Thursday 19 November 2020

ഗള്‍ഫ് നാടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പാക്കറ്റ് ചിക്കന്‍ വാങ്ങിക്കാമോ?

 

ശരിയായ വിധം അറുക്കപ്പെട്ടതാണെങ്കില്‍ കഴിക്കാമെന്നതാണ് പൊതു നിയമം. ഗള്‍ഫ് നാടുകളില്‍ വ്യാപകമായി ലഭിക്കുന്ന പാക്കറ്റ് ചിക്കനുകള്‍ക്കും ഇതുതന്നെയാണ് വിധി. അവ ശരിയായ വിധം അറുക്കപ്പെട്ടതാണെന്ന ധാരണയുണ്ടെങ്കില്‍ കഴിക്കാവുന്നതാണ്. അത്തരം നിബന്ധനകളെല്ലാം പാലിച്ച് അറുക്കപ്പെടുന്നവയാണ് പൊതുവെ ഗള്‍ഫ് നാടുകളില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കപ്പെടുന്നത് എന്നാണ് മനസ്സിലാകുന്നത്. ഹലാലായ രീതിയിലാണ് തയ്യാര്‍ ചെയ്തിരിക്കുന്നതെന്ന് അനുമാനിക്കാമെങ്കില്‍ അതു കഴിക്കാവുന്നതാണ്. നിഷിദ്ധമായവ അതില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഉറപ്പുള്ളവര്‍ക്ക് അത് നിഷിദ്ധവുമാണ്. 


No comments:

Post a Comment