തോക്ക് ഉപയോഗിച്ച് നടത്തുന്ന വേട്ട വിത്യസ്ത രൂപത്തിലുണ്ട് തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയെ (Bullet) പ്രധാനമായി രണ്ട് തരമായി പണ്ഡിതന്മാർ വിഭജിച്ചിരിക്കുന്നു.
ഒന്ന്. മുനയില്ലാത്തതും മൂർച്ചയില്ലാത്തതുമായ വെടിയുണ്ട. ഉദാ: പിസ്റ്റൾ ബുള്ളറ്റ് ഗോളാകൃതിയിലുള്ള (round pellets) ബുള്ളറ്റ് ഇത്തരത്തിലുള്ള വെടിയുണ്ട ഉപയോഗിച്ച് വേട്ടയാടിയ മൃഗത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
ചില ഉലമാക്കൾ പറയുന്നു. ഈ ബുള്ളറ്റ് കൊണ്ട് കൊല്ലപ്പെട്ട മൃഗം ഹലാൽ ആണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം ഉലമാക്കളുടെ അഭിപ്രായം ഇത്തരം വെടിയുണ്ട ഉപയോഗിച്ച് കൊല്ലപ്പെട്ട മൃഗം ഹലാലല്ല. ആ വെടിയുണ്ട ശരീരത്തിൽ പതിച്ച് മാംസം ചിതറിപ്പിച്ച്, തകർത്ത് (كسر) ഉള്ളിൽ പ്രവേശിക്കുന്നു. അതിനാൽ ഇങ്ങനെ വേട്ടയാടിയ മൃഗത്തെ ശരീഅത്ത് പ്രകാരം അറുത്തു ശുദ്ധീകരിച്ചാൽ മാത്രമാണ് ഉപയോഗിക്കൽ അനുവദനീയമാകുന്നത്. അറവിനു മുമ്പ് വെടികൊണ്ട് ചത്താൽ അത് കഴിക്കൽ അനുവദനീയമല്ല.
രണ്ട്. മുനയുള്ളതും മൂർച്ചയുള്ളതുമായ വെടിയുണ്ട
ഉദാ: കലാശ്നികോവ് (AK-47),G3, 303
മുനയുള്ള കൂർത്ത ബുള്ളറ്റ് ഇത്തരത്തിലുള്ള വെടിയുണ്ടയ്ക്ക് മുറിവ് തുറക്കാനുള്ള “ഖസ്‌ഖ് (خزق) തുളച്ച് കടന്നുപോകാനുള്ള കഴിവ് ഉള്ളതിനാൽ ഇവ “ആലാത്ത് ജാരിഹ” (മുറിവേൽപ്പിക്കുന്ന ആയുധങ്ങൾ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ശരീഅത്ത് പ്രകാരം ഇതിന്റെ വിധി അമ്പിന്റെ വിധിയോട് തുല്യമാണ്.
അതിനാൽ ഇത്തരത്തിലുള്ള വെടിയുണ്ട ഉപയോഗിച്ചുള്ള വേട്ട: “ബിസ്മില്ലാഹ്” പറഞ്ഞു വെടിയുതിർക്കുകയും വേട്ടക്കാരൻ മൃഗത്തിങ്കൽ എത്തുന്നതിന് മുമ്പ് തന്നെ
മൃഗം ആ വെടിയുണ്ട മൂലം മരിക്കുകയും ചെയ്താൽ അത് ഹലാൽ ആയിരിക്കും.
: "ولا يؤكل ما أصابته البندقة فمات بها"؛ لأنها تدق وتكسر ولا تجرح فصار كالمعراض إذا لم يخزق، وكذلك إن رماه بحجر، وكذا إن جرحه قالوا: تأويله إذا كان ثقيلا وبه حدة لاحتمال أنه قتله بثقله، وإن كان الحجر خفيفا وبه حدة يحل لتعين الموت بالجرح، ولو كان الحجر خفيفا، وجعله طويلا كالسهم وبه حدة فإنه يحل؛ لأنه يقتله بجرحه، ولو رماه بمروة حديدة ولم تبضع بضعا لا يحل؛ لأنه قتله دقا، وكذا إذا رماه بها فأبان رأسه أو قطع أوداجه؛ لأن العروق تنقطع بثقل الحجر كما تنقطع بالقطع فوق الشك أو لعله مات قبل قطع الأوداج، ولو رماه بعصا أو بعود حتى قتله لا يحل؛ لأنه يقتله ثقلا لا جرحا، اللهم إلا إذا كان له حدة يبضع بضعا فحينئذ لا بأس به؛ لأنه بمنزلة السيف والرمح
والأصل في هذه المسائل أن الموت إذا كان مضافا إلى الجرح بيقين كان الصيد حلالا، وإذا كان مضافا إلى الثقل بيقين كان حراما، وإن وقع الشك ولا يدري مات بالجرح
[المَرْغِيناني، الهداية في شرح بداية المبتدي، ٤٠٨/٤]
قَالَ قَاضِي خَانْ: لَا يَحِلُّ صَيْدُ الْبُنْدُقَةِ وَالْحَجَرِ وَالْمِعْرَاضِ وَالْعَصَا وَمَا أَشْبَهَ ذَلِكَ وَإِنْ جَرَحَ؛ لِأَنَّهُ لَا يَخْرِقُ إلَّا أَنْ يَكُونَ شَيْءٌ مِنْ ذَلِكَ قَدْ حَدَّدَهُ وَطُولُهُ كَالسَّهْمِ وَأَمْكَنَ أَنْ يَرْمِيَ بِهِ؛ فَإِنْ كَانَ كَذَلِكَ وَخَرَقَهُ بِحَدِّهِ حَلَّ أَكْلُهُ، فَأَمَّا الْجُرْحُ الَّذِي يُدَقُّ فِي الْبَاطِنِ وَلَا يَخْرِقُ فِي الظَّاهِرِ لَا يَحِلُّ لِأَنَّهُ لَا يَحْصُلُ بِهِ إنْهَارُ الدَّمِ؛ وَمُثَقَّلُ الْحَدِيدِ وَغَيْرِ الْحَدِيدِ سَوَاءٌ، إنْ خَزَقَ حَلَّ وَإِلَّا فَلَا اهـ.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧١/٦]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment