Friday 10 June 2016

മരണവും, മരണാനന്തര ജീവിതവും


ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്നും സുന്നത്തും വളരെയേറെ പ്രാധാന്യത്തോടെ പരലോകത്തെക്കുറിച്ചും അവിടുത്തെ രക്ഷ ശിക്ഷകളെക്കുറിച്ചും വിശദമായി വിവരിക്കുകയും താക്കീത് നല്കുകയും ചെയ്യുന്നുണ്ട് .ഒരു പക്ഷെ സ്വര്‍ഗ്ഗ നരകങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് പ്രധിപാധിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇല്ലെന്നു പറയാം

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതി ഫലങ്ങള്‍ ഉയെര്തെഴുനെല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപെടുകയുല്ല്. അപ്പോള്‍ ആര് നരകത്തില്‍ നിന്നു അകറ്റി നിര്‍ത്ത പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കപെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കപെടുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (ആലു ഇമ്രാന്‍ )

വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗ തോപുകള്‍ ലഭിക്കാനുണ്ടെന്ന് സന്തോഷ വാര്‍ത്ത‍ അറിയിക്കുക. (അല്‍ ബഖറ )അവിശ്വസിക്കുകയും നമ്മുടെ ദ്രിഷ്ടന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവര്‍ ആരോ അവരായിരിക്കും നരകാവകാശികള്‍ .അവരതില്‍ നിത്യ വാസി കള്‍ ആയിരിക്കും. (അല്‍ ബഖറ ) ...

അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൂര്യന്‍, ചന്ദ്രന്‍, കോടാനുകോടി നക്ഷത്രങ്ങള്‍ തുടങ്ങിയവയെയും ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു. പിന്നീട് ഭൂമിയെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ കൊണ്ടു നിറച്ചു. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതു തന്നെ അവന്ന് ഇബാദത്ത് ചെയ്യാനായിട്ടാണ് എന്നു പ്രത്യേകമായി ഉണര്‍ത്തുകയും ചെയ്തു.

ജീവന്‍ ഉദ്ഭവിച്ചതു ജലത്തില്‍ നിന്നാണെന്നും മനുഷ്യരെ സൃഷ്ടിച്ചതു മണ്ണില്‍ നിന്നാണെന്നും അദൃശ്യ സൃഷ്ടികളായ മലക്കുകളെ പ്രാകാശത്തില്‍ നിന്നാണെന്നും അല്ലാഹു നമുക്ക് അറിവ് നല്‍കിയിട്ടുണ്ട്. ആദിമ മനുഷ്യര്‍ ആദം നബി(അ)യും ഹവ്വാബീവി(റ)യും ആണല്ലോ. ക്രമേണ സന്താനോല്‍പാദനത്തിലൂടെ ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

നാം അധിവസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം കേവലം നശ്വരമാണെന്നും ഇഹലോകജീവിതത്തിനു ശേഷം അനശ്വരമായ പരലോക ജീവിതം ഉണ്ടെന്നും ഇഹലോകജീവിതം പ്രവര്‍ത്തനത്തിന്റെയും പരലോക ജീവിതം പ്രതിഫലത്തിന്റെയും ആണെന്നും പരലോകത്തില്‍ സ്വര്‍ഗം എന്നും നരകം എന്നും ശാശ്വതമായ സങ്കേതങ്ങളുണ്ടെന്നും ഇഹലോകത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് സന്‍മാര്‍ഗികളായി ജീവിച്ച് ഈമാനോടെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗവും കല്‍പനകള്‍ നിഷേധിച്ചു സത്യനിഷേധികളായി ജീവിച്ച് ഈമാനില്ലാതെ മരിക്കുന്നവര്‍ക്ക് നരകവും ആയിരിക്കും പ്രതിഫലമായി ലഭിക്കുകയെന്നുമാണ് ഇസ്‌ലാമിക ആദര്‍ശങ്ങളിലെ സുപ്രധാനമായ ഒരു കാര്യം. ഇഹലോകത്തുള്ളപ്പോള്‍ സന്‍മാര്‍ഗജീവിതം നയിക്കാനുള്ള ഒരു ഉദ്‌ബോധനവും കൂടി ഇതിലടങ്ങിയിട്ടുണ്ട്.

മരണപ്പെട്ട മനുഷ്യന്‍ ഖിയാമത്ത് നാള്‍വരെ ഏതവസ്ഥയിലാണ്, അവര്‍ക്ക് വല്ല രക്ഷയോ ശിക്ഷയോ ഉണ്ടോ എന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം. ഖുര്‍ആന്‍ അല്‍അന്‍ആം 93 ല്‍ പറയുന്നു: അക്രമികള്‍ മരണത്തിന്റെ കഠിനാവസ്ഥയില്‍ കിടക്കുകയും മലക്കുകള്‍ അവരുടെ കൈകള്‍ നീട്ടിക്കൊണ്ട് ‘നിങ്ങളുടെ ആത്മാവിനെ പുറത്തേക്ക് തള്ളുക, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ അസത്യം ജല്‍പിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ അഹങ്കാരപൂര്‍വം വെടിഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നതു നിമിത്തം ഇന്ന് നിന്ദ്യമായ ശിക്ഷ നിങ്ങള്‍ക്ക് പ്രതിഫലം തരുന്നതാണ്’ (എന്ന് അവരോട് പറയുകയും ചെയ്യുന്ന) സന്ദര്‍ഭം താങ്കള്‍ കണ്ടിരുന്നെങ്കില്‍ (അതൊരു ഭയങ്കര കാഴ്ച തന്നെയാണ്!). ‘ഇന്ന് നിന്ദ്യമായ ശിക്ഷ നിങ്ങള്‍ക്ക് പ്രതിഫലം തരുന്നതാണ്’  എന്ന് മരണവേളയില്‍ മലക്കുകള്‍ പറയുന്നതില്‍ നിന്ന് മരണത്തെ തുടര്‍ന്നുകൊണ്ടുതന്നെ അവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വ്യക്തമായിരിക്കുന്നു.

അല്‍അന്‍ഫാല്‍ 50 ല്‍ അല്ലാഹു പറയുന്നു: അവിശ്വാസികളെ അവരുടെ മുന്‍ഭാഗങ്ങളിലും പിന്‍ഭാഗങ്ങളിലും അടിച്ചുകൊണ്ട് മലക്കുകള്‍ മരണപ്പെടുത്തുകയും ജ്വലിക്കുന്ന തീ കൊണ്ടുള്ള ശിക്ഷ നിങ്ങളൊന്ന് രുചിച്ചുനോക്കുക (എന്ന് അവരോട് പറയുകയും) ചെയ്യുന്ന സന്ദര്‍ഭം താങ്കള്‍ കണ്ടിരുന്നെങ്കില്‍ (അതൊരു ഭയങ്കര കാഴ്ച തന്നെയാണ്!). ഈ വാക്യം മൂലവും അവിശ്വാസികള്‍ മരണത്തോടുകൂടി തന്നെ ശിക്ഷ അനുഭവിക്കുമെന്ന് തെളിയുന്നുണ്ട്.

ചെങ്കടലില്‍ മുക്കിനശിപ്പിക്കപ്പെട്ട ഫിര്‍ഔനെയും അവന്റെ ജനതയെയും കുറിച്ച് അല്ലാഹു ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ‘രാവിലെയും വൈകുന്നേരവും അവരെ നരകത്തിന്റെ മേല്‍ പ്രദര്‍ശിപ്പിക്കപ്പെടും. ഫിര്‍ഔനെയും അവന്റെ ജനതയെയും കഠിനമായ ശിക്ഷയില്‍ കടത്തുക എന്ന് ഖിയാമത്തുനാളില്‍ പറയപ്പെടും’ (ഗാഫിര്‍:46). ഫിര്‍ഔനും അവന്റെ കൂട്ടുകാരും ഖിയാമത്തുനാള്‍ വരെ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഈ വാക്യം സ്പഷ്ടമായിത്തന്നെ തെളിയിക്കുന്നു

നൂഹ്‌നബി(അ)യുടെ ജനതയെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: അവരുടെ കുറ്റങ്ങള്‍ കാരണമായി അവര്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കപ്പെട്ടു. ഉടനെ അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു (നൂഹ്:25).

‘പരലോകത്തുവെച്ചുള്ള ശിക്ഷക്കു പുറമെ അക്രമികള്‍ക്ക് വേറെയും ശിക്ഷയുണ്ട്’ എന്ന് അത്ത്വൂര്‍ 47 ല്‍ ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.

ഇഹലോകശിക്ഷയും ബര്‍സഖില്‍ വെച്ചുള്ള ശിക്ഷയും ഇതിലുള്‍പ്പെടുന്നുവെന്ന് പല മുഫസ്സിറുകളും രേഖപ്പെടുത്തിയിരിക്കുന്നു. ‘വേറെയും ശിക്ഷയുണ്ട്’ എന്നതിന്റെ ഉദ്ദേശ്യത്തെപ്പറ്റി ഖബ്ര്‍ ശിക്ഷയാണെന്നാണ് ഇബ്‌നുഅബ്ബാസ്(റ) പറയുന്നത് (അല്‍ബഹ്‌റുല്‍മുഹീഥ്-അബൂഹയ്യാന്‍-വാല്യം 8, പേജ് 153).

ഖബ്ര്‍ ശിക്ഷ സത്യസന്ധവും വിശ്വസനീയവുമാണെന്നതിന് ധാരാളം ആയത്തുകളെടുത്തുദ്ധരിച്ച് ഇബ്‌നുഖയ്യിം കിതാബുര്‍റൂഹില്‍ വിശദമായി സംസാരിച്ചിട്ടുണ്ട്. അതില്‍ സൂറത്തുത്ത്വൂറിലെ മേല്‍പറഞ്ഞ ആയത്തിനു ശേഷം അദ്ദേഹമെഴുതുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശ്യം, വധം കൊണ്ടോ മറ്റോ ഇഹലോകത്തുള്ള ശിക്ഷയോ ബര്‍സഖില്‍ വെച്ചുള്ള ശിക്ഷയോ ആകാം. ഏറ്റം സ്പഷ്ടമാകുന്നത് ബര്‍സഖില്‍ വെച്ചുള്ള ശിക്ഷയാണെന്നാകുന്നു… (അര്‍റൂഹ്, പേജ് 106).

സൂറത്തുസ്സജ്ദ 21 ല്‍ അല്ലാഹു പറയുന്നു: ‘അവര്‍ മടങ്ങേണ്ടതിനായി വലിയ ശിക്ഷക്കുമുമ്പ് ചെറിയ ശിക്ഷയില്‍ നിന്ന് ഒരു ഭാഗം നാം അവരെ ആസ്വദിപ്പിക്കുന്നതാണ്.’ പരലോകത്തുവെച്ചുള്ളതാണ് ഇതില്‍ പറഞ്ഞ വലിയ ശിക്ഷ. ചെറിയ ശിക്ഷയില്‍ ഒരു ഭാഗം ഇവിടെ വെച്ച് നല്‍കുന്നുവെങ്കില്‍ മറ്റേ ഭാഗം ഖബ്‌റില്‍ വെച്ചാണ് നല്‍കപ്പെടുക. അതുകൊണ്ടത്രേ ഖബ്‌റിലെ ശിക്ഷക്ക് തെളിവാണ് ഈ വാക്യമെന്ന് ഇബ്‌നുഅബ്ബാസ്(റ) തുടങ്ങി പലരും പറഞ്ഞിട്ടുള്ളത്. 

അത്തൗബ 101 ല്‍ ‘അവരെ നാം രണ്ടു പ്രാവശ്യം ശിക്ഷിക്കും; പിന്നീട് കഠിന ശിക്ഷയിലേക്ക് അവര്‍ മടക്കപ്പെടും’ എന്നത്രെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. അവിടെ രണ്ടു പ്രാവശ്യം എന്ന് പറഞ്ഞിട്ടുള്ളത്, ഒന്ന് ഇഹലോകത്തുവെച്ചും മറ്റൊന്ന് ഖബ്‌റില്‍ വെച്ചുമാണെന്ന് ഇബ്‌നുഅബ്ബാസ്, ഖതാദ, ഹസന്‍(റ) മുതലായവര്‍ പറഞ്ഞിരിക്കുന്നു.

ദുര്‍മാര്‍ഗികള്‍ക്ക് ഖബ്‌റില്‍ വെച്ച് ശിക്ഷ ലഭിക്കുന്നതുപോലെത്തന്നെ സുകൃതികള്‍ക്ക് സുഖസന്തോഷങ്ങള്‍ ലഭിക്കുമെന്നും ഖുര്‍ആന്‍ തെളിവ് നല്‍കുന്നുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരണമടഞ്ഞുപോയവരാണെന്ന് താങ്കള്‍ ധരിക്കരുത്. പ്രത്യുത അവര്‍ താങ്കളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരം നല്‍കപ്പെടുന്നുണ്ട്’ (ആലുഇംറാന്‍ 169). 

സത്യവിശ്വാസം അവലംബിച്ചതിനാല്‍ നിര്‍ഭയരായ ആത്മാക്കളോട് ‘എന്റെ അടിമകളുടെ സമൂഹത്തില്‍ പ്രവേശിക്കുക, എന്റെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യുക’ എന്ന് പറയപ്പെടുമെന്ന് ഖുര്‍ആന്‍ അല്‍ഫജ്ര്‍ 29,30 ല്‍ കാണാം. ഇങ്ങനെ പറയുന്നത് മരണവേളയിലാണെന്നാണ് സ്വഹാബികളും താബിഉകളും മറ്റും പ്രസ്താവിക്കുന്നത്. അപ്പോള്‍ സ്വര്‍ഗീയ സുഖാനുഭൂതികള്‍ മരണത്തോടു കൂടിത്തന്നെ അനുഭവസിദ്ധമാവുമെന്ന് ഈ വാക്യം പഠിപ്പിക്കുന്നു

(നിശ്ചയമായും ഈ സമുദായം അവരുടെ ഖബ്‌റുകളില്‍ വെച്ച് പരീക്ഷിക്കപ്പെടും. നിങ്ങള്‍ മരിച്ചവരെ ഖബ്‌റടക്കാതെ വിട്ടേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നില്ലെങ്കില്‍ ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത് നിങ്ങളെയും കേള്‍പിക്കുവാന്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു.) ഇങ്ങനെ പറഞ്ഞ ശേഷം ഖബ്‌റിലെ ശിക്ഷയെക്കുറിച്ച് അല്ലാഹുവിനോട് അഭയം തേടുവാന്‍ നബി സ്വഹാബികള്‍ക്ക് നിര്‍ദേശം നല്‍കി (മുസ്‌ലിം)

നമസ്‌കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്ത് ഓതിയ ശേഷം നാലു കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോട് അഭയം തേടുവാന്‍ നബി കല്‍പിച്ചിട്ടുണ്ട്. അവയില്‍ ഒന്ന് ഖബ്‌റിലെ ശിക്ഷയാണ് (മുസ്‌ലിം).

നബി ഒരു ഹദീസില്‍ പറയുകയാണ്: (ജൂതന്മാര്‍ തങ്ങളുടെ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നു-ബുഖാരി, മുസ്‌ലിം.)

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: (അല്ലാഹുവേ, നിന്നോട് ഞാന്‍ നരകശിക്ഷയില്‍ നിന്നും ഖബ്‌റിലെ ശിക്ഷയില്‍ നിന്നും ജീവിതത്തിലെയും മരണത്തിലെയും നാശത്തില്‍ നിന്നും മസീഹ് ദജ്ജാലിന്റെ നാശത്തില്‍ നിന്നും കാവല്‍ തേടുന്നു.) എന്ന പ്രാര്‍ഥന നബി ഞങ്ങള്‍ക്ക് പഠിപ്പിച്ചുകൊണ്ടിരുന്നു, ഖുര്‍ആനിലെ ഒരധ്യായം പഠിപ്പിച്ചുകൊണ്ടിരുന്നതുപോലെ (മുസ്‌ലിം)

നബി പ്രസ്താവിക്കുന്നു: (നിശ്ചയമായും ഖബ്‌റില്‍ ഉള്ളവര്‍ ശിക്ഷിക്കപ്പെടും. മൃഗങ്ങളെല്ലാം അത് കേള്‍ക്കുന്നതാണ്-ബുഖാരി, മുസ്‌ലിം.) ഖബ്‌റില്‍ വെച്ച് സജ്ജനങ്ങള്‍ക്ക് രക്ഷയും ദുര്‍ജനങ്ങള്‍ക്ക് ശിക്ഷയുമുണ്ടെന്ന് വേറെയും പ്രബല ഹദീസുകളില്‍ വന്നിട്ടുണ്ട്. മുസ്‌ലിംകളെല്ലാം നമസ്‌കാരത്തില്‍ (അല്ലാഹുവേ, നിശ്ചമയായും ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം പ്രാപിക്കുന്നു) എന്ന് പ്രാര്‍ഥിച്ചുവരുന്നത് നബിയുടെ ആജ്ഞയനുസരിച്ചാണ്.

മരണം: റൂഹ് ആലമുല്‍ ബര്‍സഖിലും ദേഹം ഖബറിലും

ജനിച്ചവരെല്ലാം മരിക്കുന്നതാണ് നമുക്ക് അദൃശ്യമായ ‘ലൗഹുല്‍ മഹ്ഫൂള്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് ‘അസ്‌റാഈല്‍'(അ)ഉം കൂട്ടരും ഒരു നിമിഷം പോലും പിന്തിക്കുകയോ മുന്തിക്കുകയോ ചെയ്യാതെ ‘റൂഹ് പിടിക്കുക’ എന്ന തങ്ങളുടെ കര്‍ത്തവ്യം പരിപൂര്‍ണമായും നിറവേറ്റിക്കൊണ്ടിരിക്കുന്നു.

പിന്നെ അവര്‍ ആ റൂഹുകളുമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അകലെയുള്ള ആകാശേത്തക്ക് ഉയര്‍ന്നു അല്ലാഹുവിന്റെ തിരു സന്നിധാനത്തില്‍ എത്തുകയും അനന്തരം സത്യവിശ്വാസികളുടെ റൂഹിനെ ആലമുല്‍ ബര്‍സഖിലെ ‘ഇല്ലിയ്യീന്‍’ എന്ന ഭാഗത്തും നിഷേധികളുടെ റൂഹിനെ ‘സിജ്ജീല്‍’ എന്ന ഭാഗത്തും എത്തിക്കുകയും ചെയ്യുന്നു. ബര്‍സഖില്‍ റൂഹ് ശരീരത്തിന്റെ മാധ്യമമില്ലാതെ അവിടെ ലഭിക്കുന്നതു സന്തോഷമാണെങ്കില്‍ അതും ദുഃഖമാണെങ്കില്‍ അതും അനുഭവിച്ചുകൊണ്ട് ‘അന്ത്യനാള്‍’  വരെ സ്ഥിതിചെയ്യുന്നു. ബര്‍സഖില്‍നിന്നു ഭൂമിയിലേക്കു നോക്കുമ്പോള്‍ അതൊരു ജയിലറ പോലെ കുടുസ്സായി തോന്നുന്നതാണ്.

ഇനി നമുക്ക് ദേഹത്തിന്റെ കാര്യം നോക്കാം. മയ്യിത്തിന്റെ ഇസ്‌ലാം അനുശാസിക്കുന്ന തരത്തില്‍ കര്‍മങ്ങള്‍ എല്ലാം നിറവേറ്റി ഖബര്‍സ്ഥാനില്‍ കൊണ്ടുപോയി ഖബറടക്കം ചെയ്യുന്നു. അവിടെ മുന്‍കര്‍, നകീര്‍ (അ) എന്നീ മലക്കുകള്‍ പ്രത്യക്ഷപ്പെട്ടു മയ്യിത്തിനെ ദീനീപരമായ ചില കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യുന്നു. ഈമാനോടെ മരിച്ച സത്യവിശ്വാസികള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ മറുപടി അനായാസേന നല്‍കുന്നു. അതോടെ അവരുടെ ഖബറുകള്‍ വിശാലവും വെളിച്ചവുമുള്ള പൂങ്കാവനമായിത്തീരുന്നു. എന്നാല്‍, ഈമാനില്ലാതെ മരിച്ച സത്യനിഷേധിയാണെങ്കില്‍ അതിനു മലക്കുകളുടെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയാന്‍ കഴിയില്ല. അതോടെ അവരുടെ ഖബറുകള്‍ ഇരുളടഞ്ഞു കുടുസ്സായിത്തീരുകയും അവര്‍ ഖബര്‍ ശിക്ഷകള്‍ക്കു വിധേയമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ ആ ശരീരങ്ങള്‍ ഖിയാമത്ത് നാള്‍ വരെ ഖബറുകളില്‍ സ്ഥിതിചെയ്യുന്നു.

കബറിലെ ശിക്ഷ

ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി(സ) അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376) 

അസ്മാഅ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) പ്രസംഗിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അങ്ങനെ മനുഷ്യന് അനുഭവിക്കേണ്ടതായ ഖബര്‍ ശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു. ഇതുകേട്ടപ്പോള്‍ ജനങ്ങളൊന്നടങ്കം ഉച്ചത്തില്‍ നിലവിളിച്ചു. (ബുഖാരി. 2. 23. 455)

അബൂഅയ്യൂബ്(റ) നിവേദനം: ഒരു ദിവസം സൂര്യനസ്തമിച്ചശേഷം നബി(സ) പുറപ്പെട്ടു. അപ്പോള്‍ നബി(സ) ഒരു ശബ്ദം കേട്ടു. നബി(സ) അരുളി: ജൂതന്മാര്‍ അവരുടെ ഖബറുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുകയാണ്. (ബുഖാരി. 2. 23. 457)  

 ആയിശ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാര്‍ദ്ധക്യത്തിന്റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങള്‍, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379) 

ഒരാള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തിലോ നരകത്തിലോ തനിക്കുള്ള പ്രത്യേകസ്ഥാനം രാവിലെയും വൈകീട്ടും അവന്ന് പ്രദര്‍ശിപ്പിക്കപ്പെടും. ഇതാണ് നിന്റെ ഇരിപ്പിടം എന്ന് അവനോട് പറയപ്പെടുകയും ചെയ്യും (ബുഖാരി, മുസ്‌ലിം).

മുസ്‌ലിമിനോട് ഖബ്‌റില്‍ വെച്ച് ചോദിക്കപ്പെടുമ്പോള്‍ അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാണെന്നും അവന്‍ സാക്ഷ്യപ്പെടുത്തും. (സത്യവിശ്വാസികളെ സ്ഥിരപ്പെട്ട വാചകം മൂലം അല്ലാഹു ഇഹത്തിലും പരത്തിലും ഉറപ്പിച്ചുനിറുത്തും-ഇബ്‌റാഹീം 27) എന്ന ഖുര്‍ആന്‍ വാക്യം അതാണ് പഠിപ്പിക്കുന്നത് എന്ന് നബിതങ്ങള്‍ വിശദീകരിച്ചിരിക്കുന്നു (ബുഖാരി, മുസ്‌ലിം).

കപടവിശ്വാസികളോട് ഖബ്‌റില്‍ വെച്ച് നബിതങ്ങള്‍ യെക്കുറിച്ച് ചോദിക്കുമെന്നും അപ്പോള്‍ എനിക്കറിയില്ല എന്നവര്‍ മറുപടി പറയുമെന്നും തല്‍സമയം ഇരുമ്പു ദണ്ഡ് കൊണ്ട് അവനെ അടിക്കുമെന്നും തുടര്‍ന്ന് അവന്‍ ഭയങ്കരമായി ശബ്ദിക്കുമെന്നും അതിനടുത്തുള്ള മനുഷ്യരും ജിന്നുകളുമല്ലാത്തവരെല്ലാം അത് കേള്‍ക്കുമെന്നും നബിതങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു (ബുഖാരി, മുസ്‌ലിം). 

ഖബ്‌റില്‍ വെച്ച് ചോദ്യം ചെയ്യുന്നതും അടിക്കുന്നതും രണ്ട് മലക്കുകളാണ് (ബുഖാരി, മുസ്‌ലിം). ഒരു മലക്കിന്റെ നാമം മുന്‍കര്‍ എന്നും മറ്റെ മലക്കിന്റെ നാമം നകീര്‍ എന്നുമാണ് (തുര്‍മുദി).

മരണാനന്തരജീവിതം കേവലമൊരു നിദ്രാവസ്ഥയാണെന്ന് പറയുന്നത് ശരിയല്ല. റൂഹിന് ദേഹവുമായി അഞ്ചു നിലയിലുള്ള ബന്ധമാണുള്ളത്:

1) മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ബന്ധം.
2) മാതാവിന്റെ ഉദരത്തില്‍ നിന്ന് പുറത്തുവന്ന ശേഷമുള്ള ബന്ധം.
3) നിദ്രാവസ്ഥയിലുള്ള ബന്ധം. ആ സമയത്ത് റൂഹ് ദേഹത്തില്‍ ഒരു നിലയില്‍ വേര്‍പ്പെടുകയും മറ്റൊരു നിലയില്‍ ദേഹത്തോട് ബന്ധപ്പെട്ടു നില്‍ക്കുകയും ചെയ്യുന്നു.
4) ബര്‍സഖില്‍ ഉള്ള ബന്ധം. അവിടെ ദേഹത്തില്‍ നിന്ന് വേര്‍പ്പെട്ടിട്ടുണ്ടെങ്കിലും അതിനെ തീരെ വിട്ടുകൊണ്ട് പൂര്‍ണമായി വേര്‍പ്പെട്ടിട്ടില്ല.
5) ശരീരങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമ്പോഴുള്ള ബന്ധം. അതാണ് ഏറ്റവും പൂര്‍ണമായ ബന്ധം.

മരണ സമയം 

നബി (സ)  പറഞ്ഞു :” അള്ളാഹു  ഒരു  മനുഷ്യനെ   ഒരു  (പ്രത്യേക) സ്ഥലത്ത്‌  വെച്ച്‌   മരിപ്പിക്കാനുദ്ദേശിച്ചാൽ   അയാൾക്‌   അവിടെ  പോകേണ്ട   ഒരു   ആവശ്യമുണ്ടാക്കിക്കൊടുക്കും ” ( അങ്ങനെ  അയാൾ  സ്വയം  അവിടെ  ആ  സമയത്ത്‌   എത്തുമെന്നർത്ഥം. ) [തിർമ്മുദി ]

മരണ  വെപ്രാളം  സത്യമായിക്കൊണ്ട്‌   വരുന്നതാണു.    ഏതൊന്നിൽ   നിന്ന്  നീ  ഒഴിഞ്ഞു  മാറിക്കൊണ്ടിരുന്നുവോ  അതത്രെ  ഇത്‌  ” ( കുർ- 50: 19)

 ഈ   വചനത്തിൽ   “മരണവെപ്രാളം ”  എന്നതിനു  കുർ ആൻ  പ്രയോഗിചത്‌  “സക്‌ റതുൽ  മൗത്‌”  എന്നാണു,  (സക്‌ റത്‌ =  ലഹരി) . മരിക്കുന്നവൻ  ചുറ്റിലുമുള്ളതെല്ലാം മർന്നു  ” മരിക്കുന്ന  ലഹരിയിൽ ” ആയിരിക്കുമെന്നർത്ഥം.  

മറ്റൊരിടത്ത്‌  കുർആൻ  പറയുന്നു :” അല്ല,  (പ്രാണൻ )  തൊണ്ടക്കുഴിയിലെത്തുകയും,   മന്ത്രിക്കാൻ   ആരുണ്ട്‌   എന്ന്  പറയപ്പെടുകയും,   അത്‌   ത ന്റെ  വേർപ്പാടാണെന്ന്   അവൻ  വിചാരിക്കുകയും  ,  കണങ്കാലും   കണങ്കാലും   തമ്മിൽ   കൂടിപ്പിണയുകയും  ചെയ്‌ താൽ….. ”

നബി ( സ)  പറഞ്ഞു :” മരണ  വെപ്രാളം   വ ന്നെത്തുന്നത്‌  വ രെ  ഒരു  അടിമയുടെ  പശ്ചാതാപം  അള്ളാഹു  സ്വീകരിക്കും ”(ഇബ്‌ നുമാജ,  തിർമ്മുദി)

കണ്ണുകൾ  ആത്മാവിനെ   പിന്തുടരും :

മരണമടഞ്ഞ   വ്യക്തി   കണ്ണുകൾ  തുറന്ന്  ദൂരേക്ക്‌  നോക്കുന്നത്‌  പോലെ  കിടക്കുന്നത്‌   കാണാം.   ത ന്റെ   ആത്മാവിനെയും   കൊണ്ട്‌   പോകുന്ന  മലക്കുകളെ   വീക്ഷിക്കുകയാണവൻ .  

ഒരു  ഹദിസ്‌  കാണുക :ഉമ്മുസലമ (റ)  പറയുന്നു :  അബുസലമയുടെ  അടുക്കൽ ( അദ്ദേഹം  മരിച്ചപ്പോൾ ) നബി (സ)  വരുകയുണ്ടായി.   ആ   സമയം  അബുസലമയുടെ   കണ്ണുകൾ   പുറത്തേക്ക്‌   തള്ളി  നിൽകുന്നുന്നുണ്ടായിരുന്നു.  തിരുമേനി   ആ   കണ്ണുകൾ  അടക്കുകയുണ്ടായി. എന്നിട്ട്‌   പറഞ്ഞു :   ”  ആത്മാവ്‌   പിടിക്കപ്പെട്ടാൽ  കണ്ണുകൾ   അതിനെ  പിന്തുടരും…,” (സഹിഹ്‌  മുസ്‌ ലിം )

മരണനിമിഷവും  “ശൈത്വാനും

ഇബ്‌ ലിസിന്റെയും  അവന്റെ  സൈന്യത്തിന്റെയും  ഏറ്റവും   വലിയ  ജീവിതാഭിലാഷം   ആദമിന്റെ   സന്തതികളെ   മുഴുവൻ  വഴിപിഴപ്പിക്കുകയും  – സത്യനിഷേധിയോ , ബഹുദൈവാരാധകനോ , ബിദ്‌ അത്ത്‌  കാരനോ   ഒക്കെയായി   മരിപ്പിക്കുകയും  ആണു.   അത്‌   അവൻ  അള്ളാഹുവോട്‌  ചെയ്ത   പ്രതിജ്നയുമാണു.  

അള്ളാഹു  പറയുന്നു :” തീർച്ചയായും  പിശാച്‌   നിങ്ങളുടെ  ശത്രുവാകുന്നു.  അവനെ  നിങ്ങൾ  ശത്രുവായി   ത ന്നെ   കാണുക.   തീർച്ചയായും   അവൻ   ത ന്റെ   ആൾകാരെ   ക്ഷണിക്കുന്നത്‌   നരകാവകാശികളുടെ   കുട്ടത്തിലായിരിക്കാൻ  വേണ്ടി   മാത്രമാണു “( സുറത്‌  ഗാഫിർ- 5,6)

അപ്പോൾ  മനുഷ്യരെ   നരകാവകാശിയായി   മരിപ്പിക്കാൻ   അവനും   കുട്ടരും  ആവുന്ന   പണിയൊക്കെ   “മരണസമയത്ത്‌”   പ്രത്യേകിച്‌  ചെയ്യും.   നബി (സ)  പ്രാർത്ഥിക്കുകയും   നമുക്ക്‌   പഠിപ്പിക്കുകയും  ചെയ്ത  ഒരു   പ്രാർത്ഥന  കാണുക :

” അള്ളാഹുവേ   പടു  വാർദ്ധക്യത്തിൽ  നിന്നും ,  ചതഞ്ഞ്‌  മരിക്കുന്നതിൽ  നിന്നും  മുങ്ങിമരിക്കുന്നതിൽ  നിന്നും,  മരണ  സമയത്ത്‌  ശൈത്വാന്റെ  ഉപദ്രവത്തിൽ   നിന്നും   നിന്നോട്‌  ഞാൻ  കാവൽ   തേടുന്നു ”
( ഇമാം  അബുദാവുദ്‌ )

ഇബ്‌ നു തൈമിയ  പറയുന്നത്‌  കാണുക :” … മരണാസന്നനായ  ഒരു  മനുഷ്യനെ  കുറിച്‌   ഇബ്‌ ലിസ്‌   അവന്റെ   അനുയായികളോട്‌ ( അവന്റെ  സംഘത്തിൽ  പെട്ട  മറ്റ്‌  ശൈത്വാന്മാരോട്‌ )  പറയും :   ”  അവനെ  ഇപ്പോൾ  പിടിചോ, ( പിഴപ്പിചോ )  ,  ഇപ്പോ  കിട്ടിയില്ലെങ്കിൽ     പിന്നെ   നിങ്ങൾകവനെ  ഒരിക്കലും  കിട്ടില്ല  ”(മജ്‌ മു ഉ  ഫതാവ- 4/ 255)

വിശ്വാസിയായ  നല്ല  മനുഷ്യന്റെ  മരണം :

ബറാ ഉ ബിനു   ആസിബ്‌ (റ)  പറയുന്നു :  ” അൻസാറുകളിൽ   പെട്ട  ഒരാളുടെ  ജനാസയിൽ  ഞങ്ങൾ  നബി (സ)യുടെ   കുടെ   പുറപ്പെട്ടു.   അങ്ങനെ  ഞങ്ങൾ  ഖബറിന്റെ   അടുത്തെത്തി.  ഖബർ (കുഴിക്കൽ)  മുഴുവനായിരുന്നില്ല.  അപ്പോൾ  നബി (സ)  അവിടെ  ഒരിടത്ത്‌   ഇരുന്നു.  തിരുമേനിയുടെ   ചുറ്റും  ഞങ്ങളും ( സഹാബികൾ)  ഇരുന്നു.   ഞങ്ങളുടെ   തലകൾക്‌   മുകളിൽ  പക്ഷികളുള്ളത്‌  പോലെ  ( അത്‌  പാറിപ്പോവാതിരിക്കാൻ  എത്രമാത്രം  നിശ്ചലമായി  ഇരിക്കുമോ  അത്‌ പോലെ  ഞങ്ങളെല്ലാം  നബി   പറയുന്നത്‌  കേൾക്കാൻ  ശ്രദ്ധിച്‌  ഇരുന്നു ).   നബിയുടെ   കൈയിൽ  ഒരു  വടിക്കഷ്ണമുണ്ട്‌  അത്‌ കൊണ്ട്‌  അദ്ദെഹം   മണ്ണിൽ   കുത്തിക്കൊണ്ടിരുന്നു.   പിന്നെ   അവിടുന്ന്  തലയുയർത്തിക്കൊണ്ട്‌   പറഞ്ഞു :” നിങ്ങൾ  ഖബറിലെ  ശിക്ഷയിൽ  നിന്ന്  അള്ളാഹുവോട്‌   അഭയം   തേടുക. –   ഇത്‌   തന്നെ  അദ്ദേഹം  രണ്ടോ   മുന്നോ  തവണ   ആവർത്തിച്ചു.   

ശേഷം   അവിടുന്ന്   പറഞ്ഞു :” സത്യവിശ്വാസിയായ  ഒരു  അടിമ    ദുനിയാവുമായുള്ള  ബന്ധം  വെടിയുകയും    പരലോകത്തെ  അഭിമുഖീകരിക്കുകയും   ചെയ്താൽ   ആകാശത്ത്‌   നിന്ന്   ചില   മലക്കുകൾ  ഇറങ്ങി  വരും.  അവരുടെ  മുഖങ്ങൾ   സുര്യനെ   പോലെ  ജ്വലിക്കും.  അവരുടെ   കൈകളിൽ   സ്വർഗ്ഗത്തിലെ   “കഫൻ”  പുടവകളിൽ   പെട്ട  പുടവയും   സ്വർഗ്ഗത്തിലെ   സുഗന്ധ  വസ്തുക്കളിൽ  പെട്ട   സുഗന്ധവും  ഉണ്ടായിരിക്കും.   അവന്റെ   കൻ വട്ടത്ത്‌  അവർ   ഇരിക്കും.   മരണത്തിന്റെ  മലക്ക്‌   അവന്റെ   തലയുടെ   അടുത്ത്‌   ഇരിക്കും.  എന്നിട്ട്‌   ആ  മലക്ക്‌  പറയും:  പരിശുദ്ധാത്മാവേ,  അള്ളാഹുവിൽ  നിന്നുള്ള    പാപമോചനത്തിലേക്കും  അവന്റെ   സംതൃപ്തിയിലേക്കും   പുറപ്പെട്ട്‌  കൊള്ളുക .   

നബി(സ)  പറഞ്ഞു :” അപ്പോൾ   അത്‌   പുറപ്പെടും.   അങ്ങനെ   ഒരു  പാത്രത്തിന്റെ   വായ്‌ ഭാഗത്ത്‌   നിന്ന്   വെള്ളത്തുള്ളി   ഒലിക്കുന്നത്‌   പോലെ ( വളരെ  ലളിതമായി) അത്‌   ഒഴുകും.   അപ്പോൾ  ആ  മലക്ക്‌   അതിനെ  പിടിക്കും.    പിടിച്‌   കഴിഞ്ഞാൽ  ഇമ വെട്ടുന്ന  സമയം  കൊണ്ട്‌   അത്‌  കുടെയുള്ള   മറ്റ്‌  മലക്കുകളെ  ഏൽപിക്കും .   അതിനെ   അവർ  കൊണ്ടുവന്ന  ( സ്വർഗ്ഗത്തിലെ ) കഫൻ  പുടവയിൽ  (സ്വർഗ്ഗീയ) സുഗന്ധങ്ങളോട്‌  കുടി  വെക്കും.   ഭുമിയിക്‌   വെച്ചുള്ള  ഏറ്റവും  ഉയർന്ന   കസ്തുരിയുടെ   മണം  അപ്പോൾ   അതിൽ   നിന്നും   പുറത്ത്‌   വരും.   അങ്ങനെ   ആ   ആത്മാവുമായി  അവർ   ആകാശത്തേക്‌   കയറും.   അവിടെ   വഴിയിലുള്ള   മലക്കുകളുടെ   ഓരോ   സംഘവും   ഏതാണീ  “പരിശുദ്ധാത്മാവ്‌ ”  എന്ന്   ചോദിക്കുന്നു.   ഈ  ലോകത്ത്‌  അദ്ദേഹം   അറിയപ്പെട്ടതിൽ  വെച്‌  ഏറ്റവും   നല്ല  പേരു  കൊണ്ട്‌  അവർക്ക്‌   പരിചയപ്പെടുത്തിക്കൊടുക്കും.   അങ്ങനെ   അവർ  ഏറ്റവും  അടിയിലെ  ആകാശത്ത്‌ ( ഒന്നാനാകാശം) എത്തും.  അത്‌  അദ്ദേഹത്തിനു  വേണ്ടി  തുറക്കാനാവശ്യപ്പെടുകയും   അത്‌  തുറക്കപ്പെടുകയും   ചെയ്യും.    തുടർന്ന്  ഓരോ  ആകാശത്തേക്കും   അവർ  അദ്ദേഹത്തെ  കൊണ്ട്‌  പോകും.  അങ്ങനെ  ഏഴാം  ആകാശത്തെത്തും.   എന്റെ  അടിമയുടെ  രേഖകൾ  ” ഇല്ലീയ്യിനിൽ”  എഴുതുക.  അവനെ  ഭുമിയിലേക്‌  അവന്റെ  (ഖബറിലെ ) ശരീരത്തിലേക്ക്‌   മടക്കുക.

അങ്ങനെ   അവന്റെ  അടുക്കൽ  2 മലക്കുകൾ  വരും.  എന്നിട്ടവനെ  ഇരുത്തും.   അവർ 2 പേരും   ചോദിക്കും :

” നിന്റെ  റബ്ബ്‌  ആർ ?.  

അവൻ  : അള്ളാഹു. 

മലക്കുകൾ :  നിന്റെ  ദീൻ  ഏത്‌ ?.  

അവൻ :  ഇസ്‌ ലാം. 

മലക്കുകൾ :  നിങ്ങളിൽ  അയക്കപ്പെട്ട  ഈ  മനുഷ്യൻ  ആരു ?

അവൻ : അള്ളാഹുവിന്റെ  റസുൽ.

മലക്കുകൾ :  അത്‌  നിനക്കെങ്ങനെ  അറിയാം ?

അവൻ :  ഞാൻ  അള്ളാഹുവിന്റെ  ഗ്രന്ഥം  പഠിചു.  അതിൽ   വിശ്വസിച്ചു,  അതിനെ സത്യപ്പെടുത്തി.

അപ്പോൾ  ആകാശത്ത്‌   നിന്ന്  വിളിച്‌   പറയപ്പെടും :  എന്റെ  അടിമ  പറഞ്ഞത്‌  സത്യമാണു.    അവനെ   സ്വർഗ്ഗ  വിരിപ്പിൽ  കിടത്തുക.  സ്വർഗ്ഗത്തിലേക്കുള്ള   ഒരു   വാതിൽ   അവനു   തുറന്നുകൊടുക്കുകയും  ചെയ്യുക.

നബി (സഹാബികളോട്‌ )  തുടർന്ന് പറഞ്ഞു :  അപ്പോൾ  അതിന്റെ (സ്വർഗ്ഗത്തിന്റെ) സുഗന്ധം   അവൻ   അനുഭവപ്പെടുകയും    അവന്റെ  ഖബർ  വിശാമാക്കപ്പെടുകയും  ചെയ്യും.   സുന്ദരനായ ,  മനോഹര  വസ്ത്രം  ധരിച ,  സുഗ്ന്ധമുള്ള  ഒരു  വ്യക്തി   അവന്റെ   അടുക്കൽ   വന്ന്   പറയും  :  നിനക്ക്‌  മംഗളം !!. അപ്പോൾ ( മരിചയാൾ)  ചോദിക്കും : ” നീ   ആരാണു ?”.  (ആഗതൻ ) :ഞാൻ   നിന്റെ (  ജീവിതകാലത്തെ)  സൽകർമ്മങ്ങളാകുന്നു.  അപ്പോൾ  അവൻ  പറയും : ” അള്ളാഹുവേ,  അന്ത്യനാൾ   പെട്ടന്നാകട്ടെ,  എനിക്‌  എന്റെ  കുടുമ്പത്തിലേക്കും  സമ്പത്തിലേക്കും   മടങ്ങാമായിരുന്നു”……….


മോശം /  ചീത്ത  മനുഷ്യന്റെ   മരണം :

നല്ല  മനുഷ്യന്റെ  മരണത്തെ  കുറിച്‌    പറഞ്ഞ്‌  കൊടുത്ത  അതേ  ഹദിസിൽ  ശേഷം   ഹദിസിന്റെ  രണ്ടാം   പകുതിയിൽ   ചീത്ത  മനുഷ്യൻ /  ദുർ വൃത്തനായ   മനുഷ്യന്റെ   മരണത്തെ  കുറിചും   സഹാബികൾക്‌   നബി(സ)  വിവരിച്‌   കൊടുക്കുന്നുണ്ട്‌.   

നബി  തുടരുന്നു :“…അവിശ്വാസിയായ  ഒരു  അടിമ  ഇഹലോകവുമായുള്ള  ബന്ധം   വെടിയുകയും   പരലോകത്തെ   അഭിമുഖീകരിക്കാൻ  തുടങ്ങുകയും  ചെയ്താൽ  കറുത്തിരുണ്ട  (ഭീകര രുപികൾ)  മുഖമുള്ള  കുറെ   മലക്കുകൾ  അവന്റെയടുക്കൽ  ഇറങ്ങിവരും  .അവരുടെ   കയ്യിലാകട്ടെ   നരകത്തിൽ  നിന്നുള്ള   പരുക്കൻ   കമ്പിളിയും  ഉണ്ടാകും.  അവർ  ഈ   മനുഷ്യന്റെ   കൺ മുമ്പിൽ  വന്നിരിക്കും.   ശേഷം   മരണത്തിന്റെ   മലക്ക്‌  വന്ന്   അവന്റെ  തലഭാഗത്തിരിക്കും.   മ്ലേച്ചനായ   ആത്മാവേ,   അള്ളാഹുവിന്റെ  വെറുപ്പിലേക്കും   കോപത്തിലേക്കും   നീ  ഇറങ്ങിവരുക.   ഇത്‌  കേട്ടാൽ   ഭയം  കൊണ്ട്‌   ആ  ആത്മാവ്‌  ശരീരത്തിനുള്ളിലേക്‌   വലിയും.  എന്നാൽ  മലക്കുകൽ  അതിനെ  പിടിക്കും,    നനഞ്ഞ  പഞ്ഞിക്കെട്ടിൽ  കുടി  മുള്ളുകളും  കൊളുത്തുകളുമുള്ള  ദണ്ഡ്‌  വലിച്ചെടുക്കുന്നത്‌   പോലെ  ( വേദനിപ്പിച്ചും   പ്രയാസപ്പെടുത്തിയും ) ആ   ആത്മാവിനെ   വലിച്ചെടുക്കും.  പിന്നെ  പെട്ടന്നു  തന്നെ   അത്‌  കുടെയുള്ള   മറ്റ്‌  മലക്കുകൾക്‌  കൈമാറുകയും   അവരത്‌   അവരുടെ   കയ്യിലുള്ള   പരുക്കൻ  കമ്പിളിയിൽ  വെക്കുകയും  ചെയ്യും.    

അപ്പോൾ   അതിൽ   നിന്ന്  ശവം  ചീഞ്ഞളിഞ്ഞത്‌  പോലുള്ള   ദുർഗ്ഗന്ധം  പുറത്ത്‌   വന്ന് കൊണ്ടിരിക്കും.    അതുമായി   അവർ  ആകാശത്തേക്ക്‌  കയറിപ്പോകും.  ഓരോ   സംഘം  മലക്കുകളുടെ   അടുത്തുകുടെ  പോകുമ്പോഴും   അവർ   ചോദിക്കും  : ഏതാണീ  മ്ലേച്ചനായ /  ദുർഗ്ഗന്ധമുള്ള  ആത്മാവ്‌ ?.  അവർ  പറയും : ” അത്‌   ഇന്ന  വ്യക്തിയാണു ,   ഭുമിയിൽ  അറിയപ്പെട്ടിരുന്നതിൽ  ഏറ്റവും   മോശം   പേരിൽ   അവർ   അയാളെ  പറ്റി  പരിചയപ്പെടുത്തിക്കൊടുക്കും.      അങ്ങനെ   ഏറ്റവും   അടുത്ത  ആകാശത്തെത്തി ( ഒന്നാനാകാശം ) അത്‌   തുറക്കാനാവശ്യപ്പെടും  ,  എന്നാലത്‌   തുറക്കപ്പെടുകയില്ല.  ഇത്‌  വ രെ  പറഞ്ഞതിനു  ശേഷം   നബി ( കുർ ആനിലെ ) ഈ  വചനം  ഓതി :

” അവർക്ക്‌  ആകാശത്തിന്റെ  വാതിലുകൾ  തുറക്കപ്പെടുകയില്ല ;  ഒട്ടകം സുചിക്കുഴലിലുടെ   പ്രവേശിക്കുന്നത്‌  വ രെ   അവർ   സ്വർഗ്ഗത്തിലും  പ്രവേശിക്കുകയില്ല ”( അ അറാഫ്‌- 40)

(ശേഷം  നബി  വീണ്ടും  തുടർന്നു ) – അള്ളാഹു  പറയും :  അവന്റെ  രേഖകൾ ഭുമിയുടെ  ഏറ്റവും  അടിത്തട്ടിലുള്ള  ” സിജ്ജീനിൽ”  എഴുതുക.    ഇത്‌  കേൾകേണ്ട   താമസം  മലക്കുകൾ   ആത്മാവിനെ   ഭുമിയിലേക്‌  വലിച്ചെറിയും  !!.

അങ്ങനെ   ആ   ആത്മാവ്‌  ശരീരത്തിലേക്ക്‌ (ഖബറിൽ)  ത ന്നെ   മടക്കപ്പെടും.  അപ്പോൾ  അവന്റെ   അടുക്കൽ  2 മലക്കുകൾ   വരും.   അവനെ  

എഴുനേൽപിച്ചിരുത്തി   അവനോട്‌   മലക്കുകൾ :” നിന്റെ  റബ്ബ്‌  ആരു ?”

അവൻ :  ആഹ്‌,  ആഹ്‌  എനിക്കറിഞ്ഞു  കുടാ

മലക്കുകൾ : ” നിന്റെ  മതം ഏതാണു ?”

അവൻ :” ആഹ്‌, ആഹ്‌,  എനിക്കറിഞ്ഞു കുട.

മലക്കുകൾ : “നിങ്ങളിൽ  അയക്കപ്പെട്ട  ഈ  മനുഷ്യനാരു ?”

അവൻ : ആഹ്‌, ആഹ്‌,  എനിക്കറിയില്ല. ”

അപ്പോൾ  ആകാശത്ത്‌  നിന്ന്  വിളിച്‌  പറയപ്പെടും : ” കളവാണവൻ  
പറയുന്നത്‌ ;  അവനു   നരകത്തിന്റെ  ഒരു  വിരിപ്പ്‌  കൊടുക്കുക,  നരകത്തിൽ  നിന്നൊരു   വാതിലും   തുറന്ന്  കൊടുക്കുക.   അപ്പോൾ  നരകത്തിലെ  ചൂടും  മറ്റ്‌   അനുഭവങ്ങളും   അവന്റെ   ഖബറിൽ  വ്യാപിക്കുകയായി.  വാരിയെല്ലുകൾ  പരസ്പരം  കോർക്കുമാറു   അവന്റെ  ഖബർ   ഇടുങ്ങും.  ശേഷം   വിരുപനായ,  വൃത്തികെട്ട  വസ്ത്രം  ധരിച്ച ,  ദുർഗ്ഗന്ധമുള്ള   ഒരാൾ  അദ്ദേഹത്തിന്റെയടുക്കൽ   വരും.  അവൻ  പറയും : ” നിന്റെ  നാശമറിയിക്കാൻ   വന്നവനാണു  ഞാൻ ;  നിന്നോട്‌  മുന്നറിയിപ്പ്‌  നൽകപ്പെട്ട  ആ   ദിവസമാണിത്‌ “.   ഖബറാളി : ” അവലക്ഷണം  പിടിച്ച  മുഖമുള്ള  ആരാണു  നീ  ?”.    അയാൾ : ” (ഭുമിയിൽ നീ  ചെയ്ത) നിന്റെ  ദുഷ്‌ കർമ്മങ്ങൾ !!”.   അപ്പോഴവൻ  : ”  നാഥാ,  ആ  ഖിയാമത്‌   നാൾ  വരരുതേ !!”
[അഹ്‌ മദ്‌ , അബുദാവുദ്‌,  ഹാകിം  ]

”സത്യനിഷേധികളുടെ   ആത്മാക്കളെ  മലക്കുകൾ  പിടിക്കുന്ന   രംഗ മെങ്ങാനും   നീ   കണ്ടിരുന്നെങ്കിൽ , ( മലക്കുകൾ) അവരുടെ  മുഖത്തും  പിൻഭാഗങ്ങളിലും  അടിച്ചു  കൊണ്ടിങ്ങനെ   പറയും :  കഠിനമായ  നരകശിക്ഷ   അനുഭവിച്ചു  കൊള്ളുക ”( കുർ- 8: 50)

വിശ്വാസികളുടെ  മരണം :

”സുക്ഷിച്‌   ജീവിചവർക്ക്‌   അപ്രകാരമാണു  അള്ളാഹു   പ്രതിഫലം  നൽകുന്നത്‌.   അവരുടെ  ആത്മാക്കളെ   പരിശുദ്ധാവസ്ഥയിൽ   മലക്കുകൾ  ഏറ്റെടുക്കും,   അവർ ( മലക്കുകൾ )  പറയും : ”  നിങ്ങക്‌  സമാധാനം ( രക്ഷ), നിങ്ങളുടെ   പ്രവർത്തന  ഫലമായി   നിങ്ങൾ   സ്വർഗ്ഗത്തിൽ   പ്രവേശിച്ച്‌  കൊള്ളുക ”( കുർ-  നഹ്‌ ൽ- 31,32)

”ഓ  ശാന്തനായ ( സമാധാനമടഞ്ഞ)  ആത്മാവേ,    നിന്റെ  റബ്ബിലേക്ക്‌  മടങ്ങിക്കൊള്ളു , ( സ്വയം ) തൃപതനായും  (അള്ളാഹുവിന്റെ )  തൃപ്തി  നേടിയവനായും ;  എന്റെ   നല്ല  അടിമകളുടെ  കുട്ടത്തിലാവുക,   എന്റെ  സ്വർഗ്ഗത്തിൽ  പ്രവേശിക്കുകയും  ചെയ്യുക ”( കുർ- ഫജ്‌ ർ- 28-30)

ഖബറിന്റെ  ഇടുക്കലും  ഞെരുക്കലും :

മരണശേഷം  ഖബറിൽ   വെച്‌  കഴിഞ്ഞാൽ  ആ  വ്യക്തിയെ  “ഖബർ  ഒന്നു  ഞെരുക്കും ” –  ഈ  ഞെരുക്കൽ   മരണപ്പെട്ട  എല്ലാവർക്കുമുള്ളതാണു.  വിശ്വാസികൾകുമുണ്ട്‌.   അള്ളാഹുവിനു  വളരെ  ഇഷ്ടപ്പെട്ട  സഹാബിയായ  “സ അദുബിൻ  മു ആദിനു”  പോലും  ഈ  അനുഭവമുണ്ടായി  എന്ന്  നബി (സ)  പറഞ്ഞു  ( ഇമാം  അഹ്‌ മദ്‌  ഉദ്ധരിച്ചത്‌ ) . നല്ല  ആത്മാവാണെങ്കിൽ  ഈ  ഒരു ഞെരുക്കലിനു  ശേഷം  ഖബർ  പിന്നീട്‌  വിശാലമാകും.   എന്നാൽ  ചീത്ത  ആത്മാവാണെങ്കിൽ   ഈ  ഞെരുക്കം  ഉയിർത്തെഴുനേൽപ്‌   നാൾവരെ  അനുഭവിക്കും.

മുൻ കറും  നകീറും :

അബുഹുറൈറ (റ)  നിവേദനം ,  നബി (സ)  പറഞ്ഞു :മയ്യിത്ത്‌  മറവ്‌  ചെയ്ത്‌  കഴിഞ്ഞാൽ  ( മറ്റൊരു  ഹദിസിൽ  ആളുകൾ  പിരിഞ്ഞു  പോയി  അവരുടെ  ചെരുപ്പിന്റെ  ശബ്ദം  നിലച്ചാൽ ) അവന്റെയടുക്കൽ  കറുത്ത  രുപമുള്ള  , നീല കണ്ണുകളുള്ള   2 മലക്കുകൾ  വരും  അവരിൽ  ഒരാൾ  “മുൻ കറും”  മറ്റേ  ആൾ  “നകീറും ” ആണു.   അവർ 2  പേരും  അവനോട്‌   ചോദിക്കും : ” ഈ  മനുഷ്യനെ   പറ്റി  നീ  എന്താണു   പറഞ്ഞിരുന്നത്‌ ?” .   അവൻ : ” അദ്ദേഹം  അള്ളാഹുവിന്റെ   അടിമയും  റസുലുമാകുന്നു.  അള്ളാഹു  ഒഴികെ  ആരാധ്യനില്ലെന്നും   മുഹമ്മദ്‌   അവന്റെ  അടിമയും   റസുലുമാണെന്ന്  ഞാനിതാ  സാക്ഷ്യപ്പെടുത്തുന്നു.    അപ്പോൾ  അവർ 2  പേരും  പറയും : ” നീ  ഇത്‌  (ജീവിതകാലത്ത്‌)  പറഞ്ഞിരുന്നതായി   ഞങ്ങൾക്കറിയാം.  അങ്ങനെ  അവന്റെ  ഖബർ  70  മുഴം  വിശാലമാക്കപ്പെടും.  അവനോട്‌   പറയപ്പെടും  :” ഉറങ്ങിക്കൊള്ളുക  ;  കുടുംബത്തിലെ  ഏറ്റവും   പ്രിയപ്പെട്ട  വ്യക്തിക്ക്‌   മാത്രം  ഉണർത്താൻ  കഴിയുന്ന  മണവാളന്റെ  ഉറക്കം “.  [  ഇത്‌  കുടാതെ  അവനു  സ്വർഗ്ഗത്തിൽ  നിന്നും  ഒരു  കവാടം  തുറക്കപ്പെടുമെന്നും  ,  ഖബറിൽ  പച്ചപ്പ്‌  നിറയുമെന്നും   മറ്റ്‌  സഹീഹായ   ഹദിസുകളിലുണ്ട്‌.]  അങ്ങനെ  ഉയിർത്തെഴുനേൽപ്‌   നാൾ  വ രെ  ( ഈ  സുഖാനന്ദത്തിൽ  സമാധാനമായി  അവൻ  ഉറങ്ങും )

” ഇനി  അവൻ  കപടവിശ്വാസിയാണെങ്കിൽ  ( മുകളിലെ  ചോദ്യങ്ങൾക്‌ )  അവൻ  പറയും :  ” ആളുകൾ  ചിലതൊക്കെ  പറയുന്നത്‌  ഞാൻ  കേട്ടിരുന്നു.  അതുപോലെ  ഞാനും പറഞ്ഞു ,  അല്ലാതെ  എനിക്കൊന്നുമറിയില്ല.  അപ്പോൾ  ഭുമിയോട്‌   പറയപ്പെടും : ” ഇവന്റെ  മേൽ   ഇടുങ്ങുക “.  അപ്പോൾ   അത്‌  ഇടുങ്ങും.   അവന്റെ  വാരിയെല്ലുകൾ   പരസ്പരം  ചേരുന്നത്‌  വ രെ.   പിന്നെ  അവൻ   ശിക്ഷിക്കപ്പെട്ടു  കൊണ്ടേയിരിക്കും  ആ   കിടത്തത്തിൽ   നിന്ന്  എഴുന്നേൽപ്പിക്കപ്പെടുവോളം ( അന്ത്യനാൾ  വ രെ )ഇമാം  തിർമ്മുദി]

ഖബറിലെ  ചില  ശിക്ഷാ  രംഗങ്ങൾ :

വിശ്വാസിയായ  നല്ല  ആത്മാവ്‌  മലക്കുകളുടെ  ചോദ്യം  ചെയ്യലിനു  ശേഷം  ഉയിർത്തെഴുനേൽപ്പുനാൾ  വ രെ   സുഖാനന്ദങ്ങളിൽ  മുഴുകി  ഉറക്കമായിരിക്കുമെന്ന്  ഹദിസുകളിൽ   നിന്ന്  നാം  കണ്ടു.  എന്നാൽ   പാപം  ചെയ്ത  ആത്മാക്കളാകട്ടെ  ഉയിർത്തെഴുനേൽപ്‌  നാൾ  വ രെ  ഖബർ ശിക്ഷ  അനുഭവിക്കുകയും  ചെയ്യും.  ഖബറിൽ   ലഭിക്കുന്ന  വിവിധ  ശിക്ഷകളെ  കുറിച്‌   ഒരിക്കൽ  നബി (സ)  സ്വപ്നത്തിൽ   കാണുകയുണ്ടായി.   ഇത്‌  കേവലം  സ്വപ്നമല്ല,  ( പ്രവാചകന്മാരുടെ  സ്വപ്നം  കളവല്ല,  യാഥാർത്ഥ്യമാണു ;

ഇബ്രാഹിം  നബി  മകനെ  അറുക്കാൻ  തീരുമാനിച്ചത്‌  അള്ളാഹു  സ്വപ്നത്തിലുടെ   അറിയിചത്‌   കൊണ്ടാണു ,   യുസുഫ്‌  നബി  ചെറുപ്പത്തിൽ  കണ്ട  സ്വപ്നം  വലുതായപ്പോൾ   ഫലിച്ചു).   നബി (സ)  കണ്ട  സ്വപ്നം  സുദീർ ഘമായത്‌  കൊണ്ട്‌  ,  അത്‌  ചുരുക്കി  മാത്രം   വിവരിക്കാം :

സമുറ ബിൻ ജുൻ ദുബ്‌ (റ) നിവേദനം ,  നബി (സ) പറഞ്ഞു :        ” 2 പേർ  (സ്വപ്നത്തിൽ) എന്റെ  അടുക്കൽ  വന്നു.  അവർ  പറഞ്ഞു :  “വരൂ “.  ഞാൻ  അവരുടെ  കുടെ  പോയി. ( പിന്നീട്‌  കണ്ട  ചില  കാഴ്ചകൾ )

ഒരാൾ  കമഴ്‌ന്ന്   കിടക്കുന്നു,   മറ്റൊരാൾ  വലിയ  പാറക്കല്ല്   കൊണ്ട്‌  കിടക്കുന്ന  ആളുടെ  തല  എറിഞ്ഞ്‌   ചതക്കും.   കല്ല്  ഉരുണ്ട്‌   പോകും,  അത്‌  എടുത്ത്‌  കൊണ്ട്‌   വരുമ്പോഴേക്കും  തല   പഴയത്‌   പോലെയാകും  .  വീണ്ടും  ഇത്‌  ( തല  ചതക്കൽ ) ആവർത്തിച്‌   കൊണ്ടേയിരിക്കും.

ഒരാൾ  മലർന്ന്   കിടക്കുന്നു.   മറ്റൊരാൾ   കൊളുത്തുകളുള്ള  ഒരു  കമ്പിയുമായി  കിടക്കുന്ന   വ്യക്തിയുടെ   മുഖത്തിന്റെ  ഒരു  ഭാഗം  പിരടി  മുതൽ   മൂക്ക്‌  വ രെ  കൊളുത്തിക്കീറുന്നു.   ശേഷം   മുഖത്തിന്റെ  മറ്റേ  ഭാഗത്തും  ഇത്‌   ആവർത്തിക്കുന്നു.   അപ്പോഴേക്കും  മുഖത്തിന്റെ   ആദ്യം  ചെയ്ത  ഭാഗം  സാധാരണ  പോലെയായിമാറിയിരിക്കും ,  അപ്പോൾ  ആ  ഭാഗം   വീണ്ടും  കൊളുത്തിക്കീറും   അങ്ങനെ  മുഖത്തിന്റെ   2  ഭാഗങ്ങളിലും   ഇത്‌   ആവർത്തിച്‌   കൊണ്ടിരിക്കും.

പിന്നെ  കണ്ടത്‌   ഒരു  “തീച്ചൂളയാണു ” .  നബി  അതിലേക്ക്‌   നോക്കിയപ്പോൾ  ” നഗ്നരായ  കുറെ  സ്ത്രീകളെയും  പുരുഷന്മാരെയും ”  കണ്ടു.  അവരുടെ   അടി  ഭാഗത്ത്‌  നിന്ന്   തീ  ആളിക്കത്തുമ്പോൾ   അവർ   ഉറക്കെ   നിലവിളിക്കുന്നു.

പിന്നെയും  കുറെ  നടന്നപ്പോൾ   ഒരു  “രക്തപ്പുഴ”  കണ്ടു.  അതിലുടെ  ഒരാൾ  നീന്തുന്നു.  ആ  പുഴയുടെ   തീരത്ത്‌   ഒരാൾ  കുറെ   കല്ലുകളുമായി  നിൽക്കുന്നു.  ഓരോ  തവണയും  പുഴയിലെ   വ്യക്തി   നീന്തി  കരയിലെത്തുമ്പോൾ   കരയിലെ   വ്യക്തി   അയാളുടെ  വായിലേക്ക്‌   ക ല്ലെടുത്തെറിയുന്നു.  അപ്പോൾ   അയാൾ  പുഴയിലേക്ക്‌   ത ന്നെ   തിരിച്‌  പോകും,  ഈ   പ്രവർത്തി   തുടർന്ന്   കൊണ്ടേയിരിക്കുന്നു.

വിരുപനായ  ഒരു  വ്യക്തി  തീ  കത്തിക്കുകയും   അതിനു   ചുറ്റും  ഓടുകയും   ചെയ്യുന്നു.

പിന്നെയും  നടന്നപ്പോൾ –  നിറയെ  പുക്കളുള്ള  മനോഹരമായ  ഒരു  തോട്ടം  കണ്ടു.   അതിന്റെ   നടുവിൽ  വളരെ   ഉയരമുള്ള   ഒരു   മനുഷ്യൻ  ; അദ്ദേഹത്തിനു  ചുറ്റും  കുറെ  കുട്ടികളും.

പിന്നെ   നടന്നപ്പോൾ  ഒരു  വലിയ  നഗരത്തിലെത്തി.   അത്‌  നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌   സ്വർണ്ണവും  വെള്ളികൊണ്ടുമുള്ള   ഇഷ്ടികകൾ  കൊണ്ടാണു.   അവിടെ  കുറെ   ആളുകളുണ്ട്‌.  അവരുടെയെല്ലാം  ശരീരത്തിന്റെ   പകുതിഭാഗം  വളരെ  സുന്ദരവും   ബാക്കി   പകുതി   വളരെ  വിരുപവുമാണു.  നബിയുടെ   കുടെയുള്ള  2  പേർ   അവരോട്‌  തൊട്ടടുത്തുള്ള  പുഴയിൽ   മുങ്ങി  വരാൻ  പറഞ്ഞു.   അങ്ങനെ   മുങ്ങി   വന്നപ്പോൾ  ” ശരീരത്തിന്റെ   മുഴുവൻ  ഭാഗവും  സുന്ദരമായി  മാറി “.
മുകളിൽ   പറഞ്ഞ  ഓരോ  കാഴ്ചകൾ  കാണുമ്പോഴും  നബി   കുടെയുള്ള  2  പേ രോട്‌  അതിനെ  കുറിച്‌   ചോദിച്‌   കൊണ്ടിരുന്നു.  എന്നാൽ   അവർ  ഉടനെ  മറുപടി   പറഞ്ഞില്ല.   ഈ   കാഴ്ചയുടെയെല്ലാം   അവസാനം   അവർ  നബിയോട്‌   ഇതിന്റെയെല്ലാം   പൊരുൾ  ഇപ്രകാരം പറഞ്ഞു   കൊടുത്തു :

” താങ്കൾ  ആദ്യം  കണ്ട  കല്ല്  കൊണ്ട്‌  തല  ചതഞ്ഞ്‌   ശിക്ഷിക്കപ്പെടുന്ന  മനുഷ്യൻ –  കുർ ആൻ  ലഭിച്ചിട്ടും  അതിനെ  (വില വെക്കാതെ ) തള്ളിക്കളയുകയും   നിർബന്ധ ( ഫർദ്ദ്‌) നമസ്കാരം  പോലും   നിർവ്വഹിക്കാതെ  കിടന്നുറങ്ങുകയും   ചെയ്തവനാണു.    (  കുർ ആൻ  ലഭിച  ഇയാൾ  മുസ്‌ ലിമായിരുന്നെന്ന്  ഊഹിക്കാം … സുബ്‌ ഹിയും  ഇഷാ  ഉമൊക്കെ  നമസ്കരിക്കാതെ  കിടന്നുറങ്ങുന്നർ  ഓർക്കുക !!!- )

കവിൾ  കമ്പി  കൊണ്ട്‌  വലിച്‌  കീറപ്പെടുന്ന   മനുഷ്യൻ  –  നേരം  വെളുത്ത്‌   രാത്രിയാവുന്നത്‌   വ രെ  കളവുകൾ  മാത്രം   പറഞ്ഞു  നടന്നവൻ ( പെരും  നുണയൻ ) ആണു.

ചൂളയിൽ   കത്തിക്കപ്പെടുന്ന   നഗ്നരായ ” സ്ത്രീ- പുരുഷന്മാർ”  “വ്യഭിചാരികളാണു ”

രക്തപ്പുഴയിൽ   നീന്തുകയും   കല്ലു   വിഴുങ്ങുകയും   ചെയ്തവൻ  ” പലിശ  മുതൽ”   തിന്നവനാണു.

തീ  കത്തിക്കുകയും   അതിനു   ചുറ്റും  ഓടുന്ന  വിരുപനായ   വ്യക്തി   നരകത്തിന്റെ   കാവൽകാരൻ  ( മാലിക്ക്‌ ??)  ആണു.

തോട്ടത്തിന്റെ  നടുവിലുള്ള  ഉയരമുള്ള  മനുഷ്യൻ  ഇബ്രാഹിം   നബിയാണു.  ചുറ്റുമുള്ള  കുട്ടികൾ   “ശുദ്ധ പ്രകൃതിയിൽ  ( ചെറു  പ്രായത്തിൽ )  മരിച്ച   കുട്ടികളാണു ”

ശരീരം  പകുതി  സുന്ദരവും   പകുതി   വിരുപവുമായവർ – ” സൽകർമ്മങ്ങളും  ദുഷ്കർമ്മങ്ങളും  ”  ഇടകലർത്തി   ചെയ്തവരാണു.   അങ്ങനെ   അള്ളാഹു  അവരുടെ   പാപങ്ങൾ   പൊറുത്ത്‌   കൊടുത്ത്‌   അവരെ   ശുദ്ധീകരിച്ചു ” .[ഇമാം  ബുഖാരി(റ)]

ഖബർ  ശിക്ഷയെ കുറിച്‌  ഇമാം നവവി (റ):

”അറിഞ്ഞു  കൊള്ളുക ! ,  അഹ്‌ ലുസ്സുന്നത്തിന്റെ   അഭിപ്രായം  ഖബർ  ശിക്ഷയുണ്ട്‌   എന്നു  ത ന്നെയാണു.  കിതാബിന്റെയും (കുർ ആൻ )  സുന്നത്തിന്റെയും ( ഹദിസ്‌)  തെളിവുകൾ  അതിനുണ്ട്‌.  അള്ളാഹു ( ഫിർ ഔനിനെയും  അവന്റെ ആളുകളെ  കുറിചും ) പറഞ്ഞു :
 ”നരകം !  അത്‌  രാവിലെയും   വൈകുന്നേരവും  അവർക്ക്‌  കാണിക്കപ്പെടും  ” ( ഖബറിൽ  വെച്‌) — 

നബി(സ)യിൽ  നിന്ന്  ധാരാളം  സഹാബികൾ  വഴി  റിപ്പോർട്‌   ചെയ്യപ്പെട്ട  സഹീഹായ  ഹദിസുകളും  അതിനു   തെളിവായുണ്ട്‌.  വിവിധ  സന്ദർഭങ്ങളിലായി    അത്‌   റിപോർട്‌   ചെയ്യപ്പെട്ടിരിക്കുന്നു.   ശരീരത്തിന്റെ  ഒരു  ഭാഗത്തിനു (അള്ളാഹു) ജീവൻ   നൽകുകയും   എന്നിട്ടതിനെ  ശിക്ഷിക്കുകയും   ചെയ്യുമെന്നതിനെ   “ബുദ്ധി  നിഷേധിക്കുന്നില്ല ” ; ശറ ഇൽ  അത്‌   സ്ഥിരപ്പെടുകയും  ചെയ്തിരിക്കുന്നു.   അതിനാൽ  അത്‌  സ്വീകരിക്കലും  വിശ്വസിക്കലും   നിർബന്ധമാണു.  ”

”അതിനെ  നിഷേധിച്ചവരിൽ  ഖവാരിജുകളും   മു അതസലികളും  മുർജ്ജി അകളും   ഉണ്ട്‌.  എന്നാൽ  അഹ്‌ ലുസ്സുന്നയുടെ  നിലപാട്‌  അവരിൽ  നിന്ന്  വ്യത്യസ്തമാണു. ”

മയ്യിത്‌  ഖബറടക്കിയിട്ടില്ലെങ്കിലോ ?

ഇമാം  നവവി  തുടരുന്നു : ” കാട്ടു  മൃഗങ്ങളോ  കടൽ  മീനോ   അത്‌  പോലെയുള്ള  ജന്തുക്കൾ  ഭക്ഷിച്ചാലോ   മറ്റോ  മയ്യിത്തിന്റെ  രുപം   കേടുവന്നാലും   ഖബറിലെ  ശിക്ഷയിൽ  നിന്നും  അത്‌  ഒഴിവാകുകയില്ല .
 ( *** ഇത്‌  പോലെ   നമ്മുടെ  നാട്ടിൽ  കാണുന്ന  സാധാരണ   രീതിയായ  കത്തിചു  കളയൽ,  ഇങ്ങനെ   എന്ത്‌  ചെയ്താലും  അവൻ   ഖബറിലെ – രക്ഷാ ശിക്ഷകളനുഭവിക്കും- ലേഖകൻ )

 “മഹ്‌ ശറിലേക്‌  അതിനെ  അള്ളാഹു  കൊണ്ടു  വരുന്നത്‌  പോലെ  അവനിതും  കഴിയുമല്ലോ ,  അതിന്റെ  ഏതെങ്കിലും  ഭാഗം  ജന്തുക്കളോ   മൽസ്യങ്ങളോ   തിന്നാലും ”

മയ്യിത്തിന്റെ  രുപത്തിനു  മാറ്റം  സംഭവിച്ചിട്ടില്ലല്ലോ – എന്ന ചോദ്യം ??
അദ്ദേഹം  തുടർന്ന്  പറയുന്നു :

” ഇനി  ഇങ്ങനെ   ചോദിക്കപ്പെടാം :  മയ്യിത്തിനെ  നാം (ഖബറിൽ)  മറവ്‌  ചെയ്ത  രുപത്തിൽ   ത ന്നെയാണല്ലോ  കാണപ്പെടുന്നത്‌,  അപ്പോൾ  എങ്ങനെയാണു  ചോദ്യം   ചെയ്യപ്പെടുന്നതും  ഇരുത്തപ്പെടുന്നതും,  ഇരുമ്പ്‌  ദണ്ഡുകൾ  കൊണ്ട്‌  അടിക്കപെടുന്നതും ? ; അതിന്മേൽ   അതിന്റെ   അടയാളങ്ങളൊന്നും   കാണപ്പെടുന്നില്ലല്ലോ ? ;   അതിനുള്ള  ഉത്തരമിതാണു :”
” ഇതൊന്നും   (ഖബർ ശിക്ഷയെ) നിഷേധിക്കാൻ  പോന്ന   തെളിവുകളല്ല ;  സാധാരണ   നിലയിൽ   ത ന്നെ   ഇങ്ങനെയുള്ള  കാര്യങ്ങൾ  സംഭവിക്കുന്നുണ്ടല്ലോ !, ഉറങ്ങുന്നവൻ  ആനന്ദങ്ങളും  വിഷമങ്ങളും  (സ്വപ്നത്തിൽ)  അനുഭവിക്കുന്നു.  ( അവന്റെ  അടുത്തിരിക്കുന്ന നമുക്‌)  അത്‌   അനുഭവപ്പെടുന്നുമില്ല.   ഇനി  ഉണർന്നിരിക്കുന്നവനും  താൻ  ചിന്തിക്കുന്ന  പല വിഷയങ്ങളിലും  ആനന്ദങ്ങളും  വിഷമങ്ങളും   അനുഭവിക്കുന്നു,  എന്നാൽ   അതും  അവന്റെ  അടുത്തിരിക്കുന്നവനറിയുന്നില്ല.   ഈ  രൂപത്തിലായിരുന്നല്ലോ  ജിബ്‌ രീൽ  നബി(സ)ക്ക്‌  വഹ്‌ യ്‌  എത്തിച്ചിരുന്നത്‌.  സദസ്യർ   അതൊന്നും   അറിഞ്ഞിരുന്നില്ല.   ഇതൊക്കെ   വളരെ  വ്യക്തമാണ ല്ലോ ”
 ( ഇമാം  നവവിയുടെ  ശറഹു മുസ്‌ ലിം- 17:200)

 മുകളിൽ  പർഞ്ഞത്‌  പോലെ  ത ന്നെയാണു  വേദനയുടെ   കാര്യവും ; ഒരാൾ  തല വേദനയോ,  വയറു വേദനയോ  അവയുടെ  കാഠിന്യം  എന്നിവ  ചുറ്റിലുമുള്ളവർക്ക്‌  അറിയാനും  അനുഭവിക്കാനും   പറ്റില്ലല്ലോ,   ഇത്‌  പോലെ   ഖബറിലുള്ളവന്റെ വേദനകൾ  ഖബർ  തുറന്ന്  നോക്കിയാലും  അറിയാൻ  പറ്റില്ല !!.

അത്ഭുതകരമായ ഒരു ചരിത്ര സംഭവം 

അബ്ദുല്‍ മലിക് ഇബ്നു മര്‍വാന്‍ (റ) പറയുന്നു: ഒരു ചെറുപ്പകാരന്‍ പൊട്ടി കരഞ്ഞുകൊണ്ട് എന്‍റെ മുന്നിലേക്ക്‌ വന്നു എന്നിട്ട് പറഞ്ഞു എനിക്ക് തൗബ ഉണ്ടോ തങ്ങളെ .അബ്ദുല്‍ മലിക് ഇബ്നു മര്‍വാന്‍ (റ ചോദിച്ചു നിന്‍റെ പാപം എന്താണു . 

ആ ചെറുപ്പകാരന്‍ പറയുന്നു തങ്ങളെ എല്ലാ ദിവസവും ഞാന്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ ഞാന്‍ പടച്ചവനോട്‌ ദുആ ചെയ്തിരുന്നു അള്ളാഹുവേ കബറിന്‍റെ അത്ഭുതങ്ങളെ കബറിന്‍റെ അകത്തു അടക്കിയിരിക്കുന്ന മയ്യിത്തുകളുടെ അത്ഭുതങ്ങളെ നീ ഒരുപാട് പേര്‍ക്ക് കാണിച്ചു കൊടുത്തില്ലല്ലോ അള്ളാ നിന്‍റെ മഹാന്‍മാര്‍ക്കും ആരീഫീങ്ങള്‍ക്കും മാത്രം കാണിച്ചു കൊടുത്ത അള്ളാ എനിക്കൊന്നു കാണണം അള്ളാ.. ഞാന്‍ അടക്കിയിരിക്കുന്ന കബറുകളെ തുറന്നു നോക്കാന്‍ പോകുകയാണ് .അബ്ദുല്‍ മലിക് ഇബ്നു മര്‍വാന്‍ (റ നോട് ആ ചെറുപ്പകാരന്‍ പറയുകയാണ് ഞാന്‍ ദുആ ചെയ്തിട്ട് ആ കബര്‍ തുറക്കാന്‍ പോയി തങ്ങളെ എത്രയോ നാളുകള്‍ കൊണ്ട് ദുആ ചെയ്തതാ അതിനു പകരം എനിക്ക് എന്‍റെ പടച്ചവന്‍ കാണിച്ചു തന്നു തങ്ങളെ ..

ഞാന്‍ ഒന്നാമത്തെ കബറിന്‍റെ അടുത്ത് പോയി തങ്ങളെ എന്നിട്ട് അവിടെ ഇരുന്നു ഞാന്‍ ദുആ ചെയ്തു എന്നിട്ട് മണ്‍ വെട്ടി കൊണ്ട് മണ്ണ് മാറ്റി തങ്ങളെ എന്നിട്ട് ഞാന്‍ ആ കബര്‍ തുറന്നു നോക്കിയപ്പോള്‍ ആ മയ്യിത്തിനെ കിബലയുടെ ഭാകത്ത് നിന്ന് മുഖം വലിച്ചു മാറ്റ പെട്ടിരിക്കുകയാണ് ആ വേദന അസഹ്യമായ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് അയാള്‍ കബറിന്‍റെ അകത്തു നിന്ന് പൊട്ടി കരഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ എന്‍റെ കയ്യ് കൊണ്ട് ആ മയ്യിത്തിന്‍റെ തല കിബ്ലയിലേക്ക്‌ തിരിച്ചു വെച്ചപ്പോള്‍ വീണ്ടും ആരോ വലിച്ചു മാറ്റുന്ന പോലെ ആ തല വീണ്ടും തിരിഞ്ഞു വരുകയാണ് . ഞാന്‍ അവിടെ നിന്ന് പൊട്ടി കരഞ്ഞുകൊണ്ട് റബ്ബേ ഈ മനുഷ്യന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങിനെ ആയത് ആ സമയത്ത് എന്‍റെ മനസ്സില്‍ ആരോ പറയുന്ന പോലെ ഒരു വിളിയാളം മുഴങ്ങി കേട്ടു തങ്ങളെ ഇവന്‍ നിസ്കാരത്തെ നിസ്സാരമാക്കിയിരുന്നവനാണ് ,ബാങ്ക് കേട്ടാല്‍ നിസ്കരിക്കൂല , പല ദുനിയാവിന്‍റെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അവന്‍ നടക്കുന്നത് നിസ്കരിക്കുമെങ്കിലും ഒരുപാട് വൈകിയാണ് നിസ്കരിക്കുക. ആ നിസ്കാരത്തെ എന്നും നിസാരമാക്കുന്നവാനാണ്. 

പിന്നെ പോയി തങ്ങളെ രണ്ടാമത്തെ കബറിലേക്ക് ആ രണ്ടാമത്തെ കബര്‍ ഞാന്‍ തുറന്നപ്പോള്‍ ഭൂമിലൂടെ ഒട്ടി കിടക്കുന്ന ഒരു മനുഷ്യനെയാണ്‌ കണ്ടത് നരകത്തിന്‍റെ പൊള്ളുന്ന ആണി കൊണ്ട് വന്നിട്ട് ആ മനുഷ്യന്‍റെ തലയിലേക്ക് സബാനിയത്തിന്‍റെ മലക്കുകള്‍ അടിച്ചു താഴ്തുന്നതായി കണ്ടു തങ്ങളെ .അത് എന്തിനുള്ള ശിക്ഷയാണന്ന് മനസ്സില്‍ ചിന്തിചപ്പോള്‍ മൂത്രമൊഴിച്ചു നല്ല പോലെ ശുദ്ധിയാക്കാത്തവര്‍ക്കുള്ള ശിക്ഷയാണ്. 

ഞാന്‍ മൂനാമത്തെ കബര്‍ തുറന്നു നോക്കുമ്പോള്‍ ആ കബര്‍ തീ കൊണ്ട് നിറച്ചിരിക്കുകയാണ് .എന്തിനാണ് അങ്ങിനെ തീ കൊണ്ട് നിറച്ചതന്നു മനസ്സിന്‍റെ അകത്തു തോന്നല്‍ വരുകയാണ് നിസ്കാരത്തെ നിസ്സരാമാക്കിയവനല്ല നിസ്കാരത്തെ ഉപേക്ഷിച്ചവനാണ് .

നാലാമത്തെ കബര്‍ ഞാന്‍ തുറന്നു നോക്കുമ്പോള്‍ കിബലയുടെ ഭാകത്ത് നിന്ന് തല തിരിച്ചിരിക്കുകയാണ് പക്ഷെ അവിടെ കിടക്കുന്നത് മനുഷ്യനല്ല പുഴുത്ത് നാറി ദുര്‍ഗന്ധം പുറത്ത് വരുന്ന പന്നിയാണ് .എന്തിനാണ് ഈ ശിക്ഷ എന്ന് മനസ്സില്‍ തോന്നുകയാണ് ഇത് കള്ള് കുടിച്ചയാളണ്. 
അഞ്ചാമത്തെ കബര്‍ ഞാന്‍ തുറന്നു നോക്കുമ്പോള്‍ നോക്കുമ്പോള്‍ ആ കബറില്‍ പ്രകാശമാണ് ആ കബറില്‍ സ്വര്‍ഗത്തിന്‍റെ വിരിപ്പാണ്ണ്‍ ആ കബറില്‍ സ്വര്‍ഗത്തിന്‍റെ പരിമളമാണ് .തങ്ങളെ ഞാന്‍ ആ കബര്‍ കണ്ടപ്പോള്‍ അവിടെ കിടക്കാന്‍ ഞാന്‍ കൊതിച്ചു പോയതാണ്. അത് ആര്‍ക്കാണ് എന്ന്‍ ചിന്തിച്ചപ്പോള്‍ എന്‍റെ മനസ്സിന്‍റെ അകത്തു അള്ളാഹു തന്ന മറുപടി എന്താണ് എന്ന് അറിയുമോ അതൊരു ചെറുപ്പകാരനാണ് പൊട്ടി കരഞ്ഞുകൊണ്ട് പടച്ചോന് സുജൂദ് ചെയ്ത ചെറുപ്പകാരനാണ്...     

No comments:

Post a Comment