Friday 22 January 2021

കൈകുമ്പിളിൽ മുസ്തഅ്മൽ വീണാൽ

 

വുളൂ ചെയ്യാൻ വേണ്ടി കയ്യിലെടുത്ത വെള്ളത്തിലേക്ക് മുഖം കഴുകിയ മുസ്തഅ്മലായ വെള്ളം ഇറ്റി വീഴുന്നു. ഇത് എപ്പോഴും ഉണ്ടാകാറുണ്ട്. ഇങ്ങനെയെങ്കിൽ കയ്യിലെടുത്ത ആ വെള്ളം മുസ്തഅ്മലാകുമോ? അതുകൊണ്ട് ഞാൻ വുളൂ ചെയ്താൽ അതു സാധുവാകുമോ?


അതെ, സാധുവാകും. ഫർളായ മുഖം കഴുകലിൽ നിന്ന് ഉറ്റിവീഴുന്ന വെള്ളം, കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിലേക്കു വീണാൽ കൈയിലെ വെള്ളം മുസ്തഅ്മലാകുകയില്ല. മുസ്തഅ്മൽ ഉറ്റിവീണ വെള്ളമേ ആവുകയുള്ളൂ. ഉറ്റിവീണ മുസ്തഅ്മലായ വെള്ളത്തുള്ളികൾ വെള്ളവുമായി നിറത്തിലും രുചിയിലും വാസനയിലും മിതവ്യത്യാസമുള്ള വസ്തുവായി സങ്കല്പിച്ചു നോക്കിയാൽ കൈക്കുമ്പിളിലെ വെള്ളത്തെ പകർച്ചയാക്കുമെങ്കിൽ വുളൂ സാധുവല്ല. ഇല്ലെങ്കിൽ സാധുവാണ്. എന്നാൽ താങ്കൾ അങ്ങനെ സങ്കല്പിക്കാനൊന്നും തുനിയാതെ കോരിയെടുത്ത വെള്ളം കൊണ്ട് വുളൂ ചെയ്താൽ അതു സാധുവാകുകയില്ലെന്നു പറയാൻ ന്യായമില്ല. തുഹ്ഫ: ശർവാനി സഹിതം 1-69.

നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 2/169

No comments:

Post a Comment