Wednesday 11 November 2020

സന്തോഷം പ്രകടിപ്പിക്കാമെങ്കിൽ നബി(സ)യുടെ മരണത്തിന്റെ പേരിൽ ദു:ഖവും ആചരിക്കേണ്ടതല്ലേ?

 

നമ്മുടെ നാടുകളിൽ റബീഉൽ അവ്വലിൽ നബി(സ)യുടെ ജന്മദിനം കൊണ്ടാടാറുണ്ടല്ലോ, എന്നാൽ, നബി(സ)യുടെ ജനനവും മരണവും ഒരേമാസത്തിലും ആ മാസത്തിലെ ഒരേ തിയ്യതിയിലുമാണെന്നാണല്ലോ പറയുന്നത്. അതിനാൽ ആ മാസത്തിൽ സന്തോഷം പ്രകടിപ്പിക്കാമെങ്കിൽ നബി(സ)യുടെ മരണത്തിന്റെ പേരിൽ ദു:ഖവും ആചരിക്കേണ്ടതല്ലേ?


റസൂൽ(സ)റഹ്മത്തുൽ ആലമീൻ ആയതുകൊണ്ട് അവിടത്തെ ജനനം ലോകത്തിനഖിലവും അനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ ഇസ്ലാമിൽ ശാസനയുമുണ്ട്. ആ നന്ദി രേഖപ്പടുത്തുന്നതിന്റെ ഒരിനമാണ് റബീഉൽ അവ്വലിൽ നടത്തപ്പെടുന്ന നബിദിനാഘോഷം. മരണത്തിൽ ദുഃഖിക്കാനുണ്ടെങ്കിലും മരണത്തിന്റെ പേരിൽ ദു:ഖം ആചരിക്കാൻ ഭർത്താവ് മരിച്ച ഭാര്യമാരോടല്ലാതെ ഇസ്ലാം ശാസിക്കുന്നില്ല. അവാളോട് തന്നെ നാലുമാസവും പത്തുദിവസവും മാത്രം. മറ്റുള്ളവരുടെ മരണത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ കേവലം മൂന്ന് ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. (തുഹ്ഫ:8-259 നോക്കുക) 

റസൂലി(സ)ന്റെ വഫാത്തിൽ ദു:ഖം ആചരിക്കുകയാണെങ്കിൽ അതിനു നിർണ്ണയിക്കപ്പെട്ട കാലം കഴിഞ്ഞുപോയല്ലോ. ഇനി അതിന് നിർവ്വാഹമില്ലാത്തതു കൊണ്ടും മരണത്തിൽ പൊതുവായി ദു:ഖമാചരിക്കുവാൻ ശാസനയില്ലാത്തതുകൊണ്ടുമാണ് ജനനവും മരണവും ഒരേ മാസത്തിലും തിയ്യതിയിലുമായിട്ടും ജനനമാഘോഷിക്കപ്പെടുന്നതും മരണത്തിൽ ദുഃഖം ആചരിക്കപ്പെടാത്തതും.

(താജുൽ ഉലമാ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ) -സമ്പൂർണ്ണ ഫതാവാ - 321)

No comments:

Post a Comment