Friday 22 January 2021

രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ വുളൂ എടുക്കുമ്പോൾ

 

രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ വുളൂ എടുക്കുമ്പോൾ ആ പാത്രത്തിലേക്ക് താളി, സോപ്പ്, എന്നിവ ഇറ്റി വീണാൽ ആ വെള്ളം വുളൂഇന് അനുയോജ്യമോ? (നിറവ്യത്യാസമില്ലെങ്കിൽ). രണ്ടു ഖുല്ലത്തിനു മുകളിലുള്ള വെള്ളവും താഴെയുള്ള വെള്ളവും എന്താണു വ്യത്യാസം?


രണ്ടു ഖുല്ലത്തുള്ള വെള്ളത്തിന് 'അധികമായ വെള്ളമെ'ന്നും അതിനു താഴെയുള്ള വെള്ളത്തിന് 'കുറഞ്ഞ വെള്ളമെ'ന്നും ശർഇന്റെ സാങ്കേതിക പ്രയോഗത്തിൽ പറയും. കുറഞ്ഞ വെള്ളമാകുമ്പോൾ നജസുമായി സന്ധിക്കുമ്പോളേക്കു തന്നെ അതു മലിനമാകുന്നതും ശുദ്ധീകരണത്തിനു പറ്റാതാകുന്നതുമാണ്. അധിക വെള്ളത്തിന് ഈ വിധിയില്ല. ഇതാണു രണ്ടും തമ്മിലുള്ള വ്യത്യാസം.

വെള്ളത്തിൽ അലിയുന്ന താളി, സോപ്പ് പോലുള്ളവ കൊണ്ട് വെള്ളത്തിന്റെ രുചി, നിറം, വാസന എന്നിവയിലേതെങ്കിലും ഗുണം സാരമായി വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ ആ വെള്ളം വുളൂവിന് പറ്റുകയില്ല. നിറം തന്നെ വ്യത്യാസപ്പെടണമെന്നില്ല. വെള്ളമെന്നു നിരുപാധികം പറയുന്നതിനു തടസ്സമാകുന്ന അധികമായ പകർച്ചയാണു സാരമായത്. ഫത്ഹുൽമുഈൻ.



നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 4/27

No comments:

Post a Comment