Wednesday 11 November 2020

ലാ ഹൗല പോരെന്നോ?

 

ബാങ്കിന്റെയും ഇഖാമത്തിന്റെയും പദങ്ങൾ കേൾക്കുമ്പോൾ അതുപോലെ പറയണമെ ന്നും രണ്ട് ഹയ്യഅലകൾ കേൾക്കുമ്പോൾ 'ലാ ഹൗല...' എന്നു പറയണമെന്നുമാണ് പഠിച്ചിരുന്നത്. എന്നാൽ, രണ്ട് ഹയ്യഅലകളിലും ആദ്യം അതുപോലെ പറഞ്ഞ് ശേഷം ലാ ഹൗല.... ചൊല്ലണ മെന്ന് ഒരു മുസ് ലിയാർ പറയുന്നു. അതുപോലെ ഹയ്യ അലൽ ഫലാഹിൽ 

اللهم اجعلنا من المفلحين

എന്നു കൂടുതൽ പറയണമെന്നും അദ്ദേഹം പറയുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ? 


ഇമാം ഇബ്നുഹജർ ഹൈതമി (റ)യുടെ ഈആബിൽ അങ്ങനെ വിവരിച്ചിട്ടുണ്ട്. ഇബസ്സുന്നി നിവേദനം ചെയ്ത ഒരു ഹദീസിനെ അടിസ്ഥാനമാക്കിയാണ് അത് സുന്നത്താണെന്നു വിവരിച്ചിരിക്കുന്നത്. രണ്ട് ഹയ്യഅലത്തുകളിലും ബാങ്കുകാരൻ പറയുംപോലെ തന്നെ നബി(സ) മറുപടി പറഞ്ഞിരുന്നുവെന്നും ഹയ്യഅൽ ഫലാഹ് എന്നു കേൾക്കുമ്പോൾ

اللهم اجعلنا من المفلحين

എന്നു നബി(സ) പറഞ്ഞിരുന്നുവെന്നുമാണ് ആ റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ച് അങ്ങനെ പറഞ്ഞതിനു ശേഷം "ലാ ഹൗല വലാ ഖുവ്വത്ത.....' എന്ന ഹൗഖലത്ത് കൊണ്ടുവരണമെന്നാണ് ശർഹുൽ ഉബാബിൽ വിവരിച്ചിരിക്കുന്നത്. അൽ ഹവാശിൽ മദനിയ്യ: 1-224.

(മൗലാനാ നജീബ് ഉസ്താദ് മമ്പാട് - നുസ്രത്തുൽ അനാം 2014 ഫെബ്രുവരി)

No comments:

Post a Comment