Sunday 22 November 2020

സാനിറ്റൈസർ നജസാണോ?

 

സാനിറ്റൈസർ നജസാണെന്നും അല്ലെന്നും പറഞ്ഞു കേൾക്കുന്നു. ഏതാണ് ശരി. നജസാണെങ്കിൽ അതിന് എന്തെങ്കിലും ഇളവുണ്ടോ?


സാനിറ്റൈസറുകളിൽ ആൽക്കഹോൾ ഉണ്ടെന്നും അത് സാധാരണ മദ്യത്തിൽ ഉപയോഗിക്കപ്പെടാത്തതും മാരക വിഷമാണെങ്കിലും അതും ലഹരി ദ്രാവകമാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. അതനുസരിച്ച് സാനിറ്റൈസർ നജസാവുന്നു. ലഹരി ദ്രാവകങ്ങളും അതു ചേർന്ന വസ്തുക്കളും നജസാണ്.

നജസാണെങ്കിലും അനിവാര്യ ഘട്ടങ്ങളിൽ അതുപയോഗിക്കൽ അനുവദനീയമാണ്. പക്ഷേ, നിസ്‌കാരത്തിന് മുമ്പ് ശുദ്ധിയാക്കേണ്ടതാണ്.

എന്നാൽ നജസാണെന്ന പ്രചാരണമുണ്ടെങ്കിലും നജസാണെന്ന് ഉറപ്പില്ലാത്ത വസ്തുക്കളെ കുറിച്ച് പണ്ഡിതർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. അതിൽ പ്രബലമായത് അത് ശുദ്ധിയുള്ളതാണെന്ന നിലയിൽ ഉപയോഗിക്കാമെന്നാണെന്ന് കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

No comments:

Post a Comment