റമളാൻ നോമ്പ് വെറും ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതല്ല. അത് നഫ്സിനെ നിയന്ത്രിക്കുന്ന ഒരു പരിശീലനമാണ്. അല്ലാഹുവിനുവേണ്ടി ഹലാൽ കാര്യങ്ങളും പകലിൽ വിട്ടുനിൽക്കന്നതിലാണ് നോമ്പിന്റെ ആത്മാവ്.
നോമ്പിന്റെ അവസ്ഥയിൽ ചുംബനം, സ്പർശനം ഒരുമിച്ചു കിടത്തം തുടങ്ങിയ കാര്യങ്ങൾ സ്ഖലനത്തിലേക്കോ അല്ലെങ്കിൽ സംയോഗത്തിലേക്കോ നയിക്കാത്ത സാഹചര്യം ആണെങ്കിൽ അനുവദനീയമാണ്. എന്നാൽ ആത്മനിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയം ഉണ്ടെങ്കിൽ കറാഹതാണ് അവ ഒഴിവാക്കലാണ് സൂക്ഷ്മത.
എന്നാൽ വസ്ത്രമില്ലാതെ കിടക്കുക, ഇടയിൽ ഒരു മറയില്ലാതെ ശരീരം ചേർക്കുക, ആത്മനിയന്ത്രണം ഇല്ലാത്ത സാഹചര്യത്തിൽ ചുംബനം നൽകുക, സ്വകാര്യ അവയവങ്ങളെ പരസ്പരം സ്പർശിക്കുക കാര്യങ്ങളെല്ലാം നോമ്പിന്റെ അവസ്ഥയിൽ കറാഹത്താണ്. കൂടെ കിടക്കുന്നതു കൊണ്ടോ കേവല സ്പർശനം കൊണ്ടോ മാത്രം(പ്രത്യേക പരിശ്രമം ഇല്ലതെ) മനിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ്. ഖളാ നിർബന്ധമാകുന്നതാണ്. കഫാറ നിർബന്ധമില്ല.
മദിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയില്ല എന്നാൽ അതിലേക്കുള്ള പ്രവർത്തികൾ മക്രൂഹാണ്.
ഉപദേശം: സ്വയം നിയന്ത്രണം ഉറപ്പില്ലെങ്കിൽ പ്രത്യേകിച്ച് യുവാക്കൾ, നോമ്പ് സമയത്ത് ഇത്തരം അടുപ്പങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
وَلَا بَأْسَ بِالْقُبْلَةِ إذَا أَمِنَ عَلَى نَفْسِهِ مِنْ الْجِمَاعِ وَالْإِنْزَالِ وَيُكْرَهُ إنْ لَمْ يَأْمَنْ وَالْمَسُّ فِي جَمِيعِ ذَلِكَ كَالْقُبْلَةِ كَذَا فِي التَّبْيِينِ
وَأَمَّا الْقُبْلَةُ الْفَاحِشَةُ، وَهِيَ أَنْ يَمُصَّ شَفَتَيْهَا فَتُكْرَهُ عَلَى الْإِطْلَاقِ، وَالْجِمَاعُ فِيمَا دُونَ الْفَرْجِ وَالْمُبَاشَرَةُ كَالْقُبْلَةِ فِي ظَاهِرِ الرِّوَايَةِ. قِيلَ إنَّ الْمُبَاشَرَةَ الْفَاحِشَةَ تُكْرَهُ، وَإِنْ أَمِنَ هُوَ الصَّحِيحُ كَذَا فِي السِّرَاجِ الْوَهَّاجِ. وَالْمُبَاشَرَةُ الْفَاحِشَةُ أَنْ يَتَعَانَقَا، وَهُمَا مُتَجَرِّدَانِ وَيَمَسَّ فَرْجُهُ فَرْجَهَا، وَهُوَ مَكْرُوهٌ بِلَا خِلَافٍ هَكَذَا فِي الْمُحِيطِ. وَلَا بَأْسَ بِالْمُعَانَقَةِ إذَا لَمْ يَأْمَنْ عَلَى نَفْسِهِ أَوْ كَانَ شَيْخًا كَبِيرًا هَكَذَا فِي السِّرَاجِ الْوَهَّاجِ.
[مجموعة من المؤلفين، الفتاوى الهندية، ٢٠٠/١]
مَسَّ الصَّائِمُ امْرَأَتَهُ وَأَمْذَىٰ لَا يُفْسِدُ صَوْمَهُ.
الفتاوى التَّتَارْخَانِيَّة (٢/ ٢٨١)
മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment