Wednesday, 25 February 2026

നോമ്പിന്റെ അവസ്ഥയിൽ അത്തർ, സ്പ്രേ ഉപയോഗിക്കൽ അനുവദനീയമാണോ ?നോമ്പിന്റെ അവസ്ഥയിൽ ഊദ് പുകക്കലിന്റെ വിധി


നോമ്പിന്റെ അവസ്ഥയിൽ സുഗന്ധം ഉപയോഗിക്കൽ നിരുപാധികം അനുവദനീയമാണ്. ഒരു സുഗന്ധമോ ദുർഗന്ധമോ അനിയന്ത്രിതമായി മൂക്കിലേക്ക് കടക്കുകയോ അല്ലെങ്കിൽ മനപ്പൂർവം മണക്കുകയോ ചെയ്താലും നോമ്പ് മുറിയില്ല. വിക്സ്, അത്തർ, സ്പ്രേ മുതലായ വസ്തുക്കൾക്കെല്ലാം ഒരേ വിധിയാണ്.

നോമ്പിന്റെ അവസ്ഥയിൽ ഊദ്, സാമ്പ്രാണിത്തിരി പോലെയുള്ളവ കത്തിക്കുന്നത് നിരോധിതമല്ല. അവയുടെ സുഗന്ധം സ്വാഭാവികമായി (സ്വയം) എത്തുകയാണെങ്കിൽ അതുകൊണ്ട് നോമ്പ് മുറിയില്ല.  

എന്നാൽ അവ കത്തിച്ച് അതിന്റെ പുക ബോധപൂർവ്വം മണക്കുകയും അതിലൂടെ പുക ഉള്ളിലേക്ക് കടക്കുകയും ചെയ്താൽ നോമ്പ് മുറിയുന്നതാണ്.

അതുകൊണ്ട് ജാഗ്രതയുടെ ഭാഗമായി നോമ്പിന്റെ അവസ്ഥയിൽ അവ കത്തിക്കാതിരുന്നതാണ് ഉചിതം.

أَوْ دَخَلَ حَلْقَهُ غُبَارٌ أَوْ ذُبَابٌ أَوْ دُخَانٌ) وَلَوْ ذَاكِرًا اسْتِحْسَانًا لِعَدَمِ إمْكَانِ التَّحَرُّزِ عَنْهُ، وَمُفَادُهُ أَنَّهُ لَوْ أَدْخَلَ حَلْقَهُ الدُّخَانَ أَفْطَرَ أَيَّ دُخَانٍ كَانَ وَلَوْ عُودًا أَوْ عَنْبَرًا لَهُ ذَاكِرًا لِإِمْكَانِ التَّحَرُّزِ عَنْهُ فَلْيُتَنَبَّهْ لَهُ كَمَا بَسَطَهُ الشُّرُنْبُلَالِيُّ.....قَوْلُهُ: أَنَّهُ لَوْ أَدْخَلَ حَلْقَهُ الدُّخَانَ) أَيْ بِأَيِّ صُورَةٍ كَانَ الْإِدْخَالُ، حَتَّى لَوْ تَبَخَّرَ بِبَخُورٍ وَآوَاهُ إلَى نَفَسِهِ وَاشْتَمَّهُ ذَاكِرًا لِصَوْمِهِ أَفْطَرَ لِإِمْكَانِ التَّحَرُّزِ عَنْهُ وَهَذَا مِمَّا يَغْفُلُ عَنْهُ كَثِيرٌ مِنْ النَّاسِ، وَلَا يُتَوَهَّمُ أَنَّهُ كَشَمِّ الْوَرْدِ وَمَائِهِ وَالْمِسْكِ لِوُضُوحِ الْفَرْقِ بَيْنَ هَوَاءٍ تَطَيَّبَ بِرِيحِ الْمِسْكِ وَشِبْهِهِ وَبَيْنَ جَوْهَرِ دُخَانٍ وَصَلَ إلَى جَوْفِهِ بِفِعْلِهِ إمْدَادٌ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/395]



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

നോമ്പിന്റെ അവസ്ഥയിൽ കുളിക്കുന്നതിന്റെയും, പല്ല് തേക്കുന്നതിന്റെയും വിധി

 

നോമ്പുകാരന് രാവിലെയോ വൈകുന്നേരമോ പകലിലെ ഏത് സമയത്തും കുളിക്കലും പല്ലുതേക്കലും അനുവദനീയമാണ്. പല്ല് തേക്കുമ്പോൾ മിസ്വാക്കിന്റെ പേസ്റ്റിന്റെയോ രുചി തൊണ്ടയിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടതാണ്.  കുളിക്കുമ്പോൾ ഒരുതരത്തിലും വായ് ചെവി മൂക്ക് തുടങ്ങിയ ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് വെള്ളം പ്രവേശിക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

وَلَا بَأْسَ بِالسِّوَاكِ الرَّطْبِ وَالْيَابِسِ فِي الْغَدَاةِ وَالْعَشِيِّ عِنْدَنَا قَالَ أَبُو يُوسُفَ - رَحِمَهُ اللَّهُ تَعَالَى - يُكْرَهُ الْمَبْلُولُ بِالْمَاءِ، وَفِي ظَاهِرِ الرِّوَايَةِ لَا بَأْسَ بِذَلِكَ، وَأَمَّا الرَّطْبُ الْأَخْضَرُ فَلَا بَأْسَ بِهِ عِنْدَ الْكُلِّ كَذَا فِي فَتَاوَى قَاضِي خَانْ،

[مجموعة من المؤلفين، الفتاوى الهندية، ١٩٩/١]



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

നോമ്പ് കാലത്ത് പകൽ സമയം ഭാര്യയുടെ കൂടെ നഗ്നമായി കിടക്കുന്നതിന്റെയും പ്രവേശനവും സ്കലനവും ഇല്ലാതെ ഭാര്യയുമായി ബന്ധപ്പെടുന്നതിന്റെ വിധി വിധി എന്താണ് ? സ്പർശനത്തിലൂടെ മദിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുമോ?


റമളാൻ നോമ്പ് വെറും ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതല്ല. അത് നഫ്സിനെ നിയന്ത്രിക്കുന്ന ഒരു പരിശീലനമാണ്. അല്ലാഹുവിനുവേണ്ടി ഹലാൽ കാര്യങ്ങളും പകലിൽ വിട്ടുനിൽക്കന്നതിലാണ് നോമ്പിന്റെ ആത്മാവ്.

നോമ്പിന്റെ അവസ്ഥയിൽ ചുംബനം, സ്പർശനം ഒരുമിച്ചു കിടത്തം തുടങ്ങിയ കാര്യങ്ങൾ സ്ഖലനത്തിലേക്കോ അല്ലെങ്കിൽ സംയോഗത്തിലേക്കോ നയിക്കാത്ത സാഹചര്യം  ആണെങ്കിൽ അനുവദനീയമാണ്. എന്നാൽ ആത്മനിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയം ഉണ്ടെങ്കിൽ കറാഹതാണ് അവ ഒഴിവാക്കലാണ് സൂക്ഷ്മത.

എന്നാൽ വസ്ത്രമില്ലാതെ കിടക്കുക, ഇടയിൽ ഒരു മറയില്ലാതെ ശരീരം ചേർക്കുക, ആത്മനിയന്ത്രണം ഇല്ലാത്ത സാഹചര്യത്തിൽ ചുംബനം നൽകുക, സ്വകാര്യ അവയവങ്ങളെ പരസ്പരം സ്പർശിക്കുക കാര്യങ്ങളെല്ലാം നോമ്പിന്റെ അവസ്ഥയിൽ കറാഹത്താണ്. കൂടെ കിടക്കുന്നതു കൊണ്ടോ കേവല സ്പർശനം കൊണ്ടോ മാത്രം(പ്രത്യേക പരിശ്രമം ഇല്ലതെ) മനിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ്. ഖളാ നിർബന്ധമാകുന്നതാണ്. കഫാറ നിർബന്ധമില്ല. 

മദിയ്യ് പുറപ്പെട്ടാൽ  നോമ്പ് മുറിയില്ല എന്നാൽ അതിലേക്കുള്ള പ്രവർത്തികൾ മക്രൂഹാണ്.

ഉപദേശം: സ്വയം നിയന്ത്രണം ഉറപ്പില്ലെങ്കിൽ പ്രത്യേകിച്ച് യുവാക്കൾ, നോമ്പ് സമയത്ത് ഇത്തരം അടുപ്പങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

وَلَا بَأْسَ بِالْقُبْلَةِ إذَا أَمِنَ عَلَى نَفْسِهِ مِنْ الْجِمَاعِ وَالْإِنْزَالِ وَيُكْرَهُ إنْ لَمْ يَأْمَنْ وَالْمَسُّ فِي جَمِيعِ ذَلِكَ كَالْقُبْلَةِ كَذَا فِي التَّبْيِينِ

وَأَمَّا الْقُبْلَةُ الْفَاحِشَةُ، وَهِيَ أَنْ يَمُصَّ شَفَتَيْهَا فَتُكْرَهُ عَلَى الْإِطْلَاقِ، وَالْجِمَاعُ فِيمَا دُونَ الْفَرْجِ وَالْمُبَاشَرَةُ كَالْقُبْلَةِ فِي ظَاهِرِ الرِّوَايَةِ. قِيلَ إنَّ الْمُبَاشَرَةَ الْفَاحِشَةَ تُكْرَهُ، وَإِنْ أَمِنَ هُوَ الصَّحِيحُ كَذَا فِي السِّرَاجِ الْوَهَّاجِ. وَالْمُبَاشَرَةُ الْفَاحِشَةُ أَنْ يَتَعَانَقَا، وَهُمَا مُتَجَرِّدَانِ وَيَمَسَّ فَرْجُهُ فَرْجَهَا، وَهُوَ مَكْرُوهٌ بِلَا خِلَافٍ هَكَذَا فِي الْمُحِيطِ. وَلَا بَأْسَ بِالْمُعَانَقَةِ إذَا لَمْ يَأْمَنْ عَلَى نَفْسِهِ أَوْ كَانَ شَيْخًا كَبِيرًا هَكَذَا فِي السِّرَاجِ الْوَهَّاجِ.

[مجموعة من المؤلفين، الفتاوى الهندية، ٢٠٠/١]

مَسَّ الصَّائِمُ امْرَأَتَهُ وَأَمْذَىٰ لَا يُفْسِدُ صَوْمَهُ.

 الفتاوى التَّتَارْخَانِيَّة  (٢/ ٢٨١)



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഛർദ്ദിച്ചാൽ നോമ്പ് മുറിയുമോ

 

ഛർദ്ദി സ്വാഭാവികമായി താനേ വന്നതാണെങ്കിൽ  അത് വായ് നിറഞ്ഞതായാലും അല്ലെങ്കിൽ വളരെ കുറഞ്ഞ അളവായാലും അതുകൊണ്ട് നോമ്പ് മുറിയില്ല. അതുപോലെ മനപ്പൂർവ്വം ഛർദ്ദിപ്പിച്ചാലും അത് വായ് നിറയാത്ത കുറഞ്ഞ അളവാണെങ്കിൽ അതുകൊണ്ടും നോമ്പ് മുറിയില്ല. 

എന്നാൽ മനപ്പൂർവ്വം ഛർദ്ധിപ്പിക്കുകയും അത് വായി നിറയുന്ന അളവിൽ വരികയാണെങ്കിൽ നോമ്പ് മുറിയുന്നതാണ്. സ്വാഭാവികമായോ മനപ്പൂർവ്വമോ വന്ന ചർദ്ദി നോമ്പുകാരനാണ്  എന്ന ഓർമ്മയോടെ മനപ്പൂർവം വിഴുങ്ങിയാൽ നോമ്പ് മുറിയുന്നതാണ്. അറിയാതെ വിഴുങ്ങി പോയാൽ നോമ്പ് മുറിയില്ല.

(وَإِنْ ذَرَعَهُ الْقَيْءُ وَخَرَجَ) وَلَمْ يَعُدْ (لَا يُفْطِرُ مُطْلَقًا) مَلَأَ أَوْ لَا (فَإِنْ عَادَ) بِلَا صُنْعِهِ (وَ) لَوْ (هُوَ مِلْءُ الْفَمِ مَعَ تَذَكُّرِهِ لِلصَّوْمِ لَا يَفْسُدُ) خِلَافًا لِلثَّانِي (وَإِنْ أَعَادَهُ) أَوْ قَدْرُ حِمَّصَةٍ مِنْهُ فَأَكْثَرَ حَدَّادِيٌّ (أَفْطَرَ إجْمَاعًا) وَلَا كَفَّارَةَ (إنْ مَلَأَ الْفَمَ وَإِلَّا لَا) هُوَ الْمُخْتَارُ (وَإِنْ اسْتِقَاءٌ) أَيْ طَلَبَ الْقَيْءَ (عَامِدًا) أَيْ مُتَذَكِّرًا لِصَوْمٍ (إنْ كَانَ مِلْءَ الْفَمِ فَسَدَ بِالْإِجْمَاعِ) مُطْلَقًا (وَإِنْ أَقَلَّ لَا) عِنْدَ الثَّانِي وَهُوَ الصَّحِيحُ، لَكِنَّ ظَاهِرَ الرِّوَايَةِ كَقَوْلِ مُحَمَّدٍ إنَّهُ يَفْسُدُ كَمَا فِي الْفَتْحِ عَنْ الْكَافِي (فَإِنْ عَادَ بِنَفْسِهِ لَمْ يُفْطِرْ وَإِنْ أَعَادَهُ فَفِيهِ رِوَايَتَانِ) أَصَحُّهُمَا لَا يُفْسِدُ مُحِيطٌ (وَهَذَا) كُلُّهُ (فِي قَيْءِ طَعَامٍ أَوْ مَاءٍ أَوْ مِرَّةٍ) أَوْ دَمٍ (فَإِنْ كَانَ بَلْغَمًا فَغَيْرُ مُفْسِدٍ) مُطْلَقًا خِلَافًا لِلثَّانِي وَاسْتَحْسَنَهُ الْكَمَالُ وَغَيْرُهُ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤١٤/٢]

إذَا قَاءَ أَوْ اسْتِقَاءَ مِلْءَ الْفَمِ أَوْ دُونَهُ عَادَ بِنَفْسِهِ أَوْ أَعَادَ أَوْ خَرَجَ فَلَا فِطْرَ عَلَى الْأَصَحِّ إلَّا فِي الْإِعَادَةِ وَالِاسْتِقَاءِ بِشَرْطِ مِلْءِ الْفَمِ هَكَذَا فِي النَّهْرِ الْفَائِقِ وَهَذَا كُلُّهُ إذَا كَانَ الْقَيْءُ طَعَامًا أَوْ مَاءً أَوْ مُرَّةً فَإِنْ كَانَ بَلْغَمًا فَغَيْرُ مُفْسِدٍ لِلصَّوْمِ عِنْدَ أَبِي حَنِيفَةَ وَمُحَمَّدٍ - رَحِمَهُمَا اللَّهُ تَعَالَى - خِلَافًا لِأَبِي يُوسُفَ - رَحِمَهُ اللَّهُ تَعَالَى - إذَا مَلَأَ الْفَمَ وَقَوْلُهُ هَذَا أَحْسَنُ مِنْ قَوْلِهِمَا هَكَذَا فِي فَتْحِ الْقَدِيرِ

[مجموعة من المؤلفين، الفتاوى الهندية، ٢٠٤/١]



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ജലദോഷത്തിനുള്ള വിക്സ് ഇൻഹയിലർ ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ ? ആവി പിടിച്ചാൽ നോമ്പ് മുറിയുമോ


വിക്സ് ഇൻഹെയ്ലർ ഉപയോഗിക്കുന്നതുകൊണ്ട് നോമ്പ് മുറിയില്ല. കാരണം അവിടെ വെറും ഗന്ധം മാത്രമാണ് മണക്കുന്നത്. ഗന്ധം മണക്കുന്നതു കൊണ്ട് നോമ്പ് മുറിയില്ല. ഒരുപാട് ശക്തിക്ക് മൂക്കിലേക്ക് വലിക്കാതെ സൂക്ഷിക്കേണ്ടതാണ്.

ആവി പിടിക്കൽ അനുവദനീയമല്ല. നോമ്പ് മുറിയുന്നതാണ്. കാരണം വെള്ളമാണ് ആവിയായി ഉള്ളിലേക്ക് പ്രവേശിക്കുന്നത്. ഖളാ നിർബന്ധമാകുന്നതാണ്.

  • ആസ്ത്മ ഇൻഹൈലർ -  നോമ്പ് മുറിയുന്നതാണ്
  • വിക്സ് ഇൻഹൈലർ - നോമ്പ് മുറിയില്ല

وتفيد مسألة الاكتحال ودهن الشارب الآتية أن لا يكره للصائم شم رائحة المسك والورد ونحوه مما لا يكون جوهرا متصلا كالدخان فإنهم قالوا: لا يكره الاكتحال بحال وهو شامل للمطيب وغيره ولم يخصوه بنوع منه وكذا دهن الشارب ولو وضع في عينيه لبنا أو دواء مع الدهن فوجد طعمه في حلقه لا يفسد صومه إذ لا عبرة مما يكون من المسام

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٦٥٩]

ومفاده أنه لو أدخل حلقه الدخان أفطر، أي دخان كان ولو عودا أو عنبرا لو ذاكرا لامكان التحرز عنه، فليتنبه له كما بسطه الشرنبلالي 

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٤٥]



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

Thursday, 19 February 2026

തറാവീഹ് നിസ്കാരത്തിന്റെ നിയ്യത്തിനെ കുറിച്ച് ഒരു വിശദീകരണം നൽകാമോ


നിയ്യത്ത് ഹൃദയത്തിലെ ഉദ്ദേശ്യമാണ്. തറാവീഹ് നിസ്കരിക്കുന്നു എന്ന മനസ്സിലെ ബോധ്യം തന്നെ നിയ്യത്തിന് മതിയാകും. നിയ്യത്ത് നാവുകൊണ്ട് മൊഴിയൽ നിർബന്ധമില്ല. എങ്കിലും മൊഴിയൽ ശ്രേഷ്ഠമാണ്.

ഓരോ രണ്ട് റകഅതുകളിലും രണ്ട് റകഅത്ത് തറാവീഹ് ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുന്നു എന്ന്  നിയ്യത്ത് ചെയ്യലാണ് ഉത്തമം. ഓരോ 2 റകഅത്തിനും പ്രത്യേകം നിയ്യത്ത് ചെയ്യുന്നതും ശ്രേഷ്ഠമാണ്. എന്നാൽ 20 റക്അത്തിനും കൂടി തുടക്കത്തിൽ തന്നെ ഒരുമിച്ച് നിയ്യത്ത് വച്ചാലും  അനുവദനീയമാണ്. നിയ്യത്തായി അത് മതിയാകുന്നതാണ്.

സുന്നത്തായ നിസ്കാരം, ഇമാമിന്റെ പിന്തുടർന്ന്, അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി, കിബിലക്ക് നേരിട്ട് തുടങ്ങിയ കാര്യങ്ങൾ നാവുകൊണ്ട് മൊഴിയലൊ മനസ്സിൽ പ്രത്യേകം കരുതലോ നിർബന്ധമുള്ള കാര്യമല്ല. 

وَكَفَى مُطْلَقُ نِيَّةِ الصَّلَاةِ) وَإِنْ لَمْ يَقُلْ لِلَّهِ (لِنَفْلٍ وَسُنَّةٍ) رَاتِبَةٍ (وَتَرَاوِيحَ) عَلَى الْمُعْتَمَدِ، إذْ تَعْيِينُهَا بِوُقُوعِهَا وَقْتَ الشروع، والتعيين أحوط"

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤١٧/١]

وَهَلْ يُشْتَرَطُ أَنْ يُجَدِّدَ فِي التَّرَاوِيحِ لِكُلِّ شَفْعٍ نِيَّةً؟ فَفِي الْخُلَاصَةِ: الصَّحِيحُ نَعَمْ لِأَنَّهُ صَلَاةٌ عَلَى حِدَةٍ وَفِي الْخَانِيَّةِ: الْأَصَحُّ لَا، عَيَّنَ الْكُلَّ بِمَنْزِلَةِ صَلَاةٍ وَاحِدَةٍ كَذَا فِي التَّتَارْخَانِيَّة. وَظَاهِرُهُ أَنَّ الْخِلَافَ فِي أَصْلِ النِّيَّةِ وَيَظْهَرُ لِي التَّصْحِيحُ الْأَوَّلُ لِأَنَّهُ بِالسَّلَامِ خَرَجَ مِنْ الصَّلَاةِ حَقِيقَةً فَلَا بُدَّ فِي دُخُولِهِ فِيهَا مِنْ النِّيَّةِ، وَلَا شَكَّ أَنَّهُ الْأَحْوَطُ؛ خُرُوجًا مِنْ الْخِلَافِ، نَعَمْ رَجَّحَ فِي الْحِلْيَةِ الثَّانِيَ إنْ نَوَى التَّرَاوِيحَ كُلَّهَا عِنْدَ الشُّرُوعِ فِي الشَّفْعِ الْأَوَّلِ كَمَا لَوْ خَرَجَ مِنْ مَنْزِلِهِ يُرِيدُ صَلَاةَ الْفَرْضِ مَعَ الْجَمَاعَةِ وَلَمْ تَحْضُرْهُ النِّيَّةُ لِمَا انْتَهَى إلَى الْإِمَامِ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٤/٢]

وَمِنْهَا نِيَّةُ التَّرَاوِيحِ أَوْ نِيَّةُ قِيَامِ رَمَضَانَ، أَوْ نِيَّةُ سُنَّةِ الْوَقْتِ.

وَلَوْ نَوَى الصَّلَاةَ مُطْلَقًا، أَوْ نَوَى التَّطَوُّعَ، قَالَ بَعْضُ الْمَشَايِخِ: لَا يَجُوزُ؛ لِأَنَّهَا سُنَّةٌ وَالسُّنَّةُ لَا تَتَأَدَّى بِنِيَّةِ مُطْلَقِ الصَّلَاةِ، أَوْ نِيَّةِ التَّطَوُّعِ وَاسْتَدَلُّوا بِمَا رَوَى الْحَسَنُ عَنْ أَبِي حَنِيفَةَ أَنَّ رَكْعَتَيْ الْفَجْرِ لَا تَتَأَدَّى إلَّا بِنِيَّةِ السُّنَّةِ، وَقَالَ عَامَّةُ مَشَايِخِنَا: إنَّ التَّرَاوِيحَ وَسَائِرَ السُّنَنِ تَتَأَدَّى بِمُطْلَقِ النِّيَّةِ؛ وَلِأَنَّهَا وَإِنْ كَانَتْ سُنَّةً لَا تَخْرُجُ عَنْ كَوْنِهَا نَافِلَةً، وَالنَّوَافِلُ تَتَأَدَّى بِمُطْلَقِ النِّيَّةِ إلَّا أَنَّ الِاحْتِيَاطَ أَنْ يَنْوِيَ التَّرَاوِيحَ، أَوْ سُنَّةَ الْوَقْتِ، أَوْ قِيَامَ رَمَضَانَ احْتِرَازًا عَنْ مَوْضِعِ الْخِلَافِ

[الكاساني، بدائع الصنائع في ترتيب الشرائع، ٢٨٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഓരോ ദിവസവും നോമ്പിന് വേണ്ടി പ്രത്യേകം നിയത്ത് വെക്കൽ നിർബന്ധമാണോ 30 ദിവസത്തേ നോമ്പിന് വേണ്ടി ആദ്യ ദിവസം തന്നെ നിയത്ത് വച്ചാൽ മതിയാകുമൊ


നിയ്യത്ത് എന്നാൽ മനസ്സിലെ ഉദ്ദേശമാണ്. ഉദ്ദേശം കൊണ്ട് അർത്ഥമാക്കുന്നത് നോമ്പ് പിടിക്കാനുള്ള നിശ്ചയവും ബോധ്യവുമാണ്. ഒരാൾക്ക് എല്ലാദിവസത്തിലും പിറ്റേന്ന് നോമ്പ് പിടിക്കാനുള്ള ബോധ്യമുണ്ടെങ്കിൽ അതുതന്നെ നിയ്യത്തായി മതിയാകുന്നതാണ്. നിയ്യത്ത് പ്രത്യേകം നാവുകൊണ്ട് മൊഴിയൽ നിർബന്ധമില്ല. 

ഒരാൾ ഇടയത്താഴത്തിനു വേണ്ടി ദിവസവും സാധനങ്ങൾ വാങ്ങുന്നതും അല്ലെങ്കിൽ ദിവസവും ഇടയത്താഴം പാചകം ചെയ്യുന്നത് പോലും നിയ്യത്തിന്റെ സ്ഥാനത്താണ്. نويت صوم غدا എന്ന് തുടങ്ങുന്ന സാധാരണയായി ഇമാമുമാർ പറഞ്ഞു കൊടുക്കാനുള്ള ഈ നിയ്യത്തിന്റെ വാചകം ഹദീസിൽ സ്ഥിരപ്പെട്ടതല്ല. അറബിയിൽ അതങ്ങനെ തന്നെ പറയണമെന്നും നിർബന്ധമില്ല. 30 ദിവസത്തേക്ക് വേണ്ടി ആദ്യത്തെ ദിവസത്തെ ഉദ്ദേശം മാത്രം പോരാ ഓരോ ദിവസവും പ്രത്യേകം ഉദ്ദേശവും ബോധ്യവും ഉണ്ടാകൽ നിർബന്ധമാണ്.

وَالشَّرْطُ فِيهَا: أَنْ يَعْلَمَ بِقَلْبِهِ أَيَّ صَوْمٍ يَصُومُهُ. قَالَ الْحَدَّادِيُّ: وَالسُّنَّةُ أَنْ يَتَلَفَّظَ....(قَوْلُهُ: وَالشَّرْطُ فِيهَا إلَخْ) أَيْ فِي النِّيَّةِ الْمُعَيَّنَةِ لَا مُطْلَقًا؛ لِأَنَّ مَا لَا يُشْتَرَطُ لَهُ التَّعْيِينُ يَكْفِيه أَنْ يَعْلَمَ بِقَلْبِهِ أَنْ يَصُومَ فَلَا مُنَافَاةَ بَيْنَ مَا هُنَا وَمَا قَدَّمْنَاهُ عَنْ الِاخْتِيَارِ وَأَفَادَ ح: أَنَّ الْعِلْمَ لَازِمُ النِّيَّةِ الَّتِي هِيَ نَوْعٌ مِنْ الْإِرَادَةِ إذْ لَا يُمْكِنُ إرَادَةُ شَيْءٍ إلَّا بَعْدَ الْعِلْمِ بِهِ (قَوْلُهُ: وَالسُّنَّةُ) أَيْ سُنَّةُ الْمَشَايِخِ لَا النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِعَدَمِ وُرُودِ النُّطْقِ بِهَا عَنْهُ ح (قَوْلُهُ: أَنْ يَتَلَفَّظَ بِهَا) فَيَقُولُ: نَوَيْت أَصُومُ غَدًا أَوْ هَذَا الْيَوْمَ إنْ نَوَى نَهَارًا لِلَّهِ عَزَّ وَجَلَّ مِنْ فَرْضِ رَمَضَانَ سِرَاجٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٠/٢]

وَالنِّيَّةُ مَعْرِفَتُهُ بِقَلْبِهِ أَنْ يَصُومَ كَذَا فِي الْخُلَاصَةِ، وَمُحِيطِ السَّرَخْسِيِّ. وَالسُّنَّةُ أَنْ يَتَلَفَّظَ بِهَا كَذَا فِي النَّهْرِ الْفَائِقِ. ثُمَّ عِنْدَنَا لَا بُدَّ مِنْ النِّيَّةِ لِكُلِّ يَوْمٍ فِي رَمَضَانَ كَذَا فِي فَتَاوَى قَاضِي خَانْ. وَالتَّسَحُّرُ فِي رَمَضَانَ نِيَّةٌ ذَكَرَهُ نَجْمُ الدِّينِ النَّسَفِيُّ

[مجموعة من المؤلفين، الفتاوى الهندية، ١٩٥/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഞാൻ ഖത്തറിലാണ്. ഇന്ന് രാത്രി നാട്ടിലേക്ക് വരുന്നു. ഇവിടെ ഇപ്പോൾ പിറ കണ്ടു നാളെ നോമ്പാണ്. രാവിലെ അഞ്ചുമണി സമയത്ത് നാട്ടിലെത്തിച്ചേരും അപ്പൊൾ ഞാൻ ഖത്തറിൽ പിറ കണ്ടു എന്ന നിലക്ക് നോമ്പ് പിടിക്കണോ നാട്ടിൽ പിറ കണ്ടിട്ടുമില്ലല്ലോ

 

ഖത്തറിൽ പിറ കണ്ടു എന്ന വിവരം ലഭിച്ചതിനുശേഷം യാത്ര തിരിക്കുകയും സുബഹ് സ്വദിക്കിന് മുമ്പ് നാട്ടിൽ എത്തി ചേരുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ പിറ കാണാത്തതിനാൽ തന്നെ നോമ്പ് പിടിക്കേണ്ടതില്ല. ഫജ്റ് പ്രവേശിക്കുന്ന സമയത്ത് ഒരാൾ ഏത് പ്രദേശത്താണോ ഉള്ളത് ആ പ്രദേശത്തിന്റെ ഔദ്യോഗിക ചന്ദ്രപിറ വിധിയാണ് ബാധകമാവുക. സുബഹ് സ്വദിക്കിന് മുമ്പ് നാട്ടിലെത്തുന്നതിനാലും  നാട്ടിൽ പിറ കാണാത്തതിനാലും ആ വ്യക്തി ശഅബാനിൽ തന്നെയാണ്  നിലകൊള്ളുന്നത്.

[تَنْبِيهٌ] : لَوْ صَامَ رَائِي هِلَالِ رَمَضَانَ وَأَكْمَلَ الْعِدَّةَ لَمْ يُفْطِرْ إلَّا مَعَ الْإِمَامِ لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «صَوْمُكُمْ يَوْمَ تَصُومُونَ وَفِطْرُكُمْ يَوْمَ تُفْطِرُونَ» رَوَاهُ التِّرْمِذِيُّ وَغَيْرُهُ وَالنَّاسُ لَمْ يُفْطِرُوا فِي مِثْلِ هَذَا الْيَوْمِ فَوَجَبَ أَنْ لَا يُفْطِرَ نَهْرٌ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/384]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഗർഭിണിക്ക് ആദ്യത്തെ മൂന്നുമാസത്തിൽ ഉള്ളിൽ ചെയ്യുന്ന സ്കാനിങ് കൊണ്ട് നോമ്പ് മുറിയുമോ

 

ഗുഹ്യത്തിലൂടെ ഉള്ളിലേക്ക് പ്രവേശിപ്പിച്ച് ചെയ്യുന്ന (transvaginal scan) സ്കാനിലൂടെ നോമ്പ് മുറിയുന്നതാണ്. കാരണം ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന സ്കാനിങ് ഉപകരണത്തിൽ ഫ്രിക്ഷൻ (ഘർഷണം) കുറക്കാൻ ജെല്ല് പുരട്ടിയാണ് പ്രവേശിപ്പിക്കുന്നത്. അതിനാൽ ജെല്ലിന്റെ നനവ് ഉള്ളിലാവുന്നത് മൂലം നോമ്പ് മുറിയുന്നതാണ്. ഉപകരണത്തിൽ ജെല്ല് പുരട്ടാതെയാണ് പ്രവേശിപ്പിക്കുന്നതെങ്കിൽ നോമ്പ് മുറിയില്ല. സാധാരണയായി ജെല്ല് പുരട്ടാതെ ചെയ്യാറില്ല എന്നാണ് ലഭിച്ച അറിവ്.

وَلَوْ أَدْخَلَ أُصْبُعَهُ فِي اسْتِهِ أَوْ الْمَرْأَةُ فِي فَرْجِهَا لَا يَفْسُدُ، وَهُوَ الْمُخْتَارُ إلَّا إذَا كَانَتْ مُبْتَلَّةً بِالْمَاءِ أَوْ الدُّهْنِ فَحِينَئِذٍ يَفْسُدُ لِوُصُولِ الْمَاءِ أَوْ الدُّهْنِ هَكَذَا فِي الظَّهِيرِيَّةِ

[مجموعة من المؤلفين ,الفتاوى الهندية ,1/204]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബ്ലഡ് കയറ്റിയാലോ , ഡയാലിസിസ് ചെയ്താലോ , ബ്ലഡ്‌ ദാനം ചെയ്താലോ ,കോട്ടൺ ബഡ്സ് ചെവിയിൽ പ്രവേശിപ്പിച്ച് വൃത്തിയാക്കിയാലോ നോമ്പ് മുറിയുമോ

 

  • നോമ്പ് മുറിയില്ല
  • നോമ്പ് മുറിയില്ല.
  • നോമ്പ് മുറിയില്ല
  • നോമ്പ് മുറിയില്ല. എന്നാൽ ബഡ്‌സിൽ നനവോ എണ്ണമയമോ ഉണ്ടെങ്കിൽ നോമ്പ് മുറിയുന്നതാണ്.

لأنه أثر داخل من المسام الذي هو خلل البدن، و المفطر إنما هو الداخل من المنافذ للإتفاق على أن من اغتسل في ماء فوجد برده في باطنه أنه لايفطر، و إنما كره الإمام

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٥/٢]

لو ‌حك ‌أذنه بعود ثم أخرجه وعليه درن ثم أدخله ولو مرارا ........ (لم يفطر)

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٦/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സാധാരണ സുബഹി ബാങ്ക് കഴിഞ്ഞ് മുക്കാൽ മണിക്കൂറിനു ശേഷമാണ് ജമാഅത്ത് നിസ്കാരം നടക്കുക. റമളാനിൽ മാത്രം ബാങ്ക് വിളിച്ച് പെട്ടെന്ന് തന്നെ ഉദാ: 15 മിനിറ്റ് കഴിഞ്ഞു ജമാഅത് നിസ്കാരം നിർവഹിക്കുന്നതിന്റെ വിധിയെന്ത്


റമളാൻ മാസത്തിൽ ഫജ്ർ നിസ്കാരം ആദ്യ സമയത്തുതന്നെ തന്നെ നിർവഹിക്കുന്നതാണ് ഏറ്റവും നല്ലത്.കാരണം എല്ലാവരും ഇടയത്താഴം കഴിച്ച് നേരെത്തെ തന്നെ ജമാഅത് നിസ്കാരത്തിനായി തയ്യാറാകുന്നു. അതിനാൽ എല്ലാവർക്കും ജമാഅത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതും ജമാഅത്ത് കൂടുതൽ വലുതാകുകയും ചെയ്യും.

 സാധാരണപോലെ ജമാഅത്ത് വൈകിപ്പിച്ചാൽ ഒരുപക്ഷേ ആളുകൾ ഉറങ്ങിപ്പോകാനും അവർക്ക് ജമാഅത്ത് നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അതിനാൽ റമളാനിൽ ഫജ്റ് ജമാഅത്ത് ആദ്യ സമയത്തുതന്നെ നിർവഹിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

عَنْ أَنَسِ بْنِ مَالِكٍ، أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ: أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثُمَّ قَامُوا إِلَى الصَّلَاةِ. قُلْتُ: كَمْ بَيْنَهُمَا؟ قَالَ: قَدْرُ خَمْسِينَ أَوْ سِتِّينَ آيَةً

صحيح البخاري (1/119)

فَلَوِ اجْتَمَعَ النَّاسُ الْيَوْمَ أَيْضًا فِي التَّغْلِيسِ لَقُلْنَا بِهِ أَيْضًا، كَمَا فِي «مَبْسُوطِ السَّرَخْسِيِّ» فِي بَابِ التَّيَمُّمِ: أَنَّهُ يُسْتَحَبُّ التَّغْلِيسُ فِي الْفَجْرِ، وَالتَّعْجِيلُ فِي الظُّهْرِ إِذَا اجْتَمَعَ النَّاسُ

فيض الباري على صحيح البخاري (2/177)

قَوْلُهُ: (كُنْتُ أَتَسَحَّرُ فِي أَهْلِي، ثُمَّ تَكُونُ السُّرْعَةُ بِي أَنْ أُدْرِكَ صَلَاةَ الْفَجْرِ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ). وَلَعَلَّ هَذَا التَّغْلِيسَ كَانَ فِي رَمَضَانَ خَاصَّةً، وَهَكَذَا يَنْبَغِي عِنْدَنَا إِذَا اجْتَمَعَ النَّاسُ، وَعَلَيْهِ الْعَمَلُ فِي دَارِ الْعُلُومِ بِدِيُوبَنْدَ مِنْ عَهْدِ الْأَكَابِرِ.

 فيض الباري على صحيح البخاري (2/178)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മസ്ബൂഖ് എപ്പോഴാണ് സനാഅ് ഓതേണ്ടത്

 

ഏതെങ്കിലും റകഅത് നഷ്ടപ്പെട്ട് ജമാഅത് നിസ്കാരത്തിൽ ചേർന്ന മസ്ബൂഖ് ഏത് റകഅതിലാണോ ഇമാമിന്റെ പിന്നിൽ കൂടിയത് ആ റകഅത്തിൽ അഥവാ കൈ കെട്ടിയ ഉടനെ സനാഅ് ഓതരുത്.

ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് ബാക്കിയുള്ള നിസ്കാരം പൂർത്തിയാക്കാൻ എഴുന്നേൽക്കുമ്പോൾ ആദ്യമായി സനാആണ് ഓതേണ്ടത്.

എങ്കിലും ചേരുന്ന റകഅതിൽ തന്നെ സനാഅ് ഓതിയാലും നിസ്കാരം ഫാസിദ് ആകുകയില്ല. സ്വഹീഹ് ആകുന്നതാണ്.

المسبوق من لم يدرك الركعة الأولى مع الإمام وله أحكام كثيرة، كذا في البحر الرائق (منها) أنه إذا أدرك الإمام في القراءة في الركعة التي يجهر فيها لايأتي بالثناء، كذا في الخلاصة، هو الصحيح، كذا في التجنيس، وهو الأصح، هكذا في الوجيز للكردري، سواء كان قريبًا أو بعيدًا أو لا يسمع لصممه، هكذا في الخلاصة، فإذا قام إلى قضاء ما سبق يأتي بالثناء ويتعوذ للقراءة، كذا في فتاوى قاضي خان والخلاصة والظهيرية،وفي صلاة المخافتة يأتي به، هكذا في الخلاصة

[مجموعة من المؤلفين، الفتاوى الهندية، ٩٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മഗ്രിബിന്റെ ജമാഅത്തിൽ രണ്ട് റക്അത്തുകൾ നഷ്ടപ്പെട്ടാൽ ഇമാം സലാം വീട്ടതിനുശേഷം എങ്ങനെയാണ് മസ്ബൂഖ് നിസ്കാരം പൂർത്തിയാക്കേണ്ടത്

 

മഗ്രിബ് ഫർള് നിസ്കാരത്തിൽ രണ്ട് റകഅതുകൾ നഷ്ടപ്പെട്ടാൽ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റു നിന്ന് ആദ്യം സനാഅ് ഓതുക. തുടർന്ന് അഊദും ബിസ്മിയും ഓതിയ ശേഷം ഫാത്തിഹയും സൂറത്തും ഓതുക. റുകൂഅ് സുജൂദ് ചെയ്യുക. തുടർന്ന് ഇരുന്നു അതഹിയ്യാത് മാത്രം ഓതുക. വീണ്ടും എഴുന്നേൽക്കണം. ബിസ്മിയും ഫാത്തിഹയും സൂറത്തും ഓതി റുകൂഅ് സുജൂദ് ചെയ്യുക. തുടർന്ന് അതഹിയ്യാത്, സ്വലാത്ത്, ദുആ ഓതി സലാം വീട്ടുക.

(وَمِنْهَا) أَنَّهُ يَقْضِي أَوَّلَ صَلَاتِهِ فِي حَقِّ الْقِرَاءَةِ وَآخِرَهَا فِي حَقِّ التَّشَهُّدِ حَتَّى لَوْ أَدْرَكَ رَكْعَةً مِنْ الْمَغْرِبِ قَضَى رَكْعَتَيْنِ وَفَصَلَ بِقَعْدَةٍ فَيَكُونُ بِثَلَاثِ قَعَدَاتٍ وَقَرَأَ فِي كُلٍّ فَاتِحَةً وَسُورَةً وَلَوْ تَرَكَ الْقِرَاءَةَ فِي إحْدَاهُمَا تَفْسُدُ

[مجموعة من المؤلفين ,الفتاوى الهندية ,1/92]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഫിദ്യ കൊടുക്കാന്‍ ശേഷി ഇല്ലാത്ത ആള്‍ക്ക് എന്താണ് ചെയ്യുക ?

 

ഫിദ്യ നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തവർ അല്ലാഹുവിനോട് ആത്മാർത്ഥമായി ഇസ്തിഗ്ഫാർ ചെയ്യുക. പിന്നീട് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഖളാ വീട്ടാനുള്ള ആരോഗ്യം ലഭിച്ചാൽ ഫിദ്യ നൽകിയാലും ഇല്ലെങ്കിലും നഷ്ടപ്പെട്ട നോമ്പുകളുടെ ഖളാ നിർബന്ധമായിരിക്കും.

وَلِأَنَّ الْفِدْيَةَ لَا تَجُوزُ إلَّا عَنْ صَوْمٍ هُوَ أَصْلٌ بِنَفْسِهِ لَا بَدَلٌ عَنْ غَيْرِهِ فَجَازَتْ عَنْ رَمَضَانَ وَقَضَائِهِ وَالنَّذْرِ حَتَّى لَوْ نَذَرَ صَوْمَ الْأَبَدِ فَضَعُفَ عَنْ الصَّوْمِ لِاشْتِغَالِهِ بِالْمَعِيشَةِ لَهُ أَنْ يُطْعِمَ وَيُفْطِرَ؛ لِأَنَّهُ اسْتَيْقَنَ أَنْ لَا يَقْدِرَ عَلَى قَضَائِهِ وَإِنْ لَمْ يَقْدِرْ عَلَى الْإِطْعَامِ لِعُسْرَتِهِ يَسْتَغْفِرُ اللَّ

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,2/308]

(وَلِلشَّيْخِ الْفَانِي الْعَاجِزِ عَنْ الصَّوْمِ الْفِطْرُ وَيَفْدِي) وُجُوبًا وَلَوْ فِي أَوَّلِ الشَّهْرِ وَبِلَا تَعَدُّدِ فَقِيرٍ كَالْفِطْرَةِ لَوْ مُوسِرًا وَإِلَّا فَيَسْتَغْفِرُ اللَّهَ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٢٧/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മഹ്റമില്ലാതെ സ്ത്രീകളുടെ കൂടെ ഉംറക്ക് പോകുന്നതിന്റെ വിധി ? ഉംറ/ ഹജ്ജ് ഗ്രൂപ്പുകാർ അവരെ കൊണ്ടുപോകുന്നതിന്റെ വിധി എന്താണ്?

 

ഹജ്ജിനും ഉംറക്കും ഭർത്താവൊ  മഹ്റമായ പുരുഷനോ കൂടെ ഉണ്ടായിരിക്കൽ സ്ത്രീകൾക്ക് നിർബന്ധമാണ്. സാമ്പത്തികവും ആരോഗ്യവുമുള്ള ഒരു സ്ത്രീക്ക് മഹ്റം ഇല്ലാത്ത  സാഹചര്യത്തിൽ ഹജ്ജ് തന്നെ നിർബന്ധമില്ല. ഹജ്ജിന് പോകലും അനുവദനീയമല്ല. ഹജ്ജിന് പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത മഹ്റമായ ഒരാളുണ്ടെങ്കിൽ അയാളുടെ ചിലവ്  സാമ്പത്തികശേഷിയുള്ള സ്ത്രീ വഹിച്ച് ഹജ്ജ് ചെയ്യണം.

മഹ്റമില്ലാതെ സ്ത്രീകളുടെ ഗ്രൂപ്പിന്റെ കൂട്ടത്തിലും ഉംറയ്ക്ക് പോകൽ അനുവദനീയമല്ല. 77.24 കിലോമീറ്റർ ദൂരത്തേക്കാൾ കൂടുതൽ മഹറം ഇല്ലാതെ യാത്ര ചെയ്യൽ സ്ത്രീകളുടെ സംഘത്തോടൊപ്പം ആണെങ്കിലും ശരി അനുവദനീയമല്ല.

മഹ്റം ഇല്ലാതെ ഹജ്ജ് ഉംറയും നിർവഹിച്ചാൽ ശരിയാകുമെങ്കിലും സ്ത്രീയുടെ മേൽ പാപമുണ്ടായിരിക്കും. ഇങ്ങനെ പോകുന്നവർക്കും അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവർക്കും അതിന്റേതായ കുറ്റം ഉണ്ടായിരിക്കും.

ഇന്ന് ഒട്ടുമിക്ക ഗ്രൂപ്പുകളും ഇതിനെ ഒരു കേവല ബിസിനസ് ആക്കി മാറ്റിയിരിക്കുന്നു. മഹറമില്ലാതെ യാത്ര ചെയ്യൽ, അന്യസ്ത്രീ പുരുഷന്മാർ ഇടകലരൽ, എല്ലാവരും കൂടി നിന്ന് ഫോട്ടോ വീഡിയോ എടുക്കൽ തുടങ്ങിയ ഒരുപാട് പാപങ്ങളും വഹിച്ചു കൊണ്ടാണ് അധിക സംഘങ്ങളും  ഉംറക്ക് പോകുന്നത്. ഇവിടെ സൂക്ഷ്മത പുലർത്തുന്നില്ല എന്ന് മാത്രമല്ല ഫോട്ടോയും വീഡിയോയും മുഖേന പാപങ്ങൾ പ്രചരിപ്പിക്കുന്നു. ഇതിനൊക്കെ  ഉത്തരവാദികൾ അല്ലാഹുവിങ്കൽ മറുപടി പറയേണ്ടി വരും എന്ന് ഓർമ്മവേണം.

ഷാഫി മദ്ഹബ് പിന്തുടരൽ

ഷാഫി മദ്ഹബിൽ വിശ്വസ്തരായ സ്ത്രീകളോടൊപ്പം പോകൽ അനുവദനീയമാണ്. അതിനാലാണ് കൊണ്ടുപോകുന്നത് എന്ന് വാദിക്കുന്നവരുണ്ട്. തോന്നുന്ന മുറക്ക് ഏതെങ്കിലും മദ്ഹബിൽ നിന്ന് മസ്അല എടുത്ത് കളിക്കാനുള്ള കളിപ്പാട്ടമല്ല ദീൻ. അത്തരമൊരു കടമെടുക്കൽ ഹനഫി മദ്ഹബിൽ അനുവദനീയമല്ല. അതിന് യാതൊരു സാധുതയുമില്ല. 

ശ്രദ്ധിക്കേണ്ടത്

ഷാഫി മദ്ഹബിൽ ജീവിതത്തിൽ ഒരു ഉംറ നിർവഹിക്കൽ നിർബന്ധമാണ്. നിർബന്ധമായ ഉംറ നിർവഹിക്കാനാണ് മേൽപ്പറഞ്ഞ മസ്അല. സുന്നത്തായ ഉംറകൾക്ക് മഹറം ഉണ്ടാവൽ ഷാഫി മദ്ഹബിലും നിർബന്ധമാണ്. ഹനഫി മദ്ഹബിൽ ഉംറ നിർബന്ധമില്ല സുന്നത്ത് മാത്രമാണ്. ഇതിൽ നിന്നു തന്നെ ഷാഫി മസ്അലയിലെ ഇളവിന്റെ പശ്ചാത്തലം മനസ്സിലാക്കാം. ഇത്തരത്തിൽ മദ്ഹബുകളെ കളിപ്പാട്ടം ആക്കുന്നവർ മനസ്സിലാക്കേണ്ടത് വ്യക്തി ലാഭത്തിനുവേണ്ടി അല്ലാഹുവിനെയും അല്ലാഹുവിന്റെ ദീനിനെയുമാണ് കരുവാക്കുന്നത്. 

(وَأَمَّا) الَّذِي يَخُصُّ النِّسَاءَ فَشَرْطَانِ: أَحَدُهُمَا أَنْ يَكُونَ مَعَهَا زَوْجُهَا أَوْ مَحْرَمٌ لَهَا، فَإِنْ لَمْ يُوجَدْ أَحَدُهُمَا لَا يَجِبُ عَلَيْهَا الْحَجُّ. وَهٰذَا عِنْدَنَا، وَعِنْدَ الشَّافِعِيِّ هٰذَا لَيْسَ بِشَرْطٍ، وَيَلْزَمُهَا الْحَجُّ، وَالْخُرُوجُ مِنْ غَيْرِ زَوْجٍ وَلَا مَحْرَمٍ إِذَا كَانَ مَعَهَا نِسَاءٌ فِي الرِّفْقَةِ ثِقَاتٌ، وَاحْتَجَّ بِظَاهِرِ قَوْلِهِ تَعَالَى: ﴿وَلِلّٰهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا﴾ [آلِ عِمْرَانَ: ٩٧]

وَخِطَابُ النَّاسِ يَتَنَاوَلُ الذُّكُورَ وَالْإِنَاثَ بِلَا خِلَافٍ، فَإِذَا كَانَ لَهَا زَادٌ وَرَاحِلَةٌ كَانَتْ مُسْتَطِيعَةً، وَإِذَا كَانَ مَعَهَا نِسَاءٌ ثِقَاتٌ يُؤْمَنُ الْفَسَادُ عَلَيْهَا، فَيَلْزَمُهَا فَرْضُ الْحَجِّ

(وَلَنَا) مَا رُوِيَ عَنِ ابْنِ عَبَّاسٍ رَضِيَ اللّٰهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «أَلَا لَا تَحُجَّنَّ امْرَأَةٌ إِلَّا وَمَعَهَا مَحْرَمٌ»، وَعَنِ النَّبِيِّ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «لَا تُسَافِرُ امْرَأَةٌ ثَلَاثَةَ أَيَّامٍ إِلَّا وَمَعَهَا مَحْرَمٌ أَوْ زَوْجٌ»؛ وَلِأَنَّهَا إِذَا لَمْ يَكُنْ مَعَهَا زَوْجٌ وَلَا مَحْرَمٌ لَا يُؤْمَنُ عَلَيْهَا؛ إِذِ النِّسَاءُ لَحْمٌ عَلَى وَضَمٍ إِلَّا مَا ذُبَّ عَنْهُ، وَلِهٰذَا لَا يَجُوزُ لَهَا الْخُرُوجُ وَحْدَهَا. وَالْخَوْفُ عِنْدَ اجْتِمَاعِهِنَّ أَكْثَرُ، وَلِهٰذَا حُرِّمَتِ الْخَلْوَةُ بِالْأَجْنَبِيَّةِ، وَإِنْ كَانَ مَعَهَا امْرَأَةٌ أُخْرَى، وَالْآيَةُ لَا تَتَنَاوَلُ النِّسَاءَ حَالَ عَدَمِ الزَّوْجِ وَالْمَحْرَمِ مَعَهَا؛ لِأَنَّ الْمَرْأَةَ لَا تَقْدِرُ عَلَى الرُّكُوبِ وَالنُّزُولِ بِنَفْسِهَا، فَتَحْتَاجُ إِلَى مَنْ يُرَكِّبُهَا وَيُنَزِّلُهَا، وَلَا يَجُوزُ ذٰلِكَ لِغَيْرِ الزَّوْجِ وَالْمَحْرَمِ، فَلَمْ تَكُنْ مُسْتَطِيعَةً فِي هٰذِهِ الْحَالَةِ، فَلَا يَتَنَاوَلُهَا النَّصُّ.

(بدائع الصنائع في ترتيب الشرائع 2/123)

أَمَّا النَّفَلُ فَلَيْسَ لَهَا الْخُرُوجُ لَهُ مَعَ نِسْوَةٍ، وَإِنْ كَثُرْنَ حَتَّى يَحْرُمَ عَلَى الْمَكِّيَّةِ التَّطَوُّعُ بِالْعُمْرَةِ مِنْ التَّنْعِيمِ مَعَ النِّسَاءِ

[ابن حجر الهيتمي ,تحفة المحتاج في شرح المنهاج وحواشي الشرواني والعبادي ,4/25]

وحاصل المعنى حرمة الإعانة على المعصية، ولكن العون والإعانة والتسبب لامرشي واسع يضيق عنه دائرة الحصر، ولها درجات متفاتة قربا وبعدا، فإطلاق الحرمة على جميعها مطلقا يلحق بتكليف مالا يطاق، فأن مكاسب الإنسان كلها ينتفع بها كل إنسان برهم وفاجرهم، ولا يمكن التحرز عنه ألا ترى؟ أن من صنع ثوبا أو أوانيا أو شيئا آخر من الحوائج الإنسانية، لا بد أن ينتفع به برهم وفاجرهم ، وحينند لابد من تفصيل في الكلام قد تصدى له الفقهاء رحمهم الله تعالى .

فتنقيح الضابطة في هذا الباب على مأمن به على ربي :أن الإعانة على المعصية حرام مطلقا بنص القرآن، أعنى قوله تعالى " ولا تعاونوا على الإثم والعدوان"، وقوله تعالى فلن أكون ظهيرا للمجرمين "، ولكن الإعانة حقيقة هي ما قامت المعصية بعين فعل المعين ولا يتحقق إلا بنية الإعانة أو التصريح بها أو تعينها في استعمال هذا الشيئ بحيث لا يحتمل غير المعصية، وما لم تقع المعصية بعينه لم يكن من الإعانة حقيقة، بل من التسبب، ومن أطلق عليه لفظ الإعانة فقد تجوز لكونه صورة إعانة كما مر من السير الكبير .

ثم السبب ان كان سببا محركا وداعيا إلى المعصية فالتسبب فيه حرام كالإعانة على المعصیة بنص القرآن كقوله تعالى: " لاتسبوا الذين يدعون من دون الله "، وقوله تعالى " فلا يخضعن بالقول ". وقوله تعالى " لا تبرجن " الآية، وان لم يكن محركا و داعيا، بل موصلا محضا، وهو مع ذلك سبب قريب بحيث لا يحتاج في اقامة المعصية به إلى احداث صنعة من الفاعل كبيع السلاح من اهل الفتنة وبيع العصير ممن يتخذه خمرا وبيع الأمرد من يعصي به وإجارة البيت ممن يبيع فيه الخمر و يتخذها كنيسة أو بيت نار و أمثالها، فكله مكروه تحريما بشرط ان يعلم به البائع والأجر من دون تصريح به باللسان، فانه إن لم يعلم كان معذورا، وإن علم كان داخلا في الإعانة المحرمة، وإن كان سببا بعيدا بحيث لا يقضي إلى المعصية على حالته الموجودة، بل يحتاج إلى إحداث صنعة فيه كبيع الحديد من اهل الفتنة وأمثالها فتكره تنزیها."

(تفصيل الكلام في مسئلة الإعانة على الحرام، ج:2، ص: 439 إلى 453، ط: مكتبة دار العلوم)




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വല്ല്യഉപ്പയുടെ (പിതാവിന്റെ പിതാവ്) സഹോദരന്റെ മകന്റെ കൂടെ എനിക്ക് ഉംറക്ക് പോകൽ അനുവദനീയമാണോ

 

പിതാവിന്റെ വാപ്പയുടെ സഹോദൻ മഹ്റമാണ്. എന്നാൽ പിതാവിന്റെ വാപ്പയുടെ സഹോദരന്റെ മകൻ മഹ്റമല്ല. അതിനാൽ അദ്ദേഹത്തിന്റെ ഒപ്പം ഉംറയ്ക്ക് പോകാൻ അനുവദനീയമല്ല. കാരണം 77 കിലോമീറ്ററിനെക്കാൾ കൂടുതൽ ദൂരമുള്ള യാത്രയ്ക്ക് മഹറമോ ഭർത്താവോ കൂടെ ഉണ്ടായിരിക്കൽ സ്ത്രീകൾക്ക് നിർബന്ധമാണ്. മഹ്റം ഇല്ലാതെ  ഉംറ സ്വഹീഹ് ആകുമെങ്കിലും സ്ത്രീക്ക് പാപമുണ്ടായിരിക്കും.

اعْلَمْ أَنَّ الْمُحَرَّمَاتِ أَنْوَاعٌ النَّوْعُ الْأَوَّلُ الْمُحَرَّمَاتُ بِالنَّسَبِ وَهُنَّ أَنْوَاعٌ فُرُوعُهُ وَأُصُولُهُ وَفُرُوعُ أَبَوَيْهِ وَإِنْ نَزَلُوا وَفُرُوعُ أَجْدَادِهِ وَجَدَّاتِهِ إذَا انْفَصَلُوا بِبَطْنٍ وَاحِدٍ، وَالنَّوْعُ الثَّانِي: الْمُحَرَّمَاتُ بِالْمُصَاهَرَةِ، وَهُنَّ أَنْوَاعٌ أَرْبَعَةٌ فُرُوعُ نِسَائِهِ الْمَدْخُولِ بِهِنَّ وَأُصُولُهُنَّ وَحَلَائِلُ فُرُوعِهِ وَحَلَائِلُ أُصُولِهِ وَالنَّوْعُ الثَّالِثُ الْمُحَرَّمَاتُ بِالرَّضَاعِ وَأَنْوَاعُهُنَّ كَالنَّسَبِ وَالنَّوْعُ الرَّابِعُ حُرْمَةُ الْجَمْعِ، وَهِيَ أَنْوَاعٌ حُرْمَةُ الْجَمْعِ بَيْنَ الْمَحَارِمِ، وَحُرْمَةُ الْجَمْعِ بَيْنَ الْأَجْنَبِيَّاتِ كَالْجَمْعِ بَيْنَ الْخَمْسِ أَوْ بَيْنَ الْحُرَّةِ وَالْأَمَةِ، وَالْحُرَّةُ مُتَقَدِّمَةٌ، وَالنَّوْعُ الْخَامِسُ: الْمُحَرَّمَةُ لِحَقِّ الْغَيْرِ كَمَنْكُوحَةِ الْغَيْرِ وَمُعْتَدَّتِهِ وَالْحَامِلِ بِثَابِتِ النَّسَبِ، وَالنَّوْعُ السَّادِسُ الْمُحَرَّمَةُ لِعَدَمِ دِينٍ سَمَاوِيٍّ كَالْمَجُوسِيَّةِ وَالْمُشْرِكَةِ، وَالنَّوْعُ السَّابِعُ الْمُحَرَّمَةُ لِلتَّنَافِي كَنِكَاحِ السَّيِّدَةِ مَمْلُوكَهَا

[الزيلعي ، فخر الدين ,تبيين الحقائق شرح كنز الدقائق وحاشية الشلبي ,2/101]

وَأَمَّا) الَّذِي يَخُصُّ النِّسَاءَ فَشَرْطَانِ: أَحَدُهُمَا أَنْ يَكُونَ مَعَهَا زَوْجُهَا أَوْ مَحْرَمٌ لَهَا فَإِنْ لَمْ يُوجَدْ أَحَدُهُمَا لَا يَجِبُ عَلَيْهَا الْحَجُّ.وَهَذَا عِنْدَنَا، وَعِنْدَ الشَّافِعِيِّ هَذَا لَيْسَ بِشَرْطٍ، وَيَلْزَمُهَا الْحَجُّ، وَالْخُرُوجُ مِنْ غَيْرِ زَوْجٍ، وَلَا مَحْرَمٍ إذَا كَانَ مَعَهَا نِسَاءٌ فِي الرُّفْقَةِ ثِقَاتٌ، 

[الكاساني ,بدائع الصنائع في ترتيب الشرائع ,2/123]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്ന പത്തര പവൻ വരെയുള്ള സ്വർണാഭരണത്തിന് സക്കാത്ത് കൊടുക്കേണ്ടത് ഉണ്ടോ

 

15 പവൻ സ്വർണാഭരണം ഉള്ള ഒരു വ്യക്തി പത്തര പവൻ പിഴിച്ച് നാലര പവന്റെ രണ്ടര ശതമാനം സക്കാത്ത് നൽകിയാൽ മതിയാകുമോ 


87.48 ഗ്രാം സ്വർണം അല്ലെങ്കിൽ 612.36 ഗ്രാം വെള്ളി ഒരാളുടെ ഉടമസ്ഥതയിൽ ഒരു വർഷം ഉണ്ടായാൽ  സകാത്ത് നിർബന്ധമാകും. ആഭരണമാകട്ടെ അല്ലാത്തതാകട്ടെ ഉപയോഗിക്കുന്നതാകട്ടെ അല്ലാത്തതാകട്ടെ യാതൊരു വ്യത്യാസവുമില്ല. പക്കലുള്ള മുഴുവൻ സ്വർണ്ണത്തിന്റെയും രണ്ടര ശതമാനം അഥവാ (1/40) സകാതായി നൽകൽ നിർബന്ധമാണ്.

وَفِي كُلِّ عِشْرِينَ مِثْقَالٍ ذَهَبٍ نِصْفُ مِثْقَالٍ، مَضْرُوبًا كَانَ أَوْ لَمْ يَكُنْ، مَصُوغًا أَوْ غَيْرَ مَصُوغٍ، حُلِيًّا كَانَ لِلرِّجَالِ أَوْ لِلنِّسَاءِ، تِبْرًا كَانَ أَوْ سَبِيكَةً، كَذَا فِي الْخُلَاصَةِ. وَيُعْتَبَرُ فِيهِمَا أَنْ يَكُونَ الْمُؤَدَّى قَدْرَ الْوَاجِبِ وَزْنًا، وَلَا يُعْتَبَرُ فِيهِ الْقِيمَةُ عِنْدَ أَبِي حَنِيفَةَ وَأَبِي يُوسُفَ رَحِمَهُمَا اللَّهُ تَعَالَى

(الْفَتَاوَى الْهِنْدِيَّةُ 1/178-179، )



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നോമ്പിന്റെ ഫിദ്യ എത്രയാണ്? എങ്ങനെയാണ്? ആർക്കാണ് നൽക്കേണ്ടത്?

 

ഓരോ നോമ്പിനും പകരമായി അര സ്വാഅ് അതായത് ഒരു ഫിത്ർ സകാത്തിന്റെ അളവിന് (1.633 ഗ്രാം) തുല്യമായി ധാന്യം നൽകലാണ് ഫിദ്യ. സകാത്തിന് അർഹരായ മുസ്ലിമീങ്ങളായ സാധുക്കൾക്കാണ് ഫിദ്യ നൽക്കേണ്ടത്. തുല്യമായ വിലയ്ക്ക് ആനുപാതികമായ എന്തു വസ്തുക്കളും ഫിദ്യയായി നൽകാവുന്നതാണ്. മാർക്കറ്റ് വില പണമായി നൽകലാണ് ശ്രേഷ്ഠത.

يُعْطَى لِكُلِّ صَلَاةٍ نِصْفَ صَاعٍ مِنْ بُرٍّ) كَالْفِطْرَةِ وَكَذَا حُكْمُ الْوِتْرِ) وَالصَّوْمِ.....(قَوْلُهُ نِصْفَ صَاعٍ مِنْ بُرٍّ) أَيْ أَوْ مِنْ دَقِيقِهِ أَوْ سَوِيقِهِ، أَوْ صَاعِ تَمْرٍ أَوْ زَبِيبٍ أَوْ شَعِيرٍ أَوْ قِيمَتِهِ، وَهِيَ أَفْضَلُ عِنْدَنَا لِإِسْرَاعِهَا بِسَدِّ حَاجَةِ الْفَقِيرِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/73]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Thursday, 12 February 2026

നോമ്പ് സമയത്ത് രക്തം ടെസ്റ്റിന് എടുത്താൽ നോമ്പ് മുറിയുമോ

 

നോമ്പ് മുറിയില്ല 

قالَ الإِمَامُ مُحَمَّدٌ رَحْمَةُ اللَّهِ عَلَيْهِ

وَقَالَ أَبُو حَنِيفَةَ: السَّعُوطُ وَالْحُقْنَةُ فِي شَهْرِ رَمَضَانَ يُوجِبَانِ الْقَضَاءَ وَلَا كَفَّارَةَ عَلَيْهِ، وَكَذَلِكَ مَا أُقْطِرَ فِي أُذُنِهِ، وَكَذَلِكَ كُلُّ جَائِفَةٍ أَوْ آمَّةٍ دَاوَاهَا صَاحِبُهَا بِزَيْتٍ أَوْ سَمْنٍ فَخَلَصَ إِلَى الْجَوْفِ وَالدِّمَاغِ

قُلْتُ: أَرَأَيْتَ رَجُلًا احْتَجَمَ وَهُوَ صَائِمٌ؟

قَالَ: إِنْ فَعَلَ ذَلِكَ لَمْ يَضُرَّهُ شَيْءٌ

قُلْتُ: أَفَتَكْرَهُ لَهُ أَنْ يَحْتَجِمَ؟

قَالَ: إِنْ خَافَ أَنْ يُضْعِفَهُ، فَأَحَبُّ إِلَيَّ أَنْ لَا يَفْعَلَ

(الأصل، ٢/١٩٤–٢١٢)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

റമദാനിൽ പകൽ സമയത്ത് ഇതര മതസ്ഥർക്ക് ഫുഡ് കൊടുക്കാമോ? ഉദാ: വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആൾക്കാർ


ഹനഫി മദ്ഹബിൽ കാഫിരീങ്ങൾ ഇബാദത്തിന്റെ ഫുറൂഉകളിൽ മുകല്ലഫ് (നിർബന്ധബാധ്യത ഉള്ളവർ) അല്ല. അവർക്ക് നോമ്പ് പിടിക്കേണ്ടതില്ല കുഫ്റോടുകൂടി അവരുടെ നോമ്പ് സ്വീകാര്യവുമല്ല. അതിനാൽ തന്നെ അമുസ്ലിംങ്ങൾക്ക് ഭക്ഷണം നൽകുന്നതും വിൽക്കുന്നതുമെല്ലാം അനുവദനീയമാണ്. ഒഴിവായി നിൽക്കലാണ് നല്ലത്.

وَمِنْهُم من جعل هَذِه الْمَسْأَلَة فرعا لأصل مَعْرُوف بَيْننَا وَبينهمْ أَن الشَّرَائِع عِنْدهم من نفس الْإِيمَان وهم مخاطبون بِالْإِيمَان (فيخاطبون بالشرائع وَعِنْدنَا الشَّرَائِع لَيست من نفس الْإِيمَان وهم مخاطبون بِالْإِيمَان) فَلَا يخاطبون بِالْأَدَاءِ بالشرائع الَّتِي تبتنى على الْإِيمَان مَا لم يُؤمنُوا وَهَذَا ضَعِيف أَيْضا فَإِنَّهُم مخاطبون بالعقوبات والمعاملات وَلَيْسَ شَيْء من ذَلِك من نفس الْإِيمَان أَيْضا

فَالَّذِي يَصح من الِاسْتِدْلَال لمشايخنا رَحِمهم الله على هَذَا الْمَذْهَب لفظ مَذْكُور فِي الْكتاب وَهُوَ أَن من نذر أَن يَصُوم شهرا ثمَّ ارْتَدَّ ثمَّ أسلم فَلَيْسَ عَلَيْهِ من الصَّوْم الْمَنْذُور شَيْء لِأَن الرِّدَّة تبطل كل عبَادَة وَمَعْلُوم أَنه لم يرد بِهَذَا التَّعْلِيل الْعِبَادَة المؤداة فَهُوَ مَا أدّى الْمَنْذُور بعد فَعرف أَن الرِّدَّة تبطل وجوب أَدَاء كل عبَادَة فَيكون هَذَا شبه التَّنْصِيص عَن أَصْحَابنَا أَن الْخطاب بأَدَاء الشَّرَائِع الَّتِي تحْتَمل السُّقُوط لَا يتناولهم مَا لم يُؤمنُوا 

[السرخسي ,أصول السرخسي ,1/75]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട