Wednesday 17 June 2020

സ്വലാതുത്താജ്

  

اَلَّلهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَِاحِبِ التَّاجِ وَاْلمِعْرَاجِ وَاْلبُرَاقِ وَاْلعَلَمَ دَافِعِ اْلبَلَاءِ وَاْلوَبَاءِ وَالْقَحْطِ وَاْلمَرَضِ وَاْلاَلَمَ.. اِسْمُهُ مَكْتُوبٌ مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي الَّلوْحِ وَاْلقَلَمِ سَيِّدِ اْلعَرَبِ وَاْلعَجَمِ

جِسْمُهُ مُقَدَّسٌ مُعَطَّرٌ مُطَهَّرٌ فِي اْلبَيْتِ وَاْلحَرَمِ شَمْسِ الضُّحَى بَدْرِ الدُّجَى صَدْرِ اْلعُلَى نُورِ اْلهُدَى كَهْفِ اْلوَرَى مِصْبَاحِ الظُّلَمِ.. جَمِيلِ الشِّيَمِ شَفِيعِ اْلاُمَمِ صَاحِبِ اُْلجُودِ وَالْكَرِمِ 

اَللهُ عَاصِمُهُ وَجِبْرِيلُ خَادِمُهُ، وَالْبُرَاقُ مَرْكَبُهُ وَاْلمِعْرَاجُ سَفَرُهُ وَسِدْرَتُ اْلمُنْتَهَى مَقَامُهُ وَقَابَ قَوْسَيْنِ مَطْلُوبُهُ وَاْلمَطْلُوبُ مَقْصُودُهُ وَاْلمَقْصُودُ مَوْجُودُهُ 

سَيِّدِ اْلمُرْسَلِينَ خَاتِمِ النَّبِيِّينَ شَفِيعِ اْلمُذْنِبِينَ أَنِيسِ اْلغَرِيبِينَ رَحْمَةٍ لِلْعَالَمِينَ رَاحَةِ اْلعَاشِقِينَ مُرَادِ اْلمُشْتَاقِينَ شَمْسِ اْلعَارِفِينَ سِرَاجِ السَّالِكِينَ مِصْبَاحِ اْلمُقَرَّبِينَ مُحِبِّ اْلفُقَرَاءِ وَاْلغُرَبَاءِ وَالْمَسَاكِينِ

سَيِّدِ الثَّقَلَيْنِ نَبِيِّ اْلحَرَمَيْنِ اِمَامِ اْلقِبْلَتَيْنِ وَسِيلَتِنَا فِي الدَّارَيْنِ صَاحِبِ قَابَ قَوْسَيْنِِ مَحْبُوبِ رَبِّ اْلمَشْرِقَيْنِ وَاْلمَغْرِبَيْنِ جَدِّ اْلحَسَنِ وَاْلحُسَيْنِ مَوْلَانَا وَمَوْلَى الثَّقَلَيْنِ

أَبِي اْلقَاسِمِ سَيِّدِنَا مُحَمَّدِ بْنِ عَبْدِ اللهِ نُورٍ مِنْ نُورِ اللهِ يَا أَيُّهَا اْلمُشْتَاقُونَ بِنُورِ جَمَالِهِ صَلّوُا عَلَيْهِ وَآلِهِ وَأَصْحَابِهِ وَسَلِّمُوا تَسْلِيمً



കവാടം

തിരു അപദാനങ്ങൾക്ക് അന്ത്യമില്ല അല്ലാഹു നബി (സ) ക്ക് നൽകിയ മഹത്വങ്ങളിൽ പെട്ടതാണ് മരണമില്ലാത്ത പ്രകീർത്തനങ്ങൾ സ്വലാതുത്താജിന്റെ പദാനുപദ ചർച്ചയാണ് നാം ലക്ഷ്യം വെക്കുന്നത് ആശയംകൊണ്ട് സമൃദ്ധമാണ് പ്രസ്തുത സ്വലാത്ത് അർത്ഥതലങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും പ്രവേശിക്കുന്നതിനു മുമ്പ് പ്രസ്തുത സ്വലാത്തിനെ കുറിച്ച് ചിലത് ചേർക്കാം

പേരിന് പിന്നിൽ

ലോകത്ത് അനവധി സ്വലാത്തുകൾ ഉണ്ട് അവയിൽ പ്രത്യേകമായ നാമം നൽകപ്പെട്ടവയും ഇല്ലാത്തവയും ഉണ്ട് സ്വലാതുന്നാരിയ്യഃ, സ്വലാതുൽ മുൻജിയഃ, സ്വലാതുൽ കമാലിയ്യഃ, ഇങ്ങനെ പല നാമങ്ങളിലും പല  സ്വലാതുകളും അറിയപ്പെടുന്നു നാം ഉദ്ദേശിക്കുന്ന സ്വലാതിന്റെ നാമം 'സ്വലാതുത്താജ് ' എന്നാണല്ലോ താജ് എന്ന അറബിപദത്തിനർഥം കിരീടം എന്നാണ് ആത്മീയവും ഭൗതികവുമായ അധികാരങ്ങൾ കൈയടക്കാൻ ഈ സ്വലാത്ത് ഹേതുവാണ് 'സ്വാഹിബുത്താജ് ' എന്ന പരാമർശം ഈ സ്വലാത്തിൽ വരുന്നുണ്ട് 

തിരുനബി (സ) യുടെ തലപ്പാവിനെ കുറിച്ചാണ് പ്രസ്തുത പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് വിശദീകരണങ്ങൾ പ്രസ്തുത പദം വ്യാഖ്യാനിക്കുമ്പോൾ വരും 'താജ് ' എന്ന പദം ഇതര സ്വലാത്തുകളിൽ നിന്നും ഈ സ്വലാത്തിനുള്ള മഹത്വം അറിയിക്കുന്നു ആശയ സമൃദ്ധികൊണ്ടും പദങ്ങളുടെ ആകർഷണീയതകൊണ്ടും അനുഗ്രഹീതമാണ് ഈ സ്വലാത്ത് മുൻഗാമികളിൽ പലരും ഈ സ്വലാത്ത് പതിവാക്കിയവരായിരുന്നു തത്ഫലമായി അവർ ഇരുലോകത്തെയും കിരീടങ്ങൾ നേടിയെടുക്കുകയും ചെയ്തു സമകാലികരിൽ പലരും ഇതിന് അനുഭവസ്ഥരാണ്

രചയിതാവിനെക്കുറിച്ച്

സ്വലാത്തുത്താജിന്റെ രചയിതാവിനെ കുറിച്ച് പല അഭിപ്രായങ്ങളുണ്ട് ചിലർ സകരിയ്യഃ അൽ അൻസ്വാരി (റ) എന്ന പണ്ഡിതനാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പ്രബലമായ പ്രകാരം ശൈഖ് അബൂബക്കറുബ്നു സാലിം ബാ അലവി (റ) എന്നവരാണ് മഹാൻ പ്രവാചകസ്നേഹിയും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പ്രപഞ്ചത്യാഗി യുമായിരുന്നു മഹാനവർകളുടെ ഇശ്ഖും പ്രവാചക സ്നേഹവും അവരുടെ ഈ സ്വലാത്തിൽ നിന്നുതന്നെ ബോധ്യമാവുന്നു ഹിജ്റ: 827 മിസ്വറിലാണ് മഹാന്റെ വഫാത്ത്

ബാ അലവി

'അബാ അലവി' എന്നത് ലോപിച്ചതാണ് 'ബാ അലവി ' പ്രസ്തുത കുടുംബത്തിലാണ് സ്വലാത്തുത്താജിന്റെ രചയിതാവ് ലോകപ്രശസ്തി നേടിയ ഒരു കുടുംബമാണ് 'ബാ അലവി ' അവരുടെ ത്വരീഖത്തിന്റെ പരമ്പരയിൽ നിരവധി സ്വൂഫികളും തത്വചിന്തകരും ഉണ്ട് മഹാനായ സൈനുൽ അബിദീൻ അൽ ഐദ്രോസി  (റ), അലവി സന്താന പരമ്പര അഞ്ഞൂറോളം ഖബീലകൾ ഉണ്ടെന്ന് പ്രസ്താവിച്ചിരിക്കുന്നു അവരിൽ ബഹുഭൂരിഭാഗവും യമനിലെ ഹളറമൗത്തിലാണ് ഉള്ളത് 'ആലു അബീ അലവി' എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സയ്യിദ് അലവി ബ്നു ഉബൈദുല്ലാ ഹിബ്നു അഹ്മദുബ്നു ഈസ (റ) എന്നിവരുടെ സന്താന പരമ്പരയിൽ വരുന്നവരാണ് ലോകത്ത് വിജ്ഞാനവും സ്വൂഫിസവും പ്രചരിപ്പിച്ച വളരെ പ്രധാനപ്പെട്ട ഒരു കുടുംബമാണിത് ലോക പ്രശസ്ത ദിക്റുകളുടെ സമാഹരണമായ ഹദ്ദാദ്റാത്തീബ് ക്രോഡീകരിച്ച മഹാനായ അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) അടക്കം ചില പ്രശസ്തരും ഈ കുടുംബത്തിൽ പെട്ടവരാണ്

സ്വലാത്തുത്താജിന്റെ പദാനുപദ ചർച്ചയിലേക്ക് വരുന്നു വളരെ ഹൃസ്വവും ലളിതവുമാണ് ഇതിന്റെ ശൈലി

اللهم صل علي سيدنا محمد

(നമ്മുടെ നേതാവ് മുഹമ്മദ് നബിയുടെ (സ) മേൽ അല്ലാഹു അനുഗ്രഹം വർഷിപ്പിക്കട്ടെ)


താജുസ്സ്വലാത്തിന്റെ പ്രഥമവാക്യമാണിത് സ്വലാത്തിന്റെ വചനവുമാണ് വിശ്വാസിയുടെ ജീവിതത്തിൽ നിർബന്ധമാണ് സ്വലാത്ത് ചൊല്ലൽ സ്വലാത്തിന്റെ മഹത്വങ്ങൾ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ ലോകത്ത് വിരചിതമായിട്ടുണ്ട് സ്വലാത്തിലൂടെ ഭൗതികവും പാരത്രികവുമായ വിജയം വരിച്ചവർ അനവധി പേരുണ്ട് സ്വലാത്തിനെ സംബന്ധിച്ചുള്ള  ആമുഖ പഠനങ്ങൾ മുമ്പ് നടത്തിയതാണല്ലോ ആയതിനാൽ ഇവിടെ സ്വലാത്തിലൂടെ വിജയം കൊയ്ത ചിലരെ പരിചയപ്പെടാം

ഇമാം ശാഫിഈ (റ)

ഇമാം ശാഫിഈ (റ) ന്റെ വഫാത്തിന് ശേഷം മറ്റൊരു വ്യക്തി മഹാനവർകളെ സ്വപ്നത്തിൽ ദർശിച്ചു

'അല്ലാഹുവിന്റെ സമീപനം എങ്ങനെ? ' അദ്ദേഹം ശാഫിഈ (റ) നോട് ചോദിച്ചു
'എനിക്ക് നാഥൻ ധാരാളം അനുഗ്രഹങ്ങൾ ചെയ്തു വരനെ ആനയിക്കുന്നതുപോലെ എന്നെ സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പേട്ടു' മഹാൻ പ്രതികരിച്ചു

'ഇത്ര വലിയ മഹത്വം അങ്ങേക്ക് ലഭിച്ചതിന്റെ നിതാനം എന്താണ്?'

'എന്റെ 'അൽ - രിസാല ' എന്ന ഗ്രന്ഥത്തിൽ ഞാൻ എഴുതിയ സ്വലാത്തിന്റെ മഹത്വം കൊണ്ടാണ് ' ഇമാം മഹാനായ ഇമാം ശാഫിഈ (റ) സ്വലാത്തിലൂടെ പാരത്രിക ജീവിതം മോക്ഷമാക്കി

അബുൽ അബ്ബാസ് അഹ്മദ്ബ്നു മൻസ്വൂർ (റ) വഫാത്തായപ്പോൾ മഹാനവർകളെ മറ്റൊരു വ്യക്തിക്ക് സ്വപ്നം കാണിക്കപ്പെട്ടു അപ്പോൾ മഹാൻ മുത്തുകൾകൊണ്ട് അലങ്കരിക്കപ്പെട്ട ഒരു കിരീടം ധരിച്ചിട്ടുണ്ടായിരുന്നു

'നിങ്ങൾക്ക് ഇത്രയും വലിയ സൗഭാഗ്യം ലഭിച്ചതിന്റെ കാരണം എന്താണ്?' സ്വപ്നം കണ്ട വ്യക്തി ചോദിച്ചു

'ഞാൻ ചൊല്ലിയ സ്വലാത്തിന്റെ ആധിക്യംകൊണ്ടാണ് ' അഹ്മദ്ബ്നു മൻസ്വൂർ (റ) മറുപടി നൽകി (അൽ- ഫജ്റുൽ മുനീർ: 19)


ഖലഫിന്റെ കൂട്ടുകാരൻ:

ഖലഫ് (റ) പറഞ്ഞു 'എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു അദ്ദേഹം എന്നോടൊപ്പം ഹദീസുകൾ ശേഖരിക്കാറുണ്ടായിരുന്നു അദ്ദേഹം മരണപ്പെട്ടു ദിവസങ്ങൾക്കു ശേഷം ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചു അപ്പോൾ അദ്ദേഹം പച്ച നിറത്തിലുള്ള പുത്തൻ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടായിരുന്നു

'നിങ്ങൾക്ക് ഇങ്ങനെ ആദരവ് ലഭിക്കാൻ എന്താണ് കാരണം?' ഞാൻ അദ്ദേഹത്തോട് ചോദിച്ചു

'ഞാൻ നിങ്ങളോടൊപ്പം ഹദീസ് ശേഖരിച്ച വ്യക്തിയാണ് ഹദീസ് എഴുതുന്നതിനിടയിൽ നബി (സ) യുടെ വിശുദ്ധനാമം പരാമർശിച്ചാൽ ഉടനെ ഞാൻ പ്രസ്തുത നാമത്തോടൊപ്പം സ്വലാത്ത് എഴുതാറുണ്ടായിരുന്നു ' അദ്ദേഹം പ്രതികരിച്ചു (അൽ ഫജറുൽ മുനീർ: 20)

ഇങ്ങനെ സ്വലാത്തിന് സേവനം ചെയ്ത് പാരത്രിക പ്രഭ നിറഞ്ഞതാക്കിയവർ നിരവധിയുണ്ട്

അബ്ദുല്ലാഹിൽ ഖവാരീരി (റ) ന്റെ വാക്കുകൾ കാണുക:

'എന്റെ ഒരു അയൽവാസി മരണപ്പെട്ടു അനന്തരം ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചു അദ്ദേഹത്തിന് പേനയും കടലാസും വിൽക്കുന്ന ജോലിയായിരുന്നു  എനിക്ക് സ്വപ്നദർശനം ഉണ്ടായപ്പോൾ അദ്ദേഹം സ്വർഗ്ഗീയ അനുഭൂതിയിലാണ് ഉടനെ ഞാൻ പ്രസ്തുത അനുഭൂതിയുടെ കാരണം എന്തെന്ന് ചോദിച്ചു അപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു:

'ഞാൻ തിരുനബി (സ) യുടെ നാമം എഴുതുമ്പോഴെല്ലാം ഒപ്പം സ്വലാത്തും എഴുതാറുണ്ടായിരുന്നു ' (അൽ ഫജ്റുൽ മുനീർ: 20)

മഹാനായ അലിയ്യ്ബ്നു ഹസൻ (റ) ന്റെ അനുഭവത്തിലും സമാനമായ സംഭവങ്ങൾ കാണുന്നുണ്ട്

ഹുദൈഫ (റ) ൽ നിന്ന് നിവേദനം: 'ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ അതിന്റെ ഫലം ചൊല്ലിയവന് അനുഭവിക്കാവുന്നതാണ് ഒപ്പം അവന്റെ പുത്രനും പൗത്രനും ലഭിക്കുന്നതാണ് ' (അൽ ഫജ്റുൽ മുനീർ: 22)

ചുരുക്കത്തിൽ സ്വലാത്തിന്റെ ഫലം അനന്തമാണ് ഇഹപരവിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നുമാണിത് തിരുനബി (സ) യെ പ്രകീർത്തിക്കുകയാണ് സ്വലാത്തിലൂടെ ഉണ്ടാവുന്നത് നിരവധി രൂപത്തിലും ശൈലിയിലും ഉള്ള സ്വലാത്തുകൾ ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട് അവയിൽ ഏത് ചൊല്ലിയാലും പ്രതിഫലം ലഭ്യമാകും പ്രതിഫലം ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത ഏക പ്രവർത്തനവും സ്വലാത്ത് തന്നെ അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ട് ഇത് ഖുർആനിന്റെ ഉദ്ഘോഷമാണല്ലോ വിശ്വാസിയുടെ ജീവിതത്തിൽ സ്വലാത്ത് നിർബന്ധവും സുന്നത്തുമായ ഘട്ടങ്ങളുണ്ട്

صاحب التاج

(കിരീടധാരിയായ തിരു നബിയുടെ (സ) മേൽ അല്ലാഹു ഗുണം ചെയ്യട്ടെ)


തിരുനബിയുടെ (സ) കിരീടം

നബി (സ) യുടെ നാൽപതിലധികം വിശേഷണങ്ങൾ സ്വലാത്തുതാജിലുണ്ട് അവയെല്ലാം നബി (സ) യുടെ ഉപനാമങ്ങളാണ് 

പ്രഥമനാമമായ സ്വാഹിബുത്താജ് എന്ന പ്രയോഗത്തിലേക്ക് ചേർത്തുകൊണ്ടാണ് ഇതിൽ താജുസ്വലാത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത് 'കിരീടം ഉടയ തിരുനബി' എന്ന പ്രയോഗം ഒരു ആലങ്കാരിക പദമായിട്ട് വ്യാഖ്യാനിക്കാം അഥവാ, നബി (സ); ഈമാൻ, വിജ്ഞാനവും, ആരോഗ്യവും, കുടുംബമഹിമ ഇങ്ങനെ തുടങ്ങി സർവ്വ അനുഗ്രഹങ്ങളിലും അനുപമ വ്യക്തിത്വത്തിനുടമയാണ് തിരുനബി (സ) യെ തോൽപ്പിക്കാൻ ആർക്കും അസാധ്യം ഇവയിലെല്ലാം നബി (സ) കിരീടം ചൂടിയ നേതാവാണല്ലോ ഇ അർത്ഥ പ്രകാരം ഇതൊരു ആലങ്കാരികമായി

യൂസുഫ് സ്വാലിഹി എന്നവരുടെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമാണ് സുബുലുൽ ഹുദാ ' തിരുനബി (സ) യുടെ അപദാനമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം പ്രസ്തുത ഗ്രന്ഥത്തിൽ നബി (സ) യുടെ അഞ്ഞൂറ് നാമങ്ങളും അതിന്റെ വിശദീകരണങ്ങളും പ്രതിപാദിക്കുന്നുണ്ട് 

ആ ഗണത്തിൽ 'ദുത്താജ് ' എന്ന നാമം പരാമർശിച്ച് കാണുന്നു താജ് ഉടയവർ എന്നാണ് ഇതിനർത്ഥം ഇവിടെ 'താജ് ' കൊണ്ട് വിവക്ഷിക്കപ്പെടുന്നത് തലപ്പാവാണ് കാരണം തലപ്പാവ് അറബികൾ കിരീടസമാനമായി കണ്ടിരുന്നു (സുബുലുൽ ഹുദാ: 1/460)  

ഈ അർത്ഥപ്രകാരം താജുസ്വലാത്തിലെ 'സ്വാഹിബുത്താജ് ' എന്ന പ്രയോഗത്തിനും 'ചാരുതയാർന്ന തലപ്പാവുള്ള തിരുനബി ' എന്ന അർത്ഥം കൽപിക്കാമല്ലോ തിരുതലപ്പാവിനെ സംബന്ധിച്ച് ചിലത് ചേർക്കാം

തിരുതലപ്പാവ്

നബി (സ) ക്ക് കിരീട സമാനമായിരുന്നല്ലോ അവിടുത്തെ തലപ്പാവ് തിരുനബി (സ) തലപ്പാവ് ധരിച്ചത് പല സ്വാഹീഹായ നിവേദക പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ചില നിവേദനങ്ങൾ കാണുക:

അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: 'വെള്ളിയാഴ്ചകളിൽ നിത്യമായി നബി (സ) തലപ്പാവ് ധരിക്കാറുണ്ടായിരുന്നു തലപ്പാവ വല്ലപ്പോഴും ലഭിക്കാതെ വന്നാൽ ചെറിയ തുണിക്കഷ്ണങ്ങൾ ചേർത്ത് വെച്ച് അവകൊണ്ട് തലപ്പാവ് അണിയും '  (സുബുലുൽ ഹുദാ: 1/271)

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) ഒരിക്കൽ കറുത്ത തലപ്പാവ് ധരിച്ചു അതിന്റെ ഒരറ്റം ചുമലുകൾക്കിടയിൽ താഴ്ത്തിയിട്ടിട്ടുണ്ടായിരുന്നു ' (സുബുലുൽ ഹുദാ)

ജാബിർ (റ) ൽ നിന്ന് നിവേദനം: 'നബി (സ) ക്ക് ഒരുകറുത്ത തലപ്പാവ് ഉണ്ടായിരുന്നു രണ്ട് പെരുന്നാൾ ദിവസങ്ങളിലായിരുന്നു അത് ധരിക്കാറുള്ളത് ധരിക്കുമ്പോൾ അതിന്റെ ഒരു അറ്റം പിൻഭാഗത്തേക്ക് തൂക്കിയിടാറുണ്ടായിരുന്നു ' (സുബുലുൽ ഹുദാ: 1/272)

അബ്ദുല്ലാഹിബ്നു ജഅ്ഫർ (റ) പറയുന്നു: 'കുങ്കുമംകൊണ്ട് ചായം മുക്കപ്പെട്ട രണ്ട് വസ്ത്രങ്ങൾ നബി (സ) ക്ക് ഉണ്ടായിരുന്നു അവയിൽ ഒന്ന് തലപ്പാവും മറ്റൊന്ന് മേൽതട്ടവുമായിരുന്നു ' (സുബുലുൽ ഹുദാ: 1/273)

അബ്ദുല്ലാഹിബ്നു സുബൈർ (റ) ൽ നിന്ന് നിവേദനം: 'ബദ്റിൽ മലക്കുകൾ ഇറങ്ങിയിരുന്നു അപ്പോൾ മഞ്ഞനിറത്തിലുള്ള തലപ്പാവായിരുന്നു അവർ ധരിച്ചത് തിരുനബി (സ) യും പ്രസ്തുത ദിവസം മഞ്ഞനിറമുള്ള തലപ്പാവാണ് ധരിച്ചത് ' (സുബുലുൽ ഹുദാ: 1/273)

ഇങ്ങനെ അനവധി ഹദീസുകൾ നബി (സ) യുടെ തലപ്പാവുമായി ബന്ധപ്പെട്ട് ഗ്രന്ഥങ്ങളിൽ കാണുന്നു

ചില സ്വഹാബികൾക്ക് നബി (സ) തലപ്പാവ് അണിയിച്ച് കൊടുത്തിട്ടുണ്ട് അവരിൽ ചിലരെ പരിചയപ്പെടാം

ഇബ്നുഉമർ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) അബ്ദുർറഹ്മാനുബ്നു ഔഫ് (റ) നോട് ഒരു യാത്രക്ക് ഒരുങ്ങാൻ അറിയിച്ചു യാത്ര പോവാനുള്ള സന്നദ്ധയോടെ മഹാൻ പ്രഭാതസമയത്ത് തന്നെ തിരുസവിധത്തിലെത്തി അപ്പോൾ മഹാർ കറുത്തനിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു നബി (സ) പ്രസ്തുത തലപ്പാവ് കണ്ടപ്പോൾ അബ്ദുർറഹ്മാനു ഔഫ് (റ) ന്റെ തലയിൽ നിന്നും അതഴിച്ചു അനന്തരം നബി (സ) മഹാനവർകൾക്ക് തലപ്പാവ് കെട്ടികൊടുത്തു ഏകദേശം ഒരു ചാണോടടുക്കും വിധം തലപ്പാവക്ക് ഒരു വാലും വെച്ചു ശേഷം ഇങ്ങനെ പ്രസ്താവിച്ചു :'ഇബ്നു ഔഫ്, ഇങ്ങനെയാണ് തലപ്പാവ് ധരിക്കേണ്ടത് ഇപ്പോൾ നല്ല ഭംഗിയുണ്ട് (താരീഖു ദിമശ്ഖ്: 1/91)

നബി (സ) ക്ക് 'സഹാബ് ' എന്ന് പേരുള്ള ഒരു തലപ്പാവ് ഉണ്ടായിരുന്നു ഒരിക്കൽ അലി (റ) നെ നബി (സ) അത് ധരിപ്പിച്ചിട്ടുണ്ട് ' (സാദുൽ മആദ്: 1/135)

തിരുനബി (സ) യുടെ തലപ്പാവ് വളരെ വലുതോ, എന്നാൽ വളരെ ചെറുതോ ആയിരുന്നില്ല മിതത്വം പുലർത്തുന്ന തലപ്പാവായിരുന്നു നബി (സ) യുടേത് തലപ്പാവിനടിയിൽ തൊപ്പി ധരിച്ചും ധരിക്കാതെയുമെല്ലാം നബി (സ) തലപ്പാവ് അണിഞ്ഞിട്ടുണ്ട്

നബി (സ) തലപ്പാവ് ധരിക്കാൻ വേണ്ടി പ്രത്യേകം കൽപ്പിച്ചതും ഹദീസുകളിൽ കാണുന്നുണ്ട്

ഇബ്നുഉമർ (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു: 'നിങ്ങൾ തലപ്പാവ് ധരിക്കുക നിശ്ചയം അത് മലക്കുകളുടെ അടയാളമാണ് അതിന്റെ ഒരു അറ്റം നിങ്ങളുടെ പിൻഭാഗത്തേക്ക് താഴ്ത്തിയിടുക ' (ത്വബ്റാനി)

ചുരുക്കത്തിൽ തലപ്പാവ് തിരുചര്യകളിൽപെട്ടത് തന്നെ


തലപ്പാവിന്റെ കർമ്മശാസ്ത്രം

വെള്ളിയാഴ്ചകളിൽ തലപ്പാവ് ധരിക്കുന്നത് പ്രത്യേകം സുന്നത്താണ് വെള്ളിയാഴ്ചകളിൽ തലപ്പാവ് ധരിക്കുന്നവർക്ക് അല്ലാഹുവും അവന്റെ മലക്കുകളും പ്രത്യേകം സ്വലാത്ത് ചൊല്ലുന്നുണ്ട് എന്ന ഹദീസാണ് ഇതിന് ആധാരം

തലപ്പാവിന്റെ വലിപ്പം അത് ധരിക്കുന്നവന്റെയും അവൻ ഇടപെടുന്ന പ്രദേശത്തിനും അനുസൃത്തമായിരിക്കും പണ്ഡിതന്മാർ ചന്തയിൽ ജോലി ചെയ്യുന്നവരുടെ  തലപ്പാവപോലെ ധരിക്കരുത് (ഫത്ഹുൽ മുഈൻ)

തലപ്പാവ് ധരിക്കുമ്പോൾ തലപ്പാവിനു വാല് വെക്കൽ അനുവദനീയമാണ് അത് വെക്കുന്നതോ വെക്കാതിരിക്കുന്നതോ കറാഹത്താകുന്നതല്ല (ശറഹുൽ മുഹദ്ദബ്: 4/457) 

എന്നാൽ വാല് വെക്കുമ്പോൾ ഏറ്റവും ശ്രേഷ്ഠമായത് ചുമലുകൾക്കിടയിൽ തൂക്കിയിടലാണെന്ന് ഇമാം ഇബ്നു ഹജർ (റ) പ്രസ്താവിച്ചിരിക്കുന്നു അതിന്റെ നീളം ചുരുങ്ങിയത് നാലു വിരളിന്റെ നീളമാണ് കൂടിയാൽ ഒരു മുഴമാവാം

മാലികി പണ്ഡിതനായ ഇബനുൽ ഹാജ് (റ) പറയുന്നു: 'തലപ്പാവ് ധരിക്കുമ്പോൾ നിന്ന് കൊണ്ട് ധരിക്കുക പാന്റ്സ് ധരിക്കുമ്പോൾ ഇരുന്നുകൊണ്ടും ധരിക്കുക ' (ഫത്ഹുൽ മുഈൻ)

അലി (റ) വിന്റെ വാക്കുകളിൽ ഇങ്ങനെ കാണാം: 'ഞാൻ ഒരിക്കലും ഇരുന്ന് തലപ്പാവ ധരിച്ചിട്ടില്ല അപ്രകാരം നിന്നുകൊണ്ട് പാന്റ് ധരിച്ചിട്ടുമില്ല ' (ഇആനത്ത്: 2/83)

താജുസ്സ്വലാത്തിൽ പ്രഥമ വാക്യത്തിൽ തന്നെ നബി (സ) യുടെ യശസ്സും അന്തസ്സും അറിയിക്കുന്ന തലപ്പാവിനെ സംബന്ധിച്ചാണ് തലപ്പാവ്  സച്ചരിതരുടെ ലക്ഷണമാണ് പണ്ഡിതന്മാർ വെറും തട്ടം മാത്രം ധരിക്കുന്നതിനേക്കാൾ അഭികാമ്യം തലപ്പാവ് ധരിക്കുന്നത് തന്നെയാണ്


പരമ്പരയിലെ സൂര്യതേജസുകൾ

1.  മുഹമ്മദ് നബി (സ)
2.  അബൂ മൂസൽ അശ്അരി (റ)
3.  ഗുനൈമ് ബ്നു ഖൈസ് (റ (
4.  ഖാലിദുൽ ഖുസാഈ (റ)
5.  ഉബൈദുല്ലാഹി ബ്ന തമാം (റ)
6.  ഹസന് ബ്നു ഖലഫ് (റ)
7.  നുഅ്മാന് ബ്നു നുഐം (റ)
8.  മുഹമ്മദ് ബ്നു അബ്ദുല്ലാഹി ബ്നു ഇബ്റാഹീം (റ)
9.  ഇസ്മാഈലു ബ്നു ഇബ്റാഹീം (റ)
10.  അബൂ ജഅ്ഫർ അഹ്മദ് ബ്നു മുഹമ്മദുൽ ഹുസൈൻ (റ)
11.  അബൂ താഹിർ അഹ്മദ് ബ്നു മുഹമ്മദ് ഇബ്റാഹീം (റ)
12.  മുഹമ്മദ് ബ്നു അബ്ദുൽ ഹാദി അൽ ഹമ്പലി (റ)
13.  അഹ്മദ് ബ്നു അലിയ്യ് ബ്നുൽ ഹസനുൽ ജസരി (റ)
14.  അബ്ദുൽ വഹാബ് ബ്നു അലിയ്യു സുബ്കി (റ)
15.  അഹ്മദ് ബ്നു അബ്ദുൽ ഖാദിറു സാവി (റ)
16.  അബ്ദു റഹ്മാനു ബ്നു അബൂ ബക്റു സുയൂത്വി (റ)
17.  യൂസുഫ് ബ്നു അബ്ദുല്ലാഹി അർമിയൂനി (റ)
18.  അഹ്മദ് ബ്നു മുഹമ്മദ് ബ്നുൽ ഹജറുൽ മക്കി (റ)
19.  അലിയ്യു ബ്നു യഹ്‌യ സിയാദി (റ)
20.  അലിയ്യു ബ്നു ഇബ്റാഹീമുൽ ഹലബി (റ)
21.  അബു ളിയാഅ് അലിയ്യ് ബ്നു അലിയ്യു ശിബ്റാമൽസി (റ)
22.  അഹ്മദ് ബ്നു മുഹമ്മദിൽ ഖലീഫി (റ)
23.  മുഹമ്മദ് ബ്നു സാലിമുൽ ഹഫനീ അൽ അസഹരീ (റ)
24.  അബ്ദുല്ലാഹിബ്നു ഹിജാസി  ശർഖാവി (റ)
25.  ഇബ്റാഹീമ് ബ്നു മുഹമ്മദിൽ ബാജൂരി (റ)
26.  മുഹമ്മദ് അമീൻ അഫൻദി (റ)
27.  അബ്ദു റസാഖ് ബ്നു ഹസനിൽ ബൈത്വാഅ് (റ)
28.  മുഹമ്മദ് ബ്നു ഗാസി (റ)
29.  അബുൽ ഫൈള് മുഹമ്മദ് ബ്നു യാസീൻ അൽ ഫാദാനി (റ)

والمعراج

(മിഅ്റാജിന്റെ വക്താവായ തിരുനബിയുടെ  മേൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിപ്പിക്കട്ടെ)

ആകാശം കയറിയ തിരുനബി 

'ഉറൂജ് ' എന്ന പദത്തിൽ നിന്നാണ് 'മിഅ്റാജ്  ' എന്ന പദത്തിന്റെ ഉത്ഭവം 'കയറുക' എന്നാണ് ഇതിനർത്ഥം മസ്ജിദുൽ അഖ്സയിൽ നിന്നു അല്ലാഹുവിലേക്കുള്ള യാത്രയാണ് മിഅ്റാജ് പ്രസ്തുത യാത്രയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ വിശാലമായി ഈ സ്വലാത്തിന്റെ അവസാനഭാഗം വരുന്നുണ്ട് ആയതിനാൽ ഇഴകീറിയുള്ള വിശദീകരണം അവിടെ  നൽകാം 

'സ്വാഹിബുൽ മിഅ്റാജ് ' എന്ന ഓമനപ്പേര് നബി (സ) ക്ക് ഉണ്ടെന്ന് യൂസുഫ് സ്വാലിഹി എഴുതുന്നുണ്ട് 'സ്വാഇദുൽ മിഅ്റാജ് ' എന്നും നബി (സ) ക്ക് പേര് ഉണ്ട് മിഅ്റാജ് നബി (സ) യുടെ ആത്മീയവും ഭൗതികവുമായ ഉയർച്ചയാണ് ഭൗതികമായിട്ട് നബി (സ) ഭൂമിയിൽ നിന്ന് ഉയർന്നതിനേക്കാൾ അപ്പുറം മറ്റാരും എത്തിയിട്ടില്ല ശാസ്ത്രം സർവ്വവിധ സന്നാഹങ്ങളുമായി നിൽക്കുന്നുവെന്നല്ലാതെ നബി (സ) യുടെ പഠനത്തേക്കാൾ വലിയ പഠനങ്ങൾ അവർ നടത്തിയിട്ടില്ല

ആത്മീയമായുള്ള കയറ്റവും ഇതിൽപെടുന്നു ഇമാം നസഫി (റ) ന്റെ പ്രസ്താവന കാണുക 'മിഅ്റാജിൽ നബി (സ) ഉന്നതണ്ഡലങ്ങൾ കീഴടക്കി വലിയ പദവികൾ സ്വായത്തമാക്കി അല്ലാഹുവിന്റെ സമക്ഷത്തിലെത്തി അവനെ നേരിൽ കണ്ടു അപ്പോൾ നാഥൻ ചോദിച്ചു

'ഓ, മുഹമ്മദ് നബിയേ, ഞാൻ അങ്ങയെ മഹത്വവൽക്കരിക്കുകയാണ് '
'നാഥാ, 'അടിമ' എന്ന സ്ഥാനം നൽകി എന്നെ നീ ആദരിച്ചാലും '  - നബി (സ) പ്രതികരിച്ചു (സുബുലുൽ ഹുദാ)

അടിമ എന്ന സ്ഥാനം നബി (സ) ക്ക് നൽകപ്പെട്ട ആത്മീയമായ ഉയർച്ചയാണ് ആയതിനാൽ ഖുർആൻ പലയിടങ്ങളിലും നബി (സ) യെ പരാമർശിച്ചത് 'അടിമ' എന്ന വിശേഷണം നൽകികൊണ്ടാണ് വിശിഷ്യാ ഇസ്റാഇന്റെ സൂക്തങ്ങളിൽ പോലും തന്റെ അടിമയെ രാപ്രയാണം നടത്തിച്ചവൻ എത്ര എത്ര പരിശുദ്ധൻ!' (അൽ - ഇസ്റാഅ്- 1)

പ്രസ്തുത സൂക്തത്തിൽ 'അടിമ ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് തിരുനബി (സ) യാണ് 

മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അഖ്സയിലേക്കുള്ള യാത്രയാണ് ഇസ്റാഅ് ഫലസ്തീനിലെ ജെറുസലേം നഗരത്തിലാണ് മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്നത് മക്കയിലെ മസ്ജിദുൽ ഹറാം നിർമ്മിച്ച് 40 വർഷത്തിന് ശേഷമാണ് ഇത് നിർമ്മിച്ചത് പ്രസ്തുത പള്ളിയിലേക്കുള്ള യാത്രയാണ് ഇസ്റാഅ് അദ്ധ്യായത്തിന്റെ പ്രഥമവാക്യം വിരൽ ചൂണ്ടുന്നത് എന്നാൽ മിഅ്റാജിന്റെ പരാമർശങ്ങളിൽ ചിലതുള്ളത് സൂറത് നജ്മിലാണ് ഖദീജ (റ), അബൂത്വാലിബ് എന്നവരുടെ വിയോഗവർഷത്തെ ദുഃഖവർഷം എന്നാണ് ചരിത്രകാരന്മാർ 
പരിചയപ്പെടുത്തുന്നത് 

പ്രസ്തുത വർഷമാണ് ഇസ്റാഅ് മിഅ്റാജ് യാത്ര നടന്നത് ദുഃഖിതരായ തിരുനബി (സ) യെ സാന്ത്വനിപ്പിക്കലും കൂടെയാണ് ഈ യാത്രാലക്ഷ്യം പ്രസ്തുത യാത്രയിൽ നബി (സ) പല അത്ഭുതകാഴ്ചകളും കണ്ടു തന്റെ ഭാവിജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടെ ഈ യാത്രയിൽ നാഥൻ തിരുനബി (സ) യെ കാണിച്ചു

മക്കയിൽ നിന്ന് പുറപ്പെട്ട തിരുനബി (സ) യെ ജിബ്രീൽ (അ) ആദ്യം ഇറക്കിയത്. കി. മീറ്റർ ദൂരെയുള്ള മദീനയിലാണല്ലോ അവിടെ വെച്ച് രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു ശേഷം ഇത് താങ്കൾ ഹിജ്റ വരേണ്ട സ്ഥലമാണെന്ന് നബി (സ) യെ ജിബ്രീൽ (അ) ബോധ്യപ്പെടുത്തി ഇതെല്ലാം അറിയിക്കുന്നത് ഇസ്റാഅ് മിഅ്റാജ് യാത്ര തിരുനബി (സ) യുടെ ഭാവിജീവിതത്തിലേക്ക് വെളിച്ചം വീശുന്നതും കൂടിയായിരുന്നു വെന്നാണ് ഇങ്ങിനെ പല ലക്ഷ്യങ്ങളും ഈ യാത്രയുടെ പിന്നിൽ ഉണ്ടായിരുന്നു വിശദീകരണങ്ങൾ ഇനി വരുന്ന ചില പദങ്ങളുടെ ആശയത്തിൽ ചേർക്കാം

والبراق

(ബുറാഖ് യാത്രികരായ തിരുനബിയു ﷺ മേൽ നാഥൻ അനുഗ്രഹം വർഷിപ്പിക്കട്ടെ)

ബുറാഖ്: ചില അത്ഭുതങ്ങൾ

'ബർഖ് ' എന്ന മൂലപദത്തിൽനിന്നാണ് 'ബുറാഖ് ' 'ബർഖ് ' എന്ന വാക്കിനർഥം 'മിന്നൽപ്പിണർ ' എന്നാണ് അപ്പോൾ പ്രസ്തുത മൃഗത്തിന്റെ നാമം തന്നെ അതിന്റെ വേഗത അറിയിക്കുന്നു 

നബി (സ) ക്ക് മുമ്പ് ഇബ്റാഹീം (അ) ബുറാഖിന്റെ പുറത്ത് യാത്ര ചെയ്തിട്ടുണ്ടെന്ന് ചരിത്രങ്ങളിൽ കാണുന്നു പക്ഷെ ബുറാഖിന് മുകളിൽ കയറിയവരിൽ ഏറ്റവും ഉത്തമർ നബി (സ) തന്നെയാണ്

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'ഹാജർ (റ) യെ വിജനമായ പ്രദേശത്ത് താമസിപ്പിക്കാൻ അല്ലാഹു ഇബ്റാഹീം (അ) നോട് കൽപ്പിച്ചു തദവസരത്തിൽ അവരെ ബുറാഖിൽ കയറ്റി ബുറാഖിന്റെ പുറത്ത് അവർ ചൈതന്യമുള്ള ഭൂമിയിലൂടെ സഞ്ചരിച്ചു അപ്പോൾ ഇബ്റാഹീം (അ) ഹാജർ ബീവിയെ പ്രസ്തുത പ്രദേശങ്ങളിൽ ഇറക്കാൻ ആജ്ഞാപിച്ചു പക്ഷെ ജിബ്രീൽ (അ) അനുവാദം നൽകിയില്ല അവർ ബുറാഖിന്റെ പുറത്ത് മക്കവരെ സഞ്ചരിച്ചു ശേഷം അവരോട് മക്കയിൽ ഇറങ്ങാൻ കൽപ്പിച്ചു അപ്പോൾ മക്കയിൽ വെള്ളമോ സസ്യങ്ങളോ ഇല്ലായിരുന്നു (സുബുലുൽ ഹുദാ: 1/95)

പിന്നീട് ബുറാഖിന്റെ പുറത്തുതന്നെ ഇബ്റാഹീം (അ) മാസത്തിൽ ഒരുതവണ ഹാജർ (റ) യെ സന്ദർശിക്കാറുണ്ടായിരുന്നു അതിരാവിലെയായിരുന്നു മഹാനവർകളുടെ സന്ദർശനസമയം (സുബുലുൽ ഹുദാ: 1/151)

ചുരുക്കത്തിൽ നബി (സ) ക്ക് മുമ്പും ചില പ്രവാചകന്മാർ ബുറാഖിൽ സഞ്ചരിച്ചിട്ടുണ്ട് എന്നാൽ ബുറാഖിൽ അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് യാത്ര ചെയ്തത് നബി (സ) മാത്രമാണ് തിരുനബി (സ) യുടെ പ്രസ്തുത യാത്രാവിവരണം പല ഗ്രന്ഥങ്ങളിലും വളരെ വ്യക്തം ബുറാഖിനെ സംബന്ധിച്ച പരാമർശങ്ങൾ ഇനിയും ഈ സ്വലാത്തിൽ വരുന്നതിനാൽ വിശദീകരണങ്ങൾ അവിടെ നൽകാം

നബി (സ) രാത്രിയിൽ ഉറുങ്ങുകയായിരുന്നു അപ്പോൾ ജിബ്രീൽ (അ) വന്നു തിരുനബി (സ) യെ ഉണർത്തി അനന്തരം മസ്ജിദുൽ ഹറാമിന്റെ വാതിലിന്നരികിലേക്ക് കൊണ്ടുപോയി ശേഷം തിരുനബി (സ) യെ ബുറാഖിന്റെ പുറത്ത് കയറ്റി അതിന്റെ നിറം വെളുപ്പായിരുന്നു കഴുതയുടെയും കോവർകഴുതയുടെയും ഇടയിലായിരുന്നു അതിന്റെ രൂപം പ്രസ്തുത മൃഗത്തിന്റെ തുടകളിൽ  രണ്ട് ചിറകുകൾ ഉണ്ട് അവകൊണ്ട് തുടകളിൽ അടിച്ചുകൊണ്ടാണ് ഇതിന്റെ സഞ്ചാരം ദൃഷ്ടിയെത്തുന്ന ദൂരത്താണ് ഇതിന്റെ ഓരോ ചവിട്ടുകളും പതിയുന്നത് നബി (സ) യെ ബുറാഖിൽ കയറ്റാൻ തുടങ്ങിയപ്പോൾ ബുറാഖ് ഇളകാൻ ശ്രമിച്ചു അപ്പോൾ ജിബ്രീൽ (അ) അതിന്റെ നെറ്റിക്ക് മുകളിൽ കൈവെച്ചു

'നാണമില്ലേ ബുറാഖേ, നീ എന്താണീ പ്രവർത്തിക്കുന്നത്?  ഇപ്പോൾ കയറുന്ന വ്യക്തിയേക്കാൾ മഹത്വമേറിയ ഒരാളും നിന്റെ പുറത്ത് മുമ്പ് കയറിയിട്ടില്ല ' ജിബ്രീൽ (അ) ബുറാഖിനോട് പറഞ്ഞു

ഇത് കേട്ടപ്പോൾ ബുറാഖ് വളരെ അച്ചടക്കത്തോടെയും ബഹുമാനത്തോടെയും തല താഴ്ത്തി നിന്നു അപ്പോൾ നബി (സ) ബുറാഖിന് പുറത്ത് കയറി (അൽ ബിദായത്തുവന്നിഹ: 3/136)

ശിഹാബുദ്ദീൻ അബൂശാമ (റ) പറയുന്നു: 'നബി (സ) ക്ക് മൂന്ന് ഇസ്റാഉകൾ നടന്നിട്ടുണ്ട്

1. മക്കയിൽ നിന്ന് ബൈത്തിൽ മുഖദ്ദസിലേക്ക്
2. മക്കയിൽ നിന്ന് ആകാശത്തിലേക്ക്
3. മക്കയിൽ നിന്ന് ബൈത്തുൽ മുഖദ്ദസ് ശേഷം ആകാശലോകത്തേക്ക്
എന്നാൽ ഈ യാത്രകൾ സർവ്വവും ബുറാഖിന്റെ പുറത്തായിരുന്നു സംഭവിച്ചത് (അൽ- ബിദായ: 3/142)

والعلم


(പതാകവാഹകരായ തിരുനബിയുടെ ﷺ മേൽ നാഥൻ സ്വലാത്ത് ചൊല്ലട്ടെ)


തിരുനബി (സ) യുടെ പതാകകൾ

നബി (സ) യുടെ പതാകവാഹകരാണ് ആഖിറത്തിൽ തിരുനബി (സ) വഹിക്കുന്ന പതാകയുടെ നാമം 'ലിവാഉൽ ഹംദ് ' എന്നാണല്ലോ ഇത് തിരുനബി (സ) യുടെ പ്രസ്താവനയിൽ തന്നെ കാണാവുന്നതാണ്

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം പ്രവാചകൻ (സ) പറഞ്ഞു 'ഞാൻ അല്ലാഹുവിന്റെ ഹബീബാണ് പക്ഷെ, ഞാൻ അഹങ്കരിക്കുന്നില്ല അന്ത്യനാളിൽ 'ലവാഉൽഹംദി ' ന്റെ വാഹകർ ഞാനാണ് ഞാൻ ഗർവ്വ് പറയുകയല്ല ' (തുർമുദി റഹ്)

വിശുദ്ധ ഖുർആനിന്റെ പ്രസ്താവ്യം കാണുക 'അങ്ങയുടെ നാഥൻ അങ്ങയെ സ്തുത്യർഹമായ സ്ഥാനത്തേക്ക് ഉയർത്തിയേക്കാം' (അൽ- ഇസ്റാഅ്:79)

പ്രസ്തുത സൂക്തത്തിൽ സുതുത്യർഹമായ സ്ഥാനം ' എന്നതുകൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് 'ലിവാഉൽഹംദ് ' വഹിക്കാനുള്ള അവകാശമാണെന്ന് ഇമാം മാവർദി (റ) അഭിപ്രായപ്പെട്ടിരിക്കുന്നു

ഉബാദത്ബ്നു സ്വാമിത് (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'ഞാൻ അന്ത്യനാളിൽ ജനങ്ങളുടെ നേതാവാണ് പ്രസ്തുത ദിവസം ജനങ്ങൾ സർവ്വരും എന്റെ പതാകക്ക് കീഴിലായിരിക്കും ഞാൻ പതാക വഹിച്ച് സ്വർഗ്ഗകവാടത്തിന്റെ സമീപത്ത് ചൊല്ലും ശേഷം സ്വർഗ്ഗകവാടം തുറക്കാൻ വേണ്ടി അല്ലാഹുവിനോട് അപേക്ഷിക്കും തൽഫലമായി എനിക്ക് 'മർഹബാ' പർയപ്പെടുകയും ഞാൻ അല്ലാഹുവിന്റെ സമക്ഷത്തിൽ സുജൂദ് നിർവ്വഹിക്കുകയും ചെയ്യും ' (ബൈഹഖി റഹ്)

ചുരുക്കത്തിൽ ആഖിറത്തിലെ പതാകവാഹകർ തിരുനബി (സ) യാണ് ഇത് തിരുനബി (സ) യുടെ നേതൃസ്ഥാനത്തെ അറിയിക്കുന്നു

ഭൗതികജീവിതത്തിലും നബി (സ) ചില പതാകകൾ വഹിച്ചിട്ടുണ്ട് അവയിൽ ചില ഘട്ടങ്ങൾ പരിശോധിക്കാം

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം 'നബി (സ) ക്ക് കറുപ്പ് നിറത്തിലും വെള്ള നിറത്തിലുള്ള പതാകകൾ ഉണ്ടായിരുന്നു അവയിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ് ' എന്ന് എഴുതപ്പെട്ടിരുന്നു ' (സുബുലുൽ ഹുദാ: 7/371)

സിമാക് (റ) ൽ നിന്ന് നിവേദനം: 'നബി (സ) ക്ക് മഞ്ഞ നിറത്തിലുള്ള ഒരു പതാക ഉണ്ടായിരുന്നു ' (അബൂദാവൂദ് റഹ്)

ആഇശാ (റ) ൽ നിന്ന് നിവേദനം: 'മക്കാവിജയ ദിവസത്തിൽ നബി (സ) ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള പതാകയായിരുന്നു ഒപ്പം കറുപ്പ് നിറത്തിലുള്ള വലിയൊരു പതാകയും തിരുനബി (സ) യുടെ കൈവശം ഉണ്ടായിരുന്നു 'ഉഖാബ് ' എന്നാണ് പ്രസ്തുത പതാകയുടെ നാമം ' (സുബുലുൽ ഹുദാ: 5/227)

തിരുനബി (സ) തന്റെ പതാക യുദ്ധമുഖങ്ങളിലും മറ്റും ചിലരെ ഏൽപ്പിച്ചിട്ടുണ്ട് അവരിൽ ചിലരെ പരിചയപ്പെടാം

ബക്റ്ബ്നു വാഇൽ (റ) ൽ നിന്ന് നിവേദനം: 'ഒരിക്കൽ നബി (സ) ഒരു കറുത്ത തുണികഷ്ണം പുറത്തെടുത്തു ശേഷം അതൊരു കമ്പിൽ കെട്ടി അനന്തരം അതൊന്ന് വീശി

'ആരാണ് ഈ പതാക ഏറ്റെടുക്കാൻ തയ്യാറുള്ളത്?' പ്രവാചകർ (സ) ചോദിച്ചു
അപ്പോൾ ഒരു സ്വഹാബി വന്നു പ്രസ്തുത പതാക തിരുനബി (സ) യിൽ നിന്ന് ഏറ്റുവാങ്ങി (ഇത്ഹാഫുൽ ഖിയറ: 5/162)

സലമത് (റ) ൽ നിന്ന് നിവേദനം: 'പ്രവാചകർ (സ) ഖൈബർ യുദ്ധത്തിൽ ഇങ്ങനെ പറഞ്ഞു : 'അല്ലാഹുവും അവന്റെ  ദൂതരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ ഞാൻ ഇന്ന് ഈ പതാക ഏൽപ്പിക്കും അദ്ദേഹത്തിലൂടെ ഖൈബറിൽ വിജയം സുനിശ്ചിതം!'

പിന്നീട് പ്രസ്തുത പതാക മഹാനായ അലി (റ) നെ ഏൽപിക്കുകയും മഹാനിലൂടെ ഖൈബർ വിജയം വരിക്കുകയും ചെയ്തു (ഇത്ഹാഫുൽ ഖിയറ: 5/238)

دافع البلاء

(ആപത്തുകൾ തടയുന്ന തിരുനബി (സ)

തിരുനബി  കാവലാണ്

നബി (സ) മുഴുവൻ വിപത്തുകളിൽ നിന്നും ലോകർക്ക് കാവൽ നിൽക്കുന്നവരാണ് ഏത് ദുഃഖങ്ങളും പ്രയാസങ്ങളും നബി (സ) യുടെ സമക്ഷത്തിൽ പരിഹരിക്കപ്പെടുന്നു സന്താപങ്ങളും സങ്കടങ്ങളും പരിഹരിക്കപ്പെട്ട അനുഭവസ്ഥർ നിരവധിയുണ്ട് 

ഖുർആൻ നബി (സ) യെ വിപത്തുകളിൽ നിന്ന് സുരക്ഷ നൽകുന്നവരായിട്ട് പരിചയപ്പെടുത്തിയിട്ടുണ്ട് :'അങ്ങയുടെ സാന്നിധ്യമുണ്ടാകുമ്പോൾ നാഥൻ അവരെ ശിക്ഷിക്കുകയില്ല ' (അൽ- അൻഫാൽ: 33)

പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇസ്മാഈലുൽ ഹിഖി (റ) എഴുതുന്നത് ഇങ്ങനെയാണ് 'നബി (സ) ജീവിച്ചിരിക്കുമ്പോൾ അവിടുന്ന് ഈ സമുദായത്തിന്റെ ഏറ്റവും വലിയ കാവലാണ് വഫാത്തിന് ശേഷം തിരുസുന്നത്തുകൾ അനുദാവനം ചെയ്യപ്പെടുന്ന കാലമത്രയും തഥൈവ ' (റൂഹുൽ ബയാൻ: 4/419)

ഈസാനബി (അ) നെ ആകാശത്തേക്ക് ഉയർത്തപ്പെട്ടു എന്നാൽ പ്രവാചകർ (സ) യുടെ തിരുശരീരം ഇപ്പോഴും ഭൂമിയിൽ തന്നെ! ഇത് അവിടുത്തെ തിരുശരീരം കൊണ്ട് ഭൂമിയിലേക്ക് വരുന്ന വിപത്തുകൾ തടുക്കപ്പെടാൻ വേണ്ടിയാണ്!' (റൂഹുൽ ബയാൻ: 4/419)

നോക്കൂ, ഈ വാക്യത്തിൽ നിന്നും തിരുനബി (സ) യുടെ വഫാത്തായ തിരുശരീരത്തിന് തന്നെ വിപത്തുകൾ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ബോധ്യമാവുന്നുണ്ടല്ലോ ഇതെല്ലാം പ്രസ്താവിച്ച പൂർവ്വീകരായ മഹാന്മാരേക്കാൾ അറിവും ബുദ്ധിയും ഉള്ളവരല്ലല്ലോ വ്യതിയാന ചിന്താഗതിക്കാർ
പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: 

'അല്ലാഹു ഒരു സമൂഹത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ പ്രഥമമായി അവരിലേക്ക് നിയുക്തമായ പ്രവാചകനെയും അവരിലെ സത്യവിശ്വാസികളെയും പ്രസ്തുത സമുദായം വസിക്കുന്ന നാട്ടിൽ നിന്നും നാം പുറത്താക്കുന്നതാണ് ' (തഫ്സീർ ഖുർതുബി: 7: 349)

ഇനി, ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം പരിശോധിക്കാം 

ഇബ്നുകസീറി (റ) ന്റെ പ്രസ്താവന കാണുക 'അബൂജഹ്ൽ തിരുസവിധത്തിൽ വന്നു ശേഷം നാഥന്റെ ശിക്ഷയെ അവൻ വെല്ലുവിളിച്ചു അപ്പോൾ നാഥൻ ഇങ്ങനെ ഉദ്ഘോഷിച്ചു 'അങ്ങ് ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല'(സ്വഹീഹുൽ ബുഖാരി റഹ്)

ചുരുക്കത്തിൽ പ്രവാചകർ (സ) ജീവിതകാലത്തും വഫാത്തിന് ശേഷവും ലോകർക്ക് മഹാകാവൽ നൽകുന്നു അപ്രകാരം ദുരന്തങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു ഇനി ചില സംഭവങ്ങൾ ചേർക്കാം നബി (സ) മുഖേനെ ദുഃഖങ്ങൾ ദുരീകരിക്കപ്പെട്ടവരാണ് സർവ്വവും

സൈദുബ്നു സാബിത് (റ) ൽ നിന്ന് നിവേദനം: എനിക്ക് രാത്രി ഉറക്കം കുറവായിരുന്നു ഇക്കാര്യം ഞാൻ നബി (സ) യോട് പരാതിപ്പെട്ടു അപ്പോൾ തിരുനബി (സ) എനിക്ക് ചില ദിക്റുകൾ പഠിപ്പിച്ചു ഞാൻ പ്രസ്തുത ദിക്ർ ചൊല്ലിയപ്പോൾ എനിക്ക് ശാന്തമായ ഉറക്കം ലഭിച്ചു ' (ഇത്ഹാഫുൽ ഖിയറ: 6/462)

ആഇശാ (റ) ൽ നിന്ന് നിവേദനം: 'എനിക്ക് നിസ്കാരത്തിൽ ചിലപ്പോൾ മറവി സംഭവിക്കാറുണ്ടായിരുന്നു ഞാൻ അക്കാര്യം തിരുനബി (സ) യോട് സങ്കടപ്പെട്ടു അപ്പോൾ നബി (സ) അതിന് പരിഹാരം നിർദ്ദേശിച്ചു' (അൽ-മുഅ്ജമുൽ  ഔസത്വ്)

ഉസ്മാനുബ്നു അബൂൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: 'ഖുർആനിലെ ചില ഭാഗങ്ങൾ എന്നോട് മറന്ന് പോവാറുണ്ടായിരുന്നു ഞാൻ ഇക്കാര്യം തിരുനബി (സ) യോട് പറഞ്ഞു അപ്പോൾ നബി (സ) എന്റെ നെഞ്ചിൽ അടിച്ചു ശേഷം ഇങ്ങനെ പറഞ്ഞു : 'ഓ ശൈത്വാൻ, ഉസ്മാനിന്റെ ഹൃദയത്തിൽനിന്ന് പുറത്ത് പോവുക'ഇതിന് ശേഷം എനിക്ക് മറവി ഉണ്ടായിട്ടില്ല ' (അൽ- മുഅ്ജമുൽ കബീർ)

ഹുദൈഫതുൽ യമാനി (റ) പ്രസ്താവിച്ചു: 'ഞാൻ എന്റെ അതിസംസാരം തിരുനബി (സ) യോട് സങ്കടപ്പെട്ടു അപ്പോൾ നബി (സ) എന്നോട് ഇസ്തിഗ്ഫാർ ചൊല്ലാൻ കൽപ്പിച്ചു ' (ജാമിഉൽ അഹാദീസ്)

ജരീർ (റ) പറയുന്നു: 'ഞാൻ നബി (സ) യോട് എനിക്ക് കുതിരപ്പുറത്ത് യാത്ര ചെയ്യുമ്പോൾ ദൃഢമായി ഇരിക്കാൻ പറ്റുന്നില്ലെന്ന് പരാതിപ്പെട്ടു അപ്പോൾ നബി (സ) എന്റെ മാറിൽ അടിച്ചു എനിക്ക് അല്ലാഹുവിനോട് പ്രാർത്ഥന നടത്തുകയും ചെയ്തു ' (ബുഖാരി റഹ്) 

മഹാനായ ജാബിറ്ബ്നു അബ്ദുല്ലാഹ് (റ) ൽ നിന്ന് നിവേദനം: 'ഒരിക്കൽ ഞങ്ങളുടെ നാട്ടിൽ ശക്തമായ ഉഷ്ണം വന്നു ചൂട് അസഹനീയമായപ്പോൾ ഞങ്ങൾ പ്രവാചകർ (സ) യോട് സങ്കടം ബോധിപ്പിച്ചു പരിഹാരമായി നബി (സ) ഇങ്ങനെ പ്രസ്താവിച്ചു : 'നിങ്ങൾ 'ലാഹൗലവലാ ഖുവ്വത ' എന്ന് തുടങ്ങുന്ന ദിക്ർ ചൊല്ലുക നിശ്ചയം പ്രസ്തുത ദിക്ർ തൊണ്ണൂറ്റി ഒമ്പത് തരത്തിലുള്ള പ്രയാസങ്ങളെ പ്രതിരോധിക്കും അവയിൽ ഏറ്റവും ചെറുത് മാനസിക പ്രയാസങ്ങളാണ് ' (ഇത്ഹാഫുൽ ഖിയറ)

ഇത്തരം ഹദീസുകൾ ഇനിയും നിരവധിയുണ്ട് ദൈർഘ്യം ഭയന്ന് ഇവിടെ ചേർക്കുന്നില്ല ഈ ഹദീസുകളിലെല്ലാം തിരുനബി (സ) പല സ്വഹാബികളുടെയും  പ്രയാസങ്ങൾ ദുരീകരിച്ചത് കാണുന്നു വഫാത്തിന് ശേഷവും ഇങ്ങനെ സഹായം ലഭിച്ച അനുഭവസ്ഥർ വേറെയുമുണ്ട്

والوباء

(പ്ലേഗ് രോഗത്തെ പ്രതിരോധിക്കുന്ന തിരുന
ബി )


പ്ലേഗിന് പ്രതിരോധം
പൂർവ്വകാലങ്ങളിൽ നാടുകളിൽ പ്ലേഗ് പടർന്ന് പിടിച്ചിരുന്നു നമ്മുടെ കൊച്ചു കേരളത്തിൽ പോലും എന്നാൽ ആത്മീയവും ഭൗതികവുമായ ചികിത്സയിലൂടെ ഒരളവോളം നാട്ടിൽ നിന്ന് ഇല്ലായ്മ ചെയ്തു പ്ലേഗ് ഒരു പകർച്ചവ്യാധിയാണ്

ശരീരത്തിൽ കുരുക്കൾ ഉണ്ടാവുകയും നീർകെട്ടി വീർക്കുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യും ഈ രോഗിക്ക് ഇതിന്റെ പരിസരം കറുക്കുകയോ പച്ചനിറമാവുകയോ വൈലറ്റ് നിറമാവുകയോ ചെയ്യുന്നതാണ് ബനൂഇസ്രാഈലിന് പ്രസ്തുത രോഗം ഒരു പരീക്ഷണമായിരുന്നു എന്നാൽ നബി (സ) യുടെ സമുദായത്തിന് ഇതൊരു അനുഗ്രഹമാണ് കാരണം, പ്ലേഗ് ബാധിച്ച് മരണപ്പെട്ടവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്
അബുൽ ഹസനുൽ മദാഇനി (റ) പറയുന്നു
'ഇസ്ലാമിൽ പ്രസിദ്ധിയാർജ്ജിച്ചതും വളരെ ഗംഭീരവുമായ പ്ലേഗുകൾ അഞ്ചാണ്
1. ഹിജ്റ ആറാം വർഷം തിരുനബി (സ) യുടെ കാലഘട്ടത്തിൽ മദാഇനിലുണ്ടായ പ്ലേഗ്
2. ഉമർ (റ) ന്റെ കാലഘട്ടത്തിൽ ശാമിലെ അംവാസ് എന്ന പ്രദേശത്തുണ്ടായ പ്ലേഗ് ഇരുപത്തി അയ്യായിരം പേർ ഇതിൽ മരണപ്പെട്ടിട്ടുണ്ട്
3. ഹിജ്റ അറുപത്തിഒമ്പതിൽ ശവ്വാൽ മാസത്തിൽ ഇബ്നുസ്സുബൈർ (റ) ന്റെ കാലഘട്ടത്തിലുണ്ടായ പ്ലേഗ് ഇതിൽ ഓരോ ദിവസവും എഴുപതിനായിരം പേർ വഫാത്തായി അനസ്ബ്നുമാലിക് (റ) ന്റെ എഴുപത്തിമൂന്നോ എൺപത്തിമൂന്നോ സന്താനങ്ങൾ ഇതിൽ മരണപ്പെട്ടു അബ്ദുർറഹ്മാനുബ്നു അബീബക്റത് (റ) ന്റെ നാൽപത് സന്താനങ്ങൾ ഇതിൽ വഫാതായി
4. ഹിജ്റ എൺപത്തിഏഴ് ശവ്വാൽ മാസത്തിൽ യുവതികളെ ബാധിച്ച പ്ലേഗ്
5. ഹിജ്റ നൂറ്റിമുപ്പത്തിമൂന്ന് റജബ് മാസത്തിലുണ്ടായ പ്ലേഗ് റമളാനിൽ ഇത് വ്യാപകമായി ബാധിച്ചു ദിവസങ്ങളോളം ദൈനംദിനം ആറായിരംപേർ ഇതിൽ മരണപ്പെട്ടു ശവ്വാലിൽ ഇതിന്റെ ശക്തി കുറഞ്ഞു

മുഗീറത്ബ്നു ശുഅ്ബ (റ) കൂഫയിൽ വ്യാപിച്ച പ്ലേഗ് നിമിത്തമാണ് വഫാത്തായത് (ശറഹുൽ മുസ്ലിം 1/106)
'യർസിൻ പെസ്റ്റിസ് ' എന്ന ബാക്ടീരിയയാണ് ലോകത്ത് പ്ലേഗ് പരത്തിയത് പതിനാലാം നൂറ്റാണ്ടിൽ അനേകംപേരുടെ മരണത്തിന് ഇത് കാരണമായി പ്ലേഗ് വിതച്ച നാശത്തെ 'കറുത്ത മരണങ്ങൾ ' എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത് '
കേരളത്തിൽ പ്ലേഗ് രോഗം ബാധിച്ചപ്പോഴായിരുന്നല്ലോ സൈനുദ്ദീൻ മഖ്ദൂം (റ) മൻഖൂസ്വ് മൗലിദ് രചിച്ചതും വീടുകളിൽ പാരായണം ചെയ്യാൻവേണ്ടി നിർദ്ദേശിച്ചതും പ്രസ്തുത മൗലിദ് ഇന്നും കേരളക്കാർ ചൊല്ലിക്കൊണ്ടിരിക്കുന്നു കേരളത്തിൽ പ്ലേഗിന്റെ അണുക്കളെ നശിപ്പിച്ചതിൽ മൻഖൂസ്വ് മൗലിദിന് നല്ല പങ്ക് തന്നെയുണ്ട് അപ്പോൾ കേരളത്തിൽ പ്ലേഗ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പ്രതിരോധിച്ചത് തിരുനബി (സ) യിലൂടെയാണ്
മൂസബ്നു മുഹമ്മദ് (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) മദീനയിൽ വന്നപ്പോൾ പ്ലേഗിന്റെ ചില അംശങ്ങൾ മദീനയിൽ കണ്ടു അപ്പോൾ തിരുനബി (സ) മിമ്പറിൽ കയറി അനന്തരം ഇങ്ങനെ മൂന്നുതവണ പ്രാർത്ഥിച്ചു
'നാഥാ, ഞങ്ങളിൽ നിന്ന് നീ പ്ലേഗ് രോഗത്തെ വിദൂരത്താക്കണേ' (കൻസുൽ ഉമ്മാൻ)

والقحط

(ക്ഷാമത്തിൽനിന്ന് കാവൽ നൽകുന്ന തിരുനബി )

ക്ഷാമം അകറ്റി; ക്ഷേമം വന്നു
നബി (സ) മുഖേന എല്ലാതരം ക്ഷാമവും ദുരീകരിക്കപ്പെടുന്നതാണ് വെള്ളക്ഷാമം നേരിട്ടപ്പോൾ തിരുഅനുചരരിൽ പലരും പ്രവാചകർ (സ) യോട് വെള്ളം ചോദിച്ചു അപ്പോൾ അവർക്ക് വെള്ളം ലഭിച്ചു
അംറ്ബ്നു ശുഐബ് (റ) ൽനിന്ന് നിവേദനം: 'നബി (സ) യോട് വെള്ളം ലഭിക്കാൻവേണ്ടി പ്രാർത്ഥന നിർവ്വഹിക്കാൻ പറയപ്പെടാറുണ്ട് അപ്പോൾ നബി (സ) ഇങ്ങനെ പ്രാർത്ഥിക്കും : 'നാഥാ, നിന്റെ അടിമകൾക്കും മൃഗങ്ങൾക്കും നീ ശുദ്ധജലം നൽകണേ നിന്റെ കാരുണ്യത്തെ നീ വ്യാപിപ്പിക്കണേ നിർജ്ജീവമായ ഭൂമിയെ നീ സജീവമാക്കണേ' (സുനനുൽ കുബ്റാ)
അനസ് (റ) ൽനിന്ന് നിവേദനം: 'ഉമർ (റ) വിന്റെ കാലഘട്ടത്തിൽ ജലക്ഷാമം ബാധിച്ചാൽ മഹാൻ അബ്ബാസുബ്നു അബ്ദുൽ മുത്വലിബ് (റ) നെ മുൻനിർത്തി മഴയെ തേടും അപ്പോൾ ഇങ്ങനെ പറയും 'നാഥാ തിരുനബി (സ) യുടെ കാലഘട്ടത്തിൽ വരൾച്ച അനുഭവപ്പെട്ടപ്പോൾ ഞങ്ങൾ നബി (സ) യെ മുൻനിർത്തി മഴയെ തേടാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് മഴ ലഭിക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ പ്രസ്തുത പ്രവാചകന്റെ പിതൃവ്യനെകൊണ്ട് മഴ ചോദിക്കുന്നു ആയതിനാൽ ഞങ്ങൾക്ക് നീ ശുദ്ധജലം നൽകണേ' ഈ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർക്ക് മഴ ലഭിച്ചു ' (ബുഖാരി റഹ്)
മദീനയിൽ, തുർക്കികൾ ഉപയോഗിച്ചിരുന്ന റെയിൽവെ സ്റ്റേഷന്റെ ചില ഭാഗങ്ങൾ ഇന്നുമുണ്ട് ഇതിന്റെ സമീപത്ത് 'മസ്ജിദു സുഖ് യാ' എന്ന നാമത്തിൽ ഒരു പള്ളിയുണ്ട് പ്രസ്തുത പള്ളിയുള്ള സ്ഥാനത്ത് വെച്ചാണ് മുകളിൽ ഉദ്ധരിച്ച സംഭവം നടന്നതെന്ന് ചില ചരിത്രകാരന്മാർ പ്രസ്താവിച്ചിട്ടുണ്ട് ഇങ്ങനെ നിരവധി ചരിത്രങ്ങളുറങ്ങുന്ന പള്ളികൾ നിരവധിയുണ്ട്
നബി (സ) പാല് നൽകിയ ഒരു സംഭവം കാണുക മഹതിയായ ആതികാബിൻത് ഖാലിദ് (റ) ൽ നിന്ന് നിവേദനം: 'നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് പലായനത്തിന് ഉദ്ദേശിച്ചു അപ്പോൾ നബി (സ) എന്റെ ഖൈമയുടെ സമീപത്ത് വന്നു ഒപ്പം അബൂബക്കർ (റ) വും മഹാനവർകളുടെ അടിമയുമുണ്ടായിരുന്നു അപ്പോൾ പ്രവാചകർ (സ) എന്റെ വീടിന്റെ മുറ്റത്ത് ഒരാടിനെ കണ്ടു
'എന്താണ് ഈ ആടിന്റെ അവസ്ഥ?' തിരുനബി (സ) ചോദിച്ചു
'തിരുദൂതരേ, ഈ ആടിനെ ഇതിന്റെ ക്ഷീണം കാരണത്താൽ ഉടമസ്ഥൻ ഒഴിവാക്കിയതാണ് ഈ ആടിൽനിന്നും പാലോ മാംസമോ ലഭ്യമല്ല ' ഞാൻ പ്രതികരിച്ചു
അതിന്റെ സമീപത്ത് ചെന്ന് 'പാല് കറക്കാൻ എനിക്ക് നീ അനുവാദം നൽകാമോ?' നബി (സ) ചോദിച്ചു
'എനിക്ക് സമ്മതമാണ് നബിയെ (സ)' ഞാൻ പറഞ്ഞു
അപ്പോൾ പ്രവാചകർ (സ) ആടിന്റെ സമീപത്തിരുന്നു തന്റെ പുണ്യകരങ്ങളെകൊണ്ട് ആടിന്റെ അകിടിൽ തടവി തടവുമ്പോൾ നബി (സ) ബിസ്മി ചൊല്ലുന്നുണ്ടായിരുന്നു ശേഷം അല്ലാഹുവിനോട് പ്രാർത്ഥിച്ചു അപ്പോൾ ആടിന്റെ അകിട് പാല് കൊണ്ട് സമൃദ്ധമായി അകിടിൽ പാൽ നിറഞ്ഞു വീർത്തപ്പോൾ ആടിന് അത് ഏറെ പ്രയാസമായി

അനന്തരം തിരുനബി (സ) ഒരുപാത്രം കൊണ്ട് വരാൻ കൽപ്പിച്ചു ഞാനൊരു പാത്രം നൽകി പ്രവാചകർ (സ) പ്രസ്തുത പാത്രത്തിലേക്ക് പാൽ കറന്നു പാത്രം നിറഞ്ഞ് തുളുമ്പി അപ്പോൾ പാത്രം എന്റെ കൈയിൽ നിന്ന് പാൽ കുടിക്കാൻ ആവശ്യപ്പെട്ടു ഞാൻ വയറ് നിറയെ കുടിച്ചു ശേഷം അബൂബക്കർ (റ) വിന് നൽകി മഹാനും കുടിച്ചു പിന്നീട് അവിടെകൂടി നിന്ന എല്ലാവരും കുടിച്ചു അവസാനം നബി (സ) യും കുടിച്ചു അവർ യാത്ര തിരിച്ചു അൽപസമയത്തിനകം എന്റെ ഭർത്താവ് വന്നു ഞാൻ ഈ അത്ഭുതകഥകൾ ഭർത്താവുമായി പങ്കുവെച്ചു ' (അൽ- ആഹാദുവൽ മസാനി 5/630)

والمرض

(രോഗത്തെ പ്രതിരോധിക്കുന്ന തിരുനബി )
രോഗശമനം തിരുനബിയിലൂടെ
തിരുനബി (സ) യുടെ കാലഘട്ടത്തിലും അതിനുശേഷവും നബി (സ) മുഖേനെ പല രോഗങ്ങൾക്കും ശമനം ലഭിച്ചത് ഗ്രന്ഥങ്ങളിൽ സുവ്യക്തം ചില ഉദാഹരണങ്ങൾ ഇവിടെ പരാമർശിക്കാം
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'ഒരു സ്ത്രീ തന്റെ കുട്ടിയെയുമായി തിരുസവിധത്തിൽ വന്നു പറഞ്ഞു:
'അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഈ കുട്ടിക്ക് നേരിയതോതിൽ ഭ്രാന്തുണ്ട് ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് കൂടുതൽ പ്രകടമാകുന്നത് '
നബി (സ) കുട്ടിയുടെ നെഞ്ചിൽ തടവി പിന്നീട് കുട്ടിക്ക് പ്രാർത്ഥന നിർവ്വഹിച്ചു അപ്പോൾ കുട്ടി ശക്തിയായി ഛർദ്ദിച്ചു കറുത്ത പട്ടിക്കുട്ടിയുടെ രൂപത്തിലുള്ള ഒരു വസ്തു പുറത്തേക്കു വന്നു ' (ഇത്ഹാഫുൽ ഖിയറ)
മുഹമ്മദ്ബ്നു ഹാത്വിബ് (റ) ൽ നിന്ന് നിവേദനം: എന്റെ ഉമ്മ ഒരിക്കൽ എന്നോട് പറഞ്ഞു: 'മകനെ, ഞാൻ ഹശ്ബയിൽ നിന്ന് മദീനയിലെത്തി അവിടെവെച്ച് നിനക്കുവേണ്ടി ഭക്ഷണം വേവിക്കുകയായിരുന്നു അപ്പോൾ വിറക് തീർന്നു വിറക് ശേഖരിക്കാൻ ഞാൻ പുറത്ത് പോവാൻ തീരുമാനിച്ചു അടുപ്പിലുള്ള പാത്രമെടുത്ത് താഴെ വെക്കുന്നതിനിടയിൽ പാത്രം മറിഞ്ഞു തത്ഫലമായി ചൂടുള്ള ഭക്ഷണപദാർത്ഥം നിന്റെ കൈകളിൽ വീണു ഉടനെ, ഞാൻ നിന്നെയുമായി തിരുനബി (സ) യുടെ സമീപത്തേക്ക് നടന്നു
'നബിയേ (സ), ഇത് എന്റെ മകൻ മുഹമ്മദ്ബ്നു ഹാത്വിബാണ് ഇവന് തീ മുഖേനെ അപകടം സംഭവിച്ചിരിക്കുന്നു അങ്ങ് വേണ്ടത് ചെയ്താലും ' ഞാൻ നബി (സ) യോട് സങ്കടപ്പെട്ടു
അപ്പോൾ നബി (സ) നിന്റെ വായയിൽ തുപ്പി, നിന്റെ തലയിൽ തടവി, നിനക്കുവേണ്ടി പ്രാർത്ഥന നിർവ്വഹിച്ചു ശേഷം ഞാൻ നബി (സ) യുടെ മുന്നിൽനിന്നും എഴുന്നേറ്റു അപ്പോൾ തന്നെ നിന്റെ കൈ സുഖപ്പെടുകയും ചെയ്തു (ഇത്ഹാഫുൽ ഖിയറ)
ഇത്തരത്തിലുള്ള മന്ത്രവും പ്രാർത്ഥനയുമെല്ലാം തിരുഅനുചരരർ അനുദാവനം ചെയ്യുകയും മറ്റുള്ളവർക്ക് മന്ത്രിച്ചുകൊടുക്കുകയും ചെയ്തത് ഹദീസുകളിൽ കാണുന്നു മന്ത്രം ഇസ്ലാമിൽ ആധാരമുള്ളതും പ്രമാണബന്ധിതവുമാണ്
അബ്ദുൽ അസീസുബ്നു സുഹൈബ് (റ) ൽ നിന്ന് നിവേദനം: 'ഞാനും സാബിത് (റ) ഉം അനസ്ബ്നു മാലിക് (റ) ന്റെ സമീപത്ത് ചെന്നു
'ഓ, അനസ്, എന്റെ ശരീരത്തിൽ പല രോഗങ്ങളുമുണ്ട് ' സാബിത് (റ) അനസ് (റ) നോട് പറഞ്ഞു
'എങ്കിൽ, ഞാൻ തിരുനബി (സ) മന്ത്രിച്ചിരുന്ന ചില വചനങ്ങൾ ചൊല്ലി നിങ്ങളെ മന്ത്രിക്കാം '
ശേഷം അനസ് (റ) 'അല്ലാഹുമ്മ റബ്ബന്നാസ് ' എന്ന് തുടങ്ങുന്ന ദിക്ർ ചൊല്ലി സാബിത് (റ) നെ മന്ത്രിച്ചു (ജാമിഉൽ ഉസ്വൂൽ 7/561)
അനസ് (റ) നബി (സ) ക്ക് ശേഷം മന്ത്രം നടത്തിയവരാണെന്ന് ഈ ഹദീസ് ബോധ്യമാക്കുന്നുണ്ടല്ലോ മന്ത്രം ശിർക്കാണെങ്കിൽ തിരുനബി (സ) യുടെ സേവകനായ അനസ് (റ) പോലും ശിർക്ക് ചെയ്തെന്ന് പറയേണ്ടിവരും ഈ ഹദീസ് ബലഹീനമായ നിവേദനമാണെന്ന് പറയാൻ നിർവ്വാഹവുമില്ല കാരണം ഇത് സ്വഹീഹുൽ ബുഖാരിയിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്
തേൻ, കരിഞ്ചീരകം, മൈലാഞ്ചി ഇങ്ങനെ തുടങ്ങി പല വസ്തുക്കളും തിരുനബി (സ) പല രോഗികൾക്കും നിർദ്ദേശിക്കാറുണ്ടായിരുന്നു ചുരുക്കത്തിൽ ആത്മീയവും ഭൗതികവുമായ പല ചികിത്സകളും തിരുനബി (സ) നടത്തിയിട്ടുണ്ട് എല്ലാ രോഗങ്ങൾക്കും ശമനം തിരുഹള്റത്തിലുണ്ട്

والالم

(വേദനകൾ തടയുന്ന തിരുനബി )

വേദനകൾ ഇല്ല

ശാരീരികവും മാനസികവുമായ സർവ്വവേദനകളും നബി (സ) മുഖേനെ പരിഹരിക്കപ്പെടുന്നു അനുചരന്മാർ പലരും ശാരീരികവും മാനസികവുമായ വേദനകൾ പങ്ക് വെച്ചത് നബി (സ) യോടായിരുന്നു അവിടെ അതിനെല്ലാം പരിഹാരവുമുണ്ടായിരുന്നു വഫാത്തിന് ശേഷം തിരുറൗളയിൽ ചെന്ന് വേദനകൾ പറയപ്പെട്ടപ്പോൾ പരിഹരിക്കപ്പെട്ട സംഭവങ്ങൾ അനവധിയുണ്ട് 

അംറുബ്നു കഅ്ബ് (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു 'നിങ്ങൾക്ക് ആർക്കെങ്കിലും ശരീരത്തിൽ വേദനിച്ചാൽ വേദനയുള്ള ഭാഗത്ത് കൈ വെക്കുക ശേഷം ഏഴുതവണ ഈ ദിക്റ് ചൊല്ലുക 'അഊദു ബി ഇസ്സത്തില്ലാഹി വ ഖുദ്റതിഹി മിൻ ശര്രി മാ അജിദു വ ഉഹാദിർ ' 

رأعوذ بعزة الله وقدرته من شر ما أجد وأحاذ

ഉസ്മാനുബ്നു അബിൽ ആസ് (റ) ന് ശരീരത്തിൽ വേദന അനുഭവപ്പെട്ടപ്പോൾ നബി (സ) പ്രസ്തുത ദിക്റ് ഏഴുതവണ ചൊല്ലാൻവേണ്ടി കൽപ്പിച്ചിട്ടുണ്ടായിരുന്നു (ഇത്ഹാഫുൽ ഖിയറഃ) 

സാഇബ്നു യസീദ് (റ) ൽ നിന്ന് നിവേദനം: എന്റെ മാതാവിന്റെ സഹോദരി എന്നെയുമായി നബി (സ) യുടെ സമീപത്ത് ചെന്നു ഇങ്ങനെ പറഞ്ഞു: 
'അല്ലാഹുവിന്റെ തിരുദൂതരേ, ഇതെന്റെ സഹോദരിയുടെ മകനാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ വേദനയാണ് ' 

അപ്പോൾ നബി (സ) എന്റെ തലയിൽ തടവി എനിക്കുവേണ്ടി പ്രാർത്ഥന നിർവ്വഹിച്ചു പിന്നീട് നബി (സ) ഒരു വുളൂഅ് ചെയ്തു അവശേഷിച്ച വെള്ളം ഞാൻ കുടിച്ചു ' (അൽ ആഹാദുവൽ മസാനി 5/574) 

ഖൈബർ യുദ്ധത്തിൽ ചെങ്കണ്ണ് രോഗബാധിതനായി ശക്തമായ വേദന സഹിക്കുന്ന അലി (റ) ന്റെ കണ്ണിൽ തിരുനബി (സ) തുപ്പി അപ്പോൾ കണ്ണ് രോഗം സുഖപ്പെട്ടു വേദന ശമിച്ചു ഈ സംഭവവും ഇവിടെ ചേർത്തു വായിക്കാവുന്നതാണ് 

ഹബീബ്നു ഫുവൈക് (റ) ൽ  നിന്ന് നിവേദനം: 'എന്റെ പിതാവ് ഒരിക്കൽ തിരുനബി (സ) യുടെ സമീപത്ത് ചെന്നു അപ്പോൾ പിതാവിന്റെ കണ്ണുകൾ വെളുത്ത് തടച്ചിട്ടുണ്ടായിരുന്നു തന്റെ കണ്ണുകൾകൊണ്ട് ഒന്നും കാണാൻ പോലും സാധിക്കുന്നില്ല 

'എന്ത് പറ്റി, നിങ്ങളുടെ കണ്ണുകൾക്ക്? തിരുനബി (സ) ചോദിച്ചു 
'നബിയെ, ഞാൻ നല്ല ഭംഗിയുള്ള വ്യക്തിയായിരുന്നു ഞാൻ അറിയാതെ ഒരു പാമ്പിന്റെ മുട്ടയിൽ ചവിട്ടി തത്ഫലമായി എന്നെ വിഷം തീണ്ടി അത് കണ്ണുകൾക്ക് ബാധിച്ചു ശക്തമായ വേദനയുണ്ട് ' എന്റെ പിതാവ് പറഞ്ഞു 

അപ്പോൾ നബി (സ) പിതാവിന്റെ കണ്ണുകളിൽ തുപ്പി കണ്ണുകൾക്ക് ശക്തമായ കാഴ്ച ലഭിച്ചു എൺപതാം വയസ്സിൽ പോലും എന്റെ ഉപ്പ നൂല് സൂചിപ്പഴുതിലൂടെ കോർക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് (അൽ ആഹാദു വൽ മസാനി) 

ഈ ഭൗതികമായ രൂപത്തിൽ തിരുനബി (സ) വേദകൾ ശമിപ്പിച്ചത് കാണുക 
അബൂസഈദ് (റ) ൽ നിന്ന് നിവേദനം: 'ഒരു വ്യക്തി തിരുസവിധത്തിൽ വന്നു ഇങ്ങനെ പറഞ്ഞു :നബിയെ (സ), എന്റെ സഹോദരന് ശക്തമായ വയറുവേദന അനുഭവപ്പെടുന്നുണ്ട് ' 

'അദ്ദേഹത്തെ തേൻ കുടിപ്പിക്കുക ' നബി (സ) പ്രതികരിച്ചു മൂന്ന് തവണ തേൻ നൽകിയിട്ടും വേദനക്ക് ശമനമുണ്ടായില്ല അപ്പോൾ നബി (സ) പറഞ്ഞു 
'അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു നിങ്ങളുടെ സഹോദരന്റെ വയറ് കളവ് പറയുന്നു ' അപ്പോൾ നാലാം തവണയും തേൻ നൽകി അനന്തരം വയറുവേദന ശമിക്കുകയും ചെയ്തു (തുർമുദി റഹ്

നോക്കൂ, ഇവിടെ നബി (സ) അദ്ദേഹത്തെ തേനിലൂടെ ചികിത്സിക്കുന്നു ഒരേ ഔഷധം തന്നെ ആവർത്തിച്ചുനൽകി ചികിത്സക്കുന്ന ആത്മീയ ചികിത്സകർ ഇന്നും നമുക്കു ചുറ്റുമുണ്ടല്ലൊ 

اسمه مكتوب

(തിരുനബിയുടെ വിശുദ്ധനാമം എഴുതപ്പെട്ടതാണ്)
തിരുനബിയുടെ തിരുനാമങ്ങൾ

ഏതൊരു വസ്തുവിന്റെയും നാമങ്ങളുടെ ആധിക്യം പ്രസ്തുത വസ്തുവിന്റെ മഹത്വത്തെ അറിയിക്കുന്നു നബി (സ) ക്ക് അനവധി വിശുദ്ധനാമങ്ങൾ ഉണ്ട് ചില നാമങ്ങൾ നബി (സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'എനിക്ക് അഞ്ച് നാമങ്ങൾ ഉണ്ട് ഞാൻ മുഹമ്മദാണ്, ഞാൻ അഹ്മദാണ്, ഞാൻ മാഹീയാണ്, ഞാൻ ഹാശിറാണ്, ഞാൻ ആഖിബാണ് ' (മുസ്ലിം റഹ്)
ഇങ്ങനെ ചില നാമങ്ങൾ പ്രവാചകർ (സ) പരാമർശിച്ചത് കാണുന്നു ഇതിനർത്ഥം ഈ നാമങ്ങൾ മാത്രമേ നബി (സ) ക്ക് ഉള്ളൂ എന്നല്ല വളരെ പ്രശസ്തമായ നാമങ്ങൾ മാത്രം നബി (സ) പ്രത്യേകം പരാമർശിച്ചതാണെന്ന് ഇതിനെ വ്യാഖ്യാനിക്കാം

അല്ലെങ്കിൽ നബി (സ) ക്ക് മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത നാമങ്ങൾ നബി (സ) പറഞ്ഞതാവാം പൂർവ്വകാല ഗ്രന്ഥങ്ങളിൽ പറയപ്പെട്ട ചില നാമങ്ങൾ മാത്രം നബി (സ) പറഞ്ഞുവെന്നാണ് ഖാളിഇയാള് (റ) ന്റെ വീക്ഷണം മഹാനായ യൂസുഫ് സ്വാലിഹി (റ) തന്റെ ഗ്രന്ഥത്തിൽ തിരുനബി (സ) യുടെ അഞ്ഞൂറ് നാമങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട് അവയിൽ ചിലത് ഇവിടെ പരാമർശിക്കാം
നബി (സ) യുടെ നാമങ്ങളിൽ ഏറ്റവും പ്രശസ്തവും മഹത്വവുമുള്ള നാമമാണ് 'മുഹമ്മദ് ' സ്തുതിക്കപ്പെടുന്നവർ എന്നും സ്തുതിക്കപ്പെടേണ്ട കാര്യങ്ങളിൽ പൂർണ്ണത കൈവരിച്ചവർ എന്നെല്ലാം ഈ നാമത്തിന് അർത്ഥമുണ്ട് ഈ നാമത്തിന്റെ മഹത്വങ്ങളിൽ ചിലത് കാണുക
1. അവിശ്വാസി വിശ്വാസിയാകുമ്പോൾ ശഹാദത്തിൽ 'മുഹമ്മദ് ' എന്ന പദംതന്നെ ഉച്ചരിക്കണമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിരിക്കുന്നു പ്രസ്തുത സ്ഥാനത്ത് അഹ്മദ്പോലും മതിയാവുന്നില്ല ഇമാം നവവി (റ) ന്റെ ശറഹുൽ മുഹദ്ദബ് ഉൾപ്പെടെ പല ഗ്രന്ഥങ്ങളിലും ഇത് കാണുന്നു
2. അർശിന് മുകളിൽ അല്ലാഹുവിന്റെ നാമത്തോടൊപ്പം 'മുഹമ്മദ് ' എന്ന നാമമാണ് എഴുതപ്പെട്ടത്
3. ആദം (അ) നെ സ്വർഗ്ഗത്തിൽ വിളിക്കപ്പെട്ടത് 'അബൂ മുഹമ്മദ് ' എന്ന പേരിലായിരുന്നു ഇതരനാമങ്ങളിലേക്ക് ചേർത്തിയിട്ടില്ലായിരുന്നു
4. സുലൈമാൻ നബി (അ) 'മുഹമ്മദ് ' എന്ന നാമം ഉച്ചരിച്ച് പിശാചിനെ കീഴ്പ്പെടുത്താറുണ്ടായിരുന്നു
5. നൂഹ് നബി (അ) ന്റെ കപ്പൽ സഞ്ചരിക്കുന്നത് 'മുഹമ്മദ് ' എന്ന നാമം ഉച്ചരിക്കുമ്പോഴായിരുന്നു (സുബുലുർ ഹുദാ)
ഈ നാമം തന്നെ പലയിടങ്ങളിലും എഴുതി വെക്കപ്പെട്ടിട്ടുണ്ട് ഉദാഹരണങ്ങൾ വിവരിക്കാം
പൂർവ്വീകരിൽ ചിലർക്ക് മഞ്ഞനിറത്തിലുള്ള ഒരു തണ്ണിമത്തൻ ലഭിച്ചു അതിന്റെ പുറംതോടിൽ വെള്ളനിറത്തിലുള്ള ചില വരകളും കുറികളും ഉണ്ടായിരുന്നു പ്രസ്തുത വരയും കുറിയും സശ്രദ്ധം വീക്ഷിച്ചു അപ്പോൾ ഒരു ഭാഗത്ത് 'അല്ലാഹു ' എന്നും മറുഭാഗത്ത് 'മുഹമ്മദ് ' എന്നും അറബിഭാഷയിൽ എഴുതപ്പെട്ടത് അവരുടെ ശ്രദ്ധയിൽപ്പെട്ടു
ഹിജ്റ എണ്ണൂറ്റിഒമ്പതിൽ ഒരു മുന്തിരിയുടെ വിത്ത് ലഭിച്ചു അതും ശ്രദ്ധാപൂർവ്വം പരിശോധിച്ചു അപ്പോൾ അതിൽ കറുത്ത നിറത്തിൽ 'മുഹമ്മദ് ' എന്ന് എഴുതപ്പെട്ടത് കണ്ടു (സുബുലുൽ ഹിദാ: 1/413)

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെയും നാമം 'മുഹമ്മദ് ' ആണെന്ന് വാർത്താമാധ്യമങ്ങളിലൂടെ ഈയിടെ നാമറിഞ്ഞു
ഇവയെല്ലാം അത്ഭുതം തന്നെ ആധുനിക ലോകത്തും ഇത്തരത്തിലുള്ള ചില അത്ഭുതകാഴ്ചകൾ പലരും കണ്ടെത്തിയിട്ടുണ്ട് മത്സ്യത്തിന്റെ ശരീരത്തിലും, മരച്ചില്ലകളിലും മറ്റും സൃഷ്ടികളുടെ ഇടപെടൽ ഇല്ലാതെതന്നെ അല്ലാഹുവിന്റെയും തിരുനബി (സ) യുടെയും നാമങ്ങൾ ഉല്ലേഖനം ചെയ്യപ്പട്ടത് വാർത്തകളിലും മറ്റും നാം അറിഞ്ഞവരാണ് ഇവയെല്ലാം പ്രപഞ്ചസൃഷ്ടാവിനെക്കുറിച്ചും അവന്റെ തിരുനബി (സ) യെ കുറിച്ചും മാലോകർ ചിന്തിക്കുന്നതിലേക്ക് ഒരു നിതാനമാണ് മാത്രമല്ല ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണെന്ന വ്യക്തമായ തെളിവുകളും നൽകുന്നു
തിരുനബി (സ) യുടെ മറ്റുചില നാമങ്ങളെ പരിചയപ്പെടാം

1. അബ്ത്വഹിയ്യ്
അബ്ത്വഹ് എന്നതിലേക്ക് ചേർക്കപ്പെട്ടതാണ് ഇത് ചെറിയ പാറകഷ്ണങ്ങൾ നിറഞ്ഞ വെള്ളം ഒലിക്കുന്ന സ്ഥലത്തിനാണ് 'അബ്ത്വഹ് ' എന്ന് അറബിയിലെ പ്രയോഗം ഇത്തരത്തിൽ ഒരു താഴ് വര മക്ക, മിനായുടെ ഇടയിൽ ഉണ്ടായിരുന്നു നബി (സ) യുടെ അഞ്ചാമത്തെ വലിയുപ്പക്ക് ഈ പ്രദേശവുമായി ചില ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ് തിരുനബി (സ) ഈ നാമത്തിൽ അറിയപ്പെട്ടത്
2. അൽ അത്ഖാ
ഏറ്റവും കൂടുതൽ അല്ലാഹുവിനെ സൂക്ഷിക്കുന്നവർ എന്നാണ് ഈ പദത്തിനർത്ഥം ഇത് നബി (സ) യുടെ തിരുവചനങ്ങളിൽ കാണാം
ജാബിർ (റ) വിൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'ഞാനാണ് നിങ്ങളിൽ ഏറ്റവും തഖ് വയുള്ള വ്യക്തി ഞാനാണ് ഏറ്റവും കൂടുതൽ നന്മ ചെയ്യുന്നവർ ഞാനാണ് ഏറ്റവും വലിയ സത്യം സംസാരിക്കുന്നത് ' (മുസ്ലിം) അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ മറ്റൊരു ആരാധ്യനില്ലെന്നതാണല്ലൊ ഏറ്റവും വലിയ സത്യം
3. അൽ അജ് വദ്
വളരെ കൂടുതൽ ധർമ്മം ചെയ്യുന്നവർ എന്നാണ് ഈ പദത്തിനർത്ഥം ചോദിക്കുന്നവർക്കും ചോദിക്കാത്തവർക്കും ധാരാളം നൽകുന്നവർക്ക് 'അജ് വദ് ' എന്ന് പ്രയോഗിക്കാറുണ്ട് തിരുനബി (സ) യുടെ സംഭാവനകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്
ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: 'നബി (സ) ജനങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്നവരായിരുന്നു റമളാൻ മാസത്തിൽ ഇതര മാസങ്ങളേക്കാൾ കൂടുതൽ നൽകാറുണ്ടായിരുന്നു ' (ബുഖാരി റഹ്)
4. അൽ അഹ്ശം
വളരെ കൂടുതൽ അച്ചടക്കവും ഒതുക്കവും ഉള്ളവർ എന്നാണ് ഈ വാക്കിനർത്ഥം തിരുനബി (സ) യുടെ ജീവിതം വളരെ അടക്കവും അച്ചടക്കവും ഉള്ളതായിരുന്നല്ലോ തിരുനബി (സ) ഈ നാമത്തിനർഹരാണെന്ന് അവിടുത്തെ ജീവിതം പഠിക്കുന്ന ആർക്കും ബോധ്യമാവും
5. അൽ അദ് വം
നബി (സ) അല്ലാഹുവിന് ആരാധനകൾ ചെയ്യുന്നതിൽ ഒരിക്കലും വീഴ്ചകൾ വരുത്തിയിട്ടില്ല അവിടുത്തെ പ്രവർത്തനങ്ങൾ നിത്യമായി ചെയ്യുന്നവയായിരുന്നു അതുകൊണ്ടാണ് തിരുനബി (സ) ക്ക് 'അൽ - അദ് വം' എന്ന നാമം ലഭ്യമായത്
6. അൽ അസ്ക
തിരുനബി (സ) യുടെ ശരീരവും ഹൃദയവും വളരെ സംശുദ്ധമായിരുന്നു അവിടുത്തെ തിരുശരീരത്തിൽ ഈച്ചപോലും ഇരിക്കാറുണ്ടായിരുന്നില്ല ഇതിനാലാണ് പരിശുദ്ധൻ എന്ന് അർത്ഥം വരുന്ന 'അൽ- അസ്ക ' കൊണ്ട് തിരുനബി (സ) യെ അനുഗ്രഹിക്കപ്പെട്ടത്
7. അൽ അസ്വ് ദഖ്
ഇത് നബി (സ) യുടെ വളരെ പ്രധാനപ്പെട്ട മറ്റൊരു നാമമാണ് 'ഏറ്റവും സത്യം പറയുന്നവർ ' എന്നാണ് ഇതിനർത്ഥം നബി (സ) തമാശയിൽ പോലും കളവ് പറയാറുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കിയവരാണല്ലോ നാം തിരുനബി (സ) പറയുന്നതാണ് ലോകത്തെ ഏറ്റവും വലിയ സത്യം കാരണം നബി (സ) യുടെ സംസാരം അല്ലാഹുവിനെ സംബന്ധിച്ചാണ്
ഇതുവരെ പറഞ്ഞത് നബി (സ) യുടെ നാമങ്ങളിൽ വളരെ കുറഞ്ഞതും അവയുടെ ചെറിയ വിശദീകരണവും മാത്രമാണ് ഇനിയും അനവധി നാമങ്ങൾ നബി (സ) ക്ക് ഉണ്ട് അവയിൽ ചിലതെല്ലാം താജുസ്സ്വലാത്തിൽ തന്നെ വരുന്നുണ്ട് ആവശ്യമായ വിശദീകരണങ്ങൾ അവിടെ നൽകാം ബറകത് കാംക്ഷിച്ച് ചിലത് ഇവിടെ പരാമർശിച്ചുവെന്ന് മാത്രം

مرفوع

(തിരുനബിയുടെ നാമം ഉയർത്തപ്പെട്ടതാണ്)
തിരുനാമത്തിന്റെ ഔന്നിത്യം
തിരുനബി (സ) യുടെ വിശുദ്ധനാമങ്ങൾക്ക് നാഥൻ ഏറെ മഹത്വവും പ്രശസ്തിയും നൽകിയിട്ടുണ്ട് ലോകത്ത് ഓരോ അർദ്ധനിമിഷവും പ്രവാചകർ (സ) യുടെ നാമം ഉദ്ധരിച്ചുകൊണ്ടിരിക്കുന്നുണ്ട് ഈ അനുഗ്രഹം തിരുനബി (സ) ക്ക് മാത്രം നൽകപ്പെട്ടതാണ് ഇത് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതാണ് 'അങ്ങയുടെ യശസ്സ് നാം ഉയർത്തിയിരിക്കുന്നു ' (അശ്ശറഫ്: 4)
ഈ സൂക്തത്തിന്റെ വ്യാഖ്യനത്തിൽ ഇബ്നു അബ്ബാസ് (റ) ന്റെ പ്രസ്താവന കാണുക: 'എന്റെ നാമം ഉച്ചരിക്കപ്പെടുമ്പോഴെല്ലാം അങ്ങയുടെ നാമവും ഉച്ചരിക്കപ്പെടുന്നുവെന്ന് അല്ലാഹു ഈ സൂക്തത്തിലൂടെ തിരുനബി (സ) യോട് പറയുന്നു വാങ്ക്, ഇഖാമത്ത്, അത്തഹിയ്യാത്ത്, വെള്ളിയാഴ്ചകളിൽ മിമ്പറിന് മുകളിൽവെച്ച് ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ ദിനങ്ങളിൽ, അയ്യാമുത്തശ്രിഖിന്റെ ദിവസങ്ങളിൽ, അറഫ ദിവസം, ജംറകളുടെ സമീപത്ത് വെച്ച്, സ്വഫയുടെയും മർവ്വയുടെയും സമീപത്ത് വെച്ച്, നിക്കാഹിന്റെ ഖുതുബയിൽ, ഇങ്ങനെ പല പ്രധാനപ്പെട്ട സന്ദർഭങ്ങളിലും അല്ലാഹുവിന്റെ നാമത്തോടൊപ്പം തിരുനബി (സ) യുടെ തിരുനാമവും പറയുന്നു ഒരു വ്യക്തി സുദീർഘമായ കാലം അല്ലാഹുവിന് ആരാധനകൾ നിർവ്വഹിച്ചു, സ്വർഗ്ഗവും നരകവും വിശ്വസിച്ചു, പക്ഷെ, നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ അദ്ദേഹം കാഫിറാണ് ' (ഖുർത്വുബി റഹ്)
അബൂസഈദിൽ ഖുദ്രി (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പ്രസ്താവിച്ചു: 'ഒരിക്കൽ ജിബ്രീൽ (അ) എന്റെ സമീപം വന്നു ഇങ്ങനെ ചോദിച്ചു 'തിരുദൂതരേ, അങ്ങയുടെ നാമത്തിന് ഔന്നിത്യം നൽകിയിട്ടുണ്ടെന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു എന്താണ് ഇതിന്റെ സാരമെന്ന് നിങ്ങൾക്കറിയുമോ?' 'ഇല്ല ജിബ്രീൽ ' - ഞാൻ പ്രതികരിച്ചു
'അല്ലാഹുവിന്റെ നാമം പറയപ്പെടുമ്പോൾ അങ്ങയുടെ പേരും ഉച്ചരിക്കപ്പെടുന്നുവെന്നതാണ് ഇതിന്റെ സാരം ' - ജിബ്രീൽ (അ) വിശദീകരിച്ചു (റൂഹുൽ മആനി 23/22)
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) പറഞ്ഞു ഞാൻ അല്ലാഹുവോട് ഇങ്ങനെ പറഞ്ഞു : 'നാഥാ, എന്റെ പൂർവ്വീകരായ അമ്പിയാക്കളിൽ ചിലർക്ക് കാറ്റിനെ കീഴ്പ്പെടുത്തി, മറ്റു ചിലർക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവ് നൽകി '
അപ്പോൾ അല്ലാഹു പറഞ്ഞു,
'നബിയേ, അങ്ങ് അനാഥനായിരുന്നപ്പോൾ ഞാൻ അഭയം നൽകി അങ്ങ് ദരിദ്രനായിരുന്നപ്പോൾ ഞാൻ സമ്പത്ത് നൽകി അങ്ങയുടെ ഹൃദയം നാം വിശാലമാക്കി ഒപ്പം അങ്ങയുടെ യശ്ശസ് നാം ഉയർത്തുകയും ചെയ്തു ' (ഇബ്നു കസീർ റഹ് 8/430)
ഈ ഹദീസിന്റെ നിവേദക പരമ്പര സ്വീകാര്യ യോഗ്യമാണെന്ന് ഇമാം ഹാകിം (റ) പറഞ്ഞിരിക്കുന്നു
ഉപരിസൂചിത ഹദീസുകളെല്ലാം തിരുനബി (സ) യുടെ പ്രശസ്തിയും യശസ്സും ബോധ്യപ്പെടുത്തുന്നു ഓരോ നിമിഷവും പേര് ഉച്ചരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നേതാവിനെയും ഇന്ന് വരെ കോകം കണ്ടിട്ടില്ല ലോകവിശ്വാസികളുടെ ഹൃദയത്തിൽ തിരുനബി (സ) യുടെ നാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു പ്രസവിക്കപ്പെട്ടാൽ ഉടനെ കേൾപ്പിക്കേണ്ടത് അല്ലാഹുവിന്റെ നാമമാണ് പിന്നീട് തിരുനബി (സ) യുടെതും മൗലിദ് പാരായണത്തിലൂടെയും, തിരുനബി (സ) യുടെ അപദാനങ്ങൾ വാഴ്ത്തുന്നതിലൂടെയും അവിടുത്തെ അജയ്യത ഉയരുന്നു നബി (സ) യുടെ പേര് പറയൽ നിർബന്ധമായ പല ഘട്ടങ്ങളും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഉണ്ട് ഇത്രയും വലിയ മഹത്വം അല്ലാഹു മറ്റൊരു പ്രവാചകനും നൽകിയിട്ടില്ല തിരുനബി (സ) യുടെ പേര് മറ്റൊരു വ്യക്തിക്ക് വിളിക്കപ്പെട്ടാൽ പ്രസ്തുത വ്യക്തിയെ പോലും ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രസ്താവിച്ച പണ്ഡിതന്മാരുണ്ട്

مشفوع

(തിരുനബിയുടെ നാമം ശുപാർശ ചെയ്യപ്പെടുന്നതാണ്)

തിരുനാമം കൊണ്ട് ശുപാർശ
നബി (സ) യുടെ നാമത്തിന് അവാജ്യമായ മഹത്വങ്ങൾ ഉണ്ടെന്ന് നാം മനസ്സിലാക്കി പ്രസ്തുത നാമം കൊണ്ട് അല്ലാഹുവിനോട് ശുപാർശ ചെയ്യപ്പെട്ട പല സംഭവങ്ങളും ഇസ്ലാമിക ചരിത്രത്തിൽ കാണാം
ഉമർ (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു 'ആദം നബി (അ) ൽ നിന്ന് അനൗചിത്വം സംഭവിച്ചപ്പോൾ മഹാൻ അല്ലാഹുവിനോട് ഇങ്ങനെ പറഞ്ഞു 'നാഥാ, മുഹമ്മദ് നബി (സ) യുടെ മഹത്വം കൊണ്ട് എനിക്ക് നീ മാപ്പ് നൽകണം ' 'നിങ്ങൾക്കെങ്ങനെ മുഹമ്മദ് നബി (സ) യെ അറിയാം?'

അല്ലാഹു ചോദിച്ചു
'അല്ലാഹുവേ, നീ എന്നെ സൃഷ്ടിച്ച് ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോൾ ഞാൻ തല ഉയർത്തി അപ്പോൾ ഞാൻ അർശിന്റെ തൂണുകളിൽ ശ്രദ്ധിച്ചു അവിടെ നിന്റെ നാമത്തിനൊപ്പം മുഹമ്മദ് എന്ന നാമം എഴുതപ്പെട്ടത് ഞാൻ കണ്ടു പവിത്രമായ നാമം മാത്രമാണല്ലോ നീ നിന്റെ നാമത്തിന്റെ കൂടെ ചേർക്കുകയുള്ളൂ ' ആദം നബി (അ) പ്രതികരിച്ചു
'ആദമേ, നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് മുഹമ്മദ് നബി (സ) ഇല്ലായിരുന്നുവെങ്കിൽ നിങ്ങളെപോലും ഞാൻ സൃഷ്ടിക്കുകയില്ലായിരുന്നു' നാഥൻ പറഞ്ഞു (അൽ ഖസ്വാഇസ്വുൽ കുബ്റ 1/10)
നോക്കൂ, ഉപരിസൂചിത സംഭവത്തിൽ ആദം (അ) തിരുനബി (സ) യുടെ നാമംകൊണ്ട് മാത്രം ശുപാർശ ചെയ്യുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നു ഇത് നബി (സ) യെ പ്രസവിക്കപ്പെടുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം ഇങ്ങനെ പലരും തിരുനബിയുടെ പേര് കൊണ്ടുമാത്രം തവസ്സുലാക്കുകയും ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട് മറ്റൊരു നിവേദനം കാണുക ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'നബി (സ) യുടെ നിയോഗത്തിന് മുമ്പ് ജൂതന്മാർ ഗത്വ് ഫാൻ ഗോത്രവുമായി സംഘട്ടനം ഉണ്ടായി ഇതിൽ ജൂതന്മാർ പരാജയപ്പെട്ടു അപ്പോൾ അവർ ഇങ്ങനെ പ്രാർത്ഥിച്ചു
'നാഥാ, അവസാന കാലഘട്ടത്തിൽ നിയോഗിക്കപ്പെടുന്ന മുഹമ്മദ് നബി (സ) യുടെ പവിത്രതകൊണ്ട് ഈ സംഘട്ടനത്തിൽ ഞങ്ങളെ നീ സഹായിക്കേണമേ'
പിന്നീടുണ്ടായ ഏറ്റുമുട്ടലിൽ ജൂതന്മാർ വിജയിച്ചു (അൽ ഖസ്വാഇസ്വുൽ കുബ്റ: 1/40)
അബ്ദുർറഹ്മാനുബ്നു സഅ്ദ് (റ) ൽ നിന്ന് നിവേദനം 'ഇബ്നു ഉമർ (റ) ന്റെ കാലിന് തരിപ്പ് അനുഭവപ്പെട്ടു അപ്പോൾ നിങ്ങൾ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തിയുടെ നാമം പറയാൻ വേണ്ടി മഹാനോട് കൽപ്പിക്കപ്പെട്ടു അനന്തരം ഇബ്നു ഉമർ (റ) 'മുഹമ്മദ് ' എന്ന് ഉച്ചരിച്ചു ' (അൽ അദബുൽ മുഫ്റദ് 335)
പ്രസ്തുത സംഭവത്തിലും തിരുനബി (സ) യുടെ പേര് കൊണ്ട് മാത്രം ചികിത്സ തേടിയത് കാണുന്നു ബദ്റിൽ പങ്കെടുത്ത സ്വഹാബികളുടെ നാമങ്ങൾ ചൊല്ലുന്ന പതിവ് നമുക്കിടയിലുണ്ട് പ്രസ്തുത നാമങ്ങൾ പാരായണം ചെയ്യുന്നതിനു പല അത്ഭുതങ്ങളും സംഭവിച്ചത് പലർക്കും അനുഭവമാണ് ഇങ്ങനെ നാമങ്ങൾ പാരായണം ചെയ്യുന്നതിന്റെ ഒരു തെളിവ് കൂടിയാണിത്

ഖുത്ബിയ്യത്തിൽ മുഹ്‌യിദ്ദീൻ ശൈഖിന്റെ നാമം പറയുകയാണല്ലോ മഹാന്മാരുടെ നാമങ്ങൾ ദിക്ർ കൂടിയാണ് മുകളിൽ ഉദ്ധരിച്ച ഹദീസ് ബലഹീനമാണെന്ന് പുത്തൻവാദികളുടെ നേതാവ് അൽബാനി പറഞ്ഞിട്ടുണ്ടത്രെ!

വായനക്കാർ വഞ്ചിതരാവരുത് ഇനി നിവേദക പരമ്പര ബലഹീനമാണെങ്കിൽ തന്നെ ഇത്തരം കർമ്മങ്ങൾക്ക് ബലഹീനമായ ഹദീസുകൾ മതിയാകുമെന്നാണല്ലോ നിതാനശാസ്ത്രം
ചുരുക്കത്തിൽ, നബി (സ) യുടെ നാമം കൊണ്ട് ശുപാർശ ചെയ്യപ്പെടുകയും ചികിത്സ തേടപ്പെടുകയും ഇരുലോക വിജയത്തിന് വേണ്ടി പ്രാർത്ഥിക്കപ്പെടുകയുമെല്ലാം പൂർവ്വികർ ചെയ്തതായി കാണുന്നുണ്ട് ഇങ്ങനെ തവസ്സുലാക്കി പ്രാർത്ഥന നിർവ്വഹിച്ചവർക്ക് പ്രതിഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട് സുന്നികൾക്ക് തെളിവായി ഇത് തന്നെ ധാരാളം മതി

منقوش

(നാമം ഉല്ലേഖനം ചെയ്യപ്പെട്ട തിരുനബി )

മായ്ക്കപ്പെടാത്ത നാമം
'നഖ്ശ് ' എന്ന പദത്തിൽ നിന്നാണ് 'മൻഖൂശ് ' എന്ന പദത്തിന്റെ ഉത്ഭവം നാമങ്ങളും മറ്റും മായ്ക്കപ്പെടാത്ത രീതിയിൽ കൊത്തിവെക്കുന്നതിനാണ് 'നഖ്ശ് ' എന്ന് അറബിഭാഷയിൽ പ്രയോഗമുള്ളത്

പ്രവാചകർ (സ) യുടെ നാമം ഇത്തരത്തിൽ പലയിടങ്ങളിലും കൊത്തിവെക്കപ്പെട്ടിട്ടുണ്ട് വളരെ പ്രധാനമായി, വിശ്വാസികളുടെ ഹൃദയങ്ങളിൽ തന്നെ മൗലിദും മീലാദാഘോഷവും മുടക്കി തിരുനബി (സ) യെ വിശ്വാസി ഹൃദയങ്ങളിൽനിന്ന് ഇല്ലായ്മ ചെയ്യാൻ പാശ്ചാത്യരിൽനിന്ന് അച്ചാരം വാങ്ങിയ പലരും ശമിക്കാറുണ്ട്

പക്ഷെ, അവരുടെ ശ്രമങ്ങൾ ഫലവത്താകുന്നില്ലെന്ന് മാത്രമല്ല, നബി (സ) യെ വാഴ്ത്തുന്ന സദസ്സുകൾ ദൈനംദിനം വർദ്ധിച്ചു വരികയാണ്
തിരുനാമങ്ങൾ കൊത്തിവെക്കപ്പെട്ട ചിലയിടങ്ങൾ നാം മുമ്പ് പരാമർശിച്ചു ഇനി അത്ഭുതാവഹമായ ചില സംഭവങ്ങൾ ശ്രദ്ധിക്കുക
ഉബാദത്ബ്നു സ്വാമിത് (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പറഞ്ഞു: 'സുലൈമാൻ നബി (അ) ന്റെ മോതിരം ആകാശലോകത്തുനിന്ന് നൽകപ്പെട്ടതാണ് പ്രസ്തുത മോതിരത്തിൽ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ് ' എന്ന് കൊത്തിവെക്കപ്പെട്ടിട്ടുണ്ടായിരുന്നു' (അൽ ഖസ്വാ ഇസ്വൂൽ കുബ്റാ 1/12)
മുൻകാലത്തുള്ള ചില കല്ലുകളിൽ 'മുഹമ്മദ് ' എന്ന് കൊത്തിവെക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് 'ഖുർത്വുബ ' പട്ടണത്തിൽ ഒരു ചുവന്ന തൂൺ ഉണ്ടായിരുന്നു പ്രസ്തുത തൂണിലും 'മുഹമ്മദ് ' എന്ന് എഴുതപ്പെട്ടത് കാണാനിടയായിട്ടുണ്ട് (സീറതുൽ ഹലബിയ്യ: 1/354)
അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഒരു മരമുണ്ടായിരുന്നു ആ മരത്തിന് സുഗന്ധമുള്ള വലിയ ഒരു തരം ഇലകളായിരുന്നു ചുവപ്പ്, വെള്ള നിറങ്ങളിലായി ചില വരകളും കുറികളും ഈ ഇലകളിൽ കാണാം അവ ശ്രദ്ധയോടെ പരിശോധിച്ചാൽ മൂന്ന് കാര്യങ്ങൾ അവയിൽ ഉല്ലേഖനം ചെയ്യപ്പെട്ടതായി ബോധ്യമാവും
1. ലാഇലാഹ ഇല്ലല്ലാഹ്; 2. മുഹമ്മദുറസൂലുല്ലാഹ്; 3. ഇന്നദ്ദീന ഇൻദല്ല്വാഹിൽ ഇസ്ലാം അവ (സീറതുർ ഹലബിയ്യ: 1/357)
ഇത്തരം സംഭവങ്ങൾ ഒരിക്കലും നിഷേധിക്കാൻ കഴിയില്ല കാരണം സമാനമായ പലതും നാമും അനുഭവിച്ചവരാണ് പല ജീവികളുടെയും ശരീരത്തിൽ ഇത്തരം അത്ഭുതകരമായ അക്ഷരക്കൂട്ടുകൾ വയിച്ചവരാണ് നാം
പൂർവ്വികരിൽ ഒരു വ്യക്തി സമുദ്രത്തിൽ മത്സ്യ വേട്ടക്കിറങ്ങി താൻ പിടിച്ച മത്സ്യങ്ങളിൽ ഒരു മത്സ്യത്തിന്റെ ശരീരത്തിൽ വലത് ഭാഗത്ത് 'ലാ ഇലാഹഇല്ലല്ലാഹ് ' എന്നും ഇടതുഭാഗത്ത് 'മുഹമ്മദുറസൂലുല്ലാഹ് ' എന്നും കണ്ടു അപ്പോൾ ഇതിനോടുള്ള ബഹുമാനസൂചകമായി അദ്ദേഹം പ്രശസ്ത മത്സ്യത്തെ സമുദ്രത്തിലേക്കുതന്നെ വിട്ടു (സീറതുൽ ഹലബിയ്യ: 1/358)
തിരുനബി (സ) യുടെ പേരുകൾ എഴുതപ്പെട്ട വസ്തുക്കൾക്ക് വലിയ മഹത്വമുണ്ട് ചിലർ അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു മറ്റുചിലർ അവയെല്ലാം രോഗശമനത്തിനുപോലും ഉപയോഗപ്പെടുത്തുന്നു
മുൻഗാമികളിൽപെട്ട ഒരു വ്യക്തി പറയുന്നു 'ഞാൻ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ഒരു മരം കണ്ടു തേങ്ങയോട് സാദൃശ്യമുള്ള ഒരു തരം പഴമാണ് അതിലുള്ളത് ഇതിന് രണ്ട് തൊലികൾ ഉണ്ട് പ്രസ്തുത പഴം പൊട്ടിക്കപ്പെട്ടപ്പോൾ ചുരുണ്ടുകിടക്കുന്ന ഒരു പച്ചയില അതിൽനിന്ന് പുറന്നുവന്നു ആ ഇലയിൽ 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് ' എന്ന് എഴുതപ്പെട്ടിരുന്നു ഇപ്പോൾ പ്രസ്തുത നാട്ടുകാർ ഈ മരം കൊണ്ട് ബറകത്തെടുക്കുന്നു മഴ ഇല്ലാത്ത ഘട്ടങ്ങളിൽ ഈ മരം മുൻ നിർത്തി അവർ മഴയെ തേടുകയും ചെയ്യുന്നു (സീറതുൽ ഹലബിയ്യ: 1/358)
അൽ ഹാഫിള് അസ്സലഫി ഉദ്ധരിക്കുന്നു: 'ഒരു നാട്ടിൽ ഒരു മരത്തിന്റെ ഇലകളിൽ അല്ലാഹുവിന്റെയും തിരുനബിയുടെയും നാമങ്ങൾ എഴുതപ്പെട്ടത് കണ്ടു പ്രസ്തുത നാട്ടുകാരിൽ പലരും ബിംബാരാധകരായതിനാൽ അവർ പ്രസ്തുത മരം മുറിച്ചു എന്നാൽ മുറിച്ച ഭാഗത്തുനിന്ന് വീണ്ടും നാല് ഇതളുകൾ പൊട്ടി അവയിലും ഇങ്ങനെ എഴുതപ്പെട്ടത് കണ്ടു പിന്നീട് അവർ ഇതുകൊണ്ട് ബറകത്തെടുക്കുകയും രോഗശമനം നടത്തുകയും ചെയ്തു കുങ്കുമവും സുഗന്ധവും ഈ മരത്തിൽ പൂശി ഇതിനെ അവർ ബഹുമാനിച്ചു (സീറതുൽ ഹലബിയ്യ)

في اللوح والقلم


(ലൗഹിലും ഖലമിലും തിരുനബിയുടെ
നാമം എഴുതപ്പെട്ടിരിക്കുന്നു)

ലൗഹും ഖലമും
ലൗഹും ഖലമും അല്ലാഹുവിന്റെ സൃഷ്ടികളിലെ വളരെ ബഹുമാനമേറിയ സൃഷ്ടികളാണ് ഇതിന്റെ ആകൃതിയോ, ഇടമോ വിശാലമായി പഠിക്കൽ വിശ്വാസിക്ക് നിർബന്ധമില്ല ഇങ്ങനെ രണ്ട് വസ്തുക്കൾ ഉണ്ടെന്ന് വിശ്വസിക്കണമെന്ന് മാത്രം ചില പണ്ഡിതന്മാർ ഇതിനെ സംബന്ധിച്ച് ചില വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്

ഖുർആനിൽ ഇവ രണ്ടിനെ സംബന്ധിച്ചും അല്ലാഹു പരാമർശിച്ചിട്ടുണ്ട് 'ഈ ഖുർആൻ ഔന്നത്യമുള്ളതാകുന്നു സുരക്ഷിതമായ 'ലൗഹിൽ ' ൽ ഇതിനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു' (അൽ ബുറൂജ്: 21-22)
'ഖലം സാക്ഷി അവർ എഴുതിക്കൊണ്ടിരിക്കുന്നതും സാക്ഷി' (അൽഖലം: 1) ഈ രണ്ട് സൂക്തങ്ങളിൽ ഖലം, ലൗഹ് എന്നിവയെ പരാമർശിച്ചത് ശ്രദ്ധിച്ചുവല്ലോ പ്രസ്തുത സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ ഇവയെ സംബന്ധിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചേർക്കുന്നുണ്ട്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'ലൗഹിന്റെ മുകൾഭാഗം അർശിൽ ബന്ധിപ്പിക്കപ്പെട്ടതാണ് കീഴ്ഭാഗം 'മാത്വർയൂൻ' എന്ന് പേരുള്ള മലക്കിന്റെ മടിയിലാണ് അല്ലാഹു പ്രതിദിനം മുന്നൂറ്റി അറുപത് തവണ ലൗഹിൽ ശ്രദ്ധിക്കുന്നു' (ഖുർത്വുബി റഹ് 19/260)
'ലോകത്തുള്ള സർവ്വസൃഷ്ടികളെ സംബന്ധിച്ചും ലൗഹിൽ എഴുതപ്പെട്ടിട്ടുണ്ട് ഓരോ സൃഷ്ടികളുടെയും അവധി, ഉപജീവനം, പ്രവർത്തനങ്ങൾ, കാര്യങ്ങളുടെ പര്യവസാനം എല്ലാം ഇതിൽ ഉൾപ്പെടുന്നു ഇത് മൂല ഗ്രന്ഥമാണ് ' (ഖുർത്വുബി റഹ് 19/260)
'അല്ലാഹു ഖലമിനെ സൃഷ്ടിച്ചു അനന്തരം ഖലം രണ്ട് പിളർപ്പായി ശേഷം ഖലമിനോട് അല്ലാഹു എഴുതാൻ വേണ്ടി ആജ്ഞാപിച്ചു അപ്പോൾ അന്ത്യനാൾ വരെ സംഭവിക്കുന്ന സർവ്വവും ഖലം ലൗഹുൽ മഹ്ഫൂളിൽ എഴുതി ഇനി അന്ത്യനാൾ വരെ ലൗഹിൽ മാറ്റങ്ങൾ വരികയില്ല 'ഖലം' പ്രകാശത്താൽ നിർമ്മിതമായതാണ് ഇതിന്റെ നീളം ആകാശഭൂമിയുടെ വ്യാപ്തിയാണ് ' (റൂഹുൽ ബയാൻ 15/478)
സ്വലാത്തുതാജിലെ പരാമർശം ലൗഹിലും ഖലമിലും തിരുനബിയെ പരാമർശിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ തെളിവുകൾ അന്വേഷിക്കാം ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചു 'അല്ലാഹു പ്രഥമമായി ലൗഹിൽ എഴുതിയത് ഇങ്ങനെയാണ്
'ഞാൻ അല്ലാഹുവാണ് യഥാർത്ഥ ആരാധ്യൻ ഞാനല്ലാതെ മറ്റാരുമില്ല മുഹമ്മദ് നബി (സ) എന്റെ റസൂലാണ് എന്റെ തീരുമാനങ്ങളിൽ ആരെങ്കിലും സുസമ്മതനായാൽ അവനെ ഞാൻ സ്വിദ്ദീഖീങ്ങളിൽ പെടുത്തുന്നതാണ് എന്റെ തീരുമാനങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കാൻ സന്നദ്ധത കാണിക്കാത്തവർ ഞാനല്ലാതെ മറ്റൊരു ഇലാഹിനെ അന്വേഷിച്ച് കൊള്ളട്ടെ' (ഖുർത്വുബി റഹ് 19/260)
കഅ്ബുൽ അഹ്ബാർ (റ) ൽ നിന്ന് നിവേദനം: 'ആദം നബി (അ) ശീസ് എന്ന തന്റെ മകനെ ഇങ്ങനെ ഉപദേശിച്ചു :'നീ അല്ലാഹുവിനെ സ്മരിക്കുമ്പോഴെല്ലാം മുഹമ്മദ് നബി (സ) യെയും സ്മരിക്കണം കാരണം തിരുനബിയുടെ നാമം അർശിൽ എഴുതപ്പെട്ടത് ഞാൻ കണ്ടിട്ടുണ്ട് ഞാൻ ആകാശമണ്ഡലങ്ങളിൽ സഞ്ചരിച്ചപ്പോൾ എല്ലാ ഇടങ്ങളിലും തിരുനബി (സ) യുടെ നാമം കണ്ടു

സ്വർഗ്ഗത്തിലെ കൊട്ടാരത്തിന് മുകളിലും, മുറികൾക്ക് മുകളിലും തിരുനബി (സ) യുടെ നാമമുണ്ട് അപ്രകാരം ഹൂറുൽഈനിന്റെ നെഞ്ചിന് മുകളിലും സ്വർഗ്ഗത്തിലെ മരങ്ങളിലെ ഇലകളിലും തിരുനബി (സ) യുടെ നാമം ഉല്ലേഖനം ചെയ്യപ്പെട്ടതായി ഞാൻ കണ്ടിട്ടുണ്ട് അതുപോലെ മലക്കുകളുടെ കണ്ണിന് മുകളിലും വിശുദ്ധ നാമം എഴുതപ്പെട്ടിട്ടുണ്ട് മലക്കുകൾ സദാ നബി (സ) യെ പറഞ്ഞ് കൊണ്ടിരിക്കുന്നു ' (അൽ ഖസ്വാഇസുൽ കുബ്റ: 1/11)
ചുരുക്കത്തിൽ, ആകാശ മണ്ഡലങ്ങളിൽ, വിശ്വാസികളുടെ ഹൃദയങ്ങളിൽ, ഭൂമിയിലെ ചേതനവും അചേതനവുമായ പല വസ്തുക്കൾ ഇവയിലെല്ലാം തിരുനബി (സ) യുടെ സ്ഥാനവും നാമവും കൊത്തി വെക്കപ്പെട്ടിരിക്കുന്നു

سيد العرب والعجم

(അറബികളുടെയും അനറബികളുടെയും നേതാവായ തിരുനബി (സ) തിരുനബി സർവ്വർക്കും നേതാവ്

തിരുനബി (സ) യുടെ നിയോഗം സ്വാഗതം ചെയ്യാൻ സൗഭാഗ്യം ലഭിച്ചവർ അറബികളാണ് എന്നാൽ പ്രവാചകർ (സ) യെ അയയ്ക്കപ്പെട്ടത് അവരിലേക്ക് മാത്രമല്ല എല്ലാ ഗോത്രങ്ങളിലേക്കും നാടുകളിലേക്കും കാലങ്ങളിലേക്കുമാണ് നബി (സ) യുടെ നിയോഗം ഇതര പ്രവാചകന്മാർക്കൊന്നും ഈ സവിശേഷത ഇല്ല തിരുനബി (സ) യുടെ നിയോഗത്തെ കുറിച്ച് ഖുർആനിന്റെ പ്രഖ്യാപനം ഇങ്ങനെയാണ്
'അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത് മുഴുവൻ ജനങ്ങളിലേക്കും സന്തോവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായിട്ടാണ് പക്ഷെ, അധികജനവും അറിയുന്നില്ലെന്ന് മാത്രം ' (സബഅ്: 28)
ഉപരിസൂചിത സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഖതാദ (റ) ഇങ്ങനെ വിശദീകരിക്കുന്നു: 'തിരുനബി (സ) യെ അല്ലാഹു നിയോഗിച്ചിരിക്കുന്നത് അറബികളിലേക്കും അനറബികളിലേക്കുമാണെന്നാണ് ഈ സൂക്തത്തിന്റെ വിവക്ഷ (ദുർറുൽ മൻസൂർ 12/218)
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: എന്റെ പൂർവ്വീകരായ പ്രവാചകന്മാർക്ക് നൽകപ്പെടാത്ത അഞ്ച് കാര്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട് അവ
1. ഞാൻ സർവ്വ ജനങ്ങളിലേക്കും നിയുക്തമായവരാണ് വെളുത്തവരും ചുവന്നവരും ഇതിൽപെടുന്നു
2. യുദ്ധാർജ്ജിത സമ്പത്ത് എന്റെ സമുദായത്തിന് അനുവദനീയമാക്കപ്പെട്ടു
3. ഒറ്റ നോട്ടത്തിൽ ഭയക്കപ്പെടേണ്ട കാര്യങ്ങൾ ഇല്ലാതെതന്നെ എന്നെ ശത്രുക്കൾ ഭയക്കുന്നു
4. ഭൂമിയിൽ ശുദ്ധിയുള്ള സ്ഥലങ്ങളിൽ എവിടെയും നിസ്കാരം അനുവദിക്കപ്പെട്ടു
5. ശഫാഅത്തിനുള്ള അധികാരം നൽകപ്പെട്ടു (ദുർറുൽ മൻസൂർ 12/219)
അറബികൾ നബി (സ) യെ സ്വാഗതം ചെയ്തു നബി (സ) ക്ക് ആവശ്യമായ പല സേവനങ്ങളും ചെയ്തു എല്ലാ അർത്ഥത്തിലും അവർ പ്രവാചകരെ സന്തോഷിപ്പിച്ചു ആയതുകൊണ്ട് നബി (സ) അറബികളോട് വളരെ ഗാഢമായ സ്നേഹം പ്രകടിപ്പിച്ചു അത് സ്വാഭാവികമാണല്ലോ ഇതിനർഥം അനറബികളോട് നബി (സ) ക്ക് വെറുപ്പായിരുന്നുവെന്നോ അവരെ പരിഗണിക്കാറില്ലായിരുന്നുവെന്നോ അല്ല
സൽമാൻ (റ) ൽ നിന്ന് നിവേദനം: 'നബി (സ) ഒരിക്കൽ എന്നോട് ഇങ്ങനെ പറഞ്ഞു 'സൽമാൻ, നീ എന്നെ കോപിപ്പിക്കരുത് എന്നെ കോപിപ്പിച്ചാൽ നിന്റെ ദീൻ നശിച്ച് പോകും'
'അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ അങ്ങയെ എങ്ങനെ കോപിപ്പിക്കും? അങ്ങ് നിമിത്തമല്ലേ എനിക്ക് സന്മാർഗ്ഗ ലബ്ദി ഉണ്ടായത്? ' - ഞാൻ ഉടനെ ചോദിച്ചു 'അറബികളെ കോപിപ്പിക്കുന്നത് എന്നെ കോപിപ്പിക്കുന്നതിന് സമമാണ് ' നബി (സ) മറുപടി നൽകി (തുർമുദി റഹ്)
പ്രസ്തുത ഹദീസിൽ അറബികളുടെ മഹത്വവും പവിത്രതയും അറിയിക്കുന്നു ഉസ്മാൻ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു 'ആരെങ്കിലും അറബികളോട് പിണക്കം കാണിച്ചാൽ അവന് എന്റെ ശഫാഅത്തോ സ്നേഹമോ ലഭിക്കുകയില്ല ' (തുർമുദി റഹ്)
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'മൂന്ന് കാരണം കൊണ്ട് നിങ്ങൾ അറബികളെ സ്നേഹിക്കുക
1. ഞാൻ അറബികളിൽ പെട്ടവരാണ് 2. ഖുർആനിന്റെ ഭാഷ അറബിയാണ് 3. സ്വർഗ്ഗ നിവാസികളുടെ ഭാഷ അറബിയാണ് (ബൈഹഖി റഹ്)
ഈ ഹദീസുകളുടെ സാരം അനറബികൾ തിരുസവിധത്തിൽ പരിഗണന ഇല്ല എന്നല്ല മറിച്ച് അറബികൾ നബി (സ) ക്ക് നൽകിയ സഹായത്തിനുള്ള നന്ദിവാക്കാണ് തിരുസവിധത്തിൽ വിവേചനങ്ങൾ ഇല്ല കറുത്തവരും വെളുത്തവരും അറബിയും അനറബിയും സമ്പന്നരും പാവപ്പെട്ടവരും എല്ലാവർക്കും അവരർഹിക്കുന്ന പരിഗണന നബി (സ) നൽകിയിട്ടുണ്ട്

جسمه مقدس


(തിരുശരീരം വളരെ പരിശുദ്ധമാണ്) തിരുശരീരത്തിന്റെ പരിശുദ്ധി
നബി (സ) യുടെ ശരീരത്തിന്റെ വിശുദ്ധിയും പവിത്രതയുമാണ് ഇനി വരുന്ന ചില വചനങ്ങളുടെ പ്രമേയം പരിശുദ്ധമായ ശരീരത്തിനുടമയാണ് നബി (സ) ഹൃദയം സർവ്വ മാലിന്യങ്ങളിൽനിന്നും ശുദ്ധീകരിക്കപ്പെട്ടതുപോലെ പ്രവാചകർ (സ) യുടെ ശരീരവും ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ട് പ്രവാചകന്മാരുടെ ശരീരത്തിൽ അംഗവൈകല്യങ്ങൾപോലും ഉണ്ടാവുകയില്ല

സർവ്വ ന്യൂനതകളിൽ നിന്നും അവർ പരിശുദ്ധിയാർജ്ജിച്ചവരായിരിക്കും ജനങ്ങൾ വെറുപ്പുളവാക്കുന്ന രോഗങ്ങളിൽ നിന്ന് പോലും സർവ്വ പ്രവാചകന്മാരുടെയും ശരീരത്തിന് സംരക്ഷണം നൽകപ്പെട്ടിട്ടുണ്ട് അത്രപോലും അവരുടെ ശരീരം സംശുദ്ധമാണെന്നർത്ഥം
ഇബ്നു ഹജർ (റ) ന്റെ വാക്കുകൾ കാണുക 'പ്രവാചകന്മാർ ജനങ്ങൾ വെറുക്കുന്ന രോഗങ്ങളിൽനിന്ന് കാവൽ നൽകപ്പെട്ടവരായിരിക്കും അന്ധത, വെള്ളപ്പാണ്ട്, കുഷ്ഠം തുടങ്ങിയ രോഗങ്ങൾ അവർക്കുണ്ടാവുകയില്ല ' (തുഹ്ഫതുൽ മുഹ്തജ് 1/92)
അയ്യൂബ് നബി (അ) ന്റെ രോഗത്തെ സംബന്ധിച്ച് അൽപം ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട് ജനങ്ങൾ അറക്കുന്ന രോഗം അയ്യൂബ് നബി (അ) ന് ഉണ്ടായിരുന്നില്ല കാരണം പ്രവാചകന്മാരുടെ ശരീരം പരിശുദ്ധമാണ്
ഇമാം ഹലബി (റ) എഴുതുന്നു: 'തിരുനബി (സ) യുടെ ശരീരം സ്പർശിച്ച ഒരു വസ്തുവും നരകത്തിൽ പ്രവേശിക്കുകയില്ല ഇത് പ്രവാചകർ (സ) യുടെ പ്രത്യേകതകളിൽപെടുന്നു ' (അസ്സീറതുൽ ഹലബിയ്യ: 2/403)
ഇത് തിരുനബി (സ) യുടെ ശരീരത്തിന്റെ മഹിമ അറിയിക്കുന്നു നബി (സ) യുടെ വഫാത്തിന് ശേഷവും തിരുശരീരത്തിന് മഹത്വമുണ്ട് പ്രവാചകർ (സ) യുടെ ശരീരം ഖബ്റിൽ ദ്രവിച്ചുപോവുകയില്ല എന്നത് തിരുനബി (സ) യുടെ പ്രത്യേകതയായി ചില മഹാന്മാർ പ്രസ്താവിച്ചിട്ടുണ്ട്
ഔസ്ബ്നു ഔസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ദിവസങ്ങളിൽ ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ് ആ ദിനമാണ് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത് അതിലാണ് വഫാത്തും വെള്ളിയാഴ് യായിരിക്കും അന്ത്യനാൾ സംഭവിക്കുക വെള്ളിയാഴ്ചകളിൽ നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കുക കാരണം നിങ്ങൾ ചൊല്ലുന്ന സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുന്നുണ്ട്
'അല്ലാഹുവിന്റെ ദൂതരേ, അതെങ്ങനെ വെളിവാക്കപ്പെടും! അങ്ങയുടെ ശരീരം നുരുമ്പുകയില്ലേ?!!!' അനുചരർ ചോദിച്ചു 'പ്രവാചകരുടെ ശരീരം അല്ലാഹു ഭൂമിയുടെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു ' - തിരുനബി (സ) മറുപടി നൽകി (നസാഈ റഹ്)
പ്രവാചകരുടെ ശരീരം ഭൂമി ഭക്ഷിക്കാത്തതുപോലെ വന്യജീവികൾക്കും പ്രവാചകരുടെ ശരീരം അക്രമിക്കാനോ ഭക്ഷിക്കാനോ സാധ്യമല്ല (സുബുലുൽ ഹുദാ: 10/483)

തിരുശരീരത്തിന്റെ വളരെ പ്രധാനപ്പെട്ട പത്ത് പ്രത്യേകതകൾ കാണുക
1. സ്വപ്നസ്ഖലനം ഉണ്ടാവാറില്ല
2. തിരുനബി (സ) ക്ക് നിഴൽ ഉണ്ടാകാറില്ല
3. വിസർജ്ജ്യ വസ്തുക്കൾ ഭൂമിയിൽ കാണപ്പെടുകയില്ല
4. തിരുശരീരത്തിൽ ഈച്ച ഇരിക്കാറില്ല
5. ശരീരം ഉറങ്ങിയാലും ഹൃദയത്തിന് ഉറക്കമില്ല
6. മുൻഭാഗത്തേക്കെന്നപോലെ പിൻഭാഗത്തേക്കും ഒരേ സമയം തന്നെ കാണുമായിരുന്നു
7. കോട്ടുവായ ഇടാറില്ല
8. ചേലാകർമ്മം ചെയ്യപ്പെട്ടവരായിട്ടാണ് പ്രസവം നടന്നത്
9. സദസ്സുകളിൽ ഇരുന്നാൽ തിരുശരീരം വേർതിരിച്ച് കാണപ്പെടുന്നതാണ്
10. മനുഷ്യേതര ജീവികൾക്കും നബി (സ) യെ തിരിച്ചറിയാൻ സാധിക്കുമായിരുന്നു
മുകളിൽ ഉദ്ധരിക്കപ്പെട്ട പത്ത് കാര്യങ്ങളും നബി (സ) യുടെ പുണ്യ ശരീരത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു ഇതിനെല്ലാം തെളിവുകൾ സ്വീകാര്യയോഗ്യമായ ഹദീസുകളിൽ ഉണ്ട്
ഇപ്പോൾ പുണ്യശരീരത്തെ വളരെ ഭദ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു പൂർവ്വകാലങ്ങളിൽ തിരുശരീരം കവർച്ച ചെയ്യാൻ മതത്തിന്റെ ചില ശത്രുക്കൾ ശ്രമിച്ചു പക്ഷെ, അവരുടെ ശ്രമം വിഫലമായി പിന്നീട് റൗളയുടെ നാല് ഭാഗത്തും ഈയം ഉരുക്കി ഒഴിച്ച് വളരെ ദൃഢമായ രൂപത്തിൽ പലിയ കെട്ടുകൾ സ്ഥാപിച്ചു ഇതിനുള്ളിലാണ് ഇപ്പോൾ തിരുശരീരം വിശ്രമിക്കുന്നത്

معطر

(തിരുശരീരം സുഗന്ധപൂരിതമാണ്) തിരുസൗരഭ്യം
പ്രവാചകർ (സ) യുടെ ശരീരത്തിന്റെ മറ്റൊരു മഹത്വമാണിത് തിരുശരീരത്തിന് സൗന്ദര്യമുള്ളതുപോലെ സൗരഭ്യവും ഉണ്ട് ലോകത്തുള്ള മുഴുവൻ സുഗന്ധത്തെയും മറികടക്കുന്ന സുഗന്ധമാണിത് നബി (സ) യുടെ സുഗന്ധം അനുഭവിച്ചവർ നിരവധിയുണ്ട്

സ്വപ്നത്തിൽ പോലും നബി (സ) യുടെ സുഗന്ധം ആസ്വദിച്ച മഹാന്മാർ പൂർവ്വീകരിൽ ഉണ്ട് തിരുനബി (സ) വിശ്രമിക്കുന്ന വിശുദ്ധമണ്ണിനുപോലും സുഗന്ധമുണ്ട് നബി (സ) യുടെ ശരീരത്തിന്റെ സുഗന്ധത്തെ പരാമർശിക്കുന്ന ചില സംഭവങ്ങൾ ഇവിടെ ചേർക്കാം
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: 'നബി (സ) യുടെ സുഗന്ധത്തേക്കാൾ വാസനയുള്ള കസ്തൂരിയോ അത്തറോ ഞാൻ വാസനിച്ചിട്ടില്ല ' (അശ്ശിഫാ 1/62)
ജാബിറ്ബ്നു സമുറത് (റ) ൽ നിന്ന് നിവേദനം: 'നബി (സ) ഒരിക്കൽ എന്റെ കവിളിൽ തടവി അപ്പോൾ തിരുനബി (സ) യുടെ കൈയിൽനിന്നും ഇളംതണുപ്പ് എനിക്കനുഭവപ്പെട്ടു ഒപ്പം നല്ല സുഗന്ധവും ഉണ്ടായിരുന്നു ' (അശ്ശിഫാ 1/62)
ജാബിർ (റ) വിൽ നിന്ന് നിവേദനം: 'പ്രവാചകർ (സ) ഒരു വഴിയിൽ പ്രവേശിച്ചാൽ പിന്നിൽ വരുന്നവർക്ക് ആ വാഴിയിൽ നിന്ന് സുഗന്ധം ആസ്വദിക്കാൻ സാധിക്കാറുണ്ടായിരുന്നു ' (അശ്ശിഫാ)
തിരുനബി (സ) യുടെ വിസർജ്ജ്യവസ്തുക്കൾപോലും ഭൂമി വിഴുങ്ങിപ്പോകാറായിരുന്നു നബി (സ) മലമൂത്രവിസർജ്ജനം നടത്താൻ ഉദ്ദേശിച്ചാൽ ഭൂമി അൽപം പിളരുകയും നബി (സ) യുടെ മലവും മൂത്രവും പ്രസ്തുത പിളർപ്പിലൂടെ താഴേക്ക് പോവുകയും ചെയ്യും അതുകൊണ്ട് നബി (സ) യുടെ ശരീരത്തിൽ ഒരിക്കലും ദുർഗന്ധം ഉണ്ടാവാറില്ല (അശ്ശിഫാ: 1/63)
ആഇശാ (റ) ഒരിക്കൽ നബി (സ) യോട് ഇങ്ങനെ ചോദിച്ചു
'നബിയേ, അങ്ങ് ബാത്ത്റൂമിൽ പോയിവന്നാൽ അവിടെ യാതൊരു മാലിന്യവും കാണാറില്ലല്ലോ?'
'ഓ ആഇശാ, നിനക്കറിയുമോ? അമ്പിയാക്കളുടെ മലമൂത്ര വിസർജ്ജന വസ്തുക്കൾ ഭൂമി വിഴുങ്ങിക്കളയുന്നതാണ് ' - തിരുനബി (സ) പ്രതികരിച്ചു
തിരുജനാസയും സുഗന്ധം പരത്തിയ അനുഭവം ചില അനുചരർ പങ്ക് വെക്കുന്നത് കാണുക
മഹാനായ അലി (റ) പറയുന്നു 'ഞാൻ നബി (സ) യുടെ തിരുജനാസ കുളിപ്പിച്ചു അപ്പോൾ തിരുശരീരത്തിൽ നിന്ന് സുഗന്ധം വ്യാപിച്ചു ' വഫാത്തിനുശേഷം സിദ്ദീഖ് (റ) നബി (സ) യെ ചുംബിച്ചത് സ്വഹീഹായ ഹദീസുകളിൽ വ്യക്തമാണ് പ്രസ്തുത സാഹചര്യത്തിൽ അബൂബക്കർ (റ) നും തിരുശരീരത്തിൽ നിന്ന് സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞിരുന്നു വെന്ന് മഹാനവർകളുടെ വാക്കുകളിൽ കാണാം (അശ്ശിഫാ 1/64)
ചിലരെ നബി (സ) സ്പർശിച്ചപ്പോൾ അവർക്കും കൂടെ തിരുസുഗന്ധത്തിന്റെ അംശം എത്തി അവർ സൗഭാഗ്യവാന്മാർ തന്നെ
ഉത്ബതുബ്നു ഫർഖദ് എന്നവരുടെ ഭാര്യയായ ഉമ്മുആസ്വിം (റ) പറയുന്നു: 'എന്റെ ഭർത്താവായ ഉത്ബതിന് ഞാൻ ഉൾപ്പെടെ നാല് ഭാര്യമാർ ഉണ്ടായിരുന്നു ഭർത്താവിന്റെ സമീപത്ത് കൂടുതൽ സുഗന്ധമുള്ളവരാവാൻവേണ്ടി ഞങ്ങൾ പരസ്പരം മത്സരിക്കാറുണ്ടായിരുന്നു ഞങ്ങളുടെ ഭർത്താവ് സുഗന്ധം ഉപയോഗിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല പക്ഷെ, സുഗന്ധത്തിൽ കുളിക്കുന്ന ഞങ്ങളെക്കാൾ സൗരഭ്യം ഭർത്താവിനായിരുന്നു ഭർത്താവിന്റെ സുഗന്ധത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ പോലും ചർച്ചയാവാറുണ്ടായിരുന്നു ഞങ്ങൾ ഒരു ദിവസം ഇതിന്റെ രഹസ്യം ഭർത്താവിനോട് ചോദിച്ചു അപ്പോൾ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
'നബി (സ) യുടെ കാലഘട്ടത്തിൽ എന്റെ ശരീരത്തിൽ പ്രത്യേകതരം കുരു ഉണ്ടായി ഞാനത് തിരുനബി (സ) യോട് പറഞ്ഞു അപ്പോൾ എന്റെ ഗുഹ്യസ്ഥാനം മാത്രം മറച്ച് നബി (സ) യുടെ മുമ്പിൽ ഇരിക്കാൻ എന്നോട് കൽപ്പിച്ചു ഞാൻ ഇരുന്നപ്പോൾ നബി (സ) തന്റെ കൈയിൽ ഊതുകയും പ്രസ്തുത കൈ എന്റെ വയറിലും മുതുകിലും വെക്കുകയും ചെയ്തു ആ ദിവസം മുതലാണ് എന്റെ ശരീരത്തിന് ഇത്ര നല്ല സുഗന്ധം ലഭ്യമായത് '(അൽഖസ്വാഇസുൽ കുബ്റ 2/130)
ഇവയെല്ലാം തിരുനബി (സ) യുടെ പരിമളത്തെ ബോധ്യപ്പെടുത്തുന്നു

مطهر

(തിരുശരീരം ശുദ്ധീകരിക്കപ്പെട്ടതാണ്)


ബോഡീവേസ്റ്റോ

തിരുശരീരത്തിന്റെ വർണ്ണനകൾ തുടരുകയാണിവിടെ നബി (സ) യുടെ ശരീരം പൂർണ്ണമായി ശുദ്ധിയുള്ളതാണ് നബി (സ) ക്ക് നിഴൽ പോലുമില്ല നിഴൽപോലും മാലിന്യത്തിൽ വീഴാതിരിക്കണമെന്നതാണ് ഇതിന്റെ രഹസ്യമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു

ഈച്ച മാലിന്യങ്ങളിൽ മാത്രം ഇരിപ്പിടം കണ്ടെത്തുന്ന ജീവിയാണ് ഇതിന്റെ കാലിൽ എപ്പോഴും മാലിന്യമുണ്ടാവാം അത് ശരീരത്തിലോ വസ്ത്രത്തിലോ ആകുന്നതുകൊണ്ട് നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുകയില്ല

എന്നാൽ ഇത്രയും ചെറിയ നജസിൽനിന്ന് പോലും അല്ലാഹു നബി (സ) ക്ക് സംരക്ഷണം ഏർപ്പെടുത്തി അപ്രകാരം നബി (സ) യുടെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന വിയർപ്പ്, കഫം, ഉമിനീർ തുടങ്ങിയവയും പരിമളമുള്ളതുതന്നെ അവയുമായി ബന്ധപ്പെട്ട് ചിലത് സൂചിപ്പിക്കാം 

തിരുവിയർപ്പ്

പ്രവാചകർ (സ) വിയർപ്പ് അധികരിച്ചവരായിരുന്നു ഏതൊരു വ്യക്തിയുടെയും വിയർപ്പിന് ദുർഗന്ധമായിരിക്കും എന്നാൽ നബി (സ) യുടെ വിയർപ്പ് സുഗന്ധമുള്ളതും രോഗശമനത്തിനും മറ്റും സ്വഹാബത്ത് ഉപയോഗിച്ചതുമാണ് ഇതിന് സ്വീകാര്യയോഗ്യമായ ഹദീസുകൾ തന്നെ നിരവധിയുണ്ട് 

അനസ് (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) ഉമ്മുസുലൈം (റ) ന്റെ സമീപത്ത് പോകാറുണ്ടായിരുന്നു ചിലപ്പോൾ അവരുടെ സമീപത്ത് 'ഖൈലൂലത്ത് ' ഉറങ്ങാറുമുണ്ടായിരുന്നു രാത്രി തഹജ്ജുദ് നിസ്കരിക്കുന്നവർക്ക് ളുഹ്റിന്റെ മുമ്പ് അൽപം ഉറങ്ങൽ സുന്നത്താണ് ഇതാണ് ഖൈലൂലത്ത് ഉറക്കം

ഒരിക്കൽ നബി (സ) വന്നപ്പോൾ മഹതി ഒരു വിരിപ്പ് വിരിച്ചു പ്രവാചകർ (സ) അതിൽ കിടന്നു ഖൈലൂലത്ത് ഉറങ്ങി ഈ സമയത്ത് ഉമ്മുസുലൈം (റ) നബി (സ) യുടെ വിയർപ്പ് വടിച്ചെടുത്തു അതൊരു കുപ്പിയിലാക്കി നബി (സ) ഉണർന്നപ്പോൾ ഇത് കണ്ടു 

'ഇതെന്തിനാണ് ഉമ്മുസുലൈം ?' നബി (സ) ചോദിച്ചു 

'ഇത് അങ്ങയുടെ വിയർപ്പാണ് ഇത് ഞങ്ങൾക്ക് സുഗന്ധമായി ഉപയോഗിക്കാൻവേണ്ടി  ശേഖരിക്കുകയാണ് ഇത് സുഗന്ധങ്ങളുടെ രാജാവാണ് ' - മഹതി പ്രതികരിച്ചു (മുസ്ലിം റഹ്) 

ഇവിടെ നബി (സ) ഇത് പാടില്ലെന്നോ ചെയ്യരുതെന്നോ പ്രതികരിച്ചില്ല മൗനം സമ്മതം ഇനി നബി (സ) തന്റെ വിയർപ്പ് സുഗന്ധമായി ഉപയോഗിക്കാൻ കൽപ്പിച്ചത് കാണുക 

അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: 'ഒരു വ്യക്തി തിരുനബി (സ) യുടെ സമീപത്ത് വന്നു പറഞ്ഞു :'തിരുദൂതരേ (സ) , ഞാൻ എന്റെ മകളെ വിവാഹം ചെയ്തയച്ചു നിങ്ങൾ വല്ലതും നൽകി എന്നെ സഹായിക്കുക ' 

'എന്റെ കൈവശം സമ്പത്തായിട്ട് ഇപ്പോൾ ഒന്നുമില്ല എങ്കിലും നീ മുകൾഭാഗം വിശാലമായ ഒരു കുപ്പിയും ഒരു കൊള്ളി കഷ്ണവും കൊണ്ടുവരിക '- തിരുനബി (സ) അദ്ദേഹത്തോട് പറഞ്ഞു 

ഉടനെ അദ്ദേഹം അവ കൊണ്ടുവന്നു മരകഷ്ണം കൊണ്ട് നബി (സ) തന്റെ വിയർപ്പ് വടിച്ച് കുപ്പിയിലാക്കി കുപ്പി നിറഞ്ഞു ശേഷം ഇങ്ങനെ പറഞ്ഞു 

'നിങ്ങൾ ഇത് കൊണ്ടുപോയി മകൾക്ക് നൽകുക ഈ കൊള്ളികഷ്ണം കുപ്പിയിൽ മുക്കി ഇത് ശരീരത്തിൽ പുരട്ടാൻ കൽപ്പിക്കുക ' 

ഇദ്ദേഹത്തിന്റെ മകൾ നബി (സ) പറഞ്ഞതുപോലെ കുപ്പിയിലെ തിരുവിയർപ്പ് ഉപയോഗിച്ചാൽ മദീനക്കാർക്കെല്ലാം അതിന്റെ സുഗന്ധം എത്താറുണ്ടായിരുന്നു മാത്രമല്ല, പ്രസ്തുത വീടിന് 'ബൈത്തുൽ മുത്വയ്യിബീൻ ' എന്ന് അവർ നാമകരണവും നടത്തി (മജ്മഉസ്സവാഇദ് 8/503) 

നബി (സ) തന്റെ വിയർപ്പ് ശേഖരിച്ച് മറ്റുള്ളവർക്ക് കൊടുത്തയക്കുന്നതാണ് നാം ഈ ഹദീസിൽ വായിച്ചത് വീടുകൾക്ക് നല്ല നാമങ്ങൾ വെക്കുന്നതിനും ഒരു അവലംബമാണ് 

തിരു ഉമിനീർ

നബി (സ) യുടെ ഉമിനീരും അതീവ മഹത്വമേറിയതാണ് ഉമിനീരിൽ രോഗശമനമുള്ളതായി പല സ്വഹാബികൾക്കും അനുഭവപ്പെട്ടിട്ടുണ്ട് മുറിവ് പറ്റിയപ്പോഴും വേദന അനുഭവപ്പെട്ടപ്പോഴും നബി (സ) യുടെ ഉമിനീർ പുരട്ടിയപ്പോൾ ശമനം ലഭിച്ച സംഭവങ്ങൾ നിരവധിയുണ്ട് 

വാഇലുബ്നു ഹുജ്ർ (റ) ൽ നിന്ന് നിവേദനം: 'തിരു സവിധത്തിലേക്ക് ഒരു ബക്കറ്റിൽ അൽപം വെള്ളം കൊണ്ട് വരപ്പെട്ടു തിരുനബി (സ) അതിൽനിന്ന് അൽപം കുടിച്ചു ബാക്കി സമീപത്തുള്ള കിണറ്റിൽ ഒഴിച്ചു അപ്പോൾ കിണറ്റിൽ നിന്നും കസ്തൂരിയുടെ ഗന്ധം വന്നു ' (സുബുലുൽ ഹുദ 2/30) 

മറ്റൊരു നിവേദനത്തിൽ പ്രസ്തുത കിണറ്റിലേക്ക് തിരുനബി (സ) തുപ്പി എന്നാണ് കാണുന്നത് 

അനസുബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: 'ഞങ്ങളുടെ വീടിന്റെ സമീപത്തുള്ള കിണറ്റിൽ നബി (സ) തുപ്പിയിരുന്നു അതിന്ശേഷം പ്രസ്തുത കിണറിനേക്കാൾ രുചികരമായ വെള്ളം ലഭിക്കുന്ന കിണർ മദീനയിൽ മറ്റൊന്നില്ലായിരുന്നു (അബൂനുഐം) 

മുഹമ്മദ്ബ്നു സാബിത് (റ) ൽ നിന്ന് നിവേദനം: 'ഞാൻ ഉമ്മയുടെ ഗർഭത്തിലായിരിക്കുമ്പോൾ എന്റെ പിതാവ് ഉമ്മയെ വിവാഹമോചനം നടത്തി പ്രസവം നടന്നപ്പോൾ എനിക്ക് പാൽ നൽകുകയില്ലെന്ന് ശഠിച്ചു അപ്പോൾ എന്റെ പിതാവ് എന്നെ തിരുനബി (സ) യുടെ സമീപത്ത് കൊണ്ട് പോയി നബി (സ) എന്റെ വായിൽ തുപ്പി 

'അത് വിഴുങ്ങുക നിനക്ക് അല്ലാഹു ഭക്ഷണം നൽകും' തിരുനബി (സ) ഇങ്ങനെ പ്രതികരിച്ചു (സുബുലുൽ ഹുദാ 2/31) 

ഖൈബറിൽ അലി (റ) ന് ചെങ്കണ്ണ് രോഗം ബാധിച്ചപ്പോൾ നബി (സ) തന്റെ ഉമിനീര് കൊണ്ട് സുഖപ്പെടുത്തിയത് വളരെ പ്രശസ്തമായ സംഭവമാണല്ലോ ഇവയെല്ലാം നബി (സ) യുടെ ഉമിനീരിന്റെ മഹത്വം അറിയിക്കുന്നു നബി (സ) യുടെ സർവ്വവും ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമാണെന്നതിൽ സന്ദേഹമില്ല 

തിരുമൂത്രം

മഹതിയായ ഉമ്മു ഐമൻ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) ഒരു രാത്രി എഴുന്നേറ്റു കട്ടിലിന് സമീപത്തുള്ള മൺപാത്രത്തിൽ മൂത്രിച്ചു അൽപം കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു എനിക്ക് ശക്തമായ ദാഹമുണ്ടായിരുന്നു ഞാൻ മൺപാത്രത്തിലുള്ളത് മൂത്രമാണെന്നറിയാതെ അത് കുടിച്ചു പ്രഭാതമായപ്പോൾ നബി (സ) എന്നോട് പറഞ്ഞു 

'ഓ, ഉമ്മു ഐമൻ, കട്ടിലിന്റെ സമീപത്തുള്ള മൺപാത്രത്തിൽ മൂത്രമുണ്ട് അത്  പുറത്ത് ഒഴിച്ചുകളയൂ ' 

'നബിയേ, ഞാനത് കുടിച്ചു ' ഞാൻ പറഞ്ഞു 

അപ്പോൾ നബി (സ) തന്റെ അണപ്പല്ലുകൾപോലും കാണുന്ന വിധത്തിൽ ചിരിച്ചു
'നിന്റെ വയറ് ഒരിക്കലും നരകത്തിൽ പ്രവേശിക്കുകയില്ല - തിരുനബി (സ) പ്രഖ്യാപിച്ചു (സീറതുൽ ഹലബിയ്യ: 2/515) 

ഉമ്മുഹബീബ (റ) യുടെ സേവകയായിരുന്ന ബറകബിൻത് സഅ്ലബ (റ) ഉം നബി (സ) യുടെ മൂത്രം കുടിച്ചവരാണെന്ന് പറയപ്പെട്ടിട്ടുണ്ട്

തിരുരക്തം

പ്രവാചകർ (സ) യുടെ രക്തത്തിനും പവിത്രതയുണ്ട്, മഹത്വമുണ്ട് ചില ഉദാഹരണങ്ങൾ കാണുക

മാലിക്ബ്നു സിനാൻ (റ) നബി (സ) യുടെ രക്തം ഊമ്പി കുടിച്ചു അപ്പോൾ നബി (സ) പറഞ്ഞു 

'എന്റെ രക്തം മറ്റൊരാളുടെ രക്തത്തിൽ കലർന്നാൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല ' 

മറ്റൊരിക്കൽ നബി (സ) ഇങ്ങനെ പറഞ്ഞു 'നരകാഗ്നി സ്പർശിക്കാത്ത ഒരു വ്യക്തിയെ കാണണമെങ്കിൽ നിങ്ങൾ മാലിക്ബ്നു സിനാനിനെ കാണുക ' (സീറതുൽ ഹലബിയ്യ: 2/515) 

ചുരുക്കത്തിൽ തിരുശരീരവും ശരീരത്തിൽ നിന്ന് പുറപ്പെടുന്നവയും വളരെ മഹത്വമുള്ളതും ശുദ്ധിയുള്ളതുമാണ് ഇതിലൂടെ ഇരുലോകവിജയം നേടിയ മഹാന്മാർ ഉണ്ട് ആയതിനാൽ തിരുശേഷിപ്പുകളെ ബഹുമാനിക്കേണ്ടതാണ് അവ കേവലം ബോഡിവേസ്റ്റുകളല്ല തന്നെ 

منور

(പ്രകാശിപ്പിക്കപ്പെട്ടതാണ് തിരുശരീരം )
തിളങ്ങുന്ന തിരുശരീരം
പ്രവാചകർ (സ) യുടെ ശരീരത്തിന് പ്രകാശമുണ്ട് ലോകം നിറയെ നബി (സ) യുടെ പ്രകാശമാണ് പ്രപഞ്ചത്തിൽ പ്രഥമമായി സൃഷ്ടിക്കപ്പെട്ടതും നബി (സ) യുടെ തിരുപ്രകാശമാണ്
ജാബിർ (റ) വിൽ നിന്ന് നിവേദനം: ഞാനൊരിക്കൽ നബി (സ) യോട് ഇങ്ങനെ ചോദിച്ചു
'നബിയേ, അല്ലാഹു പ്രഥമമായി സൃഷ്ടിച്ചത് എന്താണ്?'
'ഓ ജാബിർ, നിന്റെ പ്രവാചകന്റെ പ്രകാശമാണ് പ്രഥമമായി സൃഷ്ടിച്ചത് പ്രസ്തുത പ്രകാശം അല്ലാഹുവിന്റെ ഹിതത്തിനനുസരിച്ച് പല ഭാഗങ്ങളിൽ ചുറ്റി സഞ്ചരിച്ചു അപ്പോൾ ലൗഹ്, ഖലം, സ്വർഗ്ഗം, നരകം ഇവയൊന്നും ഇല്ലായിരുന്നു അർശ്, കുർസിയ്യ്, ഇതര പ്രവാചകന്മാരുടെ ആത്മാവ് ഇവയെല്ലാം എന്റെ പ്രകാശത്തിന്റെ ഭാഗമാണ് (ഖസ്വാഇസ്വുൽ മുസ്ത്വഫ: 1/76)
അലിയ്യ്ബ്നു ഹസൻ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ആദം നബി (അ) നെ സൃഷ്ടിക്കപ്പെടുന്നതിന്റെ പതിനാലായിരം വർഷങ്ങൾക്ക് മുമ്പ് ഞാൻ അല്ലാഹുവിന്റെ സമക്ഷത്തിൽ ഒരു പ്രകാശമായിരുന്നു ' (സുബുലുൽ ഹുദാ: 1/69)
അല്ലാഹു മലക്കുകളോട് ആദം (അ) ക്ക് സുജൂദ് ചെയ്യാൻ കൽപ്പിച്ചു ഈ സംഭവത്തെ സംബന്ധിച്ച് ഇമാം റാസി (റ) ന്റെ വിശദീകരണം ഇങ്ങനെയാണ് 'ആദം (അ) ന്റെ മുഖത്ത് നബി (സ) യുടെ പ്രകാശമുള്ളതുകൊണ്ടാണ് മലക്കുകളോട് ആദം (അ) ന് സുജൂദ് ചെയ്യാൻ നാഥൻ കൽപ്പിച്ചത് ' (സുബുലുൽ ഹുദാ: 10/264)
പ്രസ്തുത പ്രകാശം അനുഭവിച്ചവർ തിരുഅനുചരരിൽ പലരുമുണ്ട് മഹതിയായ ആഇശാ (റ) യുടെ അനുഭവം കാണുക
ആഇശാ (റ) പറയുന്നു: 'ഞാനൊരിക്കൽ വസ്ത്രം നെയ്ത് കൊണ്ടിരിക്കുകയായിരുന്നു ഇതിനിടയിൽ എന്റെ കൈയിൽ നിന്ന് സൂചി നിലത്തുവീണു ഞാനത് ഏറെ സമയം പരതി പക്ഷെ, എനിക്ക് കണ്ടെത്താൻ സാധിച്ചില്ല ഇതിനിടയിൽ നബി (സ) എന്റെ മുറിയിലേക്ക് കയറിവന്നു അപ്പോൾ നബി (സ) യുടെ പൂമുഖത്ത് നിന്ന് വന്ന പ്രകാശം കൊണ്ട് എനിക്ക് സൂചി വെളിവായി (സുബുലുൽ ഹുദാ 2/40)
തിരുവെട്ടത്തിന്റെ സാന്നിധ്യത്തോടെ ആഇശാ (റ) അവരുടെ കൈയിൽ നിന്ന് വീണ സൂചിപൊലും പരതിയെടുക്കുന്നു ഈ സംഭവം പ്രസ്തുത പ്രഭയുടെ നിറവെളിച്ചത്തെ ബോധ്യപ്പെടുത്തുന്നു
കഅ്ബുൽ അഹ്ബാർ (റ) ൽ നിന്ന് നിവേദനം: 'അല്ലാഹു നബി (സ) യെ സൃഷ്ടിക്കാൻ തീരുമാനിച്ചു ജിബ്രീൽ (അ) നോട് ഭൂമിയുടെ ഹൃദയവും പ്രസന്നവുമായ ഭാഗത്തുനിന്ന് മണ്ണ് കൊണ്ട് വരാൻ കൽപ്പിച്ചു ഉടനെ ജിബ്രീൽ (അ) നബി (സ) ഇപ്പോൾ വിശ്രമിക്കുന്ന സ്ഥാനത്ത് വന്നു അവിടെനിന്ന് ഒരു പിടി മണ്ണ് വാരി അപ്പോൾ തന്നെ ആ മണ്ണിന് ശക്തമായ ജ്വാലയും പ്രഭയും ഉണ്ടായിരുന്നു ' (സീറതുൽ ഹലബിയ്യ: 1239)
പിന്നീട് ഈ മണ്ണ് അല്ലാഹു സ്വർഗ്ഗത്തിലെ ഒരു വിശിഷ്ടമായ പാനീയവുമായി കൂട്ടികലർത്തി അപ്പോൾ അത് പ്രകാശിക്കുന്ന മുത്ത് പോലെയായി ശേഷം മലക്കുകൾ അർശ്, കുർസിയ്യ്, ആകാശം, ഭൂമി എന്നീ സ്ഥലങ്ങളിൽ ഇതുമായി ചുറ്റി അങ്ങനെ മലക്കുകൾ ആദം നബി (അ) നെ അറിയുന്നതിനു മുമ്പ് നബി (സ) യെ പരിചയപ്പെട്ടു

പിന്നീട് ഈ പ്രകാശം ആദം നബി (അ) ന്റെ മുഖത്ത് കാണപ്പെട്ടു അനന്തരം ഹവ്വാ (റ) ഗർഭിണിയായി ശീസ് എന്ന കുഞ്ഞിന് ജന്മം നൽകി അപ്പോൾ തിരുനബി (സ) യുടെ പ്രകാശം ഹവ്വാ (റ) യിലേക്ക് നീങ്ങി പിന്നീട് ആമിന (റ) നബി (സ) ക്ക് ജന്മം നൽകുന്നതുവരെ പല സംശുദ്ധകളായ മഹതികളുടെയും ഗർഭാശയത്തിലൂടെ സഞ്ചരിച്ചു (സുബുലുൽ ഹുദാ: 1/69)
ഖുർആനിന്റെ ഉദ്ഘോഷം കാണുക 'തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ സമക്ഷത്തിൽനിന്ന് പ്രകാശവും സുവ്യക്തമായ ഗ്രന്ഥവും വന്നിരിക്കുന്നു ' (അൽമാഇദ: 15)
ഈ സൂക്തത്തിൽ 'പ്രകാശം ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് പ്രവാചകർ (സ) യാണ് (തഫ്സീറുൽ ബൈളാവി: 1/307), തഫ്സീറുറാസി: 1/1635)
ഖുർആനും നബി (സ) യെ പരിചയപ്പെടുത്തുന്നത് 'നൂറ് ' അഥവാ 'പ്രകാശം ' പേരിലാണ് ഇവയെല്ലാം തിരുപ്രകാശത്തിന്റെ മഹിമ അറിയിക്കുന്നു

في البيت والحرم


(കഅ്ബയിലും ഹറമിലും പ്രകാശിക്കുന്ന തിരുനബി )
കഅ്ബയും പരിസരവും
സ്വലാത്തുതാജിലെ കഴിഞ്ഞ പദങ്ങളുടെ പൂർത്തീകരണം ഇവിടെയാണ് നബി (സ) കഅ്ബയിലും പരിസരത്തും പ്രഭ പരത്തി എന്നതാണ് ആകെ തുക മക്കയിൽ കഅ്ബയുടെ സമീപത്താണല്ലോ നബി (സ) യുടെ അനുഗ്രഹീത ജന്മം നബി (സ) യുടെ പ്രവാചകത്വം പ്രകാശമാണ് ഖുർആന്റെ പ്രഖ്യാപനം കാണുക
'ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താൻ ആഗ്രഹിക്കുന്നു പക്ഷ, അല്ലാഹു അവന്റെ പ്രകാശം പൂർത്തീകരിച്ചല്ലാതെ സമ്മതിക്കുന്നവനല്ല അവിശ്വാസികൾക്ക് അതെത്ര അരോചകമായിരുന്നാലും ' (അത്തൗബ: 33)
പ്രസ്തുത സൂക്തത്തിൽ 'അല്ലാഹുവിന്റെ പ്രകാശം ' എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പ്രവാചകർ (സ) ക്ക് നൽകപ്പെട്ട നുബുവ്വത്താണ് (റൂഹുൽ മആനി: 7/212)
അപ്പോൾ നുബുവ്വത് പ്രകാശമാണെങ്കിൽ പ്രസ്തുത പ്രകാശത്തിന്റെ പ്രസരണം പ്രഥമമായി പ്രാരംഭം കുറിച്ചത് കഅ്ബയുടെ പരിസരത്തുള്ള 'സഫാപർവ്വത' ത്തിൽ വെച്ചാണ് അപ്പോൾ നബി (സ) യുടെ പ്രഭ കഅ്ബയിലും പരിസരത്തും തിളങ്ങി അതിങ്ങനെയാണ്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'നബിയേ, അങ്ങയുടെ ഉറ്റബന്ധുക്കൾക്ക് അങ്ങ് താക്കീത് നൽകുക ' എന്ന സൂക്തം അവതരിക്കപ്പെട്ടു ഉടനെ പ്രവാചകർ (സ) സ്വഫാ മലയിൽ കയറി ശേഷം ഓരോ ഗോത്രത്തിന്റെയും പേരുകൾ നബി (സ) ഉറക്കെ വിളിച്ചു അനന്തരം അവർ ഒരുമിച്ചു കൂടി സ്വന്തമായി വരാൻ സാധിക്കാത്തവർ പ്രതിനിധികളെ അയച്ചു എല്ലാവരും എത്തിയപ്പോൾ പ്രവാചകർ (സ) അവരോട് ഇങ്ങനെ ചോദിച്ചു
'ഈ പർവ്വതത്തിന് പിന്നിൽനിന്നും നിങ്ങളെ അക്രമിക്കാൻ വല്ലമൃഗവും വരുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ?'
'തീർച്ചയായും വിശ്വസിക്കും' - അവർ മറുപടി നൽകി
'എങ്കിൽ ഞാൻ അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച് നിങ്ങൾക്ക് താക്കീത് നൽകാൻ വേണ്ടി വന്ന പ്രവാചകനാണ് ' - തിരുനബി (സ) തന്റെ പ്രവാചകത്വം പ്രഖ്യാപിച്ചു
'മുഹമ്മദേ, ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത് നിനക്ക് നാശം !' - അബൂലഹബ് പ്രതികരിച്ചു (ബുഖാരി റഹ്)
ഈ പ്രഖ്യാപനത്തോടെ തിരുനബി (സ) മക്കയിൽ പ്രയാസങ്ങൾ അനുഭവിക്കാൻ തുടങ്ങി സ്വസ്ഥമായ ജീവിതം മക്കയിൽ ഇല്ലാതെയായി പക്ഷെ, തന്റെ ചോർന്നുപോവാത്ത ആത്മവീര്യത്തോടെ, അണഞ്ഞ് പോവാത്ത ഈമാനിക ആവേശത്തോടെ പുണ്യപ്രവാചകർ (സ) തന്റെ ദൗത്യ നിർവ്വഹണവുമായി മുന്നോട്ട് നീങ്ങി എന്നാൽ പ്രയാസങ്ങൾ കൂടി വന്നു അപ്പോൾ അല്ലാഹുവിന്റെ സന്ദേശപ്രകാരം തിരുനബി (സ) മദീനയിലേക്ക് ഹിജ്റ പോവാൻ സന്നദ്ധരായി ഒപ്പം തന്റെ അനുചരർ അബൂബക്കർ (റ) നെയും കൂട്ടി മദീനക്കാർ തിരുനബി (സ) യെ അത്യാവേശത്തോടെ സ്വാഗതം ചെയ്തു
വർഷങ്ങൾക്ക് ശേഷം തിരുനബി (സ) യും സ്വഹാബത്തും മക്കയിലേക്ക് തന്നെ തിരിച്ചു അതും അല്ലാഹുവിന്റെ വഹ്‌യ് പ്രകാരം തന്നെ അന്ധകാരങ്ങളിൽ മൂടിക്കിടന്ന മക്കയെ തിരുനബി (സ) വീണ്ടും പ്രകാശിപ്പിക്കാൻ തീരുമാനിച്ചാണ് വരവ് കഅ്ബാലയത്തിലും പരിസരങ്ങളിലും ഖുറൈശികൾ പ്രതിഷ്ഠിച്ചിരുന്ന ബിംബങ്ങളും ദൈവങ്ങളും അനവധിയുണ്ടായിരുന്നു രക്തച്ചൊരിച്ചിൽ ഇല്ലാതെ വളരെ സമാധാനപരമായി നബി (സ) മക്ക കീഴടക്കുന്നു

കഅ്ബാലയത്തിൽ കയറി ശേഷം വിശുദ്ധ ഭവനത്തിൽ അജ്ഞതകാലത്ത് പ്രതിഷ്ഠിച്ച മുഴുവൻ ബിംബങ്ങളും പുറത്തെടുത്തിട്ടു ഇസ്ലാമിന്റെ ആശയങ്ങളും തത്വങ്ങളും കഅ്ബയിൽ പ്രകാശിപ്പിച്ചു ബഹുദൈവാരാധനകൊണ്ട് ഇരുളടഞ്ഞ കഅ്ബാലയത്തിന് ഇപ്പോൾ പ്രകാശം കൈവന്നിരിക്കുന്നു നബി (സ) യാണ് കഅ്ബക്ക് ഈ വെളിച്ചം നൽകിയത് ഇതോടെ കഅ്ബാലയവും പരിസരവും വീണ്ടും ഇസ്ലാമിന്റെ കീഴിലായി ഇപ്പോഴും ഹറം ശരീഫിലേക്ക് ഇതരമതസ്ഥർക്ക് പ്രവേശനം ഇല്ല
കഥപറയുന്ന കഅ്ബ
ലോകത്തെ പ്രഥമ വിശുദ്ധ ഭവനം കഅ്ബയാണ് പല തവണകളിലായി കഅ്ബാലയത്തിന്റെ പുനർനിർമ്മാണങ്ങൾ നടന്നിട്ടുണ്ട് സ്വലാത്തുതാജിൽ 'അൽ ബൈത്ത് ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് കഅ്ബാലയമാണ് ഖുർആൻ കഅ്ബക്ക് ഈ നാമം നൽകിയിട്ടുണ്ട് പലയിടങ്ങളിൽ ഖുർആൻ കഅ്ബയുടെ മഹത്വവും മഹിമയും പരാമർശിച്ചിട്ടുണ്ട്
'നിശ്ചയം, ജനങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പ്രഥമ ഭവനം മക്കയിൽ സ്ഥിതിചെയ്യുന്നതാണ് അത് അനുഗ്രഹീതവും ലോകർക്ക് മാർഗ്ഗദർശന കേന്ദ്രവുമായിട്ടാണ് നിർമ്മിക്കപ്പെട്ടത് ' (ആലുഇംറാൻ:96)
അബൂദർറ് (റ) ൽ നിന്ന് നിവേദനം: 'നബിയേ (സ) , ലോകത്തെ ആദ്യപള്ളി ഏതാണ്?'- ഞാൻ തിരുനബി (സ) യോട് ചോദിച്ചു

'മക്കയിൽ മസ്ജിദുൽ ഹറാമാണ് '- തിരുനബി (സ) മറുപടി നൽകി 'പിന്നെ ഏതാണ് ?'
'മസ്ജിദുൽ അഖ്സയാണ് ' - അൽബിദായതുവന്നിഹായ 2/365)
കഅ്ബയുടെ പ്രഥമനിർമ്മാണം നടത്തിയത് മലക്കുകളാണ് അല്ലാഹു മലക്കുകളെ ഭൂമിയിലേക്ക് അയച്ചു ശേഷം അവരോട് പറഞ്ഞു
'മലക്കുകളേ, നിങ്ങൾ ഭൂമിയിൽ എനിക്കൊരു ഭവനം നിർമ്മിക്കുക ബൈത്തുൽ മഅ്മൂറിന്റെ ദിശയിൽ തന്നെയാവുകയും വേണം പ്രസ്തുത ഭവനം മലക്കുകൾ കഅ്ബാലയത്തിന്റെ നിർമ്മാണസമയത്ത് ഭൂമി പൂർണ്ണമായി കഅ്ബക്കടിയിൽ ചുരുട്ടിവെച്ചു നിർമ്മാണശേഷം ഭൂമിയെ പരത്തി ഈ കാരണത്താൽ മക്കക്ക് 'ഉമ്മുൽഖുറാ ' അഥവാ 'നാടുകളുടെ മാതാവ് ' എന്ന പേർ വന്നു (താരീഖുമക്ക: 1/27)
പിന്നീട് ആദം (അ) കഅ്ബയുടെ പുനർനിർമ്മാണം നടത്തി ആദം നബി (അ) നെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കി ഉടനെ ആദം (അ) നോട് കഅ്ബാലയം പുനർനിർമ്മിക്കാനും കഅ്ബയുടെ തിരുമുറ്റത്ത് ത്വവാഫ് നടത്താനും കൽപ്പിച്ചു അനന്തരം ആദം നബി (അ) കഅ്ബയുടെ പുനർനിർമാണം നിർവഹിച്ചു ഇതിനുവേണ്ടി അഞ്ച് പർവ്വതങ്ങളിൽനിന്നാണ് ആദം (അ) കല്ലകൾ ശേഖരിച്ചത് ലബനാൻ പർവ്വതം, ത്വൂർസൈത് പർവ്വതം, തൂർസിനാ പർവ്വതം,ജൂദീപർവ്വതം, ഹിറാഅ് പർവ്വതം എന്നിവയാണ് അവ (താരീഖു മക്ക: 1/28)
ശീസ് (അ) ന്റെ പുനർനിർമാണവും ചരിത്രത്തിൽ കാണുന്നുണ്ട് ആദ്യമായി കഅ്ബാലയം ചെളിയും പാറയും ഉപയോഗിച്ച് നിർമ്മിച്ചത് മഹാനായ ശീസ് നബി (അ) ന്റെ കാലത്താണ് നൂഹ് നബി (അ) കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കഅ്ബാലയത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു
ഇബ്റാഹിം നബി (അ) തന്റെ കുടുംബത്തെ മക്കയിൽ പാർപ്പിക്കലിലൂടെ വിശുദ്ധ നഗരത്തിന്റെ നാഗരികതക്ക് തിരികൊളുത്തി ആൾപാർപ്പില്ലാത്ത വിജനമായ പ്രദേശമായിരുന്നു അന്ന് കഅ്ബയും പരിസരവും അല്ലാഹുവിന്റെ സന്ദേശപ്രകാരം ഹാജറ (റ) യെയും മകൻ ഇസ്മാഈൽ (അ) നെയും ഇബ്റാഹീം (അ) കഅ്ബയുടെ തിരുമുറ്റത്ത് കൊണ്ടു വന്ന് താമസിപ്പിച്ചു ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു
'നാഥാ, എന്റെ സന്തതകളിലൊരു വിഭാഗത്തെ ഞാൻ, കൃഷിയില്ലാത്ത ഈ താഴ് വരയിൽ, നിന്റെ ആദരണീയ ഗേഹത്തിന്റെ സമീപത്ത് പാർപ്പിച്ചിരിക്കുന്നു അവർ ഇവിടെ നിസ്കാരം മുറപ്രകാരം നിലനിർത്താൻ വേണ്ടിയാണിത് ആയതിനാൽ നീ ജനഹൃദയങ്ങളിൽ അവരോട് അനുഭാവമുണ്ടാക്കേണമേ അവർക്ക് ആഹരിക്കാൻ ഫലങ്ങൾ നൽകേണമേ ' (ഇബ്റാഹീം: 37)
ശേഷം ഇബ്റാഹീമിയ്യ കുടുംബത്തിലൂടെയാണ് മക്ക സജീവമായത് 'സംസം' എന്ന വിശുദ്ധ നീരുറവ ആ കാലത്ത് തന്നെ മക്കയിലേക്ക് പല ഗോത്രങ്ങളെയും ആകർഷിച്ചു പ്രസ്തുത അത്ഭുത ജലപ്രവാഹം ഇന്നും കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്നു
ശേഷം ഇബ്റാഹീം (അ) തന്റെ മകൻ ഇസ്മാഈൽ (അ) നെയും കൂടെ കൂട്ടി കഅ്ബയുടെ പുനർനിർമാണം നടത്തിയിട്ടുണ്ട് പ്രസ്തുത സംഭവം ഖുർആൻ ഉദ്ധരിച്ചതുമാണ്
'ഓർക്കുക ഈ ഭവനത്തിന്റെ ഭിത്തികൾ പടുത്തുയർത്തവെ ഇബ്റാഹീം, ഇസ്മാഈൽ (അ) പ്രാർത്ഥിച്ചിരുന്നു ഞങ്ങളിൽനിന്ന് ഈ കർമ്മം നീ സ്വീകരിക്കണേ നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ ' (അൽബഖറ:127)
ഒരു നിവേദക പ്രകാരം കഅ്ബാലയം പ്രധാനമായും പത്ത് തവണ പുനർനിർമാണം നടത്തപ്പെട്ടിട്ടുണ്ട് അവ
1. മലക്കുകളുടെ പ്രഥമ നിർമ്മാണം ഇത് ആദം നബി (അ) നെ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പാണ്
2. ആദം നബി (അ) ന്റെ പുനർനിർമാണം
3. ആദം നബി (അ) ന്റെ മകൻ ശീസ് നബി (അ) യുടെ നിർമ്മാണം
4. ഇബ്റാഹീം നബി (അ) ന്റെ നിർമ്മാണം ഇത് വിശുദ്ധ ഖുർആൻ പരാമർശിച്ചതാണ്
5. അമാലിഖ ഗോത്രക്കാരുടെ നിർമ്മാണം
6. ജൂർഹൂം ഗോത്രക്കാരുടെ പുനർനിർമാണം
7. ഖുസ്വയ്യ്ബ്നു കിലാബ് എന്നവരുടെ നിർമ്മാണം
8. ഖുറൈശികളുടെ നിർമ്മാണം
9. അബ്ദുല്ലാഹിബ്നു സുബൈർ (റ) ന്റെ നിർമ്മാണം
10. ഹജ്ജാജബ്നു യൂസുഫിന്റെ കാലത്തുള്ള നിർമ്മാണം
ഇദ്ദേഹം ദുഷ്ടനായ ഭരണാധികാരിയാണ് മുസ്ലിംകൾക്ക് കഅ്ബയിലേക്ക് പ്രവേശിക്കുന്നതിന് ഹജ്ജാജ് ഉപരോധം ഏർപ്പെടുത്തിയിരുന്നു അപ്പോൾ അബ്ദുല്ലാഹിബ്നു സുബൈർ (റ) ഹജ്ജാജുമായി യുദ്ധം ചെയ്യുകയും പ്രസ്തുത യുദ്ധത്തിൽ അബ്ദുല്ലാഹിബ്നു സുബൈർ (റ) ശഹീദാവുകയും ചെയ്തു മാത്രവുമല്ല, ശഹീദായ ശരീരം കുരിശിലേറ്റുകപോലും ഈ അഹങ്കാരി ചെയ്തിട്ടുണ്ട് ഇത്രയും പുനർനിർമ്മാണങ്ങൾ നടത്തപ്പെട്ടപ്പോൾ കഅ്ബാലയത്തിന് സൗന്ദര്യവും ഗാംഭീര്യതയും വർധിച്ചു കഅ്ബയിൽ ബഹുമാനപുരസ്സരം നോക്കൽപോലും സുന്നത്താണെന്നാണ് തിരുനബി (സ) യുടെ പാഠം
വിശുദ്ധഹറം
ഹറം' എന്ന നാമം തന്നെ ഇതിന്റെ പവിത്രത അറിയിക്കുന്നു ഹറമിലെ സൽകർമ്മങ്ങൾക്ക് ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രതിഫലമുണ്ട് മക്കയിലെ ചില ഭാഗങ്ങളെ ആദ്യമായി ഹറാമായി പ്രഖ്യാപിച്ചത് മഹാനായ ഇബ്റാഹീം (അ) ആണ്
ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു :'നിശ്ചയം, ഇബ്റാഹീം (അ) മക്കയെ ഹറമാക്കിയിരിക്കുന്നു ഞാൻ മദീനയെയും ഹറമാക്കുന്നു അതിലെ ചെടികൾ മുറിക്കപ്പെടുകയോ മൃഗങ്ങളെ വേട്ടയാടപ്പെടുകയോ ചെയ്യരുത് ' (സുനനുൽ കുബ്റ)
ഇരു ഹറമുകളിൽ നിന്ന് മരണപ്പെടുന്നവർക്ക് പ്രത്യേക പ്രതിഫലം പ്രവാചകർ (സ) വാഗ്ദാനം ചെയ്തിരിക്കുന്നു
ജാബിർ (റ) വിൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു 'രണ്ടിലൊരു ഹറമിൽവെച്ച് ആരെങ്കിലും മരണപ്പെട്ടാൽ അദ്ദേഹം നിർഭയത്വം നൽകപ്പെട്ടവനായി പുനരുദ്ധാരണം നടത്തപ്പെടും ' (ബൈഹഖി റഹ്)
ഇരുഹറമുകളിലെ മരണം അതീവ സൗഭാഗ്യം തന്നെ പല മഹത്തുക്കളും ആ ഭാഗ്യം ലഭിച്ചവർ കേരളക്കരയിൽ തന്നെ പലരും ഇരുഹറമുകളുടെയും ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു മുഖം പൂർണ്ണിമപോലെ തിളങ്ങുന്ന എഴുപതിനായിരം വ്യക്തികൾ ഇരുഹറമുകളിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരിൽ ഓരോരുത്തർക്കും എഴുപതിനായിരം പേരെ സ്വർഗ്ഗത്തിലേക്ക് ശുപാർശ ചെയ്യാൻ അനുവാദമുണ്ട് (റൂഹുൽ ബയാൻ 2/242)
ചുരുക്കത്തിൽ, ഹറമും പരിസരവും തിരുനബി (സ) യുടെ പാദസ്പർശമേറ്റ ഇടങ്ങളാണ് അതുകൊണ്ട് ലോകത്തെ ഏറ്റവും മഹത്വമേറിയ മണ്ണും ഇത് തന്നെ വിശ്വാസികൾ ഇത്ര കൂടുതൽ സംഗമിക്കുന്ന മറ്റൊരിടം ലോകത്തില്ല സദാ തൽബിയത്തും, തക്ബീറും, തസ്ബീഹും പ്രാർത്ഥനയുമായി വൈചാത്യങ്ങൾ ഇല്ലാതെ ലോകവിശ്വാസികൾ ഇവിടെ സമയം ചെലവഴിക്കുന്നു ഹറമൈനിയുടെ സേവനത്തിനുവേണ്ടി ഇവിടുത്തെ ഗവൺമെന്റ് സദാ സുസജ്ജരാണ്

شمس الضحى


(പകലിലെ സൂര്യനാണ് തിരുനബി )
പ്രപഞ്ചത്തിന്റെ സൂര്യകാന്തി
തിരുനബി (സ) 'പകലിലെ സൂര്യനാണെന്ന' പ്രയോഗം ഒരു ആലങ്കാരികമാണ് സൂര്യൻ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു ഭൂമിയിൽ നിന്നും ശരാശരി 14.96 കോടി കിലോമീറ്റർ ദൂരെയാണ് സൂര്യൻ സ്ഥിതി ചെയ്യുന്നത് സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ഏകദേശം 8 മിനിറ്റും 19 സെക്കന്റും സമയം വേണ്ടിവരും പ്രത്യക്ഷത്തിൽ ഭൂമിയിലെ ജീവജാലങ്ങളെ നിലനിർത്തുന്നതിന് സൂര്യന് വലിയ പങ്കുണ്ട്

സൂര്യപ്രകാശത്തിലടങ്ങിയ ഊർജ്ജത്തെ ഉപയോഗപ്പെടുത്തികൊണ്ടുള്ള 'പ്രകാശസംശ്ലേഷണം' എന്ന പ്രക്രിയയാണ് ഭൂമിയിലെ ഏതാണ്ട് എല്ലാ ജീവനെയും നിലനിർത്തുന്നത് ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും സൂര്യനു വലിയ പങ്കുണ്ട് സൂര്യന്റെ യഥാർത്ഥ നിറം വെള്ളയാണത്രെ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ് ക്ഷീരപഥത്തിലെ എൺപത്തിയഞ്ച് ശതമാനം നക്ഷത്രത്തേക്കാളും പ്രകാശമുള്ളതാണ് സൂര്യൻ സൂര്യനെക്കുറിച്ച് ശാസ്ത്രം വിശാലമായ പഠനങ്ങൾ നടത്തികൊണ്ടിരിക്കുന്നു
സൗരയൂഥത്തിൽ വളരെ പ്രധാനപ്പെട്ട എട്ട് ഗ്രഹങ്ങൾ സൂര്യനെ വലയം വെക്കുന്നു ഇവക്ക് പുറമെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും സൂര്യനെ പ്രദക്ഷിണം ചെയ്യുന്നു സൂര്യനെ സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നതിന് പല ഗവേഷണ വാഹനങ്ങളും പല രാജ്യങ്ങളും നിക്ഷേപിച്ചിട്ടുണ്ട് ഇതിനുവേണ്ടി 1995 ഡിസംബർ 2 ന് നാസ വിക്ഷേപിച്ച ഗവേഷണ വാഹനമാണ് 'സോഹോ' (SUN FACT SHEET Dr. Williams)
ചുരുക്കത്തിൽ ആകാശ മണ്ഡലങ്ങളിൽ വളരെ പ്രധാനപ്പെട്ടതും ഭൂനിവാസികൾക്ക് വളരെ കൂടുതൽ സഹായങ്ങൾ ചെയ്യുന്നതുമായ ഒരു നക്ഷത്രമാണ് സൂര്യൻ പ്രപഞ്ചത്തിലെ വെളിച്ചത്തിന്റെ പ്രധാനപ്പെട്ട കാരണവും സൂര്യൻ തന്നെ ഇതര നക്ഷത്രങ്ങളേക്കാൾ വിശാലമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതും സൂര്യനെ സംബന്ധിച്ചാണ്
വിശുദ്ധ ഖുർആൻ സൂര്യനെ സംബന്ധിച്ച് പലയിടങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് ഖുർആന്റെ പല വിശാലമായ പഠനങ്ങൾക്ക് മുമ്പിൽ ശാസ്ത്രം തല കുനിക്കുന്നു 'അവൻ നിങ്ങൾക്ക്, നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെ കീഴ്പ്പെടുത്തി രാപ്പകലുകളെയും കീഴ്പ്പെടുത്തി ' (ഇബ്റാഹീം: 33)
'നിങ്ങൾ കണ്ടില്ലേ, നിങ്ങളുടെ രക്ഷിതാവ് നിഴലിനെ പരത്തിയതെങ്ങനെയാണ്? അവന് വേണമെങ്കിൽ അതെനെ നിശ്ചലമാക്കാമായിരുന്നു സൂര്യനെ നാം അതിന്റെ വഴികാട്ടിയാക്കി ' (അൽഫുർഖാൻ: 45)
ഇങ്ങനെ പലയിടങ്ങളിൽ ഖുർആൻ സൂര്യനെ പരാമർശിച്ചിട്ടുണ്ട് 'ശംസ് ' അഥവാ 'സൂര്യൻ ' എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ ഖുർആനിലുണ്ട്
ഇനി സൂര്യന്റെ ഓരോ വിശേഷണങ്ങൾ ചർച്ച ചെയ്യാം സൂര്യൻ പ്രഭ പരത്തുന്നു; നബി (സ) യും പ്രഭയാണ് സൂര്യനില്ലാത്ത ജീവജാലങ്ങളില്ല; തിരുനബിയില്ലെങ്കിൽ പ്രപഞ്ചം തന്നെയില്ല അനേകം വലുതും ചെറുതുമായ ഗോളങ്ങൾ സൂര്യനെ ചുറ്റുന്നു; നിരവധി പ്രവാചകന്മാരും മുൻഗാമികളും നബി (സ) യെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു ശാസ്ത്രം സൂര്യനെ സംബന്ധിച്ച് വിശാലമായ പഠനങ്ങൾ നടത്തുന്നു; തിരുനബി (സ) യെ കുറിച്ച് ലോകം അനന്തമായ പഠനങ്ങൾ നടത്തുന്നു സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്; ലോകരുടെ ആശാകേന്ദ്രം തിരുനബി (സ) യാണ് സ്വലാത്തുതാജിൽ നബി (സ) യെ സൂര്യനുമായി ഉപമിച്ചതിന്റെ പൊരുൾ ഇപ്പോൾ ബോധ്യമായല്ലോ
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) യേക്കാൾ സൗദര്യമുള്ള മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല സൂര്യൻ അവിടുത്തെ പൂമുഖത്ത് സഞ്ചരിക്കുന്നുവെന്ന് തോന്നും പ്രവാചകർ (സ) ചിരിച്ചാൽ സമീപത്തുള്ള ചുമരുകൾപോലും തിളങ്ങും ' (അശ്ശിഫാ: 1/61)
തിരു അനുചരന്മാർ തിരുമുഖത്തെ ഉപമിച്ചതാണിത് താജുസ്സ്വലാത്തിലെ പ്രശസ്ത ഉപമക്ക് ഇത് നല്ലൊരു തെളിവാണ്

بدر الدجى

(ഇരുളിലെ പൂർണ്ണിമയാണ് തിരുനബി (സ) സ്വലാത്തുത്താജിലെ ഈ പ്രയോഗത്തിലൂടെ നബി (സ) യെ ചന്ദ്രനോട് ഉപമിക്കുന്നു ഇതും ഒരു ആലങ്കാരികപ്രയോഗം തന്നെ ആദ്യം ചില ചന്ദ്രവിശേഷങ്ങൾ പറയാം ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ ഭൂമിയിൽ നിന്ന് ശരാശരി 3, 84, 403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതിചെയ്യുന്നത് 3,474 കി. മീറ്ററാണ്

ചന്ദ്രന്റെ വ്യാസം ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു പ്രഥമമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു 'ലൂണ2' ആണ് 1959 ൽ ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത് എന്നാൽ ഈ വർഷം തന്നെ 'ലൂണ3' എന്ന വാഹനം ചന്ദ്രനിലെത്തുകയും ചന്ദ്രന്റെ, ഭൂമിക്ക് അഭിമുഖമല്ലാത്ത ചിത്രങ്ങൾ പകർത്തുകയും ചെയ്തു

വിജയകരവും അപകടകരവുമായി ചന്ദ്രനിൽ ഇറങ്ങിയ പ്രഥമവാഹനം 'ലൂണ9' ആണ് മനുഷ്യനെ വഹിച്ചുകൊണ്ട് ആദ്യം ചന്ദ്രനിലേക്ക് പറന്നത് 'അപ്പോളോ 8' ആണ് എങ്കിലും മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് 'അപ്പോളോ 11' എന്ന ശൂന്യാകാശ വാഹനത്തിലാണ് ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്
സാഹിത്യകാരന്മാരും ചിത്രകാരന്മാരും അലങ്കാരത്തിനും മറ്റുമുള്ള ഒന്നായി ചന്ദ്രനെ ഉപയോഗപ്പെടുത്തുന്നു കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങൾ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ചന്ദ്രൻ അയർലണ്ടിലെ നോർത്ത് എന്ന പ്രദേശത്ത് നിന്നും അയ്യായിരം വർഷം പഴക്കമുള്ള ഒരു പാറകഷ്ണം കണ്ടെടുത്തു

പ്രസ്തുത പാറയിൽ ചന്ദ്രന്റെ കൊത്തുപണി നടത്തിയതായി ശാസ്ത്രം കണ്ടെത്തി അപ്പോൾ യുഗങ്ങൾക്ക് മുമ്പ് തന്നെ ചന്ദ്രനെ അലങ്കാരവസ്തുവായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായി അപ്രകാരം സ്വലാത്തുതാജിൽ നബി (സ) യുടെ വർണ്ണനകൾ വിശദീകരിക്കാൻ ആലങ്കാരികമായി ഉപയോഗിച്ചതാണിത്
ചന്ദ്രനെക്കുറിച്ച് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്
'അല്ലാഹു തട്ടുകളായി സപ്തവാനങ്ങളെ സൃഷ്ടിച്ചത് കാണുന്നില്ലെയോ അവയിൽ അവൻ ചന്ദ്രനെ പ്രശോഭിതവും സൂര്യനെ പ്രതീപ്തവുമാക്കിവെച്ചു (നൂഹ്: 15-16)
'ശംസ് ' എന്ന പേരിൽ ഒരു അദ്ധ്യായം ഖുർആനിൽ ഉള്ളതുപോലെ 'ഖമർ ' അഥവാ 'ചന്ദ്രൻ ' എന്ന നാമത്തിലും വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു അദ്ധ്യായം ഉണ്ട് ഇവിടെ പൗർണ്ണിമയോട് പ്രവാചകർ (സ) യുടെ പുണ്യവദനത്തെ ഉപമിച്ചിരിക്കുന്നു

തിരുഅനുചരൻമാരിൽ ചിലർ ഇങ്ങനെ വർണ്ണിച്ചത് കാണുക മഹതിയായ ആഇശ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) അതീവ സൗന്ദര്യമുള്ളവരായിരുന്നു തിളങ്ങുന്ന നിറമായിരുന്നു തിരുനബി (സ) യുടേത് അവിടുത്തെ മുഖത്തിന്റെ പ്രകാശം അവാച്യമായിരുന്നു പതിനാലാം രാവിലെ പൗർണ്ണമിപോലെ തിളങ്ങുന്ന മുഖമായിരുന്നു നബി (സ) യുടേത് ' (ഖസ്വഇസുൽ കുബ്റ: 1/116)
അബൂഇസ്ഹാഖ് (റ) ൽ നിന്ന് നിവേദനം: 'ഹമദാൻ പ്രദേശത്തുള്ള ഒരു സ്ത്രീ താൻ തിരുനബി (സ) യോടൊപ്പം ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു അപ്പോൾ ഞാൻ അവരോട് നബി (സ) യുടെ പൂമുഖം വർണ്ണിക്കാൻ ആവശ്യപ്പെട്ടു 'നിലാവുള്ള രാത്രിയിലെ പൂർണ്ണചന്ദ്രനെപോലെ ശോഭിക്കുന്നവരായിരുന്നു തിരുനബി (സ) അതിന് മുമ്പോ ശേഷമോ അത്രയും ഭംഗിയാർന്ന മറ്റൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല ' (അൽ ഖസ്വാഇസ്വുൽ കുബ്റ 1/122)
നബി (സ) മദീനയിലേക്ക് വന്നപ്പോൾ മദീനക്കാർ സന്തോഷിച്ചു അവർ നബി (സ) യെ പാട്ടുപാടി വരവേൽപ്പ് നടത്തി അപ്പോൾ അവർ ഇങ്ങനെ പാടിയിട്ടുണ്ടായിരുന്നു
'സനയ്യത്തുൽ വദാഇൽ നിന്ന് ഞങ്ങളിലേക്ക് പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു '(അൽ ഖസ്വാഇസ്വുൽ കുബ്റ: 1/324)

صدر العلى


(ഉയർച്ചയുടെ അദ്ധ്യക്ഷരാണ് തിരുനബി (#സ) അനുപമ ഔന്നിത്യം
ലോകത്തെ സൃഷ്ടികളിൽ ഉന്നതസ്ഥാനം കൈവരിക്കുന്നവർ നബി (സ) യാണ് സൃഷ്ടികൾക്ക് ഉണ്ടാവേണ്ട സർവ്വകാര്യങ്ങളിലും ഉന്നതർ നബി (സ) തന്നെ ആരാധ, തറവാട്, ഗോത്രം, ആരോഗ്യം, സൗന്ദര്യം, ഉദാരത, മാന്യത തുടങ്ങി സർവ്വ നന്മകളിലും നബി (സ) നിസ്തുല വ്യക്തിത്വമാണ് ഇക്കാരണത്താലാണല്ലോ

പ്രവാചകർ (സ) ക്ക് 'അശ്റഫുൽ ഖൽഖ് ' അഥവാ സൃഷ്ടികളിൽ ഏറ്റവും ഉത്തമർ എന്ന ഓമനപ്പേര് വന്നത് നബി (സ) യുടെ ഉയർച്ചയും ഔന്നിത്യവും ഖുർആനിന്റെയും തിരുവചനങ്ങളുടെയും പല പ്രയോഗങ്ങളിൽനിന്നും ബോധ്യമാകുന്നതാണ് അവയിൽ ചിലത് നാം മുമ്പ് ഉദ്ധരിച്ചതുമാണ്
തിരുനബി (സ) ഏറ്റവും ഉയർന്ന വ്യക്തിത്വത്തിനുടമയാവുന്നതോടൊപ്പം എല്ലാ ഉയർച്ചയുടെയും നിതാനവും തിരുനബി (സ) തന്നെ ലോകത്തുള്ള ഇതര പ്രവാചകന്മാരും ജനങ്ങളും നബി (സ) യിൽ നിന്ന് സർവ്വവും ആവാഹിച്ചവരാണ്
ജാബിറ്ബ്നു അബ്ദുല്ലാ (റ) ൽ നിന്ന് നിവേദനം: 'എന്റെ പേർ നിങ്ങൾക്കും വെക്കാം പക്ഷെ എന്റെ വിളിപ്പേര് നിങ്ങൾ ഉപയോഗിക്കരുത് ഞാൻ ഖാസിമാണ് നിങ്ങൾക്കിടയിൽ പല വിഹിതവും നൽകാനാണ് എന്റെ നിയോഗം ' (സുനനുൽ കുബ്റ: 9/308)
നബി (സ) യാണ് എല്ലാവർക്കും വീതിച്ച് നൽകുന്നതെന്ന് പ്രസ്തുത ഹദീസിൽ നിന്ന് വ്യക്തമാകുന്നു ഇവയെല്ലാം നബി (സ) യുടെ ഔന്നിത്യങ്ങളിൽ ചിലത് മാത്രം ആത്മീയമോ ഭൗതികമോ ആയ ഒരു കാര്യത്തിലും നബി (സ) യെ മുൻകടന്നവർ ആരുമില്ല പാരത്രിക ജീവിതത്തിലും സർവ്വരും പ്രവാചകർ (സ) യെ ആശ്രയിക്കുന്നു

വസീല, ഫളീല, ശഫാഅത്ത്, മാഖാമുൻ മഹ്മൂദ് തുടങ്ങിയവയെല്ലാം നബി (സ) ക്ക് ആഖിറത്തിൽ നൽകപ്പെടുന്ന ചില സ്ഥാനങ്ങളാണ് ഇവയൊന്നും മറ്റു പ്രവാചകന്മാർക്ക് ലഭ്യമല്ല അപ്പോൾ ഇത് നബി (സ) യുടെ ഉയർച്ച വ്യക്തമാക്കുന്നു ഒരു കവിയുടെ വാക്കുകൾ കാണുക
(സൃഷ്ടികളിൽ ഏറ്റവും ഉത്തമരായവരേ, അല്ലാഹുവിന്റെ സമക്ഷത്തിൽ അങ്ങേക്ക് വലിയ സാമീപ്യമുണ്ടല്ലോ പ്രവാചകത്വത്തിന്റെ പരിസമാപ്തിയും അങ്ങയിലൂടെയാണല്ലോ)
നോക്കൂ, ഈ പദപ്രയോഗങ്ങൾ നബി (സ) യുടെ ഉയർച്ച വ്യക്തമാക്കുന്നു കസ്ബിയ്യ്, ത്വാഇയ്യ്, അഖ്ലുസ്സുഹാദ് ഇങ്ങനെ അഞ്ച് തരമാണ് മനുഷ്യബുദ്ധി എന്നാൽ നബി (സ) യുടെ ബുദ്ധി ഈ അഞ്ചിലും 'ശറഫിയ്യ് ' എന്ന പ്രത്യേക ഇനമാണ് ഈ നാമം നബി (സ) യുടെ ബുദ്ധിക്ക് മാത്രമേ പറയാൻ പാടുള്ളൂ കാരണം ലോകത്തെ ഏറ്റവും ഉയർന്ന ബുദ്ധിയുടെ വക്താവ് പ്രവാചകർ (സ) മാത്രമാണ് (സുബുലുൽ ഹുദാ: 7/5)
ലോകത്ത് നിർഗ്ഗളിക്കപ്പെട്ട വെള്ളങ്ങളിൽ ഏറ്റവും ഉത്കൃഷ്ടമായ വെള്ളം നബി (സ) യുടെ വിരലുകൾക്കിടയിലൂടെ വന്ന വെള്ളമാണല്ലോ മൂസാ നബി (അ) ന് തന്റെ സമുദായത്തിന് വെള്ളം നൽകാൻ ഒരു വടിയുടെയും പാറയുടെയും ആവശ്യം വേണ്ടിവന്നു എന്നാൽ നബി (സ) തന്റെ സമുദായത്തിന് വെള്ളം നൽകിയത് തന്റെ വെറും കൈകൊണ്ട് മാത്രം ഇതും നബി (സ) യുടെ മഹത്വവും ഉയർച്ചയും സ്പഷ്ടമാക്കുന്നു ഇപ്രകാരം പ്രവാചചകർ (സ) ക്ക് നൽകപ്പെട്ടതെല്ലാം വളരെ ഔന്നിത്യമുള്ളതാണ് പ്രവാചകരുടെ സൃഷ്ടിപ്പിലെ സൗന്ദര്യവും നിസ്തുലം തന്നെ ഈ ഉയർച്ചയെല്ലാം പാരത്രിക ജീവിതത്തിലും നബി (സ) ക്ക് മാത്രം ലഭ്യമാവുന്നതാണ്

نور الهدى

(സന്മാർഗ്ഗത്തിന്റ പ്രഭയാണ് പ്രവാചകർ (സ) അണയാത്ത സന്മാർഗ്ഗ ദീപ്തി
നബി (സ) യുടെ നിയോഗം ലോകരെ ഋജുവായ പാതയിലേക്ക് നയിക്കാൻ വേണ്ടിയാണ് ലോകത്തുള്ള സർവ്വവിശ്വാസികളും പ്രവാചകരുടെ പ്രബോധനത്തിന്റെ ഫലമാണ് തിരുനബി (സ) യുടെ സന്മാർഗത്തിന്റെ വെളിച്ചമാണ് ഇന്നും പ്രപഞ്ചത്തിൽ നിലനിൽക്കുന്നത് ഖുർആൻ നബി (സ) യുടെ ഈ സന്മാർഗ്ഗ വെളിച്ചത്തെ വിശദീകരിക്കുന്നത് ഇങ്ങനെ
'അവനാണ് തന്റെ ദൂതരെ സന്മാർഗ്ഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത് ആ മതത്തെ മറ്റെല്ലാ മതത്തെക്കാളും വിജയിപ്പിക്കാൻ വേണ്ടിയാണിത് ബഹുദൈവ വിശ്വാസികൾക്ക് അതെത്ര അരോചകമായിരുന്നാലും ' (അത്തൗബ: 33)
നബി (സ) യുടെ പ്രവർത്തനങ്ങളിലൂടെയും അദ്ധ്യാപനങ്ങളിലൂടെയും ഇസ്ലാം സ്വീകരിച്ചവർ നിരവധിയുണ്ട് തിരുനബി (സ) യുടെ സമകാലികരും അല്ലാത്തവരും ഇതിൽ പെടുന്നു
മക്കയിൽ അസ്വസ്ഥതകൾ രൂക്ഷമായി തിരുനബി (സ) അഭയം ലഭിക്കുമെന്ന പ്രതീക്ഷയോടെ ത്വാഇഫിലേക്ക് നീങ്ങി ത്വാഇഫിലെത്തിയ പ്രവാചകർ (സ) ക്ഷീണാധിക്യം കാരണത്താൽ ഒരു മുന്തിരിതോപ്പിന്റെ സമീപത്തിരുന്നു ഉത്ബത്തിന്റെയും ശൈബത്തിന്റെയും തോട്ടമായിരുന്നു ഇത് അവർ ഇസ്ലാമിന്റെ ശത്രുക്കളാണ് തോട്ടത്തിലിരിക്കുന്ന തിരുനബി (സ) യെ കണ്ട അവർ ഒരു കുല മുന്തിരി പറിച്ച് തിരുനബി (സ) ക്ക് കൊടുത്തയച്ചു തോട്ടക്കാവൽക്കാരനായ അദ്ദാസ് എന്ന വ്യക്തിയുടെ വശമാണ് കൊടുത്തുവിട്ടത് അദ്ദേഹം കൃസ്ത്യാനിയായിരുന്നു
'ഇത് നിങ്ങൾക്കുള്ളതാണ് ഇതിൽ നിന്ന് ഭക്ഷിക്കുക' മുന്തിരിക്കുലകൾ മുന്നിൽവെച്ച് അദ്ദാസ് തിരുനബി (സ) യോട് ഇങ്ങനെ പ്രസ്താവിച്ചു അനന്തരം തിരുനബി (സ) 'ബിസ്മില്ലാ' എന്ന് ചൊല്ലി മുന്തിരി കഴിച്ചു അപ്പോൾ അദ്ദാസ് ആശ്ചര്യപൂർവ്വം തിരുനബിയെ വീക്ഷിച്ചു ശേഷം ഇങ്ങനെ പ്രതികരിച്ചു 'നിങ്ങൾ ചൊല്ലിയ 'ബിസ്മില്ലാ' എന്ന വാക്യം ഈ നാട്ടുകാർ ആരും ചൊല്ലുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ പ്രസ്തുത വാക്യം എന്നെ അത്ഭുതപ്പെടുത്തുന്നു '
'നിങ്ങളുടെ നാട് ഏതാണ് ?' തിരുനബി (സ) ചോദിച്ചു
'ഞാൻ നീനവാ നാട്ടുകാരനാണ് ഞാൻ കൃസ്ത്യാനിയുമാണ് അദ്ദാസിന്റെ പ്രതികരണം
'ശരി, നിങ്ങൾ യൂനുസ്ബ്നു മതയുടെ നാട്ടുകാരനാണല്ലോ?'
'നിങ്ങൾക്കെങ്ങനെ യൂനുസിനെ അറിയാം?'
'അദ്ദേഹം എന്റെ സഹോദരനാണ് അദ്ദേഹം ഒരു പ്രവാചകനായിരുന്നു ഞാനും ഒരു പ്രവാചകനാണ് ' നബി (സ) പറഞ്ഞു
ഇത് കേട്ടപ്പോൾ അദ്ദാസ് നബി (സ) യുടെ തിരുശിരസ്സും കൈ കാലുകളും ചുംബിച്ചു അദ്ദാസ് ഇസ്ലാം സ്വീകരിച്ചു ഈ രംഗം ഉത്ബത്തും ശൈബത്തും തോട്ടത്തിൽ വെച്ച് കാണുന്നുണ്ടായിരുന്നു അദ്ദാസ് തിരിച്ച് തോട്ടത്തിലെത്തി
'നിനക്ക് നാശം അദ്ദാസ്! എന്തിനാണ് നീ അദ്ദേഹത്തിന്റെ കൈകാലുകൾ ചുംബിച്ചത്?' അവർ അദ്ദാസിനോട് ചോദിച്ചു
'ഓ യജമാനൻമാരേ, അദ്ദേഹം ഒരു പ്രവാചകനാണ് ആ പ്രവാചകരേക്കാൾ ഉത്തമമായവർ ലോകത്തില്ല ഞാൻ അദ്ദേഹത്തെ വിശ്വസിച്ചിരിക്കുന്നു ' - അദ്ദാസ് ആർജ്ജവത്തോടെ പ്രഖ്യാപിച്ചു (അൽബിദായതുവന്നിഹായ: 3/166)
നോക്കൂ, തിരുനബി (സ) യുടെ തന്ത്രപരമായ ഇടപെടലുകളിലൂടെ ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കുകയാണ് ഖുർആനിന്റെ കൽപനയും അങ്ങനെയാണല്ലോ 'അങ്ങയുടെ രക്ഷിതാവിന്റെ വഴിയിലേക്ക് തന്ത്രപരമായും സദുപദേശം മുഖേനയും ജനങ്ങളെ ക്ഷണിക്കുക ' (അന്നഹ്ൽ: 125)

كهف الورى


(സൃഷ്ടികളിൽ അഭയകേന്ദ്രമാണ് തിരുനബി )
നമ്മുടെ രക്ഷകർ
ലോകത്തുള്ള മുഴുവൻ സൃഷ്ടികളുടെയും അഭയവും സഹായിയുമാണ് പുണ്യപ്രവാചകർ (സ) തിരുസവിധത്തിൽ സർവ്വസങ്കടങ്ങൾക്കും പരിഹാരമുണ്ട് തിരുവഫാത്തിന് ശേഷവും ഇങ്ങനെ തന്നെയാണ്; തീർച്ച
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു 'പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങുന്നതുപോലെ ഈമാൻ മദീനയിലേക്ക് മടങ്ങും ' (മുസ്ലിം റഹ്)
ഉപരിസൂചിത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) ന്റെ പ്രസ്താവന കാണുക 'നബി (സ) യോടൊപ്പം ചിലർ മുഹാജിറുകളുമായി മദീനയിൽ വന്നു മറ്റു ചിലർ നബി (സ) കാണാൻ ആഗ്രഹിച്ച് വന്നു ചിലർ നബി (സ) യിൽ നിന്ന് പഠനം നടത്താനും പ്രവാചകർ (സ) യോട് സാമീപ്യം കരസ്ഥമാക്കാനും വന്നു നബി (സ) യുടെ വഫാത്ത് മുതൽ ഇന്നുവരെ ചിലർ റൗള സിയാറത്തും ബറകത്തും തിരുശേഷിപ്പുകളുടെ ദർശനവും ലക്ഷ്യംവെച്ച് മദീനയിൽ വരുന്നു ' (ശർഹു മുസ്ലിം: 2/177)
ചുരുക്കത്തിൽ ലോകവിശ്വാസികൾ എക്കാലത്തും നബി (സ) യുടെ സവിധത്തിലേക്ക് സന്തോഷങ്ങളും സന്താപങ്ങളും പങ്ക് വെക്കാൻ വന്നുകൊണ്ടിരിക്കുന്നു ഹൃദയത്തിൽ രൂഢമൂലമായ വിശ്വാസമുള്ളവർക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ
ഹബീബ്നു ഫുവൈക് (റ) ൽ നിന്ന് നിവേദനം: മഹാനെ തന്റെ പിതാവ് ഒരിക്കൽ നബി (സ) യുടെ സമീപത്ത് കൊണ്ടുപോയി അപ്പോൾ മഹാന്റെ ഇരുനയനങ്ങളും വെളുത്തവയായിരുന്നു അവ കൊണ്ട് ഒന്നും കാണാൻ സാധിച്ചിരുന്നില്ല 'നിങ്ങളുടെ കണ്ണുകൾക്ക് എന്ത് സംഭവിച്ചു?' -

നബി (സ) അത്ഭുതത്തോടെ ചോദിച്ചു
'ഞാൻ അതീവ സൗന്ദര്യമുള്ള വ്യക്തിയായിരുന്നു അബദ്ധത്തിൽ ഞാൻ വിഷമുള്ള പാമ്പിനെ ചവിട്ടി അതിന്റെ വിഷം തീണ്ടിയതിന്റെ ഫലമാണിത് ' - മഹാൻ മറുപടി നൽകി
ഇത് കേട്ടപ്പോൾ നബി (സ) മഹാന്റെ ഇരുകണ്ണുകളിൽ തുപ്പുകയും ഉടനെ കാഴ്ച തിരിച്ച് ലഭിക്കുകയും ചെയ്തു പിന്നീട് തന്റെ എൺപതാം വയസ്സിൽപോലും തന്റെ നഗ്നനേത്രങ്ങളെ കൊണ്ട് സൂചിദ്വാരത്തിലുള്ള നൂൽ കോർക്കാറുണ്ടായിരുന്നു ' (അൽ അഹാദുവൽ മസാനി)
വഫാത്തിന് ശേഷം നബി (സ) യിലേക്ക് അഭയം പ്രാപിച്ച നിരവധി സംഭവങ്ങൾ ഉണ്ട്
അബൂബക്ക്റ്ബ്നുൽ മുഖ് രിഅ് (റ) പറയുന്നു: 'ഞാനും ഇമാം ത്വബ്റാനിയും അബൂശൈഖും തിരുറൗളയിൽ ചെന്നു അപ്പോൾ ഞങ്ങൾക്ക് ശക്തമായ വിശപ്പ് അനുഭവപ്പെട്ടു രാത്രിയായപ്പോൾ ഞാൻ നബി (സ) യുടെ റൗളയുടെ സമീപത്ത് ചെന്നു തിരുനബി (സ) യോട് ഞങ്ങൾക്ക് ശക്തമായ വിശപ്പുണ്ടെന്ന് ഓർമ്മപ്പെടുത്തി ശേഷം മറ്റൊരു സ്ഥലത്ത് ചെന്ന് ഞങ്ങൾ മൂവരും ഉറങ്ങി അപ്പോൾ ഞങ്ങളുടെ സമീപത്ത് അലവി ഖബീലയിൽപെട്ട ഒരു വ്യക്തി വന്നു അദ്ദേഹത്തിന്റെ കൂടെ രണ്ടു കുട്ടികളുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയിലെ ഭക്ഷണം ഞങ്ങൾക്ക് നൽകി ഞങ്ങൾ അത് വാങ്ങി കഴിച്ചു അപ്പോൾ ഞങ്ങളോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു
'നിങ്ങൾ നബി (സ) യോട് വിശക്കുന്നുണ്ടെന്ന് പരാതി പറഞ്ഞപ്പോൾ തിരുനബി (സ) എന്റെ സ്വപ്നത്തിൽ വരികയും നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്ത് തരാൻ എന്നോട് കൽപ്പിക്കുകയും ചെയ്തു ആയതിനാൽ നിങ്ങൾ ഭക്ഷിക്കൂ '(അൽ വഫാഉൽ വഫാ: 1/49)
ഇങ്ങനെ നിരവധി സംഭവങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്

مصباح الظلم

(അന്ധകാരങ്ങളിലെ വിളക്കാണ് തിരുനബി )
തിരുനബി (സ) യുടെ വിശേഷണങ്ങളാണ് ഇവയെല്ലാം ഇതെല്ലാം വെറും ആലങ്കാരിക പ്രയോഗങ്ങൾ മാത്രമല്ല നബി (സ) യുടെ വിശേഷണങ്ങൾ അനന്തമാണ് വാമൊഴികൾക്കോ വരമൊഴികൾക്കോ അവയൊന്നും ഒരിക്കലും ഒതുങ്ങുകയില്ല തിരുനബി (സ) യുടെ അപദാനങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാത്തവരില്ല ഇത്രയും കൂടുതൽ വാഴ്ത്തപ്പെടുന്ന ഏക വ്യക്തിത്വം പ്രവാചകർ (സ) മാത്രമാണ്
ഇരുളിൽ പ്രഭ പരത്തുന്നതാണ് വിളക്ക് വിളക്കിന്റെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ് വെളിച്ചമില്ലാതെ മനുഷ്യന്റെ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതല്ല ആവശ്യമായ വെളിച്ചം പ്രപഞ്ചത്തിൽ പ്രസരിപ്പിക്കാൻ നാഥൻ പല വഴികളും ഇവിടെ സംവിധാനിച്ചിട്ടുണ്ട് വെളിച്ചത്തിന്റെ പ്രധാനകേന്ദ്രം സൂര്യനാണല്ലോ
ഈ പദത്തിൽ നബി (സ) യെ സംബന്ധിച്ച് വിളക്ക് എന്ന് പ്രയോഗിച്ചത് വളരെ ശ്രദ്ധേയമാണ് വിളക്ക് പ്രപഞ്ചത്തിൽ ചെയ്യുന്ന സർവ്വ ഉപകാരങ്ങളും നബി (സ) യും നൽകുന്നു വിശുദ്ധ ഖുർആൻ പ്രവാചകർ (സ) യോട് സംബോധന നടത്തുന്നത് കാണുക
'അല്ലയോ, പ്രവാചകരേ, നാം അങ്ങയെ സാക്ഷിയും സുവിശേഷകനും മുന്നറിയിപ്പ് നൽകുന്നവരും ആയി നിയോഗിച്ചിരിക്കുന്നു അല്ലാഹുവിന്റെ അനുമതി പ്രകാരം അവനിലേക്ക് ക്ഷണിക്കുന്നവരായും പ്രകാശിക്കുന്ന വിളക്കായും (അങ്ങയെ അയച്ചിരിക്കുന്നു) (അൽ അഹ്സാബ്: 45,46)
ഉപരിസൂചിത സൂക്തത്തിൽ അല്ലാഹു നബി (സ) യെ കുറിച്ച് 'പ്രകാശിക്കുന്ന വിളക്ക് ' എന്ന് പ്രയോഗിച്ചത് ശ്രദ്ധിച്ചുവല്ലോ അപ്രകാരം മറ്റു ചില വിശേഷണങ്ങൾ കൂടെ പ്രത്യുത സൂക്തങ്ങളിൽ നാഥൻ സൂചിപ്പിച്ചിട്ടുണ്ട്
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇസ്മഈലുലുൽ ഹാഖ്ഖി (റ) എഴുതുന്നത് കാണുക 'ഇവിടെ അല്ലാഹു, തിരുനബി (സ) യെ വിളക്കിനോട് ഉപമിച്ചിരിക്കുന്നു പല വിധത്തിലും തിരുനബി (സ) പ്രഭ പരത്തുന്ന വിളക്കിനോട് സമാനതകൾ പുലർത്തുന്നുണ്ട് ഇരുളടഞ്ഞ ഇടങ്ങളിൽ വിളക്ക് വെട്ടം തരുന്നു അപ്രകാരം അറിവില്ലായ്മയാകുന്ന ഇരുൾ നിറഞ്ഞ ഹൃദയത്തിൽ പ്രവാചകർ (സ) അറിവ് എന്ന വെളിച്ചം പ്രസരിപ്പിക്കുന്നു ഒരു വിളക്കിൽനിന്ന് അനേകം മറ്റു വിളക്കുകൾ കത്തിക്കാവുന്നതാണ് എത്ര വിളക്കുകൾ അതിൽനിന്ന് കത്തിച്ചാലും പ്രഥമവിളക്കിന്റെ വെളിച്ചം ഒട്ടും കുറയുകയില്ല

ഇതുപോലെ ഈ പ്രപഞ്ചവും ഇതിലുള്ള സർവ്വതും തിരുനബി (സ) യുടെ പ്രകാശത്തിന്റെ ഭാഗമാണ് എന്നാൽ നബി (സ) യുടെ പ്രകാശത്തിന് യാതൊരു കുറവും അനുഭവപ്പെടുന്നതല്ല ശരീഅത്തിന്റെ നിയമങ്ങളും മഅ് രിഫത്തിന്റെ പ്രകാശവും ലോകത്തുള്ള പണ്ഡിതന്മാരിലൂടെ ജ്വലിക്കുന്നു എന്നാൽ ഇതിന്റെ ഉറവിടമാകുന്ന നബി (സ) യിൽ ഒരു കുറവും സംഭവിച്ചിട്ടില്ല

ചന്ദ്രൻ പ്രകാശിക്കുന്നത് സൂര്യന്റെ വെളിച്ചത്തിലാണ് എങ്കിൽ സൂര്യൻ ചന്ദ്രന് പ്രകാശം നൽകിയതുകൊണ്ട് പ്രകാശകേന്ദ്രമാകുന്ന സൂര്യന് ഒരു കുറവും അനുഭവപ്പെടുന്നില്ല വിളക്ക് കത്തിക്കപ്പെടുമ്പോൾ വൈജാത്യങ്ങൾ ഇല്ലാതെ എല്ലാവർക്കും പ്രകശം ലഭിക്കുന്നു ആർക്കും ആ വെളിച്ചം അനുഭവിക്കാവുന്നതാണ് ഇപ്രകാരം പ്രവാചകർ (സ) പരത്തുന്ന പ്രഭ ആർക്കും അനുഭവിക്കാം എന്നാൽ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർക്ക് എന്നും ഇരുട്ട് തന്നെയായിരിക്കും ' (റൂഹുൽ ബയാൻ 11/78)
പ്രസ്തുത സ്വലാത്തിന്റെ വചനത്തിൽ ഇരുട്ടിനെ കുറിച്ച് 'ള്വുലം' എന്ന ബഹുവചനമാണ് പ്രയോഗിച്ചിരിക്കുന്നത് ആത്മീയവും ഭൗതികവുമായ അന്ധകാരങ്ങൾ ലോകത്ത് നിരവധിയുള്ളതിനാലാണ് ഇങ്ങനെ പ്രയോഗിച്ചത് അറിവില്ലായ്മ, പുത്തൻവാദം, ദുഃസ്വഭാവം, അഹങ്കാരം, ശത്രുത ഇവയെല്ലാം ഹൃദയത്തെ ബാധിക്കുന്ന ചില ഇരുളുകളാണ്

جميل الشيم

(നല്ല സംസ്കാരമുള്ള തിരുനബി )
ഉത്തമ സംസ്കാരം
ആരെയും ആകർഷിക്കുന്ന നബി (സ) യുടെ സംസ്കാരത്തിലേക്കും സത്സ്വഭാവത്തിലേക്കും ഈ വാക്യം വാതിൽ തുറക്കുന്നു പ്രവാചകർ (സ) യുടെ സംസ്കാരം അവർണ്ണനീയം തന്നെ ലോകം അനുഭാവനം ചെയ്യേണ്ടുന്ന സംസ്കാരം കാണിച്ചവരാണ് പ്രവാചകർ (സ)

സഹനം, മാപ്പ്, ക്ഷമ, വശ്യമായ പെരുമാറ്റം, വിനയം, ബഹുമാനം ഇവയെല്ലാം നബി (സ) യുടെ സംസ്കാരങ്ങളിൽ ചിലത് മാത്രം
ഒരിക്കൽ ആഇശാ (റ) യോട് നബി (സ) യുടെ സ്വഭാവത്തെക്കുറിച്ച് ചോദിക്കപ്പെട്ടു അപ്പോൾ മഹതി തിരുനബി (സ) യുടെ സ്വഭാവം ഖുർആനാണെന്ന് പ്രതികരിച്ചു അഥവാ ഖുർആൻ വിഭാവനം ചെയ്യുന്ന ഉത്തമ സംസ്കാരത്തിന്റെ വക്താവാണ് തിരുനബി (സ) എന്നർത്ഥം
അബ്ദുല്ലാഹിൽ ജുദ്ലി (റ) ൽ നിന്ന് നിവേദനം: 'ഞാനൊരിക്കൽ ആഇശ (റ) യോട് നബി (സ) യുടെ സംസ്കാരത്തെ സംബന്ധിച്ച് ചോദിച്ചു അപ്പോൾ മഹതി ഇങ്ങനെ പ്രതികരിച്ചു
'തിരുനബി (സ) ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു അനാവശ്യങ്ങൾ ചെയ്യുന്നവരായിരുന്നില്ല അങ്ങാടികളിൽ അനാവശ്യങ്ങൾ ഉണ്ടാക്കാറില്ലായിരുന്നു തിന്മയെ തിന്മകൊണ്ട് പ്രതികരിക്കുമായിരുന്നില്ല മാപ്പ് നൽകുകയും വിട്ടുവീഴ്ച നൽകുകയും ചെയ്യാറുണ്ടായിരുന്നു ' (കൻസുൽ ഉമ്മാൽ: 7/222)
ലോകർ അനുകരിക്കപ്പെടേണ്ട വ്യക്തിത്വമാണല്ലോ പ്രവാചകർ (സ) ആയതിനാൽ തിരുനബി (സ) ഉൽകൃഷ്ട സ്വഭാവവും സംസ്കാരവും കാണിക്കേണ്ടവരാവണം നേതാക്കന്മാർ സമുദായത്തിന്റെ ഉത്തമരാവണം കാരണം അവർ മറ്റുള്ളവരുടെ മാതൃകയാണ് വിശ്വസികളോട് നബി (സ) യെ പിന്തുടരാനും പ്രവാചകരിൽ ഉദാത്ത മാതൃകയുണ്ടെന്നും ഖുർആൻ വ്യക്തമാക്കിയതാണ്
വിശുദ്ധ ഖുർആൻ നബി (സ) യുടെ സംസ്കാര സമ്പന്നതയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണുക
'നിശ്ചയം അങ്ങ് മഹത്തായ സ്വഭാവങ്ങളുള്ളവരാകുന്നു' (ഖലം:4)
ഇത്രമാത്രം സ്വഭാവത്തെ പുകഴ്ത്തിയത് നബി (സ) യുടെ സ്വഭാവത്തെ മാത്രമാണ് ദുഃസ്വഭാവി സമുദായത്തിൽ എപ്പോഴും ആക്ഷേപത്തിന് അർഹനായിരിക്കും മോശപ്പെട്ട സംസ്കാരം നരകത്തിലേക്ക് നയിക്കുന്നതുമാണ്
അനസ്ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: 'ഞാൻ നബി (സ) യോടൊപ്പം സഞ്ചരിക്കുകയായിരുന്നു അപ്പോൾ നബി (സ) ഒരു നജ്റാനി കരിമ്പടം ധരിച്ചിട്ടുണ്ടായിരുന്നു യാത്രക്കിടയിൽ ഒരു അഅ്റാബി ഞങ്ങളുടെ സമീപത്ത് വന്നു തിരുനബി (സ) യുടെ കഴുത്തിലെ കരിമ്പടം ശക്തമായി പിടിച്ച് വലിച്ചു വലിയുടെ ശക്തി കാരണത്താൽ നബി (സ) യുടെ ചുമലിൽ പാടുകൾ വീണു ശേഷം അഅ്റാബി ഇങ്ങനെ അട്ടഹസിച്ചു
'ഓ മുഹമ്മദ്, എനിക്ക് നൽകാനുള്ള പണം നൽകൂ!' അപ്പോൾ നബി (സ) അഅ്റാബിയെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുകയും അദ്ദേഹത്തിന് പണം നൽകാൻ അനുചരരോട് കൽപ്പിക്കുകയും ചെയ്തു ' (ബുഖാരി റഹ്)
നബി (സ) അദ്ദേഹത്തോട് അൽപം പണം കടം വാങ്ങിയിട്ടുണ്ടായിരുന്നു എന്നാൽ ഗ്രാമവാസി, തിരിച്ച് നൽകേണ്ട കാലാവധി എത്തുന്നതിനു മുമ്പാണ് നബി (സ) യോട് ഇങ്ങനെ പെരുമാറിയത്
ഈ സ്വഭാവം നബി (സ) യുടെ സത്സ്വഭാവവും സംസ്കാര സമ്പന്നതയും ബോധ്യപ്പെടുത്തുന്നു അക്രമിച്ചവർക്ക് മാപ്പ് നൽകൽ നല്ല സ്വഭാവത്തിന്റെ ഭാഗമാണല്ലോ പ്രവാചകർ (സ) യുടെ ജീവിതത്തിലെ മാപ്പിന്റെ ചിത്രങ്ങൾ അനവധിയുണ്ട്

സഹനം കൊണ്ടും വിട്ടുവീഴ്ചകൊണ്ടുമാണ് പ്രവാചകർ (സ) ഈ ലോകം കീഴടക്കിയത് മാത്രമല്ല തന്റെ അനുചരരെയും മറ്റും ഈ സംസ്കാരം പഠിപ്പിക്കാൻ കൂടി തിരുനബി (സ) വ്യഗ്രത കാണിച്ചു ലോകത്തെ അത്ഭുതപ്പെടുത്തിയ പല രംഗങ്ങളും അവിടുത്തെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് മക്കാ ഫത്ഹിലെ പൊതുമാപ്പ് ആരെയും അത്ഭുതപ്പെടുത്തിയെന്നതിൽ സന്ദേഹമില്ലല്ലോ

شفيع الأمم


(സമുദായങ്ങളുടെ ശുപാർശകരാണ് തിരുനബി
)
ശഫീഅ്
തെറ്റ് ചെയ്യാത്തവർ പ്രവാചകന്മാരെ മാറ്റി നിർത്തിയാൽ മനുഷ്യരിൽ ആരുമില്ല പാപങ്ങൾ അല്ലാഹു പല കാരണങ്ങൾ കൊണ്ടും പൊറുക്കുന്നതാണ് അവയിൽ വളരെ പ്രധാനപ്പെട്ട ഒരു നിതാനം പ്രവാചകർ (സ) യുടെ ശഫാത്താണ് പാരത്രിക ജീവിതത്തിൽ നബി (സ) ക്ക് ശഫാഅത്തിനുള്ള പല അവസരങ്ങളും ഉണ്ട്

തെറ്റുകൾ ചെയ്ത വിശ്വാസിക്കുള്ള ഒരു പ്രതീക്ഷ ഈ ശുപാർശകൻ തന്നെയാണ് നബി (സ) യുടെ വിശുദ്ധനാമങ്ങൾ 'ശാഫിഅ്, മുശവഅ്, ശഫീഅ് ' ഇങ്ങനെ പല നാമങ്ങളും കാണുന്നുണ്ട് അവയെല്ലാം അവിടുത്തെ ശുപാർശയെ സ്ഥിരപ്പെടുത്തുന്നതാണ്

അന്ത്യനാളിൽ പ്രഥമമായി ശുപാർശ ചെയ്യുന്നതും അത് സ്വീകരിക്കപ്പെടുന്നതും പ്രവാചകർ (സ) യാണല്ലൊ മഹ്ശറയിൽ വിഹ്വലരായ സമുദായം ശഫാഅത്തിനു വേണ്ടി പല പ്രവാചകന്മാരെയും സമീപിക്കുന്നതാണ് എന്നാൽ അവരെല്ലാം തിരുനബി (സ) യുടെ സമീപത്തേക്ക് പറഞ്ഞ് വിടുന്നു അവസാനം സർവ്വരും പ്രവാചകരുടെ കീഴിൽ വരുന്നു ശഫാഅത്ത് വിരോധികൾ ഉൾപ്പെടെ അക്കൂട്ടത്തിൽ ഉണ്ടാകും
ചില പ്രത്യേക വിഭാഗത്തിനുവേണ്ടി തിരുനബി (സ) ശുപാർശ ചെയ്യുന്നതാണ് അവയിൽ പെട്ട ഒരു വിഭാഗമാണ് ബഹുദൈവാരാധകരുടെ പ്രായപൂർത്തിയാകാത്ത സന്താനങ്ങൾ ഇവർക്കുവേണ്ടി പ്രത്യേക ശഫാഅത്ത് ഉണ്ടായിരിക്കുന്നതാണ്
അനസ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു 'മുശ്രിക്കുകളുടെ കുട്ടികൾക്ക് മാപ്പ് നൽകപ്പെടാൻ ഞാൻ അല്ലാഹുവിനോട് ചോദിച്ചു അനന്തരം അവർക്ക് മാപ്പ് നൽകപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു '(സുബുലുൽ ഹുദാ: 12/464)
ഈ ശുപാർശകളെല്ലാം നബി (സ) ക്ക് മാത്രം നൽകപ്പെടുന്ന ആനുകൂല്യങ്ങളാണ് മറ്റൊരു നിവേദനം കാണുക
ഇംറാനുബ്നു ഹുസൈൻ (റ) ൽ നിന്ന് തിരുനബി (സ) പറഞ്ഞു 'എന്റെ ശഫാഅത്തിന്റെ ഫലമായി 'ജഹന്നമിയ്യീൻ ' നാമകരണം ചെയ്യപ്പെട്ട ഒരു വിഭാഗത്തെ നരകത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതാണ് ' (സുബുലുൽ ഹുദാ: 12: 465)
നബി (സ) യുടെ ശഫാഅത്ത് ലഭിക്കുന്ന മറ്റൊരു വിഭാഗം മദീനയിൽ മരണപ്പെട്ടവരാണ് അവർക്ക് ഇതരരേക്കാൾ മഹത്വവും സ്ഥാനവുമുണ്ട് ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) പ്രസ്താവിച്ചു 'നിങ്ങളിൽ ആർക്കെങ്കിലും മദീനയിൽവെച്ച് മരണപ്പെടാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക കാരണം മദീനയിൽ വെച്ച് മരണപ്പെട്ടവർക്ക് ഞാൻ പ്രത്യേകം ശഫാഅത്ത് ചെയ്യുന്നതാണ് ' (സുബുലുൽ ഹുദാ: 3/306)
നബികുടുംബം ശഫാഅത്ത് ലഭിക്കുന്നവരിൽ പ്രഥമർ തന്നെ കാരണം തിരുശരീരത്തിലെ രക്തത്തിന്റെ അംശമാണല്ലോ സയ്യിദുമാരുടെ ശരീരത്തിലുള്ളത് പ്രസ്തുത ശരീരം ഒരിക്കലും നരകത്തിലെത്താൻ തരമില്ല
നബി (സ) പ്രസ്താവിച്ചു: 'അന്ത്യനാളിൽ ഞാൻ പ്രഥമമായി ശുപാർശ ചെയ്യുന്നതാണ് എന്റെ സമുദായത്തിലെ എന്റെ കുടുംബക്കാർക്ക് വേണ്ടിയാണ് പിന്നീട് അൻസ്വാരികൾക്ക് വേണ്ടി ശേഷം യമൻ നിവാസികളിൽ നിന്ന് എന്നെ വിശ്വസിക്കുകയും അനുദാനം ചെയ്യുകയും ചെയ്തവർക്കാണ് പിന്നെ മറ്റു അറബികൾ ശേഷം അനറബികൾ ' (സുബുലുൽ ഹുദാ: 11/11)
ഉപരിസൂചിത ഹദീസിൽ ശഫാഅത്ത് ലഭിക്കുന്ന പല വിഭാഗത്തെയും നബി (സ) പരിചയപ്പെടുത്തിയത് കാണുന്നു ഓരോരുത്തരുടെയും പദവിയും തിരുനബി (സ) തന്നെ പ്രഖ്യാപിച്ചിരിക്കുന്നു ഇത്രയും വ്യക്തമായി തെളിവുകൾ സംസാരിക്കുമ്പോഴും ശഫാഅത്ത് നിഷേധികളുണ്ടെന്നത് അത്ഭുതം തന്നെ ഇതിന് ഉപോൽബലകമായ അനവധി തെളിവുകൾ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട് ഇവിടെ അതിലേക്ക് കവാടം തുറക്കുക മാത്രമാണ്

صاحب الجود والكرم


(ഉദാരതയുടെയും മാന്യതയുടെയും വക്താവായ തിരുനബി (സ) മാന്യരാണ് തിരുനബി
പുണ്യപ്രവാചകർ (സ) യുടെ രണ്ട് സ്വഭാവ ഗുണങ്ങളാണ് ഇവിടെ പരാമർശിച്ചത് ധർമ്മവും മാന്യതയുമാണ് ഇതിലെ പ്രമേയം ഈ പ്രപഞ്ചം പൂർണ്ണമായും നബി (സ) യുടെ ധർമ്മത്തിൽ പെട്ടതുതന്നെ

കാരണം നബി (സ) ഇല്ലായിരുന്നുവെങ്കിൽ ഈ ലോകമോ ഇതിലുള്ളതോ ഉണ്ടാവണമെന്നില്ല ലോകത്തിന്റെ ജീവനാഡി പ്രവാചകർ (സ) യാണ് അതോടൊപ്പം പാരത്രിക ജീവിതവും നബി (സ) യുടെ ദാനം തന്നെ നബി (സ) യുടെ പ്രസ്താവന കാണുക
'ഒരിക്കൽ ജിബ്രീൽ (അ) എന്റെ സമീപത്ത് വന്നു ഇങ്ങനെ പ്രഖ്യാപിച്ചു 'നബിയേ, അങ്ങ് ഇല്ലായിരുന്നുവെങ്കിൽ സ്വർഗ്ഗമോ നരകമോ സൃഷ്ടിക്കപ്പെടില്ലായിരുന്നു ' (ജാമുഉൽ അഹാദീസ് 1/204)
ഇപ്രകാരം തന്റെ സമീപത്ത് വരുന്നവരെയും പ്രവാചകർ (സ) ഊഷ്മളമായ സ്വീകരണം നൽകി ബഹുമാനിച്ചു ആരും വെറും കൈയോടെ തിരിച്ചിട്ടില്ല നബി (സ) യോട് സഹായങ്ങൾ ചോദിക്കപ്പെട്ടപ്പോൾ ഒരിക്കലും 'ഇല്ല ' എന്ന പ്രയോഗം ഉണ്ടായിട്ടില്ലെന്ന് അബ്ദുല്ലാ (റ) ന്റെ നിവേദനത്തിൽ കാണുന്നു
മഹാനായ സഹ്ല്ബ്നു സഅ്ദ് (റ) ൽ നിന്ന് നിവേദനം: ഒരു സ്ത്രീ ഒരു പുതപ്പുമായി തിരുസവിധത്തിൽ വന്നു ഇങ്ങനെ പ്രതികരിച്ചു
'അല്ലാഹുവിന്റെ തിരുദൂതരേ, ഇത് അങ്ങയെ ധരിപ്പിക്കാൻ വേണ്ടി ഞാൻ എന്റെതന്നെ കൈകൊണ്ട് നെയ്തതാണ് അവിടുന്ന് സ്വീകരിച്ചാലും!'
ഉടനെ നബി (സ) വളരെ സന്തോഷത്തോടെ അത് സ്വീകരിച്ചു ശേഷം അത് ധരിച്ച് ഞങ്ങളുടെ സമീപത്തേക്ക് വന്നു അപ്പോൾ ഞങ്ങളിൽ പെട്ട ഒരു വ്യക്തി തിരുനബി (സ) യോട് പറഞ്ഞു
'നബിയേ , പുതപ്പ് എനിക്ക് നൽകാമോ?'
'തീർച്ചയായും നൽകാം ' - പ്രവാചകർ (സ) മറുപടി നൽകി അൽപസമയം അത് ധരിച്ച് നബി (സ) ഞങ്ങളോടൊപ്പം ഇരുന്നു പിന്നീട് മുറിയിൽ പോയി പുതപ്പ് മടക്കി തിരിച്ചു വന്നു പുതപ്പ് ചോദിച്ച വ്യക്തിക്ക് അത് കൊടുത്തയച്ചു അപ്പോൾ അദ്ദേഹത്തോട് ജനങ്ങൾ ഇങ്ങനെ പറഞ്ഞു
'താങ്കൾ ആ പുതപ്പ് ചോദിച്ചത് ഒട്ടും ശരിയായില്ല നിങ്ങൾക്കറിയില്ലേ ചോദിക്കുന്നവരെ നബി (സ) കൈയൊഴിയാറില്ലെന്ന്?!'
'അല്ലാഹു സത്യം ഞാൻ എനിക്ക് ധരിക്കാൻ വേണ്ടിയല്ല നബി (സ) യോട് ആവശ്യപ്പെട്ടത് ഞാൻ വഫാത്താകുന്ന ദിവസം എനിക്കിത് കഫൻപുടവ ആക്കാൻവേണ്ടിയാണ് ' അദ്ദേഹം പ്രതികരിച്ചു (ബുഖാരി റഹ്)
ഈ ചോദിച്ച വ്യക്തി അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ആയിരുന്നുവെന്ന് ഇമാം മുഹിബ്ബുത്വബരി (റ) പറയുന്നു മഹാനവർകൾ മരണപ്പെട്ടപ്പോൾ ഈ കഫൻ പുടവയിൽ തന്നെയായിരുന്നു കഫൻ ചെയ്തത് (ഫത്ഹുൽ ബാരി 3/143)
നോക്കൂ, നബി (സ) യുടെ വിശാലമായ ധർമ്മത്തിന്റെ ഒരു ഉദാഹരണമാണിത് അതോടൊപ്പം പ്രവാചകന്മാരുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്തെടുക്കലും ഉപയോഗിക്കലും പാരത്രിക വിജയത്തിന് നിതാനമാകുന്നതാണെന്നും പ്രസ്തുത ഹദീസ് ഉൾവഹിച്ചിരിക്കുന്നു ബുഖാരിയുടെ റഹ് നിവേദനമാകുമ്പോൾ പിന്നെ ഹദീസിന്റെയോ നിവേദകരുടെയോ സ്വീകാര്യതയിൽ സംശയിക്കേണ്ടതില്ലല്ലോ
ഫാറൂബ്നു അബ്ബാൻ (റ) ൽ നിന്ന് നിവേദനം: നബി (സ) ക്ക് എഴുപതിനായിരം ദിർഹം ഹദ് യയായി നൽകപ്പെട്ടു അപ്പോൾ നബി (സ) അവ പള്ളിയിലെ ഒരു പായയിൽ വെച്ചു. തിരുനബി തന്നെ അതിന്റെ സമീപത്ത് നിന്ന് ചോദിച്ചവർക്കെല്ലാം കൈ നിറയെ നൽകി എഴുപതിനായിരവും ധർമ്മം ചെയ്തു ' (സുബുലുൽ ഹുദാ: 7/51)
എന്നാൽ നബി (സ) എല്ലാ ആസ്വാദനങ്ങളും വെടിഞ്ഞ് പരിപൂർണ്ണ പ്രപഞ്ചത്യാഗിയായി ജീവിക്കാൻ ശ്രമിച്ചു

والله عاصمه

(അല്ലാഹുവാണ് തിരുനബിയുടെ സംരക്ഷകൻ)
അല്ലാഹുവിന്റെ തണലിൽ
അല്ലാഹു ഇഷ്പ്പെടുന്നവർക്ക് അവൻ സുരക്ഷ നൽകുന്നതാണ് അവന്റെ ഭാഗത്ത് നിന്നുളള സഹായവും അവർക്ക് ലഭ്യമാവുന്നതാണ് നബി (സ) ക്ക് രക്ഷിതാവിന്റെ ഭാഗത്തുനിന്ന് തകർക്കാൻ കഴിയാത്ത സുരക്ഷ നൽകപ്പെട്ടിട്ടുണ്ട് അതുകൊണ്ട് നബി (സ) ക്കെതിരെ വരുന്ന സർവ്വ വഞ്ചനകളും അവിടന്ന് തിരിച്ചറിഞ്ഞു കുട്ടിക്കാലം മുതൽ തന്നെ സർവ്വ വിധ സംരക്ഷണവും അല്ലാഹു നൽകി വിശുദ്ധ ഖുർആനിന്റെ ഉദ്ഘോഷം കാണുക
'ഒരനാഥയായി അല്ലാഹു അങ്ങയെ കണ്ടു അപ്പോൾ അങ്ങേക്ക് അവൻ അഭയം നൽകിയില്ലലോ? (അള്ളുഹാ: 6)
ഇത് അല്ലാഹു തിരുനബി (സ) യുടെ ബാല്യകാലങ്ങളിൽ നൽകിയ സംരക്ഷണമാണ് നബി (സ) യെ തന്റെ ഉമ്മ ആമിന (റ) ഗർഭം ധരിച്ച് ആറ് മാസമായപ്പോൾ തന്നെ പിതാവ് അബ്ദുല്ലാ (റ) വഫാത്തായി അതുകൊണ്ട് തന്നെ ജന്മം തന്നെ അനാഥത്വത്തിലായിരന്നു 6 വയസ്സുവരെ ആമിന (റ) തിരുനബി (സ) യെ ലാളിച്ച് വളർത്തി തന്റെ ആറാം വയസ്സിൽ അബവാഇൽ വെച്ച് ഉമ്മയും വഫാത്തായി

പിന്നീട് എട്ട് വയസ്സ് വരെ തന്റെ പിതാമഹൻ അബ്ദുൽ മുത്തലിബ് ഏറ്റെടുത്തു പെട്ടെന്ന് അബ്ദുൽ മുത്തലിബും വഫാത്തായി അനന്തരം പിതൃവ്യനായ അബൂത്വാലിബ് നബി (സ) യെ ഏറ്റെടുത്തു ഇങ്ങനെ പരിപൂർണ്ണമായും അല്ലാഹുവിന്റെ സംരക്ഷണത്തിലും ശിക്ഷണത്തിലുമായി പുണ്യപ്രവാചകർ (സ) വളർന്നു
'അല്ലെയോ പ്രവാചകരേ, അങ്ങയിലേക്ക് അവതരിപ്പിക്കപ്പെട്ടത് അങ്ങ് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക അപ്രകാരം ചെയ്തില്ലെങ്കിൽ നിങ്ങൾ പ്രവാചകന്മാരുടെ ചുമതല നിറവേറ്റാത്തവരാകും ജനങ്ങളുടെ ദ്രോഹങ്ങളിൽ നിന്ന് അങ്ങയെ അല്ലാഹു സംരക്ഷിക്കുന്നതാണ് ' (അൽമാഇദ: 67)
നബി (സ) ക്ക് നൽകപ്പെട്ടിട്ടുള്ള വലിയൊരു സംരക്ഷണമാണിത് പ്രവാചകർ (സ) യെ ഇകഴ്ത്താനോ ചതിപ്രയോഗം നടത്താനോ ആർക്കും സാധിക്കുകയില്ല ഒരു സംഭവം കാണുക
ജാബിറ്ബ്നു അബ്ദുല്ലാ (റ) ൽ നിന്ന് നിവേദനം: 'നബി (സ) യോടൊപ്പം 'ദാതുരിഖാഅ് ' എന്ന പ്രദേശത്ത് ഒരു വൃക്ഷച്ചുവട്ടിൽ ഞങ്ങൾ വിശ്രമിക്കുകയായിരുന്നു തിരുനബി (സ) തനിച്ച് മറ്റൊരു മരച്ചുവട്ടിലും അവിടുന്ന് വിശ്രമിച്ചുകൊണ്ടിരിക്കുന്ന മരച്ചില്ലയിൽ തിരുഗഡ്ഗം തൂക്കിയിട്ടു അപ്പോൾ ഒരു മുശ്രിക്ക് അതുവഴി വന്നു അവൻ തിരുനബി (സ) യുടെ വാളെടുത്തു ഇങ്ങനെ ചോദിച്ചു 'നീ എന്നെ ഭയക്കുന്നുണ്ടോ?'
'ഇല്ല തീർച്ച' തിരുനബി (സ) പ്രതികരിച്ചു
'ഇപ്പോൾ നിനക്ക് സംരക്ഷണം നൽകാൻ ആരാണ് ഇവിടെയുള്ളത് ?' - അദ്ദേഹം തുടർന്നു
'എനിക്ക് സംരക്ഷണം അല്ലാഹു നൽകുന്നതാണ് തിരുനബി (സ) ധൈര്യസമേതം പ്രഖ്യാപിച്ചു
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്ന് വാൾ നിലത്തുവീണുപോയി (ബുഖാരി റഹ്)
ഇദ്ദേഹം പിന്നീട് പ്രസ്തുത സ്ഥലത്ത് വെച്ച് തന്നെ മുസ്ലിമായിട്ടുണ്ടെന്ന് ചില നിവേദനങ്ങളിൽ കാണുന്നു
നബി (സ) മദീനയിൽ വന്നപ്പോൾ ജൂതന്മാർ പ്രവാചകർ (സ) യോട് ഇങ്ങനെ പറഞ്ഞു 'ഓ, മുഹമ്മദ്, ഞങ്ങൾ വളരെ കൂടുതൽ പേരുണ്ട് അതീവ ശക്തന്മാരുമാണ് ഞങ്ങൾ ഇവിടെനിന്ന് തിരിച്ചുപോകുന്നതാണ് നിനക്ക് നല്ലത് അല്ലാത്തപക്ഷം ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്ത് പുറത്താക്കും '
ഇത് കേട്ടപ്പോൾ നബി (സ) മുഹാജിറുകളും അൻസ്വാരികളുമായ നൂറുപേരെ തെരഞ്ഞെടുത്തു ശേഷം, അവർ രാത്രിയിൽ കാവൽ നിൽക്കണമെന്നും തന്റെ കൂടെ എല്ലാ സമയത്തും ഉണ്ടാവണമെന്നും തിരുനബി (സ) നിർദ്ദേശം നൽകി ഈ സാഹചര്യത്തിലാണ് അദ്ധ്യായം അൽ- മാഇദയിലെ അറുപത്തി ഏഴാം സൂക്തം അല്ലാഹു അവതരിപ്പിച്ചത് ജൂതന്മാർ ഈ രൂപത്തിൽ ഭീഷണി മുഴക്കി എന്നല്ലാതെ തിരുനബി (സ) യെ ശാരീരികമായി അക്രമിക്കാനോ വേദനിപ്പിക്കാനോ അവർക്ക് സാധിച്ചില്ല

وجبريل خادمه

(ജിബ്രീൽ (അ) തിരുനബി (സ) യുടെ സേവകനാണ്) കൈ പിടിക്കാൻ ജിബ്രീലുണ്ട് (അ)
ഈമാൻ കാര്യങ്ങളിൽ രണ്ടാമത്തേത് അല്ലാഹുവിന്റെ മലക്കുകളിൽ വിശ്വസിക്കലാണല്ലോ അവർ അല്ലാഹുവിന്റെ സൃഷ്ടികൾ തന്നെയാണ് അല്ലാഹുവിന് ആരാധനകൾ നിർവ്വഹിക്കാൻ വേണ്ടിയാണ് അവരെ നാഥൻ സൃഷ്ടിച്ചത് പ്രകാശം കൊണ്ടാണ് അവൻ മലക്കുകളെ സൃഷ്ടിച്ചത്

സാധാരണക്കാർ മലക്കുകളെ കാണുന്നില്ല എങ്കിലും അവർ ഉണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണ് ഖുർആൻ ഇവരെക്കുറിച്ച് പലയിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട് 'അല്ലാഹുവിന് ആകാശഭൂമികളിൽ സൈന്യങ്ങൾ ഉണ്ട് (അൽ ഫത്ഹ്:4)
മലക്കുകളെ സംബന്ധിച്ചുളള മറ്റൊരു പ്രയോഗം ഇങ്ങനെയാണ്
'മണ്ണും വിണ്ണും സൃഷ്ടിക്കുകയും ഈ രണ്ടും മുമ്മൂന്നും നന്നാലും ചിറകുകളുള്ള മലക്കുകളെ സന്ദേശവാഹകരായി നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനു മാത്രമാകുന്നു സർവ്വസ്തുതിയും ' (ഫാത്വിർ:1)
ഒരു വിശ്വാസി നിർബന്ധമായും പേർ അറിഞ്ഞിരിക്കേണ്ട മലക്കുകൾ പത്താണ് അവരിൽ നാല് മലക്കുകൾ അറിയപ്പെടുന്നത് 'മുഖർറബീങ്ങൾ ' എന്ന അപരനാമത്തിലാണ് അവർ ജിബ്രീൽ (അ), മീകാഈൽ (അ) , ഇസ്റാഫീൽ (അ), അസ്റാഈൽ (അ) എന്നിവരാണ് ഇവരിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്

മഹാനായ ജിബ്രീൽ (അ) ആണ് ജിബ്രീൽ (അ) നെ സംബന്ധിച്ച് ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട് ജിബ്രീൽ എന്ന പദം അനറബിവാക്കാണ് ആകാശനിവാസികളുടെ ഇമാമാണ് ജിബ്രീൽ (അ) എന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്
ഉന്നത മണ്ഡലങ്ങളിൽ വെച്ച് നബി (സ) ജിബ്രീൽ (അ) യെ രണ്ട് തവണ കണ്ടിട്ടുണ്ട് മക്കയിലെ പ്രാന്തപ്രദേശത്ത് വാനലോകത്ത് ജിബ്രീൽ (അ) ഒരിക്കൽ പ്രത്യക്ഷപ്പെട്ടു അപ്പോൾ ജിബ്രീൽ (അ) ന് അറുന്നൂറ് ചിറകുകൾ ഉണ്ടായിരുന്നുവെന്ന് ചില ഹദീസുകളിൽ കാണാം രണ്ടാമത്തെ കാഴ്ച മിഅ്റാജ് രാവിൽ സിദ്റതുൽ മുൻതഹാ' യുടെ സമീപത്ത് വെച്ചു കണ്ടു ആകാശലോകത്ത് അല്ലാഹു, ജിബ്രീലിനെ സൃഷ്ടിച്ച യഥാർത്ഥ രൂപമായിരുന്നു തദവസരത്തിൽ പ്രവാചകർ (സ) കണ്ടത്
മഹാനായ ജിബ്രീൽ (അ) തിരുനബി (സ) യുടെ സേവകരാണ് പ്രധാനമായി നബി (സ) ക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള സന്ദേശം എത്തിച്ച് കൊടുക്കുന്ന ഉത്തരവാദിത്വം ജിബ്രീലിന്റേതാണ് അപ്രകാരം മറ്റു പല സേവനങ്ങളും ജിബ്രീൽ (അ) തിരുനബി (സ) ക്ക് വേണ്ടി ചെയ്യുന്നു
ഖദീജ (റ) യുടെ അടിമയായിരുന്ന മൈസിറത്തിന്റെ കൂടെ തിരുനബി (സ) ഒരു യാത്രയിലായിരുന്നു കാഫിറായ ഒരു വ്യക്തി തിരുനബി (സ) യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചു വഴിതെറ്റിച്ച് വിട്ടു നേർമാർഗ്ഗത്തിൽനിന്ന് പിഴപ്പിച്ച് വിട്ടു അപ്പോൾ ജിബ്രീൽ (അ) മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു ശരിയായ പാതയിലേക്ക് തിരിച്ചു (റാസി) ഇങ്ങനെ നിരവധി സേവനങ്ങൾ ജിബ്രീൽ (അ) തിരുനബി (സ) ക്ക് ചെയ്തു
ഇസ്റ്അ്- മിഅ്റാജ് യാത്രയിൽ നബി (സ) യുടെ സേവകരായിട്ട് കൂടെയുണ്ടായിരുന്നത് ജിബ്രീൽ (അ) മാത്രമായിരുന്നല്ലോ യാത്രയിൽ സന്ദർശന കേന്ദ്രങ്ങളും അപ്രകാരം ആവശ്യമായ ഇടങ്ങളിലെ വിശദീകരണങ്ങളുമെല്ലാം നൽകി കൊണ്ടിരുന്നത് മഹാനായ ജിബ്രീൽ (അ) തന്നെ ഇവയെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഇവിടെ ജിബ്രീൽ (അ) നെ സെവകൻ എന്ന് പരാമർശിച്ചത്
സൈദ്ബ്നു അർഖം (റ) ൽ നിന്ന് നിവേദനം: 'ജൂതന്മാരിൽപ്പെട്ട ഒരുവൻ തിരുനബിക്ക് മാരണം ചെയ്തു ഇത് കാരണം തിരുനബി അൽപം രോഗിയായി കിടന്നു അനന്തരം ജിബ്രീൽ (അ) വന്നു പറഞ്ഞു
'നബിയേ, ജൂതന്മാരിൽപെട്ട ഇന്ന വ്യക്തി അങ്ങേക്ക് സിഹ്റ് ചെയ്തിരിക്കുന്നു ചില കെട്ടുകൾ കെട്ടിയാണ് അവനത് ചെയ്തത് '
അനന്തരം നബി (സ) അനുചരരെ പറഞ്ഞയച്ച് പ്രസ്തുത സിഹ്റ് നിർവീര്യമാക്കി കളഞ്ഞു തിരുനബി (സ) രോഗശമനം ഉണ്ടായി ' (ഇത്ഹാഫുൽ ഖിയറ: 4/475)

والبراق مركبه

(ബുറാഖാണ് തിരുനബിയുടെ വാഹനം)
ബുറാഖ്: ചില കൗതുകങ്ങൾ
ബുറാഖ് തിരുനബി (സ) ഉപയോഗിച്ച വാഹനമാണ് തിരുനബി (സ) ക്ക് വേണ്ടി ഇസ്റാഅ് യാത്ര ചെയ്യാൻ പ്രത്യേകം തയ്യാറാക്കിയതാണിത് പല ഹദീസുകളിലും ഇതിനെ സംബന്ധിച്ച് കാണുന്നുണ്ട് എന്നാൽ പൂർവ്വ പ്രവാചകന്മാരിൽ പെട്ട ഇബ്റാഹീം നബി (അ) ബുറാഖ് വാഹനത്തിൽ യാത്ര ചെയ്തതായി കാണുന്നുണ്ട്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'ഹാജറ (റ) യെ മക്കയിലെ പ്രാന്തപ്രദേശങ്ങളിലേക്ക് കൊണ്ടുപോവാൻ ഇബ്റാഹീം (അ) നോട് കൽപ്പിക്കപ്പെട്ടു അപ്പോൾ അവരുടെ മക്കയിലക്കുള്ള യാത്ര ബുറാഖ് വാഹനത്തിലായിരുന്നു ' (സുബുലുൽ ഹുദാ: 1/95)
മറ്റൊരു നിവേദനത്തിൽ തന്റെ മുന്നിൽ ഇസ്മാഈൽ (അ) നെയും പിന്നിൽ ഹാജറ (റ) യെയും ഇരുത്തി മക്കയിലേക്ക് പുറപ്പെട്ടുവെന്ന് കാണുന്നു അവരോടൊപ്പം വഴി കാണിക്കാൻ വേണ്ടി ജിബ്രീൽ (അ) യും ഉണ്ടായിരുന്നു മാത്രവുമല്ല ബുറാഖിന്റെ പുറത്ത് കയറി യാത്ര ചെയ്ത് ഇബ്റാഹീം (അ) തന്റെ ഭാര്യ ഹാജറ (റ) യെ കാണാൻ ഇടക്ക് മക്കയിൽ വരാറുണ്ടായിരുന്നു (സുബുലുൽ ഹുദാ 1/151)
തിരുനബി (സ) യുടെ നാമങ്ങളിൽ പെട്ട ഒരു നാമമാണ് 'റാകിബുൽ ബുറാഖ് ' അഥവാ ബുറാഖിൽ യാത്ര ചെയ്തവർ ഇത് പ്രവാചകർ (സ) യുടെ ഔന്നിത്യം അറിയിക്കുന്നു ഇസ്റാഅ് - മിഅ്റാജ് ദിവസത്തിൽ തിരുനബി (സ) യാത്ര ചെയ്തത് പ്രസ്തുത വാഹനത്തിലായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ ഇതിലേക്ക് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഈ നാമം പ്രവാചകർ (സ) ക്ക് നൽകപ്പെട്ടത്
ബുറാഖ് എന്നത് അറബിയിലെ 'ബരീഖ് ' എന്ന പദത്തിൽനിന്നാണ് ഉത്ഭവിച്ചത് ഈ നാമം വാഹനത്തിന്റെ വേഗത അറിയിക്കുന്നു പ്രസ്തുത വാഹനത്തിന്റെ നിറം വെള്ളയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു

നബി (സ) യെ ആദരിക്കാൻ വേണ്ടിയാണ് അല്ലാഹു ബുറാഖ് പറഞ്ഞയച്ചത് പ്രവാചകർ (സ) യാതൊരു വാഹനവും ഇല്ലാതെതന്നെ ആകാശം കയറുവാൻ സാധിക്കുമായിരുന്നു പക്ഷേ വാഹനമില്ലാതെ കയറിയാൽ അത് നടന്നുവന്നതുപോലെ ആകുമല്ലോ അപ്പോൾ പിന്നെ വാഹനം കൊടുത്തയക്കുന്നതാണല്ലോ ആദരവ് (സുബുലുൽ ഹുദാ: 3/101)
ബുറാഖിന്റെ മുഖം മനുഷ്യരുടെ മുഖം പോലെയായിരുന്നു ശരീരം കുതിരയുടെ ശരീരം പോലെയും കാലുകൾ കാളയുടെ കാലുകൾ പോലെയും, വാൽ മാനിന്റെ വാലുപോലെയും ആയിരുന്നു ഇങ്ങനെയാണ് ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്

ഇതല്ലാത്ത പല നിവേദനങ്ങളിലും വ്യത്യസ്തമായ രൂപങ്ങൾ പ്രതിപാദിക്കുന്നുണ്ട് ബുറാഖിന്റെ തുടകളിൽ രണ്ട് ചിറകുകളും ഉണ്ടായിരുന്നു (സുബുലുൽ ഹുദാ: 3/102)

ആണെന്നോ പെണ്ണെന്നോ ഇതിനെക്കുറിച്ച് വിശേഷണം പറയാൻ സാധ്യമല്ല പുനരുദ്ധാരണശേഷം പ്രവാചകന്മാർ അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് പോകുന്നത് വാഹനപ്പുറത്തായിരിക്കും അന്ന് നബി (സ) യുടെ യാത്ര ബുറാഖ് എന്ന വാഹനത്തിലാണ്
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു 'പ്രവാചകന്മാരെ അവരുടെ മൃഗത്തോടൊപ്പം പുനരുദ്ധാരണം നടത്തപ്പെടുന്നതാണ് സ്വാലിഹ് (അ) തന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യും ഫാത്വിമ (റ) എന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യും അതായത് അള്ബാഅ്, ഖസ്വ് വാഅ് എന്നീ ഒട്ടകങ്ങൾ അപ്പോൾ ഞാൻ ബുറാഖ് എന്ന വാഹനത്തിലായിരിക്കും സഞ്ചരിക്കുക ' (സുബുലുൽ ഹുദാ: 11/63)
ചുരുക്കത്തിൽ തിരുനബി (സ) ഇഹലോകത്തും പരലോകത്തും ഉപയോഗിക്കുന്ന വാഹനമാണ് ബുറാഖ് അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് പോവാൻ മഹാൻമാർക്ക് വാഹനം ആവശ്യമുള്ളതുകൊണ്ടല്ല ആഖിറത്തിലും വാഹനം തരപ്പെടുത്തിയത് നേരത്തെ സൂചിപ്പിച്ചതുപോലെ പ്രവാചകന്മാരെയും മറ്റു മഹാന്മാരെയും ആദരിച്ചുകൊണ്ടാണ് അല്ലാഹു നൽകുന്നതാണിത്

പ്രവാചകന്മാരുടെ യാത്രയാണ് ബുറാഖിന് ഇത്ര വലിയ മഹത്വം ലഭിച്ചതിന്റെ ഒരു കാരണം മഹാന്മാരുമായി ബന്ധപ്പെടുന്നവർക്കും സ്പർശിക്കുന്നവർക്കുമെല്ലാം മഹത്വം ലഭിക്കുന്നുവെന്ന് ഇത് അറിയിക്കുന്നു അസ്ഹാബുൽ കഹ്ഫിന്റെ നായക്ക് പവിത്രത ലഭിച്ചതും പ്രസ്തുത നായ സ്വർഗത്തിലെത്തിയതും അസ്ഹാബുൽ കഹ്ഫിലൂടെയാണല്ലോ

والمعراج سفره

(ആകാശാരോഹണം തിരുനബിയുടെ യാത്രയാണ്)
മിഅ്റാജ്: തിരുനബിക്കുള്ള സ്വീകരണം

നബി ചരിത്രത്തിൽ പ്രശസ്തമായ ഒരു യാത്രയാണ് ഇസ്റാഅ്- മിഅ്റാജ്

മക്കയിൽനിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള യാത്ര ഇസ്റാഅ് എന്നും അവിടെനിന്ന് ആകാശം കയറി അല്ലാഹുവിന്റെ സമക്ഷത്തിലേക്കുള്ള യാത്ര മിഅ്റാജ് എന്നും അറിയപ്പെടുന്നു നബി (സ) യുടെ പ്രവാചകത്വ ലബ്ദിക്ക് ശേഷമാണ് പ്രസ്തുത യാത്ര നടന്നത് ഹിജ്റയുടെ ഒരു വർഷം മുമ്പാണ് ഇസ്റാഅ് - മിഅ്റാജ് ഉണ്ടായതെന്ന് ഇമാം നവവി (റ) ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു

ഇസ്റാഅ് പല തവണ ഉണ്ടായിട്ടുണ്ടെന്നാണ് അബൂശാമയെപോലെയുള്ള ചില പണ്ഡിതന്മാരുടെ അഭിപ്രായം എന്നാൽ ഇമാം നവവി (റ) പറയുന്നത് ഇസ്റാഅ് രണ്ടുതവണ ഉണ്ടായിട്ടുണ്ടെന്നും ഒന്ന് ഉറക്കിലും, മറ്റൊന്ന് ഉണർച്ചയിലും ആണെന്നാണ്

തന്റെ യാത്രാവിവരണം നബി (സ) നടത്തുന്നത് കാണുക മാലിക്ബ്നു സ്വഅ്സ്വഅത് (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പറഞ്ഞു:

'ഞാൻ ഉറക്കിനും ഉണർച്ചക്കുമിടയിലായിരുന്നു അപ്പോൾ ഒരു സ്വർണ്ണപാത്രം കൊണ്ടുവരപ്പെട്ടു അതിൽ ഈമാനും ഹിക്മത്തും സമൃദ്ധമായിരുന്നു ശേഷം എന്റെ വയർ കീറി സംസം ഉപയോഗിച്ച് കഴുകി അതിൽ ഈമാനും ഹിക്മത്തും നിറച്ചു അനന്തരം വെള്ള നിറത്തിലുള്ള ഒരു വാഹനം കൊണ്ടുവരപ്പെട്ടു ബുറാഖ് എന്നാണതിന്റെ നാമം പിന്നീട് ഞാൻ വാഹനപ്പുറത്ത് കയറി ജിബ്രീൽ (അ) ന്റെ കൂടെ യാത്ര തുടങ്ങി ഞങ്ങളുടെ യാത്ര ഒന്നാം ആകാശത്തിന്റെ സമീപത്ത് എത്തി 'ആരാണ് ?' - അവിടെനിന്ന് ചോദിക്കപ്പെട്ടു
ജിബ്രീലാണ് ' - ജിബ്രീലിന്റെ മറുപടി
'കൂടെ ആരാണ് ?'
'മുഹമ്മദ് നബിയാണ് '
'തിരുനബിയെ പ്രവാചകനായി നിയോഗിക്കപ്പെട്ടുവോ?' - ചോദ്യങ്ങൾ തുടർന്നു 'അതെ നിയോഗിക്കപ്പെട്ടു ' ജിബ്രീൽ മറുപടി നൽകി
'സ്വാഗതം വളരെ മഹത്വമുള്ളവരാണല്ലോ വന്നത് ! '
അനന്തരം ഞാൻ ആദം നബി (അ) ന്റെ സമീപത്ത് ചെന്ന് സലാം ചൊല്ലി ഈ ചോദ്യവും ഉത്തരവും സ്വാഗതവും എല്ലാ ആകാശങ്ങളിലും ആവർത്തിക്കപ്പെട്ടു ഏഴ് ആകാശങ്ങളിൽ യഥാക്രമം ആദം (അ), ഈസാ (അ), യഹ്‌യാ (അ), യൂസുഫ് (അ), ഇദ്രീസ് (അ), ഹാറൂൻ (അ), മൂസാ (അ), ഇബ്റാഹീം (അ) എന്നിവർ സ്വീകരണം നൽകി രണ്ടാം ആകാശത്ത് മാത്രം രണ്ട് പ്രാവചകന്മാർ ഉണ്ടായിരുന്നു അവർ ഈസാ (അ), യഹ്‌യ (അ) എന്നിവരാണ്
ശേഷം എന്നെ ബൈത്തുൽ മഅ്മൂർ എന്ന ഗേഹത്തിലേക്ക് ആനയിക്കപ്പെട്ടു അതിന്റെ സമീപത്ത് വെച്ച് ജിബ്രീൽ (അ) എന്നോട് ഇങ്ങനെ പറഞ്ഞു
'നബിയേ, ഇത് ബൈത്തുൽ മഅ്മൂറാണ് ദിവസവും എഴുപതിനായിരം മലക്കുകൾ ഇതിൽവെച്ച് നിസ്കരിക്കുന്നുണ്ട് ഒരു മലക്ക് ഒരുതവണ മാത്രമേ അവിടെവെച്ചു നിസ്കരിക്കുകയുള്ളൂ പുറത്തു വന്ന മലക്ക് പിന്നീടവിടേക്ക് മടങ്ങുകയില്ല ശേഷം എന്നെ സിദ്റതുൽ മുൻതഹയിലേക്ക് ആനയിക്കപ്പെട്ടു
എന്റെയും സമുദായത്തിന്റെയും മേൽ അമ്പത് വഖ്ത് നിസ്കാരം ഫർളാക്കപ്പെട്ടു അല്ലാഹു തന്റെ അരികെ വിളിച്ചുവരുത്തി സമ്മാനിതാണ് നിസ്കാരം മറ്റു അമലുകൾ അങ്ങനെയല്ല തീരിച്ച് വരുമ്പോൾ മൂസാനബി (അ) ന്റെ സഹായത്തോടെ അത് അഞ്ചാക്കപ്പെട്ടു ഇതിനുവേണ്ടി ഞാൻ അല്ലാഹുവിന്റെയും മൂസാ (അ) ന്റെയും ഇടയിൽ ഒമ്പതുതവണ സഞ്ചരിച്ചു (ബുഖാരി റഹ്)

വഫാതിനുശേഷം സഹായിക്കാൻ കഴിയില്ലെന്നു പിറുപിറുക്കുന്നവർ അമ്പത് വഖ്ത് നിസ്കരിക്കട്ടെ
ഇതാണ് മിഅ്റാജ് യാത്രയുടെ ചുരുക്കവിവരം അനവധി നിവേദനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ട് നബി (സ) യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു പ്രസ്തുത യാത്ര തന്റെ ഭാവികാലത്തെ ചില സംഭവങ്ങളിലേക്ക് ഈ യാത്ര വെളിച്ചം വീശിയിട്ടുണ്ട്

വരുംകാലങ്ങളിൽ പുണ്യപ്രവാചകർ (സ) അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളിലേക്കും ഈ യാത്ര ചില സൂചനകൾ നൽകിയിട്ടുണ്ട് അതോടൊപ്പം നബി (സ) തന്റെ സഹധർമ്മിണിയായിരുന്ന ഖദീജ (റ) യുടെ വിയോഗം മൂലവും മറ്റും ദുഃഖിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രസ്തുത യാത്ര സംഘടിപ്പിക്കപ്പെട്ടത് തിരുനബി (സ) തളർന്നിരിക്കുന്ന ഹൃദയത്തിന് ഊർജ്ജസ്വലത നൽകാനും പ്രസ്തുത യാത്ര ഏറെ സഹായകമായി

وسدرة المنتهى مقامه

(സിദ്റതുൽ മുൻതഹാ തിരുനബി (സ) യുടെ ഇടമാണ്) ഇലന്തമരത്തിന്റെ സമീപത്ത്
മിഅ്റാജ് രാവിൽ നബി (സ) ദർശിച്ച ഒരു സ്ഥലമാണ് ഇലന്തമരത്തിന്റെ സമീപം മിഅ്റാജ് പ്രതിബാധിച്ചപ്പോൾ ഖുർആൻ പ്രസ്തുത മരത്തെ പരാമർശിച്ചിട്ടുണ്ട് മിഅ്റാജിന്റെ പരാമർശമുള്ളത് അദ്ധ്യായം അന്നജ്മിലാണ്
'ഇത് തിരുനബിക്ക് നൽകപ്പെടൈന്ന ബോധനങ്ങളാകുന്നു ഇത് പഠിപ്പിച്ചൻ പ്രബലമായ ശക്തിയുടയവനാണ് കരുത്തുള്ളവനുമാണവൻ അവൻ മുന്നിൽ വന്നു നിന്നു ഉന്നതചക്രവാളത്തിലായികൊണ്ട് പിന്നെ അടുത്തുവന്നു പിന്നെ വളരെ അടുത്തെത്തി അങ്ങനെ രണ്ട് വില്ലോളം അല്ലെങ്കിൽ അതിലും കുറഞ്ഞ അകലത്തിൽ നിലകൊണ്ടു ശേഷം അല്ലാഹുവിന്റെ അടിമക്ക് ബോധനം ചെയ്യേണ്ട സന്ദേശം നൽകി കണ്ണുകൊണ്ട് കണ്ടതിനെ ഹൃദയം കളവാക്കിയിട്ടില്ല നേരിൽ കണ്ടതിനെകുറിച്ച് നിങ്ങൾ അദ്ദേഹവുമായി തർക്കിക്കുകയാണോ നിശ്ചയം മറ്റൊരു ഇറങ്ങിവരവിലും പ്രാവാചകൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് അറ്റത്തുള്ള ഇലന്തമരത്തിന്റെ സമീപത്ത് വെച്ച് അതിനടുത്താണ് അഭയസ്ഥാനമായ സ്വർഗ്ഗം അപ്പോൾ സിദ്റതിനെ മഹത്തായ ഒന്ന് പൊതിയുന്നൈണ്ടായിരുന്നു ' (അന്നജ്മ് 53/16)
ഈ സൂക്തങ്ങളിൽ ഇലന്തമരത്തെ പരാമർശിച്ചത് ശ്രദ്ധിച്ചുവല്ലോ നബി (സ) മിഅ്റാജ് യാത്രാവിവരണം നടത്തിയ ഭാഗങ്ങളിലും സിദ്റതുൽ മുൻതഹയെ കുറിച്ച് വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്
'എന്നെ സിദ്റതുൽ മുൻതഹയിലേക്ക് ആനയിക്കപ്പെട്ടു അപ്പോൾ അതിന്റെ പഴം ഹിജ്റ നാട്ടിലെ അളവുപാത്രത്തിന്റെ വലുപ്പമാണ് അവയുടെ ഇലകൾ ആനച്ചെവിയുടെ വിശാലതയാണ് പ്രസ്തുത മരത്തിന്റെ താഴ്ഭാഗത്ത് നാല് അരുവികൾ ഉണ്ട് രണ്ടെണ്ണം മറഞ്ഞതും രണ്ടെണ്ണം തെളിഞ്ഞതുമാണ് അപ്പോൾ ഞാൻ പ്രസ്തുത അരുവികളെക്കുറിച്ച് ജിബ്രീൽ (അ) നോട് ചോദിച്ചു മറഞ്ഞു കിടക്കുന്ന ഇരു അരുവികൾ സ്വർഗ്ഗത്തിലുള്ളതാണെന്നും വെളിവായ രണ്ടെണ്ണം നൈലും യൂഫ്രടീസുമാണെന്നും ജിബ്രീൽ (അ) വിശദീകരിച്ചു (ബുഖാരി റഹ്)
ജിബ്രീൽ (അ) ന്റെ സ്ഥാനം ഇലന്തമരത്തിന്റെ സമീപമാണത്രെ ജിബ്രീലിനെ പ്രസ്തുത മരത്തിന്റെ സമീപത്തുവെച്ച് തിരുനബി (സ) കണ്ടത് പങ്ക് വെക്കുന്നത് കാണുക
'ഞാൻ ജിബ്രീൽ (അ) നെ സിദ്റതുൽ മുൻതഹയിൽ കണ്ടു അപ്പോൾ ജിബ്രീലിന് അറുനൂറ് ചിറകുകൾ ഉണ്ടായിരുന്നു അതിൽനിന്നും മുത്തും പളുങ്കും കൊഴിഞ്ഞുകൊണ്ടിരുന്നു ' (റൂഹുൽ ബയാൻ: 14/311)
ഏഴാം ആകാശത്ത് അല്ലാഹുവിന്റെ അർശിന്റെ വലതുഭാഗത്താണ് സിദ്റതുൽ മുൻതഹയുള്ളത് ഈ മരത്തിന്റെ തണലിലൂടെ ഒരു യാത്രക്കാരൻ എഴുപത് വർഷം സഞ്ചരിച്ചാലും തണലിന്റെ അറ്റം കാണുകയില്ല ഇതിന്റെ സമീപത്തുവരെയാണ് മലക്കുകൾക്ക് വരാൻ അനുവാദമുള്ളത് രക്തസാക്ഷികളുടെ ആത്മാവ് ഈ മരത്തിന്റെ സമീപത്ത് വരാറുണ്ടത്രെ ഈ മരത്തിന്റെ ചുറ്റുഭാഗം കറങ്ങിയാൽ, ജീവിതകാലം പൂർണ്ണമായി നടന്നാലും നടത്തം തുടങ്ങിയ ഭാഗത്ത് എത്തുകയില്ല

ഇതിന്റെ സമീപത്ത് തന്നെയാണ് വിശ്വാസികളുടെ ഭവനമായ സ്വർഗ്ഗമുള്ളത്
പ്രവാചകർ (സ) ഇലന്തമരം കണ്ടപ്പോൾ തന്നെ അത്ഭുതപ്പെടുത്തുന്ന ചിലത് കണ്ടു അഥവാ സ്വർണ്ണം കൊണ്ടുള്ള വെട്ടുകിളികളും പച്ചനിറത്തിലുള്ള ഒരുതരം പക്ഷികളും സിദ്റയെ പൊതിഞ്ഞു ഓരോ ഇലകളിലും മലക്കുകൾ ഇരുന്ന് തസ്ബീഹ് ചൊല്ലുന്നതും തിരുനബി (സ) യുടെ ശ്രദ്ധയിൽപ്പെട്ടു
ഈ മരത്തിന്റ സമീപത്തുവെച്ച് മൂന്ന് കാര്യങ്ങൾ നബി (സ) ക്ക് നൽകപ്പെട്ടു
1. അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങൾ 2. സൂറതുൽ ബഖറയുടെ അവസാന ഭാഗങ്ങൾ 3. ബഹുദൈവാരാധന നടത്താതെ തന്റെ സമുദായത്തിൽ നിന്ന്

മരണപ്പെട്ടവർക്കുള്ള പാപമോചനം (തഫ്സീർ റൂഹുൽ ബയാൻ; 1/313)

وقاب قوسين مطلوبه

(ഖാബ ഖൗസൈനിയാണ് തിരുനബി (സ) യുടെ തേട്ടം)
ഉന്നത ചക്രവാളത്തിലെ സംഗമം
ഇസ്റാഅ്- മിഅ്റാജ് ദിനത്തിൽ തിരുനബി (സ) അല്ലാഹുവുമായി നടത്തിയ മുനാജാതാണ് ഈ വാക്യത്തിന്റെ പ്രമേയം തിരുനബി (സ) യുടെ പരമമായ ലക്ഷ്യവും അത് തന്നെയാണല്ലോ ഉന്നത ചക്രവാളത്തിൽ വെച്ച് നടന്ന ചില സംഗങ്ങൾ ഖുർആൻ പ്രഖ്യാപിക്കുന്നത് കാണുക
'ഉന്നത ചക്രവാളത്തിൽ അവൻ സാക്ഷാൽരൂപം കൈകൊണ്ടു പിന്നെ അവൻ അടുത്ത് വന്നു പിന്നെ വളരെ അടുത്തെത്തി അങ്ങനെ രണ്ട് വില്ലോളം അല്ലെങ്കിൽ അതിലും കുറഞ്ഞ അകലത്തിൽ നിലകൊണ്ടു ' (അന്നജ്മ് 53/ 9)
ഇത് പ്രവാചകർ (സ) മഹാനായ ജിബ്രീൽ (അ) നെ യഥാർത്ഥ രൂപത്തിൽ ദർശിച്ചതിനെ സംബന്ധിച്ചുളള സൂക്തങ്ങൾ ജിബ്രീൽ (അ) യഥാർത്ഥ രൂപത്തിൽ തിരുനബി (സ) കണ്ടത് രണ്ട് തവണയാണെന്ന് ചില നിവേദനങ്ങളിൽ കാണുന്നുവെന്ന് നാം മുമ്പ് സൂചിപ്പിച്ചു
അവയിൽ ഒന്ന് മക്കയിലെ പ്രാന്തപ്രദേശങ്ങളിൽ നബി (സ) തനിച്ചിരുന്ന് ആരാധന ചെയ്യുമ്പോഴും മറ്റൊന്ന് മിഅ്റാജിന്റെ രാത്രിയിലാണെന്നും നാം വിശദീകരിച്ചു എന്നാൽ മിഅ്റാജ് രാത്രിയിൽ ജിബ്രീൽ (അ) മുമായി സംഗമിച്ചതുപോലെ മറ്റൊരു ഘട്ടത്തിലും ഉണ്ടായിട്ടില്ല അതുകൊണ്ടാണ് ഖുർആൻ ഈ സംഗമം പ്രത്യേകം പരാമർശിച്ചിരിക്കുന്നത് ഈ കാഴ്ചയിൽ ജിബ്രീൽ (അ) ന് അറുനൂറ് ചിറകുകൾ ഉണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി (റ) ന് നിവേദനം ചെയ്യുന്ന ഹദീസിൽനിന്ന് വായിക്കാം
ജിബ്രീൽ (അ) ന്റെ ചിറകുകളുടെ എണ്ണം മറ്റു പല ഹദീസുകളിലും കാണുന്നത് ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: 'ലൈലതുൽ ഖദ്ർ ദിവസം ജിബ്രീൽ (അ) ന്റെ നേതൃത്വത്തിൽ ഒരു സംഘം മലക്കുകൾ ഭൂമിയിൽ വരും ജിബ്രീൽ (അ) ന്റെ കൈയിൽ പച്ച നിറത്തിലുള്ള ഒരു പതാകയുണ്ടാകും അതുമായി ജിബ്രീൽ (അ) കഅ്ബാലയത്തിന്റെ മുകളിൽ കയറും അപ്പോൾ ജിബ്രീൽ (അ) ന് അറുനൂറ് ചിറകുകൾ ഉണ്ടായിരിക്കും അവയിൽ പെട്ട രണ്ട് ചിറകുകൾ ലൈലതുൽ ഖദ്റിൽ മാത്രമേ വിരിക്കുകയുള്ളൂ അവ വിരിച്ചാൽ കിഴക്കും പടിഞ്ഞാറും എത്തും (കൻസൂൽ ഉമ്മാൽ: 8/587)
ജിബ്രീൽ (അ) ചില ഘട്ടങ്ങളിൽ പരിപൂർണ്ണമായ മനുഷ്യന്റെ രൂപത്തിൽ തന്നെ തിരുസവിധത്തിൽ വന്നിട്ടുണ്ട് ഈ രൂപം തിരുഅനുചരരിൽ പലരും കണ്ടിട്ടുണ്ട് ആഇശാ (റ) ൽ നിന്ന് നിവേദനം: 'ഹാരിസ്ബ്നു ഹിശാം (റ) ഒരിക്കൽ പ്രവാചകർ (സ) യോട് ഇങ്ങനെ ചോദിച്ചു:
'അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണ് അങ്ങേക്ക് വഹ്‌യ് വരുന്നത്?!' 'ചില ഘട്ടങ്ങളിൽ മണികിലുക്കം പോലെയുള്ള ശബ്ദത്തോടെ വരാറുണ്ട് അത് വളരെ പ്രയാസമേറിയതായിരിക്കും മറ്റു ചില സന്ദർഭങ്ങളിൽ മലക്ക് മനുഷ്യരൂപത്തിൽ വന്ന് എന്നോട് സംസാരിക്കാറുണ്ട് ' (ബുഖാരി റഹ്)
ജിബ്രീൽ (അ) ന്റെ മനുഷ്യരൂപം അനുചരർ കണ്ട ഒരു ഘട്ടം വിശദീകരിക്കാം ഉമർ (റ) ൽ നിന്ന് നിവേദനം: 'ഞങ്ങൾ ഒരിക്കൽ തിരുസവിധത്തിൽ ഇരിക്കുകയായിരുന്നു അപ്പോൾ ഒരു വ്യക്തി വന്നു ശക്തമായ വെള്ള വസ്ത്രം ശക്തമായ കറുപ്പുള്ള മുടി, യാത്ര ലക്ഷണങ്ങളൊന്നും ശരീരത്തിൽ കാണുന്നില്ല പക്ഷേ, ഞങ്ങൾക്കാർക്കും അദ്ദേഹത്തെ പരിചയവുമില്ല അദ്ദേഹം നബി (സ) യുടെ കാൽമുട്ടുകളോട് തന്റെ മുട്ടുകൾ ചേർത്തുവെച്ച് ഇരുന്നു തന്റെ കൈകൾ തിരുതുടകളിൽ വെച്ചു ശേഷം മതപരമായ പല കാര്യങ്ങളും നബി (സ) യുമായി ചർച്ച ചെയ്തു അദ്ദേഹം തിരിച്ചുപോയി
ശേഷം തിരുനബി (സ) എന്നോട് ചോദിച്ചു
'ആരാണ് വന്നതെന്ന് നിങ്ങൾക്കറിയുമോ?'
'ഇല്ല' - ഞാൻ പ്രതികരിച്ചു
'അത് ജിബ്രീലാണ് നിങ്ങളെ ദീൻ പഠിപ്പിക്കാൻ വേണ്ടി വന്നതാണ് ' തിരുനബി പറഞ്ഞു (മുസ്ലിം റഹ്)
ഇനി ഖാബഖൗസൈനി കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവുമായുള്ള അടുപ്പമാണെന്നും ഖുർതുബി പോലെയുള്ള തഫ്സീറുകളിൽ കാണാം ജിബ്രീലി (അ) യോടായാലും അല്ലാഹുവിനോടായാലും രണ്ട് അടുപ്പവും നബി (സ) യുടെ തേട്ടം തന്നെയാണ്

والمطلوب مقصوده

(തിരുനബി (സ) യുടെ ലക്ഷ്യം ഈ തേട്ടമാണ്)
ല്യക്ഷമുള്ള തേട്ടം
ആത്മീയമായ ഉയർച്ചയും വളർച്ചയുമാണ് തിരുനബി (സ) യുടെ ഏകലക്ഷ്യം ഇതിന് ആവശ്യമായ മാർഗ്ഗങ്ങളെല്ലാം പുണ്യപ്രവാചകർ (സ) സ്വീകരിച്ചു തിരുനബി (സ) യുടെ ആത്മീയവും ഭൗതികവുമായ പദവികൾ ഉയർത്താൻ വേണ്ടിയാണ് അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് നാഥൻ കൊണ്ടുപോയത് ജിബ്രീൽ (അ) നെ തന്റെ യഥാർത്ഥ രൂപത്തിൽ കണ്ട് അല്ലുഹുവുമായി സംഭാഷണം നടത്തി നബി (സ) ഭൂമിയിൽ തിരിച്ചെത്തി

ഈ മഹത്വം ലോകത്ത് മറ്റാർക്കും നൽകപ്പെട്ടിട്ടില്ല പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അല്ലാഹുവിനെ കാണണമെന്ന ആഗ്രഹം പരിഹാസരൂപത്തിൽ പ്രകടിപ്പിച്ച ചിലരുണ്ട് അവരെ അല്ലാഹു നിലക്കുനിർത്തി ബനൂഇസ്രഈലിക്കാണ് ഏറ്റവും കൂടുതൽ പ്രവാചകന്മാർ നിയോഗിക്കപ്പെട്ടത് അവർ മൂസാനബി (അ) നെ പലവിധത്തിലും പീഢിപ്പിച്ചു അവർക്ക് അല്ലാഹുവിനെ നേരിട്ട് കാണണം എന്ന ആവശ്യംപോലും അവർ മൂസാ (അ) ന്റെ സമക്ഷം ഉന്നയിച്ചു എന്നാൽ അല്ലാഹുവിനെ അവർക്ക് കാണാൻ സാധിച്ചില്ല എന്നുമാത്രമല്ല അവരെ അല്ലാഹു നശിപ്പിക്കുകയാണ് ചെയ്തത് ഇതിനെക്കുറിച്ച് ഖുർആനിന്റെ പ്രയോഗങ്ങൾ കാണുക
'നബിയേ, വാനലോകത്ത് നിന്ന് ഒരു ഗ്രന്ഥം അവതരിപ്പിച്ച് തരണമെന്ന് വേദക്കാർ അങ്ങയോട് ആവശ്യപ്പെടുന്നുവെങ്കിൽ, മുമ്പവർ മൂസാനബിയോട് ഇതിനേക്കാൾ ധിക്കാരപരമായ ആവശ്യം ഉന്നയിച്ചവരാണ് അവർ പറഞ്ഞു: 'നീ ഞങ്ങൾക്ക് അല്ലാഹുവിനെ നേരിൽ കാണിച്ച് തരണം ഈ അക്രമം കാരണത്താൽ അവരുടെ മേൽ പെട്ടെന്ന് ഇടിനാദം പതിച്ചു' (അന്നിസാഅ്: 153)
മറ്റൊരു വാക്യം കാണുക 'നിങ്ങൾ മൂസാനബിയോട് പറഞ്ഞ സന്ദർഭം: ഓ, മൂസാ, അല്ലാഹുവിനെ പരസ്യമായി കണ്ണുകൊണ്ട് കാണുന്നത് വരെ തീർച്ചയായും നിന്നെ ഞങ്ങൾ വിശ്വസിക്കുകയില്ല അപ്പോൾ നോക്കി നിൽക്കെ, ഒരു സ്ഫോടനം നിങ്ങളെ ബാധിച്ചു ' (ബഖറ: 55)
ഇവിടെ ഇവർ അല്ലാഹുവിനെ കാണണമെന്ന് പറഞ്ഞത് പരിഹാസ്യ രൂപത്തിലാണ് അവരുടെ ലക്ഷ്യം കളങ്കരഹിതമായിരുന്നില്ല അതുകൊണ്ടാണ് അവരെ അല്ലാഹു നശിപ്പിച്ചത്
ഫിർഔൻ താനാണ് ഇലാഹെന്ന് വാദിച്ചു ഒരിക്കൽ ഇവൻ അല്ലാഹുവിനെ കാണാൻ ശ്രമിച്ച സംഭവം ഖുർആൻ വിശദീകരിക്കുന്നുണ്ട് ഇവന്റെയും ആഗ്രഹപ്രകടനം പരിഹാസ്യരൂപത്തിലായിരുന്നു
ഫറോവ പറഞ്ഞു: അല്ലയോ ജനങ്ങളെ, നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു ഇലാഹുള്ളത് ഞാനറിയില്ലല്ലോ ഹേ, ഹാമാൻ! കളിമണ്ണ് ചുട്ട് ഒരു ഉയർന്ന ഗോപുരം നിർമ്മിക്കുക ഞാൻ അതിൽ കയറി മൂസയുടെ ഇലാഹിനെ ഒന്ന് നോക്കട്ടെ അവൻ പറയുന്നത് നുണ തന്നെ എന്നാണ് എനിക്ക് തോന്നുന്നത് ' (ഖസ്വസ്: 38)
ഫിർഔനിന്റെയും ഈ ചോദ്യം അലക്ഷ്യവും പരിഹാസരൂപത്തിലുമായപ്പോൾ അല്ലാഹു ഇവനെയും 'വെള്ളം കുടിപ്പിച്ചു ' എന്നാൽ ലക്ഷ്യത്തിലെത്തിയത് തിരുനബി (സ) മാത്രമാണ് ഇത് പ്രവാചകർ (സ) യുടെ നേട്ടത്തിന്റെ ഫലമായിരുന്നു താൻ ആരാധിക്കുന്ന, തനിക്ക് ജീവിത സൗകര്യങ്ങൾ ഒരിക്കിതരുന്ന അല്ലാഹുവിനെ കാണുക എന്നത് ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത ആഗ്രഹം തന്നെ ഹൃദയത്തിലുള്ള അടങ്ങാത്ത ആഗ്രഹത്തോടെയും വളരെ വ്യക്തമായ ലക്ഷ്യബോധത്തോടെയും ചോദിച്ചപ്പോൾ അല്ലാഹു അവനെ കാണാനുള്ള അവസരം നൽകി
ഖൈസ്ബ്നു ഉബാദ് (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു 'അല്ലാഹുവേ, ഞാൻ, നിന്നെ ദർശിക്കുന്നതിന്റെ ആനന്ദത്തെ നിന്നോട് തേടുന്നു നിന്നെ കാണാനുള്ള ആഗ്രഹത്തെയും ചോദിക്കുന്നു ' (അൽ - ആഹാദ് വൽമസാനി: 1/207)
നബി (സ) അത്യധികം ആഗ്രഹിച്ചതുമാണ് അല്ലാഹുവിനെ കാണൽ

والمقصود موجوده

(തിരുനബി (സ) യുടെ പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടതാണ്)
എല്ലാം ശുഭം!
അല്ലാഹുവിനെ കാണുക എന്ന ലക്ഷത്തിൽ നബി (സ) വിജയിച്ചുവെന്ന് നാം മുമ്പ് സൂചിപ്പിച്ചു ലക്ഷ്യം നല്ലതല്ലാത്തത് കൊണ്ട് ചിലർക്ക് നാശം സംഭവിച്ചതും നാം ഓർമ്മിപ്പിച്ചു മഹാനായ മൂസാ (അ) അല്ലാഹുവിനെ കാണാൻ അനുവാദം ചോദിച്ചിരുന്നു പക്ഷെ അല്ലാഹുവിനെ നേരിട്ട് കാണാൻ മഹാന് സാധിച്ചിട്ടില്ല ഖുർആൻ ഇവ്വിഷയകമായി പറയുന്നത് കാണുക
'മൂസാനബിക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുത്തു പിന്നീട് പത്ത് ദിനങ്ങൾ കൂട്ടിച്ചേർത്തു അങ്ങനെ അല്ലാഹു നിശ്ചയിച്ച കാലം നാൽപത് ദിനങ്ങൾ കഴിഞ്ഞു മൂസാ നബി പോകുമ്പോൾ തന്റെ സഹോദരൻ ഹാറൂനോട് പറഞ്ഞു 'എനിക്ക് ശേഷം താങ്കൾ ജനങ്ങൾക്ക് എന്റെ പ്രതിനിധിയായിരിക്കും അവരെ നല്ല നിലയിൽ നയിക്കുക കുഴപ്പക്കാരുടെ വഴി പിന്തുടരുത് നാം നിശ്ചയിച്ച സമയത്ത് മൂസാനബി വരികയും അല്ലാഹു അദ്ദേഹത്തോട് സംസാരിക്കും ചെയ്തു അപ്പോൾ മൂസാനബി അപേക്ഷിച്ചു:

'എന്റെ നാഥാ, എനിക്ക് നിന്നെ കാണിച്ചുതരൂ, ഞാൻ നിന്നെ കണ്ട് കൊള്ളട്ടെ' അപ്പോൾ അല്ലാഹു പറഞ്ഞു: 'നിനക്ക് എന്നെ കാണാൻ കഴിയില്ല എങ്കിലും ആ പർവ്വതത്തിലേക്ക് നോക്കുക അത് തൽസ്ഥാനത്ത് നിലകൊള്ളുന്നുവെങ്കിൽ നിനക്ക് എന്നെ കാണാൻ കഴിയും അങ്ങനെ അദ്ദേഹത്തിന്റെ റബ്ബ് പർവ്വതത്തിൽ വെളിവായപ്പോൾ അതിനെ ഛിന്നഭിന്നമാക്കി മൂസാനബി ബോധരഹിതനായി വീണു' (അൽ- അഅ്റാഫ്: 142-143)
നോക്കൂ, ഇവിടെ മൂസാനബി (അ) ന് അല്ലാഹുവിനെ നേരിട്ട് കാണാൻ നിയോഗമുണ്ടായില്ല അല്ലാഹുവിന്റെ പ്രകാശം പർവ്വതത്തിൽ ഉദയം ചെയ്തു അത് കണ്ടപ്പോൾ തന്നെ മൂസാ (അ) ബോധം നിശിച്ച് വീണുപോയി എന്നാൽ നബി (സ) അല്ലാഹുവിനെ കാണുകയും സംസാരിക്കുകയും ചെയ്തു
അല്ലാഹുവിന്റെ സാധാരണക്കാരായ അടിമകൾക്കും അവനെ കാണാൻ അവസരമുണ്ട് അത് പരലോകത്ത് വെച്ചാണ് അവർ സൗഭാഗ്യവാന്മാരുമാണ് അല്ലാഹുവിന്റെ ദർശനത്തെ സംബന്ധിച്ച് ഖുർആൻ പ്രഖ്യാപിക്കുന്നത് കാണുക 'നന്മ ചെയ്യുന്നവർക്ക് ഏറ്റവും നല്ല പ്രതിഫലവും 'സിയാദതും' (വർദ്ധനവും) ഉണ്ട് ' (യൂനുസ്: 26)
ഈ സൂക്തത്തിൽ 'സിയാദത് ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് അല്ലാഹുവിനെ ദർശിക്കാനുള്ള സൗഭാഗ്യമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു (തഫ്സീർ ത്വബരി: 15:62)
സ്വുഹൈബ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'സ്വർഗ്ഗനിവാസികൾ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട്, ഇനി അനുഗ്രഹങ്ങളിൽ വല്ല വർദ്ധനവും ആവശ്യമാണോ എന്ന് ചോദിക്കും തദവസരത്തിൽ സ്വർഗ്ഗസ്ഥർ ഇങ്ങനെ മറുപടി നൽകും
'നാഥാ, നീ ഞങ്ങളുടെ മുഖം വെളുപ്പിച്ചവനല്ലേ! ഞങ്ങൾക്ക് സ്വർഗ്ഗം തന്നവനുമല്ലേ!! നരകത്തിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുകയും ചെയ്തവനല്ലേ!! ഇതിലപ്പുറം ഇനിയെന്ത്?!'
അപ്പോൾ അല്ലാഹു ഒരു ഹിജാബ് ഉയർത്തും തദവസരത്തിൽ അവർ അല്ലാഹുവിനെ കാണുകയും, അവർക്ക് നൽകപ്പെട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ദർശനമാകും ' (മുസ്ലിം റഹ്)
സ്വർഗത്തിൽ പ്രവേശിച്ച എല്ലാവർക്കും ഒരുപോലെ അല്ലാഹുവിനെ കാണാവുന്നതാണ്
ജരീര്ബ്നു അബ്ദുല്ലാ (റ) പറഞ്ഞു: 'ഞങ്ങൾ നബി (സ) യോടൊപ്പം നിൽക്കുമ്പോൾ തിരുനബി (സ) ചന്ദ്രനിലേക്ക് നോക്കി ശേഷം ഇങ്ങനെ പ്രസ്താവിച്ചു 'ഈ ചന്ദ്രനെ കാണുന്നതുപോലെ നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിനെ പിന്നീട് കാണാം ' (ബുഖാരി റഹ്)

سيد المرسلين

(പ്രവാചകന്മാരുടെ നേതാവായ തിരുനബി )
അമ്പിയാക്കളിലെ രാജസയ്യിദർ
തിരുനബി (സ) ക്ക് മുമ്പ് അനേകം പ്രവാചകന്മാരെ അല്ലാഹു പ്രബോധനത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട് അവസാനത്തെ പ്രവാചകരാണല്ലോ തിരുനബി (സ) എങ്കിൽ ലോകത്ത് വന്ന സർവ്വ പ്രവാചകരുടെയും നേതാവ് നബി (സ) യാണ് ഇതര പ്രവാചകന്മാരെല്ലാം ഇതിൽ നബി (സ) യെ അംഗീകരിക്കുന്നവരാണ് ലോകത്തുള്ള മറ്റു വിശ്വാസികളും ഇത് പുണ്യപ്രവാചകർ (സ) ക്ക് വക വെച്ച് കൊടുക്കുന്നു
അസ്അദ്ബ്നു സുറാറത്ത് (റ) ഉദ്ധരിക്കുന്നു നബി (സ) പ്രസ്താവിച്ചു: 'ഞാൻ ആകാശം കയറിയപ്പോൾ എന്നെ ഒരു കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു മുത്തും സ്വർണ്ണവും ഉപയോഗിച്ചാണ് അതിന്റെ നിർമ്മാണം പ്രസ്തുത കൊട്ടാരത്തിൽ വെച്ച് അല്ലാഹു മൂന്ന് കാര്യങ്ങൾ എന്നെ അറിയിച്ചു അവ
1. ഞാൻ അമ്പിയാക്കളുടെ നേതാവാണ്
2. സൂക്ഷ്മത പാലിച്ചവരുടെ ജേതാവാണ്
3. കൈകാലുകളും മുഖവും വെളുത്തവരുടെ വെളുത്തവരുടെ ജേതാവാണ് ' (ഇത്ഹാഫുൽ ഖിയറ: 7/47)
തിരുനബി (സ) യുടെ പദവിയോട് സമാനമായ പദവികൾ നൽകപ്പെട്ട ഒരു പ്രവാചകനും ഇല്ല അവതരിപ്പിക്കപ്പെട്ട മുഅ്ജിസത്തുകളിൽ ഏറ്റവും മഹത്വമേറിയത് തിരുനബി (സ) യുടെ മുഅ്ജിസത്ത് തന്നെ അന്ത്യനാൾ വരെ നിലനിൽക്കുന്ന മുഅ്സത്തുകൾ ഉള്ളതും നബി (സ) ക്ക് തന്നെ മഹ്ശറയിൽ ശഫാഅത്തിന് വേണ്ടി ജനങ്ങൾ വരുന്നു പല പ്രവാചകന്മാരെയും അവർ സമീപിക്കുന്നു

അപ്പോൾ എല്ലാ പ്രവാചകന്മാരും വഴിതിരിച്ച് വിടുന്നതും നബി (സ) യുടെ സമീപത്തേക്കാണ് എല്ലാ പ്രവാചകന്മാർക്കും സമുദായത്തിനും വേണ്ടി സ്വർഗ്ഗം തുറന്ന് ഉദ്ഘാടനം നിർവഹിക്കുന്നതും അന്ത്യപ്രവാചകൻ തിരുനബി (സ) തന്നെ ഇങ്ങനെ എല്ലാ തലങ്ങളിലും നേതൃസ്ഥാനം അലങ്കരിക്കുന്ന ഏകവ്യക്തിത്വം തിരുനബി (സ) യാണ്
ജന്മ സമയത്തുപോലും വലിയ അത്ഭുതങ്ങൾ കാണിച്ച ഏക പ്രവാചകൻ തിരുനബി (സ) മാത്രം
നബി (സ) യുടെ നേതൃസ്ഥാനത്തിനെതിരെ അസൂയ പൂണ്ടവരായിരുന്നു ജൂതന്മാർ നബി (സ) യുടെ പല വിശേഷണങ്ങളും അവർ ഗോപ്യമാക്കി വെച്ചു 'അല്ലാഹുവിൽനിന്ന് വേദഗ്രന്ഥം (ഖുർആൻ) അവർക്ക് വന്നു അതു നേരത്തെ അവർക്കൊപ്പമുള്ള വേദത്തെ (തൗറാത്ത്) സത്യപ്പെടുത്തുന്നതാകുന്നു

ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് ജൂതന്മാർ തന്നെ സത്യനിഷേധികൾക്കെതിരിൽ (തൗറാത്തിൽ പരാമർശിക്കപ്പെട്ട മുഹമ്മദ് നബിയെകൊണ്ട്) വിജയവും സഹായവും പ്രാർത്ഥിച്ചിരുന്നതുമാണ് പക്ഷേ, അവർ വ്യക്തമായി മനസ്സിലാക്കിയ ആ ഗ്രന്ഥം (ഖുർആൻ) വന്നപ്പോൾ അവർ നിഷേധിക്കുകയാണുണ്ടായത് (അൽബഖറ- 89)
നേരത്തെ ഖുർആനിന്റെ മഹത്വവും തിരുനബി (സ) യുടെ വിശേഷണങ്ങളും അവരുടെ ഗ്രന്ഥത്തിൽ നിന്നും മറ്റുമായി അവർ മനസ്സിലാക്കിയിട്ടും ഇപ്പോൾ അവർ ഇതിനെ നിഷേധിക്കുന്നതിന്റെ കാരണം തിരുനബി (സ) യോടുള്ള അസൂയയും അപ്രകാരം പ്രവാചകർ (സ) ക്ക് നേതൃസ്ഥാനം ലഭിക്കുമെന്ന ഭയവുമാണ് (ജലാലൈനി 1/17)
അപ്പോൾ നബി (സ) യുടെ നേതൃസ്ഥാനത്തിൽ കുശുമ്പ് കാണിച്ചവർ ജൂതന്മാരാണ് ഇന്നും ജൂതന്മാരോട് അച്ചാരം സ്വീകരിച്ചവർ സമുദായത്തിൽ ഉണ്ടോ എന്ന് സംശയിക്കുന്നു കാരണം, ചിലർക്ക് നബി (സ) യെ സംബന്ധിച്ച് 'സയ്യിദ് ' എന്ന് പ്രയോഗിക്കുന്നത് അരോചകമായി തോന്നുന്നു ഇത് ജൂതായിസത്തിന്റെ പാരമ്പര്യമാണ് ജൂതന്മാർ എക്കാലത്തും ഇസ്ലാമിന്റെ ശത്രുക്കളാണല്ലോ
ജൂതന്മാരുടെ ഈ 'മരുന്നില്ലാത്ത രോഗ' ത്തെക്കുറിച്ച് പലയിടങ്ങളിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്
ഇസ്റാഅ്- മിഅ്റാജ് യാത്രയിൽ തിരുനബി (സ) യെ ജിബ്രീൽ (അ) ബൈത്തുൽ മുഖദ്ദസിൽ ഇറക്കി അവിടെ വെച്ച് തിരു നബി (സ) സർവ്വ പ്രവാചകന്മാർക്കും ഇമാമായി നിസ്കരിച്ചു ഇവയെല്ലാം തിരുനബി (സ) യുടെ നേതൃസ്ഥാനത്തെ അറിയിക്കുന്നുണ്ടല്ലോ

خاتم النبيين

(അന്ത്യപ്രവാചകനാണ് തിരുനബി (സ) അറ്റമില്ലാത്ത അവസാനം
പ്രവാചകത്വത്തിന്റെ പൂർത്തീകരണം നബി (സ) യിലൂടെയാണ് തിരുനബിക്ക് ശേഷം മറ്റൊരു പ്രവാചകൻ ലോകത്ത് വരില്ല ആയതുകൊണ്ട് അന്ത്യനാൾ വരെയുള്ള മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടവരാണ് പ്രവാചകർ (സ) പ്രവാചകത്വത്തിൽ അന്ത്യരാണെങ്കിലും അപദാനങ്ങളിൽ അറ്റമില്ലാത്തവരാണ് തിരുനബി (സ)
ആഇശാ (റ) ൽ നിന്ന് നിവേദനം: 'മക്കയിൽ താമസിച്ചിരുന്ന ഒരു ജൂതൻ, മക്കയിൽ കച്ചവടം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു തിരുനബി (സ) യെ പ്രസവിക്കപ്പെട്ട രാത്രി അദ്ദേഹം ഖുറൈശികളോട് ഇങ്ങനെ ചോദിച്ചു
'ഓ ഖുറൈശികളേ, ഇന്ന് രാത്രി ഖുറൈശികളിൽ വല്ല പ്രസവവും നടന്നോ?!' 'ഞങ്ങൾ പ്രസവവാർത്തയൊന്നും കേട്ടിട്ടില്ലല്ലോ!' ഖുറൈശികൾ പ്രതികരിച്ചു 'അല്ലാഹു അക്ബർ!! നിങ്ങളറിഞ്ഞില്ലേ ഇന്നൊരു അത്ഭുതകരമായ പ്രസവം നടന്നിരിക്കുന്നു !!! ഇന്ന് ഈ സമുദായത്തിലേക്ക് നിയോഗിക്കപ്പെടുന്ന പ്രവാചകനെ പ്രസവിക്കപ്പെട്ടിരിക്കുന്നു അദ്ദേഹം അന്ത്യ പ്രവാചകനാണ് 'ഖാതമുന്നുബുവ്വ' അദ്ദേഹത്തിന്റെ ചുമലുകൾക്കിടയിലുണ്ട് '
ഇത് കേട്ട ഖുറൈശികൾ ഉടനെ അവിടെ നിന്ന് എഴുന്നേൽക്കുകയും ഇതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു അപ്പോൾ അബ്ദുല്ലാ (റ) ന് ഒരു മകൻ പിറന്നിരിക്കുന്നുവെന്ന വാർത്ത അവർക്ക് ലഭിച്ചു ' (അൽ- മുസ്തദ്റക്: 2/600)
പ്രസ്തുത ഹദീസിൽ ജൂതൻ പ്രവാചകത്വത്തിന്റെ പരിസമാപ്തി തിരുനബിയിലാണെന്ന് മനസ്സിലാക്കിയതായി ബോധ്യപ്പെടുന്നു തൗറാത്തിലും മറ്റും നബി (സ) യുടെ വിശേഷണങ്ങൾ നിരവധി പ്രതിപാദിച്ചതിൽ നിന്നാവാം ജൂതൻ ഇത് മനസ്സിലാക്കിയത് പക്ഷേ, ഇത്തരം പല വിശേഷണങ്ങളും മറച്ച് വെക്കാൻ അവർ ശ്രമിച്ചുവെന്ന് നാം മുമ്പ് സൂചിപ്പിച്ചു
ജാബിർ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു: 'ഞാൻ പ്രവാചകന്മാരുടെ നേതാവാണ് അഹങ്കരിക്കുകയല്ല ഞാൻ അമ്പിയാക്കളിൽ അവസാനത്തവരാണ് ധിക്കരിക്കുകയല്ല ' (സുനനുദ്ദാരിമി)
മൈസിറത് (റ) ൽ നിന്ന് നിവേദനം: ഞാനൊരിക്കൽ നബി (സ) യോട് ചോദിച്ചു: 'നബിയേ, അങ്ങ് എപ്പോഴാണ് നബിയായത്?'
'അല്ലാഹു ഭൂമിയും ഏഴ് ആകാശവും സൃഷ്ടിച്ചു അതുപോലെ അർശും സൃഷ്ടിച്ചു പിന്നീട് അർശിൽ അവൻ ഇങ്ങനെ എഴുതി 'മുഹമ്മദ് (സ) അല്ലാഹുവിന്റെ പ്രവാചകനാണ് അവർ അവസാന നബിയുമാണ് ' - തിരുനബി (സ) - തിരുനബി (സ) മറുപടി നൽകി (സുബുലുൽ ഹുദാ: 1/86)
പ്രവാചകരുടെ അന്ത്യപ്രവാചകത്വത്തിന്റെ മേൽ അറിയിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ തന്നെയുണ്ട് എന്നാൽ നബി (സ) ക്ക് ശേഷവും ചിലരൊക്കെ പ്രവാചകത്വം വാദിച്ചുനോക്കി പക്ഷേ, അവർക്കൊന്നും ആയുസ്സ് ഉണ്ടായില്ല മുസൈലിമതുൽ കദ്ദാബ്, തിരുനബി (സ) ക്ക് ശേഷം വന്ന കള്ളപ്രവാചകനാണ് അപ്രകാരം മീർസാ ഗുലാം അഹ്മദുൽ ഖാദിയാനി പ്രവാചകനാണെന്ന് വാദിക്കുന്നവരാണ് ഖാദിയാനികൾ അവർ ഇസ്ലാമിന്റെ വക്താക്കളല്ല

കേരളത്തിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇവർ വിലസുന്നു ജാഗ്രതൈ! പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിൽ മിർസാഗുലാം അഹ്മദ് താൻ മഹ്ദിയും, ഈസാനബിയും പ്രവാചകനുമാണെന്ന് ഘട്ടംഘട്ടമായി വാദിച്ചു ദാർശനികനും വിഖ്യാതകവിയുമായ മുഹമ്മദ് ഇഖ്ബാൽ അടക്കം ഖാദിയാനിസത്തെ യുക്തിപൂർവ്വം എതിർത്തു ഖാദിയാനിസം ദേശസ്നേഹം പ്രസ്ഥാനമായി തെറ്റിദ്ധരിച്ച ജവഹർലാൽ നെഹ്റുവിനെ പരസ്യമായി അദ്ദേഹം തിരുത്തുകയും ചെയ്തു 1977 ൽ ജനറൽ സിയാഉൽഹഖിന്റെ ഭരണകാലത്ത് പാക്കിസ്ഥാനിൽ ഖാദിയാനികൾ ഇസ്ലാമിക ചിഹ്നം ഉപയോഗിക്കുന്നത് വിലക്കി എന്നാൽ ഖാദിയാനികൾ ഇസ്ലാമിനു പുറത്താണെന്ന് ലോകത്താദ്യമായി പ്രഖ്യാപിച്ചത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്

شفيع المذنبين

(പാപികളുടെ ശുപാർശകരാണ് തിരുനബി (സ) തിരുനബിയേ കൈപിടിച്ചാലും
തിരുനബി (സ) യുടെ ശഫാഅത്തിലേക്കാണ് ഈ പദങ്ങൾ സൂചിപ്പിക്കുന്നത് സമാനമായ പദങ്ങൾ മുമ്പ് കഴിഞ്ഞതിനാൽ വിശാലമായ വിശദീകരണം വേണ്ടിവരുമെന്ന് തോന്നുന്നില്ല എങ്കിലും വളരെ പ്രധാനപ്പെട്ട ചിലത് ഇവിടെ ഉണർത്താം
നബി (സ) ക്ക് 'സ്വാഹിബുശ്ശഫാഅ' അഥവാ ശുപാർശക്ക് യോഗ്യതയുള്ളവർ എന്നൊരു നാമമുണ്ട് അബൂബക്കറ്ബ്നു അബീ ശൈബ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'ഞാൻ അല്ലാഹുവിനോട് എന്റെ സമുദായത്തിനുവേണ്ടി ശഫാഅത്ത് ചെയ്യാനുള്ള അധികാരം ചോദിച്ചു അപ്പോൾ അല്ലാഹു ഇങ്ങനെ പ്രതികരിച്ചു
'നബിയേ, അങ്ങയുടെ സമുദായത്തിൽ പെട്ട എഴുപതിനായിരം പേർക്ക് വിചാര കൂടാതെ സ്വർഗത്തിൽ പോവാം '
'അല്ലാഹുവേ, എഴുപതിനായിരം മതിയാവില്ല ഇനിയും വേണം' - ഞാൻ ആവശ്യപ്പെട്ടു
'എങ്കിൽ അവരിൽ ഓരോ ആയിരം പേരുടെയും കൂടെ എഴുപതിനായിരങ്ങൾ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കട്ടെ ' - അല്ലാഹു പറഞ്ഞു 'ഇനിയും വേണം അല്ലാഹുവേ'
'അപ്രകാരം ഇനിയും ജനങ്ങൾ കയറിക്കൊള്ളട്ടെ'
ഇത് കേട്ടപ്പോൾ മഹാനായ അബൂബക്കർ (റ) ഇങ്ങനെ പറഞ്ഞു 'അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾക്ക് ഇതുതന്നെ എമ്പടാടും മതി ' (ഇത്ഹാഫുൽ ഖിയറ: 8/257)
നോക്കൂ, നബി (സ) തന്റെ സമുദായത്തിന്റെ സ്വർഗ്ഗപ്രവേശം ഇഹലോകത്ത് വെച്ചുതന്നെ വാങ്ങിവെച്ചിരിക്കുകയാണ് ശഫാഅത്തിനെ നിഷേധിക്കുന്നവരെല്ലാം ഇത്തരം ഹദീസുകൾ ചാടി കടക്കേണ്ടിവരും
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം നബി (സ) പ്രസ്താവിച്ചു: 'എല്ലാ പ്രവാചകന്മാർക്കും നിർബന്ധമായും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട് എന്റെ പ്രാർത്ഥന എന്റെ സമുദായത്തിനുള്ള ശഫാഅത്തായി ഞാൻ വെച്ചതാണ് ' (അൽ - ലുഅ്ലുഅ് വൽ മർജ്ജാൻ: 1/82)
എന്നാൽ ചിലർക്ക് തിരുനബി (സ) യുടെ ശഫാഅത്ത് ലഭിക്കുകയില്ല പല ഹദീസുകളിൽനിന്ന് അവരിൽ ചിലരെ വായിക്കാം
അനസ് (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'എന്റെ സമുദായത്തിലെ രണ്ട് വിഭാഗത്തിന് ശഫാഅത്ത് ലഭിക്കുകയില്ല 'മുർജിഅത്ത്, 'ഖദ്രിയ്യത്ത് ' എന്നീ പുത്തൻവാദികളാണവർ
മറ്റൊരു ഹദീസ് കാണുക
'എന്റെ ശഫാഅത്ത് ബഹുദൈവാരാധകരായി മരണപ്പെട്ടവർക്ക് ലഭിക്കുകയില്ല ' (ഇത്ഹാഫുൽ ഖിയറ: 8/196)
'ആരെങ്കിലും അറബികളോട് വെറുപ്പ് കാണിച്ചാൽ അവൻ എന്റെ ശുപാർശയിൽ പ്രവേശിക്കുകയില്ല എന്റെ സ്നേഹം അദ്ദേഹത്തിന് ലഭിക്കുകയുമില്ല '
അബൂഉമാമ (റ) യിൽ നിന്ന് ഉദ്ധരിക്കുന്നു തിരുനബി (സ) പറഞ്ഞു: എന്റെ സമുദായത്തിൽ പെട്ട രണ്ട് വിഭാഗത്തിന് എന്റെ ശഫാഅത്ത് ലഭ്യമല്ല അവർ വഞ്ചകനായ നേതാവ്, മതനിയമങ്ങളുടെ പരിധികൾ ലംഘിക്കുന്നവർ എന്നിവരാണവർ (അൽ - മഅ്ജമുൽ ഔസ്വത്: 1/200)
'എന്റെ ശഫാഅത്ത് കുത്തുവാക്കുകൾ പറയുന്നവർക്കും ശാപവാക്കുകൾ പറയുന്നവർക്കും ലഭിക്കുകയില്ല ' (ജാമിഉൽ അഹാദീസ്: 13/117)
'കുടുംബ ബന്ധങ്ങൾ മുറിക്കുന്നവർക്ക് എന്റെ ശഫാഅത്ത് ലഭിക്കുകയില്ല ' (ജാമിഉൽ അഹാദീസ്: 20/382)
തിരുനബി (സ) യുടെ ശഫാഅത്ത് ലഭിക്കാത്ത നിരവധി വിഭാഗങ്ങൾ ഉണ്ട് അവരിൽ ചിലരെ മാത്രമാണ് ഇവിടെ ഹദീസിന്റെ വെളിച്ചത്തിൽ പരാമർശിച്ചത്

أنيس العريبين

(പാർശ്വവത്കരിക്കപ്പെട്ടവരുടെ നേരം പോക്കാണ് തിരുനബി )
തിരുനബിയുടെ സ്വാന്തനം
ദുഃഖിതർക്ക് സ്വാന്തനം നൽകുന്നവരാണ് പ്രവാചകർ (സ) സമുദായത്തിൽ പലതുകൊണ്ടും പാർശ്വവത്കരി ക്കപ്പെട്ടവർക്ക് തിരുനബി (സ) കാരുണ്യത്തിന്റെ കൈനീട്ടം നൽകി
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ): ഒരു രോഗിയെ സന്ദർശിച്ചു അപ്പോൾ രോഗിയോട് ഇങ്ങനെ ചോദിച്ചു 'നിങ്ങൾക്ക് വല്ലതും ആഗ്രഹമുണ്ടോ?'
'എനിക്ക് കേക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട് ' - അദ്ദേഹം പ്രതികരിച്ചു ഇത് കേട്ടപ്പോൾ നബി (സ) അദ്ദേഹത്തിന് വേണ്ടി കേക്ക് അന്വേഷിച്ചു പുറപ്പെട്ടു (ഇബ്നുമാജ റഹ്)
നോക്കൂ, നബി (സ) യുടെ സ്വാന്തന പ്രവർത്തനങ്ങൾ!! രോഗി ആഗ്രഹിക്കുന്നത് പൂർത്തീകരിച്ച് കൊടുക്കണം തന്റെ സമീപത്ത് വരുന്ന ആരെയും നബി (സ) സ്നേഹസുധ നൽകി വിരുന്നൂട്ടി വൈദേശികരായി മദീനയിൽ എത്തുന്നവർക്ക് തിരുനബി (സ) എല്ലാം നൽകി
അബുൽ അബ്ബാസുബ്നു നഫീസ് (റ) ൽ നിന്ന് നിവേദനം: 'ഞാൻ മദീനയിൽ മൂന്നു ദിവസം വിശന്നു കൊണ്ട് കഴിഞ്ഞു ശേഷം ഞാൻ റൗളയിൽ ചെന്നു ഇങ്ങനെ പറഞ്ഞു:
'നബിയേ, ശക്തമായ വിശപ്പുണ്ട് ശരീരം ബലഹീനമായിരിക്കുന്നു ' ഇതുപറഞ്ഞ് ഞാൻ മറ്റൊരു ഭാഗത്ത് വന്നുകിടന്നു അപ്പോൾ ഒരു പെൺകുട്ടി എന്റെ കാലിന് തട്ടി എന്നെ വിളിച്ചു എന്നെ അവൾ വീട്ടിലേക്ക് കൊണ്ടുപോയി ശേഷം ഗോതമ്പ് റൊട്ടിയും കാരക്കയും അൽപം നെയ്യും തന്നു അവൾ എന്നോട് പറഞ്ഞു 'നിങ്ങൾ ഭക്ഷിക്കുക എന്റെ വലിയുപ്പയായ നബി (സ) യുടെ കൽപനയാണിത് നിങ്ങൾക്ക് വിശക്കുമ്പോഴെല്ലാം നമ്മുടെ സമീപത്ത് വരാം ' (അൽ- വഫാഉൽ വഫാ: 1/50)
വിദേശികൾക്ക് തിരുസവിധത്തിലെ പരിഗണന അത്ഭുതാവഹം തന്നെ പ്രവാചകരുടെ നാട്ടിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ പലർക്കുമുണ്ട് ഇസ്ലാമിന്റെ അഭിവാദ്യത്തിന്റെ ശൈലിയിൽ പരിചിതർ അപരിചിതർ എന്ന വിവേചനമില്ല എല്ലാവർക്കും പരിഗണനയുണ്ട്
അംറുബ്നുൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: ഒരു വ്യക്തി നബി (സ) യോട് ചോദിച്ചു 'അല്ലാഹുവിന്റെ തിരുദൂതരേ, ഇസ്ലാമിൽ ഏറ്റവും മഹത്വമേറിയത് എന്താണ്?' 'ഭക്ഷണം നൽകുക, പരിചിതർക്കും അപരിചിതർക്കും സലാം ചൊല്ലാം ' - തിരുനബി (സ) പ്രതികരിച്ചു (ബുഖാരി റഹ്)
വിദേശികളും അപരിചിതരും എപ്പോഴും മാനസികമായി പ്രയാസങ്ങൾ അനുഭവിക്കുന്നവരായിരിക്കും അവർക്ക് സാന്ത്വനം നൽകേണ്ടത് മറ്റുള്ളവരുടെ ബാധ്യതയാണ് വൈദേശികർക്കുള്ള മഹത്വങ്ങൾ പല ഹദീസുകളിലും നബി (സ) ഓർമ്മിപ്പിച്ചിട്ടുണ്ട് വിദേശിയുടെ മരണം പോലും രക്തസാക്ഷിയുടെ സ്ഥാനത്താണല്ലോ
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു: 'വിദേശിയായി മരണപ്പെട്ടവൻ ശഹീദാണ് കാരണം അദ്ദേഹത്തിന് മരണം ആസന്നമാകുമ്പോൾ അവൻ ചുറ്റുഭാഗവും നോക്കും അപ്പോൾ അപരിചിതരെയല്ലാതെ അദ്ദേഹം കാണുകയില്ല തൽസമയം അദ്ദേഹം തന്റെ കുടുംബത്തെയും സന്താനങ്ങളെയും ഓർക്കും അപ്പോൾ അവൻ ശക്തമായി നെടുവീർപ്പിടും എന്നാൽ അവന്റെ ഓരോ നെടുവീർപ്പിനും ഇരുപത് ലക്ഷം പാപങ്ങൾ പൊറുക്കുകയും ഇരുപത് ലക്ഷം നന്മകൾ എഴുതപ്പെടുകയും ചെയ്യുന്നതാണ് (അൽ - മഅ്ജമുൽ കബീർ: 11/57)
വിദേശികൾക്ക് പ്രവാചകർ (സ) യുടെ വാഗ്ദത്വങ്ങളാണിവ ഇന്നും പ്രവാസ ജീവിതത്തിൽ കണ്ണുനീർ കുടിക്കുന്നവർ അനവധി ഉണ്ട് വിദേശത്തുനിന്ന് മരണപ്പെട്ട സുഹൃത്തുക്കൾ നിരവധി കുടുംബത്തെ ഒരു നോക്കുപോലും കാണാൻ സാധിച്ചില്ല പക്ഷെ, അവർ പാരത്രിക ജീവിതത്തിലെ വിജയികൾ തന്നെ

رحمة للعالمين

(ലോകർക്ക് കാരുണ്യമാണ് തിരുനബി )
കാരുണ്യസാഗരം
'നബിയേ, ലോകർക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അങ്ങയെ നിയോഗിച്ചിരിക്കുന്നത് ' (അൽ അമ്പിയാഅ്: 107)
പ്രവാചകർ (സ) യുടെ ജീവിതവും വഫാത്തും ലോകർക്ക് അനുഗ്രഹമാണ് കാരണം നബി (സ) യുടെ തന്നെ അദ്ധ്യാപനങ്ങളിൽ ഇങ്ങനെ കാണാം 'എന്റെ ജീവിതവും വഫാതും നിങ്ങൾക്ക് നന്മയാണ് ' മറ്റൊരു നിവേദനത്തിൽ തിരുനബി (സ) പറയുന്നു ഒരു സമുദായത്തിന് അല്ലാഹു അനുഗ്രഹം നൽകാൻ ഉദ്ദേശിച്ചാൽ പ്രസ്തുത സമുദായത്തിലേക്ക് നിയുക്തനായ പ്രവാചകന്റെ ആത്മാവ് പിടിക്കും ശേഷം അവർക്കൊരു മുൻവിരുന്നായി അല്ലാഹു ആ പ്രവാചകനെ സ്വീകരിക്കും ' (അശ്ശിഫാ: 1/16)
ഈ അർത്ഥത്തിലെല്ലാം തിരുനബി (സ) യുടെ വഫാത്തും നമുക്ക് അനുഗ്രഹമാണ് മുകളിൽ പറഞ്ഞ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു 'വിശ്വാസികൾക്ക് തിരുനബി (സ) സന്മാർഗം കൊണ്ട് കാരുണ്യം നൽകി കപട വിശ്വാസികൾക്ക് അവരുടെ ജീവഹാനിയിൽ നിന്നുള്ള സംരക്ഷണംകൊണ്ടും കാരുണ്യമായി അവിശ്വാസികൾക്ക് ശിക്ഷയെ പിന്തിപ്പിക്കുന്നതും ഭൗതികമായി കാരുണ്യം തന്നെ (അശ്ശിഫാ 1:17)
ഈ സമുദായത്തെ ഒരർത്ഥത്തിലും തിരുനബി (സ) പ്രയാസപ്പെടുത്തുകയില്ല വുളൂഅ് ചെയ്യുമ്പോൾ ധാരാളം സുന്നത്തുകൾ പാലിക്കേണ്ടതുണ്ട് അവയിൽ പ്രധാനപ്പെട്ട സുന്നത്താണല്ലോ മിസ് വാക്ക് ചെയ്യൽ പ്രസ്തുത വിഷയത്തിൽ നബി (സ) യുടെ ഹദീസ് ഇങ്ങനെയാണ്
'എന്റെ സമുദായത്തിന് പ്രയാസമാവുകയില്ലായിരുന്നുവെങ്കിൽ, എല്ലാ വുളൂഇന്റെ കൂടെയും മിസ് വാക്ക് ചെയ്യണമെന്ന് ഞാൻ അവരോട് നിർബന്ധമായി കൽപ്പിക്കുമായിരുന്നു '
പ്രസ്തുത ഹദീസിൽ, ഈ സമുദായത്തെ പ്രയാസപ്പെടുത്തരുതെന്ന തിരുനബി (സ) യുടെ കണിശത വ്യക്തമാകുന്നു അപ്പോൾ കൽപനകളിൽപോലും നബി (സ) സമുദായത്തോട് കാരുണ്യപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് നബി (സ) യുടെ സൃഷ്ടിപ്പിനെ കുറിച്ച് തന്നെ ഖുർആൻ കാരുണ്യം എന്നാണ് പരാമർശിച്ചിരിക്കുന്നത്
'കാരുണ്യവാൻ, അവൻ ഖുർആൻ പഠിപ്പിച്ചു മനുഷ്യനെ സൃഷ്ടിച്ചു ' (അൽ- റഹ്മാൻ:1/3)
അദ്ധ്യായം അൽ - റഹ്മാനിന്റെ പ്രമേയം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വിശദീകരിക്കലാണ് 'കാരുണ്യവാൻ ' എന്ന ശബ്ദത്തിൽ ആരംഭിക്കുന്ന ഈ അദ്ധ്യായത്തിൽ ഇലാഹീ അനുഗ്രഹങ്ങളുടെ ശരവർഷമാണ് നടക്കുന്നത് മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ഈ സൂക്തം പ്രതിപാദിക്കുന്നു ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മുഹമ്മദ് നബി (സ) യാണ് എന്ന് ചില ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു
മനുഷ്യേതര ജീവികൾക്കും നബി (സ) അനുഗ്രഹമാണ് ഇത് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ ഹദീസുകളിൽ കാണാം
മഹാനായ അബ്ദുർറഹ്മാനുബ്നു അബ്ദുല്ലാഹ് (റ) തന്റെ പിതാവിൽനിന്ന് നിവേദനം: ഞങ്ങൾ നബി (സ) യോടൊപ്പം ഒരു യാത്രയിലായിരുന്നു അപ്പോൾ നബി (സ) എന്തോ ആവശ്യത്തിനു വേണ്ടി അൽപം മാറി നിന്നു തദവസരത്തിൽ രണ്ടു കുഞ്ഞുങ്ങളുള്ള ഒരു പക്ഷിയെ കണ്ടു ഉടനെ ഞങ്ങൾ പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു ഉടനെ തള്ളപ്പക്ഷി വന്നു ഞങ്ങൾക്ക് മീതെ വട്ടമിട്ട് പറന്നു തിരുനബി (സ) ഈ രംഗം കണ്ടു ഇങ്ങനെ പറഞ്ഞു
'ആരാണ് ഈ പക്ഷിയെ വേദനിപ്പിച്ചത് ? ഇതിന്റെ കുഞ്ഞുങ്ങളെ നിങ്ങൾ മടക്കി നൽകുക ' (അബൂദാവൂദ് റഹ്)
മൈമുന്ബ്നു മിഹ്റാൻ (റ) ൽ നിന്ന് നിവേദനം: ചിറകൊടിഞ്ഞ ഒരു പക്ഷിയെ അബൂബക്കർ (റ) ന്റെ സവിധത്തിൽ കൊണ്ടു വരപ്പെട്ടു അപ്പോൾ മഹാൻ ഇങ്ങനെ പ്രസ്താവിച്ചു
'വല്ല മൃഗത്തെയും വേട്ടയാടപ്പെട്ടാലും വല്ല മരവും മുറിക്കപ്പെട്ടാലും അവയുടെ തസ്ബീഹ് നിലച്ച് പോകുന്നതാണ് ' (ഇബ്നു അബീശൈബ)
നോക്കൂ, മരങ്ങൾ, പക്ഷികൾ ഇവയൊന്നും വേദനിപ്പിക്കപ്പെട്ടുകൂടാ ഇതാണ് തിരുനബി (സ) സമൂഹത്തെ പഠപ്പിച്ചത് അവിടത്തെ കാരുണ്യത്തിന്റെ മുഖങ്ങളെയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത് മാത്രമല്ല ഇങ്ങനെ പഠിപ്പിക്കുന്ന നബി (സ) യുടെ അനുയായികൾക്കെങ്ങനെ തീവ്രവാദിയും ഭീകരവാദിയുമൊക്കെയാവാൻ കഴിയും? അവർക്കൊ, അവരുടെ വാദങ്ങൾക്കൊ തിരുനബി (സ) യുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല

راحة العاشقين

(പ്രവാചക സ്നേഹികളുടെ ആശ്വാസമാണ് തിരുനബി (സ)
ആശിഖിന്റെ ആശ്വാസം
കാമുകി- കാമുകന്മാരുടെ ഹൃദയങ്ങൾ തപിച്ചുകൊണ്ടിരിക്കും താൻ സ്നേഹിക്കുന്നവരെ പ്രാപിക്കുമ്പോൾ മാത്രമാണ് ഹൃദയത്തിന് ആശ്വാസമുണ്ടാകുന്നത് പ്രാപിക്കാൻ അവർ പരസ്പരം എപ്പോഴും കൊതിച്ചുകൊണ്ടിരിക്കുന്നു ഈ ലക്ഷ്യപ്രാപ്തിക്ക് എന്തും ചെയ്യാൻ അവർ തയ്യാറാകുന്നു

ഈ നശ്വര സ്നേഹത്തിനു മുമ്പിൽതന്നെ അവർ മാതാപിതാക്കളെ പോലും മറക്കുന്നു മാതാപിതാക്കളുടെ മുന്നിൽവെച്ച് എനിക്ക് കാമുകനെയാണ് വേണ്ടതെന്ന് പറഞ്ഞ് കാമുകന്റെ കൂടെ ഇറങ്ങിപോയ വേദനിപ്പിക്കുന്ന കഥകൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഏറെയുണ്ട് എന്നാൽ അനശ്വരമായ സ്നേഹം നൽകാനും സന്തോഷവും സന്താപവും പങ്ക് വെക്കാനും മറ്റൊരു സ്നേഹിതരുണ്ടെന്നത് അവർ മറക്കുകയായിരിക്കും പ്രസ്തുത സ്നേഹത്തിനുടമ തിരുനബി (സ) യാണ്

പ്രവാചകസ്നേഹികളുടെ ഹൃദയങ്ങളും എപ്പോഴും തപിച്ചുകൊണ്ടിരിക്കുന്നു അവർ തിരുനബി (സ) യെ പ്രാപിക്കാൻ കൊതിച്ച് കൊണ്ടിരിക്കുന്നു പ്രത്യുതസ്നേഹത്തിന് മുമ്പിൽ അവർക്ക് മറ്റൊരു പ്രതിബന്ധമാവുകയില്ല ഉദാഹരണങ്ങൾ നിരവധിയുണ്ട് ആശിഖീങ്ങൾക്ക് തിരുനബി (സ) യിൽ എത്തുമ്പോൾ മാത്രമാണ് ആശ്വാസമാകുന്നത്
ആഇശ (റ) ൽ നിന്ന് നിവേദനം: ഒരു സ്വഹാബി തിരു സവിധത്തിൽ വന്നു പറഞ്ഞു 'അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ എന്റെ സന്താനങ്ങളേക്കാൾ ഉപരി അങ്ങയെ സ്നേഹിക്കുന്നു ഞാൻ എന്റെ വീട്ടിൽവെച്ച് അങ്ങയെ ഓർത്താൽ അങ്ങയുടെ സമീപത്ത് വന്ന് അങ്ങയെ കണ്ടാലല്ലാതെ എനിക്ക് ആശ്വാസമാവുകയില്ല ഇപ്പോൾ ഞാൻ ഓർക്കുന്നത് നമ്മുടെ മരണമാണ് അങ്ങ് വഫാത്തിന് ശേഷം സ്വർഗത്തിൽ പ്രവാചകന്മാരോടൊപ്പം ഉയർന്ന പദവിയിലായിരിക്കുമല്ലോ ഇക്കാരണത്താൽ സ്വർഗത്തിൽ എനിക്ക് അങ്ങയെ കാണാൻ സാധിക്കാതിരിക്കുമോ എന്നത് എന്നെ അലട്ടുന്നു ' (ദുർറുൽ മൻസൂർ: 4/528)
നോക്കൂ, ആശിഖുകളുടെ ഹൃദയത്തിന്റെ അവസ്ഥയാണിത് അവർ എപ്പോഴും തിരുനബി (സ) യെ പ്രാപിക്കാൻ ആഗ്രിഹിച്ചുകൊണ്ടിരിക്കുന്നു അവരുടെ ഉറക്കിലും ഉണർച്ചയിലും തിരുനബി (സ) യാണ് അവരുടെ പ്രവാചക സ്നേഹത്തിന് പരിധിയില്ല
അബ്ദുർറഹ്മാനുബ്നു സ്വഫ്ഫാൻ (റ) ൽ നിന്ന് നിവേദനം എന്റെ പിതാവ് സ്വഫ്ഫാൻ എന്നവർ തിരുനബി(സ) യുടെ സമീപത്തേക്ക് ഹിജ്റ വന്നു അന്ന് നബി (സ) മദീനയിലായിരുന്നു എന്റെ പിതാവിന് ബൈഅത്ത് ചെയ്യാൻ വേണ്ടി നബി (സ) കൈകൾ നൽകി പിതാവ് തിരുകൈകൾ തടവി ശേഷം ഇങ്ങനെ പറഞ്ഞു 'നബിയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു '
'എങ്കിൽ മനുഷ്യർ, അവർ സ്നേഹിച്ചവരോടൊപ്പമാണ് ' പ്രവാചകർ (സ) പ്രതികരിച്ചു (അൽ - മുഅ്ജമുൽ ഔസത്വ്: 2/286)
പ്രവാചകസ്നേഹികളുടെ ഹൃദയത്തിൽ നിന്ന് സ്നേഹം അണപൊട്ടുകയാണിത് അവർക്ക് സ്നേഹം മറച്ചുവെക്കാൻ സാധിക്കുകയില്ല തിരുനബി (സ) യുടെ വഫാത്തിന് ശേഷവും ഈ രൂപത്തിൽ സ്നേഹപ്രകടനം നടത്തിയവരുണ്ട് തിരുനബി (സ) ക്ക് സ്നേഹം നൽകിയാൽ അവിടുന്ന് തിരിച്ചും സ്നേഹം ലഭിക്കുന്നു
മുആദുബ്നു ജബൽ (റ) ൽ നിന്ന് നിവേദനം: ഒരിക്കൽ നബി (സ) എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു:
'ഓ, മുആദ്, ഞാൻ നിന്നെ സ്നേഹിക്കുന്നു '
'ഞാൻ അങ്ങയെയും സ്നേഹിക്കുന്നു നബിയേ' - മുആദ് പ്രതികരിച്ചു (അൽ- മുഅ്ജമുൽ കബീർ: 20/111)
രണ്ട് സ്നേഹ ഹൃദയങ്ങൾ സംഗമിക്കുകയാണിവിടെ ഇതാണ് തിരുസ്നേഹത്തിന്റെ പ്രത്യേകത ഇന്നത്തെ സ്നേഹങ്ങൾ പലപ്പോഴും നൽകപ്പെടുന്നതുപോലെ തിരിച്ച് ലഭിക്കണമെന്നില്ല കാമുകി - കാമുകന്മാർ പരസ്പരം വഞ്ചിക്കുന്ന നിരവധി സംഭവങ്ങൾ പത്രങ്ങളിലും മറ്റും നാം നിരന്തരം വായിക്കുന്നവരാണല്ലോ

مراد المشتاقين

(കൊതിക്കുന്നവരുടെ സഫലീകരണമാണ് തിരുനബി )
തിരുനബിയിൽ സായൂജ്യം

മുഴുവൻ ആഗ്രഹങ്ങളുടെയും സഫലീകരണം നബി (സ) യിലൂടെയാണ് നബി (സ) യെ കാണാൻ കൊതിക്കുന്നവരുടെയും ആശ പ്രവാചകർ (സ) തീർക്കുന്നു ആശിഖുകൾ എപ്പോഴും അവിടുത്തെ ദർശിക്കാൻ ദാഹിക്കുന്നുവെന്ന് നാം നേരത്തെ സൂചിപ്പിച്ചല്ലോ കൊതിച്ച് വന്നവർ പലരും നബി (സ) യെ കണ്ടു ചിലർ ഉണർച്ചയിൽ കണ്ടു മറ്റു ചിലർ ഉറക്കിൽ കണ്ടു അവയിൽ ചിലരെ പരിചയപ്പെടാം

1. അഹ്മദ്ബ്നു യറൻഖുശ് (റ)
അഹ്മദ് യറൻഖുശ് (റ) എന്നവരെ ഖുത്വുബുദ്ദീൻ എന്ന വ്യക്തി ജയിലിലടച്ചു അന്നപാനീയങ്ങൾ പൂർണ്ണമായി തടഞ്ഞു ഒരിക്കൽ അൽപം വെള്ളവുമായി അദ്ദേഹം മഹാന്റെ സമീപത്ത് ചെന്നു
വെള്ളം നൽകി കുടിക്കാൻ കൽപ്പിച്ചു പക്ഷെ മഹാൻ ആ വെള്ളം സ്വീകരിച്ചില്ല മഹാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
'എനിക്ക് നിന്റെ വെള്ളം ആവശ്യമില്ല ഞാൻ തിരുനബി (സ) യെ സ്വപ്നത്തിൽ കണ്ടു അപ്പോൾ എന്റെ ദാഹം നബി (സ) യോട് ബോധിപ്പിച്ചു അനന്തരം നബി (സ) തന്റെ മോതിരക്കല്ല് എന്റെ വായിൽ വെച്ചുതന്നു ഞാനത് ഊമ്പി എന്റെ ദാഹം പരിപൂർണ്ണമായി ശമിച്ചു ' (ബിഗ് യതുത്വലബ് 1/429)
ഹിജ്റ അറുന്നൂറ്റി പതിനഞ്ചിൽ സിഞ്ചാറിലാണ് മഹാൻ വഫാത്തായത് വഫാത്താവുമ്പോഴും ഖുത്വുബുദ്ദീനിന്റെ ജയിലിൽ തന്നെയായിരുന്നു ഇതാണ് നബി (സ) യെ കാണാൻ കൊതിക്കുന്നവരുടെ ആഗ്രഹപൂർത്തീകരണം
2. ഇബ്നു ബുൽബൂൽ (റ)
ഇബ്നു ബുൽബൂൽ (റ) ൽ നിന്ന് നിവേദനം ഞാൻ ഹിജ്റ ഇരുന്നൂറ്റി തൊണ്ണൂറിൽ നബി (സ) യെ സ്വപ്നം കണ്ടു അപ്പോൾ തിരുനബി (സ) യുടെ താടിയും മുടിയും നെരബാധിച്ചിട്ടുണ്ടായിരുന്നു (അൽ- വാഫിബിൽ വഫയാത്ത്: 3/273)
3. മുഹമ്മദ്ബ്നു ഫളാഅ് (റ)
മുഹമ്മദ് ബ്നു ഫളാഅ് (റ) പറയുന്നു ഞാനൊരിക്കൽ നബി (സ) യെ സ്വപ്നം കണ്ടു അപ്പോൾ പ്രവാചകർ (സ) എന്നോട് ഇങ്ങനെ ആജ്ഞാപിച്ചു
'നിങ്ങൾ ഇബ്നു ഔനിനെ സന്ദർശിക്കുക അദ്ദേഹത്തെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നു അദ്ദേഹം അവരെ തിരിച്ചും സ്നേഹിക്കുന്നു ' (താരീഖുൽ ഇസ്ലാം: 9/462) ഇബ്നു ഔനിന്റെ വഫാത്തിനെ കുറിച്ച് ബക്കാറ്ബ്നു മുഹമ്മദ് എന്നവർ പറയുന്നു 'മഹാൻ വഫാത്താകുമ്പോൾ അവസാന സമയംവരെ 'അല്ലാഹ് ' എന്ന് ചൊല്ലിക്കൊണ്ടിരുന്നു അപ്പോൾ എന്റെ അമ്മാവി എന്നോട് അദ്ദേഹത്തിന്റെ സമീപത്ത് വെച്ച് യാസീൻ ഓതാൻ വേണ്ടി കൽപ്പിച്ചു ഉടനെ ഞാൻ ഇബ്നു ഔനിന്റ സമീപത്ത് വെച്ച് യാസീൻ ഓതി അത്താഴസമയത്ത് മഹാൻ മരണപ്പെട്ടു ' (താരീഖുൽ ഇസ്ലാം 9/462)
ഈ സംഭവം നിവേദനം ചെയ്തത് ഹാഫിള് ദഹബിയാണ് എന്നതും കൂടെ വായനക്കാർ ഓർക്കണം
4. യൂസുഫ്ബ്നു അലി (റ)
യൂസുഫ്ബ്നു അലി (റ) ൽ നിന്ന് നിവേദനം ഞാനൊരിക്കൽ നബി (സ) യെ സ്വപ്നം കണ്ടു ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പാണത് ഞാനും എന്റെ സുഹൃത്ത് ശൈഖ് അബൂബക്കർ എന്നവരും തിരുനബി (സ) യുടെ മുമ്പിൽ ഇരിക്കുന്നു അബൂബക്കർ സ്വയം താടി പിടിച്ച് നബി (സ) യോട് എന്തോ മന്ത്രിക്കുന്നു അനന്തരം നബി (സ) എന്നെ നോക്കി പറഞ്ഞു
'ഈ വടികൊണ്ട് നിന്നെ ഞാൻ അടിക്കും '
'എന്തിനാണ് അങ്ങ് എന്നെ അടിക്കുന്നത് ?' - ഞാൻ ചോദിച്ചു
'നീ മൗലിദും തിരുസുന്നത്തുകളും ഒഴിവാക്കരുത് ' - നബി (സ) എന്നോട് ഗൗരവത്തിൽ ഓർമ്മപ്പെടുത്തി
അന്ന് മുതൽ ഇരുപത് വർഷത്തോളമായി ഞാൻ മൗലിദ് ഒഴിവാക്കിയിട്ടില്ല (സുബുലുൽ ഹുദാ: 1/363)
പുത്തൻവാദികൾ ഇത്തരം സംഭവങ്ങളെല്ലാം എന്ത് ചെയ്യും ആവോ?!!!!

شمس العارفين

(തത്വജ്ഞാനികളുടെ സൂര്യനാണ് തിരുനബി )
ആത്മജ്ഞാനികളുടെ നേതാവേ.....!
ഈ പ്രപഞ്ചത്തിന്റെയും ഇതിലുള്ളതിന്റെയും അധിപനായ അല്ലാഹുവിനെ ഹൃദയം കൊണ്ട് ശരിയായ രീതിയിൽ അറിഞ്ഞവരാണ് ആത്മജ്ഞാനികൾ അല്ലാഹുവിന്റെ ഔലിയാക്കൾ ആത്മജ്ഞാനികളാണ് കാരണം 'വലിയ്യ് ' എന്ന പദത്തിന് പണ്ഡിതന്മാർ നൽകുന്ന നിർവ്വചനം ഇങ്ങനെയാണ്
'കഴിവിന്റെ പരമാവധി അല്ലാഹുവിനെ അറിയുകയും ആരാധനകളുടെ മേൽ നിത്യമാവുകയും തെറ്റായ വികാരങ്ങളിൽനിന്നും ആസ്വാദനങ്ങളിൽനിന്നും പരിപൂർണ്ണമായി മൂക്തമാവുകയും ചെയ്തവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ' (ഫിറഖുൻ മുആസ്വറ: 1/460)
ഇതടിസ്ഥാനത്തിൽ ഔലിയാക്കളെല്ലാം 'ആരിഫുകളായിരിക്കുമല്ലോ ആരിഫുകൾ സ്ത്രീയും പുരുഷനുമാവാം ഇവർ ഭൗതികതയോട് പരിപൂർണ്ണമായ വിരക്തി കാണിക്കുന്നു അവർ മുഴുവൻ സമയവും അല്ലാഹുവിനെ കുറിച്ച് ആലോചിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു

ഈ ചിന്തതുടെ അടിസ്ഥാനത്തിൽ ബുദ്ധിക്ക് പോലും ഭ്രമം സംഭവിച്ചവർ ഇവരിലുണ്ട് അവരാണല്ലോ 'മജ്ദൂബുകൾ' എന്ന പേരിൽ അറിയപ്പെടുന്നത് ജ്ഞാനത്തിൽ പക്വത പ്രാപിച്ചവർ പറയുന്നു: 'ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു ഇതെല്ലാം ഞങ്ങൾ രക്ഷിതാവിൽ നിന്നുള്ളതാണ് ബുദ്ധിമാൻമാരല്ലാതെ ആലോചിച്ചറിയുന്നില്ല ' (ആലുഇംറാൻ: 7)
ഈ സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന 'ജ്ഞാനത്തിൽ പക്വത നേടിയവർ' ആരാണെന്നതിൽ ഖുർആൻ വ്യാഖ്യാതാക്കൾ പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് അവയിൽ ഒരു വ്യാഖ്യാനം ഇങ്ങനെയാണ് നാല് കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചവരാണ് ഇവർ
1. അല്ലാഹുവിന്റെയും അവരുടെയും ഇടയിലുള്ള സൂക്ഷ്മത
2. സൃഷ്ടികളുടെയും അവരുടെയും ഇടയിലുള്ള വിനയം

3. ഭൗതിക ജീവിതത്തിന്റെയും അവരുടെയും ഇടയിലുള്ള വിരക്തി
4. സ്വന്തം ശരീരത്തോടുള്ള യുദ്ധമനോഭാവം (മുജാഹദ)
ഈ പറയപ്പെട്ട നാല് ഗുണങ്ങളും ഒരുമിപ്പിക്കാൻ സാധിക്കുന്നത് ആത്മജ്ഞാനികൾക്ക് മാത്രമാണ് അവരാണ് 'ജ്ഞാനത്തിൽ പക്വത ' കൈവരിച്ചവർ (തഫ്സീറു ബഹ്റുൽ മദീദ്: 382)
ലോകത്തുള്ള സ്വർവ ആരിഫുകളുടെയും നേതാവാണ് പ്രവാചകർ (സ) കാരണം നബി (സ) യെക്കാൾ അല്ലാഹുവിനെ അറിയുകയും കാണുകയും ചെയ്തവരായി മറ്റാരുമില്ലല്ലോ അതുകൊണ്ട് കൂടുതൽ ആരാധനയുള്ളതും അല്ലാഹുവിലുള്ള സൂക്ഷ്മതയുള്ളതും നബി (സ) ക്ക് തന്നെ
അത്വാഅ്ബ്നു യസാർ (റ) ൽ നിന്ന് നിവേദനം നബി (സ) പ്രഖ്യാപിച്ചു 'ഞാനാനാണ് നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അല്ലാഹുവിന്റെ വിധിവിലക്കുകളെ കുറിച്ച് നിങ്ങളിൽ ഏറ്റവും കൂടുതൽ അറിയുന്നതും ഞാനാണ് ' (മുസ്നദ് അഹ്മദ്) എല്ലാ ജ്ഞാനികളുടെയും നേതാവ് നബി (സ) യാണെന്ന് ഈ ഹദീസിൽനിന്ന് വ്യക്തമാകുന്നു

അവിടുത്തെ ഇത്രയും ഗൗരവമേറിയ മറ്റൊരു പ്രഭാഷണം ഞങ്ങളൊരിക്കലും കേട്ടിട്ടില്ല അതിന്റെ പ്രസക്ത ഭാഗം ഇതാണ്
'ഞാൻ മനസ്സിലാക്കുന്നതുപോലെ നിങ്ങളും മനസ്സിലാക്കുന്നുണ്ടായിരുന്നുവെങ്കിൽ നിങ്ങൾ കൂടുതൽ കരയുകയും അൽപമാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു ' ഈ പ്രഭാഷണത്തിന്റെ ഗംരവം കൊണ്ട് അനുചരന്മാർ തിരുനബി (സ) യുടെ മുമ്പിൽ മുഖം പൊത്തിപിടിച്ച് തേങ്ങി കരഞ്ഞു (ബുഖാരി റഹ്)
നബി (സ) യാണ് അല്ലാഹുവിനെ കുറിച്ചും മറ്റും ഇതരരേക്കാൾ കൂടുതൽ ഗ്രഹിച്ചതെന്ന് ഈ തിരുവചനത്തിൽ നിന്നും ബോധ്യമാവുന്നു അല്ലാഹുവിനെ നേരിൽ കണ്ടതും പ്രവാചകർ (സ) മാത്രമാണല്ലോ അതുകൊണ്ടുതന്നെ അല്ലാഹുവിനെകുറിച്ച് കൂടുതൽ അറിയാൻ ഇതും ഒരു കാരണമാണ് അല്ലാഹുവെ നേരിൽകണ്ട നബി (സ) യാണല്ലോ ഏറ്റവും കൂടുതൽ മഅ് രിഫത്തിനുടമ നബി (സ) യിൽനിന്ന് മഅ് രിഫത്താകുന്ന പ്രകാശം നേടിയ മുഴുവൻ ഔലിയാക്കൾക്കും, ആത്മജ്ഞാനികൾക്കും തിരുനബി (സ) സൂര്യൻ തന്നെ

سراج السالكين

(പാഥയരുടെ വിളക്കാണ് തിരുനബി )
തിരുനബിയുടെ കൂടെ നടക്കാം
അല്ലാഹുവിന്റെ മാർഗത്തിൽ പ്രവേശിച്ചവരാണല്ലോ 'സാലിക് ' അവരെ ആ മാർഗത്തിൽ വഴി നടത്തുന്നതും വെളിച്ചം വീശുന്നതും തിരുനബി (സ) യാണ് നബി (സ) യിൽ നിന്ന് വന്ന ജ്വാലയാണ് എല്ലാ 'സാലികീങ്ങ' ളിലും ഉള്ളത് ശരിയായ ത്വരീഖത്തുകളെല്ലാം ചെന്നെത്തുന്നത് നബി (സ) യിലാണ് ഔലിയാക്കളുടെ നേതാവാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ.സ) ലോകത്ത് ആത്മീയതയും അറിവും നിറക്കുന്നതിൽ മഹാൻ അഹോരാത്രം പരിശ്രമിച്ചു

അനവധി ശിഷ്യന്മാരെ മഹാൻ വാർത്തെടുത്തു അതിസൂക്ഷ്മമായ ജീവിതം നയിച്ചു അല്ലാഹുവിൽ പ്രാപിച്ചു മഹാനവർകളുടെ ആ റൂട്ടിനു ഖാദിരിയ്യാ ത്വരീഖത്തെന്ന് പറയപ്പെടുന്നു കേരളത്തിൽ തന്നെ മഹാനവർകളുടെ ത്വരീഖത്തിന്റെ യഥാർത്ഥ വക്താക്കൾ ഇന്നും ധാരാളമുണ്ട് മുഴുവൻ കള്ളത്വരീഖത്തുകാരും അവകാശപ്പെടുന്നതും ഖാദിരിയ്യ ത്വരീഖത്തെന്നാണ് നല്ലതിനാണല്ലോ 'ഡ്യൂപ്പിക്കേറ്റ് ' ഉണ്ടാവുക സുന്നികൾ ജാഗ്രതൈ!
ശൈഖ് ജീലാനി (റ) ന്റെ വഴിയെ കുറിച്ച് മഹാനായ ഖാളി മുഹമ്മദ് (റ) തന്റെ മുഹ്‌യദ്ദീൻ മാലയിൽ പാടുന്നത് കാണുക
'യെല്ലാ വലികളും ഓരോ നബി വശി- ഞാൻ യെന്റെ സീബാവാകാൽ വശിയെന്നോവർ '
അഥവാ എല്ലാ ഔലിയാക്കളും അവരവർ അനുദാവനം ചെയ്യുന്ന പ്രവാചകന്മാരുടെ വഴിയിലാകും എന്നാൽ ശൈഖ് ജീലാനി (റ), തിരുനബി (സ) വെളിച്ചം വീശുന്ന മാർഗ്ഗത്തിലൂടെയാണ് സഞ്ചരിക്കുന്നത് ഇത് ശൈഖവർകൾ തന്നെ പറഞ്ഞതായി മഹാനായ ശിഹാബുദ്ദീൻ സുഹ്റവർദ്ദി (റ) പറയുന്നത് കാണുക
'ശൈഖ് ജീലാനി (റ) ഒരിക്കൽ പറഞ്ഞു: 'ഓരോ വലിയ്യും ഏതെങ്കിലും ഒരു പ്രവാചകന്റെ മാർഗത്തിലായിരിക്കും എങ്കിൽ ഞാൻ എന്റെ വലിയുപ്പയാകുന്ന നബി (സ) യുടെ മാർഗത്തിലാണ് (ബഹ്ജത്തുൽ അസ്റാർ:22)
അതേ വഴിയിലൂടെ തന്നെയാണ് ഈ സമൂഹത്തിലെ മുഴുവൻ ഔലിയക്കാളും അവരുടെ മുരീദുമാരെയും ശിഷ്യന്മാരെയും നയിക്കുന്നത് അപ്പോൾ എല്ലാ ശിഷ്യന്മാർക്കും മുരീദുമാർക്കും വെഴിച്ചം നൽകുന്നത് പുണ്യപ്രവാചകർ (സ) തന്നെ കാരണം നബി (സ) ക്ഷണിച്ച അതേ മാർഗ്ഗത്തിലേക്ക് തന്നെയാണ് ഔലിയാക്കളും ലോകരെ ക്ഷണിക്കുന്നത് വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നത് കാണുക
'നബിയേ, നിങ്ങൾ പറയുക എന്റെ മാർഗം ഇതാകുന്നു ശക്തമായ ഉൾകാഴ്ചയോടെ ഞാനും എന്നെ അനുഗമിക്കുന്നവരും നിങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു അല്ലാഹു പരിശുദ്ധനാണ് ഞാൻ ബഹുദൈവാരാധകനിൽ പെട്ടവനല്ല ' (യൂസുഫ് 108)
ഈ സൂക്തത്തിൽ 'എന്നെ അനുഗമിക്കുന്നവർ ' എന്നതു കൊണ്ടുള്ള വിവക്ഷ, നബി (സ) യെ നബി (സ) യെ വിശ്വസിക്കുകയും വാസ്തവമാക്കുകയും ചെയ്തവരാണ് അവർക്ക് തിരുനബി (സ) ക്ഷണിച്ചതിലേക്ക് ക്ഷണിക്കലും ഖുർആൻ കൊണ്ട് അവരെ ഉദ്ബോധിപ്പിക്കലും ബാധ്യതയാണ് (തഫ്സീർ ബഗവി: 4/284)
തിരുനബി (സ) യുടെ പാഥേയം പിൻപറ്റിയവർ തിരുസവിധത്തിൽ വരുമ്പോഴും അവിടുന്ന് ഏറെ വലിയ പരിഗണന നൽകുന്നു അത് ജീവിതകാലത്തും വഫാത്തിന് ശേഷവും ലഭിക്കുന്നു ശൈഖ് രിഫാഈ (റ) ആത്മീയ ചക്രവാളത്തിലെ അണയാത്ത നക്ഷത്രമാണ്

പ്രവാചക സ്നേഹം കൊണ്ട് പ്രപഞ്ചത്തെ കോരിത്തരിപ്പിച്ച വ്യക്തിത്വമാണ് മഹാൻ മദീനയിൽ വന്നു തിരുനബി (സ) യുടെ റൗളയിൽ പ്രവേശിച്ചു തിരുസവിധത്തിൽ സ്നേഹക്കടൽ നിർമ്മിച്ചു നബി (സ) യുടെ സമക്ഷത്തിൽ തന്റെ ആഗ്രഹങ്ങൾ ബോധിപ്പിച്ചു നബി (സ) യോട് തന്റെ കരങ്ങൾ പുറത്തേക്ക് നൽകണമെന്ന് പറഞ്ഞു അപ്പോൾ വിശുദ്ധ റൗളയിൽനിന്ന് നബി (സ) യുടെ മഹത്തായ കൈകൾ പുറത്തേക്ക് വന്നു ശൈഖ് രിഫാഈ (റ) പ്രസ്തുത കരങ്ങൾ പിടിച്ച് ചുംബനം നൽകി അന്ന് മദീനയിൽ ഉണ്ടായിരുന്ന പല പ്രമുഖരും പണ്ഡിതന്മാരും ഈ സംഭവത്തിന് സാക്ഷിയായി
തിരു നബി (സ) സഞ്ചരിച്ച മാർഗ്ഗത്തിലൂടെ നടന്നവർ പ്രവാചകർ (സ) യെ തേടി വരുമ്പോൾ അവർക്ക് നൽകപ്പെടുന്ന പരിഗണനയാണിത് ഔലിയാക്കൾക്കെല്ലാം ഈ രൂപത്തിലുള്ള പല പരിഗണനകളും നൽകപ്പെട്ടിട്ടുണ്ട് വഴിയിൽ വിളക്കാവുക എന്നത് ഏറ്റവും വലിയ പരിഗണനയാണല്ലോ

مصباح المقربين

(സാമീപ്യം ലഭിച്ചവരുടെ ദീപമാണ് തിരുനബി )

മുഖർറബ്ബിന്റെ ജ്യോതി
അല്ലാഹുവിനോട് ആരാധനകളിൽ സാമീപ്യം കരസ്ഥമാക്കിയവരാണ് 'മുഖർറബീങ്ങൾ ' ആഖിറത്തിലെ ഉയർന്ന വിഭാഗക്കാരാണവർ സ്വർഗ്ഗത്തിൽ ഉന്നതമായ പദവി ലഭിക്കുന്നവരും അവർ തന്നെ പാരത്രിക ജീവിതത്തിൽ ആകെ ജനങ്ങളെ മൂന്നായി തരംതിരിക്കാം
1. മുഖർറബീങ്ങൾ (അല്ലാഹുവിനോട് സാമീപ്യം കരസ്ഥമാക്കിയവർ)
2. അസ്വ് ഹാബു യമീൻ (വലത് കൈയിൽ കിതാബ് ലഭിച്ചവർ)
3. അസ്വ് ഹാബു ശിമാൽ (ഇടത് കൈയിൽ ഗ്രന്ഥം ലഭിച്ചവർ)
ഈ മൂന്ന് വിഭാഗങ്ങളിലേക്കും സൂറത്തുൽ വാഖിഅ വെളിച്ചം വീശുന്നത് കാണുക 'അപ്പോൾ നിങ്ങൾ മൂന്ന് വിഭാങ്ങളായി വിഭജിക്കപ്പെടുന്നു വലതുപക്ഷക്കാർ: വലതുപക്ഷക്കാരുടെ അവസ്ഥ എന്താണ്!
ഇടതു പക്ഷക്കാർ: ഇടതുപക്ഷക്കാരുടെ അവസ്ഥ എന്താണ്! മുന്നേറിയവർ മുൻനിരക്കാർ തന്നെ അവരാണ് ദിവ്യസാമീപ്യം ലഭിച്ചവർ അനുഗ്രഹങ്ങളുടെ സ്വർഗ്ഗീയ ആരാമങ്ങളിലാണവർ (അൽവാഖിഅ: 56/12)
എല്ലാ നന്മയിലേക്കും മുൻകടന്ന് വന്നവരാണ് 'മുഖർറബീങ്ങ'ൾ അവർ അല്ലാഹുവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചു ഇക്കാരണത്താൽ അവർക്ക് അല്ലാഹു ഉയർന്ന സ്വർഗ്ഗവും നൽകുന്നതാണ് സ്വർഗ്ഗം പല പദവികളിലാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത് അവയിൽ അത്യുന്നതമായത് 'ജന്നാത്തുൽ ഫിർദൗസ് ' ആണ് പ്രസ്തുത സ്വർഗ്ഗത്തിലാണ് അല്ലാഹുവുമായി സാമീപ്യം ലഭിച്ചവർ ഉണ്ടാവുക നന്മയിലേക്ക് ശക്തമായി കുതിച്ചോട്ടം നടത്തുന്ന 'മുഖർറബീങ്ങ'ളെ അല്ലാഹു പ്രശംസിക്കുന്നത് കാണുക
മുഹാജിറുകളിൽ നിന്നും അൻസ്വാരികളിൽ നിന്നും ആദ്യമായി സ്വർഗ്ഗത്തിൽ മുന്നോട്ട് വന്നവർ, അവർക്ക് ശേഷം സത്യസന്ധമായി അവരെ അനുദാവനം ചെയ്തവർ; അല്ലാഹു അവരിൽ സംതൃപ്തനായിരിക്കുന്നു താഴ്ഭാഗങ്ങളിലൂടെ അരുവികൾ ഒഴുകുന്ന ആരാമങ്ങൾ അല്ലാഹു അവർക്കുവേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ട് അവർ അതിലെ ശാശ്വതതാമസക്കാരായിരിക്കും ഇത് മഹത്തായ വിജയം തന്നെയാണ് (അത്തൗബ: 100)
ഈ സൂക്തത്തിൽ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങൾ ഇവരാണ്
1. മുഹാജിറുകൾ അഥവാ നബി (സ) യുടെ കൂടെ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്ന അനുചരർ
2. അൻസ്വാരികൾ അതായത് മദീനയിലേക്ക് വന്ന മുഹാജിറുകളെ കൈയ്യും മെയ്യും മറന്ന് സ്നേഹിച്ചവർ
3. നന്മയിൽ ഇവരോട് പിൻപറ്റിയവർ അഥവാ അന്ത്യനാൾ വരെ വരുന്ന സർവ്വവിശ്വാസികളും
ഈ മൂന്ന് വിഭാഗവും മുഖർറബീങ്ങളിൽ പെട്ടവരാണെന്ന് സൂക്തങ്ങളുടെ ബാഹ്യംകൊണ്ട് തന്നെ വ്യക്തം ഇവർക്ക് വെളിച്ചം കാണിക്കുന്നവരാണ് നബി (സ) മുഹാജിറുകളും അൻസ്വാരികളും തിരുനബി (സ) യുടെ വെളിച്ചത്തിൽ ജീവിച്ചവരാണ് കാരണം അവർ നബി (സ) യെ കണ്ടവരും തിരുസവിധത്തിലിരുന്ന് പഠിച്ചവരുമാണല്ലോ ഇവരുടെ ഇരുലോകവിജയവും പ്രവാചകർ (സ) യിലൂടെ തന്നെ
ഇനി, ഇവർക്ക് ശേഷം വന്ന ലോകവിശ്വാസികൾ; അവര്യം ഈ സൂക്തത്തിന്റെ പരിധിയിൽ വരുന്നു യഥാർത്ഥ വിശ്വാസികൾ പൂർവ്വീകരായ സ്വഹാബത്തിന്റെയും സച്ചരിതരുടെയും പാത പിൻപറ്റുന്നവരാണ് അവർ മതപരമായ ഏത് കാര്യത്തിലും പൂർവ്വീകരിലേക്ക് മടങ്ങുന്നു ആയതുകൊണ്ട് അവരും 'മുഖർറബീങ്ങ' ൾ എന്ന ഗണത്തിൽ പെടുന്നു ഇവരെയും ഋജുവായ പാതയിലേക്ക് വെളിച്ചം കാണിച്ചത് നബി (സ) യാണ്
നബി (സ) പ്രകാശമാണെന്ന് ഖുർആൻ പലയിടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട് 'തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൽനിന്ന് പ്രകാശവും വ്യക്തമായ ഗ്രന്ഥവും വന്നിരിക്കുന്നു ' (അൽ മാഇദ 15)
ഈ സൂക്തത്തിൽ 'അല്ലാഹുവിൽ നിന്നുള്ള പ്രകാശം ' എന്നതുകൊണ്ടുള്ള വിവക്ഷ നബി (സ) യാണെന്ന് ഒരു വിഭാഗം ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു (സുബുലുൽ ഹുദാ: 1/530)

ഈ പ്രഭയാണ് ലോകത്തിന്റെ വെളിച്ചം സൂര്യന്റെ പ്രകാശം നബി (സ) യുടെ പ്രകാശമാണ് ലോകത്തുള്ള ഔലിയാക്കളും മറ്റു സച്ചരിതരും ആ പ്രകാശം ആവാഹിച്ചവരാണ് അവർ അതിലൂടെ ഇരുലോകത്തും വിജയം നേടി

محب الفقراء

(ദരിദ്രരുടെ സ്നേഹിതരാണ് തിരുനബി )
പാവങ്ങളുടെ അത്താണി
'ഫഖീർ ' എന്ന ഏകവചനത്തിന്റെ ബഹുവചനമാണ് ' 'ഫുഖറാഅ് ' സ്വന്തത്തിന്റെയും താൻ ചെരവ് കൊടുക്കൽ നിർബന്ധമായവരുടെയും ആവശ്യത്തിന് മതിയാകുന്ന സമ്പത്തോ അനുയോജ്യമായ ജോലിയോ ഇല്ലാത്തവനാണ് ഫഖീർ അവർക്ക് എന്നും പ്രയാസങ്ങളും ദുഃഖങ്ങളുമായിരിക്കും ജീവിതത്തിന്റെ ഇരുതെല്ലുകൾ ഒപ്പിക്കാൻ അവർ ഏറെ കഷ്പ്പെടുന്നു ഇക്കാരണത്താൽ സമുദായത്തിൽ പലരും അവഗണനകൾ നേരിടുന്നു തങ്ങൾക്ക് സ്വാന്തനവുമായി വരുന്നവരെ കണ്ണിലെണ്ണയൊഴിച്ച് അവർ കാത്തിരിക്കുന്നു

ഇസ്ലാമിലെ നിർബന്ധ സ്വദഖയായ സകാത്ത് നൽകിയതിൽ വീടപ്പെടുന്നവരാണല്ലോ 'ഫുഖറാഅ് ' ഇവർക്ക് ധാരാളം മഹത്വങ്ങൾ നബി (സ) നൽകിയിട്ടുണ്ട് ചിലത് ഇവിടെ കാണാം
അബുസ്സിദ്ദീഖുന്നാജി (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പ്രസ്താവിച്ചു: 'ഈ സമുദായത്തിലെ പാവങ്ങൾ, സമ്പന്നർ സ്വർഗത്തിൽ പ്രവേശിക്കുന്നതിന്റെ നാനൂറ് വർഷങ്ങൾക്കു മുമ്പ് സ്വർഗത്തിലെത്തും '
ഇത് കേട്ടപ്പോൾ വിശ്വാസികളിലെ സമ്പന്നർ ഇങ്ങനെ പറഞ്ഞുപോയി 'നാഥാ, ഞങ്ങളും പാവങ്ങളായിരുന്നെങ്കിൽ!!' (ഇത്ഹാഫുൽ ഖിയറ : 8/269)
മറ്റൊരു ഹദീസ് കാണുക
'അബൂസഈദുൽ ഖുദ്രി (റ) ൽ നിന്ന് പ്രവാചകർ (സ) പറഞ്ഞു: 'സ്വർഗ്ഗവും നരകവും പരസ്പരം ഗർവ്വ് പറഞ്ഞു തദവസരത്തിൽ നരകം പറഞ്ഞു 'അഹങ്കാരികളെയും ധിക്കാരികളെയും അനീതി പ്രവർത്തിക്കുന്ന അധികാരികളെയും എനിക്ക് നൽകപ്പെടും '
'ഫഖീറുമാരെയും മിസ്കീൻമാരെയും ബലഹീനരെയും എനിക്ക് നൽകപ്പെടും ' - സ്വർഗ്ഗം പ്രതികരിച്ചു (ഇത്ഹാഫുൽ ഖിയറ: 8/272)
സ്വർഗ്ഗ നിവാസികളിൽ കൂടുതലും പാവങ്ങളും ബലഹീനരുമാണ് ഭൗതിക ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിച്ച് ക്ഷമിച്ചതിന് നാഥൻ നൽകുന്ന പ്രതിഫലമാണിത്
'ഞാൻ സ്വർഗ്ഗം ദർശിച്ചു അപ്പോൾ അവിടെ കൂടുതലായി കാണപ്പെട്ടത് പാവങ്ങളെയാണ് ഞാൻ നരകം കണ്ടപ്പോൾ അവിടെ കൂടുതലുള്ളത് പണക്കാരും സ്ത്രീകളുമാണ് ' (ജാമിഉൽ അഹാദീസ്)
ചുരുക്കത്തിൽ പ്രവാചകർ (സ) എപ്പോഴും പാവങ്ങളോടൊപ്പമാണ് അവർക്കുവേണ്ടി അവിടുന്ന് ശബ്ദിച്ചു അവരുടെ ഉയർച്ചക്കുവേണ്ടി തിരുനബി (സ) പ്രയത്നിച്ചു പാവങ്ങളെ അവഗണിക്കുന്നവരോട് നബി (സ) കോപം പ്രകടിപ്പിച്ചു പണക്കാരന്റെ സദ്യകളിലും മറ്റുമെല്ലാം പാവങ്ങളെ മാറ്റിനിർത്തപ്പെടുന്നു ഇത്തരം പ്രവണതകൾക്കെതിരെ പ്രവാചകർ (സ) യുടെ പ്രസ്താവന കാണുക
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: പാവങ്ങളെ മാറ്റിനിർത്തി സമ്പന്നരെ മാത്രം ക്ഷണിക്കുന്ന സദ്യ വളരെ മോശപ്പെട്ട സദ്യയാണ് ക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽ അവൻ അല്ലാഹുവിനോടും നബി (സ) യോടും ധിക്കാരം കാണിച്ചവനാണ് (സുനനുൽ കുബ്റ)
അബൂസഈദുൽ ഖുദ്രി (റ) ൽ നിന്ന് നിവേദനം എനിക്ക് നബി (സ) യുടെ കാലഘട്ടത്തിൽ ശക്തമായ വിശപ്പ് അനുഭവപ്പെട്ടു വിശപ്പിന്റെ കാഠിന്യം കാരണത്താൽ എന്റെ വയറ്റിൽ കല്ല് വെച്ച് കെട്ടി അപ്പോൾ എന്റെ ഭാര്യ പറഞ്ഞു: 'നിങ്ങൾ നബി (സ) യോട് കാര്യം ബോധിപ്പിച്ചാൽ തിരുനബി (സ) നിങ്ങളെ സഹായിക്കും; തീർച്ച കാരണം ചോദിച്ചവർക്കെല്ലാം തിരുനബി (സ) ധാരാളം നൽകിയിട്ടുണ്ട് '
'തിരുനബി (സ) യുടെ സമീപത്തേക്ക് ഇപ്പോൾ ഇല്ല ഞാൻ മറ്റു വല്ല വഴിയിലൂടെയും എന്തെങ്കിലും ലഭിക്കുമോ എന്ന് നോക്കാം ' ഞാൻ പ്രതികരിച്ചു പുറത്തിറങ്ങി അന്വേഷിച്ചു പക്ഷേ, നിഷ്ഫലം ഒന്നും ലഭിച്ചില്ല ഉടനെ ഞാൻ പ്രവാചകർ (സ) യുടെ അടുത്തേക്ക് ചെന്നു അപ്പോൾ നബി (സ) യാചനയുടെ പ്രത്യാഘാതങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാനത് കേട്ട് ചോദിക്കാതെ തിരിച്ച് വീട്ടിലേക്ക് നടന്നു എന്നാൽ പിന്നീട് അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങൾ വന്നു തുടങ്ങി എന്നേക്കാൾ പണമുള്ളവർ അൻസ്വാരികളിൽ ആരുമുണ്ടായിരുന്നില്ല (ഇത്ഹാഫുൽ ഖിയറ: 3/47)
ഫഖീറുമാർ യാചന ഒഴിവാക്കി അല്ലാഹുവിലേക്ക് കൈകൾ ഉയർത്താൻ തയ്യാറാവണം അപ്പോൾ രക്ഷിതാവ് കൈ നിറയെ നൽകും അബൂസഈദ് (റ) ന്റെ അനുഭവം അതാണല്ലോ

واالغرباء

(വിദേശികളുടെയും ഇഷ്ടതോഴരാണ് തിരുനബി )
അപരിചിതരുടെ തോഴർ
നബി (സ) യുടെ സവിധത്തിൽ എല്ലാ പുതുമുഖങ്ങൾക്കും പരിഗണനയുണ്ട് വിദേശികൾ വരുമ്പോൾ അവർക്ക്ആവശ്യമായതെല്ലാം നബി (സ) യും അനുചരന്മാരും ചെയ്യുന്നു വിദേശികളിൽ പലരും നബി (സ) യുടെ അദ്ധ്യാപനങ്ങൾ കേൾക്കാനും അവിടുത്തെ സന്ദർശിക്കാനും വരാറുണ്ട് യാത്രാസംഘങ്ങൾ
പ്രവാചക സവിധത്തിൽ വന്നപ്പോൾ ഇരുകൈകൾ നീട്ടി അവരെ സ്വീകരിച്ചു
അബ്ദുല്ലാഹിബ്നു റബീഅത്ത് (റ) ൽ നിന്ന് നിവേദനം: സഖീഫ് ഗോത്രത്തിൽനിന്ന് ഒരു സംഘം തിരുനബി (സ) യുടെ സമീപത്ത് വന്നു നബി (സ) അവർക്ക് താമസിക്കാൻ വേണ്ടി പള്ളിയിൽ ഒരു കൂടാരം നിർമ്മിച്ചു പ്രസ്തുത വർഷത്തെ റമളാൻ പകുതിയായപ്പോൾ അവർ ഇസ്ലാം സ്വീകരിച്ചു അപ്പോൾ നബി (സ) അവരോട് ബാക്കി വരുന്ന നോമ്പുകൾ അനുഷ്ഠിക്കാൻ വേണ്ടി കൽപ്പിച്ചു (അൽ- ആഹാദുവർമസാനി: 3/92)
സഖീഫ് യാത്രാസംഘം വന്നപ്പോൾ അവിശ്വാസികളായിരുന്നു എന്നിട്ടുപോലും അവരെ ഭവനമൊരുക്കി നബി (സ) സ്വീകരിച്ചുവെന്ന് ഈ ഹദീസിൽനിന്ന് വ്യക്തമാകുന്നു കേരളമുൾപ്പെടെ ലോകത്തിന്റെ പല കോണുകളിൽ ദീനീപ്രചാരകരായി എത്തിയവരെ ആ നാട്ടിലെ അമുസ്ലിംകളും സ്വീകരിച്ചു

ഇങ്ങനെ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് പഴയകാല മനുഷ്യർ ജീവിച്ചത് ഇന്ന് മതത്തിന്റെ പേരിൽ കലഹിക്കുന്നവർ ഒരു മതവും പഠിക്കാത്തവർ മാത്രമാണ് ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അബ്ദുൽ ഖൈസിന്റെ യാത്രാസംഘം നബി (സ) യുടെ സമീപത്തെത്തി
'നിങ്ങൾ ഏത് സംഘമാണ് ?' ഏത് സമുദായമാണ്?!!!' തിരുനബി ചോദിച്ചു
'ഞങ്ങൾ റബീഅത്ത് ഗോത്രമാണ് ' അവർ പ്രതികരിച്ചു
'മർഹബാ മർഹബാ, ദുഃഖമോ പ്രയാസമോ വേണ്ട ' നബി (സ) അവർക്ക് ഊഷ്മളമായ സ്വീകരണം നൽകി (അൽ- ആഹാദുവൽമസാനി: 3/123)
അപരിചിതരെ സ്വീകരിക്കുകയും സലാം ചൊല്ലുകയും അവരോട് സ്ഥിതിവിവരങ്ങൾ അന്വേഷിക്കുന്നത് ചെയ്യുന്നത് വിനയത്തിന്റെ ഭാഗമാണ് പുണ്യപ്രവാചകർ (സ) യുടെ സമക്ഷത്തിൽ പരിചിതർ- അപരിചിതർ വിവേചനം ഇല്ലായിരുന്നു നോക്കൂ, അബ്ദുൽഖൈസിന്റെ യാത്രാസംഘം വന്നപ്പോൾ അവരെ 'മർഹബ' ചൊല്ലി സ്വീകരിക്കുന്നത് അതിഥികളെ 'മർഹബ ' ചൊല്ലി വരവേൽക്കുന്ന ആചാരം ഇന്നും കാണാറുണ്ടല്ലോ
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: ബക്റുബ്നു വാഇലിന്റെ ഒരു യാത്രാസംഘം നബി (സ) യെ സന്ദർശിക്കാൻ വന്നു അപ്പോൾ നബി (സ) അവരുടെ ആവശ്യങ്ങൾ കേൾക്കാൻ സമയം കണ്ടെത്തി (അൽ- ആഹാദുവൽ മസാനി 3/134)
അബ്ദുല്ലാഹിൽ അസ് വദ് (റ) ൽ നിന്ന് നിവേദനം: ബനൂസദൂസ് യാത്ര സംഘത്തിലായി ഞങ്ങൾ നബി (സ) യുടെ സമീപത്തേക്ക് പുറപ്പെട്ടു നബി (സ) ക്ക് നൽകാൻ വേണ്ടി ഞങ്ങളുടെ കൈവശം അൽപം ജുദാമി കാരക്കയും ഉണ്ടായിരുന്നു കാരക്കക്ക് അൽപം നനവ് ഉണ്ടായിരുന്നു തിരുസവിധത്തിലെത്തിയ ഞങ്ങൾ പ്രസ്തുത കാരക്ക പ്രവാചകർ (സ) യുടെ മുമ്പിൽ ഒരു തോൽവിരുപ്പിൽ വിതറി അപ്പോൾ നബി (സ) അതിൽനിന്ന് ഒരുപിടി വാരി ഇങ്ങനെ ചോദിച്ചു 'ഇത് ഏത് തരം കാരക്കയാണ്?!'
'ഇത് ജുദാമിയ്യ് ഇനത്തിൽപ്പെട്ടതാണ് ' - ഞങ്ങൾ മറുപടി നൽകി
'ജുദാമി കാരക്കകളിൽ അല്ലാഹു ബറകത് ചെയ്യട്ടെ ഇപ്പോൾ എന്റെ മുന്നിലുള്ള കാരക്ക പറിച്ച തോട്ടത്തിലും നാഥൻ അനുഗ്രഹങ്ങൾ വർഷിപ്പിക്കട്ടെ ' (അൽ- ആഹാദുവൽമസാനി: 3/159)
നോക്കൂ, എന്തൊരു പരിഗണന! കൊണ്ടുവന്ന ഹദ് യകൾ നബി (സ) വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു ഹദ് യകൾ തരുമ്പോൾ തന്നവർക്ക് വേണ്ടി അപ്പോൾ തന്നെ പ്രാർത്ഥന നിർവ്വഹിക്കാം

നബി (സ) യുടെ ഈ സമീപനത്തിലൂടെയായിരുന്നു ഇസ്ലാമിന്റെ വളർച്ചയും ഉയർച്ചയും സുന്നത്തായ ഹദ് യകൾ ആരിൽനിന്നും നബി (സ) സ്വീകരിക്കാറുണ്ടായിരുന്നു.
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: ഉഹ്ദ് യുദ്ധത്തിനുശേഷം നാനൂറ് പേര് നബി (സ) യുടെ സമീപത്ത് ചെന്നു ഉടനെ നബി (സ) അവർക്ക് സ്വാഗതമോതിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: 'മർഹബാ, സന്തോഷിപ്പിക്കുന്ന മുഖങ്ങൾ! ധൈര്യവാൻമാർ!! അമാനത്ത് പൂർത്തീകരിക്കുന്നവർ!!! നിങ്ങൾ എന്നിൽപെട്ടവരാണ് ഞാൻ നിങ്ങളിൽ നിന്നുമാണ് ' (അൽ ആഹാദുവൽമസാനി 4/127)
എന്തൊരു സ്വീകരണമാണിത്! എല്ലാവരും അപരിചിതർ പക്ഷേ, വിവേചനമില്ലാത്ത പെരുമാറ്റം

والمساكين

(അഗതികളുടെ തണലാണ് തിരുനബി )
അഗതികളുടെ കിന്നാരം
'മിസ്കീൻ' എന്ന ഏകവചനത്തിന്റെ ബഹുവചനമാണ് 'മസാകീൻ' തനിക്ക് ആവശ്യമുള്ള തോതനുസരിച്ച് ലഭിക്കാത്തവനാണ് മിസ്കീൻ എന്ന് പറയുന്നത് ഉദാഹരണമായി, പത്തുരൂപ ആവശ്യമുള്ളപ്പോൾ എട്ട് രൂപ മാത്രം ലഭിക്കുന്നുവെങ്കിൽ അവൻ മിസ്കീൻ ഗണത്തിൽ പെടുന്നു

നിബന്ധനകൾ മേളിച്ചവർ നിർബന്ധമായും നൽകിയിരിക്കേണ്ട സകാത്ത് ഇവർക്ക് നൽകിയാൽ വീടപ്പെടുന്നതാണ് സമുദായത്തിൽ ഇങ്ങനെ കഷ്ടതകൾ അനുഭവിക്കുന്നവരുടെ പക്ഷത്തുനിന്ന് നബി (സ) പലപ്പോഴും വാചാലരാകുന്നു
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: ജനങ്ങളുടെ ഭക്ഷണത്തിനും കാരക്കക്കും വേണ്ടി കറങ്ങി സഞ്ചരിക്കുന്നവരല്ല മിസ്കീൻമാർ
'പിന്നെ ആരാണ് നബിയേ, മിസ്കീൻ?!' ഞങ്ങൾ ജിജ്ഞാസയോടെ ചോദിച്ചു 'ആവശ്യമായ വിഭവങ്ങൾ കൈവശമില്ല, പക്ഷെ ജനങ്ങളോട് ചോദിക്കാൻ അദ്ദേഹം അത്യധികം മടി കാണിക്കുന്നു ഇവരാണ് മിസ്കീൻമാർ ' - പ്രവാചകർ (സ) പ്രതികരിച്ചു (ഇത്ഹാഫുൽ ഖിയറ)
പ്രയാസങ്ങൾ പുറത്ത് പറയാൻ മടിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാൻ വളരെ പുണ്യമുള്ളതാണ് ഖുർആനിൽ ഇതിന്റെ മഹത്വം അനവധി സൂക്തങ്ങളിൽ ഉദ്ഘോഷിച്ചിട്ടുണ്ട് പക്ഷേ, ഇന്ന് പല സമ്പന്നരും ഒന്നുകിൽ ധൂർത്തടിച്ച് തുലക്കുന്നു അല്ലെങ്കിൽ ലുബ്ധ് കാണിച്ചു ജീവിക്കുന്നു പാവങ്ങളെ സഹായിക്കാൻ സൗഭാഗ്യം ലഭിച്ചവർ വളരെ വിരളം പാവങ്ങളെ അവഗണിച്ചാൽ അനന്തരഫലം അതിഗൗരവമായിരിക്കും
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: ഒരു വ്യക്തി തിരുസവിധത്തിൽ വന്നു തന്റെ ഹൃദയത്തിന്റെ കാഠിന്യത്തെക്കുറിച്ച് പരാതി ബോധിപ്പിച്ചു അപ്പോൾ നബി (സ) അദ്ദേഹത്തോട് ഇങ്ങനെ പ്രതികരിച്ചു
'നിങ്ങളുടെ ഹൃദയം മൃദുലമാവാൻ ആഗ്രഹിക്കുന്നു വെങ്കിൽ അനാഥയെ തലോടുക പാവങ്ങൾക്ക് ഭക്ഷണം നൽകുക' (ഇത്ഹാഫുൽ ഖിയറ: 5/486)
ഇവയെല്ലാം പ്രവാചകർ (സ) ക്ക് മിസ്കീൻമാരോടുള്ള നിഷ്കളങ്കമായ സ്നേഹം ബോധ്യമാക്കുന്നു
മഹതിയായ ഉമ്മു ബുജൈദ് (റ) ഒരിക്കൽ നബി (സ) യോട് ഇങ്ങനെ പറഞ്ഞു 'നബിയേ, നിരവധി പാവങ്ങൾ എന്റെ വാതിൽക്കൽ വന്ന് കൊട്ടും പക്ഷെ, അവർക്ക് നൽകുവാൻ എന്റെ കൈവശം പലപ്പോഴും ഒന്നും ഉണ്ടാവില്ല '
'കരിക്കപ്പെട്ട കുളമ്പാണ് നിങ്ങളുടെ സമീപത്ത് ഉള്ളതെങ്കിലും അത് നൽകി അവരെ സന്തോഷിപ്പിക്കുക ' നബി (സ) മറുപടി നൽകി (സുനനുൽ കുബ്റാ)
പാവങ്ങളെ ഇത്രമാത്രം പരിഗണിക്കണമെന്നാണ് ഈ തിരുവചനം വ്യക്തമാക്കുന്നത് അവരെ ചീത്ത പറയുകയോ വേദനിപ്പിക്കുകയോ അരുത്
അബ്ബാദുബ്നു ശുറഹ്ബീൽ (റ) പറയുന്നു ഞാൻ മദീനയിൽ ചെന്നു അപ്പോൾ എനിക്ക് ശക്തമായ വിശപ്പ് അനുഭവപ്പെട്ടു ഉടനെ ഞാനൊരു തോട്ടത്തിൽ കയറി അതിൽനിന്ന് ഒരു കുല പറിച്ചു അൽപം ഭക്ഷിക്കുകയും ബാക്കി വസ്ത്രത്തിൽ പൊതിയുകയും ചെയ്തു അപ്പോൾ തോട്ടത്തിന്റെ ഉടമ വന്നു അദ്ദേഹം എന്നെ അടിക്കുകയും വസ്ത്രത്തിൽ പൊതിഞ്ഞത് തിരിച്ചുവാങ്ങുകയും ചെയ്തു ശേഷം ഞങ്ങൾ നബി (സ) യുടെ സവിധത്തിൽ ചെന്നു നബി (സ) യോട് ഉണ്ടായ സംഭവം ബോധിപ്പിച്ചു അപ്പോൾ നബി (സ) അദ്ദേഹത്തോട് പറഞ്ഞു
'ഇദ്ദേഹം അറിവില്ലാത്ത വ്യക്തിയായതിനാൽ നിങ്ങൾ ഇദ്ദേഹത്തെ പഠിപ്പിച്ചില്ല, വിശക്കുന്ന വ്യക്തിയാണെങ്കിൽ നീ ഭക്ഷണം നൽകിയതുമില്ല ' (അടിച്ചത് ശരിയായിട്ടില്ലെന്ന് സാരം) പിന്നീട് എനിക്ക് അൽപം ഗോതമ്പ് നൽകാൻ അദ്ദേഹത്തോട് പ്രവചകർ (സ) കൽപ്പിച്ചു (സുനനുൽ കുബ്റാ)
പാവങ്ങളെ നോവിക്കരുത് നബി (സ) പാവങ്ങളുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നത് ഈ ഹദീസിൽ വ്യക്തം അവസാനം അബ്ബാദ്ബ്നു ശുറഹ്ബീൽ (റ) ന് അൽപം ഗോതമ്പ് അദ്ദേഹത്തിൽനിന്ന് വാങ്ങികൊടുക്കുകയാണ് തിരുനബി (സ) ചെയ്തത് നബി (സ) യുടെ സദസ്സുകളിൽ പാവങ്ങൾക്കുവേണ്ടി പണവും ഭക്ഷണവും ശേഖരിക്കാറുണ്ടായിരുന്നു വഫാത്തിന് ശേഷവും മദീനയിൽ ചെന്ന പല പാവങ്ങൾക്കും കൈനിറയെ കിട്ടിയ സംഭവങ്ങൾ ഗ്രന്ഥങ്ങളിൽ കാണാം

سيد الثقلين


(ഇരുവിഭാഗത്തിന്റെയും നേതാവാണ് തിരുനബി )
മാനം മുട്ടും നേതാവ്
'സഖലൈനി' അഥവാ ഇരുവിഭാഗം എന്നതുകൊണ്ടുള്ള വിവക്ഷ മനുഷ്യ- ജിന്ന് വിഭാഗങ്ങളാണ് തിരുനബി (സ) യുടെ നിയോഗം മനുഷ്യവിഭാഗത്തിലേക്ക് മാത്രമല്ല ഖുർആൻ മനുഷ്യ- ജിന്ന് വിഭാഗത്തെക്കുറിച്ച് ഒന്നിച്ച് പ്രയോഗിച്ചത് 'സഖലൈനി ' എന്നാണ്
'അല്ലയോ രണ്ട് ഭാരങ്ങളെ, നിങ്ങൾക്കായ് നാം ഒഴിഞ്ഞ് വരുന്നു ' (അറഹ്മാൻ:31)
ഈ സൂക്തത്തിൽ 'ഭാരങ്ങൾ' എന്നത് കൊണ്ടുള്ള വിവക്ഷ മനുഷ്യനും ജിന്നുമാണ് ഇവർ ഭൂമിക്ക് ഭാരമായതിനാലാണ് ഇങ്ങനെ സംബോധന നടത്തിയത് അതേ പ്രയോഗം തന്നെയാണ് സ്വലാത്തുത്താജിലും കൊണ്ടുവന്നിരിക്കുന്നത് നബി (സ) യുടെ മനുഷ്യരിലേക്കുള്ള നിയോഗത്തെ സംബന്ധിച്ച് നാം ഹൃസ്വമായി വിശദീകരിച്ചു ഇവിടെ ജിന്നുകളിലേക്കുള്ള തിരുനിയോഗത്തെ കുറിച്ച് ചിലത് പരാമർശിക്കാം
ജിന്നുകളിൽപെട്ട ഒരു വിഭാഗത്തെ ഖുർആൻ കേൾക്കുന്നതിനുവേണ്ടി അങ്ങയിലേക്ക് നാം തിരിച്ച് വിട്ട സന്ദർഭം (ഓർക്കുക) അങ്ങ് ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ പരസ്പരം പറഞ്ഞു: 'നിങ്ങൾ നിശബ്ദരായി ശ്രവിക്കുക' പിന്നെ പാരായണം കഴിഞ്ഞപ്പോൾ അവർ താക്കീതുകാരായികൊണ്ട് തങ്ങളുടെ സമുദായത്തിലേക്ക് തിരിച്ചുപോയി അവർ പറഞ്ഞു:

'ഞങ്ങളുടെ സമുദായമേ, മൂസാനബിക്ക് ശേഷം അവതരിപ്പിക്കപ്പെട്ട ഒരു ഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു പൂർവ്വവേദങ്ങളെ സത്യപ്പെടുത്തി കൊണ്ടുള്ളതാണത് അത് സത്യത്തിലേക്കും നേയായ മാർഗത്തിലേക്കും നയിക്കുന്നു ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന്റെ വിളിക്ക് ഉത്തരം നൽകുക അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും വേദനാജനകമായ ശിക്ഷയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ഉത്തരം നൽകാത്തവൻ ഭൂമിയിൽ അല്ലാഹുവിനെ തോൽപ്പിക്കാൻ കഴിയില്ല അവനെ അല്ലാഹുവിൽനിന്ന് രക്ഷിക്കുന്ന സഹായിയോ രക്ഷാധികാരിയോ ഇല്ല അത്തരമാളുകൾ വ്യക്തമായ ദുർമാർഗത്തിലാണ് ' (അൽ അഹ്ഖാഫ: 29-32)
മുകളിൽ ഉദ്ധരിക്കപ്പെട്ട സൂക്തങ്ങളിൽ, തിരുനബി (സ) യുടെ സവിധത്തിൽ നിന്ന് ഖുർആൻ ശ്രവിച്ച ജിന്നുകളെയാണ് പരാമർശിച്ചിരിക്കുന്നത് പ്രസ്തുത ജിന്നുകൾ നബി (സ) യെ അംഗീകരിക്കണമെന്ന് മറ്റ് ജിന്നുകളോട് പറയുന്നത് ഖുർആൻ വളരെ പ്രാമുഖ്യത്തോടെ ഓർമ്മപെടുത്തിയിരിക്കുന്നു ഇരുവിഭാഗത്തിലും പ്രബോധനദൗത്യം നിർവ്വഹിച്ചവരാണ് പ്രവാചകർ (സ) പല ഘട്ടങ്ങളിലും തിരുനബി (സ) യെ ശ്രവിക്കാനും അംഗീകരിക്കാനും ജിന്നുകൾ വന്നിട്ടുണ്ട്
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: പ്രവാചകർ (സ) യും അനുചരന്മാരും ചേർന്ന് ഒരിക്കൽ ഉക്കാള അങ്ങാടിയിലേക്ക് നീങ്ങി അവിടെവെച്ച് സുബ്ഹ് നിസ്കാരത്തിന്റെ സമയമായി ഉടനെ നബി (സ) സമീപത്തുള്ള ഒരു ഈത്തപ്പന തോപ്പിൽവെച്ച് സ്വഹാബികളെ കൂട്ടി നിസ്കരിച്ചു അപ്പോൾ അതുവഴി ഒരു വിഭാഗം ജിന്നുകൾ യാത്ര ചെയ്തു തിരുനബി (സ) യുടെ നിസ്കാരത്തിലുള്ള അനന്തപൂർണ്ണമായ ഖുർആൻ പാരായണം കേട്ടപ്പോൾ അവരത് ശ്രദ്ധിച്ചുകൊണ്ടേയിരുന്നു

അൽപസമയത്തിനുശേഷം അവർ തങ്ങളുടെ സുഹൃത്തുക്കളുടെ സമീപത്തെത്തി അപ്പോൾ അവർ ഖുർആനിനെകുറിച്ചും അതിന്റെ അമാനിഷികതയെക്കുറിച്ചും സുഹൃത്തുക്കളോട് പങ്ക് വെച്ചു ഈ സംഭവം ഖുർആൻ ഉദ്ഘോഷിക്കുന്നത് കാണുക
'നബിയേ പറയുക, ഒരു വിഭാഗം ജിന്നുകൾ സശ്രദ്ധം ഖുർആൻ കേൾക്കുകയും ശേഷം സ്വസമൂഹത്തിൽ ചെന്ന് പറയുകയും ചെയ്തു ഞങ്ങൾ അത്യത്ഭുതകരമായ ഒരു ഖുർആൻ കേട്ടിരിക്കുന്നു അത് സന്മാർഗത്തിലേക്ക് നയിക്കുന്നതാകുന്നു അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചു ഇനി അല്ലാഹുവിൽ ഞങ്ങൾ ആരെയും പങ്ക് ചേർക്കുകയില്ല അവൻ അത്യുന്നതനും അതിമഹത്തരവുമായിരിക്കുന്നു അവൻ ആരെയും സഖിയോ സന്താനമോ ആക്കിയിട്ടില്ല ' (അൽജിന്ന്: 1/3)
പ്രവാചകർ (സ) ജിന്നുകൾക്ക് പല അമാനുഷികതകളും കാണാച്ച് കൊടുത്തിട്ടുണ്ട് ജിന്നുകളുടെ ആവശ്യപ്രകാരം തിരുസവിധത്തിൽ മരങ്ങൾ സുജൂദ് ചെയ്തു അത് മുഖേനെ പല ജിന്നുകളും നബി (സ) യെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തു മക്കയിലുള്ള 'മസ്ജിദുൽ ജിന്നിന്റെ പിന്നിൽ ഇത്തരമൊരു സംഭവമുണ്ട്

نبي الحرمين

(ഇരുഹറമുകളുടെ പ്രവാചകരാണ് തിരുനബി )
ഹറമൈനി ശ്ശരീഫൈനി
ഇരുഹറമുകൾ എന്നതുകൊണ്ടുള്ള വിവക്ഷ മക്കയും മദീനയുമാണ് ഭൂമിയിലെ ഏറ്റവും മഹത്വമേറിയ ഇടമാണ് 'ഹറമൈനി' മക്ക തിരുനബി (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായി, മദീന തിരുവഫാത്തുകൊണ്ടും പ്രഭാപൂരിതമായി

യൂസുഫ്സ്വാലിഹി നബി (സ) നാമങ്ങൾ വിശദീകരിച്ചതിൽ 'നബിയ്യിൽ ഹറമൈനി ' എന്ന നാമവും ഉൾപ്പെടുത്തിയിട്ടുണ്ട് നബി (സ) മക്കയിലെ ഹറമിന് വലിയ മഹത്വം നൽകി
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മക്കാവിജയ ദിവസം തിരുനബി (സ) ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി 'ആകാശഭൂമികളെ സൃഷ്ടിച്ച നാൾ അല്ലാഹു ആ നാടിനെ ഹറമാക്കിയിരിക്കുന്നു അല്ലാഹുവിന്റെ പവിത്രതകൊണ്ട് ഇത് അവസാന നാൾവരെ ഹറം തന്നെയാണ് ഇതിലെ പുല്ലുകൾ പറിക്കപ്പെടരുത് മുള്ളുകൾ പറിക്കപ്പെടരുത് വേട്ടമൃഗങ്ങളെ വിരട്ടി ഓടിക്കപ്പെടരുത് '
അപ്പോൾ അബ്ബാസ് (റ) ഇങ്ങനെ പറഞ്ഞു: 'ഇദ്ഖ്ർ പുല്ല് അതിൽനിന്ന് ഒഴിവാക്കി പറയൂ നബിയേ, കാരണം ഞങ്ങളത് വീട് മേയാൻ വേണ്ടി ഉപയോഗിക്കുന്നതാണല്ലോ ' 'ശരി, ഇദ്ഖിറിനെ ഞാൻ ഒഴിവാക്കുന്നു ' - തിരുനബി (സ) മറുപടി നൽകി (സുനനു സ്സുഗ്റ)
ഇത് മക്കാഹറമിന്റെ പ്രത്യേകത വ്യക്തമാക്കുന്നു മഹാനായ ഇബ്റാഹീം (അ) ലൂടെയാണ് മക്കയെ ഹറമായി പ്രഖ്യാപിക്കപ്പെട്ടത് മക്കയുടെ നാഗരികതക്ക് ആരംഭം കുറിച്ചതും മഹാനായ ഇബ്റാഹീം (അ) തന്നെ ഇബാറാഹീമിയ്യാ കുടുംബത്തിന് തിരുനബി (സ) യുടെ സമുദായത്തിൽ വലിയ സ്വാധീനമുണ്ട് ഹറമിന്റെ മഹത്വം മനുഷ്യേതര ജീവാകൾപോലും മനസ്സിലാക്കിയിട്ടുണ്ട് ഒരു ഹദീസ് ശ്രദ്ധിക്കുക
നൂഹ് നബി (സ) ന്റെ കാലഘട്ടത്തിൽ വെള്ളപ്പൊക്കമുണ്ടായി അപ്പോൾ ഹറം പ്രദേശത്തുള്ള വലിയ പാമ്പുകൾ ചെറിയ പാമ്പുകളെ വിഴുങ്ങിയില്ല കാരണം അവർ ഹറം അതിർത്തിയിലായിരുന്നു ' (തഫ്സീർ റൂഹുൽ ബയാൻ: 3340)
ഇബ്റാഹീം (അ) മക്കാഹറമിനെ സജീവമാക്കിയതും പ്രാർത്ഥന നിർവ്വഹിച്ചതും ഖുർആൻ പ്രസ്താവിക്കുന്നത് കാണുക
'ഇബ്റാഹീം നബി പ്രാർത്ഥിച്ച ഘട്ടം അങ്ങോർക്കുക '
'നാഥാ, ഈ നാട് നിർഭയത്വമുള്ള നാടാക്കണേ എന്നെയും എന്റെ സന്താനങ്ങളെയും ബിംബാരാധനയിൽ നിന്ന് നീ അകറ്റേണമേ നാഥാ, ഈ ബിംബങ്ങൾ കൂടുതൽ പേരെ വഴികേടിലാക്കിയിരിക്കുന്നു അതുകൊണ്ട് എന്നെ പിന്തുടരുന്നവർ എന്നിൽപ്പെട്ടവരാണ് എനിക്കെതിരായ മാർഗം സ്വീകരിക്കുന്നവർ, നിശ്ചയം നീ പൊറുക്കുന്നവനും കരുണയുള്ളവനുമാണല്ലോ നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാൻ കൃഷിയില്ലാത്ത ഈ മലഞ്ചെരുവിൽ, ആദരണീയ ഗേഹത്തിനടുത്ത് താമസിപ്പിച്ചിരിക്കുന്നു നാഥാ, അവരിവിടെ നിസ്കാരം നിലനിർത്തുന്നതിനാണ് ഞാനിത് ചെയ്തിരിക്കുന്നത് അതുകൊണ്ട് ജനഹൃദയങ്ങൾ അവരോട് ചായ് വുള്ളതാക്കേണമേ ഫലങ്ങൾ നീ അവർക്ക് നൽകേണമേ അവർ നന്ദിയുള്ളവരായേക്കാം ' (ഇബ്റാഹീം:35)
ഇനി, മദീനയെ ഹറമായി പ്രഖ്യാപിച്ചത് നബി (സ) യാണ് മക്കയിൽ സ്വസ്തമായ ജീവിതം ഇല്ലാതെ വന്നപ്പോൾ തിരുനബി (സ) യും അനുചരരും ഹിജ്റ വന്ന നാടാണല്ലോ മദീന തിരുശരീരം വഫാത്തിന് ശേഷം വിശ്രമിക്കുന്നതും അവിടെ തന്നെ പ്രസ്തുത മണ്ണിന് നിരവധി മഹത്വങ്ങൾ ഉണ്ട്
അബൂസഈദുൽ ഖുദ്രി (റ) ഉദ്ധരിക്കുന്നു നബി (സ) പ്രസ്താവിച്ചു 'ഇബ്റാഹീം (അ) മക്കയെ ഹറമാക്കിയത് പോലെ ഞാൻ മദീനയെ ഹറമാക്കിയിരിക്കുന്നു
അബൂസഈദ് (റ) പറയുന്നു: ഇതിന് ശേഷം പക്ഷികൾ ധൈര്യസമേതം ഞങ്ങളുടെ കൈകളിൽ വന്നിരിക്കും ശേഷം അത് പറന്നുപോവുകയും ചെയ്യും ' (സുനനുസ്സുഗ്റാ)
മദീനയിലെ സമാധാധപരമായ അന്തരീക്ഷമാണ് ഇത് ബോധ്യമാക്കുന്നത് മനുഷ്യരെയോ ഇതരജീവജാലങ്ങളെയോ അക്രമിക്കപ്പെടാത്ത ഒരു സാഹചര്യമായിരുന്നു അന്ന് മദീനയിൽ മദീനക്കാർ നബി (സ) യെയും മുഹാജിറുകളായ അനുചരന്മാരെയും ഊഷ്മളമായ സ്വീകരണം നൽകി വരവേറ്റു ഇന്നും മദീനയിൽ സ്നേഹവും സമാധാനവും ശാന്തതയും മുറ്റിനിൽക്കുന്നു അശിഖീങ്ങൾ മദീനയുടെ മണ്ണിൽ സ്നേഹസാഗരം തീർക്കുന്നു പ്രസ്തുത മണ്ണിന് രോഗശമനം ഉണ്ടെന്ന് ചില മഹാന്മാർ പറഞ്ഞിരിക്കുന്നു ആത്മജ്ഞാനത്തിന്റെ പ്രചരണവും പ്രസരണവും മദീനയിൽ നിന്നാണ് ആരംഭിച്ചത്

إمام القبلتين

(ഇരു ഖിബ്ലകളുടെയും ഇമാമാണ് തിരുനബി )
കഅ്ബയും ബൈതുൽ മുഖദ്ദസും
ഇരു ഖിബ്ല എന്നത് കൊണ്ടുള്ള വിവക്ഷ, വിശുദ്ധ കഅ്ബാലയവും ബൈത്തുൽ മുഖദ്ദസുമാണ് ഈ രണ്ട് ഗേഹത്തിലേക്കും തിരിഞ്ഞ് നബി (സ) ഇമാമായി നിസ്കരിച്ചിട്ടുണ്ട് കഅ്ബ ഖിബ്ലയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നബി (സ) യും അനുചരരും ബൈത്തുൽ മുഖദ്ദസിലേക്കായിരുന്നു നിസ്കരിച്ചിരുന്നത്

ഖുർആനിന്റെ പ്രഖ്യാപനം കാണുക
'നബിയേ, അങ്ങയുടെ മുഖം ആകാശത്തേക്ക് തിരിയുന്നത് നാം കാണുന്നുണ്ട് അതിനാൽ അങ്ങയെ അങ്ങ് ഇഷ്ടപ്പെടുന്ന ദിക്കിലേക്ക് നാം തിരിക്കുകയാണ് ആയതിനാൽ മസ്ജിദുൽ ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക ഇനി നിങ്ങൾ എവിടെ ആയിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നിസ്കരിക്കുക ഇത് അങ്ങയുടെ റബ്ബിൽനിന്നുള്ള സത്യമാണെന്ന് വേദം നൽകപ്പെട്ടിട്ടുള്ളവർക്കറിയാം അവർ പ്രവർത്തിക്കുന്നതിനെകുറിച്ച് അല്ലാഹു അശ്രദ്ധവാനേ അല്ല ' (സൂറത്തുൽ ബഖറ :144)
ഉസ്മാനുബ്നു മുഹമ്മദ് (റ) ൽ നിന്ന് നിവേദനം: 'പ്രവാചകർ (സ) മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ പതിനാറ് മാസം ബൈത്തുൽ മുഖദ്ദസിലേക്ക് നിസ്കരിച്ചു കഅ്ബ ഖിബ്ലയാവാൻ തിരുനബി (സ) ഏറെ ആഗ്രഹിച്ചിരുന്നു ഒരിക്കൽ പ്രവാചകർ (സ) ജിബ്രീൽ (അ) നോട് ഇങ്ങനെ പറഞ്ഞു:
'ഓ ജിബ്രീൽ, ജൂതന്മാരുടെ ഖിബ്ലയിൽനിന്ന് അല്ലാഹു എന്നെ തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു '
'നബിയേ, ഞാൻ അല്ലാഹുവിന്റെ ഒരു അടിമ മാത്രമാണ് നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക; ചോദിക്കുക' - ജിബ്രീൽ (അ) മറുപടി നൽകി അല്ലാഹുവിനുള്ള ഇബാദത്തിന്റെ കാര്യം അവനോടാണല്ലോ ചോദിക്കേണ്ടതും പറയേണ്ടതും തീരുമാനമെടുക്കേണ്ടതും അവൻ തന്നെ
അനന്തരം നബി (സ) അല്ലാഹുവിനോട് പ്രാർത്ഥന നിർവ്വഹിക്കുകയും ഫലമായി ഖിബ്ലയുടെ മാറ്റം അറിയിച്ച് കൊണ്ട് സൂറത്തുൽ ബഖറയുടെ നൂറ്റിനാൽപത്തിനാലാം സൂക്തം അവതരിക്കുകയും ചെയ്തു (അത്ത്വബഖാതുൽ കുബ്റ: 1/241)
ഉമ്മു മുബശ്ശിർ (റ) യെ സന്ദർശിക്കാൻ നബി (സ) ചെന്നു കൂടെ അനുടരരുമുണ്ട് ഉമ്മു മുബശ്ശിർ (റ) ഭക്ഷണം പാകം ചെയ്തു അപ്പോൾ ളുഹ്റ് നിസ്കാരത്തിന്റെ സമയമായി പ്രവാചകർ (സ) യും അനുചരരും ളുഹ്ർ നിസ്കരിക്കുന്നതിനിടയിൽ രണ്ട് റക്അത്ത് കഴിഞ്ഞപ്പോൾ കഅ്ബയിലേക്കു തിരിയാനുള്ള കൽപ്പന വന്നു ഉടനെ നബി (സ) കഅ്ബാലയത്തിലെ സ്വർണ്ണപാത്തിയുള്ള ഭാഗത്തേക്ക് തിരിഞ്ഞു (ത്വബഖാത്തുൽ കുബ്റ: 1/242)
പിന്നീട് ഈ വാർത്ത മദീനയിലെ പല ഭാഗങ്ങളിലും വിളംബരം ചെയ്യപ്പെട്ടു കേട്ടവരെല്ലാം ഇതംഗീകരിച്ചു
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: ബനൂസലമ ഗോത്രക്കാർ സുബ്ഹ് നിസ്കരിച്ച് കൊണ്ടിരിക്കുകയായിരുന്നു രണ്ടാം റക്അത്തിലെ റുകൂഇലായിരുന്നു അവർ അപ്പോൾ ഒരു വ്യക്തി ഇങ്ങനെ വിളിച്ചു പറഞ്ഞു
'ഖിബ്ല വിശുദ്ധ കഅ്ബയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു ' ഉടനെ അവർ ബാക്കി നിസ്കാരം കഅ്ബയിലേക്ക് തിരിഞ്ഞ് പൂർത്തീകരിച്ചു (ത്വബഖാത്തുൽ കുബ്റ: 1/242)
പതിനാറോ പതിനേഴോ മാസമാണ് ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് ഹിജ്റക്ക് ശേഷം നിസ്കരിക്കപ്പെട്ടത് ഹിജ്റ രണ്ടാംവർഷം ശഅ്ബാൻ പതിനഞ്ച് തിങ്കളാഴ്ചയാണ് ഖിബ്ല മാറ്റം നടന്നത് പിന്നീട് അന്ന് മുതൽ ഇന്ന് വരെ വിശ്വാസികളുടെ ഖിബ്ല കഅ്ബയാണ് വിശ്വാസികളുടെ ഹൃദയം കഅ്ബയിലെത്താൻ എപ്പോഴും കൊതിച്ച് കൊണ്ടിരിക്കുന്നു

ഖിബ്ലക്ക് മുന്നിടൽ നിസ്കാരത്തിന്റെ നിബന്ധനകളിൽപെട്ടതാണ് കഅ്ബയോട് അനാദരവ് ഉണ്ടാവാൻ പാടില്ല മലമൂത്രവിസർജ്ജനം കഅ്ബയുടെ ദിശയിലേക്ക് ആവുന്നത് നല്ലതല്ല ലോകത്ത് നിർമ്മിക്കപ്പെട്ട പ്രഥമ ഗേഹമാണല്ലോ വിശുദ്ധ കഅ്ബാലയം
അബ്ദുല്ലാ (റ) ൽ നിന്ന് നിവേദനം; തിരുനബി (സ) പറഞ്ഞു 'മാതാവിലേക്ക് നോക്കൽ ആരാധനയാണ് കഅ്ബാലയത്തിലേക്ക് നോക്കുന്നതും ആരാധനയാണ് അപ്രകാരം ഖുർആനിലേക്കും, നിന്റെ സഹോദരനെ അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിച്ച് കൊണ്ടും നോക്കൽ ആരാധന തന്നെ ' (ശുഅബുൽ ഈമാൻ)
കഅ്ബാലയത്തെ വെറുതെ കണ്ണുകൊണ്ട് നോക്കുന്നതും പോലും ആരാധനയാണ് ഇത്രയും പവിത്രതയേറിയ മറ്റൊരു ഗേഗം ലോകത്തില്ല

وسيلتنا في الدارين

(ഇരുലോകത്തും ഞങ്ങളുടെ മധ്യവർത്തിയാണ് തിരുനബി )
അങ്ങാണ് വസീല
അല്ലാഹുവിനോട് പ്രാർത്ഥന നിർവ്വഹിക്കുന്നതിലും മറ്റും മധ്യവർത്തിയെ തേടാവുന്നതാണ് ഇത് പ്രമാണബന്ധിതമാണ് പൂർവ്വീകരിൽ പലരും നബി (സ) യെ കൊണ്ടും മറ്റും തവസ്സുൽ ചെയ്തവരാണ്
'ഓ, സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക അവനിലേക്ക് വസീലയെ തേടുക അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതുക എങ്കിൽ നിങ്ങൾ വിജയികളായേക്കാം ' (അൽ- മാഇദ: 35)
ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ വിജയത്തിന്റെ കാരണങ്ങൾ നാലെണ്ണമാണ് അവ
1. ഉറച്ച വിശ്വാസം
2. അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് ജീവിക്കുക
3. അവനിലേക്ക് ഒരു മധ്യവർത്തി ഉണ്ടാവുക
4. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക (റൂഹുൽ ബയാൻ: 3/247)
നബി (സ) യോട് ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ തേടപ്പെട്ടിട്ടുണ്ട് ചില സംഭവങ്ങൾ ഇവിടെ ചേർക്കാം
അത്വാഅ്ബ്നു അബാറബാഹ് (റ) ൽ നിന്ന് നിവേദനം: ഒരിക്കൽ ഇബ്നു അബ്ബാസ് (റ) എന്നോട് ചോദിച്ചു :'സ്വർഗ്ഗ നിവാസികളിൽപെട്ട ഒരു സ്ത്രീയെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരട്ടെയോ?'
'ഏതാണാസ്ത്രീ', പറയൂ! ഞാൻ പറഞ്ഞു
ഇതാ നോക്കൂ, ആ കറുത്ത സ്ത്രീ ഒരിക്കൽ നബി (സ) യുടെ സമീപത്ത് ചെന്നു 'ഞാൻ ബോധരഹിതയായി വീഴുകയും തത്ഫലമായി എന്റെ ഔറത്ത് വെളിവാവുകയും ചെയ്യാറുണ്ടെന്നും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു അപ്പോൾ നബി (സ) ആ സ്ത്രീയോട് ഇങ്ങനെ പറഞ്ഞു
'നീ ക്ഷമിക്കുന്ന പക്ഷം നിനക്ക് സ്വർഗം ലഭിക്കും അതല്ലെങ്കിൽ ഞാൻ പ്രാർത്ഥിച്ച് അസുഖം ശമിപ്പിക്കാം '
'ഞാൻ ക്ഷമിച്ചിരിക്കുന്നു എന്റെ ഔറത്ത് വെളിവാകാതിരിക്കാൻ അങ്ങ് പ്രാർത്ഥിച്ചാലും !' - മഹതി തുടർന്നു
ഉടനെ നബി (സ) അവർക്ക് വേണ്ടി പ്രാർത്ഥിച്ചു (ബുഖാരി റഹ്)
കഅ്ബ്നു ഉജ്റത് (റ) ൽ നിന്ന് നിവേദനം: എന്റെ ഉപ്പയുടെ തലയിൽ പേൻ നിറഞ്ഞു ഞാൻ ഉപ്പയെ തിരുസവിധത്തിൽ കൊണ്ടുപോയി അപ്പോൾ മുടി കളയാൻ പ്രവാചകർ (സ) കൽപ്പിച്ചു (ത്വിബ്ബുന്നബവി)
ഭൗതിക കാര്യങ്ങളിൽ നബി (സ) സഹായിച്ച ചില ഘട്ടങ്ങളാണ് ഉപരിസൂചിത ഹദീസുകളിൽ കാണുന്നത് നബി (സ) യുടെ നിയോഗത്തിന് മുമ്പുതന്നെ അവിടുത്തെ കൊണ്ടുള്ള തവസ്സുൽ നടന്നിട്ടുണ്ട്
ഉമർ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ആദം (അ) ൽ നിന്ന് അനൗചിത്വം സംഭവിച്ചപ്പോൾ മഹാൻ അല്ലാഹുവിന്റെ അർശിലേക്ക് തല ഉയർത്തി ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു
'നാഥാ, മുഹമ്മദ് നബി (സ) യുടെ ഹഖ് കൊണ്ട് എനിക്ക് നീ മാപ്പ് നൽകേണമേ ' (അൽ- മുഅ്ജമുൽ ഔസത്വ്: 6/313)
മറ്റൊരു സംഭവം കാണുക
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഉദ്ധരിക്കുന്നു ഗത്വ് ഫാൻ ഗോത്രക്കാരുമായി ഖൈബറിലെ ജൂതന്മാർ യുദ്ധം നടത്തി പക്ഷെ, ജൂതന്മാർക്ക് പരാജയം മാത്രമാണ് ഉണ്ടായത് അപ്പോൾ ജൂതന്മാർ ഇങ്ങനെ പ്രാർത്ഥിച്ചു
'അല്ലാഹുവേ, അവസാന കാലഘട്ടത്തിൽ നിയുക്തരാകുന്ന മുഹമ്മദ് നബി (സ) യുടെ പവിത്രതകൊണ്ട് ഞങ്ങൾക്ക് നീ വിജയം നൽകണേ' ഈ പ്രാർത്ഥന നിർവ്വഹിച്ചതിന് ശേഷം നടന്ന യുദ്ധത്തിൽ ജൂതന്മാർക്ക് അപ്രതീക്ഷിത വിജയം ലഭിച്ചു (അൽ- മുസ്തദ്റക്)
എന്നാൽ നബി (സ) യെ നിയോഗിക്കപ്പെട്ടപ്പോൾ ജൂതന്മാർ പ്രവാചകർ (സ) യെ അവിശ്വസിക്കുകയാണ് ചെയ്തത് നബി (സ) യോടുള്ള അവരുടെ ശക്തമായ അസൂയയാരിരുന്നു ഈ അവിശ്വാസത്തിന് കാരണം ചുരുക്കത്തിൽ തിരുനബി (സ) യെ ലോകത്ത് പ്രവാചകരായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ തവസ്സുൽ നടന്നിട്ടുണ്ട്

صاحب قاب قوسن


(ഖാബ ഖൗസൈനിയുടെ ഉടമസ്ഥരാണ് തിരുനബി )
ഖാബ ഖൗസൈനി!
'ഖൗബ ഖൗസൈനി' എന്ന പദത്തെ സംബന്ധിച്ചുള്ള ഹൃസ്വമായ ചർച്ച നേരത്തെ നാം നടത്തിയിട്ടുണ്ട് ഇവയെല്ലാം നബി (സ) യുടെ ഇസ്റാഅ് - മിഅ്റാജിലേക്ക് സൂചനകൾ നൽകുന്നവയാണ് രണ്ട് വില്ലുകൾക്കാണ് അറഭിഭാഷയിൽ 'ഖൗസൈൻ' എന്ന് പ്രയോഗിക്കാറുള്ളത് വിശുദ്ധ ഖുർആനിലെ അദ്ധ്യായം അന്നജ്മ് ഒമ്പതാം വചനം ഈ പ്രയോഗം നടത്തിയിട്ടുണ്ട്

മിഅ്റാജ് യാത്രയിൽ മഹാനായ ജിബ്രീൽ (അ) നോട് പ്രവാചകർ (സ) കരസ്ഥമാക്കിയ അടുപ്പമാണ് ഇവിടെ അല്ലാഹു സൂചിപ്പിക്കുന്നത് തിരുനബി (സ) യുടെ യാത്രയിലുടനീളം ജിബ്രീൽ (അ) ന്റെ പല സഹായങ്ങളും ലഭിച്ചു പ്രവാചകർ (സ) യുടെ ജീവിതത്തിൽ പൂർണ്ണമായി ആവശ്യമായ പല സേവനങ്ങളും ജിബ്രീൽ (അ) നൽകി ജിബ്രീലിനെ ഇത്രയും അടുത്ത് കാണാൻ തിരുനബി (സ) ക്ക് കിട്ടിയ അവസരമാണ് താജുസ്സ്വലാത്തിലെ ഈ പദം കൊണ്ട് വിരൽ ചൂണ്ടുന്നത് തിരുനബി (സ), ജിബ്രീലിനെ കണ്ട ചില രംഗങ്ങൾ വായിക്കാം
മഹതിയായ ആഇശ (റ) ൽ നിന്ന് നിവേദനം: ഒരിക്കൽ പ്രവാചകർ (സ) ജിബ്രീലിനോട് ഇങ്ങനെ പറഞ്ഞു
'ഓ, ജിബ്രീൽ, നിന്റെ യഥാർത്ഥ രൂപത്തിൽ ഒന്നാ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ' 'അങ്ങനെ കാണേണ്ടതുണ്ടോ നബിയേ?' ജിബ്രീൽ (അ) പ്രവാചകർ (സ) യോട് ചോദിച്ചു
'കാണണം തീർച്ചയായും '
'എങ്കിൽ ഇന്ന ദിവസം രാത്രി അങ്ങ് ജന്നതുൽ ബഖീഇലേക്ക് വരിക അവിടെ വെച്ച് കാണാം ' - ജിബ്രീൽ സമയവും സ്ഥലവും നിശ്ചയിച്ചു
നബി (സ) യഥാസമയത്ത് യഥാസ്ഥാനത്തെത്തി അപ്പോൾ ജിബ്രീൽ (അ) തന്റെ ചിറകുകൾ വിരിച്ചു തദവസരത്തിൽ അത് ആകാശത്തെ മറച്ച് കളഞ്ഞു നബി (സ) ക്ക് ആകാശം തന്നെ കാണാൻ സാധിച്ചില്ല നബി (സ) ജിബ്രീൽ (അ) ന്റെ മുമ്പിൽ വളരെ വിനയാന്വിതരായി നിന്നു (ഇത്ഹാഫുൽ ഖിയറ: 7/45)
ജിബ്രീൽ (അ) അപ്പോൾ പട്ട് വസ്ത്രവും ധരിച്ചിരുന്നുവെന്ന് ആഇശ (റ) യുടെ തന്നെ ചില നിവേദനങ്ങളിൽ, ജിബ്രീൽ (അ) ന് ഒരു ചുവന്ന തലപ്പാവ് ഉണ്ടായിരുന്നുവെന്നും അതിന്റെ വാൽ ചുമലുകൾക്കിടയിലൂടെ താഴ്ത്തി ഇട്ടതായിരുന്നുവെന്നും കാണുന്നു (അൽ - മുഅ്ജമുൽ ഔസ്വത്)
നബി (സ) യുടെ അനുചരന്മാരിൽ ചിലരും ജിബ്രീൽ (അ) നെ കണ്ടിട്ടുണ്ട് മസ്റൂഖ് (റ) ൽ നിന്ന് നിവേദനം: ആഇശ (റ) എന്നോട് ഇങ്ങനെ പറഞ്ഞു 'എന്റെ ഈ മുറിയിൽ വെച്ച് ഞാൻ ജിബ്രീൽ (അ) നെ കണ്ടിട്ടുണ്ട് പ്രവാചകർ (സ) ജിബ്രീലുമായി സംഭാഷണം നടത്തുന്നതിനിടയിലായിരുന്നു അത് ജിബ്രീൽ (അ) വന്നപ്പോൾ ഞാൻ നബി (സ) യോട് ഇത് ആരാണെന്ന് ചോദിച്ചു
'ഇത് ആരെപോലെയുണ്ട് ?' - പ്രവാചകർ (സ) എന്നോട് ചോദിച്ചു
'ഇദ്ദേഹം ദിഹ്‌യതുൽ കൽബിയെപോലെ ഉണ്ടല്ലോ!' - ഞാൻ പ്രതികരിച്ചു
'ആഇശാ, നീ ധാരാളം നന്മകൾ കാണുന്നു ഇത് ജിബ്രീൽ ആണ് '
അൽപസമയത്തിന് ശേഷം തിരുനബി (സ) എന്നോട് ഇങ്ങനെ തുടർന്നു 'ഓ ആഇശാ, ജിബ്രീൽ നിന്നോട് സലാം ചൊല്ലുന്നുണ്ട് ' അനന്തരം ഞാൻ സലാം മടക്കി ' (അൽ - മുസ്തദ്റക്: 4/7)
ഈ ഹദീസിൽ പരാമർശിച്ച 'ദിഹ്‌യതുൽ കൽബി (റ)' എന്ന വ്യക്തി സ്വഹാബികളിൽ പെട്ടവരാണ് ജിബ്രീൽ (അ) പല ഘട്ടങ്ങളിലും പ്രസ്തുത സ്വഹാബിയുടെ രൂപത്തിൽ തിരുസവിധത്തിൽ വന്നിട്ടുണ്ട്
ത്വവാഫ് ചെയ്യുന്നവർ കഅ്ബയിലെ 'റുക്നുൽ യമാനി ' തൊട്ടുമുത്തൽ സുന്നത്താണ് ത്വവാഫ് ചെയ്ത് കൊണ്ടിരിക്കുന്ന നബി (സ) യുടെ സമീപത്ത് വന്ന് ജിബ്രീൽ (അ) തൊട്ട് മുത്തി കാണിച്ച് കൊടുത്തതാണ് ഇത് (അഖ്ബാറു മക്ക: 1/137)
ഇങ്ങനെ പലപ്പോഴും ജിബ്രീൽ (അ), തിരുനബി (സ) യുടെ മുമ്പിൽ നേരിട്ടുവന്ന് പല സൽകർമ്മങ്ങളും കാണിച്ചു കൊടുത്തിട്ടുണ്ട്

محبوب رب المشرقين والمغربين

(മശ്രിഖൈനി - മഗ്രിബൈനിയുടെ നാഥന്റെ സ്നേഹിതരാണ് തിരുനബി )
അല്ലാഹുവിന്റെ സ്നേഹിതർ
അല്ലാഹുവിന്റെ ഹബീബാണ് തിരുനബി (സ) ഇത് നബി (സ) യുടെ തിരുവചനങ്ങളിൽ നിന്ന് തന്നെ ബോധ്യപ്പെടുന്നതാണ് പല ഘട്ടങ്ങളിലും നബി (സ) താൻ അല്ലാഹുവിന്റെ ഹബീബാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
മഹാനായ മക്ഹൂൽ (റ) ൽ നിന്ന് നിവേദനം: ഉമർ (റ) ജൂതനായ ഒരു വ്യക്തിക്ക് അൽപം പണം നൽകാനുണ്ടായിരുന്നു അദ്ദേഹം ഇത് ആവശ്യപ്പെട്ട് ഉമർ (റ) ന്റെ സമീപത്ത് വന്നു അപ്പോൾ ഉമർ (റ) പറഞ്ഞു
'തിരുനബിയെ മനുഷ്യരിൽ ഉത്തമനായി തെരഞ്ഞെടുത്ത അല്ലാഹു സാക്ഷി, ഞാൻ നിന്നെ പിരിഞ്ഞ് പോവുകയില്ല '
'മുഹമ്മദ് നബിയെ അല്ലാഹു മനുഷ്യരിൽ ഉത്തമനായി തെരഞ്ഞെടുത്തിട്ടില്ലല്ലോ!- ജൂതൻ പ്രതികരിച്ചു
ഇത് കേട്ടപ്പോൾ ഉമർ (റ) ജൂതനനെ ശക്തമായി അടിച്ചു
'നമുക്കിടയിൽ അബുൽഖാസിം വിധിക്കട്ടെ നമുക്ക് അങ്ങോട്ട് പോവാം ' - ജൂതൻ പറഞ്ഞു
(ഇവിടെ 'അബുൽഖാസിം ' എന്നു ജൂതൻ പറഞ്ഞത് നബി (സ) യെ കുറിച്ചാണെന്ന് ഓർക്കുക
അവർ തിരുസവിധത്തിലെത്തി സംഭവിച്ചത് തിരുസമക്ഷത്തിൽ വിവരിച്ചു അപ്പോൾ നബി (സ) ഇങ്ങനെ പ്രഖ്യാപിച്ചു
'ഓ ഉമർ, നീ അടിച്ചത് ഇദ്ദേഹത്തോട് മാപ്പ് ചോദിക്കുക ഓ, ജൂതനായ മനുഷ്യാ അറിയുമോ; ആദം (അ) അല്ലാഹുവിന്റെ സ്വഫിയാണ് ഇബ്റാഹീം (അ) അല്ലാഹുവിന്റെ ഖലീലാണ് മൂസാ (അ) അല്ലാഹുവിന്റെ റൂഹാണ് ഞാൻ അല്ലാഹുവിന്റെ ഹബീബാണ് ' (മുസ്വന്നഫ് ഇബ്നു അബീശൈബ 11/511)
നബി (സ) യുടെ മഹത്വങ്ങൾ വകവെച്ച് കൊടുക്കണം തിരുനബി (സ) യുടെ പല മഹത്വങ്ങളും അംഗീകരിച്ച് കൊടുക്കാത്ത വ്യതിയാന ചിന്താഗതിക്കാർ ഇന്നുമുണ്ട് അവർക്ക് വേണ്ടത് ഇത്തരത്തിലുള്ള പ്രഹരമായിരിക്കും പക്ഷെ, ഉമർ (റ) നെ പോലെയുള്ള ഈമാനുള്ളവർ ഇന്നില്ലാത്തത് അവരുടെ നല്ല കാലം!! അപ്രകാരം ഈ ഹദീസിൽ നബി (സ) തന്റെയും പൂർവ്വപ്രവാചകന്മാരുടെയും മദ്ഹുകൾ പറയുന്നു മദ്ഹ് പാടാനോ പറയാനോ മൗലിദ് പാരായണം നടത്താനോ പാടില്ല എന്ന് ജൽപ്പിക്കുന്ന പുത്തൻവാദികൾക്ക് ഇതിനെക്കുറിച്ച് എന്ത് പറയാനുണ്ട്!
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: തിരു അനുചരന്മാരിൽ ചിലർ നബി (സ) യെ പ്രതീക്ഷിച്ച് കൊണ്ട് ഒരിടത്തിരുന്നു അവർ ഓരോ പ്രവാചകന്മാരെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു
'അത്ഭുതം തന്നെ! അല്ലാഹു ഇബ്റാഹീം (അ) നെ ഖലീലാക്കിയിരിക്കുന്നു' അപ്പോൾ ചിലർ ഇങ്ങനെ പറഞ്ഞു:
'മൂസാ (അ) നെ കലീമാക്കിയിരിക്കുന്നു '
'ഈസാ (അ) നെ റൂഹാക്കിയിരിക്കുന്നു '
ഇവയെല്ലാം കേട്ടു കൊണ്ട് നബി (സ) അവരുടെ സമീപത്തേക്ക് കയറിവന്നു ശേഷം ഇങ്ങനെ പ്രസ്താവിച്ചു
'ഞാൻ നിങ്ങളുടെ സംസാരവും അത്ഭുതപ്പെടലും കേട്ടിരിക്കുന്നു നിങ്ങൾ പറഞ്ഞതെല്ലാം ശരി തന്നെ അറിയുക, ഞാൻ അല്ലാഹുവിന്റെ ഹബീബാണ് ഞാൻ അഹങ്കരിക്കുകയല്ല അന്ത്യനാളിലെ പതാകവാഹകൻ ഞാനാണ് ഇതും ഞാൻ ധിക്കാരത്തോടെ പറയുകയല്ല (അശ്ശിഫാ: 1/211)
ഈ ഹദീസിലും നബി (സ) ഹബീബാണെന്ന് അവിടുന്ന് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു ഇതിലും നബി (സ) യും സ്വഹാബത്തും മൗലിദ് പാരായണം നടത്തിയത് കാണുന്നു മാത്രമല്ല മഹാന്മാരുടെ ഏത് മൗലിദ് ഓതുമ്പോഴും നബി (സ) യുടെ മൗലിദ് കൂടി ഓതണം എന്നും മനസ്സിലായി 'മൗലിദ് നബി (സ) ഓതിയോ?, സ്വഹാഫത്ത് ഓതിയോ?' ഇതും ചോദിച്ച് നടക്കുന്ന പുത്തൻവാദികൾ

കണ്ണുതുറക്കുക പക്ഷെ, ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെയോ....?
ഈ പദത്തിൽ മശ്രിഖൈനി- മഗ്രിബൈനിയുടെ രക്ഷിതാവ് എന്ന് പ്രയോഗിച്ചത് ശ്രദ്ധിച്ചുവല്ലോ ഖുർആൻ ഇതേ രൂപത്തിൽ തന്നെ പ്രയോഗിച്ചിട്ടുണ്ട്
'അവനാകുന്നു ഇരുമശ്രിഖിന്റെയും ഇരുമഗ്രിബിന്റെയും രക്ഷിതാവ് ' (അർറഹ്മാൻ: 17) എല്ലാ ദിക്കുകളുടെയും ഉടമസ്ഥൻ അല്ലാഹു തന്നെയാണ് വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ പറഞ്ഞുവെന്ന് മാത്രം ഇതല്ലാതെയും പല വ്യാഖ്യാനങ്ങളും ഇതിന് നൽകപ്പെട്ടിട്ടുണ്ട് ഉദയവും അസ്തമയവും പല ദേശക്കാർക്കും പലതാണല്ലോ

فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ

(മആരിജ്: 40)
എന്നും ഖുർആനിൽ കാണാം

جد الحسن والحسين

(ഹസൻ, ഹുസൈൻ (റ) യുടെ വലിയുപ്പയാണ് തിരുനബി )
ഹസനൈനി: തിരുനബിയുടെ സ്നേഹപുഷ്പങ്ങൾ
തിരുനബി (സ) യുടെ മകളായ ഫാത്വിമ (റ) ന്റെ രണ്ട് മക്കളാണ് ഹസൻ (റ) യും ഹുസൈൻ (റ) യും പ്രവാചകർ (സ) യുടെ പൗത്രന്മാരായ ഇവരെ തിരുനബി (സ) ഏറെ സ്നേഹിക്കുകയും വാത്സല്യം നൽകുകയും ചെയ്തു അപ്രകാരം നബി (സ) യുടെ അനുചരന്മാരും ഏറെ പരിഗണന നൽകി സയ്യിദ് പരമ്പരകൾ നിലനിൽക്കുന്നതും ഇവരിലൂടെയാണ്
മഹാനായ അബൂസഈദ് (റ) ൽ നിന്ന് നിവേദനം: നബി (സ) ഇങ്ങനെ പറഞ്ഞു: 'ഹസൻ, ഹുസൈൻ (റ) സ്വർഗത്തിലെ യുവാക്കളുടെ നേതാവാണ് ഫാത്വിമ (റ) സ്വർഗ്ഗസ്ഥ സ്ത്രീകളുടെ നേതാവാണ് ' (ഇത്ഹാഫുൽ ഖിയറ: 7/233)
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം:'അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബം ഏതാണ്?' - തിരുനബി (സ) യോട് ചോദിക്കപ്പെട്ടു
'ഹസൻ, ഹുസൈൻ (റ) യാണ് ' തിരുനബി (സ) പ്രതികരിച്ചു
ഫാത്വിമ (റ) യോട് തന്റെ പുത്രന്മാരെ വിളിക്കാൻ വേണ്ടി പറയുകയും ശേഷം അവരെ ചുംബിക്കുകയും തന്നിലേക്ക് അണച്ച് ചേർക്കുകയും ചെയ്യാറുണ്ടായിരുന്നു (തുർമുദി റഹ്)
എല്ലാ ഘടകങ്ങളിലും ഹസനൈനിക്ക് തിരുനബി (സ) വലിയ പരിഗണന നൽകിയിട്ടുണ്ട് ഒരു സംഭവം കാണുക
ബുറൈദത്ത് (റ) ൽ നിന്ന് നിവേദനം: നബി (സ) ഒരിക്കൽ ഞങ്ങളോട് പ്രഭാഷണം നടത്തുകയായിരുന്നു അപ്പോൾ ഹസൻ, ഹുസൈൻ (റ) ഒരു ചുവന്ന വസ്ത്രം ധരിച്ച് നടന്നുവന്നു ഉടനെ നബി (സ) മിമ്പറിൽ നിന്ന് താഴെ ഇറങ്ങി അവരെ എടുത്ത് തന്റെ മുമ്പിൽ ഇരുത്തി ശേഷം ഇങ്ങനെ പറഞ്ഞു
'ഇവർ നടന്ന് വരുന്നത് കണ്ടപ്പോൾ എനിക്ക് ക്ഷമിക്കാൻ സാധിച്ചില്ല
അതുകൊണ്ടാണ് ഞാനെന്റെ സംസാരം നിർത്തി ഇവരെ സ്വീകരിച്ചത് ' (തുർമുദി റഹ്)
ഇത്രയും വലിയ സ്നേഹവും അനുകമ്പയും നബി (സ) തന്റെ പേരക്കുട്ടികൾക്ക് നൽകി ഇവരുടെ സന്താനപരമ്പരകളിൽ വരുന്നവരാണ് ഇന്നത്തെ സയ്യിദുമാർ അവരെയും നാം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട് അവരോടുള്ള അനാദരവ് ഇരുലോക പരാജയത്തിന് ഹേതുവാകുന്നതാണ്

നബി (സ) യുടെ ശരീരത്തിലെ രക്തത്തിന്റെ അംശമാണ് സയ്യിദുമാരുടെ ശരീരത്തിലുള്ളത് അപ്പോൾ പിന്നെ പ്രസ്തുത ശരീരം നരകത്തിലെത്തുന്നത് തിരുനബി ഇഷ്ടപ്പെടുകയില്ലല്ലോ പൂർവ്വീകർ തിരുകുടുംബത്തെ ജീവനുതുല്യം സ്നേഹിച്ചവരായിരുന്നു ഇന്ന് നവീനചിന്താഗതിക്കാരിൽ പലരും

തിരുകുടുംബത്തിന്റെ പരമ്പര തന്നെ നിഷേധിക്കാൻ ശ്രമിക്കുന്നു പ്രവാചകർ (സ) യുടെ കുടുംബ പരമ്പര മുറിയാതെ അന്ത്യനാൾവരെ ഇവിടെ നിലനിൽക്കുന്നതാണ്
മഹാനായ ജാബിർ (റ) ൽ നിന്ന് നിവേദനം: 'നബി (സ) അറഫ ദിവസം, തന്റെ ഖസ്വ് വാഅ് എന്ന ഒട്ടകപ്പുറത്തുനിന്ന് ഞങ്ങളോട് ഒരു പ്രഭാഷണം നടത്തി അതിൽ തിരുനബി (സ) ഇങ്ങനെ പ്രഖ്യാപിച്ചു
'ഹേ, ജനങ്ങളേ, ഞാൻ നിങ്ങളിൽ രണ്ട് കാര്യങ്ങൾ ഉപേക്ഷിക്കുന്നു അത് നിങ്ങൾ ഏറ്റെടുത്താൽ നിങ്ങൾ ഒരിക്കലും പിഴക്കുകയില്ല ഒന്ന് അല്ലാഹുവിന്റെ ഖുർആനാണ് രണ്ടാമത്തേത് എന്റെ സന്താനപരമ്പരയാകുന്ന എന്റെ കുടുംബമാണ് ' (അക- മുഅ്ജമുൽ ഔസത്വ്: 5/89)
ഹസൻ, ഹുസൈൻ (റ) ക്ക് തിരുനബി (സ) യുമായി കൂടുതൽ സാദൃശ്യം ഉണ്ടായിരുന്നു തിരുഅനുചരന്മാരിൽ പലരും ഇത് വ്യക്തമാക്കിയിട്ടുണ്ട് ഇവരെ നബി (സ) സ്നേഹത്തോടെ ചുമലിൽ കയറ്റാറുണ്ടായിരുന്നു തന്റെ നാവ് പുറത്തേക്കു നീട്ടി അവരെ നബി (സ) കളിപ്പിക്കാറുണ്ടായിരുന്നു

ഹുസൈൻ (റ) കർബലയിൽ വഫാത്തായി ശത്രുക്കൾ അതിദാരുണമായി മഹാനവർകളെ കൊലപ്പെടുത്തി പ്രവാചകർ (സ) ക്ക് നേരത്തെ തന്നെ തന്റെ പേരമകന്റെ അന്ത്യത്തെ കുറിച്ചുള്ള പല സൂചനകളും ലഭിച്ചിരുന്നു
സൽമാ (റ) യിൽ നിന്ന് നിവേദനം: ഞാൻ ഉമ്മുസലമ (റ) യുടെ സമീപത്ത് ചെന്നു അപ്പോൾ മഹതി കരയുകയാണ് നിങ്ങളെന്തിന് കരയുന്നുവെന്ന് ചോദിച്ചപ്പോൾ മഹതിയുടെ മറുപടി ഇങ്ങനെ:
'ഞാൻ നബി (സ) യെ സ്വപ്നം കണ്ടു അപ്പോൾ അവിടുത്തെ താടിയിലും തലയിലും മണ്ണ് കണ്ടു ശേഷം തിരുനബി എന്നോട് പറഞ്ഞു:'
'ഹുസൈന്റെ രക്തസാക്ഷിത്വം അടുത്തായി ഞാൻ കാണുന്നു'(തുർമുദി റഹ്)

مولانا

(നമ്മുടെ സഹായിയാണ് തിരുനബി
)
നേതാവ്, സഹായി എന്നൊക്കെയാണീ പദത്തിനർത്ഥം നേതാവ് പ്രജകളെ സഹായിക്കണമല്ലോ
തിരുസഹായങ്ങൾ
ലോകർക്ക് ചെറുതും വലുതുമായ പല സഹായങ്ങളും നബി (സ) ചെയ്തിട്ടുണ്ട് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുകയുമാണ് ഖുർആൻ, നബി (സ) വിശ്വാസികളുടെ സഹായിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് അതിങ്ങനെയാണ്
'നിശ്ചയം, നിങ്ങളുടെ സഹായികൾ അല്ലാഹുവും അവന്റെ പ്രവാചകനും നിസ്കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന വിശ്വാസികളുമാണ് ' (അൽ- മാഇദ 56)
പ്രസ്തുത സൂക്തത്തിൽ നബി (സ) യെ വിശേഷിച്ച് പരാമർശിച്ചിരിക്കുന്നു മാത്രവുമല്ല, ഈ സൂക്തത്തിൽ വപാത്തിനു മുമ്പ് ശേഷം എന്ന വിവേചനവും കാണുന്നില്ല അപ്പോൾ പിന്നെ എക്കാലത്തും വിശ്വാസികളുടെ സഹായി ഇവരാണ് നബി (സ) ആത്മീയമായും ഭൗതികമായും പലരെയും പലപ്പോഴും സഹായിച്ചിട്ടുണ്ട് ചില ഉദാഹരണങ്ങൾ മുമ്പ് നാം പരാമർശിച്ചിട്ടുണ്ട്
ജാബിർ (റ) ൽ നിന്ന് നിവേദനം: ഞാൻ രോഗിയായി കിടപ്പിലായിരുന്നു എന്റെ സ്വബോധം പോലും നശിച്ചുപോയി ഇതറിഞ്ഞ തിരുനബി (സ) എന്നെ സന്ദർശിക്കാൻ വന്നു പ്രവാചകർ (സ) ഒരു വുളൂ ചെയ്തു അവശേഷിച്ച വെള്ളം എന്റെ മുഖത്ത് കുടഞ്ഞു അനന്തരം എനിക്ക് ബോധം തിരിച്ചു ലഭിച്ചു ' (ബുഖാരി റഹ്)
ഉപരിസൂചിത ഹദീസിൽ ബോധം നഷ്ടപ്പെട്ട ജാബിർ (റ) ന്റെ സമീപത്ത് സഹായഹസ്തങ്ങളുമായി നബി (സ) വരുന്നു അവിടുന്ന് ഉപയോഗിച്ചവയിൽ നിന്ന് ബാക്കിയുള്ളതും തിരുവാണെന്നും ആ ഹദീസ് അറിയിക്കുന്നു
ആ ഇദ്ബ്നു അംറ് (റ) പറയുന്നു: ഞാൻ ഹുനൈൻ യുദ്ധവേളയിൽ നബി (സ) യുടെ മുമ്പിൽ വെച്ച് യുദ്ധം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ എന്റെ നെറ്റിത്തടത്തിൽ ഒരു അമ്പ് തറച്ചു തത്ഫലം, രക്തേം മുഖത്തേക്കും നെഞ്ചിലേക്കും ഒലിച്ചുകൊണ്ടിരുന്നു ഉടനെ നബി (സ) വന്ന് എന്റെ നെഞ്ചിലും മുഖത്തുമുള്ള രക്തം തുടച്ചു ശേഷം എനിക്കു വേണ്ടി പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു (അൽ- ആഹാദുവൽ മസാനി: 2/294)
ഇവിടെ നബി (സ) തന്റെ അനുചരനായ ആഇദ്ബ്നു അംറ് (റ) ഭൗതികമായ സഹായം നൽകിയത് വ്യക്തമാകുന്നു ഇങ്ങനെ നിരവധി സംഭവങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്
മഹാനായ യസീദ് (റ) ൽ നിന്ന് നിവേദനം: ഞാൻ സലമത്ബ്നുൽ അക് വഅ് ന്റെ കാലാൽ ഒരു വെട്ടിന്റെ അടയാളം കണ്ടു
'ഓ! സലമത്, അടയാളം എന്താണ്?' ഞാൻ ചോദിച്ചു
'അത് ഖൈബർ യുദ്ധദിവസം എനിക്ക് കിട്ടിയ ഒരു വെട്ടിന്റെ അടയാളമാണ് വെട്ട് കിട്ടിയപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നെ തിരുസമക്ഷത്തിൽ കൊണ്ടുവന്നു അപ്പോൾ നബി (സ) പ്രശസ്ത മുറിവിലേക്ക് മൂന്നുതവണ ഓതി പിന്നീട് എനിക്ക് ആ മുറിവ് ഇതുവരെ വേദനിച്ചിട്ടില്ല ' സലമത്ബ്നുൽ അക് വഅ് (റ) പ്രതികരിച്ചു (ബുഖാരി റഹ്)
നബി (സ) തന്റെ മുഅ്ജിസത്ത് മുഖേനെ സഹായം നൽകുകയാണിവിടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായിയായി തിരുനബി (സ) പലരുടെയും സമീപത്ത് ചെന്നു തിരുഅനുചരന്മാരിൽ പലരും ഇതിന് അനുഭവസ്ഥരുമാണ് ഇരുലോകത്തെയും സഹായം നബി (സ) യിലൂടെ ലഭിക്കുന്നതാണ്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അബൂബക്കർ (റ), നബി (സ) യോടൊപ്പം ഗർസൗറിർ ഇരിക്കുമ്പോൾ മഹാനവർകൾക്ക് ശക്തമായി ദാഹിച്ചു ഉടനെ തിരുനബി (സ) യുടെ മുമ്പിൽ തന്റെ നൊമ്പരം ബോധിപ്പിച്ചു ഗുഹക്ക് പുറത്തിറങ്ങി വെള്ളം കുടിക്കാൻ നബി (സ) ആജ്ഞാപിച്ചു അബൂബക്കർ (റ) ആജ്ഞ അനുസരിച്ച് ഗുഹക്ക് പുറത്തുവന്നു അവിടെ അന്തരീക്ഷത്തിൽ നിന്ന് തേനിനേക്കാൾ മധുരവും, പാലിനേക്കാൾ വെളുപ്പും, കസ്തൂരിയേക്കാൾ സുഗന്ധവുമുള്ള ഒരു പാനീയം ലഭിച്ചു ശേഷം ഗുഹയിലേക്ക് തന്നെ മടങ്ങിവന്നു
'ഞാൻ നിന്നെ ഒരു സന്തോഷവാർത്ത അറിയിക്കാം നീ കുടിച്ച പാനീയം സ്വർഗീയ അരുവികളിൽനിന്നാണ് ' - തിരുനബി (സ) അബൂബക്കർ (റ) നോട് പറഞ്ഞു (താരീഖു ദിമശ്ഖ്: 30/150)
നോക്കൂ, ഇവിടെ തന്നോട് സഹായം ചോദിച്ച അബൂബക്കർ (റ) ന് മുഅ്ജിസത്ത് മുഖേനെ നബി (സ) വെള്ളം നൽകുന്നു മുഅ്ജിസത്ത് കൊണ്ട് വെള്ളം ലഭിച്ച അനവധി സംഭവങ്ങൾക്ക് സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ തന്നെ നിവേദനം ചെയ്യപ്പെട്ടതുണ്ട് മൗലാ എന്നത് നബി (സ) യുടെ വിശേഷണമാണ്

ഇതേ വിശേഷണമാണ് ഇതേ വിശേഷണം അല്ലാഹുവിനെക്കുറിച്ചും വിശേഷിപ്പിച്ചതായി വുശുദ്ധ ഖുർആനിലുണ്ട് അല്ലാഹുവിന്റെ വിശേഷണമായതിനാൽ തിരുനബി (സ) ക്കത് പറ്റില്ലെങ്കിൽ മൗലാനാ മൗദുതി, മൗലാനാ മുഹമ്മദലി ഇങ്ങനെ പല പ്രയോഗങ്ങളും ഉപേക്ഷിക്കേണ്ടിവരുമല്ലോ ഇവിടെ ചേർക്കുന്നില്ലെന്ന് മാത്രം

ومولى الثقلين


(ഇരുവിഭാഗത്തിന്റെയും സഹായിയാണ് തിരുനബി ) ജിന്നുകളും തിരുസഹായത്തിൽ തന്നെ
'സഖലൈനി ' അഥവാ ഇരുവിഭാഗം എന്നത് കൊണ്ടുള്ള വിവക്ഷ മനുഷ്യരും ജിന്നുമാണെന്ന് നാം മുമ്പ് സൂചിപ്പിച്ചല്ലോ പ്രവാചകർ (സ) യുടെ നിയോഗം മനുഷ്യരിലേക്കും ജിന്നുകളിലേക്കുമാണ് ജിന്നുകളിൽ പലരും പല സഹായത്തിനും നബി (സ) യെ സമീപിച്ചിട്ടുണ്ട് അവരുടെ താൽപര്യങ്ങൾ നബി (സ) പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട് മനുഷ്യർക്ക് ലഭിച്ച ചില സഹായങ്ങൾ മുമ്പ് വിശദീകരിച്ചതുകൊണ്ട് ഇവിടെ ജിന്നുകളെ സംബന്ധിച്ച് ചിലത് ഓർമ്മിപ്പിക്കാം
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: ഒരു വിഭാഗം ജിന്നുകൾ നബി (സ) യുടെ സമീപത്ത് വന്നു പറഞ്ഞു :'ഓ നബിയേ, അങ്ങയുടെ സമുദായം എല്ലുകൾകൊണ്ടും കാഷ്ഠംകൊണ്ടും മനോഹരം നടത്തുന്നുണ്ട് നാഥൻ അത് ഞങ്ങളുടെ ഭക്ഷണം ആക്കിയിരിക്കുന്നു '
ശേഷം പ്രവാചകർ (സ) അനുചരന്മാരോട് പറഞ്ഞു: 'നിങ്ങൾ എല്ലുകൊണ്ടും മറ്റും മനോഹരം ചെയ്യരുത് അത് നിങ്ങളുടെ സഹോദരന്മാരായ ജിന്നുകളുടെ ഭക്ഷണമാണ് ' (ആകാമൂൽ മർജ്ജാൻ: 1/89)
ജിന്നുകൾക്കും ശരിയായവിധം അന്നം പോലും ലഭിച്ചത് നബി (സ) യുടെ സഹായംകൊണ്ടാണെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാകുന്നു എല്ലുകളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് നിഷിദ്ധമാണ് ഇതിന് കാരണം എല്ലുകൾ ജിന്നുകളുടെ ഭക്ഷണമായത് തന്നെ അതുപോലെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മലമൂത്രവിസർജ്ജനം നടത്തൽ കറാഹത്താണ് കാരണം കെട്ടിനിൽക്കുന്ന വെള്ളം ജിന്നുകളുടെ വാസസ്ഥലമാണ് (ഖൽയൂബി: 1/45)
എല്ല് പോലെയുള്ള വസ്തുക്കൾ കരിച്ച് കളയുന്നതും ശാഫിമദ്ഹബിൽ ഹറാമാണെന്ന് ചില പണ്ഡിതന്മാർ ഫത് വ നൽകിയിരിക്കുന്നു (ഖൽയൂബി: 1/49) ചുരുക്കത്തിൽ ജിന്നുകളുടെ ഭക്ഷണത്തിന് മനുഷ്യർക്കിടയിൽ ഇത്ര വലിയ ബഹുമാനവും പരിഗണനയും ലഭിച്ചത് നബി (സ) യുടെ പ്രഖ്യാപനം കൊണ്ടുതന്നെയാണ്
അബ്ദുല്ലാഹ് (റ) ൽ നിന്ന് നിവേദനം: 'ഞാനൊരു രാത്രി നബി (സ) യോടൊപ്പമായിരുന്നു അപ്പോൾ ചില ജിന്നുകൾ തിരുസവിധത്തിൽ വന്നു അവർ പ്രവാചകർ (സ) മനോഹരം ചെയ്യേണ്ട രൂപത്തെകുറിച്ച് ചോദിച്ചു 'മൂന്ന് കല്ലുകൾകൊണ്ട് നിങ്ങൾ വൃത്തിയാക്കുക ' നബി (സ) അവർക്ക് മറുപടി നൽകി
'വെള്ളം കൊണ്ട് ശൗച്യം സാധുവാകുമോ?' ജിന്നുകൾ ചോദിച്ചു 'തീർച്ചയായും അത് വളരെ വൃത്തിയാക്കുന്നതാണ് ' നബി (സ) അവരോട് പ്രതികരിച്ചു (ഇത്ഹാഫുൽ ഖിയാറ: 1/282)
ജിന്നുകൾ ശൗച്യം ചെയ്യുന്നതിനും നബി (സ) യോട് സഹായം ചോദിക്കുകയാണിവിടെ
ജിന്നുകളിലും സുകൃതങ്ങൾ ചെയ്യുന്നവരും അല്ലാത്തവരും ഉണ്ട് മോശപ്പെട്ട ജിന്നിൽനിന്ന് കാവൽ ചോദിക്കാനും അവയെ സൂക്ഷിക്കാനും നബി (സ) കൽപ്പിച്ചിട്ടുണ്ട് ജിന്നുകളുടെ ഗണത്തിൽപ്പെട്ട ചിലർ മനുഷ്യനെ ശല്യപ്പെടുത്താറുണ്ട് ജിന്ന് ശല്യം ഇല്ലാതിരിക്കാൻ നബി (സ) മുന്നോട്ട് വെക്കുന്ന ചില പ്രതിവിധികൾ കാണുക
ഉബൈദതുൽ യസനി (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) ക്ക് വെള്ളക്കോഴികളെ ഏറെ ഇഷ്ടമായിരുന്നു അവയെ വളർത്താൻ നബി (സ) കൽപ്പിക്കാറുണ്ടായിരുന്നു ഒരിക്കൽ ഇങ്ങനെ പറഞ്ഞു 'കോഴികൾ നിസ്കാരസമയം അറിയിക്കുന്നു ഉറങ്ങുന്നവരെ ഉണർത്തുന്നു ശബ്ദമുണ്ടാക്കി ജിന്നുകളെ വിരട്ടി ഓടിക്കുന്നു ' (ഇത്ഹാഫുൽ ഖിയറ: 1/493)
ജാബിറുബ്നു അബ്ദുല്ലാ (റ) ൽ നിന്ന് നബി (സ) പ്രസ്താവിച്ചു 'രാത്രിയുടെ ആരംഭത്തിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വീട്ടിൽ നിർത്തുക കാരണം ജിന്നുകൾ വ്യാപിക്കുന്ന സമയമാണത് (ഇത്ഹാഫുൽ ഖിയറ: 6/144)
കുട്ടികളെ മാത്രം ലക്ഷ്യം വെച്ച് സഞ്ചരിക്കുന്ന ഒരുതരം ജിന്നാണ് 'ഉമ്മുസ്സ്വിബ് യാൻ ' ജിന്നുകളുടെ ശല്യം അതിഗുരുതരം തന്നെയാണ് ജിന്നുകളുടെ ശല്യങ്ങളിൽനിന്ന് പ്രത്യേകം കാവൽ ചോദിക്കണമെന്ന് നബി (സ) യുടെ തിരുവചനങ്ങളിൽ കാണാം ജിന്നുകളുടെ പേരിൽ വഹാബിസം തകർന്നടിയുന്നതും സുന്നികൾക്ക് ജിന്നുകളിൽ നിന്നുമുളള സഹായമായിരിക്കാം

أبي القاسم

(ഖാസിം എന്നവരുടെ ഉപ്പയാണ് തിരുനബി )
അബുൽ ഖാസിം (റ)
നബി (സ) ക്ക് ഏഴ് സന്താനങ്ങളാണ് ഉണ്ടായിരുന്നത് മൂന്ന് ആൺകട്ടികളും നാല് പെൺകുട്ടികളും അവർ ഖാസിം (റ), സൈനബ് (റ), റുഖിയ്യ (റ), ഉമ്മുകുൽസൂം (റ) ഫാത്വിമ (റ) അബ്ദുല്ലാ (റ) ഇബ്റാഹീം (റ) എന്നിവരാണ് ഇവരിൽ ആദ്യം ജനിച്ചതും ആദ്യം വഫാതായതും ഖസിം (റ) വാണ് അതുകൊണ്ടാണ് തിരുനബി (സ) യെ ഖാസിം (റ) ലേക്ക് ചേർത്ത് 'അബുൽഖാസിം ' എന്ന് പറയുന്നത് ഈ നാമം മറ്റുള്ളവർക്ക് വിളിക്കുന്നതിനെ കുറിച്ച് ഇസ്ലാമിൽ വിശാലമായ ചർച്ചകളുണ്ട്
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: ജന്നത്തുൽ ബഖീഇൽ വെച്ച് ഒരു വ്യക്തി മറ്റൊരു സ്വഹാബിയെ അബുൽഖാസിം എന്ന് വിളിച്ചു ഇതുകേട്ട തിരുനബി (സ) ഉടനെ തിരിഞ്ഞു നോക്കി അപ്പോൾ അദ്ദേഹം പറഞ്ഞു 'അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ അങ്ങയെ അല്ല വിളിച്ചത് മറ്റൊരു വ്യക്തിയെയാണ് ' 'നിങ്ങൾ എന്റെ പേര് സ്വീകരിച്ചോളൂ എന്റെ 'അബുൽഖാസിം ' എന്ന പേര് നിങ്ങൾ സ്വീകരിക്കരുത് (മുസ്ലിം റഹ്)
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നത് കാണുക
'അബുൽഖാസിം എന്ന പേര് വെക്കുന്നതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങൾ ഉണ്ട് അവ ഖാളി (റ) ഉം മറ്റും പറഞ്ഞിരിക്കുന്നത് കാണുക
1. അബുൽ ഖാസിം എന്നതുകൊണ്ട് നബി (സ) അല്ലാത്ത മറ്റാർക്കും പേർ വെക്കാൻ പാടില്ല വെക്കപ്പെടുന്ന വ്യക്തിയുടെ യഥാർത്ഥ നാമം എന്തുതന്നെ ആയാലും ഇതാണ് ശാഫിഈ മദ്ഹബ്
2. അബുൽഖാസിം എന്നതുകൊണ്ട് പേർ വിളിക്കരുതെന്ന നിയമം ദുർബലപ്പെട്ടിട്ടുണ്ട് ഇപ്പോൾ, യഥാർത്ഥ നാമം മുഹമ്മദ് എന്ന് പേരുള്ള വ്യക്തിക്കുപോലും വെക്കാവുന്നതാണ് ഇതാണ് മാലികി മദ്ഹബ് മുൻഗാമികളിൽ വളരെ കൂടുതൽ പണ്ഡിതന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നു
3. ഈ നിയമം ദുർബലപ്പെട്ടിട്ടില്ല പക്ഷെ, ഹദീസിൽ വന്ന നിവേദനം ഹറാമിനെ സൂചിപ്പിക്കുന്നില്ല തിരുനബി (സ) യോടുള്ള മര്യാദ ഇങ്ങനെ പേർ വെക്കാതിരിക്കലാണെന്ന് മാത്രം ഇത് ഇബ്നു ജരീർ (റ) ന്റെ മദ്ഹബാണ്
4. ഹദീസിൽ നിരോധിച്ചത് മുഹമ്മദ് എന്ന് യഥാർത്ഥ നാമം വെച്ചവർക്ക് മാത്രമാണ് യഥാർത്ഥ പേർ മുഹമ്മദ് അല്ലെങ്കിൽ 'അബുൽ ഖാസിം' എന്ന് ഓമനപ്പേര് വെക്കുന്നതിൽ തെറ്റില്ല ഇത് സലഫുകളിൽപെട്ട ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് ' (ശറഹു മുസ്ലിം: 14/112)
ചുരുക്കത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായവ്യത്യാസമുള്ള ഒരു മസ്അലയാണിത് ശാഫിഈ മദ്ഹബ് പ്രകാരം ഇങ്ങനെ നാമകരണം നടത്തുന്നത് അനുയോജ്യമല്ല
തിരുനബി (സ) യുടെ ആൺകുട്ടികൾ തന്നെ ചെറുപ്പത്തിൽ തന്നെ വഫാത്തായി അപ്പോൾ ചില ഖുറൈശികൾ നബി (സ) യെ പരിഹസിച്ചു തിരുനബി (സ) സന്താനപരമ്പര ഇല്ലാത്തവരാണെന്ന് പറഞ്ഞു ഈ ഘട്ടത്തിൽ അല്ലാഹു ഖുർആനിൽ ഈ സൂക്തങ്ങൾ അവതരിപ്പിച്ചു
'നബിയേ, അങ്ങേക്ക് നാം ധാരാളം അനുഗ്രഹങ്ങൾ നൽകിയിരിക്കുന്നു അതുകൊണ്ട് അങ്ങയുടെ രക്ഷിതാവിനു വേണ്ടി നിസ്കരിക്കുക; ബലിയറുക്കുക അങ്ങയെ ആക്ഷേപിക്കുന്നവനാണ് കുറ്റിയറ്റവൻ ' (അൽ കൗസർ: 3)
തന്റെ ആൺമക്കളിൽ പെട്ട ഇബ്റാഹീം (റ) എന്നവർ വഫാത്തായപ്പോഴാണ് ഈ സൂക്തങ്ങൾ അവതരിപ്പിക്കുന്നത് അവരുടെ വഫാത്തിനെ തുടർന്ന് ആസ്വ് ബ്നു വാഇലുസ്സഹമി എന്ന ദുഷ്ടൻ നബി (സ) യെ കുറ്റിയറ്റവൻ എന്ന് വിളിച്ചു ആക്ഷേപിച്ചു അവനോടൊപ്പം ഈ ആരോപണം ഏറ്റ് പിടിച്ചവർ പലരുമുണ്ടായിരുന്നു പക്ഷേ അവർക്കെല്ലാം മറുപടിയായി തിരുപരമ്പരയെ അല്ലാഹു ഇന്നും ഇവിടെ അവശേഷിപ്പിച്ചിരിക്കുന്നു
ഈ സൂക്തങ്ങൾ അവതരിപ്പിച്ചത് ഒരു പ്രത്യേക വ്യക്തിയിലാണെങ്കിലും, നബി (സ) യെ കോപിപ്പിക്കുന്നവരെല്ലാം കുറ്റിയറ്റവരും നീചന്മാരുമാണ് (ത്വബരി റഹ്: 24/658)

ഖാസിം എന്ന കുട്ടി പെട്ടെന്ന് വഫാത്തായിട്ടും പ്രസ്തുത കുട്ടിയിലേക്ക് ചേർത്തി നബി (സ) യുടെ പേർ ഇന്നും നിലനിൽക്കുന്നത് തന്നെ അവിടുത്തെ സന്താനങ്ങളുടെ മഹത്വം അറിയിക്കുന്നു

محمد بن عبد الله

(അബ്ദുല്ലാ എന്നവരുടെ മകൻ മുഹമ്മദ് (സ) യാണ് തിരുനബി )
തിരു ഉപ്പാപ്പമാർ
നബി (സ) യുടെ നാമങ്ങളിൽ വളരെ പ്രശസ്തമായതും മഹത്വമേറിയതുമാണ് മുഹമ്മദ് എന്ന നാമം ഈ നാമത്തിന്റെ ചില മഹത്വങ്ങൾ നാം മുമ്പ് പ്രതിബാധിച്ചതുമാണ് സ്വന്തം പേരിനോട് കൂടെ പിതാവിന്റെയും കൂടെ നാമം കൂട്ടിപറയൽ അറബികൾക്ക് പതിവുള്ളതാണ് പ്രവാചകർ (സ) യുടെ ഉപ്പയുടെ പേരാണ് അബ്ദുല്ലാ എന്നത് തിരുനബി (സ) ക്ക് ആമിനാ (റ) യുടെ ഗർഭാശയത്തിൽ ആറ് മാസമായപ്പോൾ തന്നെ ഉപ്പ അബ്ദുല്ലാ (റ) വഫാത്തായി

അനാഥത്വത്തോടെയാണ് ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ടതെന്ന് സാരം പിന്നീട് ഉമ്മയുടെയും പിതൃവ്യൻമാരുടെയും തണലിലാണ് തിരുനബി (സ) യുടെ വളർച്ച അബ്ദുൽ മുത്തലിബ് എന്നവരാണ് അബ്ദുല്ലാ (റ) ന്റെ ഉപ്പ ഉമ്മയുടെ പേര് ഫാത്വിമ ബിൻത് അംറുൽ മഖ്സൂമിയ്യ: എന്നുമാണ് ഈ ദമ്പതികളിൽ പത്തൊമ്പത് മക്കൾ പിറന്നു പതിമൂന്ന് ആൺകുട്ടികളും ആറ് പെൺകുട്ടികളുമായിരുന്നു അവർ താഴെ
1. ഹാരിസ് 2. ഖിസം 3. സുബൈർ 4. ഹംസ 5. അബ്ബാസ് 6. അബൂത്വാലിബ് 7. അബൂലഹബ് 8. അബ്ദുൽ കഅ്ബ 9. ഹജ് ല് 10. ളിറാർ 11. മുഖവ്വം 12. ഗൈദാഖ് 13. അബ്ദുല്ല 14. സ്വഫിയ്യ 15. ആതിഖ 16. ഉർവ്വ 17. ഉമൈമ 18. ബിർറ 19. ഉമ്മുഹകീം
ഇവരിൽ ആദ്യം പിറന്നത് ഹാരിസ് എന്നവരും അവസാനത്തെ സന്താനം ഹംസ എന്നവരുമാണ് ഈ സന്താനങ്ങളിൽ ഏറ്റവും സൗന്ദര്യമുള്ളവരും ബുദ്ധിയുള്ളവരും അബ്ദുല്ല(റ) ആണ് പിതാവ് അബ്ദുൽ മുത്വലിബ് ഏറ്റവും കൂടുതൽ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നതും അബ്ദുല്ലാ (റ) നോട് തന്നെ
1. അബ്ദുല്ല (റ),
2. അബ്ദുൽ മുത്വലിബ്,
3. ഹാശിം,
4. അബ്ദുമനാഫ്,
5. ഖുസ്വയ്യ്,
6. കിലാബ്,
7. മുർറത്,
8. കഅ്ബ,
9. ലുഅയ്യ്,
10. ഗാലിബ്,
11. ഫിഹ്ർ,
12. മാലിക്,
13. നള്റ്,
14. കിനാനത്,
15. ഖുസൈമത്,
16. മുദ്രികത്,
17. ഇൽയാസ്,
18. മുളർ,
19. നിസാർ,
20. മഅദ്ദ്,
21. അദ്നാൻ

എന്നവർ ഇസ്മാഈൽ നബി (അ) പരമ്പരയിൽപ്പെട്ടവരാണെന്നതിൽ അഭിപ്രായവ്യത്യാസമില്ല പക്ഷേ അവർക്കിടയിലെ പിതാക്കളുടെ എണ്ണത്തിൽ പല അഭിപ്രായവുമുണ്ട്
പിതൃപരമ്പരയിലെ കിലാബ് എന്നവർക്കു ഖുസയ്യ്, സുഹ്റത് എന്നീ രണ്ട് കുട്ടികളായിരുന്നു ഖുസ്വയ്യ് പരമ്പരയിലാകുന്നു അബ്ദുല്ല (റ) എന്നവർ സുഹ്റത് പരമ്പരയിൽ ആമിനഃ ബീവി (റ) യും ജനിച്ചു
പ്രവാചകർ (സ) യുടെ മാതാപിതാക്കൾ സ്വർഗ്ഗാവകാശികളാണ് ഇത് വിശദീകരിക്കാൻ വേണ്ടി മാത്രം ലോകത്ത് നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട് ചില പുത്തൻവാദികൾ തിരുനബി (സ) യുടെ മാതാപിതാക്കൾ നരകത്തിലാണെന്നും അവർ മുശ്രിക്കുകളാണെന്നും വാദിക്കാറുണ്ട് അത് ശരിയല്ല

نورٍ من نور الله

(അല്ലാഹുവിന്റെ പ്രകാശത്തിൽനിന്നുള്ള വെളിച്ചമാണ് തിരുനബി )
വെളിച്ചത്തിന്റെ വെളിച്ചം ഇലാഹീ പ്രകാശത്തിന്റെ പ്രതിഫലനമാണ് തിരുനബി അല്ലാഹുവിന്റെ ദീപ്തി അണഞ്ഞ് പോവുകയില്ല ആകാശഭൂമികളുടെ പ്രകാശമാണ് നാഥൻ ആദ്യം അല്ലാഹുവിന്റെ പ്രകാശത്തെ പരിചയപ്പെടുത്താം ഖുർആൻ ഉദ്ഘോഷിക്കുന്നത് കാണുക 'അല്ലാഹു വാനലോകത്തിന്റെയും ഭൂമിയുടെയും പ്രകാശമാണ് അവന്റെ പ്രകാശത്തിന്റെ ഉദാഹരണം ഇപ്രകാരമാണ് ഒരു വിളക്കുമാടം അതിലൊരു വിളക്ക് ആ വിളക്കിലൊരു സ്ഫടികക്കൂട്ടിലാണ് സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന നക്ഷത്രംപോലെയാണ് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത അനുഗ്രഹീതമായ ഒലീവ് മരത്തിൽ നിന്നുള്ള എണ്ണകൊണ്ട് ആ വിളക്ക് കത്തിക്കപ്പെടുന്നു അതിലെ ഒലീവ് എണ്ണ തീ സ്പർശിച്ചിട്ടില്ലെങ്കിലും സ്വയം പ്രകാശിക്കാൻ അടുത്തായിരിക്കുന്നു പ്രകാശത്തിനു മേൽ പ്രകാശം അല്ലാഹു ഉദ്ദേശിച്ചവരെ തന്റെ പ്രകാശത്തിലേക്ക് നയിക്കുന്നു ' (അന്നൂർ: 35)
ഇവിടെ അല്ലാഹുവിന്റെ പ്രകാശത്തിന് ഒരു ഉപമ വിശദീകരിച്ചിരിക്കുകയാണ് അവന്റെ പ്രകാശം ലഭിച്ചവർ ഇരുലോകത്തും വിജയിച്ചവർ ഈ പ്രകാശം ഒരിക്കലും അണഞ്ഞ് പോവാത്തതാണ് ഇലാഹീ പ്രകാശത്തിന്റെ ഭാഗങ്ങളാണ് ലോകത്തുള്ള സർവ്വവും പ്രവാചകർ (സ) യുടെ പ്രഖ്യാപനം കാണുക: 'അല്ലാഹു സർവ്വ സൃഷ്ടികളെയും ഇരുട്ടിൽ നിന്ന് സൃഷ്ടിച്ചു ശേഷം അവയിൽ അവന്റെ പ്രകാശം പരത്തി ' (റൂഹുൽ ബയാൻ: 9/135) ഈ പ്രകാശത്തിൽ നബി (സ) യും തിളങ്ങി അതുകൊണ്ട് തന്നെ തിരുനബി (സ) യെ സംബന്ധിച്ചും ഖുർആൻ പലയിടങ്ങളിലും വെളിച്ചത്തോടും വിളക്കിനോടും സൂര്യനോടും ഉപമിച്ചിട്ടുണ്ട് ഇലാഹീ പ്രകാശം നേരിൽ കണ്ടവരാണ് നബി (സ) മൂസാ നബി (അ) ഉം അല്ലാഹുവിന്റെ പ്രകാശം കണ്ടു പക്ഷെ തിരുനബി (സ) യെ പോലെ ദൃഢതയോടെ നിൽക്കാൻ മൂസാ നബി (അ) ന് സാധിച്ചില്ല ചില സൂക്തങ്ങൾ കാണുക 'അങ്ങയെ പ്രകാശിക്കുന്ന വിളക്കായി നാം നിയോഗിച്ചിരിക്കുന്നു ' (അൽ അഹ്സാബ്: 46) ഈ സൂക്തത്തിന്റെ വിശദീകരണം നാം മുമ്പ് നൽകിയത് കൊണ്ട് ആവർത്തിക്കുന്നില്ല ഉമ്മു ഖാലിദ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) യുടെ നിയോഗത്തിന്റെ അൽപം മുമ്പ് - ഖാലിദ് ബ്നു സഈദ് (റ) ഒരു കിടന്നുറങ്ങുകയാണ് തന്റെ ഒരു സ്വപ്നവിവരണം കാണുക 'മക്ക പൂർണ്ണമായി ഇരുട്ടിലാണ് സ്വന്തം കൈപോലും കാണാൻ സാധിക്കാത്ത അന്ധകാരം! അപ്പോൾ സംസത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രകാശം പുറപ്പെട്ടു അത് ആകാശത്തേക്ക് ഉയർന്നു കഅ്ബയും മക്കയും ഇതിനാൽ പ്രകാശിച്ചു ശേഷം അത് യസ്രിബിലേക്ക് നീങ്ങി അവിടെയും അത് ശക്തമായി പ്രകാശിച്ചു ഈന്തപ്പനയിലെ പഴുത്തതും പഴുക്കാത്തതും വേർതിരിച്ച് കാണുന്നവിധം പ്രകാശിച്ചു ' ഞാൻ ഞെട്ടി ഉണർന്നു ഈ സ്വപ്നം ഞാൻ എന്റെ സഹോദരൻ അംറുബ്നു സഈദ് (റ) നോട് പറഞ്ഞു അദ്ദേഹം സ്വപ്നവ്യാഖ്യാനത്തിൽ നിപുണനായിരുന്നു അദ്ദേഹം അതിനൊരു വ്യാഖ്യാനം നൽകി അങ്ങനെ ഇതിന് പലരും പല വ്യാഖ്യാനങ്ങളും നൽകി പിന്നീട് നബി (സ) യുടെ പ്രവാചകത്വനിയോഗം ഉണ്ടായി ഈ സ്വപ്നം ഞാൻ നബി (സ) യോട് പറഞ്ഞു അപ്പോൾ തിരുനബി (സ) ഇങ്ങനെ പ്രതികരിച്ചു 'ഓ ഖാലിദ്, അല്ലാഹു സാക്ഷി, ഞാനായിരുന്നു ആ പ്രകാശം ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ് ' അനന്തരം ഖാലിദ് (റ) ഉം തന്റെ സഹോദരൻ അംറുബ്നു സഈദ് (റ) ഉം ഇസ്ലാം സ്വീകരിച്ചു (സുബുലുൽ ഹുദാ: 1/133) ഇതാണ് തിരുപ്രകാശം! തിരുപ്രകാശത്തിന് അനന്തരമായ കാലത്തെ പഴക്കമുണ്ട് ലോകത്ത് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി (സ) യുടെ തിരുപ്രകാശമാണെന്ന് നാം മുമ്പ് സൂചിപ്പിച്ചു ഇത്തരം സംഭവങ്ങളിലേക്കും സൂചിപ്പിച്ചുകൊണ്ടും മറ്റുമാണ് ഖുർആൻ നബി (സ) യെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്

يا أيها المشاقون بنور جماله


(തിരുനബി (സ) യുടെ സൗന്ദര്യത്തിന്റെ പ്രഭ കൊതിക്കുന്നവരേ)


'കൊതിയേറുന്നു അങ്ങയെ കാണാൻ!'

വിശ്വാസികളുടെ ഹൃദദയങ്ങൾ എപ്പോഴും തിരുനബി (സ) യെ കാണാൻ കൊതിച്ച് കൊണ്ടിരിക്കുന്നു നബി (സ) യെ സ്വപ്നത്തിലും മറ്റും കണ്ട് സായൂജ്യം അടഞ്ഞവർ അനവധി തിരുസൗന്ദര്യം അവർണ്ണനീയമാണ് ദിവ്യപ്രകാശത്തിന്റെ വിവരണം അവാച്യം തന്നെയാകുമല്ലോ 

ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം: മഹതിയായ ആമിന (റ) പറഞ്ഞു: ഞാൻ എന്റെ മകൻ മുഹമ്മദ് (സ) യെ പ്രസവിച്ചപ്പോൾ ഒരു പ്രകാശം പുറപ്പെട്ടു തത്ഫലമായി പ്രപഞ്ചം മുഴുവൻ തിളങ്ങി ' (സുബുലുൽ ഹുദാ: 1/342) 

നബി (സ) യുടെ പ്രകാശം കണ്ടവരിൽ വളരെ പ്രധാനിയാണ് തന്റെ ഉമ്മയായ ആമിന (റ) അവർക്ക് ശേഷവും മുമ്പും പലരും ഈ അനുഗ്രഹീത പ്രകാശം ദർശിച്ചിട്ടുണ്ട് 'നൂറുൽ ഉമമ് ' അഥവാ സമുദായങ്ങളുടെ പ്രകാശം എന്ന നാമം നബി (സ) യുടെ തിരുനാമങ്ങളിൽപെട്ടതാണ് ഇവയെല്ലാം പ്രവാചകർ (സ) യുടെ തിരുപ്രകാശത്തിന്റെ പ്രസരണത്തെ അറിയിക്കുന്നു 

ഹിന്ദ് (റ) ൽ നിന്ന് നിവേദനം: നബി (സ) യുടെ മൂക്കിന്റെ അഗ്രഭാഗത്ത് നിന്ന് പ്രകാശം തിളങ്ങാറുണ്ടായിരുന്നു (സുബുലുൽ ഹുദാ: 2/29) 

ഈ ഹദീസ് പ്രകാരം നബി (സ) ഭൗതികമായും പ്രകാശം പരത്തുന്നവരാണെന്ന് ബോധ്യപ്പെടുന്നു നബി (സ) ചിരിക്കുമ്പോൾ തന്റെ പല്ലുകൾക്ക് ഇടയിൽ നിന്ന് പ്രകാശം പുറപ്പെടാറുണ്ടായിരുന്നു പ്രസ്തുത പ്രകാശംകൊണ്ട് സമീപത്തുള്ള ചുമരുകൾ പോലും തിളങ്ങും 

മണ്ണിൽനിന്നും ആദം (അ) നെ അല്ലാഹു സൃഷ്ടിച്ചു അനന്തരം ആദം (അ) ന് സുജൂദ് ചെയ്യാൻ വേണ്ടി അവൻ മലക്കുകളോട് കൽപ്പിച്ചു കാരണം ആദം  (അ) ന്റെ പൂമുഖത്ത് തിരുനബി (സ) യുടെ പ്രകാശം ഉണ്ടായിരുന്നു കൽപ്പന വന്നപ്പോൾ സർവ്വ മലക്കുകളും സുജൂദ് ചെയ്തു പക്ഷേ ഇബ്ലീസിന് പ്രസ്തുത പ്രകാശം ദർശിക്കാൻ സാധിച്ചില്ല 

ഇങ്ങനെ, തിരുനബി (സ) യെ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഈ അനുഗ്രഹീത പ്രഭ പലയിടങ്ങളിലും തിളങ്ങി സൗഭാഗ്യവാന്മാരും കാണാൻ കൊതിച്ചവരും അത് നേരിൽ കണ്ടു നബി (സ) യുടെ പ്രകാശത്തിന്റെ ചില ഭാഗങ്ങൾ അവിടുത്തെ സമുദായത്തിനും നൽകപ്പെട്ടിട്ടുണ്ട് 

അബൂദർറ് (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു 

'മറ്റു സമുദായങ്ങൾക്കിടയിൽ വെച്ച് എന്റെ സമുദായത്തെ അന്ത്യനാളിൽ ഞാൻ തിരിച്ചറിയും ' 

'അല്ലാഹുവിന്റെ തിരുദൂതരേ, അതെങ്ങിനെ നിങ്ങൾ തിരിച്ചറിയും?!' അനുചരർ ചോദിച്ചു 

അവർക്ക് ഗ്രന്ഥങ്ങൾ വലത് കൈയിൽ നൽകപ്പെടും സുജൂദ് ചെയ്ത അടയാളങ്ങൾ അവരുടെ മുഖത്ത് പ്രതിഫലിക്കും അവരുടെ മുൻഭാഗങ്ങളിലൂടെ പ്രകാശം സഞ്ചരിച്ച് കൊണ്ടിരിക്കും ' (പ്രവാചകർ (സ) പ്രതികരിച്ചു (സുബുലുൽ ഹുദാ: 10/390) 

അന്ത്യനാളിൽ, ഈ സമുദായത്തിലെ സവ്വരികർക്ക് രണ്ട് പ്രകാശം ഉണ്ടാകും എന്നാൽ പൂർവ്വ സമുദായങ്ങളിലെ സദ് വൃത്തർക്ക് ഒരു പ്രകാശം മാത്രമേ ഉണ്ടാവുകയുള്ളൂ നബി (സ) യുടെ സമുദായത്തിന് നൽകപ്പെടുന്ന പ്രകാശത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ ഉദ്ബോധിപ്പിക്കുന്നത് കാണുക: 

'വിശ്വാസികളെയും വിശ്വാസിനികളെയും മുൻഭാഗത്തും വലതുഭാഗത്തും അവരുടെ പ്രകാശം സഞ്ചരിക്കുന്നതായി നിങ്ങൾ കാണുന്ന ദിവസം, ഇന്ന് നിങ്ങൾക്ക് ശുഭം! താഴ്ഭാഗത്ത് കൂടെ അരുവികൾ ഒഴുകുന്ന ഉദ്യാനങ്ങൾ!
അവരതിൽ ശാശ്വതരാണ് ഇതാകുന്നു ഉന്നതവിജയം അന്ന് മുനാഫിഖുകളായ സ്ത്രീ പുരുഷന്മാർ വിശ്വാസികളോട് യാചിക്കുന്നു: 'ഞങ്ങളെയൊന്ന് നോക്കൂ നിങ്ങളുടെ വെളിച്ചം ഞങ്ങളും അനുഭവിച്ചോട്ടെ ' പക്ഷെ, അവരോട് പറയപ്പെടും 'പിന്നോട്ട് നിൽക്കുക വെളിച്ചം വേറെ അന്വേഷിക്കുക പിന്നെ അവർക്കിടയിൽ ഒരു മതിൽകെട്ട് സ്ഥാപിക്കപ്പെടുന്നു അതിന് ഒരു കവാടമുണ്ടാകും അകത്ത് കാരുണ്യവും പുറത്ത് ശിക്ഷയുമായിരിക്കും ' (അൽ - ഹദീദ്: 57/13) 

ഇവയെല്ലാം നബി (സ) യുടെ സമുദായത്തിന് നൽകപ്പെടുന്ന പ്രകാശങ്ങളിൽ ചിലതാണ് കപടന്മാർ പ്രസ്തുത പ്രകാശം ആഗ്രഹിക്കുന്നത് പാരത്രിക ജീവിതത്തിലായിരിക്കും  ഹതഭാഗ്യർ!!

صلوا عليه

(തിരുനബി (സ) യുടെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ) സ്വലാത്ത് ചൊല്ലൂ, ലക്ഷ്യം നേടൂ
സ്വലാത്തിനെ സംബന്ധിച്ച ചില വിവരണങ്ങൾ നാം മുമ്പ് നൽകിയിട്ടുണ്ട് സ്വലാത്തിന്റെ മഹത്വങ്ങൾ അനന്തവും അവർണ്ണനീയവുമാണ് സ്വലാത്ത് ചൊല്ലൽ പ്രത്യേകം സുന്നത്തുള്ള ചില ഘടകങ്ങൾ ശ്രദ്ധിക്കുക
1. ബാങ്ക് വിളിക്കുന്നവന് ഇജാബത്ത് നൽകി പൂർണ്ണമായ ഉടനെ
2. പ്രാർത്ഥനയുടെ ആദ്യത്തിലും മദ്ധ്യത്തിലും അവസാനത്തിലും എന്നാൽ ആദ്യത്തിൽ സ്വലാത്ത് ഉണ്ടായിരിക്കൽ ശക്തിയായ സുന്നത്താണ്
3. ഖുനൂത്തിന്റെ അവസാനത്തിൽ
4. പെരുന്നാളിന്റെ തക്ബീറുകൾക്കിടയിൽ
5. പള്ളിയിൽ പ്രവേശിച്ചാൽ
6. പള്ളിയിൽ നിന്ന് പുറത്തുവന്നാൽ
7. ജനങ്ങളിൽ സംഗമിക്കുമ്പോൾ
8. സംഗമങ്ങളിൽ നിന്ന് വിട്ട് പിരിയുമ്പോൾ
9. തഹജ്ജൂദ് നിസ്കാരത്തിന് നിൽക്കുമ്പോൾ
10. ഖുർആൻ ഖത്മ് ചെയ്യുമ്പോൾ
11. ദുഃഖവും പ്രയാസവും ഉണ്ടാവുമ്പോൾ
12. തൗബ ചെയ്യുമ്പോൾ
13. നബി (സ) യുടെ തിരുവചനങ്ങളായ ഹദീസ് പാരായണം നടത്തുമ്പോൾ
14. അറിവ് പ്രചരിപ്പിക്കുമ്പോൾ
15. മറവി സംഭവിച്ചാൽ (നിഹായ: 1/422, ശർവ്വാനി: 1/482)
ഇതിന് പുറമെ വേറെയും അനവധി സ്ഥലങ്ങളുണ്ട് സ്വലാത്തിലൂടെ നൻമകൾ കൊയ്തവർ അനേകമുണ്ട് നബി (സ) യോട് ഇശ്ഖ് വർദ്ധിക്കാൻ സ്വലാത്ത് വളരെ പ്രധാനപ്പെട്ട കാരണമാണ് ആശിഖീങ്ങൾ സർവ്വരും സ്വലാത്തിലൂടെയും തിരുഅപദാനങ്ങളിലൂടെയും നബി (സ) യെ കണ്ടെത്തിയ വരാണ് സ്വലാത്തിന്റെ ചില പ്രധാനപ്പെട്ട ഗുണങ്ങൾ താഴെ ചേർക്കാം
1. പാപമോചനം നൽകപ്പെടുന്നു 2. പദവികൾ ഉയർത്തപ്പെടുന്നു 3. ഉഹദ് പർവ്വതത്തിന് സമാനമായ നന്മകൾ രേഖപ്പെടുത്തപ്പെടുന്നു 4. ഇഹപര വിജയത്തിന്റെ സമ്പൂർണ്ണ നിതാനം 5. വിപത്തുകൾ നിന്ന് രക്ഷ നേടാം 6. അന്ത്യനാളിൽ പ്രവാചകർ (സ) സ്വലാത്ത് ചൊല്ലിയവർക്ക് സാക്ഷി നിൽക്കുന്നു 7. നബി (സ) യുടെ ശഫാഅത്ത് ലഭിക്കുന്നു 8. അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും ലഭിക്കുന്നു 9. അല്ലാഹുവിന്റെ സർവ്വ കോപങ്ങളിൽ നിന്നും രക്ഷ ലഭിക്കുന്നു 10. അർശിന്റെ തണൽ ലഭിക്കാൻ മുഖ്യ കാരണം 11. മീസാനിൽ നന്മയുടെ ഭാഗം ഭാരം തൂങ്ങുന്നു 12. ഹൗളുൽ കൗസറിന്റെ സമീപത്തേക്ക് പ്രവേശനം 13. ദാഹത്തിൽനിന്ന് മോചനം 14. നരകമോചനം ഉറപ്പ് 15. സ്വിറാത്തിൽ പ്രകാശവേഗതയിൽ സഞ്ചാരം 16. മരണത്തിനു മുമ്പുതന്നെ സ്വർഗത്തിലെ ഇരിപ്പിടം കാണൽ 17. സ്വർഗ്ഗത്തിൽ ഇണകളുടെ ആധിക്യം 18. സ്വർഗത്തിൽ ഇരുപത് യുദ്ധങ്ങളിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ പ്രതിഫലം 19. സാമ്പത്തിക അഭിവൃദ്ധി ജീവിതത്തിൽ ലഭിക്കുന്നു 20. സ്വലാത്ത് ചൊല്ലുന്നവൻ സുന്നിയായിരിക്കും 21. മലക്കുകളുടെ സ്വലാത്ത് ലഭിക്കുന്നു 22. ഒരു സ്വലാത്ത് മുഖേനെ നൂറ് ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നു 23. സദസ്സിന് സ്വലാത്ത് ഭംഗിയും അലങ്കാരവും നൽകുന്നു 24. അന്ത്യനാളിൽ നബി (സ) യോട് കൂടുതൽ സാമീപ്യം ലഭിക്കുന്നു 25. ഖബ്റിലും പുനരുദ്ധാനനാളിലും സ്വിറാത്തിലും പ്രകാശം ലഭിക്കുന്നു 26. ശത്രുക്കൾക്കെതിരെ സഹായകമാകുന്നു 27. കപടവിശ്വാസത്തിൽ നിന്ന് മോചനം 28. ഇതരവിശ്വാസികളുടെ സ്നേഹം കരസ്ഥമാക്കാൻ സാധിക്കുന്നു 29. സ്വലാത്തിന്റെ പ്രതിഫലം ചൊല്ലിയവനും അവന്റെ പുത്രനും പൗത്രനും ലഭിക്കുന്നു
30. നബി (സ) യെ സ്വപ്നത്തിൽ ദർശിക്കാൻ സാധിക്കുന്നു കൂടുതൽ സ്വലാത്ത് നിത്യമാക്കുന്നതിലൂടെ നബി (സ) യെ ഉണർച്ചയിലും കാണാവുന്നതാണ് (ശറഹു റാത്തീബിൽ ഹദ്ദാദ്: 200/201)

واله

(തിരു കുടുംബത്തിനും നിങ്ങൾ സ്വലാത്ത് ചൊല്ലൂ)
തിരു കുടുംബം
ഏതൊരു വ്യക്തിയുടെയും കുടുംബത്തിന് 'അഹ്ല് ' എന്ന് പ്രയോഗിക്കാവുന്നതാണ് എന്നാൽ ഒരു വ്യക്തിയുടെ അഹ്ല് എന്നതുകൊണ്ടുള്ള വിവക്ഷ അദ്ദേഹത്തിന്റെ ഭാര്യ എന്നാണ് വീടിന്റെ അഹ്ല് ആകുമ്പോൾ അതിലെ താമസക്കാരും അഭിപ്രായത്തിന്റെ അഹ്ല് ആകുമ്പോൾ പ്രസ്തുത അഭിപ്രായത്തെ അനുഭാവനം ചെയ്യുന്നവർ എന്നുമാണ് ഇപ്രകാരം ഒരു വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്കും അനുയായികൾക്കും അഹ്ല് എന്നു പറയാറുണ്ട് 'അഹ്ല് ' എന്ന പദത്തെ ലഘുത്വം വരുത്തിയതാണ് 'ആൽ' എന്നത് പക്ഷെ 'ആൽ ' എന്ന പ്രയോഗം

ബഹുമാനമർഹിക്കുന്ന വ്യക്തിയുടെ മഹനീയ കുടുംബത്തിന് മാത്രമാണ് പറയാറ് ഈ അടിസ്ഥാനത്തിലാണ് നബി (സ) യുടെ ബഹുമാന്യ കുടുംബത്തിന് 'ആലുന്നബിയ്യ് ' എന്ന് പ്രയോഗിക്കുന്നത് തിരുകുടുംബത്തിന്റെ പവിത്രത വളരെ ഹൃസ്വമായി നാം സൂചിപ്പിച്ചിട്ടുണ്ട്
'നബിയേ, പറയുക ഈ ദൗത്യനിർവ്വഹണത്തിന് യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല അടുത്ത ബന്ധത്തിലുള്ള സ്നേഹമല്ലാതെ ' (അശ്ശുറാ: 23)
ഈ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോൾ തിരുഅനുചരർ ഇങ്ങനെ ചോദിച്ചു: 'നബിയേ, 'അടുത്ത ബന്ധം ' എന്നതുകൊണ്ടുള്ള വിവക്ഷ എന്താണ്?'
'അലി (റ), ഫാത്വിമ (റ), ഹസൻ (റ), ഹുസൈൻ എന്നിവരിലുള്ള ബഹുമാനവും സ്നേഹവുമാണ് ' പ്രവാചകർ (സ) മറുപടി നൽകി (റൂഹുൽ ബയാൻ: 13/79)
തന്റെ കുടുംബത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് പ്രവാചകർ (സ) ക്ക് സന്തോഷം നൽകുന്നതാണ് എന്നാൽ അവരെ പരിഹസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതു കൊണ്ട് നബി (സ) യുടെ കോപത്തിന് കാരണക്കാരായി തീരും അതിലൂടെ അല്ലാഹുവിന്റെ ശാപവും ഉണ്ടാവും അവർക്ക് സ്വർഗ്ഗപ്രവേശനം ലഭ്യമാവില്ല തിരുനബി (സ) യുടെ പ്രസ്താവന കാണുക 'എന്റെ കുടുംബത്തെ അക്രമിക്കുകയോ സന്താനപരമ്പരയെ ശല്യപ്പെടുത്തുകയോ ചെയ്താൽ അവർക്ക് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു ' (റൂഹുൽ ബയാൻ: 13/79)
നബി കുടുംബത്തെ സംബന്ധിച്ച് 'അഹ്ലുൽ ബൈത്ത് ' എന്നും 'അഹ്ലുബൈത്തിന്നുബുവ്വ' എന്നും ഹദീസുകളിൽ വന്നിട്ടുണ്ട് ഇതുകൊണ്ടുള്ള വിവക്ഷ 'ആൽ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നവരാണോ എന്നതിൽ പണ്ഡിതൻമാർക്കിടയിൽ വീക്ഷണ വ്യത്യാസം നിലനിൽക്കുന്നു ഒരിക്കൽ പ്രവാചകർ (സ) ഫാത്വിമ (റ), അലി (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ ഒരു പുതപ്പിൽ ചേർത്തി ഇരുത്തി ഇങ്ങനെ പ്രസ്താവിച്ചു 'അല്ലാഹുവേ, ഇവരാണ് എന്റെ അഹ്ലുബൈത്ത് ' (തുർമുദി റഹ്)
ഇത്തരം ഹദീസുകളുടെ വെളിച്ചത്തിൽ 'അഹ്ലുബൈത്ത് ' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് തിരുനബിയും പുതപ്പിൽ ഇരുത്തപ്പെട്ട നാലുപേരും അവരുടെ സന്താനങ്ങളും മാത്രമേ ഉൾപ്പെടുകയുള്ളൂവെന്ന് ഒരു പക്ഷം പണ്ഡിതർ പറയുന്നു ചിലർ ഇതിനെ പ്രബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു

وأصحابه

(നബി (സ) യുടെ അനുചരർക്കും നിങ്ങൾ സ്വലാത്ത് ചൊല്ലൂ) ഭൂമിയിലെ താരകങ്ങൾ പ്രവാചകർ, തിരുനബി (സ) യോടൊപ്പം വിശ്വാസിയായ അവസ്ഥയിൽ ഒരുമിച്ച് കൂടിയ വ്യക്തിയാണ് സ്വഹാബി എന്ന് പറയുന്നത് ഒരുമിച്ച് കൂടിയ സമയം ദീർഘിച്ചിട്ടില്ലെങ്കിലും തിരുനബി (സ) യെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹം സ്വഹാബി തന്നെ സ്വഹാബിയാവാൻ നബി (സ) യെ കാണാൻ നിയമമാക്കപ്പെട്ടിട്ടില്ല കാരണം സ്വഹാബികളിൽ അന്ധരുമുണ്ടല്ലോ സ്വഹാബികളിൽ വളരെ ഉത്തമർ അബൂബക്കർ (റ) ആണ് പ്രഥമമായി ഇസ്ലാം സ്വീകരിച്ചതും മഹാൻ തന്നെ തിരുനബി (സ) യുടെ കൂടെ സന്തോഷത്തിലും സന്താപത്തിലും നിഴൽപോലെ സഞ്ചരിച്ച അനുപമവ്യക്തിത്വമാണ് അബൂബക്കർ (റ) അവിടുത്തെ പ്രവാചകസ്നേഹം അവാച്യമാണ് ഒരു തിരുവചനം കാണുക അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: നബി (സ) ഇങ്ങനെ പറഞ്ഞു: 'അബൂബക്കർ (റ) ന്റെ സമ്പത്ത് മതത്തിന് ഉപകരിച്ചതുപോലെ മറ്റാരുടേതും ഉപകരിച്ചിട്ടില്ല ' ഇത് കേട്ടപ്പോൾ അബൂബക്കർ (റ) കരഞ്ഞുകൊണ്ട് ഇങ്ങനെ പ്രതികരിച്ചു 'അല്ലാഹുവിന്റെ തിരുദൂതരേ, ഞാനും എന്റെ സമ്പത്തും അങ്ങേക്ക് അല്ലാതെ മറ്റാർക്കാണ് ?' (ഫളാഇലുസ്സ്വഹാബ) തിരുഅനുചരരെ ചീത്ത പറയാൻ പാടില്ല അവർ പ്രതിസന്ധിഘട്ടങ്ങളിൽ മതത്തിന്റെയും തിരുനബി (സ) യുടെയും നിലനിൽപ്പിന് വേണ്ടി മുഴുവൻ സമയവും പരിശ്രമിച്ചവരാണ് അവരുടെ ആരോഗ്യവും സമ്പത്തും സന്താനവും എല്ലാം ഇസ്ലാമിന് വേണ്ടി ത്യജിച്ചു അബൂസഈദ് (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'നിങ്ങൾ എന്റെ അനുചരന്മാരെ ചീത്ത പറയരുത് നിങ്ങളിൽപ്പെട്ട ഒരു വ്യക്തി ഉഹ്ദ് മലയോളം സ്വർണ്ണം നൽകിയാലും അത് എന്റെ അനുചരർ നൽകിയ ഒരു മുദ്ദിനോടോ മുദ്ദിന്റെ പകുതിയോടോ സമാനമാവുകയില്ല ' (ഫളാഇലുസ്സ്വഹാബ) കാരണം സ്വഹാബത്ത് നൽകിയത് ഒരു മുദ്ദാണെങ്കിലും അത് അത്രയും കൂടുതൽ ആവശ്യമുള്ള ഘട്ടത്തിലും സ്വഹാബത്തിന്റെ കൈവശം അതിനുമാത്രം ഇല്ലാത്തപ്പോഴുമായിരുന്നു അതു കൊണ്ടാണ് അവർ നൽകിയ മുദ്ദിന് ഇത്ര വലിയ മഹത്വം നൽകപ്പെട്ടത് സ്വഹാബികൾ ഇല്ലാതെ തിരുനബി (സ) യുടെയോ ഇസ്ലാമിന്റെയോ ചരിതം പൂർണ്ണമാവില്ല തിരുഅനുചരന്മാരെ സ്മരിക്കാത്ത സ്വലാത്തുകളോ പ്രഭാഷണങ്ങളോ ഗ്രന്ഥങ്ങളോ ലോകത്ത് വളരെ കുറവ് സ്വഹാബികളെ സംബന്ധിച്ച് ചില വികലമായ വാദങ്ങളുമായി രൗഗപ്രവേശനം ചെയ്ത പുത്തൻവാദികളുണ്ട് അവരെ കരുതിയിരിക്കുക സ്വയം ഇച്ഛപ്രകാരം മതത്തിൽ കടത്തികൂട്ടിയവരാണ് സ്വഹാബികൾ എന്നുപോലും പറഞ്ഞ നവീനവാദികൾ ഉണ്ട് അനസ്ബ്നു മാലിക് (റ) ൽ നിന്ന് നബി (സ) പറഞ്ഞു: 'ആരെങ്കിലും എന്റെ സ്വഹാബത്തിനെ അസഭ്യം പറഞ്ഞാൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ ജനങ്ങളുടെയും ശാപം അവരുടെ മേൽ ഉണ്ടാകുന്നതാണ് അവരുടെ ക്രയവിക്രയങ്ങൾ ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല ' (ഫളാഇലുസ്സ്വഹാബ) തിരുസ്വഹാബത്തിനെ അനാവശ്യം പറയുന്നതിന്റെ ഗൗരവം ഈ തിരുവാക്യം ഉദ്ബോധിപ്പിക്കുന്നു അവരെകുറിച്ച് അനർത്ഥങ്ങൾ പറയുന്നത് വൻകുറ്റങ്ങളിൽ പെട്ടതാണ് ഇതിൽ ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് ഇമാം ജലാലുൽ ബുൽഖൈനി (റ) പറഞ്ഞിരിക്കുന്നു എന്നാൽ ആരെങ്കിലും അബൂബക്കർ (റ) നെ കുറിച്ച് മഹാൻ സ്വഹാബി അല്ലെന്ന് പറഞ്ഞാൽ ഇസ്ലാമിൽനിന്ന് തെറിച്ചവനാണ് ഉമറു റുഐനി (റ) ൽ നിന്ന് നിവേദനം: ഞാൻ മദീനയിലായിരുന്നു അശൂറാഅ് ദിവസം അബ്ബാസ് (റ) ന്റെ ഖുബ്ബയിൽ ജനങ്ങൾ ഒരുമിച്ച് കൂടാറുണ്ട് ഞാൻ പ്രസ്തുത ഖുബ്ബയുടെ കവാടത്തിൽ ചെന്നുനിന്നു ശേഷം ഞാൻ പറഞ്ഞു: 'അബൂബക്കർ (റ) നോട് സ്നേഹമുള്ളവർ എനിക്ക് വല്ലതും നൽകൂ' അപ്പോൾ ഒരു വൃദ്ധൻ വന്നു അദ്ദേഹം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി മുറിയിലാക്കി വാതിലടച്ചു അനന്തരം അദ്ദേഹത്തിന്റെ രണ്ട് അടിമകൾ എന്റെ സമീപത്ത് വന്നു അവർ എന്റെ നാവ് മുറിച്ചെടുത്തു ഞാൻ അബൂബക്കർ (റ) നെ സ്നേഹിച്ചതുകൊണ്ട് എന്നെ അവഹേളിച്ച് പറഞ്ഞയച്ചു ഞാൻ മുറിക്കപ്പെട്ട നാവുമായി തിരുറൗളയിൽ വന്നു വേദന കാരണത്താൽ ശക്തമായി കരഞ്ഞുകൊണ്ട് പറഞ്ഞു: 'നബിയേ, ഞാൻ അബൂബക്കർ (റ) നെ സ്നേഹിച്ചതുകൊണ്ട് എന്റെ അനുഭവമാണിത് അങ്ങയുടെ കൂട്ടുകാരൻ അബൂബക്കർ (റ) സത്യവാനാണെങ്കിൽ എന്റെ നാവ് പൂർവ്വസ്ഥാനത്തേക്ക് മടക്കപ്പെടണം ' അന്ന് രാത്രി ഞാൻ റൗളയിൽ തന്നെ കഴിച്ചുകൂട്ടി എനിക്കൊരു മയക്കം പിടിപ്പെട്ടു എന്റെ നാവ് മടക്കപ്പെട്ടതായി സ്വപ്നം കണ്ടു ഉണർന്നപ്പോൾ ഞാൻ ആരോഗ്യവാനായിരിക്കുന്നു എനിക്ക് അനായാസം സംസാരിക്കാൻ സാധിക്കുന്നു ഞാൻ അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാഹ് ഇതോടെ അബൂബക്കർ (റ) നോട് എനിക്ക് സ്നേഹം വർദ്ധിച്ചു തൊട്ടടുത്ത വർഷവും ഞാൻ ഇപ്രകാരം തന്നെ ഖുബ്ബയുടെ കവാടത്തിൽ ചെന്നു അബൂബക്കർ (റ) നെ സംബന്ധിച്ച് പറഞ്ഞു അപ്പോൾ ഒരു യുവാവ് എന്റെ സമീപത്ത് വന്നു അദ്ദേഹം എന്റെ കൈപിടിച്ച് വീട്ടിലേക്ക് നടന്നു കഴിഞ്ഞ വർഷം എത്തിയ അതേ വീട് തന്നെ! യുവാവ് എനിക്ക് ഭക്ഷണം വിളമ്പി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു ഞാൻ യാത്ര ചോദിച്ചിറങ്ങുമ്പോൾ അദ്ദേഹം തന്റെ വീട്ടിലെ ഒരു മുറി തുറന്നു അദ്ദേഹം ആ മുറിയിലേക്ക് നോക്കി കരയുന്നു അപ്പോൾ പ്രസ്തുത മുറിയിൽ കുരങ്ങിനെ ബന്ധിപ്പിച്ചത് ഞാൻ കണ്ടു ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു 'എന്തിനാണ് കൂട്ടുകാരാ നിങ്ങൾ കരയുന്നത്?' ഞാൻ അന്വേഷിച്ചു 'പറയാം പക്ഷെ മദീനയിൽ മറ്റൊരു വ്യക്തിയോട് നിങ്ങൾ ആ സംഭവം പറയരുത് ' അദ്ദേഹം വ്യവസ്ഥ വെച്ചു 'ഇല്ല പറയില്ല നിങ്ങളുടെ കഥ?' ഞാൻ ചോദിച്ചു 'കഴിഞ്ഞ വർഷം നിങ്ങളെപോലെ ഒരു വ്യക്തി അബൂബക്കർ (റ) ന്റെ സ്നേഹത്തെ കുറിച്ച് ഖുബ്ബയിൽ വെച്ച് പറഞ്ഞു അപ്പോൾ എന്റെ പിതാവ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടുവന്നു കോപം കാരണത്താൽ അദ്ദേഹത്തിന്റെ നാവ് ഛേദിച്ചു അന്ന് രാത്രി എന്റെ ഉപ്പ ശക്തമായി അട്ടഹസിച്ചു അതുകേട്ട് ഞങ്ങൾ ഉണർന്നു ഓടി ഉപ്പയുടെ സമീപത്ത് വന്നു അപ്പോൾ ഉപ്പയെ കുരങ്ങായി രൂപം മറിക്കപ്പെട്ടിരിക്കുന്നു ഞാൻ പരിഭ്രമിച്ചുപോയി ഉടനെ ഉപ്പയെ ഈ മുറിയിൽ പ്രവേശിപ്പിച്ചു ഞാൻ ഇതിന്റെ ദുഃഖത്തിൽ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു രാവിലെയും വൈകുന്നേരവും നിത്യമായി ഇങ്ങനെ കരയാറുണ്ട് ' - അദ്ദേഹം സങ്കടത്തോടെ എന്നോട് വിവരിച്ചു 'നിങ്ങളുടെ ഉപ്പ നാവ് മുറിച്ച വ്യക്തിയെ കണ്ടാൽ ഇപ്പോൾ നിങ്ങൾ അറിയുമോ?' ഞാൻ ചോദിച്ചു 'ഇല്ല എനിക്കറിയില്ല ' അദ്ദേഹം മറുപടി നൽകി 'ഞാനായിരുന്നു ആ വ്യക്തി എന്റെ നാവാണ് നിങ്ങളുടെ ഉപ്പ മുറിച്ചത് ' പിന്നീട് ഉണ്ടായ രംഗങ്ങളെല്ലാം ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു ഇത് കേട്ടപ്പോൾ അദ്ദേഹം എന്റെ തലയും കൈകളും ചുംബിച്ചു അദ്ദേഹം പൊട്ടിക്കരഞ്ഞു ഞാൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ എനിക്ക് ഒരു വസ്ത്രവും ദീനാറും അദ്ദേഹം നൽകി (അസ്സവാജിർ: 3/335) നോക്കൂ, തിരുഅനുചരന്മാരെ ഇകഴ്ത്താനും അവഹേളിക്കാനും തേജോവധം ചെയ്യാനും ശ്രമിച്ചാൽ അന്ത്യം അതിധാരുണമായിരിക്കും എന്നാൽ സ്വഹാബികളെ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ അവരുടെ ഭാഗത്തുനിന്നുള്ള സഹായം ഉണ്ടാകുന്നതാണ് ഇത് രണ്ടും ഈ സംഭവം വ്യക്തമാക്കുന്നു സ്വഹാബത്ത് നക്ഷത്രതുല്യരാണ് അവർ ഭൂമിയിൽ പ്രകാശം പരത്തിയവരാണ് ഉമർ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഞാൻ അല്ലാഹുവിനോട് ചോദിച്ചു: 'അല്ലാഹുവേ, എന്റെ കാലശേഷം എന്റെ അനുചരന്മാർ മതത്തിലെ ശാഖാപരമായ കാര്യങ്ങളിൽ അഭിപ്രയാവ്യത്യാസങ്ങളിലായെങ്കിലോ?' 'ഓ, നബിയേ, അങ്ങയുടെ അനുചരർ വാനലോകത്തെ നക്ഷത്രതുല്ല്യരാണ് അവർ ഓരോരുത്തരും പ്രകാശം പ്രസരിപ്പിക്കുന്നതാണ് ' (ജാമുഉൽ ഉസ്വുൽ 8/556)

وسلموا تسليما

(നിങ്ങൾ തിരുനബി (സ) യുടെ മേൽ സലാമും ചൊല്ലുക) മഅസ്സലാമ
സ്വലാത്തുത്താജിന്റെ അവസനാ വാക്യമാണിത് നബി (സ) ക്കുള്ള സലാമാണ് ഇതിന്റെ പ്രമേയം നബി (സ) ക്ക് സ്വലാത്ത് ചൊല്ലുമ്പോൾ അതിൽ സലാമും ഉൾപ്പെടുത്തൽ അനിവാര്യമാണെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം സ്വലാത്തിൽ സലാം ഇല്ലാതിരിക്കൽ കറാഹത്താണെന്ന് പോലും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് നബി (സ) യുടെ വഫാത്തിനു ശേഷം പല സ്വഹാബത്തും അവിടുത്തെ സവിധത്തിൽ വന്ന് സലാം ചൊല്ലിയിട്ടുണ്ട് പ്രസ്തുത സലാം പ്രവാചകർ (സ) കേൾക്കുന്നുണ്ടെന്നും മടക്കുന്നുണ്ടെന്നുമാണല്ലോ അഹ്ലുസ്സുന്നയുടെ വിശ്വാസം ഇത് പ്രമാണ ബന്ധിതവുമാണ്
മഹാനായ ഇബ്നു ഉമർ (റ) വല്ല യാത്രയും കഴിഞ്ഞ് മദീനയിലെത്തിയാൽ ഉടനെ മസ്ജിദുന്നബവിയിൽ വരും രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ച ശേഷം തിരുനബി (സ) യുടെ റൗളയിൽ ചൊല്ലും എന്നിട്ട് റൗളയിലുള്ളവർക്ക് സലാം പറയും
'അസ്സലാമു അലൈക യാറസൂലുല്ലാഹ്.....' 'അസ്സലാമു അലൈകയാ അബാബക്ർ....' 'അസ്സലാമു അലൈക യാ അബീ....' (ഇത്ഹാഫുൽ ഖിയറ)
തിരുനബി (സ) യോട് മനുഷ്യർ മാത്രമല്ല സലാം ചൊല്ലാറുള്ളത് ലോകത്തുള്ള അചേതനവസ്തുക്കളും പ്രവാചകരോട് അഭിവാദ്യം അർപ്പിക്കുന്നു
ആഇശാ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഞാൻ ഗാർസൗറിൽ നിന്ന് ഖദീജ (റ) ന്റെ സമീപത്തേക്ക് പോകുമ്പോൾ കല്ലുകളും മരങ്ങളും എന്നോട് സലാം ചൊല്ലി ഖദീജ (റ) ന്റെ സമീപത്ത് വന്നപ്പോൾ മഹതിയും എനിക്ക് സലാം ചൊല്ലി 'അസ്സലാമു അലൈക യാറസൂലുല്ലാഹ്....' (ഇത്ഹാഫുൽ ഖിയറ)
നബി (സ) യുടെ പ്രവാചകത്വം അംഗീകരിച്ച് കൊണ്ടാണ് ലോകത്തുള്ള സർവ്വവും അഭിവാദ്യം ചെയ്തത് അവയെല്ലാം തിരുനബി (സ) യെ അവരുടേതായ ഭാഷയിൽ പ്രകീർത്തിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു
ജാബിറുബ്നു സമുറത് (റ) ൽ നിന്ന് പ്രവാചകർ (സ) പ്രസ്താവിച്ചു 'എന്റെ പ്രവാചകത്വ നിയോഗത്തിന് മുമ്പ് എന്നോട് സലാം ചൊല്ലാറുണ്ടായിരുന്ന ഒരു കല്ലിനെ എനിക്ക് ഇപ്പോഴും പരിചയമുണ്ട് ' (മുസ്നദ് അഹ്മദ്)
ഈ സലാം മറ്റുള്ളവർ കേൾക്കുകയും ചെയ്ത സംഭവങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്
അലി (റ) പറയുന്നു: ഞാൻ തിരുനബി (സ) യോടൊപ്പം മക്കയിലെ ഒരു പ്രാന്തപ്രദേശത്തേക്ക് പുറപ്പെട്ടു ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട മലകളും മരങ്ങളുമെല്ലാം തിരുനബി (സ) യോട് സലാം ചൊല്ലി 'അസ്സലാമു അലൈക യാറസൂലല്ലാഹ്...' (സുബുലുൽ ഹുദാ)
നിസ്കാരത്തിൽ അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരു വ്യക്തിയോട് മാത്രമേ സംബോധന ശൈലിയുള്ളൂ അത് തിരുനബി (സ) യോടാണ് അത്തഹിയ്യാത്തിൽ പ്രവാചകർ (സ) യോട് സലാം ചൊല്ലൽ നിർബന്ധമാണ് തിരുനബി (സ) ക്ക് സലാം ഇല്ലെങ്കിൽ നിസ്കാരം നിഷ്ഫലമാണ് വഫാത്തായ തിരുനബി (സ) സലാം കേൾക്കുകയും മടക്കുകയും ഹാജറാവുകയും ചെയ്യുന്നുണ്ടെന്ന് നാം സൂചിപ്പിച്ചു

ഒരു ഹദീസ് കാണുക
ഔസ്ബ്നു ഔസ് (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) പറഞ്ഞു: 'ദിവസങ്ങളിൽ ഏറ്റവും ഉത്കൃഷ്ടമായത് വെള്ളിയാഴ്ചയാണ് ആ ദിവസമാണ് ആദം (അ) നെ സൃഷ്ടിക്കപ്പെട്ടത് അന്ത്യനാളും ആ ദിവസത്തിൽ തന്നെ ആയതിനാൽ ആ ദിവസം നിങ്ങൾ എന്റെ മേൽ ധാരാളം സ്വലാത്ത് ചൊല്ലുക നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് വെളിവാക്കപ്പെടുന്നതാണ് ' 'അങ്ങയുടെ തിരുശരീരം മണ്ണാവുകയില്ലേ?' അപ്പോൾ ഒരു സ്വഹാബി ചോദിച്ചു 'ഇല്ല അമ്പിയാക്കളുടെ ശരീരം അല്ലാഹു ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു ' തിരുനബി (സ) പ്രതികരിച്ചു (അൽ ആഹാദുവൽ മസാനി: 3/85)


അലി അഷ്‌കർ : 95267 65555

No comments:

Post a Comment