഗുരുനാഥന്മാരിലൂടെ മുന്നോട്ട് പോയി,  ഹദീസില്‍ ഒരു ഗ്രന്ഥം രചിക്കണമെന്ന അതിയായ ആഗ്രഹം ബാക്കിവെച്ച് ആ വിജ്ഞാനകോശം വിട പറഞ്ഞു, കാലപ്രവാഹങ്ങളെ അതിജയിക്കുന്ന വിശ്യപൗരനായി ഗസ്സാലി നമ്മളിലൂടെ ജീവിക്കുന്നു.


ഹദീസ് മേഖലയിലെ വഴികാട്ടികള്‍

ജീവിതം പഠനത്തിനായി ഉഴിഞ്ഞ് വെച്ച ഗസ്സാലി (റ) പല കവാടങ്ങളിലും ചെന്ന് മുട്ടി, അറിവിന്‍റെ പല മേഖലകളില്‍ കയറിയിറങ്ങിയ അദ്ദേഹം ഹദീസിനായി ചെന്നെത്തിയത് ത്വൂസിലെ പണ്ഢിതരിലാണ്, ഇമാം സുബ്കി തന്‍റെ ത്വബഖാത്തില്‍ രേഖപ്പെടുത്തിയത് പോലെ, ബുഖാരിയും മുസ്ലിമും അബില്‍ ഫിത്യാന്‍ ഉമര്‍ ബിന്‍ അബില്‍ ഹസനുത്വൂസിയില്‍ നിന്നാണ് കേട്ടത്, സ്വഹീഹുല്‍ ബുഖാരി മുഹമ്മദ് ബിന്‍ അബ്ദില്ലാഹില്‍ ഹഫ്സിയില്‍ നിന്നും അദ്ദേഹം കേട്ടിട്ടുണ്ട്.

അബുല്‍ ഫത്ഹ് ഹാകിമുത്വൂസിയില്‍ നിന്നും സുനന അബീദാവീദും അദ്ദഹം പഠിച്ചു, ഇവരില്‍ അബുല്‍ ഫിത്യാന്‍ രിഹ്ലയില്‍ പ്രസിദ്ധനാണ്, ഇത്തരമൊരു യാത്രയില്‍ തണുപ്പ് മൂലം ഇദ്ദേഹത്തിന്‍റെ വിരല്‍ പോലും നഷ്ടപ്പെടുകയുണ്ടായി, നസ്റ് ബിന്‍ ഇബ്റാഹീമില്‍ നിന്നും അദ്ദേഹം ഹദീസ് പഠിച്ചിട്ടുണ്ട്, ഇദ്ദേഹം പരിത്യാഗിയും മുഹദ്ദിസും ഫഖീഹുമായിരുന്നുവെന്ന് ഇബ്ന് അസാക്കിര്‍ രേഖപ്പെടുത്തുന്നു.

ഖത്തീബുല്‍ ബഗ്ദാദീ, അബീബക്കര്‍ ബിന്‍ അറബീ തുടങ്ങിയവരും ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്, ഒരു വിചിത്രമായി തോന്നുന്നത് ഇദ്ദേഹത്തിന്‍റെ പല അധ്യാപകരും ഇത്തരം വിമര്‍ശനങ്ങളെ നേരിട്ടുവെന്നതാണ്, പ്രധാനാധ്യാപകനായ ഇമാം ഹറമൈനിയും ഇതില്‍ നിന്നും മുക്തമായിരുന്നില്ല, ഇതുനോട് നാം ചേര്‍ത്ത് വായിക്കേണ്ടത് അബ്ദുല്‍ ഗാഫിറുല്‍ ഫാരിസിയുടെ പ്രസിദ്ധ വാക്കാണ്, ഗസ്സാലിക്ക് അല്‍പം കൂടു ആയുസ്സ് ലഭിച്ചിരുന്നുവെങ്കില്‍ ഇഹ്യാക്ക് തുല്യമായത് ഹദീസില്‍ വരുമായിരുന്നു.

ഇമാം ഗസ്സാലി (റ) വും , ഇഹ്‌യായും 

അറിവു തേടിയുള്ള നിരന്തര സഞ്ചാരമായിരുന്ന ഇമാം ഗസ്സാലി(റ) വിന്റെ  ജീവിതം മുഴുവന്‍. തീക്ഷണമായ  വൈജ്ഞാനിക  സഞ്ചാരങ്ങള്‍ ജീവിതാവസാനം വരെ നിലനിര്‍നത്തി. അറിവു സമ്പാദനത്തിലൂടെ ഹൃദയത്തിനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സംസ്‌കരിച്ചെടുക്കുവാന്‍ മഹാനവര്‍കള്‍ക്ക്  സാധിച്ചു. ബാഗ്ദാദില്‍ വെച്ച് ജീവിതത്തിന്റെ പുതിയ വഴികള്‍ തേടുകയായുിരുന്നു ഇമാം ഗസ്സാലി(റ).

ഭൗതികമായ എല്ലാ സുഖങ്ങളെയും മറന്ന് മനസ്സിന്റെ ആത്മീയ വിളിക്ക് ഉത്തരം നല്‍കാന്‍ ഇമാം തീരുമാനിച്ചു. ഭൗതികേച്ഛകളുടെയും ആത്മീയ പ്രേരണകളുടെയും ഇടയില്‍ ആത്മീയ അനുഭൂതിയില്‍ ഹജ്ജ് കര്‍മ്മം ചെയ്തു. ഈ ഘട്ടത്തിലാണ് തന്റെ പ്രസിദ്ധമായ ഇഹിയാ ഉലൂമുദ്ധീന്‍ എന്ന ഗ്രന്ഥം രചിക്കുന്നത്.

തൊള്ളായിരത്തിലധികം സംവത്സരങ്ങളിലായി   ലോകമെമ്പാടുമുള്ള ആത്മീയ സദസ്സുകളില്‍ ഇഹയാ ഉലൂമുദ്ധീന്‍ വായിക്കപ്പെയുകയും ഉദ്ധരിക്കപ്പെടുകയും പരസഹസ്രം വിശ്വാസികള്‍ക്ക്  ആന്തരിക  വെളിച്ചം സമ്മാനിക്കുകയും ചെയ്യുന്നു.  നെഞ്ചില്‍ തറക്കുന്ന മാസ്മരിക ശൈലിയാണ് ഇഹ്‌യയുടേത്. ഏത് അടഞ്ഞ ഹൃദയത്തിലേക്കും ഇലാഹി ചിന്തയുടെ ഇളം തെന്നലുകള്‍ പറന്നു കയറാന്‍ അത് വഴിയൊരുക്കുന്നു. ഇഹ്യയുടെ പേജുകള്‍ ഒരു അവിശ്വാസി മറിച്ചു നോക്കുകയാണെങ്കില്‍ അയാള്‍ മുസ്ലിമാകുമെന്നും അത് ഖല്‍ബുകളുടെ കാന്തിക വലയമാണെന്നും അലി ബിന്‍ അബീബക്കര്‍ സഖാഫ്(റ) നെ പോലോത്ത പണ്ഡിതന്മാര്‍ പറയുന്നു.

ഗസ്സാലി(റ) യുടെ വാക്കുകളില്‍, അല്ലാഹുവിന്റെ പ്രകാശത്തില്‍ നി്ന്നുയിര്‍ കൊള്ളുന്ന ദര്‍ശനമാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗം. ഇക്കാരണം കൊണ്ട് തന്നെ മനുഷ്യര്‍ വളര്‍ന്നാല്‍ മാലാഖമാരെക്കാള്‍ ഉല്‍കൃഷ്ടരാവുകയും തകര്‍ന്നാല്‍ മൃഗങ്ങളെക്കാള്‍ വശളാവുകയും ചെയ്യുന്നു. നിത്യ സൗഭാഗ്യത്തിന്റെ രസതന്ത്രം അല്ലാഹുവിന്റെ ഖജനാവില്‍ നി്ന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്ന കീമിയാഉ സആദയിലൂടെ ഗസ്സാലി(റ) നിരീക്ഷിക്കുന്നുണ്ട് അല്ലാഹുവിന്റെ ഖജനാവാകട്ടെ ആകാശത്തില്‍ മാലാഖമാരുടെയും ഭൂമിയില്‍  പ്രവാചകന്‍മാരുടെയും ഹൃദയങ്ങളാകുന്നു.

യാഥാര്‍ത്ഥ്യങ്ങളെ തേടിയുള്ള യാത്രകളാണ് മനുഷ്യ ഹൃദയങ്ങളെ കര്‍മ്മ നിരതനാക്കുന്നതും ലക്ഷ്യ ബോധമുള്ളവനായി പരിവര്‍ത്തിപ്പിക്കുന്നതും. ഇമാം ഗസ്സാലി(റ) അവതരിപ്പിക്കുന്നു ”ശരീരം ആത്മാവിന്റെ രാഷ്ട്രമാണ്. അവയവങ്ങള്‍ അവിടത്തെ ജോലിക്കാരും കോപം പോലുള്ള അധമ വികാരങ്ങള്‍ പോലീസ് മേധാവിയും മനസ്സ് അവിടത്തെ ഭരണാധികരിയും ബുദ്ധിയും   വിവേകവും  മന്ത്രിയുമാണ്.

മനസ്സ് സര്‍വ്വ ചലനങ്ങളുടെയും ഉറവിടമാണ് തന്റെ ചിന്തകളില്‍ ഒരാള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് അയാള്‍ കര്‍മ്മ രംഗത്ത് എവിടെയെത്തണമെന്ന് നിര്‍ണ്ണ യിക്കുന്നത്. ഒരു മനുഷ്യന്‍ കരുതിയതെന്തോ അതാണയാള്‍ എന്ന പ്രവാചക  വചനം വിരല്‍ ചൂണ്ടുന്നത് മനസ്സിന്റെ അകത്തളങ്ങളില്‍ വേരുറക്കേണ്ടത് ചിന്തയിലേക്കാണ്. കരുത്ത് ഹൃദയത്തിന്റെ താളമാണ്. ഒരു മനുഷ്യന്‍ ചിന്തിക്കുന്നതെന്തോ അതാണയാള്‍, ഒട്ടേറെ സിദ്ധാന്തങ്ങള്‍ക്ക്  ജന്മം നല്‍കിയ സജീവ നിരീക്ഷണമാണിത്.

ഇമാം ഗസ്സാലി(റ) വിന് രണ്ടുവരിയില്‍ കോറിയിടാന്‍ മാത്രമുള്ള ഒരു ജ്ഞാനവും. മനുഷ്യ ഹൃദയം ഇരുമ്പ് പോലെയാണ്. ഇരുമ്പിനെ ലോകത്തിന്റെ ഛായയെ പ്രതിഫലിപ്പിക്കുന്ന  കണ്ണാടിയായി തീര്‍ക്കാം അതിന് ഇരുമ്പിനെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും വേണം .അല്ലെങ്കില്‍ ഫലശൂന്യമാകും. ഗുണപരമായ ചിന്തകള്‍ ഉറവെടുക്കാത്ത വരണ്ട ഹൃദയങ്ങളെ ഖുര്‍ആന്‍ ഉദാഹരിക്കുന്നത് തങ്ങളുടെ കര്‍മ്മങ്ങള്‍ ഹൃദയങ്ങളില്‍ കറയായി  പറ്റിപ്പിടിച്ചിരിക്കുന്നു എന്നാണ്.

ഹൃദയമാണ് അല്ലാഹുവിനെ അറിയുന്നതും അവനിലേക്ക് അടുപ്പിക്കുന്നതും അല്ലാഹുവിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും അധ്വാനിക്കുന്നതും ഹൃദയം തന്നെ. എന്നു മാത്രമല്ല അല്ലാഹുവില്‍ നിന്നുള്ള ജ്ഞാന വെളിപ്പാടുകള്‍ ഉണ്ടാകുന്നത്് ഹൃദയത്തിലേക്കാണ്. മറ്റ് അവയവങ്ങള്‍ ഹൃദയത്തിന്റെ ആജ്ഞാനിവര്‍ത്തികള്‍ മാത്രം.

ഒരു ഉടമ തന്റെ അടിമയോട് പെരുമാറുന്നത് പോലെ, അല്ലെങ്കില്‍ ഒരു ഭരണകര്‍ത്താവ് തന്റെ ഭരണീയരെക്കൊണ്ട് സേവനം ചെയ്യിക്കുന്നത് പോലെ ഹൃദയം മറ്റു അവയവങ്ങളെ ജോലി ചെയ്യിപ്പിക്കുകയും സേവനം നടത്തിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യത നേടുന്നതും അത് മൂലം ഉന്നതമായ വിജയം വരിക്കുന്നതും അവനെതൊട്ട് തടയ്യുന്നതും പരാജയമേല്‍ക്കുന്നതുമെല്ലാം ഹൃദയം തന്നെയാണ്.

പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ‘ ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. ആത്മാവിനെ കറപുരട്ടിയവന്‍ നഷ്ടത്തിലാവുകയും ചെയ്തു.
നബി(സ്വ) പഠിപ്പിക്കുന്നു: ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്ന്ായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അത് ഹൃദയമാണ്.

യത്ഥാര്‍ത്തത്തില്‍ അല്ലാഹുവിനെ അനുസരിക്കുന്നത് ഹൃദയമാണ്. അതിന്റെ പ്രതിഫലനങ്ങളാണ് മറ്റു അവയവങ്ങളിവല്‍ പ്രകടമാകുന്നത്. അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കുന്നത് ഹൃദയം തന്നെ. അതിന്റെ പ്രതിഫലനങ്ങളാണ് അവയവങ്ങളില്‍ നിന്ന് പ്രകടമാകുന്ന തെറ്റുകള്‍. അപ്പോള്‍ ഹൃദയത്തിന്റെ പ്രകാശമനുസരിച്ച് അവയവങ്ങളില്‍ നിന്ന് സല്‍പ്രവര്‍ത്തങ്ങള്‍ ഉണ്ടാവുകയും ഹൃദയത്തിന്റെ ഇരുട്ടിന് അനുസരിച്ച് അവയവങ്ങളില്‍ ദുഷ്‌ചെയ്തികള്‍ ഉണ്ടാവുകയും ചെയ്യുന്നു.

നബി(സ്വ) നെഞ്ചിലേക്ക് ചൂണ്ടി ആവര്‍ത്തിച്ച് പറഞ്ഞു: തഖ്‌വ ഇവിടെയാണ്. അതിനാല്‍ ഹൃദയത്തെ മനസ്സിലാക്കുകയും അത് പ്രകാശിക്കാന്‍ ആവിശ്യമായത് ചെയ്യുകയും വേണം. മനുഷ്യന്‍ ഹൃദയത്തെ അറിഞ്ഞാല്‍ സ്വന്തത്തെ അറിഞ്ഞു. സ്വശരീരത്തെ അറിഞ്ഞാല്‍ അവന്‍ റബ്ബിനെ അറിഞ്ഞവനായി. ഹൃദയത്തെക്കുറിച്ച് അജ്ഞനായാല്‍ സ്വന്തം ശരീരത്തെയും അത് മൂലം റബ്ബിനെയും അവന്‍ അജ്ഞനായി.

അധിക ജനങ്ങളും അവരുടെ ഹൃദയത്തെക്കുറിച്ചും അവരുടെ യാത്ഥാര്‍ത്ഥ്യത്തെക്കുറിച്ചും അറിവില്ലാത്തവരാണ്. ഇമാം ഗസ്സാലി(റ) പറയുന്നു: ആധുനിക വൈദ്യന്‍മാര്‍ ശരീരത്തെ ചികിത്സിക്കുന്നതിന്റെ നിയമങ്ങള്‍ നിര്‍ണയിക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നു. ശരീരത്തിന്റെ രോഗം കൊണ്ട് നശ്വരമായ ജീവിത്തിന്റെ നഷ്ടമേ വരാനുള്ളൂ.

ഹൃദയരോഗങ്ങളെയും അതിന്റെ ചിക്ത്‌സകളെയും പഠിക്കുന്നതിനണ് മുന്തിയ പരിഗണന നല്‍കേണ്ടത്്. കാരണം ആ രോഗങ്ങളാല്‍ ശ്വാശ്വത നാശമാണ് സംഭവിക്കുക. ഈ ചികിത്സ പഠിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഒരു ഹൃദയവും രോഗങ്ങളില്‍ നിന്ന മുക്തമല്ല്. യഥാസമയം ചികിത്സ നല്‍കാതിരുന്നാല്‍ രോഗങ്ങള്‍ കുമിഞ്ഞ് കൂടുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യും.


ഹൃദയ രോഗങ്ങളുടെ ചികിത്സ സാധ്യമാകണമെങ്കില്‍ സ്വന്തം ന്യൂനതകള്‍ അറിയണം. അതിന് നല്ല് ഉള്‍ക്കാഴ്ച വേണം. പക്ഷെ നമ്മളില്‍ അധികപേരും സ്വന്തം ന്യൂനതകളെ തൊട്ട് അശ്രദ്ധരാണ്. അമാം ഗസ്സാലി ഉപമിച്ചത് പോലെ സഹോദരന്റെ കണ്ണിലെ കുറുമ്പ് നാം കാണുന്നു. സ്വന്തം കണ്ണിലെ കഴുക്കോല്‍ കാണുന്നില്ല്. എന്നാല്‍ സ്വന്തമ ന്യൂനതകള്‍ കണ്ടെത്തുകയാണ് നാം പ്രധമമായി വേണ്ടത്. അതിന് നാല് വഴികളുണ്ട്.

        1. ഗോപ്യമായ അപകടങ്ങള്‍ തിരിച്ചറിയുകയും സ്വന്തം ന്യൂനതകള്‍ കാണുകയും ശരീരത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു ഗുരുവിന്റെ ശിഷ്യനാവുക. ശിഷ്യന്റെ ന്യൂനതകള്‍ ഗുരു അറിയുകയും യുക്തമായ രീതിയില്‍ തിരുത്തിക്കൊടുക്കുകയുെ ചെയ്യും.

        2. സത്യസന്ധന്ധന്‍ ന്യൂനതകളെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവനും
മതനടപടികള്‍ പാലിക്കുന്നവനുമായ സുഹൃത്തിനെ കണ്ടെത്തുക. ആ സുഹൃത്ത് ഇദ്ദേഹത്തിന്‍രെ കര്‍മ്മങ്ങളും സ്വഭാവങ്ങളും നിരീക്ഷിക്കുകയും വെറുക്കപ്പെട്ടകാര്യങ്ങളില്‍ നിന്ന് വിരോധിക്കുകയും ചെയ്യുന്നവനാവണം. എന്റെ ന്യൂനതകളെ ചൂണ്ടി കാണിക്കുന്നവനെ അല്ലാഹു കരുണചെയ്യട്ടെ എന്ന് ഉമര്‍(റ) ദുആ ചെയ്യാറുണ്ടായിരുന്നു. ഒരു യാത്ര കഴിഞ്ഞ വന്നപ്പോള്‍ സല്‍മാന്‍(റ) വിനോട് ഉമര്‍ (റ) ചോദിച്ചു: എന്നെക്കുറിച്ച് മോശമായ എന്ത്് അഭിപ്രായമാണ് നിങ്ങള്‍ അറിഞ്ഞത്?

സല്‍മാന്‍(റ) മൗനം പാലിച്ചു. ഉമര്‍(റ) നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഭക്ഷണത്തിന് രണ്ട് കറി മാറി മാറി ഉപയോഗിക്കാറുണ്ടെന്നും രാത്രിയും പകലും മാറി മാറി ധരിക്കുന്ന രണ്ട് ജോടി വസ്ത്രങ്ങള്‍ ഉണ്ടെന്നുമാണ് ഞാന്‍ അറിഞ്ഞത്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു ഈ രണ്ട് കാര്യങ്ങളും ഞാന്‍ പരിഹിച്ച് കൊള്ളാം. തെറ്റ് ചൂണ്ടി കാണിക്കുന്നവരോട് ദേഷ്യപ്പെടുന്നതിന് പകരം അത് ചോദിച്ചറിയുകയും തിരുത്താനുള്ള വിശാല മനസ്സ് കാണിക്കുകയും ചെയ്യണമെന്നതാണ് ഉമര്‍(റ) വില്‍ നിന്നുള്ള പാഠം.

        3. ശത്രുക്കളുടെ നാവില്‍ നിന്ന് സ്വന്തം ന്യൂനതകള്‍ അറിയുക. സ്തുതി പാടുന്ന സുഹൃത്തിനേക്കാള്‍ ന്യൂനതകള്‍ വിളിച്ച്് പറയുന്ന ശത്രുവിനെക്കൊണ്ടായിരിക്കും ഇക്കാര്യത്തില്‍ ഉപകാരമുണ്ടാവുക. പക്ഷെ ശത്രുവിനെ അവിശ്വസിക്കുക എന്നതാണ് നമ്മുടെ സ്വഭാവം എന്നതാണ് സത്യം.

        4. ജനങ്ങളുമായി കൂടിക്കലരുക. എന്നിട്ട് സൃഷ്ടികള്‍ക്കിടയില്‍ ആക്ഷേപമായി കാണുന്ന് കാര്യങ്ങളെന്തെങ്കിലും തന്നിലുണ്ടോ എന്ന് പരിശോധിക്കുക. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ കണ്ണാടിയാണെന്നാണല്ലോ. അപ്പോള്‍ മറ്റുള്ളവരിലുണ്ടാകുന്ന ന്യൂനതകളെല്ലാം തന്റെ ന്യൂനതകളാണെന്ന് തിരിച്ചറിയുകയും അവ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇതരരില്‍ നിന്ന് നേരിട്ട് വെറുക്കുന്ന എല്ലാകാര്യങ്ങളും ജനങ്ങള്‍ ഉപേക്ഷിക്കുന്ന പക്ഷം മര്യാദ പഠിപ്പിക്കാന്‍ മറ്റൊരാളുടെ ആവിശ്യമില്ല. ഈസ് നബി(അ) യോട് ഒരാള്‍ ചോദിച്ചു: താങ്കളെ ആരാണ് അദബ് പഠിപ്പിച്ചത്. അവിടുന്ന് പറഞ്ഞു: എന്നെ ഒരാളും അദബ് പഠിപ്പിച്ചിട്ടില്ല. അജ്ഞന്റെ അജ്ഞത ന്യൂനതയായി ഞാന്‍ മനസ്സിലാക്കുകയും ഞാനത് വെടിയുകയും ചെയ്തു.

ശരീത്തിന്റെ ന്യൂനതകള്‍ അറിയുന്ന ഒരു ഗുരുവിനെ ലഭിക്കാതചിരിക്കുമ്പോഴാണ് ഈ നാല് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇമാം ദൈലമി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം: ഒരാളെക്കൊണ്ട് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന്റെ സ്വന്തത്തില്‍ നിന്ന് തന്നെ ഉപദേശകനെ നല്‍കും. ആ ഉപദേശകന്‍ അവനോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത് കൊണ്ടിരിക്കും.

നമസ്‌കാരത്തിന് വേണ്ടി അശുദ്ധിയില്‍ നിന്നും അഴുക്കില്‍ നിന്നും പ്രത്യക്ഷ അവയവങ്ങളെ ശദ്ധമാക്കുന്നത് പോലെ തന്നെ നല്ലതായ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കുവാന്‍ ഹൃദയത്തെ ചീത്ത ചിന്തകളില്‍ നിന്നും ശുദ്ധീകരിക്കേണ്ടതുണ്ട്. അശുദ്ധം ഒഴിഞ്ഞു മാറുകയും വിദൂരമാകുവാന്‍ കാംക്ഷിക്കുകയും ചെയ്യുന്ന ഒന്നിന് പറയപ്പെട്ടിട്ടുള്ളതാണ്്. നായയുള്ള ഒരു വീട്ടിലും മലക്കുകള്‍ പ്രവേശിക്കുകയില്ല. അതുപോലെ തന്നെ ഹൃദയവും ഒരു വീടാണ്. ഹൃദയത്തില്‍ മലക്കുകള്‍ വഴിയല്ലാതെ അല്ലാഹു നല്ല കാര്യങ്ങള്‍ നിക്ഷേപിക്കുകയില്ല. ഒരുവന്റെ ഹൃദയം ശുദ്ധിയല്ലെങ്കില്‍ പിന്നെ മലക്കുകള്‍ അങ്ങോട്ട് പ്രവേശിക്കുകയുമില്ല. സൃഷ്ടികളുടെ നിര്‍മ്മിതിയായ വീട്ടില്‍ നിന്നും അല്ലാഹുവിന്റെ നിര്‍മ്മിതിയില്‍പ്പെട്ട ഗൃഹമായ ഹൃദയത്തിലേക്ക് ചിന്തയെ സംക്രമിപ്പിക്കുന്നതിന് വേണ്ടി ഹൃദയ ശുദ്ധീകരണം അത്യന്താപേക്ഷികമാണ്.

ഗ്രന്ഥങ്ങളിലൂടെ

ലോകാടിസ്ഥാനത്തിൽ ഗസ്സാലി (റ)വിനെ അറിയപ്പെടുത്തിയത് അവിടുത്തെ ഗ്രന്ഥലോകമാണ്. 228ൽ പരം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടുവെന്ന് ചരിത്രം പറയുന്നുണ്ട്. അതിൽ പ്രശസ്തമാണ് “ഇഹ് യാ ഉലൂമുദ്ദീൻ’
ആധുനിക തത്വ ചിന്തകന്മാരെയും ബുദ്ധിജീവികളേയും ഒരുപോലെ മാനസാന്തരപ്പെടുത്തുന്ന അവതരണ ശൈലിയുള്ള ഈ ഗ്രന്ഥം ഏത് കടുത്ത മനസ്സിനേയും ലോലമാക്കുന്ന അത്ഭുത ഗ്രന്ഥമാണ്.

മനുഷ്യസഹജവും അല്ലാത്തതുമായ മുഴുവൻ മേഖലയിലൂടെയും ഇഹ്‌യാ ഉലൂമുദ്ദീൻ തേരോട്ടം നടത്തി. ഇഹ്‌യാ ഉലൂമുദ്ദീനിൽ പരാമർശിച്ച ഹദീസുകൾ നിരൂപണം നടത്തി പലരും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം ഇഹ്‌യായെ സംഗ്രഹിച്ചവരും കുറവല്ല. ആദ്യമായി സംഗ്രഹിച്ചത് അവിടുത്തെ സഹോദരൻ അബുൽ ഫത്ഹ് അഹ്മദുബ്‌നു മുഹമ്മദുൽ ഗസ്സാലി (റ) ആണ്. ഈഗ്രന്ഥം “ലുബാബുൽ ഇഹ്‌യ’ എന്ന പേരിൽ അറിയപ്പെടുന്നു.

എന്നാൽ, രചിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ വ്യാഖ്യാനം”ഇത്ഹാഫുസ്സാ ദതിൽ മുത്തഖീൻ ബി ശറഹി ഇഹ്യാഉലൂമുദ്ദീൻ’ എന്ന പ്രശസ്ത ഗ്രന്ഥമാണ്. ഇത് പത്തോ പതിനഞ്ചോ വാള്യങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്.
ജന്മംകൊണ്ട് വലിയെ ജനസഞ്ചയത്തെ നേരിൻ പക്ഷത്തേക്ക് ചേർക്കാൻ ഗസ്സാലി (റ)വിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർഥ്യം.മഹാന്‍റെ 40 വാള്യങ്ങളുള്ള ബൃഹത്തായ തഫ്സീര്‍ കിട്ടാതെ പോയത് മുസ്ലിം ലോകത്തിനേറ്റ കനത്ത നഷ്ടമായി.

ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വികാസത്തിലും വ്യാപനത്തിലും മുസ്‌ലിം ലോകം ഇമാമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. മഹാന്റെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി നിരവധി രചനകള്‍ കാലാന്തരങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇമാം റാഫിഈ, ഇമാം നവവി, സകരിയ്യല്‍ അന്സ്വാകരി, ഇബ്‌നു ഹജരിനില്‍ ഹൈതമി, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ഒട്ടേറെ ലോകപ്രശസ്ത പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യുടെ രചനകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ കര്മശാസ്ത്ര ഗ്രന്ഥങ്ങള്‍ രൂപകല്പംന നടത്തിയിട്ടുള്ളത്.

ഇമാമിന്റെ രചനകളെല്ലാം നിരവധി പ്രത്യേകതകളാല്‍ ധന്യമാണ്. അത്രയേറെ പണ്ഡിതരെയും സമൂഹത്തെയും സ്വാധീനിച്ച ഗ്രന്ഥങ്ങള്‍ പിന്നീട് ഏറെയൊന്നും രചിക്കപ്പെട്ടിട്ടില്ലെന്നുതന്നെ പറയാം. ഇമാം സുബ്കി(റ) ഇമാം ഗസ്സാലി(റ)യുടെ ചരിത്രം ആരംഭിക്കുന്നതു തന്നെ ഇങ്ങനെ രേഖപ്പെടുത്തിയാണ്: ഇമാം ഗസ്സാലി(റ) ഇസ്‌ലാമിന്റെ രേഖയാണ്. മതത്തിന്റെ പ്രമാണമാണ്. ആ പ്രമാണം വഴി സമാധാനത്തിന്റെ ഭവന(സ്വര്ഗംന)ത്തിലേക്കെത്തിച്ചേരാം (ത്വബഖാത്ത്).

സൈനുദ്ദീനില്‍ മഅ്ബരി(റ) കിഫായത്തുല്‍ അദ്കിയാ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തെ സംബന്ധിച്ചു ഇങ്ങനെ കുറിച്ചു:

‘സഹോദരാ, നീ ഗസ്സാലി ഇമാമി(റ)ന്റെ ഇഹ്‌യ പാരായണം ചെയ്യുക. ഡോക്ടര്മാ ര്‍ അസാധ്യമായിക്കാണുന്ന സർവ്വ രോഗങ്ങളുടെയും ശമനം അതിലുണ്ട്.’ ഈ ഉപദേശത്തിന് സയ്യിദ് ബകരി അല്‍ മക്കിയുടെ കയ്യൊപ്പ് ഇങ്ങനെ:

‘ഇഹ്‌യയെ പിഴച്ചവരും പിഴപ്പിക്കുന്നവരുമല്ലാതെ ആക്ഷേപിക്കുകയില്ല.’ നിങ്ങള്‍ ഇഹ്‌യയുടെ കൂട്ടാളിയാവുക. ആ ഗ്രന്ഥം അല്ലാഹുവിന്റെ പ്രത്യേക ദർശനത്തിന്റെയും തൃപ്തിയുടെയും സ്ഥാനമാണ്. അതിനെ സ്‌നേഹിച്ച് പാരായണം ചെയ്തു പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെയും അമ്പിയാക്കള്‍, മലക്കുകള്‍, ഔലിയാക്കള്‍ എല്ലാവരുടെയും സ്‌നേഹം അർഹിച്ചവനാകും.
ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എല്ലാം സമ്മേളിച്ചവനാകും. ദൃശ്യാദൃശ്യ ലോകങ്ങളില്‍ വിവരമുള്ളവനായിത്തീരും (കിഫായ പേ, 98).

പുത്തൻവാദികൾക്ക് കഠിന വെല്ലുവിളിയാണ് ഗസ്സാലി ഇമാമിന്റെ രചനകള്‍. അതുകൊണ്ടു തന്നെ അവര്‍ എന്നും അദ്ദേഹത്തെയും ഗ്രന്ഥങ്ങളെയും എതിർത്തു . എല്ലാതരം പുത്തൻവാദങ്ങളെയും തന്റെ ആഴമേറിയ അറിവനുഭവങ്ങള്‍ കൊണ്ട് നേരിടാന്‍ മഹാനവറുകൾക്ക് സാധിച്ചു. ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന സ്ഥാനപ്പേര്‍ സമുദായം സമ്മാനിച്ചതിന്റെ പശ്ചാത്തലം തന്നെ ഈ പ്രതിരോധ ധിഷണയാണ്. ഗ്രന്ഥങ്ങളിലെ ഓരോ വരിയിലും പുത്തന്‍ വാദങ്ങളെ മുന്നില്‍ കാണുകയും അവയുടെ മുനയൊടിക്കുകയും ചെയ്യുന്ന ശൈലി നമുക്കുകാണാം.


ഇമാം ഗസ്സാലിയും (റ)  ജിന്നുകളും

ഓരോ നൂറ്റാണ്ടിന്റെയും ആരംഭത്തില്‍ അല്ലാഹു ഈ സമുദായത്തിലേക്ക് മതത്തെ നന്നാക്കിയെടുക്കുന്ന ഒരു മുജദ്ദിദിനെ(പരിഷ്‌കര്‍ത്താവ്) നിയോഗിച്ചയക്കുന്നതാണ് എന്നു നബി(സ) തങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദെന്നു ലോക മുസ്‌ലിംകള്‍ ഏകോപിച്ച ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂ ഹാമിദ് അല്‍ ഗസ്സാലി(റ) അത്യപൂര്‍വ്വ പ്രതിഭാശാലിയും സര്‍വ്വ വിജ്ഞാനശാഖകളിലും നിപുണനുമാണ്.
സൂഫീമണ്ഡലത്തിലെ കത്തിജ്വലിക്കുന്ന താരമായി ഉയര്‍ന്ന ഇമാം ഗസ്സാലി(റ) മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ജിന്നുകള്‍ക്കിടയിലും പ്രശസ്തരാണ്.

ജിന്നുകള്‍ പലപ്പോഴും മഹാനവര്‍കളെ സന്ദര്‍ശിക്കുകയും വിജ്ഞാനങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ കൂടിക്കാഴ്ചക്കിടയില്‍ ജിന്നുകള്‍ പറഞ്ഞു: ”വിശുദ്ധ ഖുര്‍ആനിനു പുതുമയുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം സമഖ്ശരി രചിച്ചുകൊണ്ടിരിക്കുകയാണ്. വളരെ രഹസ്യമായിട്ടാണദ്ദേഹം അതു രചിക്കുന്നത്. ഏതാണ്ട് പകുതിയോളം എഴുതിക്കഴിഞ്ഞിട്ടുണ്ട്.”

ഇതു കേട്ട ഇമാം ഗസ്സാലി(റ) പറഞ്ഞു: ”ജിന്നുകളുടെ കഴിവുകളെ കുറിച്ച് വിശ്വാസമില്ലാത്തവനാണല്ലോ സമഖ്ശരി. നിങ്ങള്‍ ഒരു കാര്യം ചെയ്യണം. അദ്ദേഹം രചന നടത്തിക്കൊണ്ടിരിക്കുന്ന ആ ഗ്രന്ഥം താനറിയാതെ ഇവിടെ എത്തിക്കണം. കഴിയുമോ?”

”ഉടനെ കൊണ്ടുവരാം.” ഒരു ജിന്ന് മറുപടി പറഞ്ഞു.

മിനുട്ടകള്‍ക്കകം പ്രസ്തുത തഫ്‌സീര്‍ ഗ്രന്ഥവുമായി ജിന്ന് ഇമാം ഗസ്സാലി(റ)യുടെ അടുത്തെത്തി. ആ ഗ്രന്ഥത്തിലുള്ളത് മുഴുക്കെ ഇമാം ഗസ്സാലി(റ) പകര്‍ത്തിയെഴുതി. ശേഷം ഗ്രന്ഥം എടുത്തേടത്ത് തന്നെ തിരിച്ചുവെയ്ക്കാന്‍ ജിന്നിനോട് ഇമാം ഗസ്സാലി(റ) നിര്‍ദ്ദേശിച്ചു. ജിന്ന് അക്കാര്യം നിര്‍വ്വഹിച്ചു.

ദിവസങ്ങള്‍ക്കുശേഷം ഇസ്‌ലാമിലെ യുക്തിവാദി സംഘമായ മുഅ്തസിലത്ത് പ്രസ്ഥാനത്തിന്റെ നേതാവ് സമഖ്ശരി സുന്നത്തുജമാഅത്തിന്റെ നേതാവ് ഇമാം ഗസ്സാലി(റ)യെ കാണാനെത്തി. അപ്പോള്‍ ഗസ്സാലി(റ) പറഞ്ഞു:””നിങ്ങള്‍ ഖുര്‍ആനിനു ഒരു വ്യാഖ്യാനം എഴുതുന്നുണ്ടല്ലോ.”

ഇതു കേട്ടയുടനെ സമഖ്ശരി പറഞ്ഞു: ”എങ്ങനെ അറിഞ്ഞു? ആരാണിത് പറഞ്ഞത്?”

ഇമാം ഗസ്സാലി(റ) പറഞ്ഞു: ”അതിരിക്കട്ടെ. നിങ്ങള്‍ ഇന്ന കാര്യങ്ങളെല്ലാം അതില്‍ എഴുതിയിട്ടില്ലേ. ഇതാണോ അതിന്റെ പകര്‍പ്പ്?”

സമഖ്ശരി പറഞ്ഞു: ”ഇതു വലിയ അതിശയമാണല്ലോ. ഞാനെഴുതിയതെല്ലാം ഇതിലുണ്ടല്ലോ. ഒരു അക്ഷരത്തിനു പോലും മാറ്റമില്ല. ആരാണിതിവിടെ എത്തിച്ചത്. പറഞ്ഞുതരൂ.”

”ജിന്നുവര്‍ഗമാണിവിടെ ഇതു എത്തിച്ചത്. താങ്കള്‍ക്കു ഇനിയെങ്കിലും ജിന്നിന്റെ കഴിവില്‍ വിശ്വസിച്ചുകൂടെ.” ഇമാം ഗസ്സാലി(റ) ചോദിച്ചു.
അതോടെ ജിന്നിന്റെ കഴിവില്‍ സമഖ്ശരി വിശ്വസിച്ചു. പക്ഷേ, പുത്തന്‍വാദം കൈവെടിഞ്ഞില്ല.

സമഖ്ശരിയുടെ ആദ്യത്തെ രചനയായ കശ്ശാഫ് എന്ന ഗ്രന്ഥത്തിന്റെ ഭാഗമാണു ജിന്ന് ഇമാം ഗസ്സാലി(റ)യുടെ അടുത്തെത്തിച്ചത്. അബുല്‍ഖാസിം എന്നാണ് സമഖ്ശരിയുടെ ഉപനാമം. ഖ്വാറസ്മ് പ്രവിശ്യയിലെ സമഖ്ശര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചതിനാല്‍ സമഖ്ശരി എന്ന പേരില്‍ പ്രസിദ്ധനായി.

കഅ്ബയുടെ സമീപത്ത് താമസിച്ചതിനാല്‍ ജാറുല്ലാഹ് എന്ന സ്ഥാനപ്പേര്‍ അദ്ദേഹത്തിനുണ്ട്. കടുത്ത സുന്നീ വിരോധിയും മുഅ്തസിലീ വിശ്വാസിയുമായിരുന്ന അദ്ദേഹം മറ്റുള്ളവര്‍ അതറിയണം എന്ന് ആഗ്രഹിക്കുന്നയാളായിരുന്നു. അയാള്‍ സ്‌നേഹിതരുടെ വീട്ടില്‍ ചെന്നാല്‍ ‘മുഅ്തസിലി അബൂഖാസിം പുറത്തുനില്‍ക്കുന്നുവെന്ന് പറയൂ’ എന്നാണദ്ദേഹം പാറാവുകാരോട് പറയുക.

പഠനവേളയില്‍ അദ്ദേഹത്തിന്റെ ഒരു കാല്‍ പൊട്ടിയിരുന്നു. പിന്നീട് കൃത്രിമ കാലിലാണ് നടക്കാറ്. മാതാവിന്റെ കേടായപ്രാര്‍ത്ഥനാഫലമായാണ് കാല് പൊട്ടിയത്. ചെറുപ്പത്തില്‍ സമഖ്ശരി ഒരു പക്ഷിയെ പിടിച്ചു കാലില്‍ നൂല്‍കെട്ടി. അതു പറന്നുകളഞ്ഞു. സമഖ്ശരി പിന്നാലെ ഓടി. പക്ഷി പൊത്തില്‍ കയറുമ്പോള്‍ നൂല്‍പിടിച്ചു വലിച്ചു.

പക്ഷിയുടെ കാലറ്റുപോയി. ഇതറിഞ്ഞ ഉമ്മ ‘നിന്റെ കാല് അല്ലാഹു മുറിച്ചുകളയട്ടെ’ എന്നു പ്രാര്‍ത്ഥിച്ചു.

ഭാഷാ പരമായ ചര്‍ച്ചയില്‍ പലപ്പോഴും ഇമാം റാസി(റ) തന്റെ തഫ്‌സീറില്‍ കശ്ശാഫ് എടുത്തുദ്ധരിക്കലുണ്ടെങ്കിലും കശ്ശാഫിന്റെ പിഴച്ച വാദങ്ങളെ എതിര്‍ക്കുകയും ചെയ്യലുണ്ട്. ഇക്കാര്യം ഇമാം റാസി(റ) തന്നെ തന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖുര്‍ആന്‍ സൃഷ്ടിയാണെന്നാണ് സമഖ്ശരിയുടെ വാദം. ഖുര്‍ആനിനെ സൃഷ്ടിച്ച അല്ലാഹുവിനു സ്തുതി എന്നാണ് കശ്ശാഫിന്റെ തുടക്കം. ഇങ്ങനെ എഴുതിയാല്‍ ജനങ്ങള്‍ തിരസ്‌കരിക്കുമെന്നു ആരോ പറഞ്ഞപ്പോള്‍ ‘ഖലഖ’ എന്നതിനു പകരം ‘ജഅല’ എന്നാക്കി. ഈ പദവും സൃഷ്ടിച്ചു എന്ന അര്‍ത്ഥത്തില്‍ അവര്‍ ഉപയോഗിക്കാറുണ്ട്. പിന്നീട് ആരോ മാറ്റിയതാണ് ഇപ്പോള്‍ കണ്ടുവരുന്ന ‘അന്‍സല’ എന്നത്.

നബി(സ) തങ്ങള്‍ അശ്‌റഫുല്‍ ഖല്‍ഖ് (സൃഷ്ടികളില്‍ ഏറ്റവും ഉത്തമര്‍) ആണെന്നു അഹ്‌ലുസ്സുന്നയും മുഅ്തസിലത്തും വിശ്വസിക്കുന്നു. ഇതു ഇജ്മാആണ്. പക്ഷേ, ഇതുപോലും സമഖ്ശരി അംഗീകരിച്ചില്ല. നബി(സ) തങ്ങളെക്കാള്‍ ജിബ്‌രീലി (അ)നാണ് സ്ഥാനമെന്ന ഇജ്മാഉ വിരുദ്ധമാണ് സമഖ്ശരിക്കുള്ളത്. സമഖ്ശരി പിഴച്ച വിശ്വാസത്തില്‍നിന്നു പശ്ചാതപിച്ചു സുന്നീ സരണിയിലേക്ക് മടങ്ങിയതായി രേഖ കാണുന്നില്ല. തന്റെ ചരിത്രം രേഖപ്പെടുത്തിയ പണ്ഡിതരാരും ഇക്കാര്യം രേഖപ്പെടുത്തിക്കാണുന്നില്ല.

സമഖ്ശരി തന്റെ ജീവിതത്തിന്റെ ആദ്യകാലത്തു സംഭവിച്ച തെറ്റുകളെതൊട്ട് തൗബ ചെയ്യുന്നു എന്നര്‍ത്ഥം കുറിക്കുന്ന ഈരടി പാടിയിട്ടുണ്ട്.

കശ്ശാഫിനെ വിശകലനം ചെയ്ത് അനേകം ഗ്രന്ഥങ്ങളും പഠനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇമാം നസഫി(റ)യുടെ മദാരികുത്തൻസീൽ വ ഹഖാഇഖുത്തഅ്‌വീൽ, ഇമാം ബൈളാവി(റ)യുടെ അൻവാറുത്തൻസീൽ വ അസ്‌റാറുത്തഅ്‌വീൽ തുടങ്ങിയവ കശ്ശാഫിന്റെ സംഗ്രഹങ്ങളാണ്. ഹാശിയത്തുത്ത്വീബി അലൽകശ്ശാഫ്, ഹാശിയത്തുത്തഫ്ത്താസാനി അലാ തഫ്‌സീരിൽ കശ്ശാഫ് തുടങ്ങിയവ കശ്ശാഫിന്റെ വിശദീകരണ കൃതികളും അൽഇൻതിസ്വാഫ് മിനൽകശ്ശാഫ്, അൽഇൻസ്വാഫ് എന്നിവ കശ്ശാഫിനെ വിശകലന വിധേയമാക്കിയ രചനകളിൽ പ്രധാപ്പെട്ടതുമാണ്.

സമഖ്ശരി ഇമാം മുഅ്തസിലി വാദത്തിൽനിന്ന് പിന്മാറിയെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാർ വാദിക്കുന്നത്. സമഖ്ശരി ഇഅ്തിസാലീ വാദത്തിൽനിന്ന് മടങ്ങിയെന്ന് ഉസ്താദുമാരിൽനിന്ന് നിരന്തരമായി കേട്ടിട്ടുണ്ടെന്ന് ഇമാം സുയൂത്വീ(റ) തുഹ്ഫതുൽ അദീബിൽ പറയുന്നു.  പൊന്നാനി ജുമാമസ്ജിദിലെ വിളക്കിന്റെ സമീപത്തുള്ള തൂണിൽ ഇമാം സമഖ്ശരി തൗബ ചെയ്തിട്ടുണ്ടെന്ന് കുറിക്കുന്ന മശാരിഖുൽ അൻവാറിലെ ബൈത്ത് രേഖപ്പെടുത്തിയതായി കാണാം.

ഇമാം ഗസ്സാലി(റ)വും സമഖ്ശരി(റ)വും തമ്മിൽ മൂന്ന് തവണ സംവാദം നടന്നു. ആദ്യ തവണ പൊതുജനങ്ങൾക്കിടയിൽ വച്ചായിരുന്നു. രണ്ടാമത് ആലിമീങ്ങൾക്കിടയിലായിരുന്നു. മൂന്നാമത് ഖവാസ്സുൽ ഖവാസ്സി(പണ്ഡിതരിലെ അതിപ്രമുഖർ)ന്റെ ഇടയിലായിരുന്നു മൂന്നിലും ഇമാം ഗസ്സാലി(റ) ജയിച്ചതോടെ ഇമാം സമഖ്ശരി(റ) ഇഅ്തിസാലിന്റെ വാദത്തിൽനിന്നും പൂർണമായും പിന്മാറി.


ഇമാം ഗസ്സാലി (റ)  നല്‍കുന്ന ഉപദേശങ്ങൾ

ആധുനിക യുഗത്തിൻ മുസ്ലിം തത്ത്വചിന്തകന്മാരുടെ അമരക്കാരനായ ഇമാം ഗസ്സാലി (റ) യെ കൃതജ്ഞതയോടും ബഹുമാനത്തോടും കൂടിയല്ലാതെ സ്മരിക്കാൻ സാദ്യമല്ല.

ഇമാം ഗസ്സാലി(റ)യുടെ അന്ത്യനിമിഷത്തില്‍ ഉപദേശം ചോദിച്ച ശിഷ്യനോട്‌ അദ്ദേഹം ഇത്രമാത്രമാണ്‌ പറഞ്ഞത്‌:

*`എപ്പോഴും ആത്മാര്‍ഥത വേണം.''

ഇമാമിന്റെ ജീവിത സന്ദേശമായ ഈ ഉപദേശം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം പ്രതിഫല ലോകത്തേക്ക്‌ യാത്രയായത്‌.

*
ഇമാമിന്റെ ഓരോ ഉപദേശവും ഓരോ ഗ്രന്ഥങ്ങളാകാന്‍ മാത്രം ഉള്ളടക്കമുള്ള തത്വങ്ങളാണ്‌.* *കാല്‍വഴികളില്‍ കെടാവിളക്കായി വെളിച്ചം പകരേണ്ട താക്കീതുകള്‍*

ഉപദേശം അഭ്യര്‍ഥിച്ച്‌ കത്തെഴുതിയ തന്റെ ഒരു പ്രിയശിഷ്യന്‌ അദ്ദേഹം അയച്ചുകൊടുത്ത്‌ മറുപടി അയ്യുഹല്‍ വലദ്‌ എന്ന പേരില്‍ ചെറിയൊരു പുസ്‌തകമായി പുറത്തുവന്നിട്ടുണ്ട്‌.

അനേകം ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തില്‍ ഇമാമിന്റെ മഹാഗ്രന്ഥങ്ങളിലെ സന്ദേശങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്‌.
അവയില്‍ ചിലതിങ്ങനെ:

*``കുഞ്ഞേ, അല്ലാഹു നിന്നെ ഇഷ്‌ടദാസനായി സ്വീകരിച്ച്‌ ദീര്‍ഘകാലം ജീവിപ്പിക്കട്ടെ നിന്നെ ഉപദേശിക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടല്ലോ. അല്ലാഹുവിന്റെ റസൂലില്‍ നിന്നാണ്‌ ഉപദേശം സ്വീകരിക്കേണ്ടത്‌.*

അല്ലാഹുവിന്റെ റസൂല്‍ സമുദായത്തിന്‌ നല്‌കിയ ഒരു ഉപദേശമിതാണ്‌:

*ഒരാള്‍ അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ സമയം കളയുന്നുവെന്നത്‌ അയാളോട്‌ അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്‌.*

മനുഷ്യന്‍ ഏതൊരു ലക്ഷ്യത്തിനായി സൃഷ്‌ടിക്കപ്പെടുന്നുവോ, അതിനു വേണ്ടിയല്ലാതെ ജീവിച്ചാല്‍ *പിന്നീടയാള്‍ ഏറെ ദു:ഖിക്കേണ്ടി വരും.*


ഉപദേശം എളുപ്പമാണ്‌ കുഞ്ഞേ. അതിനൊത്ത്‌ ജീവിക്കലാണ്‌ പ്രയാസം. തന്നിഷ്‌ടത്തിന്നനുസരിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ഉപദേശം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയില്ല.

*പാടില്ലാത്ത കാര്യങ്ങള്‍ മനസ്സിന്‌ ഇഷ്‌ടമായിരിക്കും.* പ്രത്യേകിച്ച്‌ ദേഹേച്ഛക്ക്‌ മുന്‍ഗണന നല്‌കുകയും *ദുന്‍യാവിന്റെ പകിട്ടുകളിലും അലങ്കാരങ്ങളിലും വ്യാപൃതരാവുകയും ചെയ്യുന്നവര്‍ക്ക്‌.*

ഇബാദത്തുകളെ നീ സൂക്ഷിക്കണം. ഇബാദത്തുകള്‍ കുറവായാല്‍ രക്ഷപ്പെടാന്‍ കഴിയില്ല.
അല്ലാഹുവിനെ അനുസരിച്ചും ഇബാദത്തുകള്‍ ചെയ്‌തും പ്രതിഫലം നേടാനുള്ള ഒരവസരവും നീ നഷ്‌ടപ്പെടുത്തരുത്‌.

അല്ലാഹുവുമായുള്ള രഹസ്യസംസാരത്തിനും ഇബാദത്തുകളുടെ മാധുര്യം നുകരാനുള്ള അവസരങ്ങളും നഷ്‌ടമാക്കരുത്‌. കര്‍മങ്ങളാണ്‌ പ്രധാനം.

നൂറു വര്‍ഷം വിജ്ഞാനം നേടിയതു കൊണ്ടോ ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ ശേഖരിച്ചതു കൊണ്ടോ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹനാവുകയില്ല. സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരോടൊപ്പമാണ്‌ അല്ലാഹുവിന്റെ കാരുണ്യം.

*പ്രവര്‍ത്തിച്ചാലേ ഫലം ലഭിക്കൂ.*

`ദേഹേച്ഛയെ കീഴടക്കുകയും മരണാനന്തര ജീവിതത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ ബുദ്ധിയുള്ളവര്‍.

*ദേഹേച്ഛയ്‌ക്കു കീഴടങ്ങുകയും അല്ലാഹുവിനെപ്പറ്റി വ്യാമോഹങ്ങള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ വിഡ്‌ഢി'കളുമാണെന്ന്‌* റസൂല്‍(സ) അരുളിയിട്ടുണ്ടല്ലോ.

പാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കാനും ഗ്രന്ഥങ്ങള്‍ വായിക്കാനും എത്ര രാവുകളാണ്‌ നീ ഉറക്കം നഷ്‌ടപ്പെടുത്തിയത്‌!?

എന്തിനാണിത്ര പഠിച്ചത്‌? ഈ ചെറിയ ജീവിതത്തിന്റെ സുഖങ്ങള്‍ക്കു വേയണ്ടിയോ? ആഡംബരങ്ങളും അലങ്കാരങ്ങളും നേടാനോ? പണവും പദവിയും സമ്പാദ്യമാക്കാനോ?


എങ്കില്‍ മഹാകഷ്‌ടം!തിന്മകള്‍ ആഗ്രഹിക്കുന്ന മനസ്സിനെ കീഴൊതുക്കാനും നിന്റെ സംസ്‌കാരം മികച്ചതാക്കാനും അല്ലാഹുവിന്റെ പ്രീതി കൈവരിക്കാനും നിന്റെ അറിവുകൊണ്ട്‌ നിനക്ക്‌ സാധിക്കണം.

ആത്മാവിന്റെ കാര്യത്തിലായിരിക്കണം നീ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌.!

*മരണം സംഭവിക്കുമെന്ന ഓര്‍മ നിന്നോടൊപ്പം എപ്പോഴുമുണ്ടാകട്ടെ.*

ഖബ്‌റാണ്‌ നിന്റെ *വീട്‌* നിന്നെയും കാത്തിരിക്കുന്ന *ഖബ്‌റിനെക്കുറിച്ച ഓര്‍മ നിന്നില്‍ നിന്ന്‌ വിട്ടൊഴിയാതിരിക്കണം*.

തഹജ്ജുദ്‌ നിന്റെ ശീലമാകട്ടെ.

രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പാപമോചനം ചെയ്യുന്നവരെ അല്ലാഹുവിന്‌ ഒരുപാടിഷ്‌ടമാണെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌.

തഹജ്ജുദിലൂടെ പരിശുദ്ധിപ്പെടേണ്ട സമയത്ത്‌ അലസന്മാരെപ്പോലെ നീ ഉറങ്ങരുത്‌.

*അധികമായി സംസാരിക്കുന്ന നാവും അശ്രദ്ധയും ലൈംഗിക മോഹം നിറഞ്ഞ മനസ്സും ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്‌*

കടുത്ത ആത്മപരിശീലനം കൊണ്ട്‌ മനോമോഹങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ നിന്റെ അറിവുകളൊന്നും നിനക്ക്‌ ഉപകാരപ്പെടില്ല;

*നിന്റെ ഹൃദയത്തില്‍ പ്രകാശമുണ്ടാവില്ല*

*വൈജ്ഞാനികമല്ലാത്ത തര്‍ക്കങ്ങള്‍ക്ക്‌ നീ പോവരുത്‌.*

മറ്റുള്ളവരോട്‌ പറയാനുദ്ദേശിക്കുന്ന കാര്യം ആദ്യം നിര്‍വഹിക്കുന്നത്‌ നീ തന്നെയായിരിക്കണം. ഭരണാധികാരികളില്‍ നിന്നും അംഗീകാരങ്ങളില്‍ നിന്നും അകന്നു ജീവിക്കണം.

മറ്റുള്ളവര്‍ നിന്നോട്‌ എങ്ങനെ പെരുമാറുന്നതാണോ നിനക്കിഷ്‌ടം,
അതുപോലെ നീ അവരോട്‌ പെരുമാറണം. അല്ലാഹുവിനോട്‌ ഇങ്ങനെ പ്രാര്‍ഥിക്കുക:

അല്ലാഹുവേ, ഞങ്ങള്‍ക്ക്‌ സമ്പൂര്‍ണാരോഗ്യവും സുരക്ഷയും വ്യാപകമായ കാരുണ്യവും ആരോഗ്യവും സുഖജീവിതവും സൗഭാഗ്യവുമുള്ള ആയുസ്സും ക്ഷേമവും അരുളേണമേ.

ഞങ്ങളുടെ ജീവിതാവസാനം സൗഭാഗ്യത്തോടെയാവേണമേ. സ്ഥിരമായ ആരോഗ്യവും എപ്പോഴും നിന്റെ കാരുണ്യവും നല്‌കേണമേ.

വിടവാങ്ങൽ

ഒരു തിങ്കളാഴ്ച പുലർച്ചെ സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് കഫം പുട കണ്ണോട് ചേർത്തുപിടിച്ച് ഞാനെന്റെ റബ്ബിന്റെ ആജ്ഞ സ്വീകരിക്കുന്നു എന്നും പറഞ്ഞ് കാൽ നീട്ടി നീണ്ട് നിവർന്ന് ഖിബ്‌ലക്ക് അഭിമുഖമായി കിടന്നു. ഹിജ്‌റ 505 ജുമാദുൽ അവ്വൽ 14 ന് (ക്ര. വ 1111 ഡിസംബർ 19 ) ന് ഗസ്സാലി ഇമാം ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. മരണപ്പെടുമ്പോൾ ഗസ്സാലി (റ)വിന് 55 വയസ്സായിരുന്നു.

മരണത്തിന്റെ തലേ ദിവസം രാത്രി അവസാനമായി എഴുതിയ ‘അൽഖസീദതുന്നൂ നിയ്യ, വൽ ജൗഹറ തുൽ ഫരീദതുൽ മുളിയ്യ’ എന്ന കവിത തീർത്തും ഐഹിക വിരക്തിയെ സൂചിപ്പിക്കുന്നതായിരുന്നു.

ഭൗതികമായ അസാന്നിധ്യത്തിലും കാലദേശാതിര്‍ വരമ്പുകള്‍ക്കതീതമായി മുസ്ലിം ഉമ്മത്തിന്‍റെ ആത്മീയ നിയന്ത്രണത്തിന് ചുക്കാന്‍ പിടിക്കുന്ന മഹാന്‍റെ ജീവിതവും സന്ദേശങ്ങളും നമ്മുടെ ജീവിതത്തിന്‍റെ വഴിയടയാളമാകാന്‍ നമുക്ക് സാധിക്കണം.

No comments:

Post a Comment