Friday, 4 October 2024

ളഈഫായ ഹദീസും ഫളാഇലിൽ അമലും


ളഈഫായ ഹദീസ് വെച്ച് ഫളാഇലിൽ അമൽ ചെയ്യാമെമെന്നും മുസ്തഹബ്ബ് സ്ഥിരപ്പെടുമെന്ന് ഹനഫി പണ്ഡിതനായ ഇബ്നുൽ ഹുമാം (റ) ഫത്ഹുൽ ഖദീറിൽ പറയുന്നു.

(١)الضعيف غير الموضوع يعمل به فى فضاءل الأعمال  

(٢)والاستحباب يثبت بالضعيف غير الموضوع (فتح القدير لابن الهمام الحنفي)

  ഈ നിലക്ക് റജബുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ളഈഫായ ഹദീസുകൾ അനുസരിച്ചു അമൽ ചെയ്യാമല്ലോ സുന്നത് ഇല്ലെങ്കിലും മുസ്തഹബ്ബ് ആണല്ലോ.

എന്ത് അടിസ്ഥാനത്തിലാണ് റജബിലെ ഒരു ദിവസങ്ങളിലും പ്രത്യേക നോമ്പില്ല എന്ന് പറയുന്നത്

ഹദീസ് പണ്ഡിതന്മാർ ഹദീസുകളുടെ സനദും മത്നും ആഴത്തിൽ അപഗ്രഥിച്ച് ഹദീസുകളുടെ വ്യത്യസ്ത സ്ഥാനങ്ങൾ നിർണയിക്കാറുണ്ട്. അവയിൽ ഒന്നാണ് ളഈഫ്. സ്വഹീഹല്ലാത്ത ളഈഫ് അനുസരിച്ചും ഫളാഇലിൽ അമൽ ചെയ്യാമെന്നത് ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായമാണ്. അതിൽ ഇവിടെ ആർക്കും തർക്കമില്ല. അത് തന്നെയാണ് ഇബ്നുൽ ഹുമാം (റ) പറഞ്ഞത്.

എന്നാൽ ഇവിടെ നാം മനസ്സിലാക്കേണ്ടത് ഏത് ളഈഫായ ഹദീസ് വെച്ചും നിരുപാധികം അമൽ ചെയ്യാമെന്ന് ഇതിനർത്ഥമില്ല. കാരണം ളഈഫെന്നത് ഒരു വിഭാഗം ഹദീസുകളാണ്. ളഈഫിൽ സ്വീകാര്യയോഗ്യവും (ഫളാഇലിൽ അമൽ) അല്ലാത്തതുമായ ധാരാളം ഉപവിഭാഗങ്ങൾ വേറെയുമുണ്ട്. ളഈഫായ ഹദീസ് വെച്ച് അമൽ ചെയ്യണമെങ്കിൽ അതിനും വ്യക്തമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ഇമാമീങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

എന്താണെന്ന് പരിശോധിക്കാം

ഇമാം ഹസ്കഫി (റ) ദുറുൽ മുഖ്താറിലും ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) നുകത്തിലും പറയുന്നു. 

ളഈഫ് ഹദീസ് അനുസരിച്ചു അമൽ ചെയ്യുന്നതിന് മൂന്നു നിബന്ധനകൾ നിർബന്ധമാണ്:

1. ഹദീസിലെ ദുർബലത തീവ്രമായിരിക്കരുത്. അതിനാൽ കള്ളന്മാർ, കള്ളം ആരോപിക്കപ്പെട്ടവർ, ഗുരുതര പിഴവുകൾ പതിവായവർ ഒറ്റപ്പെട്ടു രിവായത്ത് ചെയ്ത ഹദീസുകൾ ഇതിൽ നിന്ന് പുറത്താകുന്നു. ഈ കാര്യത്തിൽ ഉലമാക്കളുടെ ഏകാഭിപ്രായം ഉണ്ടെന്ന് അല്ലാഈ (റ) ഉദ്ധരിച്ചിട്ടുണ്ട്.  (റദ്ദുൽ മുഹ്താർ 1/128, തദ്രീബുറാവി 1/350)

റജബിന്റെ വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകളൊക്കെ തന്നെ സാധാരണ ദുർബലമല്ല മറിച്ച് അത്യന്തം തീവ്രമായ ദുർബല ഹദീസുകൾ ആണ്. ഉദാ: ഇഹ്യാഇൽ വന്നിട്ടുള്ള മിഅ്റാജ് നോമ്പിന്റെ ഹദീസ് മുൻകാറാണ്. പറയപ്പെട്ട അടിസ്ഥാനത്തിൽ ആ ഹദീസ് അനുസരിച്ച് അമൽ ചെയ്യാൻ സാധിക്കുന്നതല്ല.

2. ളഈഫ് ഹദീസ്, ഖുർആൻ അല്ലെങ്കിൽ സഹീഹ് സുന്നത്ത് വഴി അനുവദിക്കപ്പെട്ട ഷറഇലെ ഏതെങ്കിലും ഒരു പൊതുവായ ആസ്ലിന്റെ  കീഴിൽ വരണം (റദ്ദുൽ മുഹ്താർ 1/128, തദ്രീബുറാവി 1/350)

ഉദാ : നോമ്പ് എന്നത് ശരീഅത്തിൽ പൊതുവായി അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ റജബ് 27-ാം തീയതിക്ക് പ്രത്യേക മഹത്വം ഉണ്ടെന്ന് വിശ്വസിച്ച് ആ ദിവസം പ്രത്യേകമായി നോമ്പ് പിടിക്കുന്നത് ഖുർആനിലോ സഹീഹ് സുന്നത്തിലോ തെളിയുന്നില്ല. അതായത് ളഈഫായ ഹദീസ് ഏതെങ്കിലും പ്രത്യേക ദിവസത്തെയോ ആ ദിവസം ചെയ്യേണ്ട പ്രത്യേകമായ അമലിനെയോ സ്ഥിരപ്പെടുത്താൻ പര്യാപ്തമല്ല. അത്തരത്തിൽ സ്ഥിരപ്പെടണമെങ്കിൽ അതിനുതകുന്ന വ്യക്തമായ സ്വഹീഹായ ഹദീസുകൾ ആവശ്യമാണ്. അതിനാൽ റജബ് 27-നെ പ്രത്യേക ദിവസം ആയി നിശ്ചയിച്ച് നോമ്പ് പാലിക്കുന്നത് പൊതുവായ ആസ്ലിന്റെ കീഴിൽ വരാത്തതിനാൽ രണ്ടാം നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല. (അന്നുകത് 2/313)

ളഈഫ് ഹദീസ് അമൽ ചെയ്യുമ്പോൾ അത് നബി ﷺ യിൽ നിന്ന് ഉറപ്പായി സ്ഥിരപ്പെട്ടതാണെന്ന് വിശ്വസിക്കരുത്. പകരം, സൂക്ഷ്മത (احتياط) എന്ന നിലയിലാണ് അമൽ ചെയ്യേണ്ടത്. (റദ്ദുൽ മുഹ്താർ 1/128, തദ്രീബുറാവി 1/350)

പൊതുവായ നന്മകളിൽ ഒന്നായിരിക്കാം എന്ന ഉദ്ദേശത്തോടെ മാത്രമേ അമൽ ചെയ്യാവൂ അതിനാൽ ളഈഫ് ഹദീസ് അടിസ്ഥാനമാക്കി സുന്നത്ത്, മുസ്തഹബ് എന്ന് മനസ്സിലാക്കി ചെയ്യൽ അനുവദനീയമല്ല

ഇമാം സർകശി (റ) ഇതിനെ വിശദീകരിക്കുന്നു. പൊതുവായ തെളിവുകളുടെ  (പൊതുവായ ആസ്ലിന്റെ) കീഴിൽ ഉൾപ്പെടുത്താം എന്ന് ഞങ്ങൾ പറഞ്ഞത് അത് ഒരു നിശ്ചിത സമയത്തോടോ പ്രത്യേക രീതിയോടോ ബന്ധിപ്പിക്കാതെയുള്ള പൊതുവായ നന്മകളിൽ ഒന്നായി കണക്കാക്കിയാൽ അമൽ ചെയ്യാൻ സാധ്യത ഉണ്ടെന്ന് മാത്രമാണ് . ഒരു അമലിനെ അതിന്റെ പ്രത്യേക രൂപത്തോടുകൂടി മുസ്തഹബ് എന്ന് വിധിക്കാൻ പ്രത്യേക തെളിവ് അനിവാര്യമാണ്.

ഇന്ന് റജബിൽ കണ്ടുവരുന്ന പ്രത്യേക നോമ്പുകൾ വിശിഷ്യാ റജബ് 27 ലെ മിഅ്റാജ് നോമ്പ് പോലുള്ളവ ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന പോലെ അതനുസരിച്ച് ജനങ്ങൾ മനസ്സിലാക്കുന്ന തരത്തിൽ ഇസ്ലാമിൽ ഒരുതരത്തിലുള്ള അടിസ്ഥാനവുമില്ല എന്ന് ഈ വിശദീകരണത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

റജബിലെ ഏത് ദിവസവും നോമ്പ് പിടിക്കൽ പ്രത്യേകം പ്രതിഫലം ഉള്ളതാണ്. റജബിലെ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിന് പ്രാധാന്യം മനസ്സിലാക്കാതെ അല്ലെങ്കിൽ ആ ദിവസത്തിൽ പ്രത്യേകമായ സുന്നത്തോ മുസ്തഹബ്ബോ കരുതാതെ നോമ്പ് പിടിക്കാവുന്നതാണ്. അത്തരത്തിൽ ഏതു ദിവസം നോമ്പ് പിടിക്കുന്നതിലും ഒരുതരത്തിലുള്ള ആക്ഷേപവുമില്ല.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

ഇനി ഒരാൾ സുന്നത്തോ മുസ്തഹബ്ബോ കരുതാതെ കരുതാതെ റജബിലെ ഏതെങ്കിലും ദിവസം നോമ്പ് അനുഷ്ഠിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 

ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.

  • ളഈഫ് ഹദീസ് അമൽ ചെയ്യുമ്പോൾ അത് ളഈഫ് തന്നെയാണെന്ന് അമൽ ചെയ്യുന്നവൻ ഉറപ്പായി മനസ്സിലാക്കണം.
  • അത്തരം അമൽ പൊതുവായി വ്യാപകമായി പ്രചരിപ്പിക്കരുത്.

കാരണം സാധാരണ ജനങ്ങൾ ളഈഫ് ഹദീസ് അടിസ്ഥാനമാക്കി ശരീഅത്തിൽ ഇല്ലാത്തത് ഉണ്ടെന്ന് മനസ്സിലാക്കാൻ സാധ്യതയുണ്ട് അതായത് ചിലർ അത് സ്ഥിരപ്പെട്ട സുന്നത്താണെന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട് (തബ്യീനുൽ അജബ് 18)

وَيَجُوزُ عِنْدَ أَهْلِ الْحَدِيثِ وَغَيْرِهِمُ التَّسَاهُلُ فِي الْأَسَانِيدِ) الضَّعِيفَةِ (وَرِوَايَةُ مَا سِوَى الْمَوْضُوعِ مِنَ الضَّعِيفِ وَالْعَمَلُ بِهِ مِنْ غَيْرِ بَيَانِ ضَعْفِهِ فِي غَيْرِ صِفَاتِ اللَّهِ تَعَالَى) ، وَمَا يَجُوزُ وَيَسْتَحِيلُ عَلَيْهِ، وَتَفْسِيرُ كَلَامِهِ، (وَالْأَحْكَامِ كَالْحَلَالِ وَالْحَرَامِ، وَ) غَيْرِهِمَا، وَذَلِكَ كَالْقَصَصِ وَفَضَائِلِ الْأَعْمَالِ وَالْمَوَاعِظِ، وَغَيْرِهَا (مِمَّا لَا تَعَلُّقَ لَهُ بِالْعَقَائِدِ وَالْأَحْكَامِ) ....تَنْبِيهٌ لَمْ يَذْكُرِ ابْنُ الصَّلَاحِ وَالْمُصَنِّفُ هُنَا، وَفِي سَائِرِ كُتُبِهِ لِمَا ذُكِرَ سِوَى هَذَا الشَّرْطِ، وَهُوَ كَوْنُهُ فِي الْفَضَائِلِ وَنَحْوِهَا، وَذَكَرَ شَيْخُ الْإِسْلَامِ لَهُ ثَلَاثَةَ شُرُوطٍ: أَحَدُهَا: أَنْ يَكُونَ الضَّعْفُ غَيْرَ شَدِيدٍ، فَيَخْرُجُ مَنِ انْفَرَدَ مِنَ الْكَذَّابِينَ وَالْمُتَّهَمِينَ بِالْكَذِبِ، وَمَنْ فَحُشَ غَلَطُهُ، نَقَلَ الْعَلَائِيُّ الِاتِّفَاقَ عَلَيْهِ. الثَّانِي: أَنْ يَنْدَرِجَ تَحْتَ أَصْلٍ مَعْمُولٍ بِهِ. الثَّالِثُ: أَنْ لَا يُعْتَقَدَ عِنْدَ الْعَمَلِ بِهِ ثُبُوتُهُ، بَلْ يُعْتَقَدُ الِاحْتِيَاطُ

[السيوطي، تدريب الراوي في شرح تقريب النواوي، ٣٥٠/١]

شَرْطُ الْعَمَلِ بِالْحَدِيثِ الضَّعِيفِ عَدَمُ شِدَّةِ ضَعْفِهِ، وَأَنْ يَدْخُلَ تَحْتَ أَصْلٍ عَامٍّ، وَأَنْ لَا يُعْتَقَدَ سُنِّيَّةُ ذَلِكَ الْحَدِيثِ.....(قَوْلُهُ: عَدَمُ شِدَّةِ ضِعْفِهِ) شَدِيدُ الضَّعْفِ هُوَ الَّذِي لَا يَخْلُو طَرِيقٌ مِنْ طُرُقِهِ عَنْ كَذَّابٍ أَوْ مُتَّهَمٍ بِالْكَذِبِ قَالَهُ ابْنُ حَجَرٍ ط. مَطْلَبٌ فِي بَيَانِ ارْتِقَاءِ الْحَدِيثِ الضَّعِيفِ إلَى مَرْتَبَةِ الْحَسَنِ

قُلْت: مُقْتَضَى عَمَلِهِمْ بِهَذَا الْحَدِيثِ أَنَّهُ لَيْسَ شَدِيدَ الضَّعْفِ فَطُرُقُهُ تُرَقِّيه إلَى الْحَسَنِ (قَوْلُهُ: وَأَنْ لَا يَعْتَقِدَ سُنِّيَّةَ ذَلِكَ الْحَدِيثِ) أَيْ سُنِّيَّةَ الْعَمَلِ بِهِ. وَعِبَارَةُ السُّيُوطِيّ فِي شَرْحِ التَّقْرِيبِ: الثَّالِثُ أَنْ لَا يَعْتَقِدَ عِنْدَ الْعَمَلِ بِهِ ثُبُوتَهُ بَلْ يَعْتَقِدُ الِاحْتِيَاطَ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/128]

وَقَالَ فِي شرح الْعُمْدَة حَيْثُ قُلْنَا يعْمل بالضعيف لدُخُوله تَحت العمومات مِثَاله الصَّلَاة الْمَذْكُورَة فِي أول جُمُعَة من رَجَب فَإِن الحَدِيث فِيهَا ضَعِيف فَمن أَرَادَ فعلهَا وإدراجها تَحت العمومات الدَّالَّة على فضل الصَّلَاة والتسبيحات لم يستقم لِأَنَّهُ صَحَّ [أَن النَّبِي صلى الله عَلَيْهِ وَسلم نهى أَن تخص لَيْلَة الْجُمُعَة بِقِيَام وَهَذَا أخص من العمومات الدَّالَّة] على فَضِيلَة مُطلق الْعِبَادَة قَالَ وَهَذَا الِاحْتِمَال الَّذِي قُلْنَاهُ من جَوَاز إدراجه تَحت العمومات نُرِيد بِهِ فِي الْفِعْل لَا فِي الحكم باستحباب ذَلِك الشَّيْء الْمَخْصُوص بهيئته الْخَاصَّة لِأَن الحكم باستحبابه على هَيئته الْخَاصَّة يحْتَاج إِلَى دَلِيل عَلَيْهِ وَلَا بُد بِخِلَاف مَا إِذا بني على أَنه من جملَة الْخيرَات الَّتِي لَا تخْتَص بذلك الْوَقْت وَلَا بِتِلْكَ الْهَيْئَة وَهَذَا [هُوَ] الَّذِي قُلْنَا باحتماله وَجَوَاز الْعَمَل بِهِ

[الزركشي، بدر الدين، النكت على مقدمة ابن الصلاح للزركشي، ٣١٣/٢]

لم يرد في فضل شهر رجب ولا في صيامه ولا في صيام شيء منه معين ولا في قيام ليلة مخصوصة فيه حديث صحيح يصلح للحجة. وقد سبقني إلى الجزم بذلك الإمام أبو اسماعيل الهروي الحافظ رويناه عنه بإسناد صحيح وكذلك رويناه عن غيره. ولكن اشتهر أن أهل العلم يتسمحون في إيراد الأحاديث في الفضائل وإن كان فيها ضعف مالم تكن موضوعة.

وينبغي مع ذلك اشتراط أن يعتقد العامل كون ذلك الحديث ضعيفًا وأن لا يشتهر ذلك لئلا يعمل المرء بحديث ضعيف فيشرع ما ليس بشرع أو يراه بعض الجمال فيظن أنه سنة صحيحة.

(تبيين العجب ص 18)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Thursday, 3 October 2024

സുന്നത്തായ ഹജ്ജ് ചെയ്യിക്കാമോ?

 

അസുഖങ്ങളോ വാർധക്യ പ്രശ്നങ്ങളോ കാരണം യാത്ര ചെയ്യാൻ കഴിയാത്തവർക്ക് മറ്റൊരാളെക്കൊണ്ട് സുന്നത്തായ ഹജ്ജും ഉംറയും ചെയ്യിക്കാമോ?


സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത അസുഖങ്ങളോ വാർധക്യ സഹജമായ അവശതകളോ പിടിപെട്ടതിനാൽ യാത്ര ചെയ്യാൻ കഴിയാത്തവർക്ക് തങ്ങൾക്കു വേണ്ടി മറ്റൊരാളെ കൊണ്ട് ഫർളെന്ന പോലെ സുന്നത്തായ ഹജ്ജും ഉംറയും ചെയ്യിക്കാവുന്നതാണ്. (ഹാശിയതുൽ ജമൽ 2/387)


മുജീബ് വഹബി MD, നാദാപുരം

പകരക്കാരൻ നിർവ്വഹിച്ച ഹജ്ജ്

 

സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണം മറ്റൊരാളെ കൊണ്ട് ഹജ്ജ് ചെയ്യിക്കുകയും പിന്നീട് രോഗം ഭേദമാവുകയും ചെയ്താൽ പ്രസ്തുത ഹജ്ജ് കൊണ്ട് ബാധ്യത വിടുമോ?


രോഗം ഭേദമായാൽ ഹജ്ജ് സ്വയം ചെയ്യണം. പകരക്കാരൻ നിർവഹിച്ചതു മതിയാകുന്നതല്ല. 

(തുഹ്ഫ: 4-30)


മുജീബ് വഹബി MD, നാദാപുരം

വുളൂഇല്ലാതെ മുസ്വ്‌ഹഫ് തൊടലും ചുമക്കലും നാലു മദ്ഹബിലും ഹറാമാണോ?

 

ഹറാമാണ്.

(ശറഹുൽ മുഹദ്ദബ് 2-89)


മുജീബ് വഹബി MD, നാദാപുരം

'വകാലത്തൻ അൻഹു' പറയൽ

 

വലിയ്യിന്റെ വകീൽ വിവാഹം ചെയ്തു കൊടുക്കുമ്പോൾ നികാഹിന്റെ വാചകത്തിൽ വകാലതൻ അൻഹു പോലുള്ള പദങ്ങൾ പറയൽ നിർബന്ധമാണോ? പറഞ്ഞില്ലെങ്കിൽ നികാഹ് അസാധുവാണോ? 


നികാഹ് ചെയ്തു കൊടുക്കുന്നത് വകാലത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിവരം സാക്ഷികളോ ഭർത്താവോ അറിയില്ലെങ്കിൽ വകാലതൻ അൻഹു പോലുള്ള പദങ്ങൾ നികാഹിന്റെ വാചകത്തിൽ പറയണം. അല്ലാത്ത പക്ഷം നികാഹ് സാധുവാണെങ്കിലും കുറ്റക്കാരനാവുന്നതാണ്. (തുഹ്ഫ: 7-265, 266)


മുജീബ് വഹബി MD, നാദാപുരം

ദാനധർമ്മങ്ങൾ ചെയ്ത ശേഷം ചിലർ "റബ്ബനാ തഖബ്ബൽ മിന്നാ" എന്നു ചൊല്ലാറുണ്ട്‌. അതിനടിസ്ഥാനമുണ്ടോ?

 

ദാനധർമ്മങ്ങൾ ചെയ്താൽ 

رَبَّنَا تَقَبَّلۡ مِنَّا إِنَّكَ أَنتَ ٱلسَّمِیعُ ٱلۡعَلِیم

എന്നു ചൊല്ലൽ സുന്നത്താണ്‌. (തുഹ്ഫ: 3-239)


മുജീബ് വഹബി MD, നാദാപുരം

മസ്ബൂഖ് സഹ്‌വിന്റെ സുജൂദിലേക്കു മടങ്ങണോ?

 

സഹ്‌വിന്റെ സുജൂദ്‌ ചെയ്യാൻ മറന്ന് ഇമാം സലാം വീട്ടുകയും വൈകാതെ ഓർമ്മ വന്ന് സുജൂദിലേക്കു പോവുകയും ചെയ്താൽ റക്‌അത്ത്‌ പൂർത്തീകരിക്കുവാൻ എഴുന്നേറ്റ മസ്ബൂഖ്‌ എന്ത്‌ ചെയ്യണം?


ഇമാമിനോടൊപ്പം സഹ്‌വിന്റെ സുജൂദ്‌ ചെയ്യൽ പ്രസ്തുത മസ്‌ബൂഖിനു നിർബന്ധമാണ്‌. (തുഹ്ഫ: 2/203)


മുജീബ് വഹബി MD, നാദാപുരം

ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ മുഹ്‌രിമായ കുട്ടി പ്രവർത്തിച്ചാൽ ഫിദ്‌യ നിർബന്ധമാണോ?

 

വകതിരിവില്ലാത്ത കുട്ടിയാണെങ്കിൽ ഫിദ്‌യ നിർബന്ധമല്ല. വകതിരിവുണ്ടെങ്കിൽ നിയമപ്രകാരം ഫിദ്‌യ ബാധകമാകുന്നതാണ്.

(ഈളാഹ് ഹാശിയ സഹിതം പേജ്-549)


മുജീബ് വഹബി MD, നാദാപുരം

പിതാവിന്റെ ഭാര്യയുടെ പുത്രിയെ വിവാഹം ചെയ്യാമോ?


വിവാഹം ചെയ്യാം.(ശർവാനി: 7/306, ഫത്ഹുൽ മുഈൻ: പേജ്-351)


മുജീബ് വഹബി MD, നാദാപുരം

ഏത് സൂറത്തിലെ ആയത്തുകളാണ് അബു ഹുറൈറഃ (റ) വിന് ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രചോദനമായതായി പറയപ്പെട്ടത്


സൂറത്ത് ബഖറ

سُورَةُ البَقَرَة

ആയത്ത് : 159

           بِسْمِ اللّٰهِ الرَّحْمَنِ الرَّحِيم

إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَـٰئِكَ يَلْعَنُهُمُ اللَّـهُ وَيَلْعَنُهُمُ اللَّاعِنُونَ ﴿١٥٩

നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളെയും മാര്‍ഗദര്‍ശനത്തെയും ജനങ്ങള്‍ക്ക് നാം ഗ്രന്ഥത്തില്‍ വ്യക്തമാക്കിക്കൊടുത്ത ശേഷം മറച്ചുവെക്കുന്നവരാരോ, അവരെ നിശ്ചയമായും അല്ലാഹു ﷻ ശപിക്കും. ശപിക്കുന്ന എല്ലാവരും അവരെ ശപിക്കുന്നതാണ്

വാക്കർത്ഥം :-

തീര്‍ച്ചയായും ഒരു കൂട്ടര്‍ : إِنَّ الَّذِينَ

അവര്‍ മറച്ചുവെക്കുന്നു : يَكْتُمُونَ

നാം ഇറക്കിയതിനെ : مَا أَنزَلْنَا

വ്യക്തമായ തെളിവുകളില്‍ നിന്നും : مِنَ الْبَيِّنَاتِ

സന്മാര്‍ഗനിര്‍ദേശങ്ങളും : وَالْهُدَىٰ

ശേഷം : مِن بَعْدِ

നാം അത് വ്യക്തമാക്കിയതിന്റെ :   مَا بَيَّنَّاهُ

ജനങ്ങള്‍ക്ക് : لِلنَّاسِ

വേദഗ്രന്ഥത്തില്‍ : فِي الْكِتَابِ

അവര്‍ :أُولَٰئِك

അവരെ ശപിക്കുന്നു : يَلْعَنُهُمُ

അല്ലാഹു : اللَّهُ

അവരെ ശപിക്കുന്നു : وَيَلْعَنُهُمُ

ശപിക്കുന്നവരൊക്കെയും : اللَّاعِنُونَ

നബി ﷺ യെക്കുറിച്ചും വിശുദ്ധ ഖുര്‍ആനിനെക്കുറിച്ചും പൂര്‍വവേദങ്ങളില്‍ അല്ലാഹു ﷻ വേണ്ടവിധം വ്യക്തമാക്കിക്കൊടുത്തിട്ടും അവ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ച പുരോഹിതന്മാര്‍ കഠിനദ്രോഹമാണ് ചെയ്തത്. അതിനാലത്രെ അവര്‍ അല്ലാഹു ﷻ ന്റെയും മലക്കുകളുടെയും എല്ലാ നല്ല മനുഷ്യരുടെയും ജിന്നുകളുടെയും ശാപത്തിന് പാത്രമായത്... 

അല്ലാഹു ﷻ ശപിക്കുക എന്നാല്‍ ഇഹലോകജീവിതത്തില്‍ അവര്‍ നിന്ദ്യമായ നിലയിലെത്തുകയും പരലോകത്ത് കഠിനമായ ശിക്ഷക്ക് പാത്രമാവുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ നന്മക്കായി അല്ലാഹു ﷻ അവതരിപ്പിച്ച നിയമവിധികളെ മറച്ചുവെക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അറപ്പും വെറുപ്പും തോന്നി, അവരുടെ അധഃപതനത്തിനും നാശത്തിനുമായി നിര്‍മല പ്രകൃതിക്കാരായ സര്‍വരും ആശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് സര്‍വസാധാരണമാണല്ലോ. അല്ലാഹു ﷻ വിന്റെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യല്‍ അവ മറച്ചുവെക്കല്‍ തന്നെയാണ്. ഇക്കാലത്തെ ചില പുത്തന്‍ മുഫസ്സിറുകള്‍ ഈ യാഥാര്‍ഥ്യം ഗ്രഹിച്ചിരുന്നെങ്കില്‍..!


Wednesday, 2 October 2024

المجموع شرح المهذب





مغني المحتاج إلى معرفة معاني ألفاظ المنهاج



ഇസ്ലാമിലെ എല്ലാ കല്പനകളും വിരോധങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര വചനം ഏത് സൂറത്തിലാണ്


നഹ്ൽ

അന്നഹ്ൽ 16 : 90

 إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآئِ ذِى ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡىِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ

നിശ്ചയം അല്ലാഹു അനുശാസിക്കുന്നത് നീതിപാലിക്കാനും നന്മ അനുവര്‍ത്തിക്കാനും കുടുംബങ്ങള്‍ക്ക് ദാനംചെയ്യാനുമാണ്; നീചകൃത്യങ്ങളും നിഷിദ്ധ പ്രവൃത്തികളും അതിക്രമവും അവന്‍ നിരോധിക്കുകയും ചെയ്യുന്നു. ചിന്തിച്ചു പാഠമുള്‍ക്കൊള്ളാനായി നിങ്ങളെയവന്‍ ഉപദേശിക്കുകയാണ്.

എല്ലാ നന്മകളുടെയും, തിന്മകളുടെയും നിദാനം അടങ്ങിയതും, സന്മാര്‍ഗ്ഗ വ്യവസ്ഥയുടെ അടിത്തറയിലേക്കു വിരല്‍ ചൂണ്ടുന്നതുമായ ഒരു വചനമത്രെ ഇത്.

ഇബ്നുജരീര്‍, ത്വബ്റാനീ, ഹാകിം (رحمهم الله) മുതാലയവരും, ബുഖാരീ (رحمه الله) അദ്ദേഹത്തിന്റെ ‘അദബി’ലും, ബൈഹഖി (رحمه الله) അദ്ദേഹത്തിന്റെ ‘ശുഅബി’ലും ഇബ്നും മസ്ഊദു رَضِيَ اللهُ تَعَالَى عَنْهُ പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘അല്ലാഹുവിന്റെ കിത്താബിലെ ഏറ്റവും മഹത്തായ ആയത്തു اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ (അല്ലാഹു – അവനല്ലാതെ ഒരു ആരാധ്യനുമില്ല – ജീവത്തായുള്ളവനാണ്, സര്‍വ്വനിയന്താവായുള്ളവനാണ്) എന്ന ആയത്താകുന്നു. നന്മയും, തിന്മയും ഏറ്റവുമധികം ഉള്‍കൊള്ളുന്ന ആയത്തു സൂറത്തുന്നഹ്ലിലെ إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ (നിശ്ചയമായും അല്ലാഹു, നീതിചെയ്‌വാനുംനന്മ ചെയ്‌വാനും കല്‍പിക്കുന്നു) എന്ന (ഈ) ആയത്താകുന്നു. കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാന്‍ ഏറ്റവും പ്രേരിപ്പിക്കുന്ന ആയത്തു وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا … (ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ പോംവഴി – രക്ഷാമാര്‍ഗ്ഗം – ഏര്‍പ്പെടുത്തിക്കൊടുക്കുകയും, അവന്‍ വിചാരിക്കാത്ത വിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യും. (ത്വലാഖു: 2) എന്നുള്ള ആയത്താകുന്നു. സുപ്രതീക്ഷ നല്‍കുന്നതില്‍ ഏറ്റവും ശക്തിമത്തായതു ….. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ (പറയുക: തങ്ങളുടെ സ്വന്തങ്ങളോടു അതിരുകവിഞ്ഞ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയരുത്. നിശ്ചയമായും അല്ലാഹു, പാപങ്ങള്‍ മുഴുവനും പൊറുക്കുന്നതാണു. (സുമര്‍: 53) എന്ന ആയത്താകുന്നു.

ഹാഫിള് അബൂയഅ്-ലാ (الحافظ أبو يعلى – رحمه الله) യും മറ്റും ഉദ്ധരിച്ച ഒരു സംഭവത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: അറേബ്യയിലെ ഒരു തത്വജ്ഞാനിയായിരുന്ന അക്ഥമുബ്നു സ്വൈഫിയ്യു (اكثم بن صيفي) നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ വെളിപാടിനെപ്പറ്റി കേട്ടപ്പോള്‍, നേരില്‍ ചെന്ന് വിവരമറിയുവാന്‍വേണ്ടി അദ്ദേഹം ആളയച്ചിരുന്നു. അവരില്‍ നിന്നു അദ്ദേഹം ഈ (… إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ) ആയത്തിനെപ്പറ്റി അറിയുവാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അദ്ദേഹം – നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ഉല്‍കൃഷ്ട സ്വഭാവങ്ങളെപ്പറ്റി കല്‍പിക്കുന്നതായും, നികൃഷ്ട സ്വഭാവങ്ങളെക്കുറിച്ചു വിരോധിക്കുന്നതായും കാണുന്നു. അതുകൊണ്ടു ഈ കാര്യത്തില്‍ നിങ്ങള്‍ തലകളായിരിക്കണം – വാലുകളായിതീരരുത്. (മുമ്പന്‍മാരാവണം, പിമ്പന്‍മാരാകരുത്.)’.


മൂന്നു കാര്യങ്ങളാണു ഈ വചനത്തില്‍ അല്ലാഹു കല്‍പിക്കുന്നത്.

1-ാ മത്തേത് : الْعَدْل (നീതി). അമിതമാക്കുകയോ, വീഴ്ചവരുത്തുകയോ ചെയ്യാതെ, ഓരോ കാര്യത്തിലും അതതിന്റെ മദ്ധ്യമവും മിതവുമായ നില കൈക്കൊള്ളുക എന്നത്രെ നീതികൊണ്ടു വിവക്ഷ. അല്ലാഹുവിനെ സംബന്ധിക്കുന്നതോ, സൃഷ്ടികളെ സംബന്ധിക്കുന്നതോ ആയ ഏതു കാര്യത്തിലും – സ്വന്തം കാര്യത്തില്‍പോലും – ഇതു നിര്‍ബ്ബന്ധമാകുന്നു. നീതി പാലിക്കപ്പെടാത്ത കാര്യങ്ങളെല്ലാം അനീതിയും അക്രമവും തന്നെ. അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ)ന്റെ പ്രസിദ്ധമായ ഒരു സംഭവത്തില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തോടു ഇങ്ങിനെ പറയുകയുണ്ടായി: ‘നിശ്ചയമായും, തന്റെ ശരീരത്തോടു തനിക്ക് കടമയുണ്ട്; തന്റെ കണ്ണുകളോടും തനിക്ക് കടമയുണ്ട്; തന്റെ ഭാര്യയോടും തനിക്ക് കടമയുണ്ട്; തന്നെ സന്ദര്‍ശിക്കുന്നവരോടും തനിക്ക് കടമയുണ്ട്. അതുകൊണ്ടു എല്ലാ മാസത്തിലും താന്‍ മൂന്നു (സുന്നത്തു) നോമ്പു നോറ്റാല്‍ മതി. കാരണം, തനിക്കു ഓരോ നന്മക്കും പത്തിരട്ടി (പ്രതിഫലം) ഉണ്ടായിരിക്കും. അപ്പോള്‍ അതു, കാലം മുഴുവനും നോമ്പു പിടിക്കലായി’ (ബു; മു).

നീതിപാലനത്തില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതു അല്ലാഹുവിന്റെ അധികാരാവകാശങ്ങളും, മഹത്വങ്ങളും അവനുമാത്രം വകവെച്ചു കൊടുക്കുകയെന്ന തൗഹീദും, അനീതികളില്‍വെച്ച് ഏറ്റവും ഗൗരവമേറിയതു അതിന്റെ വിപരീതമായ ശിര്‍ക്കുമാകുന്നുവെന്നു പറയേണ്ടതില്ല. അതെ, إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (നിശ്ചയമായും, ശിര്‍ക്കു വമ്പിച്ച അനീതിയാകുന്നു. 31:13). മുഹമ്മദുബ്നുല്‍ ഖുറളീ (محمد بن القرظي – رحمه الله) യില്‍ നിന്നു ഇബ്നു അബീഹാതിം (رحمه الله) ഇങ്ങിനെ ഉദ്ധരിക്കുന്നു: എന്നെ (ഖലീഫാ) ഉമറുബ്നു അബ്ദില്‍ അസീസ്‌ (رحمه الله) വിളിച്ച് ‘എനിക്ക് നീതിയെക്കുറിച്ചു വിവരിച്ചു തരണം’ എന്നാവശ്യപ്പെട്ടു. ഞാന്‍ ഇങ്ങിനെ പറഞ്ഞു: ‘അഹോ! വലിയൊരു കാര്യത്തെക്കുറിച്ചാണു നിങ്ങള്‍ ചോദിച്ചത്. ചെറിയ മനുഷ്യര്‍ക്കു നിങ്ങള്‍ പിതാവും, വലിയവര്‍ക്കു മകനും, സമന്‍മാര്‍ക്കു സഹോദരനും, അതേപ്രകാരം തന്നെ സ്ത്രീകളോടും ആയിക്കൊള്ളുക. ജനങ്ങളോടു അവരുടെ കുറ്റങ്ങള്‍ക്കനുസരിച്ചും, അവരുടെ ശരീരങ്ങള്‍ക്കനുസരിച്ചും ശിക്ഷാനടപടി സ്വീകരിക്കുക. നിങ്ങളുടെ ദ്വേഷ്യം നിമിത്തം ഒരാളെയും ഒരൊറ്റ ചമ്മട്ടിയടിയും അടിക്കരുത്. എന്നാല്‍ നിങ്ങള്‍ അക്രമിയായിത്തീരും’. നീതിയുടെ വ്യാപ്തി മേലുദ്ധരിച്ചതില്‍ നിന്നെല്ലാം വ്യക്തമാണല്ലോ.

2-ാ മത്തേത് : الْإِحْسَان (നന്മ ചെയ്യല്‍ – അഥവാ പുണ്യം ചെയ്യല്‍) നിര്‍ബ്ബന്ധ കടമകള്‍ എന്നപോലെ ഐച്ഛികമായ ദാനധര്‍മ്മങ്ങള്‍, ആരാധനാ കര്‍മ്മങ്ങള്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ മുതലായ എല്ലാ പുണ്യകര്‍മ്മങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങോട്ടു തിന്മ ചെയ്തവരോട്‌ അങ്ങോട്ടു തിന്മ ചെയ്യാതെ വിട്ട് വീഴ്ച ചെയ്യുന്നത് ഏറ്റവും മേലേകിടയിലുള്ള നന്മയത്രെ. 

ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും رحمهما الله ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍ إِحْسَان എന്ന വാക്കിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ വ്യാഖ്യാനം ഇങ്ങിനെയാണു: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ (നീ അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണുന്നില്ലെങ്കില്‍, നിശ്ചയമായും അവന്‍ നിന്നെ കാണുന്നുണ്ട്).

3-ാ മത്തേത് : إِيتَاءِ ذِي الْقُرْبَىٰ (കുടുംബബന്ധമുള്ളവര്‍ക്കു കൊടുക്കല്‍) ഇതു വാസ്തവത്തില്‍ ആദ്യത്തെ രണ്ടു കല്‍പനകളില്‍ ഉള്‍പെട്ടതാണെങ്കിലും ഇതിന്റെ പ്രാധാന്യം നിമിത്തം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. സന്ദര്‍ഭവും, ആവശ്യവുമനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്കു ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും ചെയ്തുകൊടുക്കുന്ന എല്ലാ നന്മകളുമാണു വിവക്ഷ കുടുംബബന്ധം പാലിക്കുവാന്‍ പ്രേരിപ്പിക്കുകയും അതു മുറിക്കുന്നതിനെപ്പറ്റി ആക്ഷേപിക്കുകയും ചെയ്യുന്ന എത്രയോ ഖുര്‍ആന്‍ വചനങ്ങളും, നബിവചനങ്ങളും നിലവിലുള്ളതു പ്രസ്താവ്യമത്രെ.


മൂന്നു കാര്യങ്ങള്‍ കല്‍പിച്ചതുപോലെ, മൂന്നുകാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു വിരോധിക്കുകയും ചെയ്യുന്നു.

1-ാ മത്തേത് : الْفَحْشَاء (നീചവൃത്തി). സ്വേച്ഛകള്‍ക്കും, വികാരങ്ങള്‍ക്കും വഴങ്ങിക്കൊണ്ടുണ്ടാകുന്ന വ്യഭിചാരം, മോഷണം, മദ്യപാനംപോലെയുള്ള ദുര്‍വൃത്തികളെല്ലാം ഇതില്‍ ഉള്‍പെടുന്നു.

2-ാ മത്തേത് :- الْمُنكَرِ (ദുരാചാരം – അഥവാ വെറുക്കപ്പെട്ട കാര്യം). മതദൃഷ്ട്യാ നിഷിദ്ധമായതും, ജനമദ്ധ്യെ ആക്ഷേപകരമായതും, നിഷ്പക്ഷ ബുദ്ധിയും തന്റേടവുമുള്ള ആളുകള്‍ വെറുക്കുന്നതുമായ എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നു.

3-ാ മത്തേത് :- الْبَغْي (അതിക്രമം). അക്രമമായോ, അഹംഭാവംകൊണ്ടോ, അസൂയ നിമിത്തമോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍നിറുത്തിയോ ഉണ്ടാകുന്ന കയ്യേറ്റം, വാക്കേറ്റം മുതലായ എല്ലാ അതിരുകവിച്ചലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇങ്ങിനെ ചിലകാര്യങ്ങള്‍ നിങ്ങളോടു അല്ലാഹു കല്‍പിക്കുകയും, ചില കാര്യങ്ങളെ നിങ്ങളോടു വിരോധിക്കുകയും ചെയ്യുന്നതു നിങ്ങളുടെ ഐഹികവും, പാരത്രികവുമായ ഗുണത്തിനുവേണ്ടിയാണ് – അല്ലാഹുവിനു അതുമൂലം യാതൊന്നും നേടുവാനില്ല. നിങ്ങള്‍ മനസ്സിരുത്തി ആലോചിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കുതന്നെ അതു മനസ്സിലാക്കാം. അതുകൊണ്ടു ഈ ഉപദേശങ്ങള്‍ നിങ്ങള്‍ മുറുകെ പിടിക്കണം എന്നൊക്കെ സൂചിപ്പിച്ചുകൊണ്ടു ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നു: يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (നിങ്ങള്‍ ഓര്‍മ്മ വെക്കുവാനായി അല്ലാഹു നിങ്ങള്‍ക്കു സദുപദേശം നല്‍കുകയാണ്.). ഈ വചനത്തില്‍ മൊത്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളുടെ ചില ഉദാഹരണങ്ങളാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ കാണുന്നത്.


ഞാൻ റസൂലായി നിയോഗിതനായത് ഒരു പ്രവാചകന്റെ പ്രാർത്ഥനാഫലമാണ്.- ഇവിടെ നബി ﷺ ഉദ്ദേശിച്ചത് ഏത് പ്രവാചകനെയാണ്

 

ഇബ്രാഹിം നബി(അ)

ഇബ്രാഹീം നബി (അ) കഅ്ബ കെട്ടിടം ഉയര്‍ത്തിയ ശേഷം പല പ്രാര്‍ത്ഥനകളും ചെയ്ത കൂട്ടത്തില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു: 

ربنا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (١٢٩: سورة البقرة) 

(ഞങ്ങളുടെ റബ്ബേ, ഇവര്‍ക്ക് നിന്‍റെ ലക്ഷ്യങ്ങള്‍ ഓതികൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില്‍ നീ നിയോഗിക്കുകയും വേണമേ! നീ തന്നെയാണല്ലോ അഗാധജ്ഞനായ പ്രതാപശാലി.) (2:129)

ഈ പ്രാര്‍ത്ഥനയില്‍ കാണുന്ന അതെ വിശേഷണങ്ങള്‍ തന്നെയാണ് അല്ലാഹു റസൂല്‍ ﷺ യുടെ ദൗത്യലക്ഷ്യങ്ങളായി ഇവിടെയും ഉദ്ധരിക്കുന്നത്. ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ത്ഥനാഫലത്തിന്‍റെ പുലര്‍ച്ച കൂടിയാണ് തിരുമേനിയുടെ നിയോഗം. ‘ഞാന്‍ എന്‍റെ പിതാവ് ഇബ്രാഹിമിന്‍റെ പ്രാര്‍ത്ഥനയാണ്' (انا دعوة ابي إبراهيم) എന്ന് അവിടുന്ന് പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

Saturday, 14 September 2024

ഫിഖ്ഹിലെ സലഫും ഖലഫും


ഫിഖ്ഹീ ഗ്രന്ഥങ്ങളിലെ ലിത്തിബാഇസ്സലഫി വൽ ഖലഫി എന്നതു കൊണ്ടുള്ള വിവക്ഷ എന്താണ്?

സലഫ് കൊണ്ട് സ്വഹാബികളും ഖലഫ് കൊണ്ട് താബിഉകളും താബിഉത്താബിഉകളുമാണ് ഉദ്ദേശ്യം. 

(ഇആനത്ത് 2-67)


മുജീബ് വഹബി MD, നാദാപുരം

ഹജ്ജു ചെയ്യാത്തവരെ ബഹുമാന സൂചകമായി ഹാജി എന്ന് വിളിക്കാമോ?

 

ഹജ്ജു കർമം അനുഷ്ഠിച്ചവർ എന്ന അർഥത്തിൽ  ബഹുമാന സൂചകമായിട്ടാണെങ്കിൽ പോലും ഹജ്ജു ചെയ്യാത്തവരെ ഹാജി എന്ന് വിളിക്കൽ ഹറാമാണ്. അതു കളവാണെന്നതാണു കാരണം.(ഹാശിയതുൽ ജമൽ: 2-372)


മുജീബ് വഹബി MD, നാദാപുരം

മയ്യിത്ത് പരിപാലനം അമുസ്ലിം നടത്തിയാൽ

 

മുസ്ലിം മയ്യിത്തിനെ അമുസ്ലിംകൾ കുളിപ്പിക്കുകയോ കഫൻ ചെയ്യുകയോ മറമാടുകയോ ചെയ്താൽ ബാധ്യത വീടുമോ?


ബാധ്യത വീടും. (തുഹ്ഫ: 3-99 നോക്കുക)


മുജീബ് വഹബി MD, നാദാപുരം

മുർതദ്ദിന്റെ ദാനവും മറ്റും

 

മുർതദ്ദിന്റെ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോയവർ) ദാനവും വിൽപനയും സാധുവാണോ? മരണ ശേഷം അവന്റെ സ്വത്ത് അവകാശികൾക്ക് ഓഹരി ചെയ്ത് എടുക്കാമോ?


പാടില്ല. മുർതദ്ദ് മരണപ്പെട്ടാൽ അവന്റെ സ്വത്ത് 'ഫൈഅ്' (ഒരു പ്രത്യേക തരം പൊതു സ്വത്ത്) ആണ്. ബൈത്തുൽ മാലിലേക്ക് അത് നീക്കണം. ഇമാം നിയമ പ്രകാരം അത് കൈകാര്യം ചെയ്യേണ്ടതാണ്. 

(തുഹ്ഫ: 7-129, 6-416). മുർതദ്ദിന്റെ ദാനവും വിൽപനയും അസാധുവാണ്. (തുഹ്ഫ:9-100)


മുജീബ് വഹബി MD, നാദാപുരം

ജനാസ നിസ്കാരത്തിൽ അധിക തക്ബീർ

 

ജനാസ നമസ്കാരത്തിൽ ഇമാം അഞ്ചോ ആറോ തക്ബീർ ചൊല്ലിയാൽ മഅ്മൂം എന്തു ചെയ്യണം? മറന്നോ മനപ്പൂർവ്വമോ നിശ്ചിത എണ്ണത്തേക്കാൾ തക്ബീറുകൾ വർധിപ്പിച്ചാൽ മയ്യിത്ത് നമസ്കാരം ബാത്വിലാകുമോ?


ബാത്വിലാകുന്നതല്ല. എങ്കിലും ഇമാം വർധിപ്പിച്ച തക്ബീറുകളിൽ പിന്തുടരാതിരിക്കലാണ് മഅ്മൂമിന് സുന്നത്ത്. ഇമാമിനെ വിട്ടുപിരിഞ്ഞു എന്നു കരുതി സലാം വീട്ടുകയോ ഇമാമിനോടൊപ്പം സലാം വീട്ടാനായി കാത്തു നിൽക്കുകയോ ചെയ്യാവുന്നതാണ്. കാത്തു നിൽക്കലാണ് ഉത്തമം. (തുഹ്ഫ: 3-134,135)


മുജീബ് വഹബി MD, നാദാപുരം

Sunday, 8 September 2024

കുറ്റവാളി തൗബ ചെയ്താൽ

 

ഒരാൾ മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ മദ്യപിക്കുകയോ ചെയ്ത ശേഷം തൗബ ചെയ്യുകയും പിന്നീട് പ്രസ്തുത കുറ്റകൃത്യങ്ങൾ ശരീഅത്ത് കോടതിയിൽ തെളിയുകയും ചെയ്താൽ ഭരണാധിപന് അയാൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാമോ?


സ്വീകരിക്കാം. പ്രസ്തുത കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയുന്നതിന് മുമ്പോ ശേഷമോ തൗബ ചെയ്തതു കൊണ്ട് അവയുടെ ഹദ്ദ് ഒഴിവാകുന്നതല്ല (തുഹ്ഫ:9-164)


മുജീബ് വഹബി MD, നാദാപുരം

ഖുർആൻ പരിഭാഷ അനുവദനീയമല്ലെന്ന് ശാഫിഈ ഫുഖഹാഅ് വ്യക്തമാക്കിയിട്ടില്ലെന്നു കേട്ടു. സത്യമാണോ?

 

പച്ചനുണയാണത്. ഖുർആൻ പരിഭാഷ അനുവദനീയമല്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വളരെ സ്പഷ്ടമായി ഇമാം നവവി(റ)യും മറ്റും വിവരിച്ചിട്ടുണ്ട്.(ശർഹുൽ മുഹദ്ദബ്: 3 -330, തുഹ്ഫ ശർവാനി സഹിതം: 2 - 44, ശർഹ് ബാഫള്ൽ: 1- 237)


മുജീബ് വഹബി MD, നാദാപുരം

മയ്യിത്തിന്റെ മുഖം മറയ്ക്കാതെ ജനാസ നമസ്കരിക്കാമോ?

 

നമസ്കരിക്കാം. പക്ഷേ, മയ്യിത്തിനെ പൂർണ്ണമായും കഫൻ ചെയ്യുന്നതിനു മുമ്പ് ജനാസ നമസ്കരിക്കൽ കറാഹത്താണ്. (ശറഹുൽ മൻഹജ്: 2-180  നോക്കുക.)


മുജീബ് വഹബി MD, നാദാപുരം

കടബാധ്യതയുള്ളയാൾ കടം നൽകിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണോ?

 

അവധിയെത്തിയ കടബാധ്യതയുള്ളയാൾ വീട്ടാൻ വകയുണ്ടായിരിക്കെ കടം നൽകിയവന്റെ സമ്മതമോ അവനു തൃപ്തിയുണ്ടെന്ന ധാരണയോ ഇല്ലാതെ യാത്ര ചെയ്യുന്നത് ഹറാമാണ്.(ഫത്ഹുൽ മുഈൻ പേ:467)


മുജീബ് വഹബി MD, നാദാപുരം

അവസാന തശഹ്ഹുദിൽ 'ഇല്ലല്ലാഹ് ' എന്ന പദം ഉച്ചരിക്കുമ്പോൾ ഉയർത്തിയ ചൂണ്ടുവിരൽ താഴ്ത്തി വെക്കേണ്ടത് സലാമിനു മുമ്പാണോ ശേഷമാണോ?

 

തശഹ്ഹുദ് അവസാനിച്ച ശേഷം സലാം വീട്ടുന്നതിനു മുമ്പാണ് ചൂണ്ടുവിരൽ താഴ്ത്തേണ്ടത്. തുഹ്ഫ ശർവാനി സഹിതം : 2-80 നോക്കുക.


മുജീബ് വഹബി MD, നാദാപുരം

ഖസ്വ്‌റിനെ കരുതിയതിൽ സംശയിച്ചാൽ

 

ഖ്വസ്റിനെ കരുതിയിട്ടുണ്ടോ ഇല്ലയോ എന്ന് യാത്രക്കാരൻ നമസ്കാരത്തിനിടയിൽ സംശയിക്കുകയും കരുതിയിട്ടുണ്ടെന്ന് പെട്ടെന്ന് ഓർമ്മ വരികയും ചെയ്താൽ പിന്നെ ഖ്വസ്റാക്കി നമസ്ക്കരിക്കാമോ?

 

ഖ്വസ്റിനെ കരുതിയതിൽ സംശയിച്ചാൽ പെട്ടെന്ന് ഓർമ്മ വന്നാലും പൂർത്തീകരിച്ചു നമസ്കരിക്കൽ നിർബന്ധമാണ്. (തർശീഹ്- 135)


മുജീബ് വഹബി MD, നാദാപുരം

രോഗം മൂലം ജംആക്കൽ (ജംഅ്)

 

രോഗം മൂലം ഓരോ ഫർള് നമസ്കാരവും അതതു സമയങ്ങളിൽ ഞാൻ നിർവഹിക്കുന്നത് വലിയ പ്രയാസം സഹിച്ചുകൊണ്ടാണ്. ജംആക്കുവാൻ എനിക്ക് ഇളവുണ്ടോ?


രോഗത്തിന്റെ പേരിൽ ജംഅ്‌ അനുവദനീയമല്ലന്നാണു പ്രബലം. അനുവദനീയമാണെന്ന അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായം തഖ്ലീദു ചെയ്യാവുന്നതാണ്. (തുഹ്‌ഫ ശർവാനി സഹിതം: 2-404)


മുജീബ് വഹബി MD, നാദാപുരം

സുജൂദിനു കഴിയാത്തവൻ എന്തു ചെയ്യണം?

 

ഒരാൾക്ക് നിസ്‌ക്കാരത്തിൽ നിൽക്കുവാനും റുകൂഅ് ചെയ്യുവാനും സാധിക്കും. കാൽമുട്ട് വേദന മൂലമോ മറ്റോ സുജൂദ് ചെയ്യാൻ കഴിയില്ല. എങ്കിൽ സുജൂദിന് പകരം അയാൾ എന്ത് ചെയ്യണം?


അദ്ദേഹം സുജൂദിന് പകരം റുകൂഅ് ആവർത്തിക്കേണ്ടതാണ്. പരിപൂർണ്ണ റുകൂഇനെക്കാൾ കൂടുതലായി കുനിയുവാൻ സാധിക്കുമെങ്കിൽ സുജൂദിന് അവ്വിധം കുനിയിൽ നിർബന്ധമാണ്. (തുഹ്ഫ 2/23)


മുജീബ് വഹബി MD, നാദാപുരം

പ്രസവ വേദന അനുഭവപ്പെടുമ്പോൾ ഗർഭിണിയുടെ അടുത്തുവച്ച് പ്രത്യേകമായി എന്തെങ്കിലും ഓതലും ചൊല്ലലും സുന്നത്തുണ്ടോ ?

 

സുന്നത്തുണ്ട്. പ്രസവ വേദന അനുഭവിക്കുന്നവളുടെ അടുത്തു വച്ച് ആയത്തുൽകുർസിയ്യ്, സൂറത്തുൽഫലഖ്, സൂറത്തുന്നാസ്, സൂറത്തുൽഅഅ്റാഫിലെ 54ാം ആയത്തായ

إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ 5

എന്നിവ ഓതലും, ദുആഉൽ കർബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന

لا إله إلا اللهُ العظيمُ الحليم، لا إله إلا اللهُ ربُّ العرشِ العظيم، لا إله إلا اللهُ ربُّ السمواتِ وربُّ الأرضِ وربُّ العرشِ الكريم

എന്ന ദുആയും, മത്സ്യത്തിന്റെ വയറ്റിൽ വച്ച് യൂനുസ് നബി(അ) ചൊല്ലിയ

لا إله إلا أنتَ سبحانك إنّي كنتُ من الظالمين

എന്ന ദുആയും വർധിപ്പിക്കലും സുന്നത്താണ്. ഇആനത്ത് സഹിതം ഫത്ഹുൽ മുഈൻ പേജ് 219 നോക്കുക.


മുജീബ് വഹബി MD, നാദാപുരം 

Wednesday, 4 September 2024

മലക്കുകളുടെ പേരിടൽ

 

കുട്ടികൾക്കു ജിബ്‌രീൽ എന്നു പേരിടാമോ ?


മലക്കുകളുടെ പേരിടാവുന്നതാണ്. (ഫത്ഹുൽമുഈൻ: 218)


മുജീബ് വഹബി MD, നാദാപുരം

ജംആക്കലാണോ ഉത്തമം?

 

യാത്രയിൽ ജംആക്കലാണോ? അതതു സമയങ്ങളിൽ നിർവഹിക്കലാണോ ഉത്തമം?


യാത്രയിൽ ജംഅ് ഒഴിവാക്കി ഓരോ നമസ്കാരവും അതതു സമയങ്ങളിൽ നിർവഹിക്കലാണ് ഉത്തമം. പക്ഷേ, യാത്രക്കാരായ ഹാജിമാർക്ക് ഹജ്ജിന്റെ വേളയിൽ അറഫ ദിവസം  നമിറ മസ്ജിദിൽ വച്ച് ളുഹ്റും അസ്വറും മുന്തിച്ചും മുസ്ദലിഫയിൽവച്ച് മഗ്‌രിബും ഇശാഉം പിന്തിച്ചും ജംആക്കി നിസ്കരിക്കലാണ് ശ്രേഷ്ഠം. ജംഅ് അനുവദനീയമാണെന്നതിൽ സംശയിക്കുന്നവർക്കും അതിനോടു മനസ്സിൽ അനിഷ്ടം തോന്നുന്നവർക്കും ജനങ്ങൾ മാതൃകായോഗ്യരായി കണ്ട് അനുകരിക്കപ്പെടുന്നവർക്കും ജംആക്കലാണ് ഉത്തമം 

(തുഹ്ഫ ശർവാനി സഹിതം: 2/394 നോക്കുക)


മുജീബ് വഹബി MD നാദാപുരം

രണ്ടാം സുജൂദ് നിർവ്വഹിക്കണോ?

 

ഒരാൾ ഇമാമിനോടൊപ്പം ഒന്നാം സുജൂദിൽ തുടരുകയും രണ്ടാം സുജൂദ് ചെയ്യുന്നതിനു മുമ്പു വുളൂഅ് മുറിഞ്ഞതിനാലോ മറ്റോ ഇമാം നമസ്കാരത്തിൽ നിന്നു പുറത്തു പോവുകയും ചെയ്താൽ പ്രസ്തുത മഅ്മൂം എഴുന്നേൽക്കുകയാണോ അതോ രണ്ടാം സുജൂദ് നിർവ്വഹിക്കുകയാണോ വേണ്ടത് ?


രണ്ടാം സുജൂദ് നിർവ്വഹിക്കാതെ എഴുന്നേൽക്കുകയാണു വേണ്ടത്. പ്രസ്തുത അറിവുണ്ടായിട്ടും ബോധപൂർവ്വം രണ്ടാം സുജൂദ് ചെയ്താൽ നമസ്കാരം ബാത്വിലാകും. ഇമാമിനോടുള്ള തുടർച്ചക്കുവേണ്ടിയല്ലാതെ നമസ്കാരത്തിന്റെ ഒരു കർമ്മം വർദ്ധിപ്പിച്ചു എന്നതാണു കാരണം. (ശർവാനി: 2/151)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തു കുളിപ്പിക്കുമ്പോൾ സ്പർശിക്കാമോ?

 

മരണപ്പെട്ട സ്ത്രീയെ ഭർത്താവോ പുരുഷനെ ഭാര്യയോ കുളിപ്പിക്കുമ്പോൾ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗം സ്പർശിക്കാമോ ?


മറയില്ലാതെ സ്പർശിക്കൽ ഹറാമാണ്. (തുഹ്ഫ: 3/101)


മുജീബ് വഹബി MD നാദാപുരം

സഹ്‌വിന്റെ സുജൂദിനു ശേഷം ദുആ

 

അവസാനത്തെ അത്തഹിയ്യാത്തിൽ ദുആ പൂർത്തിയാകുന്നതിനു മുമ്പ് ഇമാമിനോടൊപ്പം  സഹ്‌വിന്റെ സുജൂദ് ചെയ്ത മഅ്മൂമിനു സലാം വീട്ടുന്നതിനു മുമ്പ് ദുആയുടെ ബാക്കി ഭാഗം കൊണ്ടുവരൽ സുന്നത്തുണ്ടോ?


സുന്നത്തില്ല . ഇമാം സലാം വീട്ടിയ ഉടനെ സലാം വീട്ടലാണു സുന്നത്ത്. 

(തുഹ്ഫ ശർവാനി സഹിതം: 2/197)


മുജീബ് വഹബി MD നാദാപുരം

അകാരണമായി ഒന്നിലധികം ജുമുഅ

 

ഒരു പ്രദേശത്തു കാരണമില്ലാതെ തന്നെ ഒന്നിലധികം ജുമുഅ അനുവദനീയമാണെന്ന അനുകരിക്കാവുന്ന അഭിപ്രായം ശാഫിഈ മദ്ഹബിലുണ്ടോ?


അകാരണമായി ഒന്നിലധികം ജുമുഅ അനുവദനീയം അല്ല എന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായവ്യത്യാസമില്ല.

(ശർഹുൽ മുഹദ്ദബ്: 4/488)


മുജീബ് വഹബി MD നാദാപുരം

അനന്തരാവകാശികളായി സഹോദരന്മാർ മാത്രം

 

മയ്യിത്തിന്റെ അടുത്ത ബന്ധുക്കൾ പിതാവും മാതാവും ഒത്ത ഒരു സഹോദരൻ, പിതാവു മാത്രം ഒത്ത ഒരു സഹോദരൻ, മാതാവു മാത്രം ഒത്ത ഒരു സഹോദരൻ എന്നിവർ മാത്രമാണെങ്കിൽ സ്വത്ത് എത്ര ഓഹരി ചെയ്യണം? ആർക്കെല്ലാം നൽകണം?


സ്വത്ത് ആറ് ഓഹരി ചെയ്തു ഒരോഹരി മാതാവു മാത്രം ഒത്ത സഹോദരനും ബാക്കി അഞ്ച് ഓഹരി പിതാവും മാതാവും ഒത്ത സഹോദരനും നൽകേണ്ടതാണ്. പിതാവു മാത്രം ഒത്ത സഹോദരന് ഇവിടെ അവകാശമില്ല. (ഫത്ഹുൽ മുഈൻ പേ: 332,333,334 )


മുജീബ് വഹബി MD നാദാപുരം

تهذيب الكمال في اسماء الرجال




الكتاب: تهذيب الكمال في أسماء الرجال

المؤلف: جمال الدين أبو الحجاج يوسف المزي (٦٥٤ - ٧٤٢ هـ)

حققه وضبط نصه وعلق عليه: د بشار عواد معروف

الناشر: مؤسسة الرسالة - بيروت

الطبعة: الأولى، (١٤٠٠ - ١٤١٣ هـ) (١٩٨٠ - ١٩٩٢ م)

عدد الأجزاء: ٣٥

[ترقيم الكتاب موافق للمطبوع]

صفحة المؤلف: [المزي، جمال الدين]

Tuesday, 3 September 2024

ഒരു കുഞ്ഞു പിറന്നാൽ ഒരു സൂറത്തിലെ 36-ആം സൂക്തം കുട്ടിയുടെ വലതു ചെവിയിൽ ഓതൽ സുന്നത്തുണ്ട് ഏത് സൂറത്തിലെ ആയത്താണ്?


സൂറത്ത് ആലു -ഇമ്രാൻ 

ആലു ഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ).

فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّى وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّى سَمَّيۡتُهَا مَرۡيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ

ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) ബാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 

‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും അവന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).

‘ഈ ബാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376). 

വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. ബാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.

ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ). 

ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്. കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587). 

മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ). പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി). കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.

മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തു പ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.


ഒരാൾ ഖുത്വ്‌ബ ഓതുകയും വേറൊരാൾ ഇമാമാവുകയും ചെയ്താൽ ജുമുഅ സ്വഹീഹാകുമോ?

 

സ്വഹീഹാകും. പക്ഷെ, പ്രസ്തുത ഇമാം ഖുത്വ്‌ബ കേട്ടവനായിരിക്കണം. അല്ലാത്തപക്ഷം ജുമുഅ അസാധുവാണ്. 

(തുഹ്ഫ:2-487)


മുജീബ് വഹബി MD നാദാപുരം

അവിശ്വാസികൾക്കു മക്കയിലും മദീനയിലും പ്രവേശനാനുമതി നൽകാമോ?

 

അനിവാര്യ ഘട്ടങ്ങളിൽ പോലും അവിശ്വാസികൾക്കു മക്കയിലെ ഹറമിൽ പ്രവേശനാനുമതി നൽകാൻ പാടില്ല. തടയൽ നിർബന്ധമാണ്. മദീനയിലെ ഹറമിനെ തൊട്ട് അവിശ്വാസികളെ തടയൽ നിർബന്ധമില്ലെങ്കിലും സുന്നത്താണ്. 

(തുഹ്ഫ: 9-283)



മുജീബ് വഹബി MD നാദാപുരം

സൂറത്ത് മറന്നതിന്റെ പേരിൽ സഹ്‌വിന്റെ സുജൂദു ചെയ്താൽ നമസ്കാരം ബാത്വിലാകുമോ?

 

ബാത്വിലാകും. എന്നാൽ മറന്നുകൊണ്ടോ, ബാത്വിലാകുമെന്ന നിയമം പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത പുതു മുസ്‌ലിംകളും ഈ മസ്അല അറിയുന്നവർ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും അജ്ഞത കൊണ്ടോ സുജൂദു ചെയ്താൽ നമസ്കാരം ബാത്വിലാകുന്നതല്ല. 

(തുഹ്ഫ: ശർവാനി സഹിതം 2/174)


മുജീബ് വഹബി MD നാദാപുരം

വുളൂഅ് ഇല്ലാതെ തഫ്സീറിന്റെ ഗ്രന്ഥങ്ങൾ തൊടുന്നതിന്റെയും ചുമക്കുന്നതിന്റെയും വിധിയെന്ത് ?

 

ഖുർആനിന്റെ അക്ഷരങ്ങരങ്ങളേക്കാൾ തഫ്സീറിന്റെ അക്ഷരം കൂടുതലാണെങ്കിൽ തൊടലും ചുമക്കലും കറാഹത്തും അല്ലാത്തപക്ഷം ഹറാമുമാണ്.

(തുഹ്ഫ: 1/151)


മുജീബ് വഹബി MD നാദാപുരം

ഹറമിലെത്തിയ ശേഷം ഇഹ്റാം?

 

ഹറമിലുള്ള കുടുംബത്തോടൊപ്പം താമസിച്ച ശേഷം ഉംറ നിർവഹിക്കണമെന്നുദ്ദേശിച്ചു യാത്ര പുറപ്പെട്ടവർ തങ്ങളുടെ മീഖാത്തിൽ വെച്ചു തന്നെ ഇഹ്റാം ചെയ്യണോ? ഹറമിലെത്തിയ ശേഷമാണ് ഇഹ്റാം ചെയ്തതെങ്കിൽ അറവു നിർബന്ധമാണോ?


അറവു നിർബന്ധമാണ്. എന്നാൽ ഉംറയുടെ കർമ്മങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് തങ്ങളുടെ മീഖാത്തിലേക്കോ അത്രയും ദൂരമുള്ള മറ്റൊരു സ്ഥലത്തേക്കോ മടങ്ങിയാൽ അറവ് ഒഴിവാകുന്നതാണ്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു യാത്ര പുറപ്പെട്ടവർ പ്രസ്തുത കർമ്മം നിർവഹിക്കുന്നതിനു മുമ്പ് എവിടെ താമസിക്കുകയാണെങ്കിലും ഇഹ്റാം ചെയ്യാതെ തങ്ങളുടെ മീഖാത്ത്‌ വിട്ടു കടക്കൽ ഹറാമാണ്. 

(തുഹ്ഫ: 4-43,48)


മുജീബ് വഹബി MD നാദാപുരം

ശ്രേഷ്ഠ രാവുകളുടെ മുൻഗണന


ബറാഅത്ത് രാവ്, അറഫ രാവ്, വെള്ളിയാഴ്ച രാവ് ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ രാവ് ഏതാണ് ?


പ്രസ്തുത രാവുകളിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫ രാവും പിന്നെ വെള്ളിയാഴ്ച രാവും ശേഷം ബറാഅത്ത് രാവുമാണ്.(ശർവാനി: 3-462)


മുജീബ് വഹബി MD നാദാപുരം

Saturday, 31 August 2024

ഇസ്റാഉം മിഅ്‌റാജും നിഷേധിച്ചവൻ കാഫിറാണോ?

 

മിഅ്‌റാജ് നിഷേധിച്ചവൻ മുബ്തദിഉം ഇസ്റാഅ്‌ നിഷേധിച്ചവൻ കാഫിറുമാണ്.

(ശറഹുൽ അഖാഇദ്: നിബ്റാസു സഹിതം - പേജ് 138,139)


മുജീബ് വഹബി MD നാദാപുരം

മറ നീങ്ങിയാൽ ഹറാമാകുമോ?

 

നമസ്കരിക്കുന്നയാളുടെയും അയാളുടെ മുന്നിലുള്ള മറയുടെയും ഇടയിലൂടെ നടക്കൽ ഹറാമാണല്ലോ. എന്നാൽ നമസ്കാരത്തിനിടയിൽ മുന്നിലുള്ള മറ നീങ്ങിയാൽ പ്രസ്തുത നിയമം ബാധകമാണോ? 


നിയമപ്രകാരമുള്ള മറ നമസ്കാരത്തിനിടയിൽ നീങ്ങിയതാണെന്ന വസ്തുത അറിയുന്നവർക്കു പ്രസ്തുത നിയമം ബാധകമാണ്. 

(തുഹ്ഫ: 2-157)


മുജീബ് വഹബി MD നാദാപുരം

ഇരുത്തത്തിൽ നിന്ന് ഉയരേണ്ട രൂപം

 

നമസ്കാരത്തിൽ ഇസ്തിറാഹത്തിന്റെയും തശഹ്ഹുദിന്റെയും ഇരുത്തത്തിൽ നിന്നു ഉയരുമ്പോൾ കാൽമുട്ടാണോ കൈയാണോ ആദ്യം ഉയർത്തേണ്ടത്? 


ഇരു കൈകളും നിലത്തു വെച്ച് അതിൽ ഊന്നിക്കൊണ്ട് എഴുന്നേൽക്കലാണ് സുന്നത്ത് (തുഹ്ഫ: 2-103). അപ്പോൾ ആദ്യം ഉയരുന്നത് കാൽമുട്ടായിരിക്കുമല്ലോ.


മുജീബ് വഹബി MD നാദാപുരം

ഇഖാമത്തിന്റെ സമയാമായാൽ റവാത്തിബ്

 

ഇഖാമത്തിന്റെ സമയമായാൽ സുന്നത്തു നമസ്കാരത്തിൽ പ്രവേശിക്കൽ കറാഹത്താണല്ലോ. എന്നാൽ തത്സമയം റവാത്തിബ് നമസ്കരിച്ചിട്ടില്ലെങ്കിൽ പിന്നീട് അതു നിർവഹിക്കാതെ പോകുമെങ്കിൽ പ്രസ്തുത വിധി ബാധകമാണോ?


ബാധകമാണ്. കറാഹത്താണെന്നു നിരുപാധികമാണ് ഫുഖഹാഅ് വിധി പറഞ്ഞത്.


മുജീബ് വഹബി MD നാദാപുരം

വ്യഭിചാരത്തിനു വഴങ്ങൽ

 

വ്യഭിചാരത്തിനു വഴങ്ങിയില്ലെങ്കിൽ വധിക്കപ്പെടുകയോ ഭക്ഷണം തടയപ്പെടുകയോ ചെയ്യുമെങ്കിൽ ആത്മരക്ഷയ്ക്കു വേണ്ടി വഴങ്ങിക്കൊടുക്കാമോ?

 

അന്നപാനീയങ്ങൾ തടഞ്ഞാലും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയാലും വ്യഭിചാരത്തിനു വഴങ്ങൽ അനുവദനീയമല്ല.

(തുഹ്ഫ: 9/390)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ ഉദരത്തിലെ ശിശു

 

ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുവാൻ വേണ്ടി മയ്യിത്തിനെ ഓപ്പറേഷൻ ചെയ്യാമോ?


പുറത്തെടുത്താൽ കുട്ടിക്കു ജീവനുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്തു പുറത്തെടുക്കൽ നിർബന്ധവും അല്ലാത്തപക്ഷം ഹറാമുമാണ്. (ഫത്ഹുൽ മുഈൻ :155,156)


മുജീബ് വഹബി MD നാദാപുരം

മുടിമുറിക്കാതെ സംഭോഗം

 

ഉംറയുടെ ത്വവാഫും സ്അ്‌യും ചെയ്ത ശേഷം മുടി മുറിക്കാതെ സംഭോഗം ചെയ്താൽ ഉംറ ഫാസിദാവുകയില്ല എന്നു ശാഫിഈ മദ്ഹബിൽ അഭിപ്രായമുണ്ടോ?


മുടി മുറിക്കൽ ഉംറയുടെ അഭിവാജ്യ ഘടകമല്ലെന്ന് അഭിപ്രായമുണ്ട്. അതുപ്രകാരം ത്വവാഫും സഅ്‌യും ചെയ്ത ശേഷം സംഭോഗം ചെയ്താൽ ഉംറ ഫാസിദാകുന്നതല്ല.(ശർഹുൽ മുഹദ്ദബ്: 8-153)


മുജീബ് വഹബി MD നാദാപുരം

കഫൻ തുണികളുടെ വലിപ്പം

 

അധികരിച്ച കടമില്ലാത്ത മയ്യിത്തിന്റെ സ്വത്തിൽ നിന്നു കഫൻ ചെയ്യുമ്പോൾ മൂന്നു തുണി നിർബന്ധമാണല്ലോ. എന്നാൽ അവ ഓരോന്നും മയ്യിത്തിന്റെ ശരീരം ആകെ മൂടുന്നതായിരിക്കൽ നിർബന്ധമാണോ? ഒരെണ്ണം ഭാഗികമായി മറയ്ക്കുന്നതും രണ്ടെണ്ണം ആകെ മൂടുന്നതുമാണെങ്കിൽ ബാധ്യത വീടുമോ?


ബാധ്യത വീടില്ല. മൂന്നു തുണിയിൽ ഓരോന്നും മയ്യിത്തിന്റെ ശരീരം ആകെ മൂടുന്നതായിരിക്കൽ നിർബന്ധമാണ്.

(തുഹ്ഫ: ശർവാനി സഹിതം 3-120)


മുജീബ് വഹബി MD നാദാപുരം

Monday, 19 August 2024

മയ്യിത്തിന്റെ കൈ ഏതു രീതിയിൽ വെക്കണം

 

കഫൻ ചെയ്യുമ്പോൾ മയ്യത്തിന്റെ രണ്ടു കൈകളും ഇരു ഭാഗങ്ങളിലായി താഴ്ത്തി വെയ്ക്കുകയാണോ അതോ നമസ്കാരത്തിലെന്ന പോലെ വലതു കൈ ഇടതു കൈയുടെ മേലെയാക്കി നെഞ്ചിനടുത്തു വെയ്ക്കുകയാണോ വേണ്ടത്?


ഏതുമാകാം. രണ്ടു രൂപവും ഒരുപോലെയാണ്.(ശർവാനി: 3-126)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു ദാനം

 

മയ്യിത്തിൻ്റെ കടം വീട്ടാനുള്ള സംഖ്യ മാറ്റിവെച്ചതിനു ശേഷം ബാക്കിവരുന്ന അനന്തരസ്വത്തിൽ നിന്ന് ഒരു വിഹിതം മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്നതും സ്വന്തം ആവശ്യത്തിനു വേണ്ടി വിൽക്കുന്നതും അവകാശികൾക്കു അനുവദനീയമാണോ?


അനുവദനീയമല്ല. മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു പരിപാലനാവശ്യങ്ങൾക്കു വേണ്ടിയല്ലാതെ അനന്തരസ്വത്തിൽ നടത്തുന്ന ക്രയവിക്രയങ്ങൾ അസാധുവാണ്.

(തുഹ്ഫ: 5/110,111,112)


മുജീബ് വഹബി MD നാദാപുരം

നോമ്പും പ്രസവവും

 

സൂര്യാസ്തമയത്തിനു തൊട്ടുമുമ്പു പ്രസവിക്കുകയും അസ്തമയശേഷം നിഫാസു രക്തം പുറത്തുവരികയും ചെയ്താൽ നോമ്പു സാധുവാണോ?


സാധുവല്ല. പ്രസവം കൊണ്ടുതന്നെ നോമ്പു ബാത്വിലാകുന്നതാണ്.(തുഹ്ഫ: 3-414)


മുജീബ് വഹബി MD നാദാപുരം

മുദ്ദ് മുൻകൂട്ടി നൽകാമോ?

 

കഴിഞ്ഞ റമളാനിൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ്‌ വീട്ടാൻ അവസരമുണ്ടായിരിക്കെ അടുത്ത റമളാൻ വരെ വൈകിപ്പിക്കാൻ തീരുമാനിച്ചാൽ പിന്തിച്ചതിന്റെ പേരിൽ നിർബന്ധമാകുന്ന മുദ്ദ് മുൻകൂട്ടി നൽകാമോ? 


നൽകാവുന്നതാണ്. എങ്കിലും അകാരണമായി അടുത്ത റമളാൻ വരെ നോമ്പു ഖളാഅ്‌ വീട്ടലിനെ പിന്തിപ്പിക്കൽ ഹറാമാണ്. 

(ശർവാനി: 3-446)


മുജീബ് വഹബി MD നാദാപുരം

Sunday, 18 August 2024

ശുക്റിന്റെ സുജൂദിലെ ദിക്റ്

 

ശുക്റിന്റെ സുജൂദിൽ ചൊല്ലൽ ശ്രേഷ്ഠമായ ദിക്റ് ഏതാണ് ?


തിലാവത്തിന്റെ സുജൂദിൽ ഏറ്റവും ശ്രേഷ്ഠമായ 

سجد وجهي للذي خلقَه وصوره وشقَّ سمعه وبصره بحوله وقوَّته، فتبارك الله أحسن الخالقين

എന്ന ദിക്റു തന്നെയാണ് ശുക്റിന്റെ സുജൂദിലും ശ്രേഷ്ഠമായത്.(തുഹ്‌ഫ: 2-215,218)


മുജീബ് വഹബി MD നാദാപുരം

പിറചന്ദ്രദർശനത്തിന്റെ വിധി

 

റമളാനിന്റെ പിറചന്ദ്രനെ നോക്കൽ നിർബന്ധമാണോ?


റമളാനിന്റെയും മറ്റു മാസങ്ങളുടെയും ചന്ദ്രപ്പിറവി നോക്കൽ ഫർളുകിഫായയാണ്.

(ബിഗ്‌യ: 98)


മുജീബ് വഹബി MD നാദാപുരം

അനന്തരസ്വത്തിൽ ക്രയവിക്രയം

 

മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു അനന്തരസ്വത്തിൽ യാതൊരു ക്രയവിക്രയവും നടത്താൻ അവകാശികൾക്കു പാടില്ലെന്ന നിയമം കടം കിട്ടേണ്ടവർ അനുവദിച്ചാലും ബാധകമാണോ?


കടം കിട്ടേണ്ടവർ അനുവദിച്ചാലും പാടില്ല.(തുഹ്ഫ: 5-111)


മുജീബ് വഹബി MD നാദാപുരം

അൽഫിയ്യ

 



ألفية ابن مالك

നിർധനർക്കും ഫിദ്‌യ നിർബന്ധമോ?

 

സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത രോഗമോ, വാർധക്യസഹജമായ അവശതകളോ പിടിപെട്ടതിനാൽ റമളാൻ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർക്കു ഫിദ്‌യ നിർബന്ധമാണെന്ന നിയമം നിർധനർക്കും ബാധകമാണോ?


ബാധകമല്ല. പിന്നീടു ധനം ലഭിച്ചാലും അവർക്കു ഫിദ്‌യ നിർബന്ധമല്ല.(തുഹ്ഫ: 3/440)


മുജീബ് വഹബി MD നാദാപുരം

ഖബ്റു മാന്തൽ

 

ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടി നിലവിലുള്ള ഖബ്‌റുകൾ മാന്തുന്നത് അനുവദനീയമാണോ?


മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും നശിക്കുന്നതിനു മുമ്പു പഴയ ഖബ്‌റുകൾ മാന്തുന്നതു ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടിയാണെങ്കിലും ഹറാമാണ്.

(തുഹ്ഫ: 3-173)


മുജീബ് വഹബി MD നാദാപുരം

ബിസ്മിയും മിസ്‌വാക്കും

 

ബിസ്മി ചൊല്ലുന്നതിനു മുമ്പു മിസ്‌വാക്കു ചെയ്യലും മിസ്‌വാക്കു ചെയ്യുന്നതിനു മുമ്പു ബിസ്മി ചൊല്ലലും സുന്നത്തുണ്ടോ?


ബിസ്മി ചൊല്ലുന്നതിനു മുമ്പു മിസ്‌വാക്കു ചെയ്യൽ സുന്നത്താണ്. മിസ്‌വാക്കു ചെയ്യുന്നതിനു മുമ്പു ബിസ്മി ചൊല്ലൽ സുന്നത്തില്ല.

(തുഹ്ഫ: 1/220,221)



മുജീബ് വഹബി MD നാദാപുരം

മഅ്‌മൂമിനെ തുടർന്നവൻ

 

മറ്റൊരാളെ തുടർന്നു നമസ്കരിക്കുന്ന വ്യക്തിയെയായിരുന്നു താൻ തുടർന്നതെന്ന് നമസ്കാര ശേഷം അറിഞ്ഞാൽ മടക്കി നമസ്കരിക്കണോ?


മടക്കി നമസ്കരിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ: 131)


മുജീബ് വഹബി MD നാദാപുരം

യാത്രക്കാരിയുടെ ഫിത്വ്‌ർ സകാത്ത്

 

ഭർത്താവിന്റെ സമ്മതത്തോടെ അവൻ കൂടെയില്ലാതെ സ്ത്രീ ഹജ്ജിനോ ഉംറക്കോ പോയാൽ തിരിച്ചെത്തുന്നതുവരെ അവൾക്കു ചെലവിനു കൊടുക്കാനും അവളുടെ ഫിത്വ്‌ർ സകാത്ത് നൽകാനും ഭർത്താവു ബാധ്യസ്ഥനാണോ? 


ബാധ്യസ്ഥനല്ല. ഭർത്താവിൻ്റെതല്ലാത്ത ആവശ്യത്തിനു വേണ്ടി അവൻ കൂടെയില്ലാതെ സ്ത്രീ യാത്ര ചെയ്താൽ തിരിച്ചെത്തുന്നതുവരെ അവൾക്കു ചെലവിനു കൊടുക്കൽ ഭർത്താവിനു ബാധ്യതയില്ല. അതിനാൽ ഫിത്വ്‌ർ സകാത്തു നൽകലും നിർബന്ധമില്ല.

(തുഹ്ഫ:8-329, 3 -314)


മുജീബ് വഹബി MD നാദാപുരം

ഇതര മതസ്ഥരുടെ ആരാധനാലയത്തിൽ നിസ്കരിക്കൽ

 

ഇതര മതസ്ഥരുടെ അനുവാദപ്രകാരം അവരുടെ ആരാധനാലയങ്ങളിൽ വെച്ചു നമസ്കരിക്കുന്നതിന്റെ വിധിയെന്ത് ?


കറാഹത്താണ്.(തുഹ്ഫ: 2-166)


മുജീബ് വഹബി MD നാദാപുരം

Monday, 12 August 2024

തസ്ബീഹ് നമസ്കാരത്തിൽ സൂറത്ത്

 

തസ്ബീഹു നമസ്കാരം നാലു റക്അത്തും ചേർത്തു നമസ്കരിക്കുകയാണെങ്കിൽ മൂന്നും നാലും റക്അത്തിൽ സൂറത്ത് ഓതണോ?


അവസാനത്തെ റക്അത്തിൽ മാത്രമാണ് അത്തഹിയ്യാത്ത് ഓതുന്നതെങ്കിൽ ഓരോ റക്അത്തിലും സൂറത്തോതൽ സുന്നത്താണ്. രണ്ടാമത്തെ റക്അത്തിലും കൂടി അത്തഹിയ്യാത്ത് ഓതുന്നുവെങ്കിൽ മൂന്നും നാലും റക്അത്തിൽ സൂറത്ത് ഓതൽ സുന്നത്തില്ല.

(തുഹ്ഫ: ശർവാനി സഹിതം 2-52)


മുജീബ് വഹബി MD നാദാപുരം

ഇഹ്‌റാം ചെയ്യാതെ മീഖാത്ത് വിട്ടുകടക്കൽ


ഹജ്ജോ ഉംറയോ നിർവഹിക്കാൻ ഉദ്ദേശിച്ചു വരുന്നവർ ഇഹ്റാം ചെയ്യാതെ തങ്ങളുടെ മീഖാത്ത് വിട്ടുകടക്കാം എന്നോ വിട്ടുകടന്നാൽ പ്രായശ്ചിത്തം നിരുപാധികം ബാധകമല്ലെന്നോ ഏതെങ്കിലും മദ്ഹബിന്റെ ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ടോ ?


അഭിപ്രായപ്പെട്ടിട്ടില്ല. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു വരുന്നവർ ഇഹ്റാം ചെയ്യാതെ അവരുടെ മീഖാത്ത് വിട്ടു കടക്കൽ ഹറാമാണെന്ന് ഇജ്മാഅ് ആണ്. വിട്ടുകടന്നാൽ പ്രായശ്ചിത്തം നിരുപാധികം ബാധകമല്ലെന്നു നാലു മദ്ഹബിന്റെ ഇമാമുകൾക്കും അഭിപ്രായമില്ല.

(ശർഹുൽ മുഹദ്ദബ്: 7-181,183)


മുജീബ് വഹബി MD നാദാപുരം

കൂലിത്തൊഴിലാളികൾക്കു ജുമുഅ?

 

കൂലിത്തൊഴിലാളികൾ ജോലിക്കിടയിൽ ജുമുഅ-ജമാഅത്തിൽ പങ്കെടുക്കണോ?


കൂലിത്തൊഴിലാളികൾക്കു ജുമുഅ നിർബന്ധമാണ്. ജമാഅത്തിൽ പങ്കെടുക്കൽ ബാധ്യതയില്ല.(തുഹ്ഫ: ശർവാനി സഹിതം 2/406)


മുജീബ് വഹബി MD നാദാപുരം

രിദ്ദത്ത് വുളൂഅ്‌ ബാത്വിലാക്കുമോ?

 

രിദ്ദത്തു (ഇസ്ലാമിൽ നിന്ന് പുറത്തു പോകുക ) മൂലം വുളൂഉം തയമ്മുമും ബാത്വിലാകുമോ?


മുർതദ്ദായാൽ തയമ്മും ബാത്വിലാകും. വുളൂഅ് ബാത്വിലാകുന്നതല്ല. (തുഹ്ഫ: 1-129)


മുജീബ് വഹബി MD നാദാപുരം

ചിലർ മാപ്പ് നൽകിയാൽ വധശിക്ഷ നടപ്പാക്കാമോ?

 

വധിക്കപ്പെട്ടയാളുടെ അവകാശികളിൽ ചിലർ ഘാതകനു മാപ്പു നൽകുകയും വേറെ ചിലർ മാപ്പു നൽകാതിരിക്കുകയും ചെയ്‌താൽ വധശിക്ഷ നടപ്പാക്കാമോ?


നടപ്പാക്കാവതല്ല. അവകാശികളിൽ ആരെങ്കിലും മാപ്പു ചെയ്‌താൽ വധശിക്ഷ ഒഴിവാകുന്നതാണ്.(തുഹ്ഫ: 8/433,436)


മുജീബ് വഹബി നാദാപുരം

ഊമയായ വലിയ്യ്‌

 

നികാഹിന്റെ വലിയ്യിനു കേൾവിയും സംസാര ശേഷിയും ഉണ്ടായിരിക്കൽ നിർബന്ധമാണോ? സംസാര ശേഷിയില്ലാത്തവർ എങ്ങനെയാണ് നികാഹ് ചെയ്തു കൊടുക്കേണ്ടത്? എഴുത്തുമൂലമാകാമോ?


വിവാഹം ചെയ്തു കൊടുക്കുന്ന കൈക്കാരനു കേൾവിയും സംസാരശേഷിയും നിർബന്ധമില്ല. സംസാരിക്കാൻ കഴിയാത്തവർ ഏവർക്കും മനസിലാകുന്ന ആംഗ്യഭാഷയിൽ നികാഹു ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ മറ്റൊരാളെ വക്കാലത്താക്കുകയോ വേണം. അവ രണ്ടും സാധ്യമല്ലെങ്കിൽ മാത്രം എഴുത്തു മുഖേന നികാഹു ചെയ്തു കൊടുക്കാവുന്നതാണ്.(തുഹ്ഫ: ശർവാനി സഹിതം 7/221)


മുജീബ് വഹബി MD നാദാപുരം

സുബ്ഹിന്റെ സുന്നത്തിൽ ഖുനൂത്ത് മറന്ന് ഓതിയാൽ

 

ഒരാൾ സ്വുബ്ഹിന്റെ മുമ്പുള്ള സുന്നത്തു നമസ്കരിക്കുമ്പോൾ രണ്ടാം റക്അത്തിലെ ഇഅ്തിദാലിൽ സ്വുബ്ഹ് നമസ്കാരമാണ് താൻ നിർവഹിക്കുന്നതെന്ന തെറ്റിദ്ധാരണയിൽ ഖുനൂത്ത് ഓതുകയും അതേ ധാരണയിൽ ബാക്കിയുള്ള കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ പ്രസ്തുത നമസ്കാരം സ്വഹീഹാണോ ? സഹ്‌വിന്റെ സുജൂദ് ചെയ്യണോ ?

പ്ര

സ്തുത നമസ്കാരം സ്വഹീഹാണ്. അസ്ഥാനത്തു ഖുനൂത്ത് ഓതിയതിനാൽ സഹ്‌വിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്. (തുഹ്ഫ: 2-177,191)


മുജീബ് വഹബി MD നാദാപുരം

മുൻ ഭർത്താവിന്റെ മക്കൾ മഹ്റമാണോ?

 

ത്വലാഖ് ചൊല്ലിയവനു മറ്റൊരു വിവാഹത്തിൽ ജനിക്കുന്ന മക്കളും പേരമക്കളും ത്വലാഖ് ചൊല്ലപ്പെട്ടവൾക്കു മഹ്റമാണോ?


മഹ്റമാണ്.(ഫത്ഹുൽ മുഈൻ: പേജ് 351)


മുജീബ് വഹബി MD നാദാപുരം

മരണപ്പെട്ടാൽ സംഭാവന തിരിച്ചു വാങ്ങാമോ?

 

ചികിത്സ, വീടു നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി ഒരു വ്യക്തിക്കു പൊതുജനങ്ങൾ പണം നൽകുകയും അതു കൈവശപ്പെടുത്തിയതിനു ശേഷം അയാൾ മരണപ്പെടുകയും ചെയ്താൽ പ്രസ്തുത പണത്തിന്റെ ഉടമാവകാശം ആർക്കാണ്? ദാനം ചെയ്തവർക്ക് അതു തിരിച്ചു വാങ്ങാൻ അവകാശമുണ്ടോ? 


അവകാശമില്ല. അതിന്റെ ഉടമസ്ഥത മയ്യിത്തിന്റെ അവകാശികൾക്കാണ്. (തുഹ്ഫ: 6-309)


മുജീബ് വഹബി MD നാദാപുരം

തമാശ രൂപത്തിലുള്ള നികാഹ് വാചകം

 

എന്റെ ഇന്നാലിന്ന മകളെ താങ്കൾക്കു ഞാൻ നികാഹു ചെയ്തു തന്നു എന്നു തമാശയായി ഒരാളോട് പറഞ്ഞപ്പോൾ 'ഖബിൽത്തു നികാഹഹാ' എന്ന് അയാൾ തമാശയായി പ്രതികരിച്ചു. എന്നാൽ നികാഹ് സാധുവാകുമോ ?


ഈജാബിന്റെയും ഖബൂലിൻ്റെയും വാചകം തമാശ രൂപത്തിൽ പറഞ്ഞാലും നികാഹ് സാധുവാകുന്നതാണ്. (തുഹ്ഫ: 7-217)


മുജീബ് വഹബി MD നാദാപുരം

സ്ത്രീകൾ ഇഅ്തികാഫിനു വേണ്ടി പള്ളിയിലേക്കു പോകുന്നതിന്റെ വിധി എന്ത്?

 

സ്ത്രീകൾ ജമാഅത്തിൽ പങ്കെടുക്കുവാൻ വേണ്ടി പള്ളിയിലേക്കു പോകുന്നതിന്റെ വിധി തന്നെയാണ് ഇഅ്തികാഫിനു വേണ്ടി പോകുന്നതിന്റെ വിധിയും. അതായത് കണ്ടാൽ ആശിക്കപ്പെടുന്ന സ്ത്രീകൾക്കും അല്പമെങ്കിലും സുഗന്ധം ഉപയോഗിക്കുകയോ ഭംഗിയാകുകയോ ചെയ്ത ആശിക്കപ്പെടാത്ത സ്ത്രീകൾക്കും കറാഹത്താണ്. ഭർത്താവ്, കാര്യകർത്താവ് എന്നിവരുടെ സമ്മതമില്ലാതിരുന്നാലും അവളിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെട്ടാലും ഹറാമുമാണ്. (തുഹ്ഫ:3-466 , 2-252,253)


മുജീബ് വഹബി MD നാദാപുരം

പൗത്രൻ ത്വലാഖ് ചൊല്ലിയ പെണ്ണ് വലിയുപ്പക്ക് മഹ്റമാണോ?

 

മഹ്റമാണ്. 

(തുഹ്ഫ: ശർവാനി സഹിതം 7-302) 

അത്പോലെ പുത്രൻ ത്വലാഖ് ചൊല്ലിയ പെണ്ണ് നികാഹു കഴിഞ്ഞു സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പോ ശേഷമോ പുത്രൻ ത്വലാഖു ചൊല്ലിയ പെണ്ണിനെ പിതാവ് കാണുന്നതും തൊടുന്നതും അനുവദനീയമാണോ എന്നതിൽ അ നുവദനീയമാണ്. പിതാവിന് അവൾ മഹ്റമാണ്. (തുഹ്ഫ: 7-302)


മുജീബ് വഹബി MD നാദാപുരം

Sunday, 11 August 2024

പല്ലുകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട മൃഗം ഉള്ഹിയ്യത്തിനു മതിയാകുമോ?

 

പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടത് ഉള്ഹിയത്തിനു മതിയാകുന്നതല്ല. ഭാഗികമായി നഷ്ടപ്പെട്ടതു മതിയാകുന്നതാണ്. പക്ഷേ, മിക്ക പല്ലുകളും നഷ്ടപ്പെട്ടതിനാൽ തീറ്റ കുറഞ്ഞ് മാംസം ചുരുങ്ങുന്നുവെങ്കിൽ ഉള്ഹിയ്യത്തിനു മതിയാകുന്നതല്ല. (തുഹ്ഫ: 9-353)


മുജീബ് വഹബി MD നാദാപുരം

നേർച്ചയാക്കിയ ശേഷം മൃഗത്തിനു ന്യൂനത


ഒരു നിർണ്ണിത മൃഗത്തെ ഉള്ഹിയത്തറുക്കുവാൻ നേർച്ചയാക്കുകയും ശേഷം ചൊറി പോലോത്ത ന്യൂനതകൾ അതിനെ ബാധിക്കുകയും ചെയ്താൽ എന്തു ചെയ്യണം? പ്രസ്തുത മൃഗത്തെ അറുത്താൽ നേർച്ച വീടുമോ? ഉള്ഹിയ്യത്തറവായി അതു പരിഗണിക്കുമോ? 


പരിഗണിക്കും. നേർച്ച വീടാൻ പ്രസ്തുത മൃഗത്തെ തന്നെ അറുക്കൽ നിർബന്ധമാണ്. ഒരു നിർണ്ണിത മൃഗത്തെ ഉളുഹിയത്തറുക്കുവാൻ നേർച്ചയാക്കിയതിനു ശേഷം അതിനു സംഭവിക്കുന്ന ന്യൂനതകൾ മൂലം ഉള്ഹിയ്യത്തിനു യാതൊരു തകരാറും ഇല്ല. (തുഹ്ഫ:9-351,355) 


മുജീബ് വഹബി MD നാദാപുരം

വീണ്ടും മിസ്‌വാക്ക് ചെയ്യണോ?

 

ഖുർആൻ പാരായണം ചെയ്യുമ്പോൾ മിസ്‌വാക്കു ചെയ്തിട്ടുണ്ടങ്കിൽ ഇടയ്ക്കു വെച്ചു തിലാവത്തിൻ്റെ സുജൂദ് ചെയ്യുമ്പോൾ വീണ്ടും മിസ്‌വാക്കു ചെയ്യണോ?


ഖുർആൻ പാരായണം തുടങ്ങുമ്പോൾ മിസ്‌വാക്കു ചെയ്താലും തിലാവത്തിന്റെ സുജൂദിനു വേണ്ടി മിസ്‌വാക്കു ചെയ്യൽ ശക്തമായ സുന്നത്താണ്. (തുഹ്ഫ: 1-217)


മുജീബ് വഹബി MD നാദാപുരം

അറബി വാചകത്തിൽ നികാഹ്

 

പരിഭാഷ മതിയാകുമെന്നിരിക്കെ നികാഹിന്റെ വാചകം  അറബിയിലും പറയുന്നതെന്തിന്?


അറബേതര ഭാഷകളിൽ നികാഹ് സാധുവാകില്ലെന്ന് അപ്രബലമായ അഭിപ്രായം ഉണ്ട്.(മഹല്ലി: 3-217)

പ്രസ്തുത അഭിപ്രായം മാനിച്ചാകാം നികാഹിന്റെ വാചകം അറബിയിലും പറയുന്നത്.


മുജീബ് വഹബി MD നാദാപുരം

പേരു വ്യക്തമാക്കാതെ നികാഹ്

 

ഒന്നിലധികം പെൺമക്കളുള്ള ഒരാൾ നികാഹു ചെയ്തു കൊടുക്കുന്ന തന്റെ മകളുടെ പേരു വ്യക്തമാക്കാതെ 'സവ്വജ്തുക ബിൻതീ' എന്നു ഈജാബിൻ്റെ വാചകവും വരൻ 'ഖബിൽതു തസ്‌വീ ജഹാ' എന്നു ഖബൂലിന്റെ വാചകവും പറഞ്ഞു. എങ്കിൽ പ്രസ്തുത നികാഹ് സാധുവാണോ? 


പിതാവും വരനും ഒരു നിർണ്ണിത മകളെ ഉദ്ദേശിച്ചുകൊണ്ടാണു പ്രസ്തുത വാചകം പറഞ്ഞതെങ്കിൽ നികാഹ് സാധുവാണ്. അല്ലാത്തപക്ഷം സാധുവല്ല. (തുഹ്ഫ: 7-222)


മുജീബ് വഹബി MD നാദാപുരം

തഹല്ലുലാകാതെ സംഭോഗം

 

ഹജ്ജിൽ നിന്നു തഹല്ലുലായ ഭർത്താവുമായി തഹല്ലുലാകാത്ത ഭാര്യ സംഭോഗത്തിൽ ഏർപ്പെട്ടാൽ അവളുടെ ഹജ്ജു ഫാസിദാണോ? പ്രായശ്ചിത്തം നിർബന്ധമാണോ? എങ്കിൽ ആർക്കാണു ബാധ്യത? 


സംഭോഗത്തിൽ ഏർപ്പെട്ടത് ഒന്നാം തഹല്ലുലിനു മുമ്പാണെങ്കിൽ അവളുടെ ഹജ്ജു ഫാസിദാണ്. രണ്ടു തഹല്ലുലുകൾക്കിടയിലാണെങ്കിൽ ഹജ്ജു ഫാസിദല്ല. രണ്ടായാലും പ്രായശ്ചിത്തം നിർബന്ധമാണ്. ഭർത്താവ് തഹല്ലുലായതിനാൽ അവൾക്കാണു ബാധ്യത. 

(തുഹ്ഫ: 4-175,176)


മുജീബ് വഹബി MD നാദാപുരം

സ്വർണ്ണം, വെള്ളി പൂശിയത്

 

സ്വർണ്ണം, വെള്ളി ലോഹങ്ങൾ കൊണ്ട് ഇതരവസ്തുക്കൾ പൂശുന്നതും അവ ഉപയോഗിക്കുന്നതും സ്ത്രീകൾക്കും പുരുഷന്മാർക്കും ഹറാമാണോ?


സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ ഇതര വസ്തുക്കൾ പൂശുന്നതു സ്ത്രീ-പുരുഷ വിവേചനമന്യേ നിരുപാധികം ഹറാമാണ്. തീ ഉപയോഗിച്ചു ഉരുക്കിയാൽ പൂശിയ സ്വർണ്ണം/വെള്ളിയിൽ നിന്നു വിലയുള്ള യാതൊന്നും ലഭിക്കില്ലെങ്കിൽ അവ ഉപയോഗിക്കുന്നതു നിരുപാധികം ഹലാലാണ്. വിലയുള്ള വല്ലതും ലഭിക്കുമെങ്കിൽ സ്ത്രീകളുടെ ആഭരണങ്ങൾ ഒഴികെ മറ്റുള്ളവയുടെ ഉപയോഗം നിഷിദ്ധമാണ്.

(തുഹ്ഫ: ശർവാനി സഹിതം 1- 122,123)


മുജീബ് വഹബി MD നാദാപുരം

പഠനത്തിൽ അലംഭാവം കാണിക്കുന്ന വിദ്യാർത്ഥികളെ ഉസ്താദുമാർക്ക് അടിക്കാമോ?

 

പഠിക്കുവാൻ വേണ്ടി വിദ്യാർത്ഥികളെ അസഹ്യമായ വേദന ഉണ്ടാക്കാത്ത വിധം ഉസ്താദുമാർക്ക് അടിക്കാവുന്നതാണ്. പക്ഷെ, വിദ്യാർത്ഥികൾ പ്രായം തികയാത്തവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മത പ്രകാരം മാത്രമേ അടിക്കാവൂ.

(തുഹ്ഫ: ശർവാനി സഹിതം 9/179)


മുജീബ് വഹബി MD നാദാപുരം

വിസർജനത്തിനായി തയ്യാറാക്കിയ സ്ഥലത്തു മറയില്ലാതെ ഖിബ്‌ലക്കു മുന്നിട്ടും പിന്നിട്ടും മല-മൂത്ര വിസർജനം നടത്തുന്നതു കറാഹത്താണോ ഖിലാഫുൽ ഔലയാണോ?

 

രണ്ടുമല്ല, മുബാഹാണ്. കഴിയുമെങ്കിൽ ഒഴിവാക്കുകയാണ് ശ്രേഷ്ടം.(തുഹ്ഫ: 1-163)


മുജീബ് വഹബി MD നാദാപുരം

ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ


അന്യന്റെ ഭാര്യയെ വ്യഭിചരിച്ചതിന്റെ പേരിൽ തൗബ ചെയ്യുമ്പോൾ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ?


പൊരുത്തപ്പെടീക്കുന്നതു മൂലം ഫിത്‌ന ഉടലെടുക്കുമെന്നു ഭയപ്പെടുന്നില്ലെങ്കിൽ അവളുടെ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കാതെ തൗബ സാധുവാകുന്നതല്ല. ഫിത്‌ന ഭയപ്പെടുന്നുവെങ്കിൽ പൊരുത്തപ്പെടീക്കേണ്ടതില്ല. തന്നെ സംബന്ധിച്ച് അയാൾ സംതൃപ്തനാകുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് വേണ്ടത്. (ഫത്ഹുൽ മുഈൻ : 510)


മുജീബ് വഹബി MD നാദാപുരം

നമസ്കരിച്ചു കൊണ്ടിരിക്കെ ഒരു അവിശ്വാസി ഇസ്‌ലാം സ്വീകരിക്കുവാൻ വേണ്ടി വന്നാൽ എന്തു ചെയ്യണം? നമസ്കാരം പൂർത്തീകരിക്കാമോ?


പൂർത്തീകരിക്കാവതല്ല. നമസ്കാരം മുറിച്ചു അയാൾക്കു ശഹാദത്തു കലിമ ചൊല്ലിക്കൊടുക്കൽ നിർബന്ധമാണ്. 

(ബിഗ്‌യ: 238)


മുജീബ് വഹബി MD നാദാപുരം

തലമറച്ചതിന്മേൽ സുജൂദ്


നമസ്കരിക്കുന്നയാൾ ധരിച്ചതും അയാളുടെ ചലനങ്ങൾക്കൊണ്ട് അനങ്ങുന്നതുമായ തലേക്കെട്ട്, തൊപ്പി, മക്കന തുടങ്ങിയ വസ്തുക്കളുടെ മേൽ അകാരണമായി നെറ്റിവെച്ചു ചെയ്യുന്ന സുജൂദ് സാധുവാണെന്നു നമ്മുടെ മദ്ഹബിലോ ഇതര മദ്ഹബുകളിലൊ അഭിപ്രായമുണ്ടോ?


പ്രസ്തുത സുജൂദ് അസാധുവാണെന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. സാധുവാണെന്നാണ് ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഒരു റിപ്പോർട്ട്‌ പ്രകാരം അഹ്‌മദ്‌ ഇബ്നു ഹൻബൽ(റ) എന്നീ ഇമാമുമാരുടെ വീക്ഷണം.

(ശറഹുൽ മുഹദ്ദബ്: 3-383,386)


മുജീബ് വഹബി MD നാദാപുരം

മിസ്-വാക്ക് കൈ കൊണ്ടാണെങ്കിൽ ഏതു വിരൽ ആണ് ഉത്തമം


അപ്രബലമായ അഭിപ്രായ പ്രകാരം സ്വന്തം വിരൽ കൊണ്ടു മിസ്‌വാക്കു ചെയ്യുകയാണെങ്കിൽ ഏതു കൈയുടെ വിരൽ കൊണ്ടായിരിക്കലാണ് ഉത്തമം?


ഇടതു കൈയുടെ വിരൽ കൊണ്ടായിരിക്കലാണ് ഉത്തമം. (തുഹ്ഫ: 3-102)


മുജീബ് വഹബി MD നാദാപുരം

ഇമാമിനു പിന്നാലെ മഅ്‌മൂം നീങ്ങൽ


റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിൽ പൂർണമായും ഇമാം പ്രവേശിക്കുന്നതിൻ്റെ മുമ്പ് അയാളുടെ പിന്നാലെ മഅ്‌മൂം നീങ്ങുന്നതു കറാഹത്താണെന്നും തന്മൂലം ആ പ്രവൃത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നും കേട്ടു. വസ്തുത എന്ത്?


റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിലേക്കു നീങ്ങുന്നത് ഇമാം പൂർണമായും അവയിൽ പ്രവേശിച്ചതിനു ശേഷമായിരിക്കലാണ് മഅ്‌മൂമിനു ഏറ്റവും ശ്രേഷ്ടമായ രൂപമെങ്കിലും അതിനു കാത്തു നിൽക്കാതെ ഇമാമിന്റെ പിന്നാലെ പോകുന്നതു കറാഹത്തല്ല, സുന്നത്തായ രൂപം തന്നെയാണ്. ഈ രണ്ടു രൂപവും സ്വീകരിക്കാതെ ഇമാമിനൊപ്പം നീങ്ങുന്നതാണ് കറാഹത്ത്.

(ഫത്ഹുൽ മുഈൻ: പേജ് 128,129)

കറാഹത്തു വരുന്ന പ്രവർത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നു പറയേണ്ടതില്ലല്ലോ.


മുജീബ് വഹബി MD നാദാപുരം

ഋതു രക്തം മടങ്ങി വന്ന സ്ത്രീയുടെ ഉംറ

ആർത്തവം തുടങ്ങി ആറോ എഴോ ദിവസം പിന്നിട്ട ശേഷം രക്തം നിലക്കുകയും കുളിച്ചു ശുദ്ധിയായ ശേഷം ഉംറക്ക് ഇഹ്റാം ചെയ്തു കർമ്മങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. ശേഷം കുറഞ്ഞ സമയം ഋതു രക്തം മടങ്ങി വന്നു. എങ്കിൽ ചെയ്ത ത്വവാഫും സഅ്'യും മുടി നീക്കലും അസാധുവാണോ? അവ വീണ്ടും നിർവഹിക്കണോ?


ഋതു രക്തം മടങ്ങി വന്നതിനാൽ അവൾ ചെയ്ത ത്വവാഫ് ആർത്തവ വേളയിലാണെന്നു വ്യക്തമായല്ലോ. അതിനാൽ പ്രസ്തുത ത്വവാഫ് സാധുവല്ല. ത്വവാഫ് സ്വഹീഹാകുവാൻ ശുദ്ധി നിർബന്ധമാണ്.

(ഈളാഹ്: പേജ് 245)

ത്വവാഫ് സ്വഹീഹാല്ലാത്തതിനാൽ സഅ്'യ് ചെയ്തതും മുടി നീക്കിയതും സാധുവല്ല. ഉംറയുടെ കർമ്മങ്ങൾ ക്രമപ്രകാരം നിർവഹിക്കൽ നിർബന്ധമാണ്.

(ഫത്ഹുൽ മുഈൻ: പേജ് 209)

മടങ്ങി വന്ന ഋതു രക്തം നിലച്ചതിനു ശേഷം കുളിച്ചു ശുദ്ധിയായി ത്വവാഫ് നിർവഹിക്കുകയും ശേഷം സഅ്'യ് ചെയ്തു മുടി നീക്കുകയും ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ഉംറയിൽ നിന്ന് തഹല്ലുലാവുകയുള്ളൂ.


മുജീബ് വഹബി MD നാദാപുരം

ദുരന്ത ഭൂമികയിലെ മയ്യിത്തു പരിപാലനം

 

മുസ്‌ലിംകളും അല്ലാത്തവരും പ്രകൃതി ദുരന്തങ്ങളിലോ മറ്റോ മരണപ്പെടുകയും അവരുടെ മൃതശരീരങ്ങൾ വേർതിരിച്ചറിയുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മയ്യിത്തു പരിപാലനം എങ്ങനെയാണ് നിർവഹിക്കേണ്ടത്? എല്ലാ മയ്യിത്തുകളുടെ മേലിലും നിസ്കരിക്കണോ? എങ്കിൽ നിയ്യത്തിന്റെയും മയ്യിത്തിനു വേണ്ടിയുള്ള ദുആയുടെയും രൂപം എങ്ങനെ? മറവു ചെയ്യേണ്ടതു മുസ്ലിം ശ്മശാന ഭൂമിയിലാണോ?


വേർതിരിച്ചറിയുവാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാ മയ്യിത്തുകളെയും കുളിപ്പിക്കലും കഫൻ ചെയ്യലും നിസ്കരിക്കലും നിർബന്ധമാണ്.

മുസ്‌ലിമാണെങ്കിൽ എന്ന നിയ്യത്തോടു കൂടി ഓരോ മയ്യിത്തിന്റെയും പേരിൽ പ്രത്യേകം നിസ്കരിക്കുകയോ മുസ്‌ലിമിനെ കരുതിക്കൊണ്ട് എല്ലാവരുടെയും പേരിൽ ഒന്നിച്ചു ഒറ്റ നമസ്കാരം കൊണ്ടു മതിയാക്കുകയോ ചെയ്യാവുന്നതാണ്. രണ്ടാമത്തെ രൂപമാണ് ഉത്തമം.

പ്രത്യേകം നമസ്കരിക്കുകയാണെങ്കിൽ 

اللهم اغفر له إن كان مسلماً 

എന്നും ഒറ്റ നമസ്കാരം കൊണ്ട് മതിയാക്കുകയാണെങ്കിൽ

اللهم اغفر للمسلمين منهم 

എന്നുമാണ് ദുആ ചെയ്യേണ്ടത്.

മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ശ്മശാന ഭൂമിയിൽ മറവു ചെയ്യരുത്. രണ്ടിനുമിടയിലാണു മറവു ചെയ്യേണ്ടത്.

(തുഹ്ഫ: 3-188,189)


മുജീബ് വഹബി MD നാദാപുരം

മൂടുകല്ലു വയ്ക്കാതെ മറവു ചെയ്യൽ

 

മയ്യിത്തിനെ ഖബ്റിൽ കിടത്തിയ ശേഷം മൂടുകല്ലു വയ്ക്കാതെ മയ്യിത്തിന്റെ മീതെ മണ്ണു കൊത്തിയിട്ടു മൂടുന്നതിന്റെ വിധി എന്ത്?


ഹറാമാണ്. മയ്യിത്തിനെ അപമാനിക്കലാണത്. (തുഹ്ഫ: 3-172)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ അവയവം മാത്രം കിട്ടിയാൽ

 

പ്രകൃതി ദുരന്തത്തിലോ മറ്റോ മരണപ്പെട്ട വ്യക്തിയുടെ ഒരു അവയവം വേറിട്ടു കിട്ടിയാൽ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കണോ?


കിട്ടിയ അവയവം മരണവേളയിലോ മരിച്ച ശേഷമോ ഒരു മുസ്‌ലിമിന്റെ ശരീരത്തിൽ നിന്നു വേർപെട്ടതാണെന്നറിയുകയും, അവയവം ഉൾപ്പെടെ മയ്യിത്തിനെ കുളിപ്പിച്ചു നമസ്കരിച്ച വിവരം അറിയുകയുമില്ലെങ്കിൽ, പ്രസ്തുത അവയവം കഴുകി ശീല കൊണ്ടു പൊതിഞ്ഞു മയ്യിത്തു നമസ്കരിച്ചു മറവു ചെയ്യൽ നിർബന്ധമാണ്. ആ മയ്യിത്തിന്റെ മേൽ നമസ്കരിക്കുന്നു എന്നാണു കരുതേണ്ടത്.

മുസ്‌ലിമിന്റെതൊ അമുസ്‌ലിമിന്റേതോ എന്നു തിരിച്ചറിയാത്ത അവയവം കിട്ടിയാൽ ആ നാട്ടിൽ മുസ്‌ലിംകൾ താമസിക്കുന്നുണ്ടെങ്കിൽ മേൽപറയപ്പെട്ടതു പോലെ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കേണ്ടതാണ്.(തുഹ്ഫ: 3-160,161)



മുജീബ് വഹബി MD നാദാപുരം

Friday, 9 August 2024

Sunday, 21 July 2024

കാർപ്പെറ്റിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ?


ഇക്കാലത്ത് വകതിരിവാകാത്ത ചെറിയ കുട്ടികളെ കൈയും പിടിച്ച് മുതിർന്നവർ പള്ളിയിൽ വരുന്നതു കാണാം. പള്ളികളിൽ പശ തേച്ച് ഒട്ടിക്കുന്ന കാർപ്പെറ്റുകളാണല്ലോ ഇന്നധികവും കാണുന്നത്. അതിൽ കുട്ടികൾ മൂത്രമൊഴിച്ചു നജസായാൽ എന്തു ചെയ്യും? കഴുകിയാലും നനഞ്ഞാലും അവ കേടു വരുന്നതും സാമ്പത്തിക നഷ്ടമുണ്ടാകുന്നതുമാണല്ലോ. ഇത്തരം കാർപ്പെറ്റുകൾ നജസായാൽ കഴുകൽ നിർബ്ബന്ധമുണ്ടോ?


നിർബ്ബന്ധമാണ്. കഴുകിയാലും നനഞ്ഞാലും സാമ്പത്തിക നഷ്ടം വരുമെങ്കിലും അവ കഴുകി ശുദ്ധിയാക്കാതെ നിർവ്വാഹമില്ല. (ഫതാവൽ കുബ്റാ 1-39 നോക്കുക.)

ഇങ്ങനെ നജസാക്കലും വൃത്തികേടാക്കലും സാധാരണമായി വരുമ്പോൾ വകതിരിവാകാത്ത കുട്ടികളെയും ഭ്രാന്തന്മാരെയും കന്നുകാലികളെയും പള്ളിയിൽ പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കൽ നിഷിദ്ധമാണ്. ഇനി വൃത്തികേടാക്കൽ സാധാരണമല്ലെങ്കിലും വകതിരിവില്ലാത്ത കുട്ടികളെ പള്ളിയിലേക്കു കൊണ്ടുവരലും ഇരുത്തലും തെറ്റും കറാഹത്തുമാണ്. (ശർവാനി 2-168.)