Tuesday, 3 February 2026

കുട്ടിയെ ദത്തെടുക്കുന്ന വിഷയത്തിൽ ഇസ്ലാമിക വീക്ഷണം എന്താണ് ?

 

കുട്ടിയെ ദത്തെടുക്കൽ അനുവദനീയമാണ്. എന്നാൽ ഈ വിഷയത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ദത്തെടുത്ത കുട്ടിയുടെ പിതൃത്വബന്ധം

ദത്തെടുത്ത കുട്ടി ഷറഈ വീക്ഷണത്തിൽ യഥാർത്ഥ മകനോ മകളോ ആയി കണക്കാക്കപ്പെടുന്നില്ല. അതിനാൽ ദത്തെടുത്ത കുട്ടിയുടെ അവന്റെ/അവളുടെ യഥാർത്ഥ പിതാവിലേക്കാണ് ബന്ധിപ്പിക്കേണ്ടത്. അതിനാൽ ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ മറ്റ് രേഖകൾ എന്നിവയിൽ “പിതാവ്” എന്ന കോളത്തിൽ യഥാർത്ഥ പിതാവിന്റെ പേരാണ് രേഖപ്പെടുത്തേണ്ടത്. പിതാവ് ആരാണ് എന്ന് അറിയാത്ത സാഹചര്യത്തിൽ രക്ഷകർത്താവ് എന്ന അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യാം.

മഹ്റം ബന്ധവും പർദ്ദയും

ദത്തെടുക്കുന്ന വാപ്പയും ഉമ്മയും ദത്തെടുത്ത കുട്ടിയുമായി മഹ്റം ബന്ധമുള്ളവരല്ലെങ്കിൽ ആ കുട്ടി  പ്രായപൂർത്തിയാകുന്നതോടെ പർദ്ദ നിർബന്ധമായിരിക്കും.

ദത്തെടുത്തുവെന്നതുകൊണ്ട് മാത്രം പർദ്ദയുടെ ബാധ്യത ഒഴിവാകില്ല.

എന്നാൽ ദത്തെടുക്കുന്ന സ്ത്രീയോ അവളുടെ സഹോദരിയോ മകളോ മുതലായവർ മുലയൂട്ടൽ കാലയളവിൽ ആ കുട്ടിക്ക് മുലയൂട്ടുകയാണെങ്കിൽ മുലകുടി ബന്ധം മൂലം മഹ്റം സ്ഥിരപ്പെടും.അപ്പോൾ പർദ്ദയുടെ ബാധ്യത ഒഴിവാകും.

അതുപോലെ ഒരു പെൺകുട്ടിയെയാണ് ദത്തെടുത്തിരിക്കുന്നതെങ്കിൽ ഭർത്താവിന്റെ ഭാര്യ, സഹോദരി, മകൾ മുതലായവർ മുലയൂട്ടൽ കാലയളവിൽ ആ കുട്ടിക്ക് മുലയൂട്ടിയാലും പർദ്ദയുടെ ബാധ്യത ഒഴിവാകും.

അനന്തരാവകാശം

ഒരു വ്യക്തി മരണപ്പെട്ടതിന് ശേഷം അവന്റെ സ്വത്ത് ഷറഈ വീക്ഷണത്തിൽ അവന്റെ യഥാർത്ഥ അവകാശികൾക്കിടയിലാണ് വിഭജിക്കപ്പെടുക. ദത്തെടുത്ത കുട്ടിക്കോ കുട്ടിക്കോ ആ സ്വത്തിൽ യാതൊരു ഓഹരിയും ഉണ്ടാകില്ല.

എന്നാൽ ആ വ്യക്തിക്ക് തന്റെ ദത്തെടുത്ത കുട്ടിക്കായി മൊത്തം സ്വത്തിന്റെ മൂന്നിൽ ഒന്ന് വരെ വസിയത്ത് (വിൽപത്രം) എഴുതിവെക്കാം. അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അവനോ അവൾക്കോ എന്തെങ്കിലും തങ്ങളുടെ ഇഷ്ടാനുസരണം നൽകാവുന്നതാണ്.

اُدْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ ۚ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ ۙ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَحِيمًا

[سورة الأحزاب: ٥]

(فَيَحْرُمُ مِنْهُ) أَيْ بِسَبَبِهِ (مَا يَحْرُمُ مِنَ النَّسَبِ)، رَوَاهُ الشَّيْخَانِ … إِلَى آخِرِهِ. (قَوْلُهُ: أَيْ بِسَبَبِهِ) أَشَارَ إِلَى أَنَّ «مِنْ» بِمَعْنَى بَاءِ السَّبَبِيَّةِ. (قَوْلُهُ: مَا يَحْرُمُ مِنَ النَّسَبِ) مَعْنَاهُ أَنَّ الْحُرْمَةَ بِسَبَبِ الرَّضَاعِ مُعْتَبَرَةٌ بِحُرْمَةِ النَّسَبِ، فَشَمِلَ زَوْجَةَ الِابْنِ وَالْأَبَ مِنَ الرَّضَاعِ، لِأَنَّهَا حَرَامٌ بِسَبَبِ النَّسَبِ، فَكَذَا بِسَبَبِ الرَّضَاعِ، وَهُوَ قَوْلُ أَكْثَرِ أَهْلِ الْعِلْمِ، كَذَا فِي الْمَبْسُوطِ. بَحْرٌ. وَقَدِ اسْتُشْكِلَ فِي الْفَتْحِ الِاسْتِدْلَالُ عَلَى تَحْرِيمِهَا بِالْحَدِيثِ، لِأَنَّ حُرْمَتَهَا بِسَبَبِ الصِّهْرِيَّةِ لَا النَّسَبِ

[الدر المختار مع رد المحتار، كتاب الرضاع، ج ٣، ص ٢١٣، دار الفكر]

تَصِحُّ الْوَصِيَّةُ لِأَجْنَبِيٍّ مِنْ غَيْرِ إِجَازَةِ الْوَرَثَةِ، كَذَا فِي التَّبْيِينِ، وَلَا تَجُوزُ بِمَا زَادَ عَلَى الثُّلُثِ إِلَّا أَنْ يُجِيزَهَا الْوَرَثَةُ بَعْدَ مَوْتِهِ وَهُمْ كِبَارٌ، وَلَا مُعْتَبَرَ بِإِجَازَتِهِمْ فِي حَالِ حَيَاتِهِ، كَذَا فِي الْهِدَايَةِ.

[الفتاوى الهندية، ج ٦، ص ٩٠، دار الفكر]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment