Wednesday 11 November 2020

ഉള്ള് വൃത്തിയാക്കാതെ തിന്നാൻ പറ്റുമെന്നു പറയപ്പെടുന്ന ചെറിയ മത്സ്യത്തിന്റെ അളവ് എത്രയാണ്?

 

ഉള്ള് വൃത്തിയാക്കാതെ തിന്നാൻ പറ്റുമെന്നു പറയപ്പെടുന്ന ചെറിയ മത്സ്യത്തിന്റെ അളവ് എത്രയാണ്? നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന മത്തി, ചെറുതോ വലുതോ?

സാധാരണമായി ജനങ്ങൾ ചെറുതെന്നു പറയുന്ന മത്സ്യമാണ് ഉദ്ദേശ്യം. കൃത്യമായ അളവ് ഇതിനില്ല. ഈജിപ്തകാർ ബയ്സാരിയ്യ എന്നു പേരു പറയുന്ന മത്സ്യത്തിലെ വലിയ മത്സ്യങ്ങൾ- അതു രണ്ടു വിരൽ വലുപ്പമുള്ളതെങ്കിലും ഇങ്ങനെ തിന്നാവുന്ന ചെറിയ മത്സ്യമാണ്. ശർവാനി 9-377, 378. നമ്മുടെ നാട്ടിലെ സാധാരണ മത്തികൾ ഇതുപോലെ ചെറുതാണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാമല്ലോ.

(മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, ബുൽബുൽ  2020 നവംബർ)

No comments:

Post a Comment