Wednesday 27 January 2021

അനധികൃത പാർക്കിംഗ് മൂലം ബുദ്ധിമുട്ട് ഉണ്ടായാൽ ആരോടാണ് പരാതി ബോധിപ്പിക്കേണ്ടത്?

 

തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയോടാണ് ആദ്യം പരാതി ബോധിപ്പിക്കേണ്ടത്. 

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227, കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 473 പ്രകാരം പൊതുസ്ഥലങ്ങളിൽ ഓട്ടോറിക്ഷ, കാർ, ബസ് എന്നീ വാഹനങ്ങൾ അവയ്ക്ക് പ്രത്യേകമായി നിർമ്മിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ മറ്റിടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുവാൻ പാടില്ല എന്നു  വ്യക്തമാക്കുന്നു. RTA അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടിഫൈ ചെയ്ത സ്ഥലങ്ങളിൽ അല്ലാതെ, പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അനുവദിനീയമല്ല. ഇത്തരം പാർക്കിങ്ങിന് എതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാവുന്നതാണ്.

വേണമെങ്കിൽ പൊതുജന താൽപര്യാർത്ഥം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിലവിലുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാവുന്നതാണ് (High Court of Kerala, Sukumara Nayar v.Secretary, Vazhoor Grama Panchayath)


കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 475 പ്രകാരവും, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 228 പ്രകാരവും "സ്വകാര്യ പാർക്കിംഗ്" സംവിധാനങ്ങൾ തുടങ്ങണമെങ്കിലോ ഒരിക്കൽ തുടങ്ങിയത് തുടരണമെങ്കിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമാണ്.


CONSUMER COMPLAINTS AND PROTECTION SOCIETY

( A registered NGO for Consumer rights and legal awareness )

No comments:

Post a Comment