Tuesday, 3 February 2026

ഒരാൾ രണ്ട് വിവാഹം കഴിച്ചു. രണ്ടിലും മക്കളുണ്ട് അയാളുടെ മരണത്തിനുശേഷം ഭാര്യമാർക്ക് സമ്പത്തിന്റെ എത്ര ഓഹരിയാണ്. ?


മയ്യിത്തിന് മക്കളുള്ള സ്ഥിതിക്ക് ഭാര്യക്ക് സമ്പത്തിന്റെ എട്ടിലൊന്നാണ് ലഭിക്കുക. ഒന്നിലധികം ഭാര്യമാരുടെ സാഹചര്യത്തിൽ ഈ എട്ടിലൊന്ന് ഭാര്യമാർക്കിടയിൽ തുല്യമായി വീതിക്കപ്പെടും. ഓരോരുത്തർക്കും പ്രത്യേകം എട്ടിലൊന്ന് ലഭിക്കില്ല. മക്കൾ ഇല്ലായെങ്കിൽ നാലിലൊന്ന് ലഭിക്കും.

وَلِلزَّوْجَةِ الرُّبُعُ عِنْدَ عَدَمِهِمَا وَالثُّمُنُ مَعَ أَحَدِهِمَا، وَالزَّوْجَاتُ وَالْوَاحِدَةُ يَشْتَرِكْنَ فِي الرُّبُعِ وَالثُّمُنِ وَعَلَيْهِ الْإِجْمَاعُ، كَذَا فِي الِاخْتِيَارِ شَرْحِ الْمُخْتَارِ

[مجموعة من المؤلفين، الفتاوى الهندية، ٤٥٠/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment