Saturday 7 November 2020

വീട്ടിലും മറ്റും പല സ്ഥലങ്ങളിലും പല്ലിക്കാഷ്ടം കൂടുതലായി കാണപ്പെടുന്നു. ഇത് ഇളവുള്ള നജസാണോ

 

വീട്ടിലും മറ്റും പല സ്ഥലങ്ങളിലും പല്ലിക്കാഷ്ടം കൂടുതലായി കാണപ്പെടുന്നു. ഇത് ഇളവുള്ള നജസാണോ❓ കാഷ്ടം മാത്രം നീക്കിയാൽ മതിയോ അതോ അതുണ്ടായിരുന്ന സ്ഥലം മറ്റു നജസുകളെപ്പോലെ കഴുകുകയും വേണോ❓


പല്ലിയുടെ കാഷ്ടം നജസാണ്. പല്ലിക്കാഷ്ടത്തിന് ഇളവുള്ളതായി പണ്ഡിതന്മാര്‍ പറഞ്ഞു കാണുന്നില്ല.

സൂക്ഷിക്കാന്‍ പ്രയാസകരമാകും വിധം വ്യാപകമായി കാണുന്ന പ്രാക്കളുടെ കാഷ്ടം പോലെയുള്ള ഉണങ്ങിയ പക്ഷിക്കാഷ്ടങ്ങള്‍ക്കാണ് നിസ്കരിക്കുന്ന സ്ഥലത്തും അതുപോലെ വസ്ത്രത്തിലും ശരീരത്തിലും വിട്ടുവീഴ്ച്ചയുള്ള് (ഫത്ഹുല്‍മുഈന്‍).

പല്ലിക്കാഷ്ടം അത് വീണ സ്ഥലത്ത് പുരളാതെ ഉണങ്ങിയ അവസ്ഥയിലാണെങ്കില്‍ നജസായ കാഷ്ടം നീക്കിയാല്‍ മതി. സ്ഥലം നജസ് പുരണ്ടതായിട്ടുണ്ടെങ്കില്‍ കഴുകി വൃത്തിയാക്കണം.

No comments:

Post a Comment