Friday 12 June 2020

വീട് പണിയുന്നതിന് മുൻപ് ഇതറിഞ്ഞിരിക്കണം

 

നിങ്ങളുടെ സ്വപ്‌നവീട്‌ പണിയും മുന്‍പ് അതാതു പഞ്ചായത്തുകളിൽ നിന്നും അനുവാദം

(പെർമിറ്റ്‌ )എടുക്കേണ്ടതുണ്ട്‌.  നിലവിൽ സോഫ്റ്റ്‌വെയർ അപ്ഡേഷന് നടക്കുന്നതിനാൽ ഓഫ്‌ലൈൻ ആയാണ്  പ്ലാന്‍ സമര്‍പ്പിക്കേണ്ടത്. നേരത്തെ ഇത്  ഓൺലൈൻ ആയിരുന്നു.   മൂന്നു സെറ്റ്  പ്ലാന്‍, സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ, പാർക്കിംഗ് പ്ലാൻ രേഖകളായി  കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നികുതി രശീതി , ആധാരത്തിന്റ കോപ്പി എന്നിവയാണ് വേണ്ടതു. അംഗീകൃത എൻജിനീയർ /സൂപ്പർവൈസർ വരച്ചു ഒപ്പിട്ട പ്ലാൻ മാത്രമേ നൽകാവൂ . നിയമ പ്രകാരം കൃത്യമായ മറുപടി   30 ദിവസത്തിനുള്ളില്‍ അനുകൂലമായോ പ്രതികൂലമായോ  ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു പെർമിറ്റ്‌ ലഭിക്കാതെ തന്നെ പ്രവർത്തി ആരംഭിക്കാവുന്നതാണ്.   എന്നാല്‍ 30 ദിവസത്തിനുള്ളില്‍ മറുപടിയോ പെർമിറ്റോ  ലഭിച്ചില്ലെങ്കിൽ , പഞ്ചായത്ത് പ്രസിഡന്റിനു   പരാതി നല്‍കാം. തുടർന്നും നടപടി ഉണ്ടായില്ലെങ്കിൽ അപ്പീൽ അധികാരിക്ക് പരാതി നൽകാം. 


വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1) 278 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ ഉള്ള വീടുകള്‍ ആഡംബരവീടുകളുടെ ഗണത്തില്‍ പെടുന്നു. നിലവിലെ നിയമപ്രകാരം ഒരാള്‍ക്ക് 10 മീറ്റര്‍ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്റെ പ്ലാന്‍ സമര്‍പ്പിക്കാം. വീടിന്റെ മുന്‍വശത്ത് മൂന്നു മീറ്റര്‍ കുറയാൻ പാടില്ല.  പിന്‍ഭാഗത്ത് 1.5 മീറ്റര്‍, ഇരു വശവും  1 മീറ്റര്‍  ഇങ്ങനെ അകലം സൂക്ഷിക്കണം. 

ഏതെങ്കിലും ഒരു വശത്തു ജനലോ വാതിലോ ഇല്ലെങ്കിൽ  ഈയൊരു വശത്തെ അളവ് 75 സെന്റി മീറ്റര്‍ ആയാലും  മതിയാവും.

2) സ്ഥലവിസ്തൃതി കുറവാണെങ്കില്‍, അയല്‍ക്കാരന്  സമ്മതമാണെങ്കില്‍നോട്ടറി അറ്റെസ്റ്റഡ് എഗ്രിമെന്റ് ഉണ്ടായാൽ   ഒരു വശം അതിരിനോട് ചേർത്തെടുക്കാം. മുന്ഭാഗത്തു 3 മീറ്ററിനുള്ളിൽ പുതുതായി മറ്റു നിർമാണ പ്രവർത്തനം പാടില്ല. എല്ലാ നിർമാണത്തിനും നിർദിഷ്ട്ട പാർക്കിങ്, മഴവെള്ളസംഭരണി എന്നിവ ആവശ്യമാണ്. കിണർ സെപ്റ്റിക് ടാങ്ക് എന്നിവ  അതിരിൽ നിന്നും 1.20 m അകലത്തിലും ഇവതമ്മിൽ കുറഞ്ഞ തു 7മീറ്റർ അകലവും വേണം. 

3 ) മൂന്നു സെന്റ് വരെയുള്ള സ്ഥലത്ത് പണിയുന്ന വീടുകളാണെങ്കില്‍, സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ടെങ്കില്‍ മുന്‍വശത്ത് രണ്ടു മീറ്റര്‍ ദൂരവും, പിന്‍വശത്ത് ഒരു മീറ്റര്‍ ദൂരവും വിട്ടാല്‍ മതി. വശങ്ങളില്‍ 90 സെന്റിമീറ്റര്‍, 60 സെന്റിമീറ്റര്‍ എിന്നിങ്ങനെ ദൂരം മതിയാവും.എന്നാൽ റോഡിൽ നിന്നും 3 മീറ്റർ അകലം പാലിക്കണം. 

4.പഞ്ചായത്ത്‌ പെർമിറ്റ് അനുവദിക്കുന്ന പ്ലാനിലും നിർദിഷ്ട്ട അകലങ്ങളിലും കെട്ടിടം പണിയാൻ പാടുള്ളൂ. നിർമാണത്തിന്റെ ഏതു വിധേനെയുള്ള  അപാകതകളും ഉണ്ടായാൽ  ഉടമസ്ഥനെ പോലെ പ്ലാൻ വരച്ചു ഒപ്പിട്ട എഞ്ചിനീയർ ക്കും പൂർണ്ണ ഉത്തരവാദിത്തം ഉണ്ട്. നിര്മാണത്തിന്റ ഓരോ ഘട്ടത്തിലും എൻജിനീയറുമായി ധാരണ ഉണ്ടായാൽ പിന്നീട് കംപ്ലീഷൻ പ്ലാൻ വരയ്ക്കുമ്പോൾ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരില്ല.


തയ്യാറാക്കിയത് : ഷാഫി ഇടശ്ശേരി

No comments:

Post a Comment