Wednesday 11 November 2020

മാസ്ക് ധരിച്ചതിനു ഫിദ്‌യഃ?

 

ഈയടുത്ത് വാട്സാപ്പിൽ ഇങ്ങനെയൊരു ചോദ്യവും ഉത്തരവും കണ്ടു.

"ചോദ്യം: ഉംറക്ക് ഇഹ്റാം ചെയ്താൽ മാസ്ക് ധരിക്കാമോ? മാസ്ക് ധരിക്കാതെ ഉംറ ചെയ്യാൻ അനുമതിയുമില്ല.

ഉത്തരം: ഇഹ്റാം ചെയ്ത പുരുഷൻ മുഖം മറക്കൽ ഹറാമില്ല. അവന് ഇഹ്റാമിലും മാസ്ക് ധരിക്കാവുന്നതാണ്. എന്നാൽ, സ്ത്രീ ഇഹ്റാമിൽ മുഖം മറക്കൽ ഹറാമാണ്. മാതമല്ല, ഫിദ്‌യഃ നിർബ്ബന്ധവുമാണ്.

എന്നാൽ, കൊറോണ നിമിത്തമായി അധികാരികളുടെ നിയമം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ മാസ്ക് ധരിക്കുന്നത് (മുഖം മറക്കുന്നത്). അതിനാൽ അതു ധരിക്കൽ ഹറാമില്ല (കുറ്റമില്ല) അനുവദനീയമാണ്. എന്നാലും ഫിദ്‌യഃ നിർബ്ബന്ധമാണ്. ഫിദ്‌യഃ ഒഴിവാകില്ല."

ഈ മറുപടി ശരിയാണോ?


ശരിയല്ല. നിർബ്ബന്ധിതാവസ്ഥയിലാകുമ്പോൾ കുറ്റകരമല്ലാത്തതു പോലെ ഫിദ്‌യഃയും നിർബ്ബന്ധമാവുകയില്ലെന്നതാണു ശരി. നിർബ്ബന്ധിതാവസ്ഥ നീങ്ങിയാൽ ആവരണം പെട്ടെന്നു നീക്കൽ നിർബ്ബന്ധമാകും. അങ്ങനെ നീക്കിയില്ലെങ്കിലാണു ഫിദ്‌യഃ നിർബ്ബന്ധമാകുകയുള്ളൂ. തുഹ്ഫ : 4-168.

(മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, ബുൽബുൽ 2020 നവംബർ)

No comments:

Post a Comment