Tuesday, 3 February 2026

ബറാഅത് രാവിൽ മൂന്ന് യാസീൻ ഓതി ദുആ ചെയ്യാൻ പറയുന്നത് ശരിയാണോ ഇതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ


സൂറത്ത് യാസീൻ സംബന്ധിച്ച് ഹദീസ് ഗ്രന്ഥങ്ങളിൽ നിരവധി മഹത്വങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ബറാഅത്ത് രാവിൽ മഗ്‌രിബിന് ശേഷം നിർദ്ദിഷ്ടമായ ഒരു രീതിയിൽ 3 സൂറത്ത് യാസീൻ ഓതണം എന്ന കാര്യത്തിൽ ഹദീസുകളൊന്നും തെളിവായി ലഭിച്ചിട്ടില്ല. അതിനാൽ ഇത് നിർബന്ധ ബുദ്ധിയോടെ എന്തെങ്കിലും പ്രത്യേകത മനസ്സിലാക്കി ക്ലിപ്തമായ എന്തെങ്കിലും പ്രതിഫലങ്ങൾ പ്രതീക്ഷിച്ച് ചെയ്യുന്നത് ശരിയല്ല. അനുവദനീയമല്ല

ബറാഅത് രാവിൽ മൂന്ന് യാസീൻ ഓതുന്നതുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ദിംയാത്വി (റ) പറയുന്നു. മഹത്തുക്കളായ ചില ആരിഫീങ്ങൾ പറയുന്നു. ബറാഅത്ത് രാവിലെ മഗ്‌രിബിനും ഇശാഇനുമിടയിൽ യാസീൻ സൂറത്ത് മൂന്ന് പ്രാവിശ്യം പാരായണം ചെയ്യണം. അതിനിടയിൽ മറ്റ് സംസാരങ്ങളൊക്കെ ഉപേക്ഷിക്കണം. ആയുസ്സിൽ ബറകത്ത് ഉണ്ടാവാണമെന്ന നിയ്യത്തോടെയാണ് അതിൽ അദ്യത്തെ യാസീൻ പാരായണം ചെയ്യേണ്ടത്. രിസ്ഖിൽ വിശാലതയും ബറകത്തും ഉണ്ടാവണമെന്ന നിയ്യത്തോടെ രണ്ടാമത്തേതും അന്തിമ വിജയം ലഭിക്കണമെന്ന നിയ്യത്തോടെ മൂന്നാമത്തേതും പാരായണം ചെയ്യുക. പിന്നെ മഹത്തുക്കളായ ആരിഫീങ്ങൾ പഠിപ്പിച്ച പ്രത്യേക പ്രാർത്ഥന നിർവഹിക്കുക.

ഇത് മുൻഗാമികളായ മഹാന്മാരുടെ അനുഭവ സിദ്ധമായ അമലുകളിൽപ്പെട്ട ഒന്നാണെന്ന് കിതാബുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ ആ നിലയ്ക്ക് മനസ്സിലാക്കി അമൽ ചെയ്യൽ അനുവദനീയമാണ്.

وقال الشيخُ مُحمّدُ الدمياطيُّ: وعن بعض العارفين أنَّ ممَّا ينبغي فعله ليلةَ النصف من شعبان أن يقرأَ الإنسانُ بين صلاتي المغرب والعشاء سورةَ يس بتمامها ثلاثَ مرّاتٍ متوالياتٍ من غير كلامٍ أجنبيٍّ في أثناء ذلك، الأولى: بنيّةِ البركة في العمر له ولمن يحبّ، والثانية: بنيّةِ التوسعة في الرزق مع البركة، والثالثة: بنيّة أن يكتبه عنده من السعداء، ثم يدعو بما ذكره بعضُ العارفين.

(نهاية الأمل لمن رغب في صحة العقيدة والعمل: ٢٨٠)

وقد توارث الخلف عن السلف في إحياء هذه الليلة بصلاة ستِّ ركعاتٍ بعد صلاة المغرب، كل ركعتين بتسليمة، يقرأ في كل ركعةٍ منها بالفاتحة مرةً والإخلاص ستَّ مرّاتٍ، وبعد الفراغ من كل ركعتين يقرأ سورةَ يس مرةً، ويدعو بالدعاء المشهور بدعاء ليلة النصف، ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق، ثم في الثالثة حسن الخاتمة، وذكروا أن من صلى هكذا بهذه الكيفية أُعطي جميعَ ما طلب، وهذه الصلاة مشهورة في كتب المتأخرين من السادة الصوفية، ولم أر لها ولا لدعائها مستندًا صحيحًا في السنة إلا أنه من عمل المشايخ

(اتحاف السادة المتقين بشرح إحياء علوم الدين للزبيدي، ج:3، ص:708، دار الكتب العلمية)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment