ആരാധനക്ക് അര്‍ഹനായ അല്ലാഹുവിന് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായ ഇരുപത് സ്വിഫതുകള്‍ ഉണ്ട്.
ഇവകള്‍ക്കാണ് അല്ലാഹുവിന് 'വാജിബായ' സ്വിഫതുകള്‍ എന്ന് പറയുന്നത്.
വാജിബുകളുടെ നേര്‍ വിപരീതങ്ങള്‍ക്ക് 'മുസ്തഹീല്‍' ആയ സ്വിഫത്തുകൾ എന്നു പറയും. അതായത് ഉണ്ടാകാന്‍ പാടില്ലാത്ത വിശേഷങ്ങൾ . അവയും ഇരുപതാണ്.
ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും പറ്റുന്ന ഒരു വിശേഷണം കൂടിയുണ്ട്. അങ്ങനെ മൊത്തം 41 സ്വിഫത്തുകള്‍.
അവ മനസ്സിലാക്കല്‍ നമുക്ക് നിര്‍ബന്ധമാണ്.
✨വാജിബ്✨ -(നിര്‍ബന്ധം) 20
🔖(1) അല്‍വുജൂദ്- ഉള്ളവനായിരിക്കുക
🔖(2) അല്‍ഖിദം- പണ്ടേ ഉള്ളവനായിരിക്കുക
🔖(3) അല്‍ബഖാഅ'- എന്നെന്നും ശേഷിക്കുന്നവനായിരിക്കുക
🔖(4) അല്‍ മുഖാലഫതുന്‍ ലില്‍ ഹവാദിസി- സൃഷ്ടികളോട് എല്ലാ വിധേനയും എതിരാവല്‍
🔖(5) അല്‍ഖിയാമു ബിന്നഫ്സ്- നിരാശ്രയന്‍
🔖(6) അല്‍ വഹ്ദാനിയ്യത്- ഏകത്വം
🔖(7) അല്‍ഖുദ്റതു-കഴിവ്
🔖(8) അല്‍ ഇറാദതു-ഉദ്ദേശ്യം
🔖(9) അല്‍ ഇല്‍മു-സര്‍വ്വജ്ഞന്‍
🔖(10) അല്‍ഹയാത്- ജീവന്‍
🔖(11) അസ്സംഉ- കേള്‍വി
🔖(12) അല്‍ബസ്വര്‍- കാഴ്ച
🔖(13) അല്‍കലാം- സംസാരം
🔖(14) കൗനുഹു ഖാദിറന്‍ കഴിവുള്ളവനായിരിക്കല്‍
🔖(15) കൗനുഹു മുരീദന്‍- ഉദ്ദേശിക്കുന്നവനാവല്‍
🔖(16) കൗനുഹു ആലിമന്‍- അറിയുന്നവനാകല്‍
🔖(17)- കൗനുഹു ഹയ്യന്‍- ജീവനുള്ളവനാകല്‍
🔖 (18) കൗനുഹു സമീഅന്‍- കേള്‍വിയുള്ളവനാവല്‍
🔖 (19) കൗനുഹു ബസ്വീറന്‍- കാഴ്ചയുള്ളവനാവല്‍
🔖(20) കൗനുഹു മുതകല്ലിമന്‍- സംസാരിക്കുന്നവനാകല്‍
മുസ്തഹീല്‍-✨(അസംഭവ്യം) 20✨
🔖(1) അല്‍അദമു- ഇല്ലാതിരിക്കുക
🔖(2) അല്‍ഹുദൂസു- പുതുതായി ഉണ്ടാവല്‍
🔖(3) അല്‍ഫനാഉ- നശിക്കുക
🔖(4) അല്‍ മുമാസലതു ലില്‍ ഹവാദിസി- സൃഷ്ടികളോട് തുല്യനാവല്‍
🔖(5) അല്‍ ഇഹ്തിയാജു- പരാശ്രയത്വം
🔖 (6) അത്തഅദ്ദുദു- ഒന്നിലധികം ഉണ്ടാവുക
🔖(7) അല്‍അജ്സു- ആശക്തത
🔖 (8) അല്‍കറാഹതു- ഉദ്ദേശ്യമില്ലാതിരിക്കല്‍
🔖(9) അല്‍ജഹ്'ലു- അജ്ഞത
🔖(10) അല്‍മൗതു- മരണം
🔖(11) അസ്സ്വമമു- ബധിരത
🔖(12) അല്‍അമാ- അന്ധത
🔖(13) അല്‍ബകമു- മൂകത
🔖(14) കൗനുഹു ആജിസന്‍- ആശക്തനായിരിക്കല്‍
🔖(15) കൗനുഹു കാരിഹന്‍- ഉദ്ദേശമില്ലാത്തവനായിരിക്കല്‍
🔖(16) കൗനുഹു ജാഹിലന്‍- വിവരമില്ലാത്തവനായിരിക്കല്‍
🔖(17) കൗനുഹു മയ്യിതന്‍- മരിച്ചവനായിരിക്കല്‍
🔖(18) കൗനുഹു അസ്വമ്മ- ബാധിരനായിരിക്കല്‍
🔖(19) കൗനുഹു അഅ'മാ- അന്ധനായിരിക്കല്‍
🔖 (20) കൗനുഹു അബ്കം- ഊമയായിരിക്കല്‍
✨ജാഇസ്- (സംഭവിക്കാവുന്നത്) ഒന്ന്✨
🔖(1) ഫിഅ'ലുകുല്ലി മുംകിനിന്‍ ഔ തര്‍കുഹു- ഉണ്ടാകാവുന്ന ഏതൊരു കാര്യങ്ങള്‍ ചെയ്യലും ചെയ്യാതിരിക്കുലും
(മത് നുൽ ബാജൂരി )
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment