ഇരുന്ന് മൂത്രമൊഴിക്കനാണ് ശരീഅത്ത് നിർദേശിച്ചിരിക്കുന്നത്. നബി ﷺ യുടെ പതിവും അത് തന്നെ. എന്നാൽ അത്യാവശ്യമായ കാരണങ്ങളോ നിർബന്ധിത സാഹചര്യങ്ങളോ ഉണ്ടായാൽ നിന്ന് മൂത്രമൊഴിക്കുന്നതിന് ഇളവ് നൽകീട്ടുണ്ട്. അതിനാൽ യാതൊരു ന്യായമായ കാരണമുമില്ലാതെ നിന്ന് മൂത്രമൊഴിക്കുന്നത് കറാഹതാണ്.
ഇതിന് പുറമേ ഇത് അമുസ്ലിംകളുടെ സാദൃശ്യത കൂടിയായതിനാൽ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ നിന്ന് മൂത്രമൊഴിക്കുമ്പോൾ ശരീരത്തിന്റെ മറഞ്ഞ ഭാഗങ്ങൾ പുറത്താകേണ്ടി വരികയും മൂത്രം ശരീരത്തിൽ തെറിക്കാനുള്ള സാധ്യത കൂടുതലായിരിക്കയും ചെയ്യുന്നു. അതുകൊണ്ട് ഇരുന്ന് മൂത്രമൊഴിക്കലാണ് ഉചിതവും ശ്രേഷ്ഠവും ഇതിൽ നിന്ന് വ്യത്യസ്തമായ രീതികൾ ഒഴിവാക്കേണ്ടതുമാണ്.
يكره.....وَأَنْ يَبُولَ قَائِمًا أَوْ مُضْطَجِعًا أَوْ مُجَرَّدًا مِنْ ثَوْبِهِ بِلَا عُذْرٍ....قَوْلُهُ: وَأَنْ يَبُولَ قَائِمًا) لِمَا وَرَدَ مِنْ النَّهْيِ عَنْهُ «وَلِقَوْلِ عَائِشَةَ - رَضِيَ اللَّهُ عَنْهَا - مَنْ حَدَّثَكُمْ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يَبُولُ قَائِمًا فَلَا تُصَدِّقُوهُ، مَا كَانَ يَبُولُ إلَّا قَاعِدًا» رَوَاهُ أَحْمَدُ وَالتِّرْمِذِيُّ وَالنَّسَائِيُّ وَإِسْنَادُهُ جَيِّدٌ. قَالَ النَّوَوِيُّ فِي شَرْحِ مُسْلِمٍ: وَقَدْ رُوِيَ فِي النَّهْيِ أَحَادِيثُ لَا تَثْبُتُ وَلَكِنَّ حَدِيثَ عَائِشَةَ ثَابِتٌ فَلِذَا قَالَ الْعُلَمَاءُ يُكْرَهُ إلَّا لِعُذْرٍ، وَهِيَ كَرَاهَةُ تَنْزِيهٍ لَا تَحْرِيمٍ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/344]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment