Tuesday, 3 February 2026

നേർച്ച ചെയ്ത ആടിന്റെ മാംസം ദറസ് മദ്രസകളിൽ കൊടുക്കൽ അനുവദനീയമാണോ? അപ്രകാരം കൊടുത്താൽ നേർച്ച വീട്ടപ്പെടുമോ ?


നേർച്ച ചെയ്ത ആടിന്റെ മാംസം ഏതെങ്കിലും മദ്രസ ദർസുകൾക്ക് നൽകിയാലും സകാതിന് അർഹരായ സാധുക്കളായ വിദ്യാർത്ഥികൾക്ക് മാത്രമാണ് കഴിക്കൽ അനുവദനീയമാകുന്നത്.

എന്നാൽ സകാത്തിന് അർഹരായ സാധുക്കളായ വിദ്യാർത്ഥികളെ യഥാർത്ഥ ഉടമകളാക്കി ആ മാംസം നൽകുകയാണെങ്കിൽ അവർ സ്വമേധയാ തങ്ങളോടൊപ്പം അർഹതയില്ലാത്ത സമ്പന്നരായ വിദ്യാർത്ഥികൾക്കും ഭക്ഷിപ്പിക്കുകയാണെങ്കിൽ അത് അനുവദനീയമാണ്.

വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഇങ്ങനെ ഉടമസ്ഥത കൈമാറിയതായി കാണിച്ച് സമ്പന്നരായ വിദ്യാർത്ഥികൾക്ക് ഭക്ഷിപ്പിക്കുന്നത് ശരിയല്ല.

ഇതൊന്നും ശ്രദ്ധിക്കാതെ നേർച്ച ചെയ്ത മാംസം മദ്രസകൾക്ക് നൽകുകയും സമ്പന്ന വിദ്യാർത്ഥികൾ അതിൽ നിന്നും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ നേർച്ച പൂർത്തിയാവില്ല. ഇത് മദ്രസയുടെ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്. (അവലംബം :  ഇംദാദുൽ ഫതാവ 2/546)

إذَا لَمْ تَكُنْ وَاجِبَةً بِالنَّذْرِ، وَإِنْ وَجَبَتْ بِهِ فَلَا يَأْكُلُ مِنْهَا شَيْئًا وَلَا يُطْعِمُ غَنِيًّا سَوَاءٌ كَانَ النَّاذِرُ غَنِيًّا أَوْ فَقِيرًا لِأَنَّ سَبِيلَهَا التَّصَدُّقُ وَلَيْسَ لِلْمُتَصَدِّقِ ذَلِكَ، وَلَوْ أَكَلَ فَعَلَيْهِ قِيمَةُ مَا أَكَلَ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٢٧/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment