Tuesday, 3 February 2026

ഒരാൾ രണ്ട് വിവാഹം കഴിച്ചു. ആദ്യ ഭാര്യയിൽ മക്കളുണ്ട്. രണ്ടാം ഭാര്യയിൽ ഒരു മകളുണ്ട് ഈ മകളുടെ 13 വയസ്സിൽ അയാൾ മരണപ്പെട്ടു

ഒരാൾ രണ്ട് വിവാഹം കഴിച്ചു. ആദ്യ ഭാര്യയിൽ മക്കളുണ്ട്. രണ്ടാം ഭാര്യയിൽ ഒരു മകളുണ്ട് ഈ മകളുടെ 13 വയസ്സിൽ അയാൾ മരണപ്പെട്ടു. മരണപ്പെടുന്നതിനു മുമ്പ് ആദ്യ ഭാര്യയോട് മക്കളോടും തന്റെ ഈ മകളെ 50 പവൻ സ്വർണ്ണം നൽകി വിവാഹം കഴിപ്പിക്കണമെന്നും ഭാര്യക്ക് ഒരു സ്ഥലത്തിന്റെ മൂന്നിലൊന്ന് കൊടുക്കണമെന്നും വസിയ്യത്ത് ചെയ്തു. ഭർത്താവിന്റെ മരണശേഷം രണ്ടാം ഭാര്യ മറ്റൊരു വിവാഹം കഴിച്ചു. അവർ ഇപ്പോൾ അവകാശമൊന്നും നൽകുന്നില്ല. വസിയ്യത്ത് നടപ്പാക്കുന്നില്ല. അയാൾ ജീവിച്ചിരുന്ന സമയത്ത് അവർക്ക് 13 പവൻ നൽകിയ ആഭരണങ്ങൾ പറയപ്പെട്ട വസിയ്യത്തിൽ കണക്കാക്കുമോ ഇതിന്റെ ഇസ്ലാമിക വിധി എന്താണ്.


ഈ വസ്വിയ്യത്തിന് യാതൊരു പ്രാബല്യവും ഉണ്ടായിരിക്കില്ല. കാരണം ഭാര്യ മകൾ സ്വതേ അവകാശികളായതിനാൽ അവരുടെ മേൽ വസിയത്ത് നടപ്പാവില്ല. അവകാശികൾ അല്ലാത്തവർക്ക് മാത്രമേ വസിയ്യത്ത് സാധുവാകൂ.

ഇവിടെ രണ്ടാം ഭാര്യ മറ്റൊരു വിവാഹം കഴിച്ചെങ്കിലും അവർക്ക് ആ സ്വത്തിൽ ആദ്യ ഭാര്യക്കുള്ള തുല്യ അവകാശം തന്നെയുണ്ട്. കാരണം മരണസമയത്ത് ഭാര്യയായി തന്നെ നിലവിൽ ഉണ്ടായിരുന്നു.

ജീവിത കാലഘട്ടത്തിൽ ഭാര്യക്കും മകൾക്കും അയാൾ കൊടുത്ത സ്വർണവും ആഭരണങ്ങളും ആർക്കാണോ നൽകിയത് അവരവരുടെ ഉടമസ്ഥതയിലാണ്. ഉടമക്കല്ലാതെ മറ്റാർക്കും അതിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. അത് കൂട്ടാതെയുള്ള ബാക്കിയുള്ള സർവ്വ സമ്പത്തും ആണ് അവകാശികൾക്കിടയിൽ വീതിക്കേണ്ടത്.

രണ്ട് ഭാര്യമാരും അവരവരുടെ മക്കളും തുല്യരാണ്. ആർക്കും ആരെക്കാളും ഒരു പ്രത്യേകതയുമില്ല. അല്ലാഹുവിന്റെ മുന്നിൽ നാളെ പിടിക്കപ്പെടാതിരിക്കണമെങ്കിൽ അവരവരുടെ അവകാശം കൃത്യമായി നൽകുക.

تَصِحُّ الْوَصِيَّةُ لِأَجْنَبِيٍّ مِنْ غَيْرِ إجَازَةِ الْوَرَثَةِ، كَذَا فِي التَّبْيِينِ وَلَا تَجُوزُ بِمَا زَادَ عَلَى الثُّلُثِ إلَّا أَنْ يُجِيزَهُ الْوَرَثَةُ بَعْدَ مَوْتِهِ وَهُمْ كِبَارٌ وَلَا مُعْتَبَرَ بِإِجَازَتِهِمْ فِي حَالِ حَيَاتِهِ، كَذَا فِي الْهِدَايَةِ.....وَلَا تَجُوزُ الْوَصِيَّةُ لِلْوَارِثِ عِنْدَنَا إلَّا أَنْ يُجِيزَهَا الْوَرَثَةُ

[مجموعة من المؤلفين، الفتاوى الهندية، ٩٠/٦]

قال علماؤنا رحمهم الله: تتعلق بتركة الميت حقوق أربعة مرتبتة: الأول: يبدأ بتكفينه وتجهيزه من غيره تبذير ولاتقتير، ثم تقضى ديونه من جميع ما بقي من ماله، ثم تنفذ وصاياه من ثلث مابقي بعد الدين، ثم يقسم الباقي بين ورثته بالكتاب والسنة وإجماع الأمة. (السراجي في الميراث، ص:5، 6)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment